ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും(55) കാമുകി കാരി സിമൻസും(31) വിവാഹിതരാകാൻ പോകുന്നു. കഴിഞ്ഞവർഷം അവസാനം വിവാഹനിശ്ചയം കഴിഞ്ഞതായി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാരി അറിയിച്ചു. തങ്ങൾക്ക് കുഞ്ഞു പിറക്കാൻ പോകുകയാണ്. വേനലാരംഭത്തിൽ കുഞ്ഞു പിറക്കുമെന്നും പോസ്റ്റിൽ കാരി വെളിപ്പെടുത്തി. ജോൺസന്റെ മൂന്നാം വിവാഹമാണിത്. അലീഗ്ര ഒവനാണു ആദ്യ ഭാര്യ. അഞ്ച് വർഷം നീണ്ട ദാമ്പത്യബന്ധം 1993ൽ അവസാനിച്ചു. അതേവർഷം ഇന്ത്യൻ വേരുകളുളള മറീന വീലറെ വിവാഹം ചെയ്തു. നാലു മക്കളുള്ള ആദ്യ ദാമ്പത്യബന്ധം 2018ൽ അവസാനിച്ചു. അതിന്റെ വിവാഹമോചന നടപടികൾ അവസാന ഘട്ടത്തിലാണ്. 2019 ജൂലൈയിലാണ് പ്രധാനമന്ത്രി ജോൺസൺ 31 വയസുകാരി കാരിക്കൊപ്പം ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിലുള്ള ഔദ്യോഗിക വസതിയിലേക്കു മാറിയത്. 173 വർഷത്തിനിടെ ബ്രിട്ടനു ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രഥമവനിത കാരിയാണ്. കാരിയെ വിവാഹം കഴിച്ചാൽ പ്രധാനമന്ത്രി പദത്തിലിരിക്കെ പുനർവിവാഹം ചെയ്യുന്ന രണ്ടാമത്തെ ആളാകും…
Read MoreCategory: Today’S Special
പോരാട്ടശേഷി, കാര്യക്ഷമത, യജമാന സ്നേഹം! നാടൻ നായകളെ പുച്ഛിച്ചു തള്ളുന്നവർ ഒരു കാര്യം ഓർക്കുക; ഇന്ത്യന് ജനുസ് നായകൾക്കു മുന്നിൽ വിദേശികൾ ഒന്നുമല്ല…
കണ്ണൂർ: വിദേശ ഇനങ്ങൾക്കു മുന്നിൽ കാഴ്ചയിൽ തനി നാടൻ എന്നു പറഞ്ഞ് നാടൻ നായകളെ പുച്ഛിച്ചു തള്ളുന്നവർ ഒരു കാര്യം ഓർക്കുക. ഏത് വിദേശികളെയും കടത്തിവെട്ടാവുന്ന കായികശേഷിയും പോരാട്ട ശേഷിയും കാര്യക്ഷമതയും യജമാന സ്നേഹവുമുള്ളത് തനി നാടൻ ഇനങ്ങൾക്കാണെന്നതും ഇവയക്കു മുന്നിൽ വിദേശികൾ ഒന്നുമല്ലെന്നും. കണ്ണൂർ കെനൈൻ ക്ലബ് കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുമായി സഹകരിച്ചു സംസ്ഥാനത്ത് ആദ്യമായി നടത്തിയ ഇന്ത്യൻ ജനുസ് നായകളുടെ പ്രദർശനത്തോടനുബന്ധിച്ചു നടത്തിയ സെമിനാറിലാണ് തദ്ദേശീയരായ നായകളുടെ ഗുണഗണങ്ങൾ എണ്ണിയെണ്ണി