സ്വര്ണമാല കടംവാങ്ങിയ ശേഷം കോളജ് വിദ്യാര്ഥിനിയ്ക്ക് മുക്കുപണ്ടം തിരികെ നല്കിയ എസ്എഫ്ഐ പ്രാദേശിക നേതാവിനെതിരെ കോളജ് അധികൃതര് പൊലീസില് പരാതി നല്കി. കോട്ടയം നഗരത്തിലെ പ്രമുഖ കോളജിലെ വിദ്യാര്ഥിനിയാണ് തട്ടിപ്പിന് ഇരയായത്. കോളജ് അധികൃതര് ജില്ലാ പൊലീസ് മേധാവിക്കു നല്കിയ പരാതിയില് പറയുന്നത് ഇങ്ങനെ..കാന്സര് രോഗിക്കു സഹായം നല്കാന് എന്ന വ്യാജേനയാണ് പ്രാദേശിക നേതാവ് പെണ്കുട്ടിയില്നിന്നു കഴിഞ്ഞ ഒക്ടോബറില് മാല കടമായി വാങ്ങിയത്. രണ്ടാഴ്ചയ്ക്കകം തിരിച്ചു നല്കാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്. എന്നാല് സമയപരിധി കഴിഞ്ഞ് പെണ്കുട്ടി മാല ചോദിച്ച് ഒട്ടേറെത്തവണ വിളിച്ചെങ്കിലും ഇയാള് ഫോണ് എടുക്കാന് കൂട്ടാക്കിയില്ല. പിന്നീട് അടുത്തിടെ പെണ്കുട്ടിയെ കണ്ട ഇയാള് സ്വര്ണമാലയ്ക്കു പകരം മുക്കുപണ്ടം നല്കുകയായിരുന്നു. മാല തിരിച്ചു നല്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള് മൊബൈലിലും ചിത്രീകരിച്ചു. എന്നാല് മാലയ്ക്കു പതിവിലും തിളക്കം തോന്നുന്നതായി സംശയിച്ച വിദ്യാര്ഥിനി സ്വര്ണക്കടയില് മാല പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ…
Read MoreCategory: Today’S Special
വരാന്തയിൽ കിടന്നുറങ്ങിയ യുവാവിനെ വിളിച്ചുണർത്തിയപ്പോൾ കണ്ടത് 18 ദിവസമായി അന്വേഷിക്കുന്നയാൾ; രണ്ടു വർഷം മുമ്പ് കാണാതായ എൻജിനിയറിംഗ് വിദ്യാർഥിയെ ചെന്നൈയിൽ കണ്ടെത്തി; ഒറ്റപ്പെട്ട ജീവിതം തെരഞ്ഞെടുത്തതിന് പിന്നിലെ കഥ വേദനിപ്പിക്കുന്നത്
കണ്ണൂർ: രണ്ടുവർഷം മുന്പ് കാണാതായ എൻജിനിയറിംഗ് വിദ്യാർഥിയെ ചെന്നൈയിൽ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിയായ യുവാവിനെയാണു വിദഗ്ധ അന്വേഷണത്തിലൂടെ കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്. ചെന്നൈയിൽ സ്വകാര്യ കോളജിൽ മൂന്നാം വർഷ എൻജിനിയറിംഗിന് പഠിച്ചുകൊണ്ടിരിക്കെയാണു യുവാവിനെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ ചെന്നൈയിലും സ്വദേശമായ ചങ്ങനാശേരിയിലുമുള്ള പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമായില്ല. ഇതിനിടെ, യുവാവിന്റെ പിതൃസഹോദരനായ കേണൽ കണ്ണൂരിലെ സൈനിക കേന്ദ്രമായ ഡിഎസ്സി സെന്ററിൽ ട്രാൻസ്ഫറായി എത്തുകയും ഇദ്ദേഹം കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയുമായിരുന്നു. അമ്മയില്ലാത്ത അവന് അച്ഛനായിരുന്നു എല്ലാമെല്ലാമെന്നും എന്നാൽ, കേന്ദ്ര ഗവൺമെന്റിൽ അണ്ടർ സെക്രട്ടറിയായിരുന്ന അച്ഛൻ വിരമിച്ചു രണ്ടാം മാസം മരിച്ചതോടെ അനാഥനായിപ്പോയെന്ന ചിന്തയിലായിരിക്കാം സഹോദരന്റെ മകനെ കാണാതായതെന്നും കേണൽ ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ചെന്നൈയിലെയും ചങ്ങനാശേരിയിലെയും പോലീസ് അന്വേഷണത്തിൽ തുന്പുണ്ടാകാതെ വന്നതോടെയാണ്…
