ഇവിടെ ജീവിതത്തിനും മരണത്തിനും തമ്മില്‍ വലിയ അകലമൊന്നുമില്ല ! ദയവു ചെയ്ത് ആരും പുറത്തിറങ്ങി വിപത്ത് ക്ഷണിച്ചു വരുത്തരുതേയെന്ന് മലയാളികളോട് കരഞ്ഞ് അപേക്ഷിച്ച് ഇറ്റലിയിലെ മലയാളി വിദ്യാര്‍ഥിനി

കോവിഡ് 19 ഇറ്റലിയെ എത്രമാത്രം ബാധിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് ലൈവ് വീഡിയോയുമായി മലയാളി വിദ്യാര്‍ഥിനി. മരണങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന അവസ്ഥയാണ് തന്റേതെന്നും കേരളത്തില്‍ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ചു വരുത്തരുതെന്നും വിദ്യാര്‍ഥിനി പറയുന്നു. നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ ദയവ് ചെയ്ത് പുറത്തിറങ്ങരുതെന്നും ഇവിടെ നിന്നും നാട്ടിലേയ്ക്കു വരാത്തത് നിങ്ങളുടെ നല്ലതിനു വേണ്ടിയാണെന്നും കരഞ്ഞുകൊണ്ടാണ് ഇവര്‍ പറയുന്നത്. ‘ഇറ്റലിയില്‍ ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ലംബോര്‍ഡി റീജിയനില്‍ പഠിക്കുന്ന ഒരു മൈക്രോബയോളജി വിദ്യാര്‍ഥിനിയാണ്. ഇറ്റാലിയന്‍ സമയം പുലര്‍ച്ചെ 12 മണി കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് വിഡിയോ ചെയ്യുന്നതിനുള്ള കാരണം വീടിനുള്ളില്‍ ഉറങ്ങിയിരുന്ന ഞാന്‍ ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഇതിവിടെ ഇപ്പോള്‍ സാധാരണമായി തുടങ്ങിയിരിക്കുന്നു. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരില്ല. ഞാന്‍ ഹോം ക്വാറന്റീനിലായിട്ട് 27 ദിവസം കഴിഞ്ഞു. അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രം പുറത്തു പോകും. ആര്‍മി…

Read More

കോവിഡ്: ആശങ്കകള്‍ക്കിടയിലും ആശ്വാസമായി ചില കണക്കുകള്‍; രോഗ വിമുക്തി നേടിയവരുടെ എണ്ണം ലക്ഷം കടന്നു…

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്‌പോഴും ആശ്വാസമായി ചില കണക്കുകള്‍. ലോകമൊട്ടാകെ ഇതുവരെ ഒരുലക്ഷം പേര്‍ കോവിഡ് രോഗത്തില്‍നിന്നു മുക്തി നേടി എന്നതാണ് ഏറ്റവും പുതിയ കണക്ക് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,000 കടക്കുന്‌പോഴും ഒരു ലക്ഷം പേര്‍ക്ക് രോഗം ഭേദമായി എന്നത് കൊറോണ വൈറസിനെതിരേയുള്ള പൊരുതലിന് ശക്തിപകരുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 81, 4000 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 70,000 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള കണക്കുകളും പ്രതീക്ഷ നല്‍കുന്നതാണ്. അവിടെ രോഗം ബാധിച്ചവരില്‍ മൂന്നില്‍ ഒരാള്‍ രോഗവിമുക്തി നേടി. ഇറ്റലിയിലും മരണസംഖ്യ ഏറുന്നുണ്ടെങ്കിലും രോഗവിമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

Read More

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കനിക കപൂര്‍ 28 വയസുള്ള പുരുഷന്‍ ! കനികയുടെ റിപ്പോര്‍ട്ട് മാത്രം പുറത്തു വന്നതില്‍ ദുരൂഹത

ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ്19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നിരവധി ആളുകള്‍ രോഗംബാധിക്കുമോയെന്ന ഭയത്തില്‍ കഴിയുകയാണ്. എന്നാല്‍ ഇപ്പോള്‍ ഗായികയ്ക്ക് കോവിഡ് ആണെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കനികയുടെ കുടുംബാംഗങ്ങള്‍. പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ 41കാരിയായ കനികയുടെ പ്രായം 28 എന്നും പുരുഷനെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. കനികയുടെ റിപ്പോര്‍ട്ട് മാത്രം എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്നും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതെന്നും അറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊറോണ രോഗബാധിതനെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്തുവിടാറില്ല. എന്നാല്‍ കനികയുടെ കാര്യത്തില്‍ ഇക്കാര്യം പിന്തുടര്‍ന്നില്ല. പൊതുജനങ്ങള്‍ ഞങ്ങളെ ട്രോളുകയും വേട്ടയാടുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ഉത്തരവാദിത്വമുണ്ടെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കുടുംബാംഗം കുററപ്പെടുത്തി. കനികയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി പുറപ്പെടുവിച്ച പ്രസ്താവനയെയും കുടുബാംഗം ചോദ്യം ചെയ്തു. ഒരു ആശുപത്രിയും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പുറത്തുവിടുന്നില്ലെന്നും ഇത് തങ്ങളെ കരുതിക്കൂട്ടി മോശക്കാരായി ചിത്രീകരിക്കാന്‍ വേണ്ടിയുള്ളതാണെന്നും അവര്‍…

Read More

വീട്ടിൽ ചുമ്മാ ഇരിക്കുന്ന, സിനിമ സ്വപ്നം കാണുന്നവർക്കും കിടില്‍ അവസരം! കി​ടി​ല​ന്‍ ക​ഥ​യാ​ണേ​ല്‍ സി​നി​മ​യാ​ക്കാം; കൊ​റോ​ണ കാ​ല​ത്തെ ബോ​റ​ടി മാ​റ്റാ​ന്‍ ജൂ​ഡ്

കോ​വി​ഡ് 19 വൈ​റ​സ് പ​ട​ര്‍​ന്ന് പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സി​നി​മ മേ​ഖ​ല​യി​ല്‍ ആ​കെ പ്ര​തി​സ​ന്ധി​യാ​ണ്. ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി വ​ച്ചും തീ​യ​റ്റ​ര്‍ അ​ട​ച്ചും സി​നി​മ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പു​ക​ള്‍ പാ​ലി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ല്‍ ജോ​ലി​യൊ​ന്നു​മി​ല്ലാ​തെ സി​നി​മ സ്വ​പ്‌​നം കാ​ണു​ന്ന​വ​ര്‍​ക്ക് ഒ​രു പ​ദ്ധ​തി ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ന​ട​നും സം​വ​ധാ​യ​ക​നു​മാ​യ ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. നി​ങ്ങ​ളു​ടെ മ​ന​സി​ലെ ക​ഥ​ക​ള്‍ എ​ഴു​തി അ​ദ്ദേ​ഹ​ത്തി​ന് അ​യ​യ്ക്കു​വാ​നും കി​ടി​ലം ക​ഥ​യാ​ണെ​ങ്കി​ല്‍ സി​നി​മ​യാ​ക്കാ​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ക​ഥ​ക​ള്‍ അ​യ​യ്ക്കാ​നു​ള്ള ഈ​മെ​യി​ല്‍ ഐ​ഡി​യും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More

‘മീടു’ ക്യാമ്പെയ്ന്‍ തുടങ്ങാന്‍ കാരണക്കാരനായ ഹാര്‍വി വെയ്ന്‍സ്‌റ്റൈന് കോവിഡ് ! വൈറസ് ബാധിച്ചിരിക്കുന്നത് ഹോളിവുഡിലെ കാസനോവയ്ക്ക്

