തിരുവനന്തപുരം: കേരള പോലീസിന്റെ ആപ്പിന് “പൊല്ലാപ്പെന്ന്’ പേരിട്ടപ്പോൾ, പോലീസിന്റെ “നോട്ടപ്പുള്ളി’ ആകുമെന്നാണ് ശ്രീകാന്ത് പ്രതീക്ഷിച്ചത്. പക്ഷേ ശ്രീകാന്തിന് സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് പോലീസ് ഞെട്ടിച്ചു. ശ്രീകാന്ത് നിർദേശിച്ച “പൊല്ലാപ്പ്’ എന്ന പേര് ’പോൽ-ആപ്പ്’ എന്നു പരിഷ്കരിച്ച്, തങ്ങളുടെ ആപ്പിന് പോലീസ് പേരിടുകയും ചെയ്തു!. ഇതോടെ വെഞ്ഞാറമൂട് ആറാംതാനം ഹേമന്ത് ഭവനിൽ ശ്രീകാന്ത് സോഷ്യൽ മീഡിയയിലും താരമായി മാറിയിരിക്കുകയാണ്. പ്രവാസിയായ ശ്രീകാന്ത് ദുബായിൽ ജോലി ചെയ്തുവരികയാണ്. കേരള പോലീസിന്റെ നിലവിലുള്ള എല്ലാ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ച് തയാറാക്കിയ ആപ്പിന് പേരു നിർദേശിക്കാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു. വിവരം പങ്കു വച്ചു കൊണ്ടുള്ള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ പേരുകളുടെ പെരുമഴ. ഇതു കണ്ടതോടെ പോസ്റ്റിനു ചുവട്ടിൽ ശ്രീകാന്ത് ഇങ്ങനെ കുറിച്ചു, ’’ പൊല്ലാപ്പ്..പോലീസിന്റെ പോലും ആപ്പിന്റെ ആപ്പും. തേങ്ക്സ്’’. ലൈക്കും സ്മൈലിയും ഒക്കെയായി ദിവസങ്ങൾ കൊണ്ട് ശ്രീകാന്തിന്റെ പേരിന് കിട്ടിയത്…
Read MoreCategory: Today’S Special
തുടരെത്തുടരെ ഉണ്ടാകുന്ന ചുഴലിക്കാറ്റുകള് സമുദ്രോപരിതലത്തിലെ താപനില വര്ധിക്കു ന്നതിന്റെ പരിണിതഫലം ! ആഗോളതാപനം ഉയരുമ്പോള് മാനവരാ ശിയുടെ നിലനില്പ്പ് ചോദ്യചിഹ്നമാവുന്നു…
നിസര്ഗ, ഉംഫന്, ഓഖി കഴിഞ്ഞ ഏതാനും വര്ഷങ്ങള്ക്കിടെ ഇന്ത്യന് മഹാസമുദ്രത്തിലും അറബിക്കടലുമായി രൂപം കൊണ്ട അനേകം ചുഴലിക്കാറ്റുകളില് ചിലതു മാത്രമാണിത്. ഇത് വെറുതെ വന്നുപോവുക മാത്രമല്ല ചെയ്തത്. നിരവധി ജീവനുകളും സ്വത്തുകളും ഒപ്പം അപഹരിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി സമുദ്രത്തില് രൂപപ്പെടുന്ന ന്യൂനമര്ദ്ദങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്ന്നിരിക്കുകയാണെന്ന് ഒന്നു പരിശോധിച്ചാല് മനസ്സിലാവും. സമുദ്രോപരിതലത്തിലെ താപനിലയില് ആഗോളതാപനം മൂലം വന് വര്ധനവാണുണ്ടായിരിക്കുന്നത്. ഇത് സമുദ്രസമ്പത്ത് ഒന്നാകെ നശിപ്പിക്കുമോയെന്ന ആശങ്കയാണ് ഇപ്പോള് ഉയരുന്നത്. അതിന്റെ സൂചനകളില് ഒന്നു മാത്രമാണ് ചുഴലിക്കാറ്റ്. കടലില് 100 വര്ഷത്തിനുള്ളില് 0.6 ഡിഗ്രി സെല്ഷ്യസ് ചൂട് കൂടിയെങ്കില് കഴിഞ്ഞ 50 വര്ഷം കൊണ്ട് അത് ഇരട്ടിയായെന്നാണ് കണക്ക്. സമുദ്രോപരിതലത്തില് ചൂട് കൂടുന്നതാണ് ചുഴലിക്കാറ്റ് രൂപം കൊള്ളാന് കാരണം. സമുദ്രത്തില് രൂപപ്പെടുന്ന ന്യൂനമര്ദ്ദം അതിതീവ്ര ന്യൂനമര്ദ്ദവും ചുഴലിക്കാറ്റുമായി ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. സമുദ്രോപരിതലത്തിലെ ചൂട് 25…
Read Moreപൈപ്പിന്റെ ഒരു വശത്ത് തല മറുവശത്ത് കാലുകളും ! ആകെ കുടുക്കിലായി പൂച്ചക്കുട്ടി; ഒടുവില് സംഭവിച്ചത്…
പൈപ്പിനുള്ളില് കുടുങ്ങിയ പൂച്ചക്കുട്ടിയ്ക്കു മുമ്പില് രക്ഷകനായി അവതരിച്ച് സിവില് ഡിഫന്സ് വൊളന്റിയര്. പുതുഗ്രാമത്തില് റിട്ട. ഐസിഡിഎസ് ഓഫിസര് എന്.വിജയലക്ഷ്മിയുടെ വീട്ടിലാണ് ഒന്നര മാസം പ്രായമുള്ള പൂച്ചക്കുട്ടി ഒരടിയില് താഴെ നീളമുള്ള പൈപ്പിനകത്തു കുടുങ്ങിയത്. മൂന്നു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില് ചിറ്റൂര് അഗ്നിരക്ഷാ നിലയത്തിലെ സിവില് ഡിഫന്സ് വൊളന്റിയറും അയല്വാസിയുമായ എന്.ബി.പ്രശാന്ത് പൈപ്പ് മുറിച്ച് ഒരു പോറല് പോലുമേല്ക്കാതെ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി. വിഷുവിനാണ് അമ്മപ്പൂച്ച വിജയലക്ഷ്മിയുടെ വീടിനു മുകളില് പ്രസവിച്ചത്. പൂച്ചകള്ക്ക് ഈ കുടുംബം ഭക്ഷണം നല്കിയിരുന്നു. ശനിയാഴ്ച രാവിലെ വീടിനു മുകളിലെ പൂച്ചക്കുട്ടിയെ നോക്കാനായി വിജയലക്ഷ്മിയുടെ മകള് കെ.എസ്.ലക്ഷ്മി കയറിയ സമയത്തു പൂച്ചക്കുട്ടി തല ഒരു ഭാഗത്തും ഇടുപ്പിന്റെ ഭാഗം മറുവശത്തുമെന്ന നിലയില് പൈപ്പിനകത്തു കുടുങ്ങിക്കിടക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാലുകളും പൈപ്പിനകത്തായി. ലക്ഷ്മി സഹോദരന് കെ.എസ്.കൃഷ്ണന്റെ സഹായത്തോടെ രക്ഷപ്പെടുത്താന് ശ്രമിച്ചെങ്കിലും പറ്റാതായതോടെ പ്രശാന്തിന്റെ സഹായം തേടുകയായിരുന്നു. തുടര്ന്ന്…
Read Moreപ്രശസ്ത പാക് മാധ്യമപ്രവര്ത്തക മെഹര് തരാറിന് കോവിഡ് സ്ഥിരീകരിച്ചു; ഇക്കാര്യം അറിയിച്ചത് മെഹര് തന്നെ…
പാക്കിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്ത്തക മെഹര് തരാറിന് കോവിഡ് സ്ഥിരീകരിച്ചു. മെഹര് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, പാക്കിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മരണസംഖ്യ 2000 കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് ഏറ്റവും കൂടുതല് മരിച്ചത് കഴിഞ്ഞ ദിവസമാണ്. 97 പേരാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. മുന് കേന്ദ്രമന്ത്രി ശശി തരൂരുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളിലൂടെയാണ് മെഹര് തരാര് ഇന്ത്യക്കാര്ക്ക് പരിചിതയായത്. ഇരുവരും വിവാഹിതരാവുമെന്നും വാര്ത്തകള് വന്നിരുന്നു.
