സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് പടർന്നുപിടിച്ച സ്ഥലങ്ങളിൽ നിന്നും കേരളത്തിലെത്തിയവരിൽ കൂടുതൽപേർ തീവ്രനിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിയെ ഇന്നു രാവിലെ ആറിന് ജനറൽ ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. നിരീക്ഷണത്തിലുള്ളവർക്ക് പനിയോ തൊണ്ടവേദനയോ ശ്വാസംമുട്ടലോ ഉണ്ടെങ്കിൽ, അല്ലെങ്കിൽ ഇവയുടെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ അടിയന്തരമായി വിവരം അറിയിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ആവർത്തിച്ചാവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ചൈനയിൽനിന്നു വരുന്നവർ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തിൽ ഇന്നുരാവിലെ മുതൽ വിവിധ യോഗങ്ങൾ തൃശൂരിൽ നടക്കും. സ്വകാര്യ ആശുപത്രികൾ, ഐഎംഎ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം തൃശൂരിൽ ക്യാന്പു ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കൂടുതൽ മലയാളികൾ നിരീക്ഷണത്തിൽ…
Read MoreCategory: Today’S Special
T20-ല് തുടങ്ങുന്ന ഞങ്ങളുടെ ഇന്നിംഗ്സിന് എല്ലാവരുടെയും പ്രാര്ഥനയും അനുഗ്രഹവും ഉണ്ടാകണം! ആ ചോദ്യത്തിന് ഭാമയും ഭര്ത്താവായ അരുണും നല്കിയ മറുപടി ശ്രദ്ധേയമാകുന്നു (ചിത്രങ്ങള് കാണാം)
നടി ഭാമ വിവാഹിതയായി. ചെന്നിത്തല സ്വദേശി ബിസിനസു കാരനായ അരുണ് ആണ് വരന്. കോട്ടയത്ത് വച്ച് നടന്ന ചടങ്ങില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില് പങ്കെടുത്തത്. നല്ല സിനിമ കിട്ടിയാല് താന് ഇനിയും അഭിനയിക്കുമെന്ന് ഭാമ. പുള്ളിക്കാരിയുടെ ഇഷ്ടം പോലെ, 2020ൽ തുടങ്ങുന്ന ഞങ്ങളുടെ ഇന്നിംഗ്സിന് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്ന് അരുൺ. സിനിമ മേഖലയില് നിന്നും സുരേഷ് ഗോപി, മിയ, വിനുമോഹന്, എന്നിവര് ചടങ്ങിന് എത്തിയിരുന്നു . സന്തുഷ്ടമായ ജീവിതത്തിന് എല്ലാവരുടേയും പ്രാര്ഥനയും അനുഗ്രഹവും ഞങ്ങള്ക്ക് ഉണ്ടാവണമെന്ന് ഭാമ. 2007ല് ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ സിനിമ മേഖലയില് എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് താരം അഭിനയിച്ചിട്ടുണ്ട്.2016ല് റിലീസ് ചെയ്ത മറുപടിയാണ് താരം അഭിനയിച്ച അവസാന ചിത്രം.
Read Moreഅനുവിന് ഒട്ടും പക്വതയില്ല ! ആന്ഡ്രിയയോട് അനാവശ്യമായി പൊട്ടിത്തെറിച്ചു; അപ്പോള് എന്തെങ്കിലും കൈയ്യില് കിട്ടിയിരുന്നെങ്കില് അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനേ എന്ന് മിഷ്കിന്…
നടി അനു ഇമ്മാനുവലിനെക്കുറിച്ച് സംവിധായകന് മിഷ്കിന് നടത്തിയ പരാമര്ശമാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചാവിഷയം. പുതിയ ചിത്രമായ സൈക്കോയുടെ പരസ്യ പ്രചരണവുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തല് നടത്തിയത്. മിഷ്കിന് സംവിധാനം ചെയ്ത തുപ്പരിവാളന്റെ സെറ്റില് വച്ചായിരുന്നു സംഭവം. ചിത്രത്തിലെ നായികമാരായ അനുവും ആന്ഡ്രിയയും ഒന്നിച്ചുള്ള ഷോട്ടുകള് ചിത്രീകരിക്കുന്നതിനിടെ ആന്ഡ്രി ജീന്സും അനു കുര്ത്തയുമാണി ധരിച്ചിരുന്നത്. കുര്ത്ത