ഇത് സാമ്പിള്‍ വെടിക്കെട്ട്…വരാനിരിക്കുന്നത് ഇതിലും വലുത് ! ചിക്കന്‍ വാങ്ങിയാല്‍ കസ്‌റ്റേമേഴ്‌സിനെ കാത്തിരിക്കുന്നത് ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍; ആളുകളെ ഞെട്ടിച്ച് തരുവണയിലെ കോഴി വ്യാപാരി…

ഓണത്തിന് കോഴിയിറച്ചിയുടെ കൂടെ ബിരിയാണി അരിയും പച്ചക്കറിയും സൗജന്യമായി കൊടുത്ത് ആളുകളെ ഞെട്ടിച്ച വയനാട്ടിലെ തരുവണയിലെ വ്യാപാരി പുതിയ ഓഫറുമായി രംഗത്ത്. കോഴിയിറച്ചി വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുന്നതാണ് പുതിയ പദ്ധതി. ഫ്രിഡ്ജാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം ഇന്‍ഡക്ഷന്‍ കുക്കറും മൂന്നാമത് ഡിന്നര്‍ സെറ്റുമാണ്. ഇതോടെയാണ് കടയിലേയ്ക്ക് തള്ളി കയറ്റം തുടങ്ങിയത്. ഇതില്‍ പലരും കോഴി വാങ്ങുന്നതു പോലും സമ്മാനം പ്രതീക്ഷിച്ചാണ്. ഇപ്പോള്‍ ഒരു ദിവസം അഞ്ച് കിന്റല്‍ ഇറച്ചി വിറ്റുപോകുന്നുണ്ടെന്ന് കടയുടമ പറയുന്നു. ഇതിലും വലിയ സമ്മാനങ്ങള്‍ വരാനിരിക്കുന്നുണ്ടെന്ന് വാഗ്ദാനവുമുണ്ട്. നറുക്കെടുപ്പിലൂടെയാണ് ഫ്രിഡ്ജും മറ്റ് പ്രോത്സാഹനസമ്മാനങ്ങളും ലഭിക്കുക. ഇപ്പോള്‍ ഓഫര്‍ കണ്ട് ഈ കടയിലേയ്ക്ക് ജനങ്ങളുടെ കുത്തൊഴുക്കാണ്.ഒരു കിലോ കോഴി വാങ്ങിയാല്‍ തരുവണ ബിസ്മി ചിക്കന്‍ സ്റ്റാളില്‍ നിന്നും ഒരു സമ്മാനകൂപ്പണ്‍ കൂടി കിട്ടും. അത് പൂരിപ്പിച്ച് ബോക്സിലിടണം. സമീപത്തെ മറ്റൊരു കോഴിക്കടയിലുമില്ലാത്ത തിരക്കാണ് ഈ…

Read More

അമേരിക്കയുടെ നിഗൂഢ കേന്ദ്രം ഏരിയ 51 പിടിക്കാന്‍ തയ്യാറായി 15 ലക്ഷം ആളുകള്‍ ! പറക്കും തളികകളും അന്യഗ്രഹ ജീവികളുമുണ്ടെന്ന് പലരും കരുതുന്ന സ്ഥലം; സാഹസത്തിനു മുതിരരുതെന്ന് സൈന്യം…

അമേരിക്കയുടെ നിഗൂഢ സൈനിക കേന്ദ്രം ഏരിയ 51 റെയ്ഡ് ചെയ്യാന്‍ ധാരാളം പേര്‍ നാളെ (സെപ്റ്റംബര്‍ 20) നെവാഡയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഏരിയ51 മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) ഏരിയ 51 ന് മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയതായി അറിയിച്ചു. ഈ റൂട്ടുകളില്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. യുഎസ് വ്യോമസേന ഉപയോഗിക്കുന്ന സൈനിക പരിശീലന മേഖലയായ നെവാഡ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ചിന് സമീപം, നെവാഡയിലെ റേച്ചലിന് തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് ഈ ആഴ്ച ആദ്യം തന്നെ എഫ്എഎ രണ്ട് നോട്ടാമുകള്‍ പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബര്‍ 18 ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ 23 തിങ്കളാഴ്ച വരെയാണ് നിരോധനം. 1950 കള്‍ മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന…

