മലയാള സിനിമയിലെ നടന വിസ്മയമാണ് മോഹന്ലാല്. മലയാള സിനിമയിലെന്നല്ല ലോക സിനിമയില് പോലും അഭിനയത്തിന്റെ കാര്യത്തില് ലാലിനൊപ്പം നില്ക്കുന്ന നടന്മാര് കുറവാണ്. ലാലിന്റെ മകന് പ്രണവും സിനിമയിലെത്തിയെങ്കിലും മകള് വിസ്മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകമാണ്. എന്നാല് തന്റെ മക്കളുടെ വളര്ച്ചയും അവര് സ്കൂളില് പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കില്ലായിരുന്നുവെന്ന ദുഖം പങ്കുവയ്ക്കുകയാണ് താരരാജാവ്. മോഹന്ലാലിന്റെ വാക്കുകള് ഇങ്ങനെ…എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മില് മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോണ് സ്കൂളിലാണ് (ഹീബ്രു ഭാഷയില് വേരുകളുള്ള ഹെബ്രോണ് എന്ന പദത്തിന് സുഹൃത്ത്, ഒന്നിച്ചുചേരുക എന്നീ വിവിധങ്ങളായ അര്ഥങ്ങളുണ്ട്). പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയി. വിസ്മയ തിയേറ്റര് പഠിക്കാനായി പ്രാഗ്, ലണ്ടന്, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കള് എന്നതിലുപരി അവരിപ്പോള് എന്റെ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു. മക്കള് വളരുന്നതും…
Read MoreCategory: Today’S Special
നീയൊക്കെ പ്രായപൂര്ത്തിയാവാത്തവര്ക്ക് മദ്യം തരിച്ച അല്ലേ ! ബിവറേജസില് നിന്നു മദ്യം നല്കാഞ്ഞതിനെത്തുടര്ന്ന് ജീവനക്കാരെ മര്ദ്ദിക്കാന് ശ്രമിച്ച വിദ്യാര്ഥികള് പിടിയില്…
പ്രായപൂര്ത്തിയായില്ലെന്ന് കണ്ട് മദ്യം നല്കാന് വിസമ്മതിച്ച ബിവറേജസ് ജീവനക്കാരെ മര്ദ്ദിക്കാന് ശ്രമിച്ച വിദ്യാര്ഥികള് പിടിയില്. എടപ്പാള് കണ്ടനകം സ്വദേശികളായ രണ്ട് വിദ്യാര്ഥികളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കുറ്റിപ്പാല ബിവ്റേജസില് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മദ്യം വാങ്ങാനെത്തിയ രണ്ടുപേര് വിദ്യാര്ഥികളാണെന്നും പ്രായപൂര്ത്തിയായിട്ടില്ലെന്നും തിരിച്ചറിഞ്ഞ ജീവനക്കാര് ഇവരെ തിരിച്ചയക്കുകയായിരുന്നു. ഇതില് അരിശം മൂത്ത വിദ്യാര്ഥികള് ജീവനക്കാരെ തല്ലാന് പദ്ധതിയിട്ടു. ഇതുപ്രകാരം ജീവനക്കാര് ബിവ്റേജസില് നിന്നും പുറത്തിറങ്ങുന്നതും കാത്ത് വിദ്യാര്ഥികള് വഴിയരികില് കാത്തുനിന്നു. ഇതിനിടെ ഉച്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ജീവനക്കാരെ വിദ്യാര്ഥികള് തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്ന്ന് ഇരുവിഭാഗങ്ങളും തമ്മില് തര്ക്കത്തിലാകുകയും വാക്കേറ്റം കയ്യേറ്റത്തിലെത്തിയോടെ നാട്ടുകാര് ഇടപെടുകയുമായിരുന്നു. ഇതിനോടകം സംഭവം അറിഞ്ഞെത്തിയ ചങ്ങരംകുളം പൊലീസ് വിദ്യാര്ഥികളെ കസ്റ്റഡിയില് എടുക്കുകയായിരുന്നു. തുടര്ന്ന് സ്റ്റേഷനിലെത്തിച്ച വിദ്യാര്ത്ഥികളെ രക്ഷിതാക്കളെ വിളിച്ച് വരുത്തി താക്കീത് നല്കി വിട്ടയച്ചു.