ലിഫ്റ്റിനിടയില് കുടുങ്ങാതെ ശ്രദ്ധിക്കണമെന്ന് ആന്ഡ്രിയ അനുവിന് മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല് തികച്ചും ധിക്കാരപരമായ മറുപടിയാണ് അനു ആന്ഡ്രിയയ്ക്ക് നല്കിയത്. സ്വന്തം കാര്യം നോക്കിയാല് മതിയെന്നായിരുന്നു അനുവിന്റെ മറുപടി. ഇത് മിസ്കിനെ ദേഷ്യം പിടിപ്പിച്ചു. അപ്പോള് തന്റെ കയ്യില് എന്തെങ്കിലും കിട്ടിയിരുന്നെങ്കില് അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനെ എന്നാണ് മിഷ്കിന് സംഭവത്തെ കുറിച്ച് പറഞ്ഞത്. സംഭവത്തിനു ശേഷം താന് അനുവിനെ ശകാരിച്ചെന്നും മിഷ്കിന് വെളിപ്പെടുത്തി. ഒരു സീനിയര് താരത്തോട് ഇങ്ങനെയാണോ…
Read Moreകഴിഞ്ഞ മൂന്ന് വർഷമായി പപ്പടം വിൽപനയുമായി ഒരു ബിടെക്കുകാരൻ! സഫീക്ക് നെഞ്ചോടു ചേർത്തുപിടിക്കുന്നത് പപ്പടമല്ല; ജീവിതം…
അന്പലപ്പുഴ: നഗരത്തിലെത്തുന്നവരുടെ മുന്നിൽ നെഞ്ചോട് ചേർത്ത് അടുക്കിയ പപ്പടവുമായി ഒരു ചെറുപ്പക്കാരൻ സമീപിച്ചിട്ടുണ്ടാവും. സഫീക്ക് എന്ന ഈ യുവാവ് പപ്പടം വിൽക്കുന്നത് പഠനത്തിനുള്ള പണം കണ്ടെത്താനാണ്. മുല്ലയ്ക്കൽ തെരുവിൽ കഴിഞ്ഞ മൂന്ന് വർഷമായി സഫീക്ക് പപ്പടം വിൽപനയുമായി സജീവമാണ്. തിരുനെൽവേലി അന്ന യൂണിവേഴ്സിറ്റി പിഎസ്എൻ കോളജ് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിൽ നിന്ന് ബി ടെക് മെക്കാനിക്ക് പഠനം പൂർത്തിയാക്കിയതാണ് അന്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം സഫീർ മൻസിലിൽ സഫീക്ക്. പഠനത്തിനുള്ള ചെലവ് സ്വന്തമായി കണ്ടെത്തണമെന്ന ആഗ്രഹത്തോടെയാണ് സഫീക്ക് പപ്പടവുമായി കച്ചവട രംഗത്തെത്തിയത്. ആദ്യം പതിമുഖ കച്ചവടത്തിലായിരുന്നു തുടക്കം. പിന്നീട് ഗ്യാസ് ലൈറ്റർ പോലെയുള്ള ഉപകരണത്തിലേക്കു തിരിഞ്ഞു. പഠനത്തിന് കൂടുതൽ പണം ആവശ്യമായി വന്ന ഘട്ടത്തിൽ അൽപം കൂടി വരുമാനമുള്ള മാർഗം എന്ന നിലയ്ക്കാണ് പപ്പട കച്ചവടത്തിലേക്ക് തിരിഞ്ഞത്. തുടർന്ന് എൻജിനീയറിംഗ്് പൂർത്തിയാക്കിയപ്പോൾ ഡിപ്ലോമ കോഴ്സ് ചെയ്യണമെന്ന…
Read Moreപ്രിയ കുട്ടൂസ് വീണ്ടുമെത്തി മക്കളേ ! പ്രിയ വാര്യരുടെ പുതിയ പെര്ഫ്യൂം പരസ്യത്തെ ട്രോളി സോഷ്യല് മീഡിയ;പരസ്യം കാണാം…
ഒരൊറ്റ കണ്ണിറുക്കലിലൂടെ താരമായി മാറിയ വേറൊരാള് ഒരു പക്ഷെ ഈ ലോകത്തു തന്നെ കാണില്ല. ആ കണ്ണിറുക്കലാണ് പ്രിയ വാര്യരെ ബോളിവുഡില് വരെയെത്തിച്ചത്. പ്രിയ വാര്യര് അഭിനയിച്ച സിനിമയും പരസ്യവുമെല്ലാം മലയാളികള് ട്രോളിന് വിഷയമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ പരസ്യവും ട്രോളുകള്ക്ക് വഴിവെച്ചുകൊണ്ട് സോഷ്യല് മീഡിയയില് വൈറലാകുകയാണ്. ഒരു പെര്ഫ്യൂമിന്റെ പരസ്യത്തിലാണ് പ്രിയ വാര്യര് ഇത്തവണ എത്തിയിരിക്കുന്നത്. ട്രോള് മാത്രമല്ല ഡിസ് ലൈക്കുകളുടെയും മേളമാണ് ഈ പരസ്യത്തിന്. പരസ്യത്തെ അറഞ്ചം പുറഞ്ചം ട്രോളുകയാണ് ട്രോളന്മാര്…
Read Moreഅമ്പട കേമാ സണ്ണിക്കുട്ടാ ! വയനാട്ടിലെ റേഷന് കടയില് നിന്ന് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയി; പോലീസ് നടത്തിയ അന്വേഷണത്തില് ഉണ്ടായത് വന് ട്വിസ്റ്റ്…