പറഞ്ഞത്. ഒരു കാലത്ത് രാജപാളയം, മുധോള് ഹൗണ്ട്, കാരവാന് ഹൗണ്ട്, ചിപ്പിപ്പാറയ് എന്നീ ഇനങ്ങൾ നാട്ടുരാജാക്കൻമാർ തന്നെയായിരുന്നു. തമിഴ്നാട് സ്വദേശിയായ രാജപാളയം ചോള, പാണ്ഡ്യ, ചേര രാജാക്കൻമാരുടെ സേനയുടെ ഭാഗമായിരുന്നു. ഈ രാജാക്കൻമാരുടെ കാലത്ത് സൈന്യത്തിൽ ശ്വാനവിഭാഗം തന്നെ ഉണ്ടായിരുന്നു. ഏത് കാലാവസ്ഥയെയും പ്രതിസന്ധികളെയും നേരിടാൻ ശേഷിയുള്ളവയാണ് ഇന്ത്യയിലെ പ്രധാന ജനുസുകളായ…
Read Moreആദ്യത്തെ ഒളിച്ചോട്ടത്തിനുശേഷം വീട്ടില് തിരിച്ചെത്തിയപ്പോള് സ്വീകരിക്കാന് ഭര്ത്താവ് തയാറായില്ല! ഹിമ്മത് പാണ്ഡവും ശോഭന റാവലും രണ്ടാംവട്ടം ഒളിച്ചോടി
സൂറത്ത്: മക്കളുടെ വിവാഹത്തിനു മുന്പേ ഒളിച്ചോടി വാർത്ത സൃഷ്ടിച്ച ഹിമ്മത് പാണ്ഡവ്(46), ശോഭന റാവൽ(43) എന്നിവർ വീണ്ടും ഒളിച്ചോടി. ആദ്യത്തെ ഒളിച്ചോട്ടത്തിനുശേഷം തിരിച്ചെത്തി ഒരുമാസത്തിനകമാണ് വീണ്ടും സ്ഥലംവിട്ടത്. പാണ്ഡവിന്റെ മകനും ശോഭനയുടെ മകളും തമ്മിൽ ജനുവരിയിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങൾക്കിടെയായിരുന്നു പാണ്ഡവും ശോഭനയും പ്രണയത്തിലാകുന്നത്. ജനുവരി 10ന് ഇവർ ഒളിച്ചോടി. കേസും ബഹളവുമായപ്പോൾ രണ്ടാഴ്ചയ്ക്കുശേഷം ഇരുവരും അവരവരുടെ വീടുകളിൽ തിരിച്ചെത്തി. എന്നാൽ, ശനിയാഴ്ച ഇരുവരും വീണ്ടും ഒളിച്ചോടി. സൂറത്തിൽ വീടു വാടകയ്ക്കെടുത്ത് ഇരുവരും താമസിക്കുകയാണ്. അതേസമയം, ഇത്തവണ ഒളിച്ചോട്ടത്തിനെതിരേ ആരും പോലീസിൽ പരാതി നല്കിയിട്ടില്ല. സൂറത്തിലെ കടാർഗാം സ്വദേശിയാണ് ഹിമ്മത് പാണ്ഡവ്. നവസാരിയിലെ വിജൽപോർ പട്ടണമാണു ശോഭന റാവലിന്റെ സ്വദേശം. കടാർഗാമിലായിരുന്നു ശോഭന ജനിച്ചത്. ചെറുപ്പംമുതലേ പാണ്ഡവും ശോഭനയും തമ്മിൽ പരിചയമുണ്ടായിരുന്നു. ആദ്യത്തെ ഒളിച്ചോട്ടത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശോഭനയെ സ്വീകരിക്കാൻ ഭർത്താവ് തയാറായില്ല. തുടർന്ന്…
Read Moreആയിരം കണ്ണുമായി കാത്തിരുന്നു എന്നിട്ടും ! മുന് കാമുകിയില് നിന്ന് ജന്മദിനാശംസ ലഭിക്കാഞ്ഞതില് മനംനൊന്ത് യുവാവ് ജീവിതം അവസാനിപ്പിച്ചു..
