സുരേഷ് ഗോപിയുടെയും ശോഭനയുടെയും ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമ വന്വിജയമായി പ്രദര്ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്ത്തകര്. സുരേഷ് ഗോപിയും ദുല്ഖര് സല്മാനും ജോണി ആന്റണിയും മേജര് രവിയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് പുറത്തു വന്നിരിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്യുന്ന പടമാണിത്. ദുല്ഖര് സല്മാന്റെ പ്രൊഡക്ഷന് കമ്പനിയായ വേഫെയ്റര് ഫിലിംസും എം സ്റ്റാര് ഫിലിംസും ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും ശോഭനയും ഒരുപാട് നാളുകള്ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, കമ്മീഷണര് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില് ഇടം നേടിയ ഈ ജോഡി പതിമൂന്ന് വര്ഷങ്ങള്ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.
Read MoreCategory: Today’S Special
മലയാള സിനിമയില് താരപുത്രന്മാര് നേരിടുന്ന ഒരു പ്രശ്നമുണ്ട് ! എന്താണ് ആ പ്രശ്നമെന്ന് തുറന്നു പറഞ്ഞ് ദുല്ഖര് സല്മാന്…
താരപുത്രന്മാരാല് സമ്പന്നമാണ് മലയാള സിനിമ. നാള്ക്കുനാള് താരമക്കളുടെ സാന്നിദ്ധ്യം മലയാള സിനിമയില് കൂടിവരികയും ചെയ്യുന്നു. എന്നാല് താരപുത്രന്മാര് നേരിടുന്നൊരു പ്രശ്നമുണ്ടെന്ന് തുറന്നു പറയുകയാണ് ദുല്ഖര് സല്മാന്. ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തിലാണ് ദുല്ഖര് ഇക്കാര്യം തുറന്നു പറഞ്ഞത്. താരപുത്രനായി മലയാള സിനിമയിലേക്കു വന്നത് ഗുണകരമായോ എന്ന ചോദ്യത്തിനാണ് ദുല്ഖര് മറുപടി പറഞ്ഞത്.’വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലെല്ലാം താന് കൂടുതല് കേട്ട ചോദ്യം സത്യന് അന്തിക്കാടിനേയും അനൂപ് സത്യനേയും താരതമ്യം ചെയ്തുളളതാണ്. ഒരുപാട് വര്ഷങ്ങള് കൊണ്ട് നിരവധി മികച്ച സിനിമകള് ചെയ്ത സത്യന് അന്തിക്കാടിനേയും ആദ്യ സിനിമ ചെയ്ത അനൂപ് സത്യനേയും താരതമ്യപ്പെടുത്തുമെന്നത് എങ്ങനെയെന്ന് ദുല്ഖര് ചോദിച്ചു. താരമക്കള് മുമ്പേ തന്നെ സമൂഹത്തില് പരിചിതരായത് സിനിമയിലേക്ക് വരുമ്പോള് സഹായകമാവുമെന്ന് ദുല്ഖര് പറയുന്നു. മറ്റ് പുതുമുഖങ്ങളേക്കാള് വേഗത്തില് പ്രേക്ഷകന്റെ മനസ്സിലേക്ക് എത്താന് കഴിയും എന്നതാണ് താരപുത്രന്…
Read Moreസോഷ്യല് മീഡിയയിലൂടെയുള്ള ട്രോളുകള് പരിധി വിടുന്നു ! പലരുടെയും കമന്റുകള് പുറത്തു പറയാന് കൊള്ളാത്തത്; തുറന്നു പറഞ്ഞ് പ്രയാഗ മാര്ട്ടിന്
സോഷ്യല് മീഡിയയിലൂടെ ട്രോളുകള് എന്ന പേരില് നടത്തുന്ന അധിക്ഷേപങ്ങള് പലപ്പോഴും പരിധിവിടുന്നതായി നടി പ്രയാഗ മാര്ട്ടിന്.ഒരു വ്യക്തിയുടെമേല് ആളുകള് ഇത്തരത്തില് സ്വാതന്ത്ര്യമെടുക്കുന്നത് വേദനാജനകമാണെന്നും പ്രയാഗ പറയുന്നു. ‘ദുരന്തം, എടുത്ത് കിണറ്റിലിടണം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്’ എന്നിങ്ങനെ പോകുന്നു കമന്റുകള്. അശ്ലീല കമന്റുകളും കുറവല്ലയെന്ന് പ്രയാഗ പറയുന്നു. എന്നാല് ഇവരെ പോലെ തനിക്ക് തരം താഴാന് കഴിയില്ലെന്നും പ്രയാഗ പറയുന്നു. പ്രയാഗയ്ക്ക് നേരെ ഇതിനു മുന്പും ഇത്തരത്തിലുള്ള സൈബര് ആക്രമണങ്ങള് ഉണ്ടായിട്ടുണ്ട്. ദീപക് പറമ്പേല് നായകനാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ പുതു ചിത്രം. പ്രയാഗയെപ്പോലെ മറ്റു ചില നടിമാരും സോഷ്യല് മീഡിയയിലെ ഇത്തരം ട്രോളുകള്ക്കെതിരേ രംഗത്തെത്തിയിരുന്നു.