Read Moreഒന്നിരുട്ടി വെളുത്തപ്പോള് പൂക്കച്ചവടക്കാരന്റെ ഭാര്യ കോടീശ്വരി ! ബാങ്ക് അക്കൗണ്ടില് വന്നത് 30 കോടി രൂപ; പണം വന്ന വഴിയറിഞ്ഞപ്പോള് അവര് ഞെട്ടിപ്പോയി…
രാത്രി ഇരുട്ടി വെളുത്തപ്പോള് താന് കോടീശ്വരിയായി എന്ന സത്യമറിഞ്ഞാല് ആരുടെയും ബോധം പോകും. ഇത്തരത്തില് പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില് എത്തിയത് 30 കോടി രൂപയാണ്. കഴിഞ്ഞ ഡിസംബര് അഞ്ചിന് അക്കൗണ്ടില് പണം എത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിഞ്ഞത്. കര്ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് കോടികള് എത്തിയത്. ബാങ്കില് നിന്നുള്ളവര് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് എസ്ബിഐയിലെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു അറിയുന്നത്. തുടര്ന്ന് ബാങ്കധികൃതര് അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. മുമ്പ് ഇവരുടെ അക്കൗണ്ടില് 60 രൂപ മാത്രമായിരുന്നുണ്ടായിരുന്നത്. മാസങ്ങള്ക്കുമുമ്പ് ഓണ്ലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോള് കമ്പനി എക്സിക്യുട്ടീവ് എന്ന പേരില് ഒരാള് വിളിക്കുകയും കാര് സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതു ലഭിക്കണമെങ്കില് 6,900 രൂപ അക്കൗണ്ടില് നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടു ലക്ഷം…
Read Moreഅമ്മയെ നഷ്ടമായ കൊവാലക്കുഞ്ഞുങ്ങളെ മുലയൂട്ടി അമ്മക്കുറുക്കന് ! കാട്ടുതീ എരിച്ചു കളഞ്ഞ നിരവധി ജീവിതങ്ങള്ക്കിടയില് നിന്നുള്ള കാഴ്ച…
കാട്ടുതീ ചാമ്പലാക്കിയ ഓസ്ട്രേലിയയില് ഇപ്പോഴും കാര്യങ്ങള് അത്ര ശാന്തമായിട്ടില്ല. കാട്ടുതീയ്ക്കു പിന്നാലെയെത്തിയ പൊടിക്കാറ്റും കനത്ത മഴയും ആലിപ്പഴ വര്ഷവുമെല്ലാം ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയാണ് നല്കിയത്. കോടിക്കണക്കിനു വരുന്ന ജീവികളുടെ ജീവനെടുത്ത ഓസ്ട്രേലിയന് കാട്ടുതീ ഇനിയും പൂര്ണമായും കെട്ടടങ്ങിയിട്ടില്ല. തീ നാശം വിതച്ച പ്രദേശങ്ങളിലെല്ലാം വന്യമൃഗങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുനുള്ള