ടി.പി.സന്തോഷ്കുമാർ പ്രേക്ഷകപ്രീതീ നേടിയ ചങ്ക്സ് സിനിമയിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു കോളജ് അധ്യാപികയായ ജോളി മിസ്. കോളജിലെ ചങ്ക് പിള്ളേരായ ബാലു വർഗീസിന്റെയും ധർമജന്റെയും കൂട്ടുകാരുടെയും ആരാധനാ പാത്രമായ ജോളി മിസിനെ അവതരിപ്പിച്ച രമ്യ പണിക്കർ പുതിയ സിനിമയിൽ നായികയാകുന്നതിന്റെ ത്രില്ലിലാണ്. സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്രയാറിൽ പൂർത്തിയാകാറായി. ഇതിനു പുറമെ രമ്യ നായികയാകുന്ന മൂന്നു ചിത്രങ്ങൾ കൂടി ഉടൻ ചിത്രീകരണം ആരംഭിക്കും. തമിഴിൽ നിന്നുൾപ്പെടെയാണ് താരത്തിനു ക്ഷണമെത്തിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായ ഒരേ മുഖത്തിലൂടെയാണ് രമ്യ പണിക്കർ സിനിമയിലേക്കെത്തുന്നത്. നൃത്തം പ്രഫഷനായി എടുത്തിട്ടുള്ള രമ്യയുടെ സിനിമയിലേക്കുള്ള കടന്നു വരവ് അപ്രതീക്ഷിതമായിട്ടായിരുന്നു. പുതിയ മുഖത്തിനു ശേഷം സണ്‍ഡേ ഹോളിഡെയ്സ്, മാസ്റ്റർ പീസ് എന്നി ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ബ്രേക്കായത് ചങ്ക്സ് ആയിരുന്നു. നൃത്ത പരിപാടി കണ്ട സംവിധായകൻ ഒമർ ലുലു…
Read MoreCategory: Today’S Special
സിനിമാനടനായ ദേവനെ ഏവര്‍ക്കുമറിയാം, എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകനായ ദേവനെ പലര്‍ക്കുമറിയില്ല! ആഘോഷങ്ങളില്ലാതെ കിടപ്പ് രോഗികൾക്ക് സഹായ ഹസ്തവുമായി നടൻ ദേവൻ
പാലക്കാട്: സിനിമാനടനായ ദേവനെഏവർക്കുമറിയുമെങ്കിലും സാമൂഹ്യ പ്രവർത്തകനായ ദേവനെ പലർക്കുമറിയില്ല. കഴിഞ്ഞ ദിവസം നെന്മാറയിലെ ഗവ. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരേയും പോലീസുകരേയും ആദരിക്കുന്ന ചടങ്ങിലാണ് പാലിയേറ്റീവ് കെയർ പ്രവർത്തകരും ജനമൈത്രി പോലീസുകാരും സിനിമാ താരവും സാമൂഹ്യ പ്രവർത്തകനുമായ ദേവനോട് ഒരു കാര്യം ആവശ്യപ്പെട്ടത്. കിടപ്പു രോഗികളും സാന്പത്തികമായി ഒരുപാട് പിന്നിൽ നിൽക്കുന്നതുമായ നാല് കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന ആവശ്യത്തിനായി ടി.വി നൽകാൻ കഴിയുമോയെന്ന്. നമുക്ക് റെഡിയാക്കാമെന്നു പറഞ്ഞ് രണ്ട് ദിവസത്തിനകം പാലിക്കപ്പെട്ടു. ലയണ്‍സ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്റേയും നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും സഹായത്തോടെ അപകടത്തിൽ ശരീരം തളർന്ന് കിടപ്പിലായ വക്കാവിലെ മണികണ്ഠന്റെയും, രോഗ ബാധിതയായി കിടപ്പിലായ പോത്തുണ്ടി ബോയിംഗ് കോളനിയിലെ റസിയയുടേയും വീടുകളിൽ ദേവൻ നേരിട്ടെത്തി ടി.വി കൈമാറുകയായിരുന്നു. പാലിയേറ്റീവ് പ്രവർത്തകരും, ജനമൈത്രി പോലീസും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപ്…