Read Moreഅവർ തീരുമാനിച്ചു, കലാപത്തിന് ഇടം കൊടുക്കരുതെന്ന്..! ഹിന്ദുക്കൾ പള്ളിക്കും മുസ്ലിംകൾ ക്ഷേത്രത്തിനും കാവലായി; കലാപത്തീയിലും മതമൈത്രി സൂക്ഷിച്ച് മന്ദിർ-മസ്ജിദ് മാർഗ്
ന്യൂഡൽഹി: പേരിനെ അന്വർഥമാക്കി കലാപത്തീയിലും ഉലയാതെ മതമൈത്രി കാത്തുസൂക്ഷിച്ച് മന്ദിർ-മസ്ജിദ് മാർഗ്. നൂർ ഇ ഇലാഹിയിലെ മന്ദിർ-മസ്ജിദ് മാർഗാണ് വർഗീയ കലാപത്തിനെ ഹിന്ദു-മുസ്ലിം ഐക്യത്തിലൂടെ നേരിട്ട് രാജ്യത്തിന് മാതൃകയായത്. ഹിന്ദുക്കൾ മുസ്ലിം വീടിനും പള്ളിക്കും മുസ്ലിംകൾ ഹിന്ദു കുടുംബങ്ങൾക്കും ക്ഷേത്രങ്ങൾക്കും സുരക്ഷയൊരുക്കിയാണ് കലാപത്തെ നേരിട്ടത്. വടക്കുകിഴക്കൻ ഡൽഹിയിൽ ഞായറാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപം തങ്ങളുടെ തൊട്ടടുത്ത് മൗജ്പുരിൽ എത്തിയതായി അറിഞ്ഞ് നൂർ ഇ ഇലാഹിയും ജാഗരൂകരായി. ഉടൻതന്നെ ഹിന്ദു-മുസ്ലിം യുവാക്കൾ സംഘടിച്ച് തങ്ങളുടെ ലെയ്നു കാവൽ നിന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മന്ദിർ-മസ്ജിദ് മാർഗിലെ ഇടുങ്ങിയ ലെയ്നിൽ മീറ്ററുകളുടെ വ്യത്യാസത്തിൽ ക്ഷേത്രവും മുസ്ലിം പള്ളിയും സ്ഥിതിചെയ്യുന്നുണ്ട്. കലാപം ആളിക്കത്തിയതോടെ ഹിന്ദുക്കൾ മുസ്ലിം പള്ളിക്കും മുസ്ലിംകൾ ക്ഷേത്രത്തിനും കാവലായി. പതിറ്റാണ്ടുകളായി ഈ പ്രദേശം സാമുദായിക ഐക്യത്തിന് പേരുകേട്ടതാണ്. മുസ്ലിംകളുടെ അസിസിയ പള്ളിയും ഹനുമാൻ ക്ഷേത്രവും സമീപത്തായാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.…
Read More32-ാമത്തെ വയസ്സിലാണ് ഞാനൊരു ഇന്റര്സെക്സാണെന്ന് തിരിച്ചറിയുന്നത്; അന്ന് എല്ലാവര്ക്കും മധുരം വാങ്ങിക്കൊടുത്തു; അനുഭവങ്ങള് തുറന്നു പറഞ്ഞ് വിജയരാജ മല്ലിക
ട്രാന്സ്ജെന്ഡര് ആയതിന്റെ പേരില് അവഗണനകള് നേരിടുന്ന ധാരാളം മനുഷ്യര് നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തില് തനിക്കുണ്ടായ അനുഭവങ്ങള് തുറന്നു പറയുകയാണ് വിജയരാജ മല്ലിക. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വകലാശാലാ തൃശ്ശൂര് പ്രാദേശിക കേന്ദ്രം മലയാള വിഭാഗത്തിന്റെയും വനിതാസാഹിതി ജില്ലാക്കമ്മറ്റിയുടെയും നേതൃത്വത്തില് സംഘടിപ്പിച്ച സര്ഗസംവാദം സര്ഗമല്ലികയില് വിദ്യാര്ഥികളുമായി സംവദിക്കുമ്പോഴാണ് ജീവിതത്തില് താന് നേരിട്ട അവഗണനകളെക്കുറിച്ച് അവര് തുറന്നു പറഞ്ഞത്. ”ആണും പെണ്ണും കെട്ട ജീവിതം