മറയൂർ: തമിഴ്നാട്ടിൽ കൊറോണ ബാധിതരുടെ എണ്ണം നാല്പതിനായിരം കടക്കുന്പോൾ മന്ത്രി മകളുടെ വിവാഹം കെങ്കേമമായി കൊണ്ടാടി. തമിഴ്നാട് മൃഗസംരക്ഷണ മന്ത്രി ഉടുമലൈ കെ. രാധാകൃഷ്ണന്റെ മകൾ ജയപ്രണീതയും പൊള്ളാച്ചി നഗരസഭാ മുൻ വൈസ് ചെയർമാൻ ജയകുമാറിന്റെ മകൻ ആദിത്യനും തമ്മിലുള്ള വിവാഹമാണ് ആയിരങ്ങളുടെ സാന്നിധ്യത്തിൽ നടന്നത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ചെന്നൈയിൽനിന്നു മാത്രം ആയിരത്തിലധികം ആളുകൾ വിവാഹത്തിൽ പങ്കെടുത്തു. കോലാർപെട്ടി ശ്രീനിവാസപെരുമാൾ ക്ഷേത്രത്തിലാണു വിവാഹം നടന്നത്. ജൂണ് 11 മുതൽ ആരംഭിച്ച വിവാഹ ചടങ്ങുകൾ ഇന്നലെയാണ് സമാപിച്ചത്. 15 മന്ത്രിമാർ, സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥർ, പാർട്ടി നേതാക്കൾ, അണികൾ, ബന്ധുമിത്രാദികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭൂരിഭാഗം ആളുകളും സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തിരുന്നില്ല. വിശാലമായ തെങ്ങിൻതോപ്പിൽ ലക്ഷങ്ങൾ മുടക്കി ഒരുക്കിയ വലിയ പന്തലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു.…
Read MoreCategory: Today’S Special
സ്നിഗ്ധയ്ക്കും അനിയനും സഹായവുമായി നിരവധി പേർ..! ഒറ്റ ദിവസം കൊണ്ട് വൈദ്യുതി എത്തിച്ച് കെഎസ്ഇബി; വീട് നിർമാണം ഏറ്റെടുത്ത് പോലീസും മുസ്ലിം ലീഗും
മുക്കം: ജില്ലയുടെ കിഴക്കൻ മേഖലയിൽ പന്നിക്കോട് സ്വദേശി എടപ്പറ്റ ശ്രീകാന്തിനും കുടുംബത്തിനും സുമനസുകളുടെ സഹായ ഹസ്തം. ശ്രീകാന്തിന്റെ കുടുംബത്തിന്റെ ദുരിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം “രാഷ്ട്ര ദീപിക’ നൽകിയ വാർത്തശ്രദ്ധയിൽപ്പെട്ടതോടെയാണ് സഹായവുമായി നിരവധി പേർ എത്തിയത്. വിവിധ സംഘടനകളും വ്യക്തികളും സഹായിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നു. വീട് സന്ദർശിച്ച മുക്കം പോലീസ് ഇവരുടെ ഭൂമിസംബന്ധമായ പ്രശ്നത്തിൽ ഉടൻ ഇടപെടുമെന്നും ഇതിനു പരിഹാമായാൽ ജനമൈത്രി പോലീസിന്റേയും മുക്കം പോലീസിന്റേയും നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുമെന്നും മുക്കം എസ്ഐ വി.കെ.റസാഖ് പറഞ്ഞു. ജനമൈത്രി എസ്ഐ അസൈൻ ,എ.എസ്.ഐ സലീം മുട്ടത്ത്, ഷഫീഖ് നീലിയാനിക്കൽ എന്നിവരാണ് സിഐ ബി.കെ. സിജുവിന്റെ നിർദേശപ്രകാരം വീട്ടിലെത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദിന്റെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളും സ്ഥലത്ത് സന്ദർശനം നടത്തി. ഭൂമി ലഭ്യമാക്കാൻ ആവശ്യമായ നിയമനടപടികൾക്ക് നേതൃത്വം നൽകുമെന്ന് അറിയിക്കുകയും…
