മലേറിയയുടെ മരുന്ന് ഉപയോഗിച്ച് ചികിത്സ വേണ്ട ! സ്വയം ചികിത്സ അരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍…

കൊറോണ രോഗ ചികിത്സയ്ക്കായി ആളുകള്‍ മലേറിയ രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ മുന്നറിയിപ്പ്. മലേറിയ രോഗ നിവാരണത്തിനുപയോഗിക്കുന്ന ക്ലോറോക്വിന്‍ കോവിഡിന് ഫലപ്രദമാണെന്ന തോതില്‍ വ്യാപക പ്രചാരണമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. അതിനാല്‍ തന്നെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് വന്‍തോതില്‍ മരുന്ന് വിറ്റഴിയുകയും ചെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായ നടപടി കൈക്കൊള്ളുന്നത്. ഈ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ കൊറോണ രോഗികള്‍ക്കു നല്‍കുന്നുണ്ടെങ്കിലും എല്ലാവരും അത് ഉപയോഗിക്കാന്‍ പാടില്ല. പരീക്ഷണത്തിനു വിധേയമാക്കുന്ന രോഗികളെ പ്രത്യകം നിരീക്ഷിക്കുന്നുമുണ്ട്. ഈ മരുന്ന് എല്ലാവര്‍ക്കും ഉള്ളതല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിലെ സാംക്രമിക രോഗം വിഭാഗം വിദഗ്ദര്‍ പറയുന്നു. ഈ മരുന്നിന്റെ കയറ്റുമതിയും നിരോധിച്ചു. ഇതടക്കമുള്ള മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിര്‍ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു.

Read More

കാട്ടുകോഴിക്ക് എന്തു സംക്രാന്തി ! കോവിഡ് രോഗബാധിതരുടെ എണ്ണം 1000 കഴിഞ്ഞിട്ടും പാക്കിസ്ഥാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ ഖാന്‍

ആയിരത്തിലധികം ആളുകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടും രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏഴുപേരാണ് ഇതുവരെ കോവിഡ് ബാധമൂലം പാക്കിസ്ഥാനില്‍ മരിച്ചത്. രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസ് വ്യാഴാഴ്ച മുതല്‍ റദ്ദാക്കുമെന്ന് വ്യോമയാന വക്താവ് ബുധനാഴ്ച അറിയിച്ചിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും തീവണ്ടി ഗതാഗതവും നേരത്തെ നിരോധിച്ചിരുന്നു. കോവിഡ് വലിയ ആഘാതം സൃഷ്ടിച്ച ഇറാനില്‍ നിന്നെത്തിയവരില്‍ നിന്നാണ് പാകിസ്താനില്‍ രോഗം പടര്‍ന്നത്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 400ഓളം പേര്‍ക്ക് ഇവിടെ വൈറസ് ബാധിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ പഞ്ചാബില്‍ 296, ഖൈബര്‍ പക്തുന്‍ഖ്വയില്‍ 78, ബലൂചിസ്താനില്‍ 110, ഇസ്ലാമബാദ്- 15 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം. നിലവില്‍ സിന്ധ് പ്രവിശ്യയില്‍ മാത്രമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുള്ളത്. രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചാല്‍ അത് പാക്കിസ്ഥാന്റെ സമ്പദ്ഘടനയ്ക്ക് കനത്ത…

Read More

ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ ! വിമര്‍ശിച്ച ആള്‍ക്ക് ചുട്ട മറുപടിയുമായി മഞ്ജിമ മോഹന്‍

സമൂഹ മാധ്യമങ്ങളിലൂടെ മോശം ഭാഷയില്‍ തന്നെ വിമര്‍ശിക്കാനെത്തിയ യുവാവിന് ചുട്ട മറുപടി നല്‍കി നടി മഞ്ജിമ മോഹന്‍. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാന്‍ ആവശ്യപ്പെട്ടുള്ള നടിയുടെ ട്വീറ്റ് ഇഷ്ടപ്പെടാഞ്ഞ ആരാധകന്‍ മോശമായ രീതിയില്‍ കമന്റ് ചെയ്യുകയായിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ഇതിനാണ് ഒരാള്‍ മോശം ഭാഷയില്‍ ‘വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ’ എന്ന് മഞ്ജിമയോടു ചോദിക്കുകയായിരുന്നു. നമുക്കിടയില്‍ ഇപ്പോളും ഇത്തരം ആളുകള്‍ ഉണ്ടെന്നും പലപ്പോഴും ഇത്തരം ട്വീറ്റുകള്‍ക്ക് മറുപടി നല്‍കാറില്ലെന്നും മഞ്ജിമ പറയുന്നു. ‘നിങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി…

