സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും താരമാണ് നടി സമീര റെഡ്ഡി. സൗന്ദര്യത്തെപ്പറ്റിയുള്ള അബദ്ധധാരണകള്‍ പൊളിച്ചടുക്കിയും താരം കൈയ്യടി നേടിയിട്ടുണ്ട്. ”ഇതാണ് ഞാന്‍,” എന്നു പറഞ്ഞുകൊണ്ട് നരച്ച മുടിയും മേയ്ക്കപ്പില്ലാത്ത മുഖവുമായി എത്തി സമീറ ആരാധകരെയും അമ്പരപ്പിച്ചിരുന്നു. കൊറോണക്കാലം വീടിനകത്ത് മക്കളുടെ കുസൃതികള്‍ കണ്ടും മക്കള്‍ക്കൊപ്പം കളിച്ചും ചെലവഴിക്കുകയാണ് സമീറ റെഡ്ഡി. ഇപ്പോള്‍ അമ്മായിയമ്മയ്ക്ക് ഒപ്പം ഡാന്‍സ് ചെയ്യുന്നതിന്റെ ഒരു വീഡിയോയാണ് സമീറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒരേ ഡ്രസ്സ് മാറിയണിഞ്ഞ് ചുവടുവെയ്ക്കുകയാണ് ഇരുവരും. എന്നെക്കാളും ഫ്രീക്കത്തിയല്ലേ എന്റെ സാസൂ എന്നാണ് സമീറ ചോദിക്കുന്നത്. ലോക്ക്ഡൗണ്‍കാലത്തെ തന്റെ അമ്മ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയും അടുത്തിടെ സമീറ പങ്കുവച്ചിരിക്കുന്നത്. അമ്മ ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം വികൃതിയൊപ്പിക്കുന്ന കുസൃതികുടുക്കകളെയും വീഡിയോയില്‍ കാണാം. https://www.instagram.com/reel/CI2Oykon25X/?utm_source=ig_embed അടുത്തിടെ മകളുടെ ഒരു വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു താരം.…
Read MoreCategory: Today’S Special
പുറം പൊളിയുന്ന ചാട്ടയടി; ബലാത്സംഗം, സ്വവർഗഅനുരാഗം, വിവാഹേതര ബന്ധം തുടങ്ങിയ കുറ്റങ്ങൾക്കുള്ള ശിക്ഷാ രീതി വീണ്ടും ചർച്ചയാവുന്നു
ചാട്ടവാറടി, അതും പൊതുജനമധ്യത്തിൽ. ഇന്തോനേഷ്യയിലെ ഏക് പ്രവിശ്യയിലെ ശിക്ഷാരീതി മാധ്യമങ്ങളിൽ വീണ്ടും വാർത്തയാവുകയാണ്. ബലാത്സംഗം, സ്വവർഗഅനുരാഗം, വിവാഹേതര ബന്ധം തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവിടെ ചാട്ടവാറടി നൽകുന്നത്. കഴിഞ്ഞ മാസം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 146 പരസ്യ ചാട്ടവാറടിയാണ് ശിക്ഷ വിധിച്ചത്. 19 വയസുകാരനെയാണ് ചാട്ടവാറടി ശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ ചാട്ടവാറടി പൂർത്തിയാകും മുന്‍പ് ഇയാൾ കുഴഞ്ഞുവീണു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് വിട്ടാൽ ഉടൻതന്നെ ബാക്കി ചാട്ടവാറടി കൂടി നൽകും. കഴിഞ്ഞ സെപ്റ്റംബറിൽ 169 ചാട്ടവാറടിയാണ് റോണി എന്നയാൾക്ക് വിധിച്ചത്. എന്നാൽ ഇയാളുടെ ആരോഗ്യം മോശമായതിനാൽ ശിക്ഷ നടപ്പാക്കുന്നത് നീട്ടി വച്ചിരിക്കുകയാണ്. ചൂതാട്ടം നടത്തിയ അഞ്ച് പേർക്ക് എട്ട് തവണയാണ് ചാട്ടവാറടി വിധിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലെ ഏക് പ്രവിശ്യയിൽ മാത്രമാണ് ഈ ശിക്ഷാരീതി നിലനിൽക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ചാട്ടവാറടി ശിക്ഷയ്ക്കെതിരേ രംഗത്ത് വന്നെങ്കിലും…
