അടുത്തിടെയാണ് ചലച്ചിത്രതാരം ശ്രിന്ദ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ആരാധകരെ അന്പരപ്പിച്ചത്. ഇപ്പോൾ വീണ്ടും വ്യത്യസ്ത ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ശ്രിന്ദ. ലോക സമുദ്ര ദിനത്തെക്കുറിച്ചുള്ള പോസ്റ്റിലാണ് തന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രം താരം പുറത്തു വിട്ടത്. ചുവന്ന മുണ്ടും ടീഷർട്ടും ധരിച്ച് കടൽക്കരയിൽ നിൽക്കുന്ന ചിത്രമാണ് ശ്രിന്ദ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. ചിത്രത്തോട് രസകരമായ കമന്റുകളുമായാണ് ആരാധകർ പ്രതികരിച്ചത്. ഷാജി പാപ്പന്റെ മുണ്ടാണോ ശ്രിന്ദ ധരിച്ചിരിക്കുന്നത് എന്നാണ് ഒരാളുടെ ചോദ്യം. ശ്രിന്ദയും ജയസൂര്യയും അഭിനയിച്ച ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പൻ എന്ന കഥാപാത്രത്തിന്റെ വേഷമായിരുന്നു ചുവന്ന മുണ്ട്. പാപം ചെയ്യാത്തവർ കല്ലെറിയട്ടയാണ് ഏറ്റവും ഒടുവിലായി ശ്രിന്ദ അഭിനയിച്ച് റിലീസായ ചിത്രം. View this post on Instagram In my natural habitat 🐒…
Read MoreCategory: Today’S Special
ഒരൊറ്റ കിക്കിന് ഫുട്ബോൾ പ്രേമികളുടെ മനസ് കീഴടക്കി ജസീൽ ! ഈ മികച്ച ഗോൾ ഇതുവരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ടത് 59 ലക്ഷം പേർ
നിലമ്പൂർ: ഒരൊറ്റ കിക്കിന് ഫുട്ബോൾ പ്രേമികളുടെ മനസ് കീഴടക്കി ചാലിയാറിന്റെ സ്വന്തം ജസീൽ. ഈ മികച്ച ഗോൾ ഇതുവരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ടത് 59 ലക്ഷം പേർ. ഇന്റർനാഷണൽ ഫുട്ബോൾ താരങ്ങളുള്ള 433 എന്ന ഇൻസ്റ്റഗ്രാമിൽ അഞ്ചു ദിവസം കൊണ്ട് 59 ലക്ഷവും കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷൽ ഇൻസ്റ്റഗ്രാം പേജിൽ രണ്ടുലക്ഷം പേരും ജസീലിന്റെ മികച്ച ഗോൾ കണ്ടുകഴിഞ്ഞു. ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ താഴെ കളം കുഞ്ഞിമയുടെ മകനും എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വണ് വിദ്യാർഥിയുമായ ജസിൽ ഒരൊറ്റ കിക്കു കൊണ്ടാണ് ഒരു നാടിന്റെ താരമായി മാറിയത്. അർജന്റീനയുടെ മെസിയാണ് ഇഷ്ടതാരം. ഒന്നാം ക്ലാസ് മുതൽ ജേ്യഷ്ഠനായ ജംഷീദിനൊപ്പം വീടിന് സമീപത്തെ പാടത്തുള്ള ഫുട്ബോൾ മൈതാനത്തിൽ ജസീൽ ഫുട്ബോൾ കളി തുടങ്ങി. സ്കൂൾ ടീമിലുമുണ്ടായിരുന്നു. ചാലിയാർ ഫുട്ബോൾ അക്കാഡമിയിൽനിന്ന് പരിശീലനം നേടിയിട്ടുണ്ട്. തന്റെ…
Read Moreകഠിനമായ വയറുവേദന! യുവതിയുടെ അണ്ഡാശയത്തിൽ നിന്നു പുറത്തെടുത്തത് മുടി നിറഞ്ഞ മുഴ; ഡോക്ടർമാർ പറയുന്നത് ഇങ്ങനെ…