ലൈംഗികാതിക്രമ കേസിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് വിവരം. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്റെ വക്താക്കളും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് കറക്ഷന്‍സും വിസ്സമ്മതിച്ചു. ഹാര്‍വിയ്‌ക്കെതിരേ ഉയര്‍ന്ന പരാതികളെത്തുടര്‍ന്നാണ് മീടു ക്യാമ്പെയ്ന്‍ കത്തിപ്പടര്‍ന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ന്യൂയോര്‍ക്ക് നഗരത്തിന് 560 കി.മി ദൂരെയുള്ള ബഫലോയ്ക്കു സമീപമുള്ള ജയിലിലേക്ക് ഹാര്‍വിയെ മാറ്റിയത്. ഇതിനു മുമ്പ് റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലും നെഞ്ചു വേദനയെ തുടര്‍ന്ന് മാന്‍ഹാട്ടന്‍ ആശുപത്രിയിലും ഹാര്‍വി കഴിഞ്ഞിട്ടുണ്ട്. യുഎസ്സിലെ തിങ്ങിനിറഞ്ഞ ജയിലുകള്‍ കോവിഡ് പടരാനുള്ള സാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച റിക്കേഴ്‌സ് ഐലന്‍ഡ്, ന്യൂയോര്‍ക്ക് സിങ് തുടങ്ങിയ ജലിലുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെയ്ന്‍സ്റ്റൈന് 23 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ…

Read More

150 വെന്റിലേറ്ററും 10 മില്യണ്‍ യൂറോയും നല്‍കി ഇറ്റലിയ്ക്ക് ആശ്വാസം പകര്‍ന്ന് ഫെരാരി ! റെഡ്‌ക്രോസിനായി നിരവധി വാഹനങ്ങളും വിട്ടുനില്‍കി…

കോവിഡ്-19 ഏറ്റവുമധികം നാശം വിതച്ച ഇറ്റലിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരി കുടുംബം. ഇറ്റലിയില്‍ വൈറസ് ബാധയ്‌ക്കെതിരേയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പത്ത് മില്ല്യണ്‍ യൂറോയും(എകദേശം 81 കോടി രൂപ) 150 വെന്റിലേറ്ററും റെഡ് ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളുമാണ് ഫെരാരി കുടുംബമായ അഗ്നേലി ഇറ്റാലിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയിരിക്കുന്നത്. ഇറ്റലിയ്ക്കു പുറത്തുനിന്നാണ് 150 വെന്റിലേറ്ററുകള്‍ രാജ്യത്തെത്തിക്കുന്നത്. ഇത് ഇറ്റലിയുടെ പല ഭാഗങ്ങളിലേക്കായി എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തിലെ പല ഭാഗങ്ങളിലുള്ള ആളുകള്‍ക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുന്നതിനായും റെഡ്‌ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളും ഫെരാരി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5476 ആളുകളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മാത്രം മരിച്ചത്. റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണവും ഇറ്റലിയെ ആശങ്കയിലാക്കുന്നതാണ്. രാജ്യം പൂര്‍ണമായും അടച്ചിട്ട നിലയിലാണ് ഇപ്പോഴുള്ളത്. അതേസമയം,…

Read More

ഓടടാ കണ്ടംവഴി എന്ന് പോലീസ് ! ചത്താലും ഞങ്ങള്‍ പോകില്ല സാറേ…എന്ന ഭാവത്തില്‍ മദ്യപന്മാര്‍; ബെവ്‌റേജസ് കോര്‍പ്പറേഷനു മുമ്പില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജ്

ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോട്ട് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കു മുമ്പിലെ തിരക്കിന് യാതൊരു കുറവുമില്ല. ഏറ്റവും അധികം ആളുകള്‍ നിരീക്ഷണത്തിലുള്ള ജില്ലകളിലൊന്നായ കോഴിക്കോടും സ്ഥിതി വ്യത്യസ്ഥമല്ല. വടകരയിലെ ബിവറേജ് കടയിലെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള കടകള്‍ക്ക് മുന്നിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പോലും അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നിലവിലുള്ളപ്പോഴാണ് ബിവറേജസ് കടകള്‍ക്ക് മുന്നില്‍ നൂറും ഇരുന്നൂറും പേര്‍ തിക്കിത്തിരക്കുന്നത്. മുഖത്ത് ഒരു ടവ്വല്‍ കെട്ടി നില്‍ക്കുന്നുണ്ട് എന്നതൊഴിച്ചാല്‍, മദ്യപാനികള്‍ക്ക് വേറെ സുരക്ഷാ ആവരണമൊന്നും മുഖത്തില്ല. വടകരയില്‍ ആളുകളോട് പിരിഞ്ഞ് പോരാന്‍ പറഞ്ഞിട്ടും കേള്‍ക്കാതിരുന്നതുകൊണ്ടാണ് പൊലീസിന് മദ്യപാനികള്‍ക്ക് നേരെ ലാത്തി വീശേണ്ടി വന്നത്. പോലീസ് ‘ഓടടാ’ എന്നു പറഞ്ഞിട്ടും മദ്യപാനികള്‍ കേട്ടഭാവം നടിച്ചില്ല. പിന്നെയും ക്യൂവില്‍ നിന്നു. കാസര്‍ഗോട്ട്…

Read More

സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റ്! കൈ ​മാ​ത്ര​മ​ല്ല, ശ​രീ​ര​മാ​കെ അ​ണു​വി​മു​ക്ത​മാ​ക്കാം ; പുത്തൻ ആ​ശ​യ​വു​മാ​യി സ​ല്‍​മ മു​ബാ​റ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന് ഹാ​ന്‍​ഡ് വാ​ഷും സാ​നി​റ്റൈ​സ​റും ശീ​ല​മാ​ക്കാ​ന്‍ പ്ര​ച​ാര​ണം വ്യാ​പി​ക്കു​മ്പോ​ള്‍ കൈ​ ക​ഴുകലിനു പകരം മു​ഴു​വ​ന്‍ ശ​രീ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കാ​വു​ന്ന സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റ് എ​ന്ന ആ​ശ​യ​വു​മാ​യി തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി സ​ല്‍​മ മു​ബാ​റ​ക്ക്. തൃ​ശൂ​ര്‍ മ​ണി​ക​ണ്ഠേ​ശ്വ​രം വ​ട​ക്കേ​ക്കാ​ട് തെ​ക്കേ​പാ​ട്ട​യി​ല്‍ മു​ബാ​റ​ക്കി​ന്‍റെ ഭാ​ര്യ​യും എം​ടെ​ക് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ സ​ല്‍​മ മു​ബാ​റ​ക്കാണു, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ങ്ങി​നെ കു​റേ​ക്കൂ​ടി വൃ​ത്തി​യും മി​ക​ച്ച​തും ആ​ക്കാ​മെ​ന്ന ചി​ന്തയിൽനിന്നു സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റ് എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. എ​യ​ര്‍​പോ​ര്‍​ട്ടി​ലും മ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ള്ള മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ പോ​ലു​ള്ള ഗേ​റ്റാ​ണു സ​ല്‍​മ സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റ് എ​ന്ന രീ​തി​യി​ല്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഈ ​സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റ് പ്ര​ധാ​ന വാ​തി​ലി​നോ​ടു ചേ​ര്‍​ന്നു സ്ഥാ​പി​ക്കു​ക. സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റി​ന്‍റെ ര​ണ്ടു പാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ സാ​നി​റ്റൈ​സ​റു​ക​ള്‍ നി​റ​ച്ചി​രി​ക്കും. ഇ​തി​ന​ക​ത്തു കൂ​ടി ആ​ളു​ക​ള്‍ ക​ട​ന്നു​വ​രു​മ്പോ​ള്‍ സെ​ന്‍​സ​റി​ന്‍റെ സ​ഹാ​യ​ത്താ​ലോ അ​ല്ലെ​ങ്കി​ല്‍ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ചോ മു​ക​ളി​ല്‍നിന്നും ര​ണ്ടു വ​ശ​ങ്ങ​ളി​ല്‍നി​ന്നു​മാ​യി ആ​ളു​ക​ളു​ടെ…

