കുടുംബവിളക്ക് സീരിയലില്‍ നിന്ന് താന്‍ പിന്മാറിയതല്ല പുറത്താക്കിയതെന്ന് പാര്‍വതി ! താരത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് ആരാധകര്‍…

മലയാളികളുടെ ഇഷ്ടസീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സീരിയലില്‍ അഭിനയിക്കുന്ന താരങ്ങളെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്.

എന്നാല്‍ പരമ്പരയിലെ താരങ്ങള്‍ ഇടക്ക് വെച്ച് പിന്മാറുകയും പുതിയ താരങ്ങള്‍ കഥാപാത്രമായി വരികയും ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് പലപ്പോഴും അത്ര ദഹിക്കാറില്ല.

തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി വന്ന് ആരാദകരുടെ പ്രിയങ്കരിയായി മാറിയ മീര വാസുദേവ് ആണ് ഈ സീരീയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമാ സീരീയല്‍ രംഗത്തെ നിരവധി പ്രശസ്ത നടീനടന്‍മാരാണ് ണ് ഈ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

അതേ സമയം കുടുംബവിളക്ക് സീരിയലില്‍ സീത എന്ന കഥാ പാത്രം തുടക്കത്തില്‍ അവതരിപ്പിച്ചത് നടി പാര്‍വതി വിജയ് ആയിരുന്നു. എന്നാല്‍ രഹസ്യ വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു താരം. മൂന്നു മാസത്തെ പ്രണയത്തിന് ശേഷമാമയിരുന്നു പാര്‍വ്വതി വിജയ് സീരിയല്‍ താരം അരുണിനെ വിവാഹം കഴിച്ചത്

പരമ്പരയിലെ സിദ്ധാര്‍ത്ഥന്റെയും സുമിത്രയുടെയും മകളായ സീത എന്ന കഥാ പാത്രത്തെ ആയിരുന്നു പാര്‍വതി അവതരിപ്പിച്ചത്. പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ മൃദുല വിജയിയുടെ സഹോദരി ആണ് പാര്‍വതി വിജയ്. അതേ സമയം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.

ഇപ്പോഴിതാ പാര്‍വ്വതി വിജയ് പറയുന്നത് കുടുംബവിളക്ക് പരമ്പരയില്‍ നിന്നും താന്‍ പിന്മാറിയതല്ല എന്നും അണിയറക്കാര്‍ തന്നെ മാറ്റിയതാണെന്നും ആണ്. എന്നാല്‍ അതിന്റെ കാരണം തനിക്ക് അറിയില്ലെന്നും താരം പറയുന്നു.

ഏതായാലും ഈ സീരിയലില്‍ നിന്നും താന്‍ മാറിയത് അല്ലെന്നും തന്റെ വിവാഹ ശേഷം തന്നെ മാറ്റിയതാണെന്നും തുറന്നു പറഞ്ഞ് പാര്‍വ്വതി വിജയ് രംഗത്തെത്തിയതോടെ സീരിയല്‍ ആരാകധകര്‍ ആകെ കലിപ്പിലാണ്.

Related posts

Leave a Comment