പ്രേമത്തിന് കണ്ണും കാതുമില്ലെന്നു പറയുന്നത് എത്ര ശരി. മുന്കാമുകി ജന്മദിനാശംസ നേരാത്തതില് മനംനൊന്ത് യുവാവ് ജീവിതം അവസാനിപ്പിച്ചു.കര്ണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ്(25) വീടിനുള്ളില് തൂങ്ങിമരിച്ചത്. ഫെബ്രുവരി 26 ബുധനാഴ്ചയായിരുന്നു സംഭവം. 2017 മുതല് 2019 വരെ ബെംഗളൂരുവില് ടാക്സി ഡ്രൈവറായിരുന്ന ശിവകുമാര് ഒരു പെണ്കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ബംഗളൂരുവിലെ വീടിനടുത്ത് താമസിച്ചിരുന്ന ഈ പെണ്കുട്ടിയെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല് ശിവകുമാര് ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല് ശിവകുമാര് ബെംഗളൂരു വിട്ടതോടെ പെണ്കുട്ടി ഇയാളുമായുള്ള ബന്ധത്തില്നിന്ന് പിന്മാറി. എന്നാല് കാമുകിയുടെ അകല്ച്ച ഇയാളെ മാനസികമായി തകര്ത്തു. ഫെബ്രുവരി 26-ന്, തന്റെ ജന്മദിനത്തില് കാമുകി തന്നെ വിളിക്കുമെന്നും ആശംസ നേരുമെന്നും ശിവകുമാര് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല് പ്രതീക്ഷ അസ്ഥാനത്തായതോടെ ഇയാള് കിടക്കുമുറിയില് തന്നെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
Read Moreക്രിസ് ലിന്നിന്റെ തലയില് നിന്ന് പുക ! അദ്ഭുത പ്രതിഭാസം കണ്ട് തലപുകച്ച് ക്രിക്കറ്റ് ലോകം; വീഡിയോ വൈറലാകുന്നു…
ഓസീസ് സൂപ്പര്താരം ക്രിസ് ലിന്നിന്റെ തലയിലെ പുകയാണ് ഇപ്പോള് ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം. പാക്കിസ്ഥാന് സൂപ്പര്ലീഗ് മത്സരത്തിനിടെയാണ് ലിന്നിന്റെ തല പുകഞ്ഞത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില് കത്തിപ്പടരുകയാണ്.ലാഹോര് ക്വാലാന്ഡേഴ്സും പെഷവാര് സല്മിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ശനിയാഴ്ച നടന്ന മത്സരം മഴ കാരണം 12 ഓവറായി നടത്താനാണു തീരുമാനിച്ചിരുന്നത്. തുടര്ന്ന് ക്വാലാന്ഡേഴ്സ് ടീം ഫീല്ഡ് ചെയ്യുന്നതിനിടെയായിരുന്നു ക്രിസ് ലിന്നിന്റെ തലയില്നിന്നു പുക ഉയരുന്നതായി ശ്രദ്ധയില്പെട്ടത്. അധികം വൈകാതെ ഇതിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലായി. ഈ സമയത്തു ടീമിന്റെ മോശം പ്രകടനത്തില് ലിന് അസ്വസ്ഥനായിരുന്നത് അദ്ദേഹത്തിന്റെ മുഖത്തുനിന്നും വ്യക്തമാണെന്നും ആരാധകര് അവകാശപ്പെടുന്നു. പിഎസ്എല്ലില് ലാഹോര് ക്വാലാന്ഡേഴ്സിന്റെ താരമാണ് ക്രിസ് ലിന്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പെഷവാര് സല്മി ഏഴു വിക്കറ്റ് നഷ്ടത്തില് 132 റണ്സ് നേടി. എന്നാല് 133 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ക്വാലാന്ഡേഴ്സിന്…