Read More

മോദി തങ്ങള്‍ക്ക് ദൈവമെന്ന് ബിഹാറിലെ ഒരു ഗ്രാമം ! ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിമയ്‌ക്കൊപ്പം മോദിയുടെ പ്രതിമ സ്ഥാപിച്ച് ഗ്രാമീണര്‍…

പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങള്‍ക്ക് ദൈവത്തെപ്പോലെയാണെന്ന് പറഞ്ഞ് ബിഹാറിലെ അനന്ത്പൂരിലെ ഗ്രാമവാസികള്‍ നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ചു. പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ചയാണ് 500 ഓളം വരുന്ന ഗ്രാമവാസികള്‍ പ്രതിഷ്ഠ നടത്തിയത്. ഗ്രാമത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് മോദിയെ നാട്ടുകാര്‍ ദൈവമാക്കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമവാസികള്‍ ചൊവ്വാഴ്ച കേക്കു മുറിച്ച് മോദിയുടെ പിറന്നാള്‍ ആഘോഷിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവര്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഒരു മെറ്റല്‍ റോഡു പോലുമില്ലാതെ അവികസിതമായി കിടന്ന ഗ്രാമമായിരുന്നു ഇത്. സര്‍ക്കാരും ഉദ്യോഗസ്ഥരും ഞങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നത് പതിവായപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രി ആയി രണ്ടു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് റോഡു മാത്രമല്ല വൈദ്യുതിയും…

Read More

എന്തുകൊണ്ട് ആ രാജ്യം വിട്ടുവെന്ന് നിങ്ങള്‍ ലോകത്തോടു പറയണം ! ആദ്യം പാക്കിസ്ഥാനിലേക്ക് തിരികെ പോയി കാണിക്കൂ;മലാലയുടെ ട്വീറ്റിന് ഹീന സിദ്ധുവിന്റെ മറുപടി ഇങ്ങനെ…

കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയുമായി ഇന്ത്യന്‍ ഷൂട്ടിംഗ് താരം ഹീന സിദ്ധു രംഗത്ത്.കാഷ്മീരിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാത്ത സാഹചര്യത്തെക്കുറിച്ചായിരുന്നു മലാലയുടെ ട്വീറ്റ്. ദിവസങ്ങളായി വീട് വിട്ടിറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പല കാഷ്മീരി സ്ത്രീകളും തന്നോട് പരാതി പറഞ്ഞെന്നായിരുന്നു മലാലയുടെ ട്വീറ്റ്. എത്രയും വേഗം കാഷ്മീര്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസ സൗകര്യം ലഭ്യമാക്കണം എന്നും മലാല പറഞ്ഞിരുന്നു. ”സ്‌കൂളില്‍ പോകാന്‍ കഴിയാത്തതില്‍ ഞാന്‍ വളരെ ദുഖിതയാണ്. ഓഗസ്റ്റ് 12ന് നടന്ന പരീക്ഷ എനിക്കെഴുതാന്‍ സാധിച്ചില്ല. എന്റെ ഭാവി അരക്ഷിതാവസ്ഥയിലാണ്. ഒരെഴുത്തുകാരിയാകണം, സ്വയംപര്യാപ്തയായ കാഷ്മീരി യുവതിയായി വളരണം എന്നൊക്കെ ആഗ്രഹിച്ചതാണ്. പക്ഷേ നിലവിലെ സാഹചര്യങ്ങള്‍ തുടരുന്നതിനാല്‍ അതിനേറെ ബുദ്ധിമുട്ടുണ്ട്”- മലാല കുറിച്ചു. ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ മലാലയെ വിമര്‍ശിച്ച് രംഗത്തെത്തി. അക്കൂട്ടത്തില്‍ ഹീനയുമുണ്ടായിരുന്നു.…

Read More

ഒരു മിസ് തൃശ്ശൂരിനോട് ചോദിക്കാന്‍ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട് ! തന്റെ പ്രണയ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കലാഭവന്‍ ഷാജോണ്‍…