Read More58 മിനിറ്റിൽ എത്ര വിഭവങ്ങൾ ഉണ്ടാക്കാം; പത്തുവയസുകാരി ലക്ഷ്മിയുടെ പാചക വേഗം ലോക റിക്കാർഡിൽ;എണ്ണം കേട്ടാൽ നിങ്ങൾ ഞെട്ടും
പാചകം ചെയ്യുക എന്നത് ഒരു കലയാണെന്ന് പറയാറുണ്ട്. ആർക്കും പാചകം ചെയ്യാൻ പറ്റും. പക്ഷെ രുചികരമായി ഭക്ഷണം തയാറാക്കുന്നതിലാണ് കാര്യം. ചിലർക്ക് ചില വിഭവങ്ങൾ നന്നായി പാചകം ചെയ്യാൻ കഴിയും. ചിലരാകട്ടെ പാചകത്തിൽ പരീക്ഷണം നടത്തി പുതിയ വിഭവങ്ങൾ ഉണ്ടാക്കും. എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള ഒരു കൊച്ചു പെണ്‍കുട്ടിക്ക് പാചകം വെറും കുട്ടിക്കളിയാണ്. അമ്പത്തെട്ടു മിനിറ്റുകൊണ്ട് നാല്പ്പത്താറ് വിഭവങ്ങളൊരുക്കിയാണ് എസ്. എന്‍. ലക്ഷ്മി സായി ശ്രീ എന്ന പെണ്‍കുട്ടി ലോകറിക്കാർഡ് നേടിയത്. അമ്മയുടെ പാചകം കണ്ട് ഇഷ്ടം തോന്നിയാണ് ലക്ഷ്മിയും ഒരു കൈനോക്കാന്‍ തീരുമാനിച്ചത്. 46ലോക്ഡൗണ്‍കാലത്താണ് ലക്ഷ്മി പാചകപരീക്ഷണങ്ങള്‍ തുടങ്ങിയത്. അമ്മ എന്‍ കലൈമകളുടെ സഹായത്തോടെയാണ് ആദ്യം പാചകം തുടങ്ങിയത്. പിന്നെ ഒറ്റയ്ക്കായി പാചകം. മകള്‍ നന്നായി ഭക്ഷണമുണ്ടാക്കുമെന്ന് കണ്ട അച്ഛനാണ് ലോക റിക്കാര്‍ഡ് നേടാന്‍ ഒരു ശ്രമം നടത്താമെന്ന് അവളോട് പറഞ്ഞത്. തുടർന്ന് ഇന്റർനെറ്റിൽ പരതിയപ്പോഴാണ്…
Read Moreകടന്നു വരൂ…കടന്നു വരൂ… സ്വന്തം രാജ്യത്തേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്ത് നിത്യാനന്ദ; വിമാനവും വിസയും ഉണ്ടെന്നും വിവാദസ്വാമി…
തന്റെ രാജ്യമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘കൈലാസ’യിലേക്ക് സന്ദര്‍ശകരെ സ്വാഗതം സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. ലൈംഗിക പീഡന പരാതികളടക്കം നിലനില്‍ക്കേ രാജ്യംവിട്ട നിത്യാനന്ദ നിലവില്‍ ഒളിവിലാണ്. അതിനിടെയാണ് കൈലാസ എന്ന പേരില്‍ ഒരു രാജ്യമുണ്ടാക്കിയെന്ന് അവകാശപ്പെട്ട് ഇയാള്‍ രംഗത്തെത്തിയത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന് സമീപത്തുള്ള ഏതോ ഒരു ദ്വീപില്‍ ഇയാള്‍ താമസിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സ്ഥലത്തെയാണ് നിത്യാനന്ദ തന്റെ രാജ്യമായി വിശേഷിപ്പിക്കുന്നത്. ഇയാളുടേതായി പുതുതായി പ്രചരിക്കുന്ന പുതിയ വീഡിയോയിലാണ് തന്റെ ഭക്തര്‍ക്ക് കൈലാസം സന്ദര്‍ശിക്കാമെന്ന് അവകാശപ്പെടുന്നത്. ഇതിലാണ് തന്റെ രാജ്യം സന്ദര്‍ശിക്കാന്‍ വിമാന സര്‍വീസുകള്‍ വരെ ആരംഭിച്ചതായി ഇയാള്‍ അവകാശപ്പെടുന്നത്. മൂന്ന് ദിവസ സന്ദര്‍ശനത്തിനായി വിസ നല്‍കുമെന്നും ഇയാള്‍ പറയുന്നു. സന്ദര്‍ശകര്‍ക്ക് ഓസ്ട്രേലിയയില്‍ നിന്ന് കൈലാസയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉണ്ടാകും. ഗരുഡ എന്ന പേരിലാണ് ഓസ്ട്രേലിയ- കൈലാസ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതെന്ന് ഇയാള്‍…