Read Moreഅന്ന് ശാരദയോടു ചോദിച്ചപ്പോള് പറഞ്ഞത് ആ അഭിനയം നിനക്ക് വഴങ്ങില്ലെന്ന് ! ഒരു പഴയ കഥ വെളിയില് വന്നപ്പോള്…
ഇന്ത്യന് സിനിമയിലെ നിരവധി താരങ്ങള് രാഷ്ട്രീയത്തിലും ഒരു കൈ പയറ്റിയിട്ടുള്ളവരാണ്. ഊട്ടിയില് മകനൊപ്പം കഴിയുമ്പോഴാണ് മലയാളത്തിലെ പ്രിയ നടി ഷീലയെ തേടി ഒരു രാഷ്ട്രീയ പാര്ട്ടിയുടെ ഓഫര് എത്തുന്നത്. എന്നാല് സുഹൃത്തുക്കളോടും മറ്റും ആലോചിച്ച ശേഷം ഷീല രാഷ്ട്രീയക്കാരോട് നോ പറയുകയായിരുന്നു. നിര്ണായ തീരുമാനമെടുക്കാന് ഷീലയെ സഹായിച്ചതാവട്ടെ മറ്റൊരു പ്രമുഖ നടി ശാരദയും. രാഷ്ട്രീയത്തിലേക്ക് ദയവായി പോകരുതെന്ന് ശാരദയാണ് തന്നെ ഉപദേശിച്ചതെന്ന് ഷീല വെളിപ്പെടുത്തി. ഒരു മാഗസിനു വേണ്ടി ഇരുവരും ഒന്നു ചേര്ന്നപ്പോഴാണ് ഈ കഥ വെളിയില് വന്നത്. സിനിമയേക്കാള് മികച്ച അഭിനയം കാഴ്ചവെക്കുന്നവര്ക്കേ രാഷ്ട്രീയം വഴങ്ങുകയുള്ളൂ സ്ട്രെയിറ്റ് ഫോര്വേഡായ ഷീലയ്ക്ക് ഇതു പറ്റില്ലെന്നും ശാരദ പറഞ്ഞു. തെലുങ്ക് ദേശം പാര്ട്ടിയുടെ മുന് എംപിയായിരുന്ന ശാരദയുടെ വാക്കുകള് തള്ളിക്കളയാന് ഷീലയ്ക്കായില്ല. അങ്ങനെ ഷീലയുടെ രാഷ്ട്രീയപ്രവേശം അടഞ്ഞ അധ്യായമായി മാറുകയും ചെയ്തു.
Read Moreഒറ്റ പ്രസവത്തില് പിറന്നത് ആറ് കുഞ്ഞുങ്ങള് !മധ്യപ്രദേശിലെ യുവതിയ്ക്ക് ലഭിച്ചത് 100 കോടിയില് ഒരാള്ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം…
ഒറ്റപ്രസവത്തില് ആറു കുഞ്ഞുങ്ങള് ലഭിക്കുന്നതിനെ മഹാഭാഗ്യമെന്നു തന്നെ വിശേഷിപ്പിക്കണം. മധ്യപ്രദേശിലെ ബറോദാ ഗ്രമത്തിലെ മൂര്ത്തിമാലി എന്ന യുവതിയ്ക്കാണ് ഈ അപൂര്വ്വ ഭാഗ്യം ഉണ്ടായത്. നാല് ആണ്കുട്ടികളും രണ്ട് പെണ്കുട്ടികളുമായിരുന്നു ജനിച്ചത്. നൂറുകോടിയില് ഒരാള്ക്ക് ഇത്തരമൊരു ഭാഗ്യം ലഭിക്കുക എന്ന് ഗാന്ധി മെഡിക്കല് കോളജ് തലവന് ഡോ. അരുണ്കുമാര് പറഞ്ഞു. എന്നാല് പ്രസവം നടന്ന ഉടന് രണ്ടു പെണ്കുട്ടികളും മരിച്ചത് ആശുപത്രിയെ ദുഖമയമാക്കി. ആണ്കുട്ടികള് എന്.ഐ.സി.യുവില് നിരീക്ഷണത്തിലാണ്. പ്രാഥമിക ആശുപത്രിയില് പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ ശരീരഭാരം 500 മുതല് 790 കി.ഗ്രാം വരെ ആയിരുന്നു. മരിച്ച പെണ്കുഞ്ഞുങ്ങളുടെ ശരീരഭാരം മറ്റുകുഞ്ഞുങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു എന്നും ഗാന്ധി മെഡിക്കല് കോളജ് തലവന് ഡോ. അരുണ്കുമാര് കൂട്ടിച്ചേര്ത്തു.