Read More

ര​ണ്ട് മാ​സ​മെ​ങ്കി​ലും സി​നി​മ നി​ര്‍​മാ​ണം നി​ശ്ച​ല​മാ​കു​ന്ന സാ​ഹ​ചര്യം! സി​നി​മ മേ​ഖ​ല​യി​ലെ ദി​വ​സ​വേ​ത​ന​ക്കാ​രെ സ​ഹാ​യി​ക്കാ​ന്‍ മോ​ഹ​ന്‍​ലാ​ല്‍

കൊ​റോ​ണ ഭീ​തി​യി​ല്‍ ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി വ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​രെ സ​ഹാ​യി​ക്കാ​ന്‍ വ​ലി​യ സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് മോ​ഹ​ന്‍​ലാ​ല്‍. ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ര​ണ്ട് മാ​സ​മെ​ങ്കി​ലും സി​നി​മ നി​ര്‍​മാ​ണം നി​ശ്ച​ല​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദി​വ​സ​വേ​ദ​നം കൊ​ണ്ട് ജീ​വി​തം മു​ന്‍​പോ​ട്ട് ന​യി​ക്കു​ന്ന യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ആ​ദ്യ​മാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ന​ല്‍​കി​യ​ത് മോ​ഹ​ന്‍​ലാ​ല്‍ ആ​ണെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യ് വാ​ട്‌​സാ​പ് ഗ്രൂ​പ്പും തു​ട​ങ്ങി​യി​ട്ടു​ണ്ട്. തെ​ലു​ങ്ക് താ​രം അ​ല്ലു അ​ര്‍​ജു​നും സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

Read More

എല്ലാം ഇറ്റലിയില്‍ ശൂന്യമായി! പ്രാണവായുവായ ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ ഉപേക്ഷിച്ചു; മറക്കാനാകാത്ത പ്രണയനഷ്ടം പോലെയുള്ള വേദനയെങ്ങും നിഴലിച്ചുനില്‍ക്കുന്നു…

