കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെത്തിയാൽ ഗഫൂറിനെ കാണാം.. മീനുകൾ വെട്ടിമുറിക്കുന്ന ജോലിക്കാരനായി. സിനിമ സെറ്റിലെത്തിയാൽ ചിലപ്പോൾ അവിടെയും കാണും ഗഫൂർ പൊക്കുന്ന് നടനായി. സീരിയലിലും നാടകത്തിലും താരമാണ് ഗഫൂർ! 30 സിനിമകളിലും പത്തു സീരിയലുകളിലും നിരവധി നാടകങ്ങളിലും ഇതിനകം വേഷമിട്ടു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ,ജയറാം എന്നിവർക്കൊപ്പം ഗഫൂർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം പുതിയ സംവിധാനമേലങ്കി അണിയുന്നു എന്നുള്ളതാണ് പുതിയ വാർത്ത.17-ാം വയസിൽ നടൻ അബു സർക്കാറാണ് അഭിനയരംഗത്തേക്കു ഗഫൂറിനെ കൊണ്ടുവന്നത്. വടക്കാഞ്ചേരി അകമല തിയറ്റേഴ്സിന്റെ വീണ്ടും ഹജ്ജിന് എന്ന നാടകത്തിൽ പോസ്റ്റ് മാനായി വേഷമിട്ടായിരുന്നു തുടക്കം. തുടർന്ന് നിരവധി നാടകങ്ങളിൽ വേഷമിട്ടു. ഇതിനിടെ ചിരി ബോംബ് എന്ന നാടകം എഴുതി. ഈ നാടകം സംവിധാനം ചെയ്തതു പ്രശസ്ത നടൻ കുതിരവട്ടം പപ്പുവായിരുന്നു. കുതിരവട്ടം പപ്പു സംവിധായകൻ വി.എം. വിനുവിനെ പരിചയപ്പെടുത്തി. വി.എം.വിനുവിന്റെ ആകാശത്തിലെ പറവകൾ എന്ന…
Read MoreCategory: Today’S Special
യുദ്ധം നടന്ന “മുഖം’; മാംസം ദ്രവിപ്പിക്കുന്ന അപൂര്‍വയിനം രോഗാണു അവളുടെ മുഖം വികൃകമാക്കി; രണ്ടാം വയസിൽ മുഖം നഷ്ടമായ ജാനിന്റെ ജീവിത കഥ ഞെട്ടിക്കുന്നത്….
അങ്ങനെ ദശാബ്ദങ്ങള്‍ക്കു ശേഷം ആദ്യമായി അവളുടെ മനസ് മന്ത്രിച്ചു. ഞാന്‍ സുന്ദരിയാണ്. വിവാഹദിവസം പ്രിയതമന്റെ അടുത്തേക്കു നടക്കുന്പോൾ അയര്‍ലൻഡിലെ ബെല്‍ഫാസ്റ്റില്‍നിന്നുള്ള ജാനിന് വൈലറ്റ് ലൈറ്റ് എന്ന പെണ്‍കുട്ടിക്കു വിശ്വസിക്കാനായിരുന്നില്ല, മുഖം നഷ്ടമായ താൻ ഇതാ പുതിയൊരു ജീവിത മുഖത്ത്… മാംസം ദ്രവിപ്പിക്കുന്ന അപൂര്‍വയിനം രോഗാണുവാണ്അവളുടെ മുഖം കവർന്നത്. കുട്ടിക്കാലത്തു തന്നെ അവളുടെ മുഖത്തിന്റെ വലിയ ഭാഗം അവ തിന്നു നശിപ്പിച്ചു. അതിന്റെ പേരില്‍ അവള് നേരിട്ട അവഗണനയും അപമാനവും താങ്ങാവുന്നതിനുമപ്പുറമായിരുന്നു. തന്നെ സ്നേഹിക്കാൻ ആരെങ്കിലും തയാറാകുമെന്നു വിവാഹം നടക്കുന്നതുവരെ അവൾ പ്രതീക്ഷിച്ചിരുന്നതേയില്ല. മാംസാഹാരികളായ സൂക്ഷ്മജീവികൾ കവർന്ന 34കാരി ജാനിനിന്റെ ജീവിതം ഒരുകണ്ണീര്ക്കഥയല്ല, മറിച്ച് അതിജീവനത്തിന്റെ ചരിത്രമാണ്. രണ്ടാം വയസിൽരണ്ടു വയസുള്ളപ്പോഴാണ് ജാനിനിനു രക്താര്‍ബുദം കണ്ടെത്തിയത്. കീമോതെറാപ്പിക്കു വിധേയമാകുമ്പോഴാണ് ശരീരത്തിലെ മൃദുവായ കോശങ്ങളുടെ ചില ഭാഗങ്ങളെ കൊല്ലുന്ന നെക്രോടൈസിംഗ് ഫാസിയൈറ്റിസ് എന്ന അണുബാധ ജാനിന്റെ മുഖത്തു ബാധിച്ചത്. “15…
