ആരാണ് ആ വാര്‍ത്ത ചമയ്ച്ചതെന്നറിയില്ല ! ഞങ്ങളുടെ അടുത്ത ലക്ഷ്യം ആ രണ്ടു സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുക എന്നത്; പ്രിയങ്ക ചോപ്ര പറയുന്നതിങ്ങനെ…

ഏതൊരു നടിയും കൊതിക്കുന്ന ജീവിതം നയിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഭര്‍ത്താവും പോപ്സ്റ്റാറുമായ നിക് ജോനാസും പ്രിയങ്കയും തമ്മിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. പഴയ മിസ് വേള്‍ഡില്‍ നിന്നും പ്രിയങ്കയുടെ വളര്‍ച്ച അസൂയാവഹമായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ പ്രിയങ്ക മുംബൈയില്‍ ഒരു ഫ്‌ളാറ്റ് വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഹോളിവുഡിലേക്ക് ചേക്കേറിയപ്പോള്‍ ആ ഫ്‌ളാറ്റ് ആളില്ലാതെ ഒഴിഞ്ഞു കിടന്നു. മുംബൈയും ന്യൂയോര്‍ക്കും ഇന്ന് പ്രിയങ്കയ്ക്ക് ഇന്ന് ഒരുപോലെയാണ്. താരം അക്ഷരാര്‍ഥത്തില്‍ രണ്ടു രാജ്യങ്ങളില്‍ പറന്നു നടക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രിയങ്ക ന്യൂയോര്‍ക്കില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ മനോഹരമായ വ്യൂ ലഭിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നിലാണ് പ്രിയങ്കയുടെ ഫ്‌ളാറ്റ്. തന്റെ വളര്‍ത്തുനായ ഡയാനയുടെ കൂടെ ന്യൂയോര്‍ക്കിലെ വീട്ടില്‍ ചെലവിടുന്ന ചിത്രങ്ങള്‍ പ്രിയങ്ക പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വിവാഹശേഷം പ്രിയങ്ക നിക്കിന്റെ വീട്ടിലേക്ക് മാറുകയായിരുന്നു. ഇരുവരും…

Read More

ഗൂഗിള്‍ മാപ്പ് നോക്കിപോയ കാര്‍ ഒടുവില്‍ എത്തിയത് കുളപ്പടവില്‍ ! ആഴമേറിയ കുളത്തില്‍ വീഴാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രം; ഒരു ഗൂഗിള്‍ മാപ്പ് അപാരത ഇങ്ങനെ…

നമുക്ക് ഒരു സ്ഥലത്തേക്ക് പോകണം എന്നാല്‍ വഴിയറിയില്ല. ഈ അവസരത്തിലാണ് ഗൂഗിള്‍മാപ്പ് രക്ഷകനായെത്തുന്നത്.എന്നാല്‍ ഗൂഗിള്‍ മാപ്പ് ഒരു കുടുംബത്തിനു കൊടുത്തത് കിടിലന്‍ പണിയാന്. മാപ്പ് നോക്കി ക്ഷേത്രത്തിലേക്കു കാറില്‍ വന്നവര്‍ ആഴമേറിയ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണു വഴിതെറ്റി കല്‍പടവുകള്‍ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയില്‍ എത്തിയത്. പയ്യന്നൂര്‍ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാര്‍ ചിറവക്ക് ജംക്ഷനില്‍ നിന്നു കാല്‍നട യാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു. ഈ റോഡ് അല്‍പം മുന്നോട്ടുപോയാല്‍, നാല് ഏക്കറില്‍ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കല്‍പടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാര്‍ പടവുകള്‍ ചാടിയിറങ്ങി. വണ്ടി പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീടു നാട്ടുകാരുടെ പരിശ്രമഫലമായാണ് കാര്‍ കാര്‍…

Read More

ആരാണ് ഈ മിടുക്കന്‍ ! അതിമനോഹരമായി ബൈബിള്‍ വായിക്കുന്ന കുട്ടിയെ തേടി സൗബിന്റെ ചിത്രത്തിന്റെ അണിയറക്കാര്‍; വീഡിയോ വൈറലാകുന്നു…