ക​​​​ണ്ടു ത​​​​ഴ​​​​ന്പി​​​​ച്ച ക​​​​ട​​​​ലും ഒ​​​​ലീ​​​​വു​​​​മ​​​​ര​​​​ങ്ങ​​​​ൾ പീ​​​​ലി നി​​​​വ​​​​ർ​​​​ത്തി​​​​യാ​​​​ടു​​​​ന്ന മ​​​​ല​​​​യോ​​​​ര​​​​ങ്ങ​​​​ളും കു​​​​ന്നി​​​​ൻ മു​​​​ക​​​​ളി​​​​ൽ ത​​​​ട്ടു​​​​ത​​​​ട്ടാ​​​​യി പ​​​​ണി​​​​തു​​​​യ​​​​ർ​​​​ത്തി​​​​യ കൊ​​​​ച്ചു കൊ​​​​ച്ചു ടൗ​​​​ണ്‍​ഷി​​​​പ്പു​​​​ക​​​​ളും വീ​​​​ഞ്ഞ് ഒ​​​​ഴു​​​​കു​​​​ന്ന വീ​​​​ഥി​​​​ക​​​​ളും ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ ശൂ​​​​ന്യ​​​​മാ​​​​യി! ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ പ്രാ​​​​ണ​​​​വാ​​​​യു​​​​വാ​​​​യ ഫു​​​​ട്ബോ​​​​ൾ മാ​​​​മാ​​​​ങ്ക​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ച്ചു. മ​​​​റ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത പ്ര​​​​ണ​​​​യ​​​​ന​​​​ഷ്ടം പോ​​​​ലെ​​​​യു​​​​ള്ള വേ​​​​ദ​​​​ന​​​​യെ​​​​ങ്ങും നി​​​​ഴ​​​​ലി​​​​ച്ചു​​നി​​​​ൽ​​​​ക്കു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച, മാ​​​​ർ​​​​ച്ച് 21 ന്, ​​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ വ​​​​സ​​​​ന്ത​​​​കാ​​​​ലം ആ​​​​രം​​​​ഭി​​​​ച്ചു. വ​​​​സ​​​​ന്തം, പു​​​​തു​​​​ജീ​​​​വ​​​​ന്‍റെ സ​​​​മ​​​​യ​​​​മാ​​​​ണ്; ശി​​​​ശി​​​​ര​​​​ത്തി​​​​ന്‍റെ മ​​​​ഞ്ഞു തു​​​​ള്ളി​​​​ക​​​​ൾ പു​​​​ൽ​​​​നാ​​​​ന്പു​​​​ക​​​​ളാ​​​​യി മാ​​​​റു​​​​ന്ന സ​​​​മ​​​​യം. പു​​​​ഷ്പോ​​​​ൽ​​​​സ​​​​വം, ഉ​​​​യി​​​​ർ​​​​പ്പു തി​​​​രു​​​​നാ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ വി​​​​ശു​​​​ദ്ധ​​​​വാ​​​​രം, ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ വി​​​​മോ​​​​ച​​​​ന​​​​ദി​​​​നം (ഏ​​​​പ്രി​​​​ൽ 25), തൊ​​​​ഴി​​​​ലാ​​ളി ദി​​നം (മേ​​യ് 1), ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ റി​​​​പ്പ​​​​ബ്ലി​​​​ക് ആ​​​​ഘോ​​​​ഷം (ജൂ​​​​ണ്‍ 2) എ​​​​ന്നി​​​​വ വ​​​​സ​​​​ന്ത​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ളാ​​​​ണ്. പ്ര​​​​കൃ​​​​തി ഒ​​​​രു​​​​ക്കി​​​​യ എ​​​​ണ്ണ​​ച്ചാ​​യ ചി​​​​ത്രം പോ​​​​ലെ ഒ​​​​ലീ​​​​വു​​​​മ​​​​ര​​​​ത്തോ​​​​പ്പു​​​​ക​​​​ൾ വ​​​​സ​​​​ന്ത​​​​ത്തെ വ​​​​ര​​​​വേ​​​​ൽ​​​​ക്കാ​​​​ൻ ഒ​​​​രു​​​​ങ്ങി​​​​ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു. ജ്യോ​​​​തി​​​​ശാ​​​​സ്ത്ര​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് മാ​​​​ർ​​​​ച്ച് ഇ​​​​രു​​​​പ​​​​തിനു വ​​​​സ​​​​ന്തം ആ​​​​രം​​​​ഭി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും, ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി മാ​​​​ർ​​​​ച്ച് 21നാ​​​​ണ് വ​​​​സ​​​​ന്ത​​​​കാ​​​​ല​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. മി​​ക​​ച്ച…

Read More

യുവ കോവിഡ് രോഗിയ്ക്ക് തന്റെ വെന്റിലേറ്റര്‍ നല്‍കി സ്വയം മരണം വരിച്ച് പുരോഹിതന്‍ ! ഡോണ്‍ ജ്യൂസപ്പെ ബെറദെല്ലിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോകം…

കോവിഡ്19 ഏറ്റവുമധികം നാശം വിതയ്ക്കുന്നത് ഇറ്റലിയാണ്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടെ മരിച്ചു വീഴുന്നത്, ഇറ്റലിയ്ക്കകത്തെ രാജ്യങ്ങളായ വത്തിക്കാനിലും സാന്‍മാരിനോയിലും നിരവധി ആളുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. എന്നാല്‍ ഇറ്റലിയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഇപ്പോള്‍ ലോകത്തെ വികാരഭരിതരാക്കുകയാണ്. ശ്വസന സഹായി മറ്റൊരു രോഗിക്ക് വിട്ടു നല്‍കി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് ഇറ്റലിയിലുള്ള പുരോഹിതന്‍. 72കാരനായ ഡോണ്‍ ജ്യൂസെപ്പെ ബെറദെല്ലി എന്ന പുരോഹിതനാണ് ചെറുപ്പക്കാരനായ രോഗിക്ക് ശ്വസന സഹായി നല്‍കിയത്. ഡോണ്‍ മിലാനിലെ കാസ്നിഗോ എന്ന ഗ്രാമത്തിലെ പുരോഹിതനാണ്. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ശ്വാസം കഴിക്കാന്‍ അദ്ദേഹം പാടുപെട്ടു. ഇത് ശ്രദ്ധയില്‍ പെട്ട ഡോക്ടര്‍മാര്‍ അദേഹത്തിന് ശ്വസനസഹായി നല്‍കി. എന്നാല്‍ അത് സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പകരം, അസുഖം മൂര്‍ച്ഛിച്ച് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു യുവരോഗിക്ക് അത് നല്‍കാന്‍ അദ്ദേഹം…