പെരിന്തൽമണ്ണ :യുവതിയുടെ അണ്ഡാശയത്തിൽ നിന്നു മുടി നിറഞ്ഞ മുഴ നീക്കം ചെയ്തു. പൊന്നാനി സ്വദേശിനിയായ യുവതിയെയാണ് കഠിനമായ വയറുവേദനയെ തുടർന്നു പെരിന്തൽമണ്ണയിലെ എആർഎംസി ഏജിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ അണ്ടാശയത്തിൽ 20 സെന്റീമീറ്റർ വലുപ്പത്തിലുള്ള മുഴ കണ്ടെത്തി. തുടർന്നു താക്കോൽ പഴുതു ശസ്ത്രക്രിയയിലൂടെ മൂഴ പുറത്തെടുത്തു. ഡോ. കുഞ്ഞിമൊയ്തീൻ നേതൃത്വം നൽകിയ ശസ്ത്രക്രിയയിൽ ഡോ. ജിതേന്ദ്ര, ഡോ. സംഗീത, ഡോ. അശ്വതി എന്നിവർ പങ്കെടുത്തു. ചെറിയ വലുപ്പത്തിൽ ഇത്തരത്തിൽ മുഴകൾ കാണാറുണ്ടെങ്കിലും ഇത്ര വലുതായി കാണപ്പെടുന്നത് അപൂർവമാണെന്നു ഡോക്ടർമാർ പറഞ്ഞു. ഇരുനൂറ്റന്പത് ഗ്രാം മുടിയും എല്ലിൻ ഭാഗങ്ങളുമാണ് മുഴയിൽ കാണപ്പെട്ടത്. ഇത്തരത്തിലുള്ള മുഴകൾ വന്ധ്യത, ആർത്തവ സമയത്തെ അമിത രക്തസ്രാവം, ആർത്തവ വൈകല്യങ്ങൾ എന്നിവക്കിടയാക്കാമെന്നു വന്ധ്യതാ ചികിത്സാ വിധഗ്ധൻ ഡോ.കുഞ്ഞിമൊയ്തീൻ പറഞ്ഞു. സ്കാനിംഗ് പരിശോധനയിലോ മറ്റോ ഇത്തരത്തിലുള്ള തകരാറുകൾ കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടണം. ഓവറിയിലെയും ഗർഭപാത്രത്തിലെയും…
Read Moreസൂര്യപ്രകാശം കാണാത്ത ദിനങ്ങൾ! തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു അപകടത്തിന്റെ കഥ പറഞ്ഞ് ബോളിവുഡ് താരം മഹിമാ ചൗധരി…
തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു അപകടത്തിന്റെ കഥ പറയുകയാണ് ബോളിവുഡ് താരം മഹിമാ ചൗധരി. 1997 ൽ സുഭാഷ് ഗായ് ചിത്രമായ പർദേസിൽ ഷാരൂഖ് ഖാന്റെ നായികയായാണ് മഹിമ ചൗധരി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ചിത്രം തന്നെ സൂപ്പർ ഹിറ്റായി. മഹിമയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടിയെന്ന് മാത്രമല്ല നിരവധി അവാർഡുകൾ നേടാനും കാരണമായി. പർദേസിനു ശേഷം 199ൽ മനസുലോ മാതാ എന്ന തെലുങ്കു ചിത്രത്തിലാണ് മഹിമ അഭിനയിച്ചത്. ഈ ചിത്രമുൾപ്പെടെ ആ വർഷം നാലു ചിത്രങ്ങളിലാണ് മഹിമ അഭിനയിച്ചത്. അതിൽ അജയ് ദേവ്ഗൺ നായകനായ ദിൽ ക്യാ കരേ എന്ന ചിത്രത്തിലെ മഹിമയുടെ കവിതാ കിഷോർ എന്ന കഥാപാത്രം വളരെയധികം പ്രശംസിക്കപ്പെടുകയുണ്ടായി. എന്നാൽ ഈ സിനിമയുടെ ചിത്രീകരണ കാലത്തുണ്ടായ ഒരു അപകടം തന്റെ ജീവിതത്തെ വളരെയധികം മാറ്റി മറിച്ചുവെന്ന് മഹിമ പറയുന്നു. ഒരു…
Read Moreവധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടീഷന് കോവിഡുണ്ടായിരുന്നു..! ഗുരുവായൂരിലേക്ക് കോവിഡ് ഭീഷണി ഫോണ്കോൾ; വ്യാജബോംബുകൾ ഇനി പഴങ്കഥ
