വിചിത്ര സ്വപ്‌നം കണ്ട് യുവതി ഞെട്ടിയുണര്‍ന്നു ! ഉണര്‍ന്നപ്പോള്‍ വയറിനുള്ളില്‍ വജ്രമോതിരം; അവിശ്വസനീയമായ കാര്യത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…

ജെന്ന ഇവാന്‍സ് എന്ന യുവതിയുടെ ജീവിതത്തില്‍ അടുത്തിടെ സംഭവിച്ച കാര്യങ്ങള്‍ അവരെത്തന്നെ അദ്ഭുതപ്പെടുത്തുകയാണ്.  കലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ സ്വദേശിയായ ജെന്ന അടുത്തിടെ വിചിത്രമായൊരു സ്വപ്നം കണ്ടു. ഭര്‍ത്താവ് ബോബിക്കൊപ്പം അതിവേഗം പായുന്ന ട്രെയിനില്‍ സഞ്ചരിക്കുകയാണ്. അക്രമണകാരികളായ കുറേ യുവാക്കള്‍ ചുറ്റുമുണ്ടായിരുന്നു. വജ്രമോതിരം അവരുടെ കൈയിലകപ്പെടാതിരിക്കാന്‍ അത് വിഴുങ്ങിക്കോളൂവെന്ന് ഭര്‍ത്താവ് പറയുന്നതായാണ് ജെന്ന സ്വപ്നം കണ്ടത്. പക്ഷേ ആ 29കാരി ഉറക്കമുണര്‍ന്നത് വിവാഹമോതിരം തന്റെ വിരലുകളില്ല എന്ന തിരിച്ചറിവോടെയാണ്. സംഭവത്തെക്കുറിച്ച് യുവതി സമൂഹമാധ്യമത്തില്‍ കുറിച്ചതിങ്ങനെ…” ബുധനാഴ്ച രാവിലെയാണ് കൈകളില്‍ മോതിരമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അപ്പോള്‍ത്തന്നെ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി വിവാഹമോതിരം ഞാന്‍ വിഴുങ്ങിയെന്നു പറഞ്ഞു. ഉടന്‍ തന്നെ ഭര്‍ത്താവെന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. മുന്‍പ് ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. എന്റെ ഭൂതകാലവും ശീലങ്ങളും വിലയിരുത്തിയ ഡോക്ടര്‍ വയറിന്റെ എക്‌സറേ എടുക്കാന്‍ നിര്‍ദേശിച്ചു. എന്റെ ഊഹം ശരിയായിരുന്നു. വയറിനുള്ളില്‍ വിവാഹമോതിരം കിടക്കുന്നത്…

Read More

ഉണ്ണുന്നതും ഉറങ്ങുന്നതും മാത്രമല്ല എപ്പോള്‍ സെക്‌സ് ചെയ്യും’എന്നുവരെ ഫേസ്ബുക്ക് കണ്ടെത്തും ! ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്