ശ്രമങ്ങള് നടന്നു കൊണ്ടിരിക്കുകയാണ്. അധികൃതരും സാധാരണക്കാരുമെല്ലാം ഈ ശ്രമങ്ങളില് പങ്കാളിത്തം വഹിക്കുന്നുണ്ട്. അതേസമയം മനുഷ്യര് മാത്രമല്ല ചില മൃഗങ്ങളും അറിയാതെയെങ്കിലും ഈ രക്ഷാപ്രവര്ത്തനത്തില് പങ്കാളികളാകുന്നു എന്നതാണ് വാസ്തവം. കാട്ടുതീ ചുട്ടെരിച്ച ഓസ്ട്രേലിയയില് നിന്നും പുറത്തുവരുന്ന മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് തരംഗമാകുന്നത്. കനത്ത കാട്ടുതീയില് കോടിക്കണക്കിന് വന്യമൃഗങ്ങള്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. പല ജീവികള്ക്കും അവയുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടമായപ്പോള് അമ്മമാരെ നഷ്ടപ്പെട്ട പല കുഞ്ഞുങ്ങളും അതിജീവിക്കാന് പാടുപെടുകയാണ്. അനാഥരാക്കപ്പെട്ട കോവാലക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ ദൃശ്യങ്ങളാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് സ്നേഹത്തിന്റെ…
Read Moreഞങ്ങളോട് പിരിയണമെന്നാവശ്യപ്പെട്ടത് മൂത്ത മകള് ! മലയാളി വീട്ടമ്മമാരുടെ പ്രിയ നടി യമുന മനസ്സു തുറക്കുന്നു…
സിനിമയിലും മിനിസ്ക്രീനിലും സജീവ സാന്നിദ്ധ്യമാണ് നടി യമുന. നിരവധി സിനിമകളില് വേഷമിട്ടിട്ടുണ്ടെങ്കിലും ചന്ദനമഴ എന്ന സീരിയലിലെ മധുമതി എന്ന കഥാപാത്രമാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്. ഇങ്ങനെ കലാലോകത്ത് നിറഞ്ഞു നില്ക്കുമ്പോഴും താരത്തിന്റെ സ്വകാര്യജീവിതം അത്ര സുഖകരമായിരുന്നില്ല. ഈ അടുത്ത കാലത്താണ് യമുന വിവാഹമോചിതയായത്. ഇക്കാര്യങ്ങള് ഇപ്പോള് താരം തുറന്നുപറഞ്ഞിരിക്കുകയാണ്. ചെറുപ്പത്തില് എഞ്ചിനീയറിംഗ് പഠിക്കണമെന്ന ആഗ്രഹിച്ച ആളാണ് യമുന എന്നാല് pwd ജോലിക്കാരനായ അച്ഛന് ബിസിനസ് ചെയ്തു ഉണ്ടാക്കിയ കടങ്ങളും സാമ്പത്തിക ഞെരുക്കവും ആണ് താരത്തിനെ അഭിനയലോകത്തേക്ക് എത്തിച്ചത്. അച്ഛന് വരുത്തിവച്ച വന് കടബാധ്യത വീട് ജപ്തി ചെയ്യുനുള്ളതിലേക്ക് വരെ കാര്യങ്ങള് എത്തിച്ചു. തുടര്ന്ന് കടബാധ്യതയില് നിന്ന് കരകയറാന് അഭിനയ രംഗത്തിറങ്ങുകയായിരുന്നു യമുന. പഠിക്കുന്ന കാലത്തേ ഡാന്സില് സജീമമായിരുന്ന താരം മധുമോഹന് സംവിധാനം ചെയ്ത ബഷീര് കഥകളിലൂടെയാണ് മിനിസ്ക്രീനില് എത്തുന്നത്. വീടിനടുത്തു താമസിച്ച ടോം ജേക്കബ് ആണ് യമുനയെ…
Read Moreതാരവിവാഹത്താല് സമ്പന്നമായി പുതുവര്ഷം ! ഒരു മാസത്തിനിടെ നടന്നത് എട്ട് താര വിവാഹങ്ങള്;പുതുവര്ഷത്തില് കുടുംബജീവിതത്തിലേക്ക് കടന്ന താരങ്ങള് ഇവര്..