മല്ലികയ്ക്ക് മടുത്തില്ലേ? പോയി ചത്തുകൂടെ എന്ന് ഒരുപാടുപേര് എന്നോട് ചോദിച്ചിട്ടുണ്ട്. മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ഞാനൊരു ഇന്റര്സെക്സ് ആണെന്ന് തിരിച്ചറിയുന്നത്. ഞാന് തളര്ന്നില്ല, എല്ലാവര്ക്കും അന്ന് മധുരംവാങ്ങിക്കൊടുത്തു, ജീവിതത്തിലെ പ്രചണ്ഡമായ ഒരു മുഹൂര്ത്തം എന്നുപറയാനാണ് ആഗ്രഹിക്കുന്നത്. അന്ന് തളര്ന്നുപോയെങ്കില് ഇതുപോലെ സംസാരിക്കാന് എനിക്കു കഴിയുമായിരുന്നില്ല. ഒരു മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഞാന് ഇന്നും ജീവിക്കുന്നത്. മല്ലിക പറയുന്നു. സ്നേഹവും വിശ്വാസവും നഷ്ടപ്പെടുമ്പോഴാണ് ഒരു മനുഷ്യന് ആത്മഹത്യക്ക്…
Read Moreഒരു ചബ്ബി പെണ്കുട്ടിയായിരുന്നു പണ്ട് ! ആളുകള് പറയുന്നു നടിയാകാന് വേണ്ടിയാണ് വണ്ണം കുറച്ചതെന്ന്; എന്നാല് സത്യവസ്ഥ അതല്ലെന്നു വ്യക്തമാക്കി കല്യാണി…
മലയാള സിനിമയിലെ പുതിയ നായികയാണ് പ്രിയദര്ശന്-ലിസി ദമ്പതികളുടെ മകള് കല്യാണി. തെലുങ്കിലൂടെ വെള്ളിത്തിരയില് അരങ്ങേറ്റം കുറിച്ച് താരം അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ മലയാള അരങ്ങേറ്റം. ചിത്രം വന്വിജയമായി പ്രദര്ശനം തുടരുകയാണ്. പിതാവ് പ്രിയദര്ശന്റെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാര് അറബിക്കടലിന്റെ സിംഹത്തിലും സുപ്രധാന വേഷത്തില് കല്യാണി എത്തുന്നുണ്ട്. മരക്കാര് പൂര്ത്തിയാക്കിയതിന് പിന്നാലെയാണ് അനൂപ് സത്യന് ചിത്രമായ വരനെ ആവശ്യമുണ്ട് സിനിമയില് കല്യാണി എത്തിയത്. ഇപ്പോള് മെലിഞ്ഞ് സ്ലിം ബ്യൂട്ടിയാണെങ്കിലും പണ്ട് താനൊരു തടിച്ചിയായിരുന്നുവെന്ന് കല്യാണി പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യങ്ങള് വെളിപ്പെടുത്തിയത്. ” ഞാന് ആദ്യം ഒരു ചബ്ബി പെണ്കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാര് കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില് എത്തിയപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നടിയാകാന് വേണ്ടിയല്ല.…
Read Moreപണ്ഡിറ്റൊന്നും വെറുതെ പറയാറില്ല! കാണാതാകുന്ന കുട്ടികളൊക്കെ എവിടെ പോകുന്നു ? ട്രെയിന് യാത്രയില് നേരില് കണ്ടറിഞ്ഞ സംഭവം വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്