ആപ്പുകളില്ലാത്ത ജീവിതത്തെക്കുറിച്ച് ഇന്നത്തെ യുവതയ്ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. ഉണ്ണുന്നതും ഉറങ്ങുന്നതും മുതല്‍ ആര്‍ത്തവം കണക്കാക്കുന്നതും അണ്ഡോല്‍പ്പാദനം എപ്പോള്‍ നടക്കുമെന്ന് അറിയാനും സഹായിക്കുന്ന ആപ്പുകള്‍ക്ക് പൊതുവേ നല്ല പ്രചാരമാണ്. എന്നാല്‍ ഇത്തരം ആപ്പുകള്‍ ആളുകളുടെ സ്വകാര്യവിവരങ്ങള്‍ എത്രത്തോളം സംരക്ഷിക്കുന്നുണ്ട് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ചില പീരീഡ് ട്രാക്കിങ് ആപ്പുകള്‍ ആളുകളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നാണ് യുകെ ആസ്ഥാനമായുള്ള ഒരു കമ്പനി കണ്ടെത്തിയിരിക്കുന്നത്. എന്ത് ഗര്‍ഭനിരോധനമാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്, എപ്പോഴാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ആരോഗ്യവിവരങ്ങള്‍ എന്നിങ്ങനെയുള്ള സകലവിവരങ്ങളുമാണ് നിങ്ങള്‍ അറിയാതെ ഇവര്‍ ചോര്‍ത്തുന്നത് എന്നാണ് ആരോപണം. ചില ആപ്പുകള്‍ ആളുകള്‍ അവര്‍ക്ക് നല്‍കുന്ന സ്വകാര്യവിവരങ്ങള്‍ ഫേസ്ബുക്കിനു നല്‍കുന്നുണ്ട് എന്നാണ് ഈ അന്വേഷണം നടത്തിയ കമ്പനി പറയുന്നത്. സോഫ്റ്റ്വെയര്‍ ഡവലപ്പ്‌മെന്റ് കിറ്റ് വഴിയാണ് ഈ കൈമാറ്റം. വെബ്‌സൈറ്റുകള്‍ക്ക് ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക് കൂടുതല്‍ പരസ്യം എത്തിക്കാനാണ് ഈ വിവരങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതത്രേ.…

Read More

സോ​റി ശ​ക്തി​മാ​ൻ! ഇ​തെ​ല്ലാം താ​ങ്ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഞാ​ൻ എ​ന്‍റെ സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ക്ക​രു​താ​യി​രു​ന്നു; ആ​ത്മാ​ർ​ഥ​മാ​യി ക്ഷ​മ​ചോ​ദി​ക്കു​ന്നു, ഒ​മ​ർ ലു​ലു

ഒ​മ​ർ ലു​ലു ചി​ത്രം ധ​മാ​ക്ക​യി​ൽ ന​ട​ൻ മു​കേ​ഷി​നെ ശ​ക്തി​മാ​നാ​ക്കി ചി​ത്രീ​ക​രി​ച്ച​തി​ൽ പ​രാ​തി​യു​മാ​യി ബോ​ളി​വു​ഡ് ന​ട​ൻ മു​കേ​ഷ് ഖ​ന്ന രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സം​വി​ധാ​യ​ക​ൻ ഈ ​നീ​ക്കം ന​ട​ത്തി​യ​തെ​ന്നും സി​നി​മ​യി​ലെ ശ​ക്തി​മാ​ന്‍റെ രം​ഗ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഫെ​ഫ്ക് പ്ര​സി​ഡ​ന്‍റ് ര​ണ്‍​ജി പ​ണി​ക്ക​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ഴി​ത മു​കേ​ഷ് ഖ​ന്ന​യോ​ട് ക്ഷ​മാ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു. ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് ഒ​മ​ർ ലു​ലു ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. “സാ​ർ, എ​ന്‍റെ പു​തി​യ ചി​ത്രം ധ​മാ​ക്ക​യി​ൽ ശ​ക്തി​മാ​നെ ചി​ത്രീ​ക​രി​ച്ച​തി​ൽ താ​ങ്ക​ൾ​ക്കു​ള്ള പ​രാ​തി​യെ​ക്കു​റി​ച്ച് ഫെ​ഫ്ക​യി​ൽ നി​ന്നും എ​നി​ക്ക് അ​റി​വ് ല​ഭി​ച്ചു. ശ​ക്തി​മാ​ന്‍റെ വേ​ഷ​ത്തി​ന്‍റെ​യും തീം ​മ്യൂ​സി​ക്കി​ന്‍റെ​യും പ​ക​ർ​പ്പ​വ​കാ​ശം താ​ങ്ക​ൾ​ക്ക് മാ​ത്ര​മാ​ണെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു. ഇ​തെ​ല്ലാം താ​ങ്ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഞാ​ൻ എ​ന്‍റെ സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ക്ക​രു​താ​യി​രു​ന്നു. ഇ​തി​ൽ താ​ങ്ക​ൾ​ക്ക് നേ​രി​ട്ട ബു​ദ്ധി​മു​ട്ടി​ന് ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി മാ​പ്പ് പ​റ​യു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ സൂ​പ്പ​ർ​ഹീ​റോ​ക​ളെ ചി​ത്രീ​ക​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്.…

