ജോലിക്കും മറ്റ് പഠനാവശ്യങ്ങൾക്കുമൊക്കെയായി നമ്മുടെ നാട്ടിൽ നിന്നും വിദേശത്തേക്ക് ആളുകൾ പോകാറുണ്ട്. ചില സമയങ്ങളിൽ ചിലരൊക്കെ വംശീയ അധിക്ഷേപത്തിനും ഇരയാകാറുണ്ട്. അത്തരത്തിൽ വംശീയ അധിക്ഷേപത്തിന് ഇരയായ ദന്പതിമാരുടെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ആകുന്നത്. മൂന്ന് കനേഡിയൻ യുവാക്കൾ ദമ്പതികൾക്ക് നേരെ അസഭ്യം പറയുന്നത് ആണ് വീഡിയോ. കാനഡയിലെ ഒന്റോറിയോയിലെ പീറ്റർബറോയിലുള്ള ലാൻസ്ഡൗൺ പ്ലേസ് മാളിന്റെ പാർക്കിംഗ് ഏരിയയിൽ ആണ് സംഭവം. ‘കാറിൽ നിന്നിറങ്ങി വന്ന് ഞാൻ നിന്നെ കൊല്ലുന്നത് കാണണോ’ എന്ന് യുവാക്കളിൽ ഒരാൾ ഇയാളോട് ചോദിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. തുടർന്ന് കനേഡിയൻ യുവാക്കൾ ഈ ദമ്പതികൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും വംശീയ പരാമർശങ്ങളിലൂടെ പരിഹസിക്കുകയും ചെയ്യുന്നു. തുടർന്ന് യുവാക്കളിൽ ഒരാൾ നിങ്ങൾ കുടിയേറ്റക്കാരല്ലേ എന്ന് വിളിച്ച് അപമാനിക്കുന്നതും വീഡിയോയിൽ ഉണ്ട്. കണ്ടാലറയ്ക്കുന്ന തരത്തിലുള്ള അശ്ലീലപ്രകടനങ്ങളും ഇവർ ദമ്പതികൾക്ക് നേരെ കാണിക്കുന്നത്…
Read MoreCategory: Today’S Special
ചേട്ടൻ സൂപ്പറാ… കിടിലൻ മേക്ക് ഓവറിൽ ഓട്ടോക്കാരൻ; വൈറലായി ബിഫോർ ആന്റ് ആഫ്റ്റർ വീഡിയോ; എന്ത് സുന്ദരനാണെന്ന് സൈബറിടം
നിരവധി വീഡിയോകൾ ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചിലത് നമ്മെ സന്തോഷിപ്പിക്കും ചിലത് കരയിക്കും മറ്റ് ചിലത് ചിന്തിപ്പിക്കും. എന്തായാലും സന്തോഷം തരുന്ന വീഡിയോ കാണാനാണ് എല്ലാവർക്കും ഇഷ്ടം. ഇതൊരു മേക്ക് ഓവർ വീഡിയോ ആണ്. ഓട്ടോ റിക്ഷാക്കാരനായ യുവാവ് ഒന്ന് സ്റ്റൈലിഷ് ആകാൻ നോക്കിയതാണ് വീഡിയോ. എന്തായാലും വീഡിയോ വൈറലായതോടെ ഓട്ടോക്കാരന് ഫാൻസ് കുതിച്ച് കയറി. ബിഫോർ, ആഫ്റ്റർ’ വീഡിയോ heformaledit എന്ന യൂസറാണ് പങ്കുവച്ചിരിക്കുന്നത്. ഓട്ടോ ഓടിച്ചു വരുന്ന യുവാവിനെയാണ് വീഡിയോയുടെ തുടക്കം കാണാൻ സാധിക്കുന്നത്. പിന്നീട് എല്ലാവരേയും ഞെട്ടിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മേക്ക് ഓവർ എങ്ങനെ ആയിരുന്നു എന്ന് വ്യക്തമായി മനസിലാക്കി തരുന്നു. ആദ്യ തന്നെ യുവാവിന്റെ മുടി മുറിക്കുന്നു. ഏത് തരം കട്ട് ആണ് മുടിയിൽ ചെയ്തിരിക്കുന്നതെന്നും പിന്നീട് വാച്ചിനെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചുമെല്ലാം കാണിച്ചു തരുന്നു. എന്തായാലും രണ്ടാമത്തെ ലുക്കിൽ…