സ്വന്തം ലേഖകൻ ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബു വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇടക്കിടെ വരാറുള്ള അജ്ഞാത ഫോണ്കോളുകൾ ഇനി പഴങ്കഥ. ഇപ്പോഴിതാ ക്ഷേത്രത്തിലേക്ക് കോവിഡ് ബോംബിന്റെ ഭീഷണി മുഴക്കിയുള്ള വിളിയെത്തിയിരിക്കുന്നു! ക്ഷേത്രം തുറന്ന് ദർശനസൗകര്യം ഒരുക്കി ഒരു ദിവസം പിന്നിടുന്പോഴേക്കും കോവിഡ് ഭീഷണിയുമായി ക്ഷേത്രത്തിലേക്ക് ഫോണ്കോളെത്തി. ഇന്നു ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങളിലൊന്നിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടീഷന് കോവിഡുണ്ടെന്നായിരുന്നു ഇന്നുരാവിലെ ഏഴേമുക്കാലിന് ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് വന്ന ഫോണ്കോൾ. വിളിച്ചയാൾ എറണാകുളത്ത് നിന്നാണ് വിളിക്കുന്നതെന്ന് പറയുകയും തന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ കൂടുതൽ കാര്യങ്ങളും ഫോണ് നന്പറും ചോദിച്ചപ്പോൾ കക്ഷി ഫോണ് കട്ടു ചെയ്തു. ഇയാളുടെ പേര് യഥാർഥമാണോ എന്നതിൽ സംശയമുണ്ട്. എന്നാൽ ഭീഷണിയുടെ സ്വരമായിരുന്നില്ലെന്നും വിളിച്ചയാൾ ഒരു മുൻകരുതലെടുക്കാൻ വേണ്ടി പറയും പോലെയാണ് തോന്നിയതെന്നുമാണ് ക്ഷേത്രത്തിൽ ഫോണെടുത്തയാൾക്ക് തോന്നിയതത്രെ. ഫോണ് വന്ന വിവരം…
Read Moreവേലക്കാരിയായിരുന്നാലും നീയെന് മോഹവല്ലി..! കാമുകിക്കൊപ്പം ക്വാറന്റൈനില് താമസിക്കാന് യുവാവിന്റെ തട്ടിക്കൊണ്ടുപോകല് നാടകം; സംഭവം പോലീസ് പൊളിച്ചടുക്കി
കാസര്ഗോഡ്: മുംബൈയില്നിന്ന് വന്ന കാമുകിക്കൊപ്പം ക്വാറന്റൈനാകാന് കാസര്ഗോട്ടെ യുവാവ് ചെയ്തത് സിനിമാക്കഥയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകല് നാടകം. നേപ്പാള് സ്വദേശിനിയായ കാമുകിക്കൊപ്പം ചേര്ന്നാണ് യുവാവ് തട്ടിക്കൊണ്ടുപോകല് നാടകം മെനഞ്ഞത്. കഴിഞ്ഞദിവസം മുംബൈയില്നിന്ന് നേത്രാവതി എക്സ്പ്രസില് കോഴിക്കോട്ടെത്തിയതായിരുന്നു നേപ്പാള് സ്വദേശിനിയായ യുവതി. ഗര്ഭിണിയായ താന് ട്രെയിനില് ഉറങ്ങിപ്പോയെന്നും ഭര്ത്താവ് കാസര്ഗോഡ് റെയില്വേ സ്റ്റേഷനില് കാത്തുനില്ക്കുന്നുണ്ടെന്നും യുവതി കോഴിക്കോട് റെയില്വേ സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കാസര്ഗോട്ടെത്തണമെന്ന് പറഞ്ഞു യുവതി ബഹളംവച്ചതോടെ പോലീസ് കാര് ഏര്പ്പാടാക്കി കാസര്ഗോട്ടേക്ക് യാത്രയാക്കി. കാസര്ഗോട്ടുള്ള യുവാവിന്റെ ഫോണില് ബന്ധപ്പെടുകയും ചെയ്തു. കാര് ഡ്രൈവര്ക്ക് യുവാവ് വിശദമായ വഴിയും പറഞ്ഞുകൊടുത്തു. കാര് കാസര്ഗോട്ട് എത്താറായതോടെ ഡ്രൈവറെ യുവാവ് ഫോണില് വിളിക്കുകയും വഴിയില് രണ്ടുപേര് കാത്തുനില്ക്കുമെന്നും യുവതിയെ അവര്ക്കൊപ്പം വിടണമെന്നും അറിയിക്കുകയും ചെയ്തു. എന്നാല് യുവതിയുടെ സുരക്ഷ മുന്നിര്ത്തി പോലീസ് സ്റ്റേഷന് മുന്നില് ഇറക്കാമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പുത്തൂര്…
Read Moreപോലീസ് തലയില് വിരിയുന്ന പെയിന്റിംഗ് വിസ്മയം! കൊറോണ ഡ്യൂട്ടി കഴിഞ്ഞുള്ള സമയം ഇഷ്ടവിനോദത്തിന്; സജുവിന്റെ ചിത്രങ്ങള് വിദേശരാജ്യങ്ങളിലും