Read More

ഇന്ത്യന്‍ പട്ടാള ക്യാമ്പുകളില്‍ കാഷ്മീരികളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന കള്ളക്കഥകളുമായി വിഘടനവാദികള്‍ വിദേശ മാധ്യമങ്ങളില്‍; ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞ് അജിത് ഡോവല്‍…

ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ ഏറെ അസ്വസ്ഥരാണ് അവിടെയുള്ള വിഘടനവാദികള്‍. അതിനാല്‍ തന്നെ ഇന്ത്യന്‍ സേന കാഷ്മീരി ജനതയെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന തരത്തില്‍ വിദേശ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യാജ വെളിപ്പെടുത്തല്‍ നടത്തി ലോകത്തിന്റെ വികാരം ഇന്ത്യയ്‌ക്കെതിരേ തിരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ് ഇവര്‍ ഇപ്പോള്‍. ഇന്ത്യയുടെ പട്ടാളക്യാമ്പുകളില്‍ നിരപരാധികളായ കാഷ്മീരികളുടെ ദീനരോദനം മുഴങ്ങുന്നുവെന്നും വീടുകളില്‍ കയറി കാഷ്മീരികളെ പിടിച്ച് കൊണ്ടു പോയി ജനനേന്ദ്രിയത്തില്‍ വരെ ഇന്ത്യന്‍ സേന മുറിവേല്‍പ്പിക്കുന്നുവെന്നും ലോകത്തിന്റെ പിന്തുണ തേടാന്‍ ഇന്ത്യന്‍ സേന യുവാക്കളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നുമാണ് കാഷ്മീരി വിഘടനവാദികള്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവല്‍ പുച്ഛിച്ച് തള്ളിയിരിക്കുകയാണ്. വെറും കേട്ടു കേള്‍വികളുടെ അടിസ്ഥാനത്തിലാണ് വിവിധ വിദേശ മാധ്യമങ്ങള്‍ കാഷ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പടച്ചു വിടുന്നത്. ഇത്തരം വാര്‍ത്തകള്‍ക്കൊന്നും തെളിവുകളും രേഖകളുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാശ്മീരിലെ…

Read More

ഇതില്‍പ്പരം എന്തു ഭാഗ്യമാണ് ഒരു ക്രിക്കറ്റ് ഭ്രാന്തന് ! ചുഴലിയിലെ പോലീസുകാരനെ തേടി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കത്ത്; കത്തിലെ വിശേഷങ്ങളും സന്തോഷവും പങ്കുവച്ച് ശ്രീലേഷ്

സ്വന്തം ലേഖിക സെപ്റ്റംബര്‍ 16 2019, ശ്രീലേഷ് തിയഞ്ചേരി എന്ന സിവില്‍ പോലീസ് ഓഫീസര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസമാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16 നു രാവിലെ തലശ്ശേരിയിലേക്ക് കോടതി ഡ്യൂട്ടിക്കായി പോകാന്‍ ബസില്‍ കയറി ഇരുന്നപ്പോഴാണ് ശ്രീലേഷിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നത്. കരിമ്പം പോസ്റ്റ് ഓഫീസില്‍ നിന്നാണ് വിളി. മുംബൈയില്‍ നിന്നൊരു കത്ത് വന്നിട്ടുണ്ടെന്നും വന്ന് എടുക്കാന്‍ പറ്റുമൊ എന്നും പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ ചോദിച്ചു. മുംബൈയില്‍ നിന്നു കത്തൊന്നും വരാന്‍ ഇല്ലാത്തതിനാല്‍ ഫ്രം അഡ്രസ് തിരക്കി. അപ്പോള്‍ കിട്ടിയ മറുപടിയോ സാക്ഷാല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അഡ്രസും. സച്ചിന്റെ എഴുത്താണ്… മുംബൈയില്‍ നിന്നാണ്. ഇതില്‍പ്പരം എന്തു ഭാഗ്യമാണ് ഒരു ക്രിക്കറ്റ് ഭ്രാന്തന്, ഒരു സച്ചിന്‍ ആരാധകന് വേണ്ടതെന്ന് ശ്രീലേഷ് ചോദിക്കുന്നു. താന്‍ ഏറെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തനിക്കയച്ച കത്തിലെ…