Read Moreതോറ്റെന്നു വച്ച് ഫോട്ടോ ഇടാതിരിക്കാന്‍ പറ്റുമോ ? പാര്‍ട്ടിയ്ക്ക് സുന്ദരമായ കുറിപ്പെഴുതി വിദ്യ…
തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുമായാണ് ഏവരും മത്സരിക്കുന്നത്. എന്നാല്‍ എല്ലാവര്ക്കും വിജയിക്കാനാവില്ല. ജയിച്ചതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ റെഡിയാക്കി ഫോട്ടോ എടുത്തു വയ്ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ തോല്‍വി പിണഞ്ഞാല്‍ ആ ഫോട്ടോ വ്യര്‍ഥമാകും. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ഥയാവുകയാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിദ്യ അര്ജുന്. ജയിക്കുകയാണെങ്കില്‍ പങ്കുവെയ്ക്കാനിരുന്ന ചിത്രം പങ്കുവെച്ചാണ് വിദ്യയുടെ അത്മവിശ്വാസക്കുറിപ്പ്. നേരത്തെ തൈക്കാട് നിന്ന് വിജയിച്ച വിദ്യയെ ഇക്കുറി ജഗതിയില്‍ നിര്‍ത്തി മത്സരിപ്പിച്ചെങ്കിലും വിജയം പിടിക്കാനായില്ല. ജയിച്ചതിനു ശേഷം ഇടാന്‍ കരുതി വച്ച ഫോട്ടോയ്ക്കൊപ്പം പാര്‍ട്ടിയ്ക്കുള്ള കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിദ്യ. കുറിപ്പും ചിത്രവും ഇതിനോടകം വൈറലായിക്കഴിഞ്ഞു. വിദ്യയുടെ കുറിപ്പ് ഇങ്ങനെ… 52 സീറ്റുമായി തിരുവനന്തപുരം നഗരസഭയും ആകെ ചുവന്ന് കേരളവും ഇടത് പക്ഷത്തിന് അഭിമാനിക്കാന്‍ ഇതില്‍ പരം മറ്റെന്തു വേണം. തോല്‍വിയില്‍ വ്യക്തിപരമായി തെല്ലും വിഷമം ഇല്ല.തുടക്കം…
Read Moreഇങ്ങനെയും ചിലര്‍ ! കുടുംബത്തിനു ഭാരമാകാനില്ലെന്നു പറഞ്ഞ് ശവക്കുഴിയില്‍ കിടന്ന് വൃദ്ധന്; ഒടുവില്‍ സംഭവിച്ചതോ…
മരണത്തെ കാത്ത് ശവക്കുഴിയില്‍ കഴിയുക ! കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. 79 വയസുള്ള ചൈനക്കാരനായ വൃദ്ധനാണ് ഈ സാഹസം കാട്ടിയത്. തെക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം. കാന്‍സര്‍ ബാധിച്ച, എപ്പോള്‍ വേണമെങ്കിലും മരണം സംഭവിച്ചേക്കാമെന്ന് കരുതിയ അദ്ദേഹം തൊഴിലാളികളെ കൊണ്ട് തനിക്കുള്ള ശവക്കുഴി നിര്‍മ്മിക്കുകയായിരുന്നു. അസുഖത്തില്‍ നിന്ന് കരകയറാനുള്ള എല്ലാ പ്രതീക്ഷകളും നഷ്ടമായതോടെയാണ് അദ്ദേഹം തന്റെ ശവക്കുഴിയില്‍ മരണത്തെ കാത്ത് കിടന്നത്. രക്താര്‍ബുദം ബാധിച്ച അദ്ദേഹം നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഒടുവില്‍ രക്ഷപ്പെടില്ലെന്ന് ബോധ്യമായതോടെയാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. ദിനംപ്രതി ആരോഗ്യം വഷളായി കൊണ്ടിരിക്കുന്ന അദ്ദേഹം ഭാര്യക്കും കുട്ടികള്‍ക്കും ഒരു ഭാരമാകാതിരിക്കാനാണ് ഒടുവില്‍ ജീവിതം ഇങ്ങനെ അവസാനിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞു. കുഴിയില്‍ ഇറങ്ങിയ അദ്ദേഹം ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗ്രാമവാസികള്‍ സംഭവം അറിഞ്ഞ് പൊലീസില്‍ വിവരം അറിയിക്കുകയും,…