സീമ മോഹന്ലാല് കൊച്ചി: കൊറോണ ഡ്യൂട്ടി കഴിഞ്ഞുള്ള സമയം തന്റെ ഇഷ്ടവിനോദത്തിനായി മാറ്റിവയ്ക്കുകയാണ് സജു രഘുറാം എന്ന പോലീസ് ഉദ്യോഗസ്ഥന്. ഗ്ലാസ് പെയിന്റിംഗ്, ബോട്ടില് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, ജ്വല്ലറി മേക്കിംഗ് എന്നിവയിലൂടെ സജു മനോഹരമായ സൃഷ്ടികളാണ് ഉടലെടുക്കുന്നത് കോഴിക്കോട് എലത്തൂര് പോലീസ് സ്റ്റേഷനിലെ സീനിയര് സിവില് പോലീസ് ഓഫീസറായ സജു ചിത്രരചന ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. ഒളവണ്ണ എല്പി സ്കൂളിലെ അധ്യാപികയായ ഭാര്യ ദിവ്യയുടെ പ്രോജക്ട് വര്ക്കിന്റെ ഭാഗമായി അവര് ചെയ്ത ഒരു വര്ക്കാണ് സജുവിനെ ഗ്ലാസ് പെയിന്റിംഗിലേക്ക് നയിച്ചത്. ഏഴു വര്ഷം മുമ്പ് ഹൈക്കോടതി ജഡ്ജി ഭവദാസന് നമ്പൂതിരിപ്പാടിന്റെ ഗണ്മാനായിരുന്ന സമയത്ത് ഇതിലേക്ക് കൂടുതല് ശ്രദ്ധകേന്ദ്രീകരിക്കാന് സാധിച്ചെന്ന് സജു പറയുന്നു. ത്രീ ഡി ഗില്റ്റര് ഉപയോഗിച്ചാണ് ഇദ്ദേഹം ബോട്ടില് പെയിന്റിംഗു നടത്തുന്നത്. ജ്വല്ലറി മേക്കിംഗില് മാല, കമ്മല്, പാദസരം, ബ്രേസ്ലെറ്റ് എന്നിവയാണ് നിര്മിക്കുന്നത്. പേപ്പറിലുള്ള മനോഹരമായ…
Read Moreപ്രിയപ്പെട്ടവനോട് യാത്രപറഞ്ഞ് പോരുമ്പോള് ആതിര ഓര്ത്തു കാണില്ല… കുഞ്ഞോമനയെ കാണാന് ഇനി നിതിന് ഉണ്ടാവില്ലെന്ന്! നിതിന്റെ വേര്പാടില് കണ്ണീരണിഞ്ഞ് നാട്…
പേരാമ്പ്ര: ഗള്ഫില് നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാന് നിയമപരമായി പോരാട്ടം നടത്തിയ പേരാമ്പ്ര സ്വദേശി നിതിനിന്റെ വിയോഗത്തില് കണ്ണീരണിഞ്ഞ് ഗ്രാമം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുയിപ്പോത്ത് കുനിയില് വീട്ടില് റിട്ട.ഹെല്ത്ത് ഇന്സ്പക്ടര് രാമചന്ദ്രന്റെ മകന് നിതിന് ചന്ദ്രനാണ് (29) ദുബായിലെ താമസസ്ഥലത്ത് ഇന്നലെ മരിച്ചത്. ഹൃദയാഘാതത്തെ തുടര്ന്നാണ് മരണം. മരണ വിവരം അറിഞ്ഞതു മുതല് ബന്ധുക്കളും നാട്ടുകാരുമുള്പ്പെടെ ഒരു ഗ്രാമം മുഴുവന് ദു:ഖത്തിലായി. നിതിനിനെ അവസാനമായി ഒരുനോക്ക് കാണാനായി കാത്തിരിക്കുകയാണ് ഗ്രാമം. കോവിഡ് പരിശോധന ഉള്പ്പെടെയുള്ളവ പൂര്ത്തിയാക്കി പോസ്റ്റ്മോര്ട്ടത്തിന് ശേഷമേ മൃതദേഹം നാട്ടിലെത്തിക്കുകയുള്ളൂ. ഇതിനായുള്ള നടപടികള് പുരോഗമിക്കുന്നുണ്ട്. എല്ലാ നടപടികളും പൂര്ത്തിയായാല് നാളെ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നിതിനിന്റെ സുഹൃത്തുക്കള്. ലോക്ക്ഡൗണില് വിദേശത്ത് കുടുങ്ങിയ ഗര്ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില് കേസ് ഫയല് ചെയ്തതോടെയാണ് നിതിനും ഭാര്യ ആതിരയും ശ്രദ്ദേയരായത്. കൊവിഡ് ഭീതിക്കാലത്തെ പ്രവാസികളുടെ മടങ്ങിവരവിന് വഴിയൊരുക്കിയവരില് നിതിന് മുന്നിലായിരുന്നു.…