ഇളവൂരില് ഇത്തിക്കരയാറ്റില് മുങ്ങിമരിച്ച ദേവനന്ദ എന്ന ആറു വയസുകാരി മലയാളികള്ക്കാകെ നൊമ്പരമാവുകയാണ്. ഈ അവസരത്തില് കുട്ടികളെ എങ്ങനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യങ്ങള് വിശദീകരിക്കുന്നത്. കേരളത്തില് വര്ഷത്തില് 3800 കുട്ടികളെയാണ് കാണാതാവുന്നതെന്ന് പണ്ഡിറ്റ് പറയുന്നു. ഒരു ട്രെയിന് യാത്രയില് താന് നേരില് കണ്ടറിഞ്ഞ കാര്യവും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില് വിശദീകരിക്കുന്നു… പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..കേരളത്തില് കുട്ടികളെ കാണാതാവുന്ന പരാതികള് ഈയ്യിടെയായ് വ൪ദ്ധിച്ചു വരികയാണല്ലോ.. വ൪ഷത്തില് 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. (നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ ആവോ ?)മുമ്പൊരു ട്രെയി൯ യാത്രക്കിടയില് എന്ടെ അനുഭവം പറയാം ട്ടോ. ഒരു അച്ഛനും 2 വയസ്സുകാരനും ഒരു long യാത്ര ചെയ്യുകയായിരുന്നു. ഈ മകന്ടെ കാര്യത്തില് തീരെ ശ്രദ്ധ അയാള് വെച്ചിരുന്നില്ല.…
Read Moreശരിക്കും ധീരനായിരുന്നു അബ്ദുൾ റഹിം! ‘മലയാളി കൈകൾ’ ഉള്ള അഫ്ഗാൻ പട്ടാളക്കാരൻ ജ്വലിക്കുന്ന ഓർമയായി; കഴിഞ്ഞ 19നായിരുന്നു സംഭവം…
കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഇരുകൈകളും മാറ്റിവച്ച അഫ്ഗാനിസ്ഥാൻ പട്ടാളക്കാരനായ അബ്ദുൾ റഹിമിന് കാബൂളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ വീരമൃത്യു. ശരിക്കും ധീരനായിരുന്നു അബ്ദുൾ റഹിം. കഴിഞ്ഞ 19നായിരുന്നു സംഭവം. 2012 ഏപ്രിലിൽ കാണ്ഡഹാറിലുണ്ടായ സ്ഫോടനത്തിൽ അദ്ദേഹത്തിന്റെ ഇരുകൈകളും നഷ്ടപ്പെട്ടിരുന്നു. മൂന്നു വർഷത്തിനുശേഷം 2015ൽ അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇരുകൈകളും മാറ്റിവച്ചു. കൊച്ചിയിൽ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അൻപത്തിനാലുകാരൻ ടി.ജി. ജോസഫിന്റെ കൈകളാണു മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ അബ്ദുൾ റഹിമിൽ വച്ചുപിടിപ്പിച്ചത്. ഏറെനാൾ ആശുപത്രിയിൽ കഴിഞ്ഞ ഇദ്ദേഹം തുന്നിച്ചേർത്ത കൈകൾ ചലിപ്പിക്കാനായശേഷം ആശുപത്രി വിടുകയായിരുന്നു. ആശുപത്രിവാസത്തിനിടയിലും തന്റെ രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹം വച്ചുപുലർത്തിയിരുന്ന അബ്ദുൾ റഹിം തിരികെ അഫ്ഗാനിസ്ഥാനിൽ എത്തിയ ശേഷം വീണ്ടും സേനയുടെ ഭാഗമായി. അടുത്തിടെ മേജറായി പ്രമോഷൻ ലഭിക്കുകയും ചെയ്തിരുന്നു.