Read Moreനാട്ടുകാരുടെയും പല അഭിനേതാക്കളുടെയുമൊക്കെ പ്രിയപ്പെട്ട ദാസണ്ണന്! മെഗാസ്റ്റാറുകളുടെ മെഗാ സൂപ്പര് ബോഡിഗാര്ഡ് ഇനി ഓർമകളിൽ
നെയ്യാറ്റിന്കര: മെഗാ സ്റ്റാറുകളുടെ മെഗാ സൂപ്പര് ബോഡി ഗാര്ഡ് മാറനല്ലൂര് ദാസ് ഇനി ഓര്മ്മകളില് മാത്രം. നാട്ടുകാരുടെയും പല അഭിനേതാക്കളുടെയുമൊക്കെ പ്രിയപ്പെട്ട ദാസണ്ണന് തികച്ചും അപ്രതീക്ഷിതമായാണ് ഇന്നലെ വിട ചൊല്ലിയത്. അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും ആള്രൂപമായ ദാസ് സിനിമാ ലൊക്കേഷനിലും മറ്റും സഹപ്രവര്ത്തകരായ ബോഡി ഗാര്ഡുമാര്ക്ക് മാതൃകയായിരുന്നു. പ്രവാസ ജീവിതത്തിനു ശേഷമാണ് ചലച്ചിത്രമേഖലയിലെ പ്രൊഡക്ഷന് വിഭാഗത്തില് ദാസിന്റെ പ്രവേശം. ഏത് ആള്ക്കൂട്ടത്തിലും ശ്രദ്ധിക്കുന്ന വിധത്തിലുള്ള ആറടി ഉയരക്കാരന് അധികം വൈകാതെ മമ്മൂട്ടി, മോഹന്ലാല് അടക്കമുള്ള മെഗാ സ്റ്റാറുകളുടെ പോലും പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായി. ഏതു ലൊക്കേഷനിലും ദാസും സംഘവുമുണ്ടെങ്കില് അന്യഭാഷയിലുള്ള സിനിമ പ്രവര്ത്തകരെയും സംബന്ധിച്ചിടത്തോളം വളരെ ആശ്വാസമാണ്. തിരക്ക് നിയന്ത്രിക്കാനും അഭിനേതാക്കള്ക്ക് തിരക്കില്പ്പെടാതെ വന്നുപോകാനുമുള്ള കാര്യങ്ങളൊക്കെ ചിട്ടയോടെ ദാസ് കൈകാര്യം ചെയ്യും. നിലവില് ദാസിന്റെ ഒപ്പം വനിതകള് ഉള്പ്പെടെ നൂറോളം ബോഡി ഗാര്ഡുമാരുണ്ട്. സിനിമ ലൊക്കേഷനുകളില് മാത്രമല്ല, മറ്റു…
Read Moreകോവിഡ് കാലത്തും സ്റ്റൈജു മാസ്റ്റർ തിരക്കിലാണ്! രക്തം ദാനം ചെയ്തും രക്തം ദാനം ചെയ്യിപ്പിച്ചും രക്തക്ഷാമം ഇല്ലാതിരിക്കാനുള്ള ഓട്ടത്തില്…
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് കാലത്തും സ്റ്റൈജു മാസ്റ്റർ തിരക്കിലാണ്; രക്തം ദാനം രക്തം ദാനം ചെയ്യിപ്പിച്ചും കോവിഡ് കാലത്തും രക്തക്ഷാമം ഇല്ലാതിരിക്കാനുള്ള ഓട്ടത്തിലാണ് മറ്റം സെന്റ് ഫ്രാൻസിസ് ഹയർസെക്കണ്ടറി സ്കൂൾ സംസ്കൃത അധ്യാപകൻ പി.