Read More

ആജന്മശത്രുക്കള്‍! ആ കുതിപ്പ് എന്തായാലും പാഴായില്ല; കീരിയും പാമ്പും തമ്മിലുള്ള പോരിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

കീരിയും പാമ്പും തമ്മിലുള്ള ശത്രുത പണ്ടുകാലം മുതല്‍തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാമ്പിനെ എവിടെ കണ്ടാലും കീരി വിടാറില്ല. പാമ്പിന്റെ വിഷമൊന്നും കീരിക്ക് ഏല്‍ക്കില്ല എന്നു മാത്രമല്ല നല്ല മെയ് വഴക്കമുള്ള ഇവര്‍ പാമ്പിന്റെ പിടിയില്‍പ്പെടാതെ വഴുതിമാറുന്ന കാര്യത്തില്‍ മിടുക്കരുമാണ്. കീരിയുടെ കൈയില്‍പ്പെട്ടാല്‍ രക്ഷപെടാന്‍ പാമ്പ് കഴിയുന്നത്ര ശ്രമിക്കാറുമുണ്ട്. എങ്കിലും മിക്കപ്പോഴും കീരി തന്നെയാകും ജയിക്കുക. ഒരു കീരിയും പാമ്പുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്നു പറഞ്ഞാല്‍ ആശ്ചര്യപ്പെടേണ്ട. ആജന്മശത്രുക്കളായ കീരിയും പാമ്പും തമ്മിലുള്ള പോരിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യാഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് പാമ്പിനെ പിടികൂടുന്ന കീരിയുടെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പിനെ കണ്ടയുടന്‍ രണ്ടുകാലില്‍ എഴുന്നേറ്റു നിന്ന് പരിസരം വീക്ഷിച്ച ശേഷമാണ് പാമ്പിനെ പിടികൂടാന്‍ കീരി കുതിക്കുന്നത്… ആ കുതിപ്പ് എന്തായാലും പാഴാകുന്നില്ല. കീരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പാമ്പ് ശ്രമിക്കുന്നുണ്ടെങ്കിലും…

Read More

എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് ചമഞ്ഞ് കല്യാണം കഴിച്ചത് ഏഴുപേരെ; വിവാഹ വാഗ്ദാനം നല്‍കി ആറുപേരുമായി ശാരീരിക ബന്ധം; തട്ടിപ്പു വീരന്‍ പോലീസിന്റെ കെണിയില്‍ വീണതിങ്ങനെ…

എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്(ഏറ്റുമുട്ടല്‍ വിദഗ്ധന്‍) ആണെന്ന് വിശ്വസിപ്പിച്ച് ഏഴു കെട്ടിയ യുവാവ് പിടിയില്‍. നഗരത്തില്‍ ടെലിമാര്‍ക്കറ്റിംഗ് സ്ഥാപനം നടത്തുന്ന തിരുപ്പൂര്‍ സ്വദേശി രാജേഷ് പ്രിഥിയാണ് അവസാനം കുടുങ്ങിയത്. ഏഴു വിവാഹങ്ങള്‍ക്കു പുറമെ വിവാഹ വാഗ്ദാനം നല്‍കി ആറുപേരുമായി ഇയാള്‍ ശാരീരിക ബന്ധം തുടരുന്നതായും ഏഗ്മോര്‍ പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. ഏറ്റുമുട്ടല്‍ വിദഗ്ധനായ പൊലീസുകാരനാണെന്നു പരിചയപെടുത്തിയാണ് ഏഴുപേരെയും വിവാഹം കഴിച്ചത്. ചെന്നൈ തിരുച്ചിറപ്പള്ളി കോയമ്പത്തൂര്‍ തിരുപ്പൂര്‍ തിരുപ്പതി എന്നിവടങ്ങളിലെ സ്ത്രീകളാണ് ഇയാളുടെ കെണിയില്‍ വീണത്. നഗരത്തിലെ നെല്‍സണ്‍ മണിക്കാം റോഡില്‍ ഇയാള്‍ നടത്തുന്ന ടെലിമാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ മറവിലായിരന്നു തട്ടിപ്പ്. യുണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ചായിരുന്നു ഇരകളെ കെണിയില്‍ വീഴ്ത്തിയിരുന്നത്. ഏറ്റുമുട്ടല്‍ കേസുകളില്‍ മടുത്താണ് ജോലി ഉപേക്ഷിച്ചതെന്നും പറഞ്ഞു വിശ്വസിപ്പിക്കും. ജൂണ്‍ 30 ന് പതിനെട്ടുകാരിയുടെ മാതാപിതാക്കള്‍ എഗ്മോര്‍ പൊലീസിനു നല്‍കിയ പരാതിയിലാണ് പെരുങ്കള്ളന്റെ ചുരുളഴിഞ്ഞത്. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന…

Read More

റാണു മൊണ്ടല്‍ ഈ പയ്യനു മുമ്പില്‍ മുട്ടുമടക്കും ! ഒറിജിനലിനെ വെല്ലുന്ന പാട്ടുമായി യുവാവ്; ഒരാഴ്ചയ്ക്കിടെ വീഡിയോ കണ്ടത് ദശലക്ഷങ്ങള്‍…

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ പാട്ടുകാരിയില്‍ നിന്നും ബോളിവുഡ് പിന്നണി ഗായികയിലേക്ക് വളര്‍ന്ന റാണു മൊണ്ടലിനെ അറിയാത്തവരായി ഇന്ന് രാജ്യത്ത് ആരുമുണ്ടാവില്ല. ലതാ മങ്കേഷ്‌കര്‍ അനശ്വരമാക്കിയ ‘എക് പ്യാര്‍ കാ നഗ് മാ ഹേ’ എന്ന ഗാനം ബംഗാളിലെ റണാഘട്ട് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് മനോഹരമായി ആലപിക്കുമ്പോള്‍ റാണു അറിഞ്ഞിരുന്നില്ല ബോളിവുഡ് പിന്നണി ഗായിക എന്ന നിയോഗം തന്നെ കാത്തിരിക്കുന്നു എന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഇവര്‍ പാടുന്ന വീഡിയോ ആരോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് റാണു താരമായത്. തുടര്‍ന്ന് ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും നടനുമായ ഹിമേഷ് രേഷമ്യ തന്റെ പുതിയ ചിത്രമായ തേരി മേരി കഹാനിയില്‍ രാണുവിനെക്കൊണ്ട് പാടിക്കുകയും ചെയ്തിരുന്നു. ആ പാട്ടിന്റെ റെക്കോര്‍ഡിംഗ് വീഡിയോ വന്‍ഹിറ്റാവുകയും ചെയ്തിരുന്നു. റാണു പ്രശസ്തയായതോടെ മുമ്പ് വിട്ടകന്ന മകള്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിനിടെ ലതാ മങ്കേഷ്‌കറിന്റെ പ്രസ്താവനയും മറ്റുമെല്ലാം…