Read Moreതള്ളി മറിച്ചിടല്ലേ! മധ്യകാല റോമൻ വാസ്തുവിദ്യയുടെ സമ്പന്ന പൈതൃകം പേറുന്ന ചെരിഞ്ഞ ഗോപുരം; ചെരിഞ്ഞ ചരിതം; പീസ ഗോപുരത്തിന്റെ വിശേഷങ്ങൾ…
മധ്യകാല റോമൻ വാസ്തുവിദ്യയുടെ സന്പന്ന പൈതൃകം പേറുന്ന ചെരിഞ്ഞ ഗോപുരം ഇന്നും ആളുകൾക്കു വിസ്മയമാണ്. ഇറ്റലിയിലെ ടസ്കണി മേഖലയിലെ തുറമുഖനഗരമായ പീസയിലാണ് ചെരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നിർമാണം 1173-ൽ തുടങ്ങി 1399-ൽ പൂർത്തീകരിച്ചുവെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ. 14,500 ടണ്‍ ഭാരമാണ് ഈ കെട്ടിടത്തിന് കണക്കാക്കിയിരിക്കുന്നത്. 1987-ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി പീസ ഗോപുരം നിലകൊള്ളുന്ന പ്രദേശത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പീസ ഗോപുരത്തിന്റെ മൂന്നാംനില പണിതുകൊണ്ടിരുന്നപ്പോഴാണ് ഗോപുരത്തിന്റെ ചെരിവ് ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. കളിമണ്ണും വെള്ളമണലും ചിപ്പികളും നിറഞ്ഞ, ഉറപ്പില്ലാത്ത തറമണ്ണിൽ ഗോപുരത്തിന്റെ അടിത്തറയുടെ ഒരു വശം താണതാണ് ചെരിവിനു കാരണമായത്. ഇറ്റാലിയൻ സിറ്റി സ്റ്റേറ്റുകൾ തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതും അക്കാലത്തായിരുന്നു. ഇതോടെ 1185-ൽ ഗോപുരത്തിന്റെ നിർമാണം മുടങ്ങി. നിർമാണ പ്രവർത്തനങ്ങൾ ഈ വിധം ദീർഘകാലത്തേക്ക് തടസപ്പെട്ടത് ഗോപുരത്തിന്റെ അടിസ്ഥാനം ഉറയ്ക്കുന്നതിനും ഗോപുരം തകർന്നടിയാതിരിക്കാനും കാരണമായെന്നാണ് വിലയിരുത്തൽ.…
Read Moreഡ്രാഗൺ ഗേൾ! രണ്ടായി പിളർന്ന നാക്ക്, ഡ്രാക്കുള മോഡൽ പല്ല്, തലമുടിക്ക് നീല നിറം, ശരീരം മുഴുവൻ ടാറ്റു.., വൈറലായി ലൂക്കിന്റെ ലുക്കും ഉപദേശവും…
രണ്ടായി പിളർന്ന നാക്ക്, ഡ്രാക്കുള മോഡൽ പല്ല്, തലമുടിക്ക് നീല നിറം, ശരീരം മുഴുവൻ ടാറ്റു- ഓസ്ട്രേലിയയിലെ ബ്രിസ്ബേൺ സ്വദേശിയായ അംബർ ബ്രിയാന ലൂക്ക് വ്യത്യസ്തയാകുന്നത് ഇക്കാരണങ്ങൾക്കൊണ്ടാണ്. 87 ലക്ഷം രൂപ ചെലവാക്കിയാണ് ലൂക്കിന്റെ ഈ മോഡിഫിക്കേഷൻ. ‘ഡ്രാഗൺ ഗേൾ’ എന്നാണ് ഇവർ ഇപ്പോൾ അറിയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുള്ള മോഡല്‍ കൂടിയാണ് ഡ്രാഗണ്‍ ഗേള്‍. ഇപ്പോഴിതാ ആരാധകർക്ക് പുതിയ ഉപദേശം നൽകിയിരിക്കുകയാണ് ലൂക്ക്. “ആരും മയക്കുമരുന്ന് ഉപയോഗിക്കരുത്. ലഹരി ഉപയോഗം നല്ല ഫലങ്ങളുണ്ടാക്കില്ല’എന്നാണ് ഉപദേശം. ഈ ഉപദേശത്തിന് പിന്നിൽ ഒരു കാരണവുമുണ്ട്. മയക്കുമരുന്ന് കേസിൽ കഴിഞ്ഞ വർഷം താരം അറസ്റ്റിലായിരുന്നു. കേസ് വിളിക്കുമ്പോഴെല്ലാം ഹാജരാവുന്നതിനാലും ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതിനാലും കോടതി ജാമ്യം നീട്ടിനല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം വീണ്ടും ജാമ്യം ലഭിച്ച ശേഷമാണ് ആരാധകർക്ക് ഉപദേശവുമായാണ് ലൂക്ക് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