ജെ. സ്റ്റൈജു. കോവിഡ് കാലത്ത് രക്തബാങ്കുകളിൽ രക്ത ദൗർലഭ്യം മുൻകൂട്ടി കണ്ട് സന്നദ്ധ രക്തദാന പ്രവർത്തകരുമായി ചുണ്ടൽ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ രക്തബാങ്കിലെത്തി തന്റെ 65-ാം രക്തദാനം ആഘോഷമാക്കിയതിന്റെ ത്രില്ലിലാണ് സ്റ്റൈജു മാസ്റ്റർ. രക്തദാനം നിരന്തരമായ ഈശ്വര സേവയാണെന്നാണ് മാസ്റ്ററുടെ വിശ്വാസം. നിരവധി യുവാക്കളെ രക്തദാന മേഖലയിലേക്ക് അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. എൻ.സി.സി, എൻ.എസ്.എസ് വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള പല രക്തദാന ക്യാന്പുകളും നടത്തുന്നതിന് നേതൃത്വം നൽകിയിട്ടുണ്ട്. താൻ പഠിപ്പിക്കുന്ന സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർഥികളെ അവരുടെ പതിനെട്ടാം പിറന്നാളിന് രക്തദാനം നടത്തി പിറന്നാൾ വേറിട്ട ആഘോഷമാക്കാനും അതുവഴി ഈ പ്രായത്തിലുള്ള യുവരക്തങ്ങളെ രക്തദാന…
Read Moreഅതൊരു അന്യായ ചതിയായിപ്പോയി! പൊറോട്ടയ്ക്ക് ജിഎസ്ടി നിരക്ക് ഉയർത്തിയതിനെതിരേ സോഷ്യൽമീഡിയ; എഎആർ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുന്നു
ബംഗളൂരു: അതൊരു അന്യായ ചതിയായിപ്പോയി… പൊ റോട്ടയ്ക്ക് ജിഎസ്ടി നിരക്ക് ഉയർത്തിയതിൽ പ്രതിഷേ ധവുമായി രംഗത്തുവന്നിരിക്കുകയാണ് സോഷ്യൽ മീഡി യയും പൊറോട്ട ആരാധകരും. പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കർണാടക അതോറിറ്റി ഫോർ അഡ്വാൻഡ്സ് റൂളിംഗിന്റെ (എഎആർ) ഉത്തരവിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. പൊറോട്ട റൊട്ടിയല്ല. അതിനാൽ അഞ്ചല്ല, 18 ശതമാനമാണ് ജിഎസ്ടി നിരക്കാണ് ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവ്. ഹാൻഡ്സ് ഒാഫ് പൊറോട്ട എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ മണിക്കൂറുകൾ കൊണ്ടുതന്നെ ട്രെൻഡിംഗ് ആയി മാറി. “ഫുഡ് ഫാസിസം’ എന്നാണ് പലരും കർണാടക എഎആറിന്റെ തീരുമാനത്തെ വിളിക്കുന്നത്. ബംഗളൂരു ഭക്ഷ്യ വിതരണ കമ്പനിയായ ഐഡി ഫ്രഷ് ഫുഡ്സാണ് ചപ്പാത്തിക്കും റൊട്ടിക്കും സമാനമായ ജിഎസ്ടി നിരക്ക് പൊറോട്ടയ്ക്കും നടപ്പാക്കണമെന്ന ആവശ്യവുമായി എഎആറിന്റെ മുമ്പാകെ എത്തിയത്. ‘റൊട്ടി’ പൊതുനാമം ആണെന്നും ഇന്ത്യയിലെ വിവിധ ഭക്ഷണങ്ങൾ ഇതിൽ വരുമെന്നുമുള്ള അഭിപ്രായത്തോട് എആർആർ യോജിച്ചില്ല.…
Read Moreജാഗ്രതൈ..! ഫ്ലിപ്കാര്ട്ട്, ആമസോണ് ഷോപ്പിംഗ് സൈറ്റുകളുടെ പേരില് തട്ടിപ്പ് വര്ധിക്കുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങളും, തട്ടിപ്പുകള് വരുന്ന വഴിയും ഇങ്ങനെ…