താരങ്ങളുടെയും താര സന്താനങ്ങളുടെയും വിവാഹത്തിന്റെ വര്ഷമാകുകയാണ് 2020. നിരവധി താരങ്ങളാണ് ഈ വര്ഷത്തിന്റെ തുടക്കത്തില് തന്നെ വിവാഹിതരായത്. ഈ വിഭാഗത്തില്പ്പെട്ട എട്ടുപേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില് വിവാഹിതരായത്. പഴയകാല നടി കാര്ത്തികയുടെ മകന് വിഷ്ണുവാണ് ഇക്കൂട്ടത്തില് ഒന്നാമന്. ജനുവരി 19നായിരുന്നു വിഷ്ണുവിന്റെ വിവാഹം. കഴിഞ്ഞ ജൂണില് വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പൂജയായിരുന്നു വധു. സുരേഷ് ഗോപി, ഭാര്യ രാധിക, വിനീത് തുടങ്ങി നിരവധി താരങ്ങള് താരപുത്രന്റെ വിവാഹത്തില് പങ്കെടുക്കാന് എത്തിയിരുന്നു. വിഷ്ണുവിന്റെ വിവാഹത്തിന് അടുത്ത ദിവസം ജനുവരി ഇരുപതിനായിരുന്നു നടനും നിര്മാതാവുമായ മണിയന്പിള്ള രാജുവിന്റെ മകന് സച്ചിന് വിവാഹിതനായത്. തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില് വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി നായരും വിവാഹിതരായത്. പിന്നീട് വഴുതക്കാട് സുബ്രഹ്മണ്യം ഹാളില് വെച്ച് നടന്ന വിവാഹസത്കാരത്തില് മലയാള സിനിമാ ലോകത്തെ പ്രമുഖര് പങ്കെടുത്തിരുന്നു. തൊട്ടുപിന്നാലെ എത്തിയത് ഭാഗ്യലക്ഷ്മിയുടെ മകന്റെ വിവാഹമായിരുന്നു. തിരുവനന്തപുരം…
Read Moreഅന്ന് അങ്ങനെ പറഞ്ഞവര്ക്കുള്ള മറുപടിയാണ് ഈ അവാര്ഡ് ! അന്ന് തന്നെ അവഹേളിച്ചവരെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഗ്രേസ് ആന്റണി…
മലയാള സിനിമയിലെ യുവനടിമാരില് ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. ഇപ്പോള് തന്നെ മാനസികമായി തളര്ത്തിയ ആളുകളെക്കുറിച്ച് പറയുകയാണ് നടി. ‘ മൂവി സ്ട്രീറ്റ് അവാര്ഡ് ദാന ചടങ്ങിലാണ് നടിയുടെ തുറന്നു പറച്ചില്. ‘നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്ഡ്.’കഴിഞ്ഞ വര്ഷത്തെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘തമാശ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്. ഒമര് ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗിലൂടെ മലയാള സിനിമയിലെത്തിയ ഗ്രേസ് ‘കുമ്പളങ്ങി നൈറ്റ്സ്’, ‘തമാശ’, ‘പ്രതി പൂവന്കോഴി’ എന്നീ സിനിമകളില് ശ്രദ്ധേയ വേഷങ്ങള് ചെയ്ത് നിരൂപക പ്രശംസയും നേടി.
Read Moreസിംഹക്കുട്ടിയെ തട്ടിയെടുത്ത് മരത്തിനു മുകളില് കയറി ബബ്ബൂണ് ! പരിപാലിക്കുന്നത് സ്വന്തം കുഞ്ഞിനെപ്പോലെ; വീഡിയോ വൈറലാകുന്നു…
സിഹക്കുട്ടിയെയും കൊണ്ട് മരത്തിനു മുകളിലൂടെ ചാടി നടക്കുന്ന ബബ്ബൂണാണ് ഇപ്പോള് സോഷ്യല് മീഡിയയില് താരം. ക്രൂഗര് ദേശീയ പാര്ക്കിലാണ് ഈ അപൂര്വ കാഴ്ച കാണാനാവുക. സിംഹക്കുട്ടിയെ വളര്ത്തുന്നത് ഒരു ആണ് ബബ്ബൂണാണെന്നതാണ് ഏറ്റവും വലിയ സവിശേഷത. സിംഹക്കൂട്ടത്തില് നിന്ന് തട്ടിയെടുത്ത സിംഹക്കുട്ടിയെയാണ് താഴെയും തലയിലും വയ്ക്കാതെ ബബ്ബൂണ് വളര്ത്തുന്നത്. ക്രൂഗര് ദേശീയ പാര്ക്കില് ഔദ്യോഗികാവശ്യത്തിനെത്തിയ കര്ട്ട് ഷള്ട്സ് എന്നയാളാണ് ഈ ദൃശ്യങ്ങള് പകര്ത്തിയത്. ഫെബ്രുവരി