മനോഹരമായി ബൈബിള്‍ വായിക്കുന്ന കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഈ കുട്ടിയുടെ വീഡിയോ വൈറലായതിനു പിന്നാലെ ഇവന്‍ ആരെന്നു കണ്ടെത്താനുള്ള കണ്ടെത്താനുള്ള ശ്രമത്തിലാണ് ‘ജൂതന്‍’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ജുതന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ മിടുക്കനെ കണ്ടെത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ‘ചെമ്മണ്ണൂര്‍ മൂവീസിന്റെ ബാനറില്‍ ശ്രീ. ഭദ്രന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാവുന്ന ‘ജുതന്‍’ സിനിമയിലേക്ക് ഈ മിടുമിടുക്കനെ ആവശ്യമുണ്ട്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. Email : [email protected]’ അണിയറപ്രവര്‍ത്തകര്‍ കുറിച്ചു.

Read More

റാണു മണ്‍ഡലിന്‍റെ വഴിയെ ഫൗസിയ! ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല; കൈക്കുഞ്ഞുമായി തെരുവില്‍ പാടിയ ഫൗസിയയുടെ സ്വപ്‌നം പൂവണിയുന്നു

ഒരു നേരത്തെ അന്നത്തിനു വേണ്ടി വഴിയരികിലും ബസ് സ്‌റ്റോപ്പിലുമെല്ലാം നെഞ്ചുപൊട്ടി പാടുന്നവരെ നമ്മള്‍ കാണാറുണ്ട്, അവരുടെ പാട്ട് കേള്‍ക്കാറുണ്ട്. സിഗ്നല്‍ ലൈറ്റ് മാറുമ്പോള്‍, അല്ലെങ്കില്‍ നമുക്കു പോകാനുള്ള വണ്ടി വരുമ്പോള്‍ അവരെ മറന്ന്, അവരുടെ പാട്ട് മറന്ന് നമ്മളങ്ങ് പോകും. പിന്നീടൊരിക്കലും നമ്മള്‍ അവരെ ഓര്‍ക്കണം എന്നുപോലുമില്ല. പക്ഷേ ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്നവരെ ദൈവം കൈവിടാറില്ല. അതിനുള്ള എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഈയടുത്ത് കോല്‍ക്കത്തയിലെ റെയില്‍വേ പ്ലാറ്റ് ഫോമില്‍ പാട്ടു പാടിയിരുന്ന റാണു മണ്ടല്‍ ബോളിവുഡ് ഗായികയായതും ഇത്തരത്തില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചപ്പോഴാണ്. റാണുവിന്‍റെ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അവരുടെ ഭാഗ്യവും തെളിഞ്ഞു. ഇപ്പോഴിതാ കോഴിക്കോട്ടെ എസ്എം തെരുവില്‍ തന്‍റെ കുഞ്ഞിനേയും ഒക്കത്തെടുത്ത് വഴിയരികില്‍ നിന്നു പാട്ടു പാടുന്ന ഒരമ്മയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാട്ടു കേള്‍ക്കാന്‍ കൂടിനിന്നവരില്‍ ആരോ ഒരാള്‍ ഫൗസിയ പാടുന്നതിന്‍റെ ദൃശ്യങ്ങള്‍…

Read More

പെരുമ്പാമ്പ് വീണത് 20 അടിയോളം ആഴമുള്ള കിണറ്റില്‍ ! മൃഗസംരക്ഷണ സംഘടനയിലെ യുവാവ് കിണറ്റിലേക്ക് എടുത്തു ചാടി;പിന്നീട് സംഭവിച്ചത്…