വയനാട്ടിലെ റേഷന് കടയില് നിന്ന് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയ കേസില് അപ്രതീക്ഷിത വഴിത്തിരിവ്. സംഭവത്തില് കടയുടമയുടെ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില് കണ്ടെത്തി. സ്റ്റോക്ക് മറിച്ചുവിറ്റശേഷം കടയുടമ വി അഷറഫ് പോലീസില് വ്യാജപരാതി നല്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെള്ളമുണ്ട മൊതക്കര റേഷന് കടയില് വന്മോഷണം നടന്നെന്ന് കടയുടമയായ അഷ്റഫ് പരാതി നല്കിയത്. റേഷന് കടയുടെ പൂട്ട് പൊട്ടിച്ചാണ് മോഷണം എന്നും ഇയാള് പരാതിയില് പറഞ്ഞിരുന്നു. വിതരണം ചെയ്യേണ്ടിയിരുന്ന സാധനങ്ങളാണ് മോഷണം പോയതെന്നും ഇയാള് പോലീസില് പറഞ്ഞിരുന്നു. എന്നാല് ഇത്രയധികം ധാന്യം രാത്രി ഒറ്റയടിക്ക് എങ്ങനെ മോഷ്ടാക്കള് കടയില്നിന്നും കടത്തിയെന്നു തുടക്കത്തിലേ സംശയം ഉയര്ന്നിരുന്നു. സംഭവത്തില് വെള്ളമുണ്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഷറഫിന്റെ പരാതി വ്യാജമാണെന്ന് കണ്ടത്തിയത്. ധാന്യമത്രയും കൂടുതല് വിലയ്ക്ക് മറിച്ചു വിറ്റശേഷം ഇയാള് പോലീസില് വ്യാജപരാതി നല്കുകയായിരുന്നുവെന്ന്…
Read Moreഅയാള് എന്റെ പിറകില് തടവി; ഉടനടി ഞാന് പ്രതികരിക്കുകയും ചെയ്തു; തനിക്കെതിരേയുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി തപ്സി പന്നു
തെന്നിന്ത്യന് സിനിമയിലൂടെ തുടങ്ങി ബോളിവുഡില് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ത്പസി പന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങലിലൂടെയാണ് തപ്സി പ്രേക്ഷകരുടെ മനസ്സില് ഇടം നേടിയത്. സിനിമയിലെന്നുപരി താരം തന്റെ ജീവിതത്തിലും കരുത്ത് പ്രകടിപ്പിക്കാറുണ്ട്. എന്നാല് ഇപ്പോഴിതാ താരം തന്റെ ശരീരത്ത് സ്പര്ശിച്ച ആളെ കൈകാര്യം ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. കരീന കപൂര് ഖാന് അവതരിപ്പിക്കുന്ന റേഡിയോ പരിപാടിയിലൂടെയാണ് ഈ വെളിപ്പെടുത്തല്. ഗുരുദ്വാരിലേയ്ക്ക് ഗുരുപുരബിന് പോകുന്ന വേളയിലാണ് സംഭവം ഉണ്ടായത് . നിരവധി സ്റ്റോളുകളോടൊപ്പം നല്ല തിരക്കും അനുഭവപ്പെട്ടിരുന്നു . ഇത്തരത്തിലുളള മോശം അനുഭവം മുമ്പും ഉണ്ടായിരുന്നു. ഇതിനെ തരണം ചെയ്യാനായി മാനസികമായി തയ്യാറെടുക്കുകയും ചെയ്തിരുന്നു . എന്നാല് ഇതിനിടെ ഒരാള് എന്റെ പിറകില് സ്പര്ശിച്ചതായും തോന്നി . എന്നാല് വീണ്ടും അയാള് എന്നെ സ്പര്ശിക്കുകയും ഉടന് തന്നെ പ്രതികരിക്കുകയും ചെയ്തു. പിന്നില് തോണ്ടിയ അയാളുടെ വിരല് പിടിച്ചു തിരിച്ചു.…
Read Moreഡോറിന്റെ ലോക്കിന്റെ തലമുടി കുരുങ്ങിയ പെണ്കുട്ടി രക്ഷപ്പെട്ടത് അദ്ഭുതകരമായി; വിദ്യാര്ഥിനെയും വലിച്ചു കൊണ്ട് ബസ് നീങ്ങിയത് 100 മീറ്ററോളം;കാട്ടാക്കടയില് നടന്ന സംഭവമിങ്ങനെ…