Read More

മൃഗങ്ങളെ അവഗണിക്കല്ലേ ! അവര്‍ കൊറോണയെ സ്വീകരിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്യുകയില്ല; ഉണ്ണി മുകുന്ദന്റെ കുറിപ്പ്…

മൃഗങ്ങളില്‍ നിന്ന് കൊറോണ പകരുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. മൃഗങ്ങള്‍ കൊറോണ വാഹകരാകുമോയെന്നാണ് മറ്റു ചിലരുടെ സംശയം. വൈറസ് കേരളത്തില്‍ ഇത്രയധികം വ്യാപിക്കുന്നതിനു മുമ്പ് ചൈനീസ് തുറമുഖത്തു നിന്നും കളിപ്പാട്ടങ്ങളുമായി ചെന്നൈ തുറമുഖത്തെത്തിയ കപ്പലിലുണ്ടായിരുന്നു പൂച്ച ആശങ്ക ഉണര്‍ത്തിയിരുന്നു. പൂച്ചയെ ഒരു കാരണവശാലും കരയില്‍ ഇറക്കരുതെന്ന് ഒരു വിഭാഗവും പൂച്ചയെയും പട്ടിയെയുമൊക്കെ ഭക്ഷണമാക്കുന്ന ചൈനയിലേക്ക് വിട്ട് പൂച്ചയെ കൊലയ്ക്കു കൊടുക്കരുതെന്ന് മൃഗസ്‌നേഹികളും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മൃഗങ്ങളില്‍ നിന്ന് കൊറോണ പകരില്ലെന്ന സന്ദേശം പങ്കുവച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മേനക ഗാന്ധിയുടെ ഉത്തരവിന്റെ കോപ്പിയുമായാണ് മൃഗങ്ങളെ അവഗണിക്കല്ലേ എന്ന പോസ്റ്റുമായി ഉണ്ണി എത്തിയത്. മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണം എന്നും ഉണ്ണി കുറിച്ചിട്ടുണ്ട്. ”തെരുവ് നായ്ക്കള്‍, പശുക്കള്‍, പക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് കൊറോണ ബാധിക്കുകയില്ലെന്നും അവര്‍ വൈറസ് മനുഷ്യരിലേക്ക് പകര്‍ത്തുകയില്ലെന്നും അതിനാല്‍ അവരെ അവഗണിക്കരുതെന്നും ഉണ്ണി പറയുന്നു. പതിവുപോലെ ഭക്ഷണവും…

Read More

50 വര്‍ഷമായി താമസിക്കുന്നത് കടത്തിണ്ണയില്‍ ! പക്ഷെ ലോകം രക്ഷപ്പെടാന്‍ പട്ടിണി കിടക്കാനും മടിയില്ല; അബ്ദുള്‍ ഹക്കിമിന്റെ ജീവിതം ഇങ്ങനെ…

അമ്പതു വര്‍ഷമായി കടത്തിണ്ണയില്‍ താമസിക്കുന്ന ഒരാളുടെ മാനസികാവസ്ഥ എന്തായിരിക്കാം… ലോകത്ത് സമൃദ്ധി വന്നാലും ദുരിതം വന്നാലും ഇവരുടെ അവസ്ഥ മാറുന്നില്ല. അതിനാല്‍ തന്നെ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ഇവര്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും ആരോഗ്യ വകുപ്പിനുണ്ട്. എന്നാല്‍ ഈ മഹാമാരിയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് അബ്ദുള്‍ ഹക്കിം(70) എന്ന വയോധികന്‍. ഈ മഹാമാരിയില്‍ നിന്ന് ലോകം രക്ഷപ്പെടാന്‍ പട്ടിണി കിടക്കാനും തനിക്കു മടിയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഹക്കിം. ചാലിശ്ശേരിയിലെ ടൗണിലെ കടത്തിണ്ണയിലാണ് ഇദ്ദേഹം കഴിഞ്ഞ 50 വര്‍ഷവും കഴിച്ചു കൂട്ടിയത്. കഴിഞ്ഞ ദിവസം നടന്ന ജനത കര്‍ഫ്യൂവില്‍ കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും അടക്കം നാട് നിശ്ചലമായപ്പോള്‍ ഭക്ഷണം മുടങ്ങി. ചാലിശ്ശേരി പൊലീസ് പട്രോളിങ്ങിനിടെയാണു പ്രമേഹ രോഗിയായ വയോധികനെ റോഡരികില്‍ അവശനായി കണ്ടത്. ചാലിശ്ശേരി എസ്‌ഐ അനില്‍ മാത്യു, ബീറ്റ് ഓഫിസര്‍മാരായ രതീഷ്, ശ്രീകുമാര്‍, സിസിപിഒ…