20 അടിയില്‍ കൂടുതല്‍ ആഴമുള്ള കിണറ്റില്‍ ദിവസങ്ങളോളം അകപ്പെട്ട പെരുമ്പാമ്പിന് രക്ഷകരായത് മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങള്‍. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം നടന്നത്. അധികമാരും ഉപയോഗിക്കാതെ കിടന്ന തുറന്ന കിണറിലാണ് പെരുമ്പാമ്പ് അകപ്പെട്ടത്. ഗ്രാമവാസികള്‍ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങള്‍ കണ്ടത് കിണറിനുള്ളില്‍ ഒരു വലിയ ചെടിയുടെ ശിഖരത്തില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്ന പാമ്പിനെയാണ്. കിണറ്റിലിറങ്ങാതെ പാമ്പിനെ രക്ഷിക്കാനായിരുന്നു ആദ്യം ശ്രമിച്ചതെങ്കിലും ഇത് നടന്നില്ല. ഒടുവില്‍ സ്ട്രീറ്റ് ആന്‍ഡ് ആനിമല്‍ റെസ്‌ക്യൂ സൊസൈറ്റിയിലെ വോളന്റിയറായ ഗോവിന്ദ് സോളങ്കി കിണറ്റിലിറങ്ങി പാമ്പിനെ രക്ഷിക്കുകയായിരുന്നു. എന്‍ജിഒയിലെ അംഗങ്ങളും ഇയാളെ സഹായിക്കാനെത്തിയിരുന്നു. കയര്‍ കെട്ടി കിണറ്റിലിറങ്ങിയ ഗോവിന്ദ് സോളങ്കി മിനിട്ടുകള്‍ക്കകം കൈകൊണ്ട് പാമ്പിനെ പിടിച്ച് തിരിച്ചിറങ്ങി. ഭയന്ന പാമ്പ് ഗോവിന്ദിന്റെ കൈകളില്‍ ചുറ്റിയെങ്കിലും പെട്ടെന്നുതന്നെ കിണറിനു മുകളിലെത്തി കൈയില്‍ നിന്നും സ്വതന്ത്രനാക്കി. പിന്നീട് പാമ്പിനെ വനത്തിനുള്ളില്‍ തുറന്നു വിട്ടു.

Read More

23 വര്‍ഷങ്ങള്‍; ന​ന്ദി സു​നു! ആ ​കാ​ത്തി​രി​പ്പാ​ണ് എ​ന്നെ ഇ​വി​ടെ എ​ത്തി​ച്ച​ത്; വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ സ​ലിം കു​മാ​ർ

വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് സ​ലിം കു​മാ​റും ഭാ​ര്യ സു​നി​ത​യും. ഇ​രു​വ​രും 23-ാം വി​വാ​ഹ​വാ​ർ​ഘി​ക​മാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് താ​രം ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന ദി​ന​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. വി​വാ​ഹ​ദി​ന​ത്തി​ൽ അ​ന്ത​രി​ച്ച ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി പ​ങ്കെ​ടു​ത്ത​തും സ്റ്റേ​ജി​ൽ ക​യ​റി അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ച​തു​മെ​ല്ലാം സ​ലിം കു​മാ​ർ ഓ​ർ​ത്തെ​ടു​ത്തു. 49 വ​യ​സ് ക​ഴി​ഞ്ഞ ത​ന്‍റെ ജീ​വി​ത​ത്തി​ൽ ത​ന്നെ ഇ​വി​ടം വ​രെ എ​ത്തി​ച്ച​ത് അ​മ്മ കൗ​സ​ല്യ​യും ഭാര്യ ​സു​നി​ത​യു​മാ​ണെ​ന്ന് സ​ലിം കു​മാ​ർ വ്യ​ക്ത​മാ​ക്കി. മൂ​ന്ന് നാ​ല് വ​ർ​ഷം മു​ൻ​പ് ത​നി​ക്ക് ഒ​രു മേ​ജ​ർ ഒ​പ്പ​റേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ ഭാ​ര്യ​യോ​ട് മു​റി​യി​ൽ പോ​യി വി​ശ്ര​മി​ച്ചോ​ളാ​ൻ പ​റ​ഞ്ഞു​വെ​ങ്കി​ലും ത​ന്നെ മു​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​ത് വ​രെ ഭാ​ര്യ ഐ​സി​യു​വി​ന്‍റെ മു​ൻ​പി​ൽ നി​ന്നും മാ​റി​യി​ല്ലെ​ന്ന സം​ഭ​വ​മെ​ല്ലാം സ​ലിം കു​മാ​ർ ഓ​ർ​ത്തെ​ടു​ത്തു. ആ ​കാ​ത്തി​രി​പ്പാ​ണ് ത​ന്നെ ഐ​സി​യു​വി​ൽ നി​ന്നും ഇ​വി​ടം വ​രെ എ​ത്തി​ച്ച​തെ​ന്നാ​ണ് സ​ലിം കു​മാ​ർ പ​റ​യു​ന്ന​ത്. ഭാ​ര്യ​യോ​ട് ന​ന്ദി പ​റ​യാ​മോ…