Read More

നരേന്ദ്രമോദിയെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുമെന്നു പറഞ്ഞ പാക് ഗായികയ്ക്ക് കിട്ടിയത് നല്ല മുട്ടന്‍പണി

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയിലേക്ക് വിഷപാമ്പുകളെ അയച്ച് കൊല്ലുമെന്നു പറഞ്ഞ പാക് ഗായികയും നടിയുമായ റാബി പിര്‍സാദയ്ക്ക് എതിരേ നിയമനടപടി. തന്റെ ബ്യൂട്ടി സലൂണില്‍ വിദേശത്തു നിന്നും മറ്റും കൊണ്ടുവന്ന പാമ്പുകളെയും മറ്റ് ജീവികളെയും വസിപ്പിച്ചു എന്ന കാരണത്താലാണ് റാബി പിര്‍സാദയ്ക്ക് എതിരെ നടപടിയുണ്ടായിരിക്കുന്നത്. ലാഹോറിലെ സലൂണില്‍ പാമ്പുകള്‍ക്കൊപ്പമുള്ള വീഡിയോയിലൂടെയാണ് നടി പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടതോടെ സ്വകാര്യ ചാനലുകളും വീഡിയോ പ്രചരിപ്പിച്ചു. ഇതോടെയാണ് പഞ്ചാബ് വന സംരക്ഷണ വകുപ്പും പാര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് റാബിക്കെതിരെ നടപടി സ്വീകരിച്ചത്. ബ്യൂട്ടി സലൂണില്‍ പാമ്പുകളെ സൂക്ഷിച്ചതിനാണ് റാബിക്ക് എതിരെ നടപടി. മാത്രമല്ല റാബിക്ക് പിഴയും ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. തന്റെ പാമ്പുകള്‍ മോദിയെ ആക്രമിക്കുമെന്നും താങ്കള്‍ നരകത്തില്‍ വച്ച് മരിക്കാന്‍ തയ്യാറായിക്കോളൂവെന്നും റാബി വീഡിയോയിലൂടെ പരോക്ഷമായി ഭീഷണിപ്പെടുത്തിയിരുന്നു. വിഷപാമ്പുകളെ അതിര്‍ത്തി…

Read More

പാതിരാത്രിയിൽ മ​തി​ൽ ചാ​ടി​യെ​ത്തി​യ പു​ലി വളർത്തു നാ​യ​യെ ക​ടി​ച്ചെ​ടു​ത്ത് മ​ട​ങ്ങി!! – വീ​ഡി​യോ വൈറലാകുന്നു

ബം​ഗ​ളൂ​രു: രാ​ത്രി​യി​ൽ മ​തി​ലു ക​ട​ന്നെ​ത്തി​യ പു​ലി നാ​യ​യെ ക​ടി​ച്ചെ​ടു​ത്ത് മ​ട​ങ്ങു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ ജി​ല്ല​യി​ലു​ള്ള തി​ർ​ഥ​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ആ​ദ്യ കാ​മ​റ​യി​ൽ പു​ലി മ​തി​ലു ക​ട​ന്നെ​ത്തു​ന്ന​തി​ന്‍റെ​യും വീ​ടി​ന്‍റെ മു​റ്റ​ത്തു​കൂ​ടി മൂ​ന്നോ​ട്ട് ന​ട​ന്നു നീ​ങ്ങു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ര​ണ്ടാ​മ​ത്തെ കാ​മ​റ​യി​ലാ​ണ് നാ​യ​യെ ക​ടി​ച്ചെ​ടു​ത്ത് ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഉ​ള്ള​ത്. നാ​യ​യെ​യും​കൊ​ണ്ട മ​തി​ലു​ചാ​ടി​യ പു​ലി സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് മ​റ​യു​ന്ന​തു​വ​രെ കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. #WATCH Karnataka: A leopard entered a house and took away the owner’s dog in Thirthahalli of Shivamogga district, yesterday. pic.twitter.com/z7H736ax51 — ANI (@ANI) September 15, 2019

Read More