Read Moreകടമായി എടുത്തതാ, തിരികെ നല്‍കാനുണ്ടായ കാലതാമസത്തില്‍ ക്ഷമിക്കണം! 50 വർഷം കഴിഞ്ഞൊരു കടം വീട്ടല്‍; സംഭവം ഇങ്ങനെ…
കടം വാങ്ങാത്തവരായി ആരും കാണില്ല. കടം വാങ്ങുന്നത് പണമാവാം, അല്ലെങ്കിൽ എന്തെങ്കിലും സാധനങ്ങളാവാം എന്നാൽ കടം വാങ്ങിയത് കൃത്യമായി തിരിച്ചുനൽകുന്ന കാര്യത്തിൽ ചിലർക്കെങ്കിലും “മറവി’ ഉണ്ടാകാറുണ്ട്. ചിലപ്പോൾ മാസങ്ങൾ കഴിഞ്ഞായിരിക്കാം ഈ തിരിച്ചു നൽകൽ. എന്നാൽ 50 വർഷം കഴിഞ്ഞൊരു കടം വീട്ടലാണ് ഇംഗ്ലണ്ടിൽ നടന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ കെന്റിലെ വെസ്റ്റ് മാലിംഗിലുള്ള സെന്റ് ലിയോണാര്‍ഡ്സ് ഗോപുരത്തിന്റെ താക്കോലാണ് രസകരമായ ഒരു കുറിപ്പിനൊപ്പം തിരികെ ലഭിച്ചത്. 1973ല്‍ കടമായി എടുത്തതാണെന്നും തിരികെ നല്‍കാനുണ്ടായ കാലതാമസത്തില്‍ ക്ഷമിക്കണം എന്നും എഴുതിയ കുറിപ്പിനൊപ്പമാണ് താക്കോല്‍ ഇംഗ്ലീഷ് ഹെറിറ്റേജിന് അയച്ച് നല്‍കിയത്. 19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ താക്കോല്‍ ഗോപുര വാതിലില്‍ ഇപ്പോഴും കൃത്യമായി പാകമാകുന്ന സ്ഥിതിയിലാണ് തിരികെ നല്‍കിയിട്ടുള്ളത്. എന്നാല്‍ ലോക്ക് മാറിയതിനാല്‍ ഈ താക്കോല്‍ ഇപ്പോൾ ഉപയോഗിക്കാൻ സാധിക്കില്ല. ഈ താക്കോല്‍ എങ്ങനെ കാണാതായിയെന്നതിനേക്കുറിച്ച് ഇതുവരേയും കൃത്യമായ വിവരമില്ല. ഈ…
Read Moreപരിപൂര്‍ണത എന്നാല്‍ ഒരു മിഥ്യയാണ് ! എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ല; ജോത്സ്ന പറയുന്നു…
മലയാളികളുടെ ഇഷ്ടഗായികയാണ് ജോത്സ്ന. ഇപ്പോള്‍ ജോത്സ്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പൂര്‍ണത നിറഞ്ഞ സ്ത്രീയും പുരുഷനുമാകാനാണ് ഏവരും ആഗ്രഹിക്കുന്നത്. മറ്റുള്ളവരെക്കൊണ്ട് ഏറ്റവും മികച്ചവന്‍ അല്ലെങ്കില്‍ മികച്ചവള്‍ എന്ന് പറയിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടെ ജീവിക്കാന്‍ മറന്നുപോകുന്ന ഒരു ജനതയാണ് ഇന്നത്തേത്. ഈ അവസരത്തിലാണ് ജോത്സ്നയുടെ കുറിപ്പ് പ്രസക്തമാകുന്നത്. പരിപൂര്‍ണരായ സ്ത്രീയും പുരുഷന്മാരും എന്നത് മിഥ്യയാണ് എന്നാണ് താരം കുറിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പ്രിയപ്പെട്ട സ്ത്രീകളോടും പുരുഷന്മാരോടും സംസാരിച്ചത്. എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ ആയില്ലെങ്കില്‍ കുഴപ്പമില്ലെന്നാണ് ജ്യോത്സ്ന പറയുന്നത്. വീട് വൃത്തികേടായി കിടക്കുന്നത് കുട്ടികളെ വേണ്ടെന്നു വെക്കുന്നതും പ്രശ്നമുള്ള കാര്യമല്ലെന്നും താരം കുറിക്കുന്നുണ്ട്. ജോത്സ്നയുടെ കുറിപ്പ് ഇങ്ങനെ…എന്റെ പ്രിയപ്പെട്ട സ്ത്രീകളെ, പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ…