Read More

കാട്ടില്‍ മഴ പെയ്തതോടെ നാടുകാണാനിറങ്ങി സിംഹക്കൂട്ടം ! നടുറോഡില്‍ നിന്ന് ഗര്‍ജ്ജിക്കുന്ന സിംഹങ്ങളുടെ വീഡിയോ വൈറലാകുന്നു…

കാട്ടില്‍ മഴ കനത്തതോടെ നാട്ടിലിറങ്ങി സിംഹക്കൂട്ടം.ഗുജറാത്തിലെ ഒരു തെരുവിലാണ് സംഭവം. ഗുജറാത്തിലെ വഡോദരയില്‍ മഴ വെള്ളത്തില്‍ ചീങ്കണ്ണി ഒഴുകിയെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് മഴയെ തുടര്‍ന്ന് സിംഹങ്ങള്‍ കാടിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുനന വീഡിയോയില്‍ ഏഴു സിംഹങ്ങളെയാണ് കാണാന്‍ കഴിയുന്നത്. നടുറോഡില്‍ എത്തിയ സിംഹങ്ങള്‍ പരിസരത്തെ കുറിച്ച് ശ്രദ്ധിക്കാതെ ഗര്‍ജ്ജിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ ജുനഗഢ് സിറ്റിയിലാണ് സംഭവം. ഗിര്‍നര്‍ കാട്ടില്‍ നിന്നാണ് ഇവ എത്തിയതെന്നാണ് സൂചന. കാലാവസ്ഥ മാറ്റത്തിനനുസരിച്ച് പലപ്പോഴായി ഇവിടെ വന്യമൃഗങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് വനപാലകര്‍ പറയുന്നത്. രാത്രി പുറത്തിറങ്ങുന്ന മൃഗങ്ങള്‍ പിന്നീട് തിരിച്ചുപോകാറുണ്ടെന്നും വനപാലകര്‍ പറയുന്നു. എന്തായാലും നടുറോഡില്‍ ഉലാത്തുന്ന സിംഹങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.

Read More

മറ്റു യാത്രക്കാരെ ഗൗനിക്കാതെ ബസിനുള്ളില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍ ! സീല്‍ക്കാര ശബ്ദം അസഹ്യമായതോടെ യാത്രക്കാര്‍ ഇടപെട്ടു; പിന്നീട് സംഭവിച്ചത്…

മറ്റു യാത്രക്കാരെ ഗൗനിക്കാതെ ബസിനുള്ളില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍. കമിതാക്കളുടെ സീല്‍ക്കാര ശബ്ദം അസഹ്യമായതോടെ ചിലര്‍ ബഹളം വയ്ക്കുകയും ഇവരെ അശ്ലീലഭാഷയില്‍ ശാസിക്കുകയും ചെയ്തതോടെ യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത് ബുദ്ധിമുട്ടാകുകയും ചെയ്തു. കുട്ടികള്‍ കരയത്തക്ക വിധത്തില്‍ ബഹളം ഉണ്ടായെന്ന് ബ്ലാക്ക് പൂളില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പോകുവാനായി ബസ് കയറിയ യുവതി പറഞ്ഞു. മക്കള്‍ക്കൊപ്പമായിരുന്നു യുവതിയുടെ യാത്ര. അവധി ആഘോഷിക്കാന്‍ തിരിച്ച തങ്ങളുടെ ആദ്യ യാത്ര തന്നെ നരക തുല്യമായെന്നാണ് യുവതി പറയുന്നത്. ബസില്‍ നിറയെ ബിയറും മറ്റുമാണ് യാത്രക്കാര്‍ കയറിയത്. ബസിന്റെ മുന്നിലെ സീറ്റില്‍ ഇരുന്ന കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. യുവതിയാണ് ശാരീരിക ബന്ധത്തിന് മുന്‍കൈയ്യെടുത്തതെന്ന് യാത്രക്കാരിയായ യുവതി പറയുന്നു. തുടര്‍ന്ന് ഇരുവരും പരിസരം മറന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. കുടുംബവും മറ്റുകുട്ടികളും ബസിലുണ്ടെന്ന ഓര്‍മ്മ പോലും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് യുവതി വ്യക്തമാക്കി. മാത്രമല്ല പലരും ഇത്…

Read More

ഇനി ബോഡി ഫാറ്റ് നോക്കി പ്രമേഹ സാധ്യത തിരിച്ചറിയാം…ശരീരത്തിന്റെ എവിടെയൊക്കെ കൊഴുപ്പ് അടിയുന്നതാണ് പ്രമേഹത്തിലേക്ക് നയിക്കുന്നതെന്ന് അറിയാമോ…?