Read Moreസുന്ദരിയായ മസാജറെ പ്രതീക്ഷിച്ച് മേശമേല് കിടക്കുമ്പോള് അതാ സുന്ദരി വരുന്നു…കൈയ്യില് ഒരു വെട്ടുകത്തിയും;ഞെട്ടിപ്പിക്കുന്ന പുതിയ തരം മസാജ് വ്യാപകമാവുന്നു…
തായ് മസാജിംഗിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ… മസാജിംഗിന് പേരുകേട്ട തായ്വാനിലെ ഒരു പുതിയ മസാജിംഗ് രീതിയാണ് ഏവരെയും ഞെട്ടിക്കുന്നത്. ഇറച്ചിക്കത്തി മസാജിംഗ് ആണ് ഇവിടെ മെയിന്. നല്ല ധൈര്യമുള്ളവര്ക്കു മാത്രമേ ഈ മസാജിംഗ് അനുഭവിക്കാനാവൂ എന്നതാണ് യാഥാര്ഥ്യം. 2,000 വര്ഷത്തിലേറെ പഴക്കമുള്ള അക്യുപങ്ച്വര് പോലുള്ള ഒരു ചൈനീസ് ചികിത്സാരീതിയാണ് ഇതെന്നാണ് ഇവിടെയുള്ളവര് പറയുന്നത്. എന്നാല് മസാജ് ചെയ്യുന്ന തെറാപ്പിസ്റ്റുകള് ചില നിയമങ്ങള് പാലിക്കണം. തെറാപ്പിസ്റ്റുകള് മോശം മാനസികാവസ്ഥയിലാണെങ്കില്, കത്തിയെടുക്കാന് പാടില്ല. കാരണം അവരുടെ നെഗറ്റീവ് എനര്ജി ഈ മസാജിങ്ങിലൂടെ വരുന്നവരിലേയ്ക്ക് പകരുമെന്നാണ് അവര് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മോശം മൂഡിലായിരിക്കുമ്പോള് അവര് മസാജ് ചെയ്യാറില്ല. എല്ലാ പരിശീലകരും അവരുടെ പോസിറ്റീവ് എനര്ജി നിലനിറുത്താന്, സസ്യാഹാരം മാത്രമേ കഴിക്കൂ. എല്ലാ ദിവസവും രാവിലെ 05:00 ന് മുന്പ് ഉണരുന്ന അവര്, പുലര്ച്ചെ ശാരീരിക വ്യായാമങ്ങളില് മുഴുകുന്നു. കൂടാതെ ദിവസവും 30 മിനിറ്റ്…
Read Moreമേഘ്ന രാജ് മൂന്നു മാസം ഗര്ഭിണി ! ചിരഞ്ജീവിയുടെ വേര്പാടില് തകര്ന്നിരിക്കുന്ന മേഘ്നയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും…
നടന് ചിരഞ്ജീവി സര്ജയുടെ വിയോഗത്തില് കണ്ണീരൊഴുക്കുകയാണ് കന്നഡ സിനിമാലോകമാകെ. 39 കാരനായ ചിരഞ്ജീവിയെ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല് ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല് പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. ഭാര്യയും നടിയുമായ മേഘ്ന രാജിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും നടി നാല് മാസം ഗര്ഭിണിയായിരുന്നു എന്നതാണ് ഇതില് ഏറെ വേദനിപ്പിക്കുന്ന വാര്ത്ത. ചിരഞ്ജീവിയും മേഘ്നയും രണ്ട് വര്ഷത്തെ പ്രണയത്തിനു ശേഷമാണ് ജീവിതത്തില് ഒന്നിക്കുന്നത്. ഒന്നിച്ച് അഭിനയിക്കുന്നതിനിടെയായിരുന്നു പ്രണയം മൊട്ടിട്ടത്. പിന്നീട് 2018 ഏപ്രില് 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില് വച്ച് വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില് വച്ചും വിവാഹച്ചടങ്ങുകള് നടന്നിരുന്നു. വിവാഹശേഷം കന്നഡ സിനിമകളില് മാത്രമായിരുന്നു മേഘ്ന അഭിനയിച്ചിരുന്നത്.