മിമിക്രിയിലൂടെ വന്ന് മലയാള സിനിമയില്‍ തന്റേതായ ഇടമുണ്ടാക്കിയ താരമാണ് കലാഭവന്‍ ഷാജോണ്‍. പ്രമുഖ താരങ്ങളുടെ ഡ്യൂപ്പുകളെ അണിനിരത്തി ഇറക്കിയ അപരന്മാര്‍ നഗരത്തില്‍ എന്ന ചിത്രത്തിലൂടെയാണ് ഷാജോണ്‍ വെള്ളിത്തിരയിലെത്തുന്നത്. തുടക്കത്തില്‍ കോമഡി വേഷങ്ങള്‍ ചെയ്തിരുന്ന ഷാജോണ്‍ ഇന്ന് ഏതു വേഷവും കൈയ്യടക്കത്തോടെ ചെയ്യുന്ന നടനായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരന്‍ നായകനായി അഭിനയിച്ച ബ്രദേഴ്‌സ് ഡേ എന്ന ചിത്രം തിയേറ്ററുകളില്‍ വിജയ കുതിപ്പിലാണ്. ഇതിനിടെ താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം വൈറലാവുകയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമാണ് താരം മനസ്സു തുറന്നത്. പ്രണയ വിവാഹമായിരുന്നോ എന്ന ചോദ്യത്തിന് ഷാജോണിന്റെ വാക്കുകള്‍ ഇങ്ങനെ… പ്രണയത്തിലൂടെ വിവാഹിതരായവരാണ് ഞങ്ങള്‍. ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗള്‍ഫ് ഷോയ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാന്‍സര്‍ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന്…

Read More

കാലാവസ്ഥാ വ്യതിയാനം അഞ്ചിലൊന്നു നഗരങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും ! ലോകത്തെ കാത്തിരിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍…

കാലാവസ്ഥാ വ്യതിയാനം ലോകത്തെ മാറ്റിമറിക്കുമെന്ന് സൂചന. പല മേഖലകളിലും ഇപ്പോള്‍ ആയിരത്തിന് മേല്‍ കിലോമീറ്ററുകള്‍ അകലയുള്ള പ്രദേശത്തിനു സമാനമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അമേരിക്കയിലെ ശൈത്യമേഖലയില്‍ സ്ഥിതി ചെയ്യുന്ന പല നഗരങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത് മധ്യ-ദക്ഷിണ അമേരിക്കയിലെ കാലാവസ്ഥയാണെന്ന പുതിയ പഠനങ്ങള്‍ ഇതിനു തെളിവാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ലോകത്തെ അഞ്ചിലൊന്ന് നഗരങ്ങളിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മാറ്റങ്ങള്‍ 2050 ഓടെ അനുഭവപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു പഠനത്തില്‍ മാത്രമല്ല തുടര്‍ച്ചയായി നടന്ന പല പഠനങ്ങളിലും നഗരങ്ങളില്‍ സംഭവിക്കാനാരിക്കുന്ന ഈ വലിയ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജനസഖ്യാ സാന്ദ്രത കണക്കിലെടുത്താണ് കാലാവസ്ഥാ മാറ്റം നഗരങ്ങളിലുണ്ടാക്കുന്ന മാറ്റത്തേക്കുറിച്ച് ഈ പഠനങ്ങള്‍ നടത്തിയതും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പഠനം വടക്കേ അമേരിക്കയെ കേന്ദ്രീകരിച്ചായിരുന്നു. ഈ പഠനത്തിലാണ് വടക്കേ അമേരിക്കയിലെ ഒരു നഗരത്തിലെ താപനില 2050 ആകുമ്പോഴേക്കും മെക്‌സിക്കോയ്ക്കു തുല്യമാകുമെന്ന്…

Read More

നടന്‍ സത്താറിനെ അവസാന നാളുകളില്‍ ശ്രുശ്രൂഷിച്ചത് രണ്ടാം ഭാര്യയെന്ന് സഹാദരന്‍ ! ഷമീര്‍ ഒറ്റത്തൈക്കല്‍ പറയുന്നതിങ്ങനെ…

അന്തരിച്ച നടന്‍ സത്താറിനെ അവസാന നാളുകളില്‍ ശുശ്രൂഷിച്ചത് രണ്ടാം ഭാര്യ നസിം ബീനയാണെന്ന് ഇവരുടെ സഹോദരന്‍ ഷമീര്‍ ഒറ്റത്തൈക്കല്‍. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഒരു മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ ഭാര്യയും മകനും സത്താര്‍ ചികിത്സയിലായിരുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയും ചെയ്തതായി ഷമീര്‍ ആരോപിച്ചു. 2011 സെപ്റ്റംബര്‍ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. വിധവയായിരുന്ന കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിനി നസീം ബീനയെ കയ്പമംഗലം കാക്കാതുരുത്തി ബദര്‍ പള്ളിയില്‍ നടന്ന മതപരമായ ചടങ്ങില്‍ സത്താര്‍ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. തുടര്‍ന്ന് കുറേക്കാലം നസീം ബീനയുടെ വീട്ടിലാണ് സത്താര്‍ താമസിച്ചിരുന്നത്. സത്താര്‍ രോഗിയായതു മുതല്‍ ചികിത്സയ്‌ക്കെല്ലാം സാമ്പത്തിക സഹായം നല്‍കിയിരുന്നത് നസീം ബീനയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. അടുത്തിടെ ആലുവയില്‍ ഫ്‌ളാറ്റും കാറും വാങ്ങിക്കാനും നസീം ബീനയാണ് സഹായിച്ചത്. കരള്‍ മാറ്റ…