ആളുകളെ പ്രമേഹത്തിലേക്ക് നയിക്കുന്ന ഒരു പ്രധാനഘടകമാണ് ബോഡിഫാറ്റ്. എന്നാല്‍ ശരീരത്തില്‍ എവിടെയാണ് ഫാറ്റ് കൂടുന്നതെന്നു മനസ്സിലായാല്‍ പ്രമേഹസാധ്യത മുന്‍കൂട്ടിക്കണ്ട് മുന്‍കരുതലെടുക്കാമെന്നാണ് സ്വീഡനിലെ ഉപ്പ്‌സലാ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കുടലിനും വയറ്റിലെഅവയവങ്ങള്‍ക്കു ചുറ്റുമായി അടിഞ്ഞു കൂടുന്ന ഫാറ്റിനെയാണ് Visceral fat എന്ന് പറയുന്നത്. ഇത് ടൈപ്പ് 2ഡയബറ്റിസിനുള്ള സാധ്യത ഇരട്ടിപ്പിക്കുന്നുവെന്നു ഗവേഷകര്‍ പറയുന്നു; പ്രത്യേകിച്ച് സ്ത്രീകളില്‍. 325,153 പേരിലായിരുന്നു പഠനം. Visceral fat കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എത്രത്തോളം ഇത് ശരീരത്തില്‍ സംഭരിച്ചിട്ടുണ്ട് എന്നത് എംആര്‍ഐ, സിടി സ്‌കാന്‍, Dual-energy X-ray absorptiometry എന്നിവയിലൂടെ മാത്രമാണ് കണ്ടെത്താന്‍ സാധിക്കുക. ഇതിനു ചെലവു കൂടുതലുമാണ്. രക്തസമ്മര്‍ദം, സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവയ്‌ക്കെല്ലാം ഈ ഫാറ്റ് കാരണമാകാം. എന്നാല്‍ പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് ഇതുമൂലം കൂടുതല്‍ പ്രശ്‌നമുണ്ടാകുന്നതെന്നു ഗവേഷകര്‍ പറയുന്നു. അതില്‍ ടൈപ്പ് 2 ഡയബറ്റിസ് തന്നെയാണ് ഏറ്റവും അപകടകാരി. ചില ജീനുകള്‍ വഴി ഒരാളില്‍…

Read More

കുഴപ്പമായീന്നാ…തോന്നുന്നത് ! മുകേഷിന്റെ ഡൂപ്ലിക്കേറ്റ് ശക്തിമാനെതിരേ ‘ഒറിജിനല്‍’ ശക്തിമാന്‍ മുകേഷ് ഖന്ന രംഗത്ത്; രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നത്…

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമ ധമാക്കയ്‌ക്കെതിരേ ടെലിവിഷന്‍ സീരിയല്‍ ‘ശക്തിമാനി’ലെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്നയുടെ പരാതി. ‘ധമാക്ക’ സിനിമയില്‍ സംവിധായകന്‍ തനിക്കു കോപ്പിറൈറ്റുള്ള ‘ശക്തിമാന്‍’ കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ മുകേഷ് ഖന്ന ആവശ്യപ്പെട്ടു. ശക്തിമാന്‍ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു. 1997 കളില്‍ ദൂരദര്‍ശനില്‍ ഹിറ്റ് സീരിയലായിരുന്നു ശക്തിമാന്‍. ധമാക്ക സിനിമയിലെ ചില രംഗങ്ങളില്‍ മലയാള നടന്‍ മുകേഷ് ശക്തിമാന്റെ വേഷത്തില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ സംവിധായകന്‍ ഒമര്‍ ലുലുതന്നെയാണ് പുറത്തുവിട്ടത്. സിനിമയിലെ ചില രംഗങ്ങളില്‍ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി…

Read More