Read Moreഅപ്രതീക്ഷിതമായി വന്നിറങ്ങിയ അതിഥി! തിരിച്ചറിയാൻ നാട്ടുകാർക്കു വലിയ പ്രയാസമുണ്ടായില്ല; അയ്യപ്പന്റെയും കോശിയുടേയും നഞ്ചമ്മ വരന്തരപ്പിള്ളിയിൽ
പുതുക്കാട്: വരന്തരപ്പിള്ളി ഡേവീസ് തിയേറ്ററിനു മുന്നിൽ അപ്രതീക്ഷിതമായി വന്നിറങ്ങിയ അതിഥിയെ തിരിച്ചറിയാൻ നാട്ടുകാർക്കു വലിയ പ്രയാസമുണ്ടായില്ല. സിനിമാ പ്രേമികൾക്കു സുപരിചിതയാണ് അട്ടപ്പാടി നക്കുപ്പതി കോളനിയിലെ നഞ്ചമ്മ എന്ന 61കാരി. അട്ടപ്പാടി ആസാദ് കലാസംഘത്തിൽ അംഗമായ നഞ്ചമ്മ ചാവറ കൾച്ചറൽ സെന്ററിന്റെ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് വരന്തരപ്പിള്ളിയിലെത്തിയത്. എറണാകുളത്തു നടക്കുന്ന ചടങ്ങിൽ സംവിധായകൻ ലാൽ ജോസ്, നടൻ വിനായകൻ എന്നിവരോടൊപ്പം മുഖ്യാതിഥിയാണു നഞ്ചമ്മ. നേരത്തേ അട്ടപ്പാടിയിൽ ജോലി ചെയ്തിരുന്ന പാലപ്പിള്ളി റേഞ്ച് ഓഫീസർ പ്രേംഷമീറിനെ കാണാനാണു നഞ്ചമ്മ വരന്തരപ്പിള്ളിയിലെത്തിയത്. സഹോദരി മരുതിമണി, കലാസംഘത്തിന്റെ മുഖ്യ സംഘാടകനും നടനുമായ പളനി സ്വാമി എന്നിവരും നഞ്ചമ്മയോടൊപ്പമുണ്ടായിരുന്നു. അയ്യപ്പനും കോശിയും സിനിമയിൽ എക്സൈസ് ഉദ്യോഗസ്ഥനായ ഫൈസലായി അഭിനയിച്ചത് പളനിസ്വാമിയാണ്. വർഷങ്ങൾക്കു മുൻപുള്ള അടുപ്പം നഞ്ചമ്മയും സംഘവും ഇപ്പോഴും സൂക്ഷിക്കുന്നുവെന്ന് പ്രേംഷമീർ പറഞ്ഞു. അട്ടപ്പാടി പ്രധാന ലൊക്കേഷനായ സിനിമയിൽ ഫീമെയിൽ പാടാൻ ആളെവേണമെന്നു…
Read Moreസലിം കുമാറിന്റെ റിക്കാർഡ് തകർത്ത ഭീകരനാണിവൻ കൊടുംഭീകരൻ! അനുകരണകലാ മത്സരത്തിൽ കാൽ നൂറ്റാണ്ടു മുൻപ് നടൻ സലിം കുമാർ സ്ഥാപിച്ച ഹാട്രിക് നേട്ടം ഇനി പഴങ്കഥ
അനുകരണകലാ മത്സരത്തിൽ കാൽ നൂറ്റാണ്ടു മുൻപ് നടൻ സലിം കുമാർ സ്ഥാപിച്ച ഹാട്രിക് നേട്ടം ഇനി പഴങ്കഥ. തേവര എസ്എച്ച് കോളജിലെ ബിഎ സോഷ്യോളജി വിദ്യാർഥി അമൽ അശോക് തുടർച്ചയായ നാലാം വർഷവും നേടിയ ഒന്നാം സ്ഥാനത്തോടെയാണു സലിംകുമാറിന്റെ ഹാട്രിക് വിജയത്തെ അട്ടിമറിച്ചത്. കലാലയ ജീവിതം തുടങ്ങിയ 2016ൽ അൽ അസ്ഹർ കോളജിൽ നടന്ന കലോൽസവത്തിൽ മിമിക്രി മത്സരത്തിൽ തുടങ്ങിയ വിജയമാണ് വീണ്ടും ഇതേ കോളജിലെത്തിയ കലോൽസവത്തിലും തുടരുന്നത്. 