Read Moreപതിനൊന്നുകാരി ജന്മം നൽകിയതു സഹോദരന്റെ കുഞ്ഞിന്! ബാത്ത് ടബില് പ്രസവിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സയും നല്കിയില്ല; മാതാപിതാക്കൾക്കെതിരെ കേസ്
സെന്റ് ചാൾസ്, മിസോറി: പതിനൊന്നുകാരി ജന്മം നൽകിയത് പതിനേഴുകാരനായ സഹോദരന്റെ കുഞ്ഞിന്. സെന്റ് ചാൾസിലുള്ള വീട്ടിലാണ് പതിനൊന്നുകാരി പ്രസവിച്ചത്. ബാത്ത് ടബിൽ പ്രസവിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകാഞ്ഞതിനാണ് മാതാപിതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവത്തിനു തുടക്കം. അംബ്ലിക്കൻ കോഡിൽ നിന്നും പ്ലാസന്റാ മാറ്റം ചെയ്യാത്ത നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. മുൻ കാമുകിയുടെ കുട്ടിയാണെന്നും അവളാണ് കുട്ടിയെ വീടിനു മുമ്പിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്നുമാണു പെൺകുട്ടിയുടെ പിതാവ് ആദ്യം പോലീസിനെ അറിയിച്ചത്. പോലീസ് ചോദ്യം ചെയ്തതോടെ കുട്ടി തന്റെ മകളുടേതാണെന്നും മകനാണ് ഇതിനു ഉത്തരവാദി എന്നും സമ്മതിക്കുകയായിരുന്നു. സഹോദരിയുമായി നിരവധി തവണ ലൈംഗിക ബന്ധം പുലർത്തിയിരുന്നുവെന്നും എന്നാൽ ഗർഭിണിയാണെന്നു അറിയില്ലായിരുന്നുവെന്നുമാണ് ചോദ്യം ചെയ്യലിൽ സഹോദരൻ പോലീസിനെ അറിയിച്ചത്. മാതാപിതാക്കളേയും മകനേയും സെന്റ് ചാൾസ് കൗണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് ജയിലിൽ അടച്ചു. മാതാവിനു 10,000 വും…
Read Moreലെറ്റ് ഗോ ബേബി ഗേള്! ചെറിയ വസ്ത്രം ധരിച്ച് ജനാല പടിയില് പിടിച്ചു നില്ക്കുന്ന ചിത്രവുമായി അമല പോള്; സോഷ്യല്മീഡിയയില് വിമര്ശനം
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ഇന്സ്റ്റഗ്രാമില് ചിത്രം പങ്കുവച്ച അമല പോളിന് വിമര്ശനം. ചെറിയ വസ്ത്രം ധരിച്ച് ജനാല പടിയില് പിടിച്ചു നില്ക്കുന്ന ചിത്രമാണ അമല പോള് പങ്കുവച്ചത്. “ലെറ്റ് ഗോ ബേബി ഗേള്’ എന്ന കാപ്ഷനാണ് താരം ചിത്രത്തിന് നല്കിയത്. സ്കൂള് യൂണിഫോമാണോ ധരിച്ചിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ഇത് ആദ്യത്തെ പ്രാവശ്യമല്ല, ഇതിന് മുന്പും വസ്ത്ര ധാരണത്തിന്റെ പേരില് നിരവധി വിമര്ശനങ്ങള് ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് അമല പോൾ.
Read More