Read Moreആരും ഒന്നും അറിയില്ലെന്ന് വിചാരിച്ചു രഹസ്യമായി രണ്ടാം വിവാഹം; ഫേസ്ബുക്ക് കാമുകിയെ സ്വന്തമാക്കാൻ രണ്ട് മക്കളെയും ഭാര്യയേയും ഉപേക്ഷിച്ച യുവാവിനെ കുടുക്കി പോലീസ്; ഏറ്റുമാനൂരിൽ നടന്ന സംഭവം ഞെട്ടിക്കുന്നത്
ഏറ്റുമാനൂർ : ഒന്നാം വിവാഹം മറച്ചു വച്ചു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ രണ്ടാം വിവാഹം കഴിച്ചു യുവതിയേയും കൊണ്ട് മുങ്ങിയ ആൾ പിടിയിൽ. കാസർഗോഡ് സ്വദേശി വിനോദിനെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 14നായിരുന്നു സംഭവം.വിവാഹ വിവരമറിഞ്ഞ് ഒന്നാം ഭാര്യ അന്വേഷിച്ചു വന്നപ്പോഴക്കും രണ്ടാം ഭാര്യയുമായി വി നോദ് മുങ്ങുകയായിരുന്നു. മാസങ്ങൾക്ക് മുന്‍പ് ഫേസ്ബുക്ക് വഴിയാണ് ഇയാളും ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയും പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയും വിവാഹിതരകാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിൽ എത്തി വിവാഹം ആലോചിച്ചു. ഇയാൾ പെണ്‍കുട്ടിയുടെ വീട്ടുകരോടു വീട് കണ്ണൂരിലാണെന്നും വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നുമാണ് ് അറിയിച്ചത്. തുടർന്ന് കോവിഡ് ചൂണ്ടിക്കാട്ടി 14ന് ഇയാൾ ഇയാളുടെ സുഹൃത്തക്കളുമായി എത്തി ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടിൽ വച്ചു വിവാഹം നടത്തുകയും പെണ്‍കുട്ടിയുടെ വീട്ടിൽ താമസിക്കുകയുമായിരുന്നു. കണ്ണൂരിൽ താമസിക്കുന്ന ഇയാളുടെ അമ്മയ്ക്കു സുഖമില്ലെന്നു…
Read Moreഇന്ദ്രൻസ് തുന്നിയ ഷർട്ടും സുരേഷ് ഗോപിയും; ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിലെ കണ്ണീരിന്റെ നനവുള്ള വാക്കുകൾ ആരാധകരിലും നൊമ്പരമാകുന്നു…
സുരേഷ് ഗോപിയും ഇന്ദ്രൻസും തമ്മിലുള്ള ആത്മബന്ധം കാലങ്ങൾക്കു മുന്‍പേ തുടങ്ങിയതാണ്. ഈ ആത്മബന്ധത്തെക്കുറിച്ചു സുരേഷ് ഗോപി തന്നെ പറയുന്ന ഒരു വീഡിയോ അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇന്ദ്രൻസ് പണ്ട് സിനിമയിൽ വസ്ത്രാലങ്കാരകനായിരുന്നു. എന്റെ ഒരുപാട് സിനിമകളിൽ അദ്ദേഹം വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ ഒരു വലിയ, തുന്നിപ്പിടിപ്പിച്ച ബന്ധമുണ്ട് ഇന്ദ്രൻസിന്. സുരേഷ് ഉണ്ണിത്താൻ സർ സംവിധാനം ചെയ്ത ഉത്സവമേളം എന്ന സിനിമയിൽ ഞാൻ ധരിച്ചിരിക്കുന്ന ഷർട്ടുകളെല്ലാം ഇന്ദ്രൻസ് തുന്നി തന്നതാണ്. ആ സിനിമയിൽ ഒരു രംഗത്ത് ഞാനിടുന്ന മഞ്ഞ ഷർട്ടുണ്ട്. മഞ്ഞയിൽ നേർത്ത വരകളുള്ള ഒരു ഷർട്ട്. മഞ്ഞ നിറത്തോട് എനിക്കുള്ള ഭ്രമം കാരണം അന്ന് മമ്മൂട്ടി അടക്കമുള്ളവർ എന്നെ വിളിച്ചിരുന്നത് മഞ്ഞൻ എന്നായിരുന്നു. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്പോൾ, ഈ ഷർട്ട് കൊണ്ടു വന്നപ്പോൾ ഞാൻ ഇന്ദ്രൻസിനോട് പറഞ്ഞു ഈ ഷർട്ട് എനിക്ക് കൊണ്ടു പോകാൻ തരണേ…