ഒന്നിന് പാര്ക്ക് സന്ദര്ശിക്കാനിറങ്ങിയപ്പോഴാണ് ബബ്ബൂണുകള് അസാധാരണമായി ബഹളം വയ്ക്കുന്നത് കര്ട്ടിന്റെ ശ്രദ്ധയില് പെട്ടത്. അതിരാവിലെ ബബ്ബൂണുകള് ഇങ്ങനെ ബഹളം കൂട്ടുന്നത് അപൂര്വമാണ്. സ്കുകൂസായിക്കു സമീപമാണ് ബബ്ബൂണ് കൂട്ടത്തെ കണ്ടത്. ശ്രദ്ധിച്ചപ്പോള് കൂട്ടത്തില് ഒരു ബബ്ബൂണിന്റെ കൈയില് എന്തോ ഇരിക്കുന്നതായി തോന്നി. എല്ലാ ബബ്ബൂണുകളും നോക്കുന്നത് ആ ബബ്ബൂണിനെയാണെന്ന് കര്ട്ടിന് മനസ്സിലായി. സൂക്ഷിച്ചു നോക്കിയപ്പോള് കൈയ്യിലുള്ളത് സിംഹക്കുട്ടിയാണെന്നു മനസ്സിലായി. ബബ്ബൂണുകള് കൂട്ടമായി കാണപ്പെട്ട…
Read Moreഎന്റെ അമ്മ തരുന്ന അതേ കരുതല്! അമ്മ കൂടെ നിൽക്കുന്നത് പോലെ തോന്നി; ശോഭനയെക്കുറിച്ച് കല്യാണി പ്രിയദർശൻ പറയുന്നു…
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിത സിനിമയുടെ ചിത്രീകരണത്തിനിടെ ശോഭനയെ സ്വന്തം അമ്മയെ പോലെ തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. “ഒരു ദിവസം ഞാൻ വീട്ടിൽപ്പോയി പറഞ്ഞു, അച്ഛാ എനിക്കു ശോഭന മാമിനെ ചില സമയത്തു സ്വന്തം അമ്മയായി തോന്നി എന്ന്. എന്റെ അമ്മ തരുന്ന അതേ കരുതലാണ് അവർ എനിക്കു കഥാപാത്രമായും സെറ്റിലും തന്നത്. എത്രയോ സമയത്തു ഞാൻ അറിയാതെ മകളായിപ്പോയി. അമ്മ കൂടെ നിൽക്കുന്നതുപോലെ. സിനിമയാണെന്നുപോലും മറന്നുപോയി. അത്രയും നാച്വറലാണ് ശോഭന മാം. ശോഭന മാം എന്നെ ചേർത്തു നിർത്തുന്പോൾ എനിക്കുതോന്നി ശരിക്കുള്ള അമ്മയ്ക്കു മാത്രമെ…
Read Moreഇതാവണമെടാ കാമുകന് ! കാമുകിയെ പരീക്ഷയ്ക്ക് കോപ്പിയടിക്കാന് സഹായിച്ച കാമുകന് ഒടുവില് കുടുങ്ങി;പരീക്ഷാ ഹാളില് കയറാന് യുവാവ് പയറ്റിയ തന്ത്രമിങ്ങനെ…
പ്ലസ്ടു പരീക്ഷയെഴുതുന്ന കാമുകിയെ കോപ്പിയടിക്കാന് സഹായിച്ച കാമുകന് ഒടുവില് കുടുങ്ങി. പരീക്ഷാ കേന്ദ്രങ്ങളില് പരിശോധന നടത്തുന്ന സംഘത്തിലെ കാമറാമാന് എന്ന പേരിലാണ് ഇയാള് പരീക്ഷാഹാളില് കയറിയത്. നരേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ അര്വാലിലെ ഒരു പരീക്ഷാകേന്ദ്രത്തില് പരിശോധനയ്ക്കെത്തിയ ഫ്ളൈയിങ് സ്ക്വാഡ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള് നേരത്തെയും കാമുകിയെ ഇത്തരത്തില് സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേ സ്കൂളില് നിന്ന് ഏഴു വിദ്യാര്ഥികളെ കോപ്പിയടിക്കു പിടികൂടിയതായി ഫ്ളൈയിങ് സ്ക്വാഡ് അറിയിച്ചു. നാല് പേര് പെണ്കുട്ടികളാണ്. കഴിഞ്ഞ വര്ഷം ബിഹാറിലെ പരീക്ഷാ കോപ്പിയടി വന് വാര്ത്തയായതോടെ പരീക്ഷാ ഹാളുകളില് പരിശോധന കര്ശനമാക്കിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്ഡ് പരീക്ഷ നടക്കുന്ന സ്കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റര് പരിധിയില് വിദ്യാര്ഥികളല്ലാതെ ആര്ക്കും പ്രവേശിക്കാന് അനുവാദമില്ല. പരീക്ഷാഹാളില് പ്രവേശിപ്പിക്കുന്നതിന് മുമ്പ് വിദ്യാര്ഥികളെ ദേഹപരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. എന്തായാലും ഇത്തരത്തില് ത്യാഗം…
Read More