Read Moreസമുദ്രത്തിനടിയില് നിഗൂഢ ഉറവ ! ഇന്തോനേഷ്യയിലെ ദുരൂഹത നിറഞ്ഞ ഉറവ സമുദ്രനിരപ്പില് നിന്ന് 200 അടി താഴ്ചയില്…
അരുവികളില് നിന്നും തോടുകളില് നിന്നും നദികളില് നിന്നും ജലം കടലിലെത്തുന്നുവെന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാല് സമുദ്രത്തിലേക്ക് നേരിട്ട് ജലമെത്തിക്കുന്ന നീരുറവയെക്കുറിച്ച് കേള്ക്കുന്നത് ഒരു പക്ഷെ ആദ്യമായിരിക്കും. ഇന്തോനേഷ്യയിലെ കടലില് നിന്ന് പുറത്തു വരുന്ന പുതിയ ദൃശ്യങ്ങള് ലോകത്തെ അമ്പരപ്പിക്കുകയാണ്. കടലിന്റെ അടിത്തട്ടില് നിന്ന് കുമിളകളായി ഉറവ പുറത്തേക്കു വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതും ഒന്നും രണ്ടും വീതമല്ല, ആയിരക്കണക്കിന് കുമിളകളാണ് ഇങ്ങനെ ഓരോ സെക്കന്റിലും മണ്ണിനടിയില് നിന്ന് പുറത്തേക്കു വരുന്നത്. ഇത്രയധികം കുമിളകള് പുറത്തു വരുന്നതിനാല് തന്നെ ഇത് ശക്തമായ ഉറവ തന്നെയെന്ന് ഗവേഷകര് ഉറപ്പിച്ചു പറയുന്നു. സമുദ്രനിരപ്പില് നിന്ന് ഏതാണ്ട് 200 അടി താഴ്ചയിലാണ് ഈ ഉറവ ഗവേഷകര് കണ്ടെത്തിയത്. ഉറവ കാണപ്പെട്ട പ്രദേശത്തിന് തൊട്ടടുത്തു തന്നെ കരമേഖലയോ പാറക്കെട്ടോ ഇല്ല എന്നതും ഉറവയെ ചൊല്ലിയുള്ള കൗതുകം വര്ധിപ്പിക്കുന്നു. ഉറവയ്ക്കൊപ്പം എങ്ങനെ ഇത്രയധികം കുമിളകള് രൂപപ്പെടുന്നു എന്നതാണ്…
Read Moreഇവർ എന്താ ഇങ്ങനെ…! മാസ്ക് ധരിച്ച് നിൽക്കുന്ന ഫഹദിന്റെയും നസ്രിയയുടെയും പുതിയ ഫോട്ടോ കണ്ട് എല്ലാവരും ചോദിച്ചു തുടങ്ങി…
മാസ്ക് ധരിച്ച് നിൽക്കുന്ന ഫഹദിന്റെയും നസ്രിയയുടെയും പുതിയ ഫോട്ടോ കണ്ട് എല്ലാവരും ചോദിച്ചു തുടങ്ങി ‘എന്താ ഇവർ ഇങ്ങനെ’യെന്ന്. ഇരുവരും മാസ്ക് ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടിയ ചിത്രമാണ് നസ്രിയ ഇന്സ്റ്റഗ്രാമിൽ പങ്കുവച്ചത്. ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇരുവരും ഒന്നിച്ച് തിയറ്ററിൽ റിലീസിനൊരുങ്ങുന്ന ട്രാൻസിന്റെ പ്രചാരണാർഥമാണോ ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അറിയില്ല. ഇരുവരുടെയും കുസൃതിയുടെ ഭാഗമായിട്ടാകാം ഇങ്ങനെയൊരു ഫോട്ടോ ഇടാൻ കാരണമെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.