Read Moreആറിലൊരാൾ! കടുവകളിലെ ഒരു കിടുവ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു; കറുപ്പിൽ ഒറഞ്ഞ് വരകളുള്ള കടുവയുടെ വർണ വകഭേദത്തിന്റെ കാരണം അറിയാം
കടുവകളിലെ ഒരു കിടുവ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നു. സൗമെൻ ബാജ്പേയി എന്ന വന്യജീവി ഫോട്ടോഗ്രാഫർ തന്റെ കാമറയിൽ പകർത്തിയ കറുത്ത നിറമുള്ള കടുവയുടെ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലോകത്തുതന്നെ അത്യപൂർവമായുള്ളതാണ് കറുത്ത കടുവ.കിഴക്കൻ ഒഡീഷയിലെ സിംലിപാൽ റിസർവിലും നന്ദങ്കനൻ സങ്കേതത്തിലും നടത്തിയ സന്ദർശനത്തിനിടെയാണ് മെലാനിസ്റ്റിക് (കറുത്ത നിറമുള്ള കടുവകൾക്കു പറയുന്നത്) കടുവയെ സൗമെൻ കാണുന്നതും ചിത്രം പകർത്തുന്നതും. കുറെ നാൾ മുന്‍പ് പോസ്റ്റ് ചെയ്തതാണെങ്കിലും വൈറലാകുന്നത് ഇപ്പോഴാണ്. കടുവകളിലെ കിടുവസൗമെൻ ബാജ്പേയി 2019ലാണ് ഇൻസ്റ്റാഗ്രാമിൽ അപൂർവ കറുത്ത കടുവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. “കുരങ്ങുകളെയും കടുവകളെയും കാണാനാണ് ഞാൻ നന്ദങ്കനൻ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ എത്തിയത്. മെലാനിസ്റ്റിക് കടുവകൾ അവിടെയുണ്ടാകും എന്ന ധാരണയുമുണ്ടായിരുന്നില്ല. പെട്ടെന്ന് അതു പ്രത്യക്ഷപ്പെടുകയും കുറച്ചു നിമിഷങ്ങൾ ചുറ്റിത്തിരിഞ്ഞു കാട്ടിനുള്ളിലേക്കു പോവുകയും ചെയ്തു. – സൗമെൻ പറഞ്ഞു. പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽനിന്നുള്ള ടെക്നോളജി…
Read Moreദിലിപീന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായ പൂച്ചക്കണ്ണി ! തേജലി ഘനേക്കറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ദിലീപിന്റെയും കുഞ്ചാക്കോബോബന്റെയും ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന മറുനാട്ടുകാരിയാണ് തേജലി ഘനേക്കര്‍. എന്നാല്‍ തേജലിയുടെ പേരിനേക്കാള്‍ മലയാളികള്‍ക്ക് പരിചിതം നടി അവതരിപ്പിച്ച കഥാപാത്രങ്ങളായിരിക്കും. ‘മീനത്തില്‍ താലികെട്ടി’ലെ മാലതി, ‘ചന്ദാമാമ’യിലെ മായ എന്നെ കഥാപാത്രങ്ങളിലൂടെയാണ് തേജലിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. സിനിമയില്‍ എത്തിയപ്പോള്‍ തേജലി ഘനേക്കറില് നിന്ന് സുലേഖയായി മാറുകയായിരുന്നു. രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പിന്നീട് സിനിമകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു . ഇപ്പോഴിതാ സിനിമാ ഗ്രൂപ്പുകളില്‍ നടിയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ എത്തിയിരിക്കുകയാണ്. സുലേഖയെപ്പറ്റി പലരും വര്‍ഷങ്ങളായി അന്വേഷിച്ചിരുന്നുവെങ്കിലും കാര്യമായ വിവരമൊന്നുമില്ലായിരുന്നു.”