ബസില് നിന്നിറങ്ങവെ ഡോറിന്റെ ലോക്കില് തലമുടി കുടുങ്ങിയ 19കാരിയായ വിദ്യാര്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് മുന്നോട്ടെടുത്തതോടെ നിയന്ത്രണം വിടാതെ കൂടെ ഓടിയതിനാല് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 8.40ന് ബാലരമപുരം ജംഗ്ഷനില് വച്ചായിരുന്നു സംഭവം.യാത്രാക്കാരും റോഡില് സംഭവം കണ്ടുനിന്നവരും ബഹളം വച്ചതിനെത്തുടര്ന്ന് 100 മീറ്ററോളം മാറി ബസ് നിര്ത്തുകയായിരുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്ഥിനിയായ പെണ്കുട്ടി ബാലരാമപുരം സ്വദേശിനിയാണ്. അപകടത്തില്പ്പെട്ട പെണ്കുട്ടിയെ ആദ്യം നെയ്യാറ്റിന്കര ജനറല് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയിലേക്കും മാറ്റി. വിഴിഞ്ഞത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്ടിസി ബസിലെ യാത്രക്കാരിയാണ് അപകടത്തില്പ്പെട്ടത്. ജംഗ്ഷനില് റോഡ് ബ്ലോക്ക് ആയതിനെത്തുടര്ന്ന് നിര്ത്തിയ ബസില് നിന്ന് ചില യാത്രക്കാര് ഇറങ്ങി. വിദ്യാര്ത്ഥിനി ഇറങ്ങുന്നതിനിടെ ഡോര് ലോക്കില് മുടി കുരുങ്ങിപ്പോവുകയായിരുന്നു. ഇതിനിടെ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ആരോ ബസിന്റെ ഡോറും അടച്ചു. തുടര്ന്ന് ബസിന്റെ വേഗതയ്ക്കൊപ്പം നിലവിളിച്ചുകൊണ്ട്…
Read Moreഇങ്ങനെ എന്നോട് പറയരുത്, അത് ഒരിക്കലും ഉള്ക്കൊള്ളാന് പറ്റുന്നതല്ല! തനിക്ക് ഏറ്റവും ദേഷ്യം വരുന്നതെപ്പോഴാണെന്ന് വെളിപ്പെടുത്തി നമിത
തനിക്ക് ഏറ്റവും ദേഷ്യം വരുന്നതെപ്പോഴാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നമിത പ്രമോദ്. തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതാണ് തനിക്ക് ഏറ്റവും ദേഷ്യമുള്ള കാര്യമെന്നാണ് നമിത പറയുന്നത്. അത് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്നതല്ലെന്നും മറ്റുള്ളവരോട് ഈ രീതിയിൽ താൻ പെരുമാറില്ലെന്നും നമിത പറയുന്നു. മറ്റൊരാളെ പ്പോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യരുതെന്നാണ് ഞാൻ പഠിച്ചത്- നമിത പറയുന്നു. 2011ൽ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമയിലെത്തിയത്. നമിതയുടെതായി ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം അല്മല്ലു ആണ്. ബോബന് സാമുവല് സംവിധാനം ചെയ്ത അല് മല്ലു പ്രവാസലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥായാണ് പറയുന്നത്.
Read More150 യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനം റണ്വേയില് നിന്ന് തെന്നി നീങ്ങി തെരുവിലെത്തി ! അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ വൈറലാകുന്നു
150 യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനം റണ്വേയില് നിന്ന് തെന്നി നീങ്ങി തെരുവിലെത്തി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഇറാനിലെ മസാന്തരാന് പ്രവിശ്യയിലെ റംസര് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില് 150 യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവരെല്ലാം സുരക്ഷിതമാണെന്നുമാണ് വാര്ത്തകള്. ആര്ക്കും ഗുരുതര പരിക്കുകളില്ല, സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിച്ചുണ്ട്. ഇറാനിയന് വിമാനകമ്പനിയായ കാസ്പിയന് എയര്ലൈന്സിനെ മക്ഡൊണാള്ഡ് ഡഗ്ലസ് വിമാനമാണ് അപകടത്തില് പെട്ടത്. ഇറാനിലെ മസാന്തരാന് പ്രവിശ്യയിലെ രാജ്യാന്തര വിമാനത്താവളമായ റംസര് സമീപമുള്ള തെരുവിലെ റോഡിലേക്ക് ഇറങ്ങി നില്ക്കുന്ന വിമാനത്തിന്റെ ചിത്രങ്ങള് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാണ്.
Read More