Read Moreവാരിക്കോരി നല്കി മക്കന്‍സി ! ലോക കോടീശ്വരന്റെ മുന്‍ ഭാര്യ നാലുമാസത്തിനിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവിട്ടത് 30,000 കോടി രൂപ
കഴിഞ്ഞ നാലു മാസത്തിനിടെ മക്കന്‍സി സ്കോട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് 420 കോടി ഡോളര്‍ (ഏകദേശം മുപ്പതിനായിരം കോടി രൂപ) ആണ്. ആമസോണ്‍ സ്ഥാപകനും ലോക കോടീശ്വരനുമായ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യയാണ് മക്കന്‍സി. ജെഫ് ബെസോസില്‍ നിന്നും വിവാഹമോചനം നേടിയതോടെയാണ് മക്കന്‍സി ലോകകോടീശ്വരരുടെ പട്ടികയില്‍ ഇടംപിടിച്ചത്. സമ്പന്നരുടെ പട്ടികയില്‍ ലോകത്ത് പതിനെട്ടാംസ്ഥാനത്തുള്ള മക്കെന്‍സി സ്കോട്ട് വിവിധ സംഘടനകള്‍ വഴി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനും ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് ഇത്രയും തുക നല്‍കിയത്. എനിക്ക് പങ്കുവെക്കാന്‍ ആവശ്യത്തിലേറെ പണമുണ്ട്, അത് ഞാന്‍ പാവപ്പെട്ടവര്‍ക്കും കഷ്ടത അനുഭവിക്കുന്നവര്‍ക്കും നല്കുന്നു” പാവപ്പെട്ടവരെ സഹായിക്കാന്‍ സമ്പന്നരുടെ കൂട്ടായ്മ നടത്തിയ പ്രതിജ്ഞയില്‍ സ്കോട്ട് എഴുതി. കോവിഡ് മഹാമാരിക്കാലത്ത് കഷ്ടപ്പെടുന്ന അമേരിക്കക്കാരെ സഹായിക്കാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. 2330 കോടി ഡോളറായിരുന്ന മക്കെന്‍സി സ്കോട്ടിന്റെ വാര്‍ഷികവരുമാനം ഈവര്‍ഷം 6070 കോടി ഡോളറായി ഉയര്‍ന്നിരുന്നു. ഇതില്‍, ഭൂരിഭാഗവും…
Read Moreഅന്ത പയ്യൻ വന്ത് റൊമ്പ നല്ല ആർട്ടിസ്റ്റ്… ടൈമിംഗ് ബെസ്റ്റ് ആയിരിക്ക്, മുന്നുക്ക് വരും’; നിർമാതാവ് ജൂബിലി ജോയ് തോമസ് മോഹൻ ലാലിന്റെ തുടക്കകാലത്തെക്കുറിച്ച് ഓർമിച്ചെടുക്കുന്നു…
മോഹൻലാൽ കരിയർ തുടങ്ങിയ സമയത്തെ ഓർമകൾ പങ്കുവെച്ച് നിർമാതാവ് ജൂബിലി ജോയ് തോമസ്ഒരിക്കൽ എത്തിയിരുന്നു. സൂപ്പർതാരത്തിന്റെതായി റിലീസ് ചെയ്യാത്ത തിരനോട്ടം സിനിമ മുതലുളള ഓർമകളാണ് നിർമാതാവ് തുറന്നുപറഞ്ഞത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ ആയിരുന്നല്ലോ വില്ലൻ എന്ന നിലയിൽ ലാൽ കയറിവന്നത്. പക്ഷേ അതിന് മുന്‍പ് തിരനോട്ടം എന്നൊരു സിനിമയുണ്ടായിരുന്നു. എന്നാൽ അത് റിലീസ് ചെയ്തില്ല. നിർമാതാവിന്റെ വിയോഗത്തിന് പിന്നാലെ പടം നിന്നുപോവുകയായിരുന്നു. തേനും വയന്പിന്റെ ഡയറക്ടർ അശോക് കുമാറായിരുന്നു അതിന്റെ സംവിധായകൻ. പ്രിയനൊക്കെയുളള സിനിമയായിരുന്നു. അന്നേ ലാലിന്റെ ആക്ഷനൊക്കെ കണ്ടപ്പോൾ ത്യാഗരാജൻ സാറൊക്കെ പറഞ്ഞു. ഈ പയ്യൻ കൊളളാം ടൈമിംഗ് ഉണ്ട് എന്ന് പറഞ്ഞു. അന്ന് ഭാവിയിൽ ലാൽ നായകനാവും എന്നൊന്നും നമുക്ക് പറയാൻ കഴിയില്ലല്ലോ. പക്ഷേ ത്യാഗരാജൻ സാർ അന്ന് പറഞ്ഞ വാക്കുകൾ ഇന്ന് അന്വർഥമായി. “അന്ത പയ്യൻ വന്ത് റൊന്പ നല്ല…