Read More

ജോര്‍ദാനില്‍ നിരോധനാജ്ഞ ! ആടു ജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനില്‍ പോയ നടന്‍ പൃഥിരാജ് ഉള്‍പ്പെടെയുള്ള സംഘം കുടുങ്ങി…

കോവിഡ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജോര്‍ദാനില്‍ നിരോധനാജ്ഞ നടപ്പാക്കിയതോടെ ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി പോയ നടന്‍ പൃഥിരാജ് ഉള്‍പ്പെട്ട സംഘം കുടുങ്ങി. ആടുജീവിതം എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗിനായി സംവിധായകന്‍ ബ്ലെസി അടക്കം 17 ഓളം ആളുകളാണ് ജോര്‍ദ്ദാനിലെത്തിയത്. ശനിയാഴ്ച രാവിലെ മുതലാണ് കര്‍ഫ്യു രാജ്യത്ത് നിലവില്‍വന്നത്. ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാനിലെ പ്രമുഖ നടന്‍ ഡോ. താലിബ് അല്‍ ബാദുഷി ഹോം ക്വാറന്റീനില്‍ നീരീക്ഷണത്തില്‍ കഴിയുന്നതോടെ ഷൂട്ടിംഗിന്റെ കാര്യം ആശങ്കയിലായിരുന്നു. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇദ്ദേഹം ഹോട്ടലില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നത്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ ഒഴിവാക്കിയുള്ള രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കവേയാണ് ജോര്‍ദാനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ വിമാന സര്‍വീസും ഇല്ലാത്തതിനാല്‍ ഹോട്ടല്‍ മുറിയില്‍ കഴിയുകയാണ് സംഘം. ഇവര്‍ എല്ലാവരും സുരക്ഷിതരാണ്. അതേ സമയം ജോര്‍ദാനില്‍ നിരോധാജ്ഞ…

Read More

കനിക കപൂര്‍ തങ്ങിയ ഹോട്ടലില്‍ താമസിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ വെട്ടില്‍ ! ടീമംഗങ്ങളെല്ലാം ക്വാറന്റീനില്‍…

കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ തങ്ങിയ ലക്‌നൗവിലെ ഹോട്ടലില്‍ തന്നെയാണ് ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും തങ്ങിയതെന്ന് കണ്ടെത്തല്‍. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ കനിക തങ്ങിയത് ലക്‌നൗവില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തങ്ങിയ ഹോട്ടലിലാണെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. മാര്‍ച്ച് 11 മുതല്‍ നഗരത്തിലുണ്ടായിരുന്ന കനിക കപൂറിന്റെ റൂട്ട് മാപ്പ് കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തിലെയും യുപി ആരോഗ്യ വകുപ്പിലെയും ആയിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന 100 ടീമുകളാണ് ശ്രമം നടത്തുന്നത്. ഇതിനിടെയാണ്, ലക്‌നൗവിലെ ‘ദക്ഷിണാഫ്രിക്കന്‍ ബന്ധ’വും പുറത്തുവന്നത്. കനികയുമായി സമ്പര്‍ക്കത്തില്‍ വരാനിടയുള്ള 22,000 പേരെയാണ് ശനിയാഴ്ച മാത്രം അധികൃതര്‍ പരിശോധിച്ചതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. വേറൊരു സംഘം ലക്‌നൗവില്‍ കനിക താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ വിഡിയോ ഫുട്ടേജുകളും സിസിടിവിയും പരിശോധിച്ചു. ഹോട്ടലിലെ ഭക്ഷണശാലയില്‍ വച്ച് കനിക നിരവധി ആളുകളുമായി ഇടപഴകിയതായും…

Read More