Read Moreകേരളം സുരക്ഷിത താവളം ! പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ലെന്ന പ്രതീക്ഷയില് അസമിലെ അഭയാര്ഥികള് കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടികയറുന്നുവെന്ന് സൂചന…
കേരളത്തില് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പ്രതീക്ഷയില് അസമിലെ അഭയാര്ഥികള് കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടി കയറുന്നതായി സൂചന. പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും സംബന്ധിച്ചുള്ള ചര്ച്ചകള് മുറുകുന്നതിനിടെയാണ് കേരളം സുരക്ഷിത സംസ്ഥാന എന്നു കണ്ട് ഇതര സംസ്ഥാന തൊഴിലാളികള്ക്കൊപ്പം അഭയാര്ഥികളും കേരളത്തിലേക്ക് വരുന്നത് എന്നാണ് വിവരം. വടക്കന് ജില്ലകളിലടക്കം രഹസ്യാന്വേഷണ ഏജന്സികളാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്യുന്നത്. അസമില് രണ്ടു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പൗരത്വപട്ടികയില് കണ്ടെത്തിയിരുന്നു. ഇതില് കൂടുതലും ബംഗ്ളാദേശില് നിന്നും എത്തിയവരാണ്. അസമില് സ്വന്തമായും വാടകയ്ക്കും താമസിക്കുന്ന ഇവരെ മാറ്റി പാര്പ്പിക്കാനായി ക്യാമ്പുകള് ഒരുങ്ങുകയാണ്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില് നിന്നും 134 കിലോമീറ്റര് മാറിയാണ് പുതിയ ക്യാമ്പുകള് നിര്മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഭയങ്ങളാണ് ഇവരെ പലായനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് പറയുന്നത്. കേരളത്തില് അന്യസംസ്ഥാന തൊഴിലാളികള് നിരവധിയുള്ളതിനാല് ഇവര്ക്കിടയിലേക്കാണ് പൗരത്വപട്ടികയില് കയറാനാവാത്തവരുടെയും കടന്നുവരവ്. അതേസമയം, കേരളം പൗരത്വ ഭേദഗതി…
Read Moreവെറുതേ ഇരുന്നുകൊടുത്താൽ മതി, ബാബുവേട്ടന്റെ സൈക്കിൾ മുന്നോട്ടുപൊയ്ക്കോളും; 25 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന കൊച്ചിക്കാരുടെ സ്വന്തം ബാബുവേട്ടന്റെ സൈക്കിൾ വിശേഷങ്ങളറിയാം
ജോണ്സണ് വേങ്ങത്തടം കൊച്ചി: കൊച്ചി നഗരത്തിലൂടെ ബാബുവേട്ടൻ സൈക്കിളിൽ പോകുന്നതു കണ്ടാൽ ആരും നോക്കി നിൽക്കും. സൈക്കിളിലിരുന്ന് ചവിട്ടാതെയുള്ള യാത്ര. സ്വന്തമായി അസംബിൾ ചെയ്തെടുത്ത ഈ ഇലക്ട്രിക് സൈക്കിളിലെ യാത്ര ഒന്നു കാണേണ്ടതു തന്നെ. ഇതു കാണുന്പോൾ നാട്ടുകാരുടെ ഒരു ചോദ്യമുണ്ട്, ബാബുവേട്ടാ ഇത്തരമൊരു സൈക്കിൾ ഞങ്ങൾക്കും തരുമോ എന്ന്. ഇതു നാട്ടുകാരുടെ ബാബുവേട്ടൻ. ജോണ് കുര്യൻ എന്ന് യഥാർഥ പേര്. കോട്ടയം തിരുവഞ്ചൂരിൽ ജനിച്ച് എറണാകുളം പനന്പിള്ളിനഗർ 631 ൽ ഇളയമകൻ ബിബിൻ ജോണിനൊപ്പം താമസം. പ്രായം 75 ൽ എത്തിയെങ്കിലും ആള് ചില്ലറക്കാരനല്ല. സ്വന്തമായി ഇലക്ട്രിക് സൈക്കിൾ അസംബിൾ ചെയ്തിറക്കുന്നതു ഹരമാണ് ബാബുവേട്ടന് . ചെറുപ്രായം മുതൽ ഇലക്ട്രോണിക് രംഗത്തു പയറ്റിക്കൊണ്ടിരിക്കുന്ന ബാബുവേട്ടൻ ഇന്ധനവില കൂടിയപ്പോഴാണ് ഇലക്ട്രിക് സൈക്കിളിനെക്കുറിച്ചു ചിന്തിച്ചത്. ഇതുസംബന്ധിച്ചു കിറ്റ് വാങ്ങി സ്വന്തമായി സൈക്കിൾ കളത്തിലിറക്കി. 25 കിലോമീറ്റർ വരെ വേഗത്തിൽ…