Read Moreഎല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിൽ സന്തോഷം! ക്വാറന്റൈൻ കാലം അവസാനിച്ച വിവരം ങ്കുവച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്
തന്റെ ക്വാറന്റൈൻ കാലം അവസാനിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. വെഞ്ഞാറമ്മൂട്ടിൽ ഒരു റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ചില പോലീസുകാർക്ക് ക്വാറന്റൈനിൽ പോകേണ്ടിവന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ വെഞ്ഞാറമൂട് സി.ഐയ്ക്കൊപ്പം പങ്കെടുത്ത കാരണത്താൽ സുരാജ് വെഞ്ഞാറമ്മൂടിനും സെക്കൻഡറി കോൺടാക്റ്റ് ലിസ്റ്റിൽപ്പെട്ട് ഹോം ക്വാറന്റൈനിലേക്ക് പോകേണ്ടി വന്നു. വെഞ്ഞാറമൂട് സിഐയുടെ റിസൾട്ട് നെഗറ്റീവായി കണ്ടെത്തിയതിനാൽ സിഐയും സുരാജ് വെഞ്ഞാറമ്മൂടും നിരീക്ഷണത്തിൽ നിന്നു മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ ഇരിക്കാൻ തീരുമാനിച്ചു. ആ നിരീക്ഷണ കാലാവധി ജൂൺ അഞ്ചിന് അവസാനിച്ച വാർത്തയാണ് സുരാജ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ക്വാറന്റൈൻ ആയ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും സ്നേഹവും സൗഹൃദവും കരുതലും പങ്കുവച്ചവർ നിരവധിയാണെന്നും എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്റെ…
Read Moreഈ കുട്ടി ശരിക്കും ഐശ്വര്യ റായിയെപ്പോലെ തന്നെ..! വൈറലായി തൊടുപുഴയിലെ ഐശ്വര്യ റായ്; വീഡിയോ വൈറല്
പ്രദീപ് ഗോപി ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയുടെ രൂപ സാദൃശ്യമുള്ള ഒരു പെണ്കുട്ടിയാണ് ഇപ്പോൾ ടിക് ടോക്കിലെ താരം. അമൃത അമ്മു എന്ന അക്കൗണ്ടിൽ നിന്നുള്ള വിഡിയോകളാണ് ടിക് ടോക്കിൽ വൈറൽ. അമൃതയെ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഐശ്വര്യ റായി അല്ലെന്ന് ആരും പറയില്ല. അത്ര സാമ്യമാണ് ഇരുവർക്കും. രാജ്യത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ സാധാരണക്കാർ മുതൽ സിനിമ താരങ്ങൾ വരെ വീടുകളിൽ തന്നെ കഴിയുകയാണ്. പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം വന്നതോടെ നേരംപോക്കിന് വേണ്ടി പലരും പല വഴികളാണ് കണ്ടെത്തിയത്. കൂടുതൽ പേരും സമയം കണ്ടെത്തിയത് ടിക് ടോക് വീഡിയോകളിലാണ്. ഇതോടെ അഭിനയിക്കാൻ കഴിവുള്ള ഒരുപാട് പേരെ പുറംലോകം കണ്ടു. അതിൽ വിസ്മയമായി മാറിയത് പ്രമുഖരായ താരങ്ങളുടെ അപരന്മാരെ കണ്ടിട്ടാണ്. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ് തുടങ്ങി താരങ്ങളുടെ അതേ മാനറിസം കാണിക്കുന്ന ഒത്തിരി അപരന്മാർ…
Read More