സുലേഖയെ പറ്റി വര്‍ഷങ്ങളായിട്ടുള്ള അന്വേഷണമായിരുന്നുവെന്നും അടുത്തിടെ സിംഗപ്പൂരിലെ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്റെ മാഗസിനില്‍ ‘എ ഹിഡന്‍ സ്റ്റാര്‍’ എന്ന തലക്കെട്ടില്‍ വന്ന ഇവരുടെ ഒരു അഭിമുഖം കണ്ടുവെന്നും കുറിച്ചുകൊണ്ട് അമല്‍ ജോണ്‍ എന്നയാളാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.’ സുലേഖ…
Read Moreഅടി വസ്ത്രവും പെര്‍ഫ്യൂമും പാടില്ല ! അശ്ലീല സ്വഭാവമുള്ള പരസ്യങ്ങള്‍ വിലക്കി കോടതി; നിരീക്ഷണം ഇങ്ങനെ…
അശ്ലീല സ്വഭാവമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ചാണ് അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ് കോടതി നടപടി. അടിവസ്ത്രങ്ങള്‍, പെര്‍ഫ്യൂം എന്നിവയുള്‍പ്പടെയുള്ള പരസ്യങ്ങള്‍ക്കാണ് വിലക്ക്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്.
Read Moreപേടിക്കണ്ട, ധൈര്യമായി പോന്നോളൂ…! രൂചികരമായ ഭക്ഷണമൊരുക്കി വെസ്റ്റ് പോലീസ് സ്റ്റേഷൻ കാന്റീൻ; കൊടൂരാറിന്റെ തീരത്തെ കാറ്റേറ്റ് വൈകുന്നേരത്തെ സായാഹ്നം സുന്ദരമാക്കാം
ജിബിൻ കുര്യൻകോട്ടയം: രുചികരമായ ഭക്ഷണം വൃത്തിയോടും വെടിപ്പോടെയും നൽകാനും പോലീസിന് അറിയാം.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ കോന്പൗണ്ടിലാണ് രുചികരമായ ഭക്ഷണവുമായി പോലീസ് കാന്റീൻ പ്രവർത്തിക്കുന്നത്. ചായയും ബോളിയും പരിപ്പുവടയും മാത്രമല്ല, ഉച്ചയ്ക്ക് നല്ല മീൻകറി കൂട്ടിയുള്ള ഉൗണുമുണ്ട്. സ്പെഷലായി ചിക്കനും ബീഫും വിവിധ രുചികളിലുണ്ട്. വൈകുന്നേരം അൽഫാമും ബാർബിക്യുവും ഇവിടെ കഴിക്കാം. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കാന്റീനിൽ ഇപ്പോൾ നല്ല തിരക്കാണ്. പോലീസുകാർ മാത്രമല്ല എത്തുന്നത്. കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ രുചികരമായ ഭക്ഷണം തേടി ഇവിടെ എത്തുന്നു. നേരത്തെ ഇവിടുണ്ടായിരുന്ന കാന്റീൻ നവീകരിച്ചു കഴിഞ്ഞ ദിവസമാണു പ്രവർത്തനം തുടങ്ങിയത്. 2007ൽ നിർമിച്ച കാന്റീൻ എട്ടു ലക്ഷം രൂപ ചെലവഴിച്ചാണു പുതുക്കി പണിതത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ 80 പേർ 2000 രൂപവീതം സമാഹരിച്ചു. ബാക്കി തുക കമ്മിറ്റിയംഗങ്ങൾ പോലീസ് സൊസൈറ്റിയിൽനിന്നും വായ്പയെടുത്തു. കോട്ടയത്തെ…