Read Moreപത്മശ്രീയുടെ ആലസ്യത്തിലിരിക്കാന് തല്ക്കാലം ഹജ്ജബ്ബയ്ക്കു സമയമില്ല ! പ്ലസ്ടു സ്കൂള് തുടങ്ങാനുള്ള വഴികളാലോചിച്ച് ഈ മധുരനാരങ്ങ വില്പ്പനക്കാരന്…
ഹരേക്കള ഹജ്ജബ്ബ എന്ന മധുരനാരങ്ങ വില്പ്പനക്കാരന് ലഭിച്ച പത്മശ്രീ പുരസ്കാരം അര്ഹതയ്ക്കുള്ള അംഗീകാരമായിരുന്നു. സാധനം വാങ്ങാന് റേഷന് കടയില് നില്ക്കുമ്പോഴാണ് മധുരനാരങ്ങാ വില്പനക്കാരന് ഹജ്ജബ്ബയുടെ ജീവിതം മാറ്റി മറിച്ച ആ ഫോണ് വിളി വന്നത്. അങ്ങേത്തലയ്ക്കല് നിന്നു സംസാരം ഹിന്ദിയിലും ഇംഗ്ലിഷിലും. രണ്ടും അറിയാത്ത ഹജ്ജബ്ബ ഫോണ് സമീപത്തെ ഓട്ടോ ഡ്രൈവര് അബ്ബാസിനു കൈമാറി. മറുതലക്കല് നിന്നു കേട്ട വാക്കുകള് ആദ്യം അബ്ബാസിനു വിശ്വസിക്കാനായില്ല. അബ്ബാസ് പറഞ്ഞപ്പോള് ആദ്യം ഹജ്ജബ്ബയും നാട്ടുകാരും വിശ്വസിച്ചില്ല ഹജ്ജബ്ബയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ച വിവരം അറിയിക്കാന് കേന്ദ്ര ഭരണ സിരാകേന്ദ്രത്തില് നിന്നുള്ള വിളിയായിരുന്നു അത്. ബസ് സ്റ്റാന്ഡ് കേന്ദ്രീകരിച്ചുള്ള മധുര നാരങ്ങ വില്പ്പനയിലൂടെ കിട്ടുന്ന വരുമാനത്തില് നിന്ന് മിച്ചം പിടിച്ച് ഒരു സ്കൂളെന്ന സ്വപ്നം യാഥാര്ഥ്യമാക്കിയ ഹജ്ജബ്ബയെ തേടി രാജ്യത്തെ ഉന്നതപുരസ്കാരങ്ങളിലൊന്ന് എത്തിയതോടെ ആ നന്മ മനസ്സിനുള്ള പ്രോത്സാഹനമായി അത്. ‘ഒരുപാട്…
Read Moreകേക്ക് തീറ്റ മത്സരത്തില് പങ്കെടുത്ത വൃദ്ധയ്ക്ക് ദാരുണാന്ത്യം ! മരണം കേക്ക് തൊണ്ടയില് കുടുങ്ങി; അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…
ഓസ്ട്രേലിയന് ദിനാചരണത്തിന്റെ ഭാഗമായി ഒരു ഹോട്ടല് ഒരുക്കിയ കേക്ക് തീറ്റമത്സരത്തില് പങ്കെടുത്ത വൃദ്ധയ്ക്ക് ദാരുണാന്ത്യം.ലാമിംഗ്ടണ്സ് ഇനത്തില്പെട്ട കേക്ക് തീറ്റ മത്സരത്തിലാണ് വൃദ്ധപങ്കെടുത്ത്. ജനുവരി 26 ആണ് ഓസ്ട്രേലിയയുടെ ദേശീയ ദിനം. ഇതിനോട് അനുബന്ധിച്ച് ക്വീന്സ്ലാന്ഡിലെ ഹാര്വീ ബേ ബീച്ചിലെ ദ ബീച്ച് ഹൗസ് ഹോട്ടല് സംഘടിപ്പിച്ച ലാമിംഗ്ടണ്സ് കേക്ക് തീറ്റ മത്സരത്തിലാണ് 60കാരി പങ്കെടുത്തത്. ചോക്ലേറ്റും തേങ്ങയും കൊണ്ട് അലങ്കരിച്ച പരമ്പരാഗത സ്പോഞ്ച് കേക്കാണ് ലാമിംഗ്ടണ്സ്. വേഗത്തില് കൂടുതല് കേക്ക് തിന്നുന്നതാണ് മത്സരം. മത്സരം തുടങ്ങിയതേ ഒരു കഷ്ണം കേക്ക് എടുത്ത് വായിലേക്ക് തിരുകിയ വൃദ്ധയ്ക്ക് ബുദ്ധിമുട്ടുകള് അനുഭവപ്പെട്ടിരുന്നു. ശ്വാസം എടുക്കാന് ഇവര് ബുദ്ധിമുട്ടുന്നത് കണ്ട് സംഘാടകര് വെള്ളം നല്കിയിരുന്നു. അതുകൊണ്ടും രക്ഷയില്ലെന്ന് കണ്ടതോടെ അവര്ക്ക് കൃത്രിമ ശ്വാസവും നല്കി ആശുപത്രിയില് എത്തിച്ചു. എന്നാല് അധികം താമസിക്കും മുമ്പെ ഇവര് മരിക്കുകയായിരുന്നു. വൃദ്ധയുടെ പേര് അധികൃതര് പുറത്തുവിട്ടിട്ടില്ല.…
Read Moreനിരന്തരമായ വറുവേദയെ തുടർന്ന് ആശുപത്രി യിലെത്തിയ കുട്ടിയുടെ വറ്റിൽ പന്തുപോലെ എന്തോഒന്ന്; അടിയന്തിര ശസ്ത്രക്രിയവഴി പുറത്തെടുത്തപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്….
കോയന്പത്തൂർ: 13 വയസുള്ള പെൺകുട്ടിയുടെ വയറ്റിൽനിന്ന് അരക്കിലോയിലധികം തലമുടിയും ഒഴിഞ്ഞ ഷാംപൂ കവറുകളും ശസ്ത്രക്രിയവഴി പുറത്തെടുത്തു. വയറുവേദനയെത്തുടർന്നാണ് ഏഴാംക്ലാസ് വിദ്യാർഥിനിയാണ് നഗരത്തിലെ വിജിഎം ആശുപത്രിയിൽ ചികിത്സ തേടിയത്. മാസങ്ങളായി വയറുവേദനയുണ്ടെന്നാണ് കുട്ടി ഡോക്ടർമാരോടു പറഞ്ഞത്. തുടർന്ന് നടത്തിയ സ്കാനിംഗിലാണ് വയറ്റിൽ പന്ത് പോലെ മുടിക്കെട്ടും മറ്റു വസ്തുക്കളും അടിഞ്ഞതായി കണ്ടെത്തിയത്. പിന്നീട് എൻഡോസ്കോപ്പിവഴി ഇതു നീക്കം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതോടെ ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയായിരുന്നു. അടുത്ത ബന്ധു മരിച്ചതിൽ കുട്ടി മാനസികമായി തകർന്നുപോയതാവാം ഇത്തരത്തിലൊരു വൈകൃതം ചെയ്യാൻ പ്രേരിപ്പിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Read Moreഇതിനെയൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് ! കടുവയുടെ പിടിയില് നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്; വീഡിയോ വൈറലാകുന്നു…
കാടിറങ്ങിയെത്തിയ കടുവയുടെ മുമ്പില്പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.മഹാരാഷ്ട്രയിലെ ഭണ്ഡാരാ ജില്ലയില് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കടുവ ഇറങ്ങിയതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. ദേശീയപാതയിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്. കടുവയെ പ്രകോപിപ്പിക്കാന് ശ്രമിക്കരുതെന്ന് ഉദ്യോഗസ്ഥര് മുന്നറിയിപ്പ് നല്കിയിരുന്നെങ്കിലും ആളുകള് അത് ചെവിക്കൊണ്ടില്ല. ആളുകള് കടുവയിറങ്ങിയതോടെ തടിച്ചുകൂടി. നൂറുകണക്കിനാളുകളാണ് കടുവയെ പിന്തുടര്ന്ന് ഓടിയത്. സഹികെട്ട കടുവ ഇതില് മൂന്നുപേരെ ആക്രമിച്ചു. ഒരാളെ പിടികൂടുകയും ചെയ്തു. എന്നാല് നാ ട്ടുകാര് വലിയ ബഹളം വച്ചതോടെ കടുവ ഇയാളെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു.
Read More