കോഴിക്കോട്: രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് വെബ്സൈറ്റുകളുടെ പേരില് സംസ്ഥാനത്ത് സൈബര് തട്ടിപ്പുകള് വര്ധിക്കുന്നു. 15,000 രൂപയുടെ സ്മാര്ട്ട് ഫോണുകള് 3000 രൂപയ്ക്ക്, 10,000 രൂപ വിലയുള്ള ബ്രാന്ഡഡ് വാച്ചുകള് 2000 രൂപയ്ക്ക് തുടങ്ങിയ പരസ്യങ്ങള് വ്യാജ വെബ്സൈറ്റുകള് വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പുകള് നടക്കുന്നത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയില് നിരവധിയാളുകള് തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സോഷ്യല് മീഡിയവഴി മുന്നിര ഷോപ്പിംഗ് സൈറ്റുകളുടെ വ്യാജ പേരിലാണ് തട്ടിപ്പുകള് നടക്കുന്നതെന്നാണ് സൈബര് പോലീസിന്റെ മുന്നറിയിപ്പ്. സിറ്റി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തട്ടിപ്പുകള് വരുന്ന വഴി പ്രമുഖ ഷോപ്പിംഗ് സൈറ്റുകളായ ഫ്ലിപ്കാര്ട്ട്, ആമസോണ് തുടങ്ങിവയുടെ വ്യാജസൈറ്റുകള് നിര്മിച്ചാണ് കൂടുതലായും ഓണ്ലൈന് തട്ടിപ്പുകള് നടത്തുന്നത്. ഇതിനു പുറമെ വിശ്വാസ്യതയില്ലാത്ത ഷോപ്പിംഗ് സൈറ്റുകള് വഴി വമ്പന് ഓഫര് വാഗ്ദാനം നല്കി സാമൂഹിക മാധ്യമങ്ങള് വഴി പ്രചരിപ്പിച്ച് പണം തട്ടുന്നവരും…
Read Moreഅയാൾ ആരാണ് ? നടി ഹൻസിക മോട്വാണി രണ്ടു ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും; വിവാഹത്തെക്കുറിച്ച് നടി ഇതുവരെ അറിഞ്ഞിട്ടില്ല…
നടി ഹൻസിക മോട്വാണി രണ്ടു ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാവും വിവാഹം നടക്കുക- കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണമാണ് ഇത്. എന്തായാലും തന്റെ വിവാഹത്തെക്കുറിച്ച് നടി ഇതുവരെ അറിഞ്ഞിട്ടില്ല. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തി നടി രംഗത്തെത്തി. ഇതേപ്പറ്റി ഒരു ഓൺലൈൻ മാധ്യമം വാർത്ത നൽകിയപ്പോൾ ദൈവമേ..ആരാണയാൾ എന്നാണ് ഹൻസിക വാർത്തയ്ക്കു താഴെ കമന്റ് ചെയ്തത്. തന്റെ വിവാഹവാർത്ത താൻ പോലും ഇപ്പോഴാണ് അറിയുന്നതെന്നും കമന്റ് ബോക്സിൽ മറ്റൊരാളുടെ ചോദ്യത്തിനു മറുപടിയായി താരം കുറിച്ചു. ബോളിവുഡ് ചിത്രങ്ങളിലൂടെ ബാലതാരമായി അരങ്ങേറ്റം നടത്തിയ ഹൻസിക ദേസമുദുരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയാകുന്നത്. ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ വില്ലൻ ആണ് ഹൻസികയുടെ മലയാള ചിത്രം.