Read Moreസമയം ഇഷ്ടംപോലെയുണ്ട് ! 60 വയസിനു ശേഷം വിവാഹം കഴിക്കുമെന്ന് ഇടവേള ബാബു; കാരണമായി പറയുന്നതിങ്ങനെ…
മലയാള സിനിമയിലെ ക്രോണിക് ബാച്ച്ലറാണ് ഇടവേള ബാബു. കാലങ്ങളായി അമ്മയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ തുടരുകയാണ് ബാബു. ഇപ്പോള്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന ബാലയുടെ ‘ലീവ് ടു ഗിവ്’ പരിപാടിയില്‍ അതിഥിയായി എത്തിയ താരം ആദ്യമായി തന്റെ വിവാഹത്തെക്കുറിച്ച് മനസ്സു തുറന്നു. 60 വയസ് കഴിഞ്ഞാല്‍ വിവാഹിതനാകണം എന്ന് പറയാറുള്ള ആളാണ് താന്‍ എന്ന് നടന് ബാലയുമായുള്ള അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നു. ‘ഈ ജീവിതം വളരെ നല്ലതാണ് എന്ന അഭിപ്രായക്കാരനാണ്. ഒരുപാട് സമയം നമ്മളുടെ കയ്യിലുണ്ട്. അതേസമയം തന്നെ ഇത് ശരിയാണോ എന്ന് ചോദിച്ചാല്‍ ശരിയാണ് എന്ന് പറയില്ല. നമ്മള് മാനസികമായി തയാറാവണം. 60 വയസ്സ് കഴിഞ്ഞ് വിവാഹം ചെയ്യണമെന്ന് പറയാറുള്ള ആളാണ് ഞാന്‍.’ ‘അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. ഇപ്പോള്‍ അന്‍പതിന്റെ മധ്യത്തിലാണ്. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം…
Read Moreകാമുകിയ്ക്കു സര്‍പ്രൈസ് കൊടുക്കാന്‍ എത്തി ! കണ്ട കാഴ്ച കാമുകി മറ്റൊരുത്തനൊപ്പം കിടക്കയില്‍ കിടക്കുന്നത്; യുവാവ് ചെയ്തത് ഒരു മാതൃകാ പ്രവൃത്തി…
ഡസ്റ്റണ് ഹൊള്ളവേ എന്ന ഒരാളുടെ സെല്‍ഫിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തില്‍ വച്ചേറ്റവും വേദനജനകമായ സെല്‍ഫിയെന്ന് ഇതിനെ വിളിക്കേണ്ടി വരും. കണ്‍സ്ട്രക്ഷന്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ഡസ്റ്റണ് തന്റെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഒരുപാടു യാത്ര ചെയ്യേണ്ടി വരാറുണ്ട്. അങ്ങനെ ഒരു ദൂരയാത്ര കഴിഞ്ഞ് അദ്ദേഹം തന്റെ കാമുകിക്ക് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കാമുകി വേറൊരു പുരുഷനൊപ്പം കട്ടിലില്‍ കിടക്കുന്നു. രണ്ടു പേരും മയക്കത്തിലും. ഈ കാഴ്ച കണ്ട് ഡസ്റ്റണിന്റെ സര്‍വനാഡിയും തളര്‍ന്നു. അടുത്ത് കിടന്ന കസേരയെടുത്ത് ഒന്ന് ഓങ്ങിയെങ്കിലും അടിച്ചില്ല അടിച്ചിട്ട് എന്ത് കാര്യം. അല്‍പ്പനേരം അവിടെ ഇരുന്നു ചിന്തിച്ചപ്പോഴാണ് അയാളുടെ മനസ്സൊന്ന് നോര്‍മലായത്. ആദ്യം ചിന്തിച്ചത് ഇവര്‍ക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കികൊടുത്തിട്ട് പോകാമെന്നാണ്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ ഒരു മധുരപ്രതികാരം ചെയ്യുന്നതാവും നല്ലതെന്ന് ഡസ്റ്റണ് തോന്നി. ഉറങ്ങി…
Read More