Read More

അവളെ എനിക്ക് വേണം; ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം സി​​ന്ധു​​വി​​നെ വി​​വാ​​ഹം ക​​ഴി​​ക്ക​​ണ​​മെ​​ന്ന അപേക്ഷയുമായി എ​​ഴു​​പ​​തു​​കാ​​ര​​ൻ! വിവാഹത്തിന് തയാറായില്ലെങ്കിൽ തട്ടിക്കൊണ്ടുപോകും; ജനസമ്പർക്ക പരിപാടിയിൽ മലൈസ്വാമിയുടെ ആവശ്യങ്ങൾ ഇങ്ങനെയൊക്കെ…

ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ബാ​​ഡ്മി​​ന്‍റ​​ണ്‍ സൂ​​പ്പ​​ർ താ​​രം പി.​​വി. സി​​ന്ധു​​വി​​നെ വി​​വാ​​ഹം ചെ​​യ്യ​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹ​​വു​​മാ​​യി എ​​ഴു​​പ​​തു​​കാ​​ര​​നാ​​യ മ​​ലൈ​​സ്വാ​​മി. രാ​​മ​​നാ​​ഥ​​പു​​രം ജി​​ല്ല​​ക്കാ​​ര​​നാ​​യ മ​​ലൈ​​സ്വാ​​മി ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ട് ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്ക് അ​​പേ​​ക്ഷ ന​​ല്കി. വി​​വാ​​ഹ​​ത്തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ സി​​ന്ധു​​വി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കു​​മെ​​ന്നും എ​​ഴു​​പ​​തു​​കാ​​ര​​ൻ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ പ്ര​​തി​​വാ​​ര പ​​രാ​​തി​​പ​​രി​​ഹാ​​ര ജ​​ന​​സ​​ന്പ​​ർ​​ക്ക പ​​രി​​പാ​​ടി​​യി​​ലാ​​ണ് മ​​ലൈ​​സ്വാ​​മി അ​​പേ​​ക്ഷ​​യു​​മാ​​യി വ​​ന്ന​​ത്. ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​രി​​യാ​​യ സി​​ന്ധു​​വി​​ന്‍റെ ചി​​ത്രം ഒ​​ട്ടി​​ച്ച ക​​ത്തു​​മാ​​യി വ​​ന്ന മ​​ലൈ​​സ്വാ​​മി അ​​ത് ക​​ള​​ക്ട​​ർ​​ക്ക് സ​​മ​​ർ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 2004 ഏ​​പ്രി​​ൽ നാ​​ലി​​നാ​​ണ് താ​​ൻ ജ​​നി​​ച്ച​​തെ​​ന്നും അ​​തു​​കൊ​​ണ്ട് ത​​നി​​ക്ക് 16 വ​​യ​​സേ ഉ​​ള്ളെ​​ന്നും മ​​ലൈ​​സ്വാ​​മി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. സി​​ന്ധു​​വി​​ന്‍റെ ക​​രി​​യ​​ർ നേ​​ട്ടം ക​​ണ്ടാ​​ണ് ഇ​​ഷ്ടം തോ​​ന്നി​​യ​​തെ​​ന്നും ജീ​​വി​​ത പ​​ങ്കാ​​ളി​​യാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​തെ​​ന്നും മ​​ലൈ​​സ്വാ​​മി പറയുന്നു.