Read Moreബെവ് ക്യൂ ആപ്പിലെ ടോക്കണ് പോകുന്നതു മുഴുവന് ബാറുകളിലേക്ക് ! ഇങ്ങനെയായാല് ആപ്പിന്റെ പേര് ‘ബാര് ക്യൂ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബെവ്കോയിലെ സംഘടനകള്…
ബെവ്ക്യൂ ആപ്പ് ഇതേ രീതിയില് തുടര്ന്നാല് കേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകള് അടച്ചു പൂട്ടേണ്ടി വരുമെന്ന് ബെവ്റേജസ് കോര്പ്പറേഷന്. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില് ഔട്ലറ്റിനു കിട്ടിയത് വെറും 49,000. ബെവ്കോ ഔട്ട്ലറ്റുകളിലെ മദ്യവില്പ്പന കുത്തനെ കുറഞ്ഞതിനാല് കോര്പറേഷന് വന് നഷ്ടത്തിലാണ്. ആപ്പിന്റെ പേര് ‘ബാര് ക്യൂ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബവ്കോയിലെ സംഘടനകളും രംഗത്തെത്തി. ആപ്പിനൊപ്പം പുനരാംരംഭിച്ച മദ്യ വില്പ്പനയില് ഓരോ ദിവസവും കോര്പറേഷനു പറയാനുള്ളത് നഷ്ടകണക്ക് മാത്രം. മാര്ച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോര്പറേഷന് ഇന്നലെ വിറ്റത് 17 കോടിയുടെ മദ്യം മാത്രം. ഇന്ന് അവധി ദിവസമായതിനാല് ഇന്നലെ കൂടുതല് മദ്യ വില്പന നടക്കേണ്ടതായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ കോര്പറേഷന് രംഗത്തെത്തിയത്. ആപ്പില് വില്ക്കുന്ന ടോക്കണില് ഭൂരിഭാഗവും ബാറുകളിലേക്കാണ് എത്തുന്നത്. ഇതിനാല് തന്നെ ബാറുകളില് നീണ്ട ക്യൂവും ബെവ്റേജസ് ഔട്ട്ലെറ്റുകളില് ക്യൂവില്ലാത്ത അവസ്ഥയുമാണ്.…
Read Moreനിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില് നിങ്ങള്ക്ക് തെറ്റി ! ഞരമ്പുരോഗികള്ക്കെതിരേ തുറന്നടിച്ച് അപര്ണ നായര്…
നടിമാര് സോഷ്യല് മീഡിയയില് എന്ത് ഇട്ടാലും അതിന്റെ അടിയില് അശ്ലീല കമന്റുമായി വരുന്ന ചിലരുണ്ട്. അത്തരത്തില് വന്ന ഒരാള്ക്ക് ഇപ്പോള് ചുട്ട മറുപടി നല്കിയിരിക്കുകയാണ് നടി അപര്ണാ നായര് വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിക്കൊണ്ടാണ് നടിയുടെ പോസ്റ്റ്. മറ്റൊരാളുടെ രതി വൈകൃതങ്ങള് കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫേ്സ്ബുക്ക് പേജെന്നും തെറ്റ് കണ്ടാല് തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും നടി പറയുന്നു. അപര്ണാ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം എന്റെ അഭ്യുദയകാംഷികളുമായി ആശയവിനിമയം നടത്താന് വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന് ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള് കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില് നിങ്ങള്ക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാന് മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില് നിങ്ങള്ക്ക്…
Read Moreഒന്നിനു പിറകെ ഒന്നായി പതിനൊന്നു മണിക്കൂറിനുള്ളില് കയറിയിറങ്ങിയത് എട്ട് ആശുപത്രികള് ! ഗര്ഭിണിക്ക് ദാരുണാന്ത്യം