Read Moreഎന്തൊരു ഹോട്ട് സ്ട്രക്ച്ചറാണ് ! പ്രയാഗയുടെ ഫോട്ടോയ്ക്ക് അശ്ലീല കമന്റുമായി ആരാധകന്; മറ്റു ചിലര്‍ക്ക് മറ്റു ചിലത് കാണണം…
ചുരുങ്ങിയ ചിത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ താരമാണ് പ്രയാഗ മാര്ട്ടിന്.സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് സിനിമാ രംഗത്തേക്ക് ചുവടുവച്ച താരം 2014ല്‍ മിഷ്കിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു ശ്രദ്ധ നേടിയത്. പിന്നീട് ഉണ്ണി മുകുന്ദന് നായകനായി2016ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി. ൗ ചിത്രത്തിലെ കഥാപാത്രത്തോടെ പ്രയാഗയെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. പാവ,രാമലീല, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, തുടങ്ങി നിരവധി സിനിമകളില്‍ പ്രയാഗ പിന്നീട് നായികയായി. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടിപ്പിന് മന്നന് സൂര്യയുടെ നായികയായി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രയാഗ. നവരസയില്‍ സൂര്യയുടെ നായികയായി പ്രയാഗ എത്തുമെന്ന വാര്‍ത്തകള്‍…
Read Moreകല്യാണവീട്ടില്‍ ഫോട്ടോ എടുക്കാന്‍ ചെന്നപ്പോഴാണ് ആ സുന്ദരിയെ കാണുന്നത്; അന്ന് കല്യാണ വീട്ടില്‍ മിസായ പെണ്‍കുട്ടി ആ ഗ്രൂപ്പ് ഫോട്ടോയില്‍ ചിരിച്ചു നില്ക്കുന്നുണ്ടായിരുന്നു; സിനിമയെ വെല്ലുന്ന പ്രണയകഥ ഇങ്ങനെ…
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമാണ് ലിജിന്‍ പശുക്കടവ്. ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു കോഴിക്കോട്ടുകാരന് ലിജിനും ഇരിങ്ങാലക്കുടക്കാരി ശില്പയുമായുള്ള നിശ്ചയം നടന്നത്. ഡിസംബര്‍ 15ന് വിവാഹവും നടന്നു. ഇപ്പോള്‍ ശില്പയുമായുള്ള ലിജിന്റെ പ്രണയകഥയാണ് വൈറലാകുന്നത്. കല്യാണവീട്ടില്‍ ഫോട്ടോ എടുക്കാന്‍ ചെന്നപ്പോഴാണ് അവിടെ എത്തിയ ഒരു സുന്ദരിയെ ലിജിന്‍ കാണുന്നത്. പ്രണയമൊന്നും തോന്നിയില്ലെങ്കിലും മറ്റൊരു പെണ്‍കുട്ടിയിലും കണ്ടിട്ട് ഇല്ലാത്ത എന്തോ പ്രത്യേകത തോന്നി. സംസാരിക്കണം എന്നും ഉണ്ടായിരുന്നു. പക്ഷെ ഫോട്ടോ എടുത്ത് തിരിച്ചു വരുമ്പോഴേക്കും അവള് പോയിരുന്നു. അവളെ പരിചയപെടാത്തതിന്റെ നഷ്ടബോധം ലിജിനെ അലട്ടി. വീട്ടില്‍ എത്തി തിരക്കില്‍ ആയപ്പോള്‍ പെണ്‍കുട്ടി വിസ്മൃതിയില്‍ ആണ്ടുപോയി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരു പെണ്‍സുഹൃത്ത് വഴി ഒരു യുവതിയുടെ ആലോചന ലിജിനെത്തി. ആ യുവതിയുടെ ചില ചിത്രങ്ങള്‍ ലിജിന്‍ അയച്ചു നല്‍കിയിരുന്നു. ഈ കൂട്ടത്തില്‍ യുവതിയും ചില കൂട്ടുകാരികളും നില്ക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ആ…
Read More