Read More

ഷൂട്ടിംഗിനു മുമ്പ് സംവിധായകനൊപ്പം ചുംബന രംഗം റിഹേഴ്‌സല്‍ ചെയ്യണമെന്ന് ആവശ്യം ! തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നടി…

ബോളിവുഡിനെ പിടിച്ചുലച്ച മീടു ക്യാമ്പെയ്ന്‍ അടങ്ങിയെങ്കിലും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പല താരങ്ങളും ഇടയ്ക്കിടെ രംഗത്തെത്താറുണ്ട്. നടി സെറീന്‍ഖാനാണ് ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചുംബനരംഗത്തിന് റിഹേഴ്‌സല്‍ നടത്തണമെന്ന് സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സെറീന്‍ ഖാന്‍ ആരോപിക്കുന്നത്.എന്നാല്‍ സിനിമയില്‍ അന്ന് പുതുമുഖ നടിയായിരുന്നെങ്കിലും സംവിധായകന്റെ ആവശ്യം താന്‍ നിഷേധിച്ചെന്നും ചുംബനരംഗത്തിന് റിഹേഴ്‌സല്‍ നടത്താന്‍ തയ്യാറല്ലെന്ന് അറിയിച്ചതായും സെറീന്‍ ഖാന്‍ വെളിപ്പെടുത്തി. സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ഓണ്‍ലൈന്‍ മാധ്യമമായ ‘പിങ്ക് വില്ല’യോടാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. ‘പിന്നീട് ഒരിക്കല്‍ ഷൂട്ടിംഗിനിടെ സുഹൃത്തായ ഒരാള്‍ സുഹൃത് ബന്ധത്തിനപ്പുറമുള്ള ബന്ധത്തിലേക്ക് തന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്താന്‍ സാധിക്കുമെന്ന് അയാള്‍ വാഗ്ദാനം നല്‍കി. ഇപ്പോഴുള്ള അവസരങ്ങളില്‍ താന്‍ തൃപ്തയാണെന്ന് അന്ന് തന്നെ അയാള്‍ക്ക് മറുപടി നല്‍കിയെന്നും സെറീന്‍…

Read More

പത്തു ദിവസമായിട്ടും ‘സൂപ്പര്‍മാന്‍’ അവനെതേടിയെത്തിയില്ല ! ദുബായിലെ മാളില്‍ ഉപേക്ഷിക്കപ്പെട്ട അഞ്ചുവയസുള്ളു ഇന്ത്യന്‍ പയ്യന്റെ രക്ഷിതാക്കളെ കണ്ടെത്താന്‍ പോലീസ്…

അഞ്ചുവയസുകാരന്റെ കാത്തിരിപ്പ് 10-ാം ദിവസത്തില്‍ എത്തിയിട്ടും അവനെ തേടി ‘സൂപ്പര്‍മാന്‍’ എത്തിയില്ല. സെപ്തംബര്‍ ഏഴിന് ദുബായിലെ ദേരയിലെ അല്‍ റീഫ് ഷോപ്പിങ് മാളിന് വെളിയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് വയസുകാരനെ കണ്ടെത്തിയത്. കണ്ടാല്‍ ഇന്ത്യന്‍ വംശജനായ കുട്ടി ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നത്. കുട്ടി അച്ഛന്റെ പേര് സൂപ്പര്‍മാന്‍ എന്നാണ് പറയുന്നത്. സൂപ്പര്‍മാന്‍ തന്നെ കൂട്ടാന്‍ വരുമെന്നാണ് കുട്ടി ആവര്‍ത്തിച്ച് പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. നോക്കാനായി സുഹൃത്തിനെ അമ്മ ഏല്‍പ്പിച്ച കുഞ്ഞിനെ ശല്യം സഹിക്കാതെ വന്നപ്പോള്‍ ഉപേക്ഷിച്ചതാവാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടിയോട് പിതാവിന്റെ പേര് സൂപ്പര്‍മാന്‍ എന്ന് പറഞ്ഞ് പഠിപ്പിച്ചത് കണ്ടെത്താതിരിക്കാന്‍ വേണ്ടിയാവാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അല്‍ മുറാഖ്ബാത് പൊലീസ് സ്റ്റേഷനിലെ വനിതാ ഓഫീസര്‍മാരാണ് കുട്ടിയെ പരിചരിച്ചിരുന്നത്. രക്ഷിതാക്കള്‍ തിരഞ്ഞെത്താത്തതിനെ തുടര്‍ന്ന് കുട്ടിയെ ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമന്‍ ആന്‍ഡ് ചൈല്‍ഡിന് കൈമാറിയിരിക്കുകയാണ് പൊലീസ്. കുട്ടിക്ക് ശാരീരികമായ…

Read More