ഉത്തര്പ്രദേശിലെ നോയ്ഡയില് ഗര്ഭിണിയായ യുവതി ചികിത്സ കിട്ടാതെ മരിച്ചു. എട്ടു മാസം ഗര്ഭിണിയായ മുപ്പതുകാരിയാണ് മരിച്ചത്. പെട്ടെന്ന് രക്തസമ്മര്ദം ഉയരുകയും ശ്വാസതടസം നേരിടുകയും ചെയ്തു. ഇതേ തുടര്ന്ന് ഉടന് ആശുപത്രിയിലെത്തിക്കാന് വീട്ടുകാര് ശ്രമിക്കുകയായിരുന്നു. സര്ക്കാര് ആശുപത്രികളിലടക്കം കയറിയിറങ്ങി. എന്നാല് മതിയായ ചികിത്സ ലഭ്യമായില്ല. പതിനൊന്ന് മണിക്കൂറിനിടെ എട്ട് ആശുപത്രികളില് കയറിയിറങ്ങിയെന്നും ചികിത്സ നിഷേധിക്കപ്പെട്ടതാണ് മരണകാരണമെന്നും യുവതിയുടെ കുടുംബാംഗങ്ങള് ആരോപിച്ചു. ഗൗതമബുദ്ധ നഗര് ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന സംഭവത്തില് ജില്ലാഭരണകൂടം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ചികിത്സ തേടിയുള്ള യാത്രയില് ആംബുലന്സില് വച്ചാണ് യുവതി മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്ന്ന് ഭര്ത്താവ് വിജേന്ദര് സിങ് ആംബുലന്സ് സംഘടിപ്പിച്ച് സാധാരണ ചികിത്സ തേടുന്ന ശിവാലിക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല് ചികിത്സ ലഭിച്ചില്ല. ആറ് ആശുപത്രികളിലേക്ക് ഓട്ടോറിക്ഷയിലും രണ്ട് ആശുപത്രികളിലേക്ക് ആംബുലന്സിലും പോകുകയായിരുന്നു എന്ന് യുവതിയുടെ വീട്ടുകാര് പറഞ്ഞു. അടിയന്തരമായി ഓക്സിജന്…
Read Moreഎന്തു ചെയ്തിട്ടും വയറുവേദന പോകുന്നില്ല ! ഒടുവില് ആശുപത്രിയില് എത്തിയപ്പോള് യുവാവിന്റെ മൂത്രാശയത്തില് നിന്നു കണ്ടെത്തിയത് ആരെയും ഞെട്ടിപ്പിക്കുന്ന വസ്തു…
വയറു വേദന അതികഠിനമായതിനെത്തുടര്ന്നാണ് യുവാവ് ആശുപത്രിയിലെത്തിയത്. തുടര്ന്നു നടത്തിയ പരിശോധനയില് മൂത്രാശയത്തില് കണ്ടെത്തിയത് മൊബൈല് ചാര്ജറിന്റെ കേബിള്. അസമിലാണ് സംഭവം ഉണ്ടായത്. ഹെഡ് ഫോണിന്റെ കേബിള് വയറിനുള്ളില് പോയെന്നും കഠിനമായ വയറു വേദനയുണ്ടെന്ന് പറഞ്ഞ് ദിവസങ്ങള്ക്ക് മുമ്പാണ് 30കാരനായ യുവാവ് ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയില് എത്തിയത്. എക്സറേ പരിശോധനയില് മൂത്രാശയത്തില് ചാര്ജറിന്റെ കേബിള് കണ്ടെത്തുകയായിരുന്നു. പിന്നീട് ശസ്ത്രക്രിയയിലൂടെ ചാര്ജര് പുറത്തെടുത്തു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര് പറഞ്ഞു. യുവാവിന്റെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. യാദൃശ്ചികമായി ഹെഡ്ഫോണിന്റെ കേബിള് ഉള്ളില് പോയെന്നും അടിവയര് വേദനിക്കുന്നുവെന്നും പറഞ്ഞാണ് യുവാവ് തന്നെ സമീപിച്ചതെന്നും എന്നാല് പരിശോധനയില് മൂത്രാശയത്തില് മൊബൈല് ചാര്ജറിന്റെ കോഡ് കണ്ടെത്തിയെന്നും ഡോക്ടര് പറഞ്ഞു. ഇയാളുടെ മാനസിക നിലയെപ്പറ്റിയും സംശയമുണ്ടെന്ന് ഡോക്ടര് പറയുന്നു. തന്റെ 25 വര്ഷത്തെ സര്വീസിനിടയില് ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ഡോക്ടര് വെളിപ്പെടുത്തി.
Read More