Read Moreഎല്ലാവരുടെയും നെഞ്ചു പൊള്ളിച്ച കുരുന്ന് ! ആകാശദൂതിലെ ബാലതാരമായിരുന്ന റോണിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
മലയാളികളെ ഏറ്റവുമധികം കരയിച്ച സിനിമയെതെന്നു ചോദിച്ചാല്‍ അതിനുത്തരമാണ് സിബിമലയില്‍ സംവിധാനം ചെയ്ത് മുരളിയും മാധവിയും പ്രധാനവേഷത്തിലെത്തിയ ആകാശദൂത്. മാതാപിതാക്കളുടെ വിയോഗത്തോടു കൂടി അനാഥരായിപ്പോകുന്ന നാലു കുരുന്നുകളുടെ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആകാശദൂത് സിനിമ ഇറങ്ങിയിരുന്ന സമയത്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്ന ബാലതാരങ്ങളുടെ ഇപ്പോഴത്തെ രൂപവും വിശേഷങ്ങളും അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും താല്പര്യമാണ്. മൂന്ന് സഹോദരങ്ങളും അവരെ ദത്തെടുത്തവരോടൊപ്പം പോകുമ്പോള്‍ ഒറ്റപെട്ടു പോയ റോണിയുടെ മുഖം സിനിമ കണ്ട ആര്‍ക്കും മറക്കാനാകില്ല. നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ പോളിയോ ബാധിച്ച കുട്ടിയെ ഏറ്റെടുക്കാനായി ആരും മുന്നോട്ട് വന്നിരുന്നില്ല. പ്രേക്ഷക മനസ്സില്‍ ഏറെ നൊമ്പരമായി നിന്നിരുന്നതും ഈ കുരുന്നായിരുന്നു. ബാലതാരമായി സിനിമയിലെത്തിലെത്തിയ മാര്‍ട്ടിനാണ് റോണിയെ അവതരിപ്പിച്ചത്. ആകാശദൂതിന് പുറമെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും മാര്ട്ടിന് വേഷമിട്ടിരുന്നു. പിന്നീട് സിനിമയില്‍ നിന്നും മാര്ട്ടിന് അപ്രത്യക്ഷനാകുകയായിരുന്നു. മൂന്നാം…
Read Moreഫേസ്ബുക്കിലെ പരിചയം പ്രണയമായി ! ഒടുവില്‍ ഒരു നാള് എല്ലാം ഉപേക്ഷിച്ച് കാമുകന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് തളര്‍ന്നു കിടക്കുന്ന യുവാവിനെ; പെണ്‍കുട്ടി ചെയ്തത്…
യഥാര്‍ഥ പ്രണയത്തിനു തടയിടാന്‍ ഒരു ശക്തിക്കും ആവില്ലെന്നതിന് ദൃഷ്ടാന്തമാകുന്ന നിരവധി ജീവിതങ്ങള്‍ നമ്മുടെ മുമ്പില്‍ത്തന്നെയുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് നാളുകളായി അരയ്ക്ക് താഴെ തളര്‍ന്ന ജീവിതം മുന്നോട്ടു കൊണ്ട് നീക്കിയിരുന്ന ശ്രീനാഥിനെ ജീവിതപങ്കാളി ആക്കിയ നീതു എന്ന പെണ്‍കുട്ടി. മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെയാണ് ശ്രീനാഥും നീതുവും പരിചയപ്പെട്ടത്. ഒടുവില്‍ പരിചയം പ്രണയമാവുകയായിരുന്നു. ഇപ്പോള്‍ പ്രണയസാക്ഷാത്കാരമായി വിവാഹവും. പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കല്‍ പുഷ്പാകരന്റെ മകള്‍ നീതുവും നരിപ്പറ്റ റോഡില്‍ ചേലക്കാട് പനയുംപുറത്ത് നാണു വിന്റെ മകന് ശ്രീനാഥ് ആണ് വിവാഹിതരായത്. ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നതിനെത്തുടര്‍ന്നാണ് നീതു എന്ന് 18 വയസ്സുകാരി ശ്രീനാഥിന് ജീവിതം സമ്മാനിച്ചത്. കോളേജ് വിദ്യാര്‍ഥിനിയാണ് നീതു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൗഹൃദം പ്രണയം ആയപ്പോള്‍ അരയ്ക്ക് കീഴ്പോട്ട് തളര്‍ന്ന കാര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ബിഎ എക്കണോമിക്സ് പഠിക്കുന്ന പത്തനംതിട്ട സീതത്തോട് സ്വദേശിയായ നീതു…
Read Moreവ്യാജപേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ടുണ്ടാക്കി 15കാരിെ വളച്ചെടുത്തു ! ഒടുവില്‍ പ്രണയം നടിച്ച് പലയിടത്തും കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചു മുങ്ങി…
ഫേസ്ബുക്കില്‍ വ്യാജപ്പേരില്‍ അക്കൗണ്ട് ഉണ്ടാക്കി പതിനഞ്ചുകാരിയെ പ്രണയത്തില്‍ വീഴ്ത്തുകയും പിന്നീട് തട്ടിക്കൊണ്ടു പൊവുകയും ചെയ്ത യുവാവ് പിടിയില്‍. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ ഷോയബ് ഖാനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പതിനെട്ടുകാരനായ ഷോയബ് ഖാന് എസ്കെ സിന്‍ഹ എന്ന പേരില്‍ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാന്‍ ഒക്ടോബര്‍ 22ന് ഇയാള്‍ ഡല്‍ഹിയിലെത്തി. തന്നെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച ഇയാള്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ബിഹാറിലും യുപിയിലും കറങ്ങിയ ഇയാള്‍ ഒക്ടോബര്‍ 26ന് ഡല്‍ഹി ബദര്‍പുര്‍ അതിര്‍ത്തിയില്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. മകളെ കാണാനില്ലെന്നു കാണിച്ച് ഒക്ടോബര്‍ 23ന് പെണ്‍കുട്ടിയുടെ പിതാവ് ഡല്‍ഹി പൊലീസില്‍ പരാതി നല്കി. കുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സംഭവങ്ങളുടെ ചുരുള്‍ അഴിച്ചത്. എസ്കെ സിന്‍ഹ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് കുട്ടിക്ക്…
Read Moreഅമ്മയ്ക്കും മകള്‍ക്കും ഒരേ പന്തലില്‍ കല്യാണം ! കൗതുകകരമായ സംഭവം ഇങ്ങനെ…
അമ്മയും മകളും ഒരേ സമയം പ്രസവിക്കുക എന്നു കേട്ടിട്ടില്ല… ഇപ്പോള്‍ അതുപോലെയൊരു സംഭവമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അമ്മയും മകളും ഒരേ പന്തലില്‍ വിവാഹിതരായിരിക്കുകയാണെന്നതാണ് ഇവിടെ കൗതുകം. 53കാരിയും അവരുടെ 27 വയസുള്ള മകളുമാണ് വിവാഹിതരായിരിക്കുന്നത്. സമൂഹ വിവാഹത്തിലാണ് ഈ അപൂര്‍വത. യുപിയിലെ ഖോരഗ്പൂരിലാണ് വിവാഹം നടന്നിരിക്കുന്നത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരമായിരുന്നു സമൂഹ വിവാഹം നടന്നതും. 53കാരി മരിച്ചുപോയ ഭര്‍ത്താവിന്റെ ഇളയ സഹോദരനെയാണ് പുനര്‍ വിവാഹം ചെയ്തിരിക്കുന്നത്. സമൂഹ വിവാഹ പന്തലില്‍ 63 കല്യാണങ്ങളാണ് ഒരേ ദിവസം നടന്നത്.
Read More