1993, 94, 95 വർഷങ്ങളിലാണ് സലിംകുമാർ എംജി കലോൽസവത്തിൽ മിമിക്രിക്ക് ഒന്നാമത്തെത്തിയത്. കാലടി ശ്രീശങ്കര കോളജിൽ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിയായിരിക്കുന്പോഴാണ് അമൽ തുടർച്ചയായ മൂന്നു വർഷം ഒന്നാമതെത്തിയത്. ഇതോടെ ടിവി അഭിമുഖത്തിൽ സലിം കുമാർതന്നെ തന്റെ റിക്കാർഡ് അമൽ ഭേദിക്കുമെന്നു പറഞ്ഞിരുന്നു. തേവര കോളജിൽ വീണ്ടും ഇരട്ട ബിരുദ പഠനത്തിനായി ചേർന്നാണ് നാലാമതു മത്സരിച്ചത്. അഞ്ചു മിനിറ്റിനുള്ളിൽ…
Read Moreമൈക്രോസോഫ്റ്റ്, ആപ്പിൾ, ഫേസ്ബുക്ക്! കൊറോണയ്ക്കുമുന്നിൽ സുല്ലിട്ട് ടെക് ലോകം; സോഫ്റ്റ്വേർ അപ്ഡേഷനും കുരുക്കിൽ
അലക്സ് ചാക്കോ പിടിവിട്ട് പായുന്ന കൊറോണയ്ക്കു മുന്നിൽ വഴിയടഞ്ഞു ടെക് ലോകം. നേരത്തെ പ്രഖ്യാപിച്ചിരുന്ന വലിയ പരിപാടികൾ റദ്ദാക്കിയും പുറത്തിറക്കാനിരുന്ന പുതു ഉത്പന്നങ്ങൾ പിൻവലിച്ചും പ്രതിസന്ധി നേരിടുകയാണു വൻകിട ടെക് കന്പനികൾ. ലോകത്തിലെ ഏറ്റവും വലിയ ഫോണ് ഷോ ആയി വിലയിരുത്തപ്പെടുന്ന മൊബൈൽ വേൾഡ് കോണ്ഗ്രസ് (എംഡബ്ല്യുസി) മാറ്റിവച്ചതായിരുന്നു ഇതിന്റെ തുടക്കം. ബാഴ്സലോണയിൽ ഫെബ്രുവരി 24 മുതൽ 27വരെ പരിപാടി നടത്തായിരുന്നു എംഡബ്ല്യുസി സംഘാടകരുടെ പദ്ധതി. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രോഡക്ട് ലോഞ്ചുകളും പരിപാടികളും റദ്ദാക്കപ്പെടുന്പോഴുണ്ടാവുന്ന നഷ്ടം കന്പനികളെ ഭീതിപ്പെടുത്തുന്നുണ്ടെങ്കിലും കൊറോണയിൽ മുൻകരുതലെടുക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നതെന്നാണ് പ്രമുഖ കന്പനികളുടെയെല്ലാം നിലപാട്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ ചായം തേടേണ്ടതുള്ളു എന്നതുതന്നെ കാര്യം. മൈക്രോസോഫ്റ്റ് വിൻഡോസിനും മറ്റും ഡിമാൻഡ് കൂടിയിട്ടുണ്ടെങ്കിലും വിതരണം പ്രതിസന്ധിയിലാണെന്നു കന്പനി പറയുന്നു. ഇതുമൂലം കന്പനി പ്രതീക്ഷിച്ച വരുമാനം ഈ മാസങ്ങളിൽ ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. സാൻഫ്രാൻസിസ്കോയിൽ…
Read More