Read Moreസുഹൃത്തിന്റെ ചതി! കഴിഞ്ഞ ഒമ്പത് മാസമായി നാട്ടിലേക്ക് വരുവാനുള്ള ശ്രമങ്ങള് നടത്തിയിട്ടും ഫലമില്ല; സമൂഹ മാധ്യമങ്ങളില് വഴി നാട്ടിലെത്താന് സഹായമഭ്യര്ത്ഥിച്ചു പ്രവാസി
ഹരിപ്പാട്: സമൂഹ മാധ്യമങ്ങളിൽ വഴി നാട്ടിലെത്താൻ സഹായമഭ്യർത്ഥിച്ചു പ്രവാസി. കാർത്തികപ്പള്ളി മഹാദേവികാട് പുത്തൂർ തറയിൽ ജയൻ യശോധരൻ ആണ് നിയമ തടസങ്ങൾ മൂലം നാട്ടിലേക്ക് വരാനാവാതെ കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാട്ടിലെത്താൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങിക്കിടക്കുകയാണെന്നും തിരികെ നാട്ടിലെത്താനുള്ള സഹായം ചെയ്തു തരണമെന്നും അപേക്ഷിച്ചു കൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ കാണുന്നത്. കഴിഞ്ഞ 15 വർഷങ്ങളായി ജയൻ കുവൈറ്റിൽ ജോലി ചെയ്തുവരികയാണ്. ഇതിനിടയിൽ 2013ൽ കുവൈറ്റിൽ തന്റെ സുഹൃത്തിനു വാഹനം എടുക്കുന്നതിനു വേണ്ടി ജാമ്യം നിന്നപ്പോൾ മുതലാണ് ദുരിതങ്ങൾ ആരംഭിച്ചത്. സുഹൃത്ത് നിരവധി സാമ്പത്തിക കേസുകളിൽ പെട്ടിട്ടുള്ള വ്യക്തിയായിരുന്നു. തുടർന്ന് മൂന്നു വർഷത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു. ഈ വ്യക്തി ഇപ്പോൾ നാട്ടിലാണ്. ജാമ്യം നിന്നതുമായി ബന്ധപ്പെട്ട് ജയന്റെ യാത്രാ അനുമതി റദ്ദാക്കി. 2019 സെപ്റ്റംബറിൽ ജയന്റെ ജോലി നഷ്ടമായി. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിൽ…
Read Moreകൊക്കകോളയും തംസ്അപ്പും നിരോധിക്കണം; ഹര്ജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി; പിഴ ചുമത്തിയതിന് പിന്നിലെ കോടതിയുടെ വിലയിരുത്തൽ ഇതാണ്
ന്യൂഡല്ഹി: ശീതളപാനിയങ്ങളായ കൊക്കകോളയും തംസ്അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില് ഹര്ജി സമര്പ്പിച്ചയാള്ക്ക് കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. സാങ്കേതിക പരിജ്ഞാനമില്ലാതെയാണ് ഹര്ജി നല്കിയതെന്നും കോടതി വിലയിരുത്തി. കൊക്കകോളയും തംപ്സ്അപ്പും മാത്രമായി തെരഞ്ഞെടുത്ത ഹര്ജിക്കാരന്റെ ഉദ്ദേശശുദ്ധി മറ്റെന്തോ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്ന്ന് കോടതി ഹര്ജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. പിഴ തുക ഒരുമാസത്തിനകം അടയ്ക്കണമെന്നാണ് വിധി.
Read Moreപരമ്പരാഗത കേരളീയ വേഷത്തിൽ പുഴയിൽ നീരാടുന്ന ചിത്രങ്ങൾ! ആരാധകരെ വീണ്ടും ഞെട്ടിച്ച് അനുശ്രീ; ചിത്രങ്ങള് സോഷ്യല്മീഡിയയില് വൈറല്
ശ്രിന്ദയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് അനുശ്രീ. ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ ചിത്രങ്ങൾ അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പലപ്പോഴും കേരളീയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള അനുശ്രീ അടുത്തിടെ മോഡേൺ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ഇപ്പോളിതാ പരന്പരാഗത കേരളീയ വേഷത്തിൽ പുഴയിൽ നീരാടുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അനുശ്രീ. പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻവെയിൽ നീരാടും നേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം എന്ന വരികൾ ചിത്രത്തിന് അടിക്കുറിപ്പായി ചേർത്തിട്ടുണ്ട്. നിതിൻ നാരായണൻ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫേസ്ബുക്കിലാണ് അനുശ്രീ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
Read More