Read More

കൈയ്യടിക്കടാ ! കൊറോണക്കാലത്ത് ലളിതമായി ഒരു വിവാഹം കഴിക്കാന്‍ ഒരുങ്ങി നടന്‍ മണികണ്ഠന്‍; ഇതേക്കുറിച്ച് താരം പറയുന്നതിങ്ങനെ…

കോവിഡ്19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിവാഹവും ഉത്സവവുമെല്ലാം വളരെ ലളിതമാക്കുകയാണ് എല്ലാവരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം പാലിച്ച് തന്റെ വിവാഹം ലളിതമായി നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി. ഏപ്രില്‍ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. കേരളം കൊറോണ ഭീതിയിലായിരിക്കുന്നതിനാല്‍ ആഘോഷങ്ങളെല്ലാം ഒഴിവാക്കി ഏറ്റവും ലളിതമായി ചടങ്ങ് മാത്രമായി വിവാഹം നടത്തുമെന്ന് മണികണ്ഠന്‍ പറഞ്ഞു. ”കൊറോണയെയും നമ്മള്‍ മലയാളികള്‍ അതിജീവിക്കും. വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണ്. ‘മണികണ്ഠന്‍ പറയുന്നു. കേരളത്തില്‍ കോവിഡ്19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കേരളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.

Read More

എ​ല്ലാ​വ​രും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്കണം! വി​ദേ​ശ​ത്തെ ഷൂ​ട്ടി​ന് ശേ​ഷം തി​രി​ച്ചെ​ത്തിയ ന​ട​ൻ പ്ര​ഭാ​സും ക്വാ​റ​ന്‍റൈ​നി​ൽ; ണം!ആ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു….

വി​ദേ​ശ​ത്തെ ഷൂ​ട്ടി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യ ന​ട​ൻ പ്ര​ഭാ​സ് സെ​ൽ​ഫ് ക്വാ​റ​ന്ൈ‍​റ​നി​ൽ. ന​ട​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ച​ത്. എ​ല്ലാ​വ​രും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്ക​ണ​മെ​ന്നും പ്ര​ഭാ​സ് കു​റി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് 19 പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൂ​പ്പ​ർ താ​രം ഹോം ​ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ജോ​ർ​ജി​യ​യി​ലെ ചി​ത്രീ​ക​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​ഭാ​സ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. കെ ​കെ രാ​ധാ​കൃ​ഷ്ണ മേ​നോ​നാ​ണ് ന​ട​ന്‍റെ ഇ​രു​പ​താ​മ​ത്തെ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ഭാ​സും സം​ഘ​വും ഹൈ​ദ​രാ​ബാ​ദി​ൽ തി​രി​ച്ചെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ചി​ത്ര​ത്തി​ലെ പ്ര​ഭാ​സി​ന്‍റെ നാ​യി​ക​യാ​യ പൂ​ജ ഹെ​ഗ്ഡെ നേ​ര​ത്തെ ത​ന്നെ നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​നും സ്വ​യം ക്വാ​റ​ന്ൈ‍​റ​നി​ൽ ആ​ണെ​ന്ന് പൂ​ജ ഹെ​ഗ്ഡെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. സാ​ഹോ​യ്ക്ക് പി​ന്നാ​ലെ റൊ​മാ​ന്‍റി​ക്ക് ത്രി​ല്ല​ർ ചി​ത്ര​വു​മാ​യി​ട്ടാ​ണ് പ്ര​ഭാ​സ് എ​ത്തു​ന്ന​ത്. ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ…

Read More