Read Moreനിങ്ങൾ കണ്ട ഇന്ത്യയല്ല ഇന്ത്യ… ‘ഇതാണ് ഞാൻ അനുഭവിച്ചറിഞ്ഞ ഇന്ത്യ’; വീഡിയോയുമായി യുഎസിൽ നിന്നുള്ള യുവാവ്
മഞ്ഞണിഞ്ഞ മലനിരകളാലും പുഞ്ച വയലുകളാലുകളാലും സന്പുഷ്ടമായ രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്റെ ഭംഗിമൂലം വിദേശികളുടെ ഒഴുക്ക് ദിനംപ്രതി വർധിച്ചു വരുന്നു. ഇപ്പോഴിതാ ഇന്ത്യയെക്കുറിച്ച് വിദേശിയായ യുവാവ് പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവാവിന്റെ വാക്കുകൾ… ‘ഇന്ത്യയെന്നാൽ വൃത്തിഹീനവും ജനത്തിരക്കുമുള്ള ചേരി പ്രദേശങ്ങൾ മാത്രമല്ല. ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന, പ്രകൃതിഭംഗിയുള്ള രാജ്യമാണ്. ഇന്ത്യയിലെ പ്രാദേശികരായ ആളുകൾ അതിഥികളെ ഇഷ്ടപ്പെടുന്നവരാണ്, നല്ല ആതിഥ്യമര്യാദയുള്ളവരാണ്. ഇന്ത്യ എനിക്ക് വളരെ ഇഷ്ടമാണ്, ഇനിയും തിരിച്ച് ഇന്ത്യയിലേക്ക് വരാൻ കാത്തിരിക്കുകയാണ്’. ‘ഇന്ത്യ നിങ്ങൾക്ക് വൃത്തികെട്ടതും മലിനവുമായി തോന്നുന്നുണ്ടോ? എന്റെ പ്രിയപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ഈ രാജ്യം. ഏറ്റവും ചെലവ് കുറഞ്ഞത്. അതിശയിപ്പിക്കുന്ന ആളുകൾ, അതിശയിപ്പിക്കുന്ന വ്യത്യസ്തമായ കാലാവസ്ഥകൾ. ഞാൻ ഇപ്പോൾ മലനിരകളിലെ ഒരു വെള്ളച്ചാട്ടത്തിനടുത്താണുള്ളത്. ഇന്ത്യയെ കുറിച്ച് നിങ്ങൾ കേൾക്കുന്ന പ്രചാരണങ്ങളിലെല്ലാം സത്യത്തിന്റെ ചെറിയൊരംശം മാത്രമേയുള്ളൂ. ഈ സ്ഥലം തന്നെ…
Read Moreചാറ്റ്ജിപിടിയോട് ചോദിച്ച് ഡയറ്റ് എടുത്തു: ഉപ്പ് ഉപേക്ഷിച്ചു; 60-കാരൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റും. ഡിപ്രഷൻ വന്നാലോ അസുഖം വന്നാലോ പഠന കാര്യങ്ങളിൽ സംശയം വന്നോലോ ഒക്കെ ചാറ്റ് ജിപിടിയുടെ സഹായം തേടാറുണ്ട്. ഇപ്പോഴിതാ ഡയറ്റ് ചെയ്യുന്നതിൽ ചാറ്റ് ജിപിടിയെ ആശ്രയിച്ച് പണി വാങ്ങിയ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാനഡയിൽ നിന്നുള്ള ഒരു 60 -കാരനാണ് കഥയിലെ നായകൻ. ഉപ്പിന്റെ അപയോഗത്തെ കുറിച്ച് ഇയാൾ ചാറ്റ് ജിപിടിയോട് സംശയം ചോദിച്ചു. അപ്പോൾ ചാറ്റ് ജിപിടി അതനുസരിച്ചുള്ള ഡയറ്റും ഇദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. ചാറ്റ് ജിപിടി പറഞ്ഞത് അനിസരിച്ച് ഇയാൾ ഉപ്പിന് പകരം സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു. 1900 -കളിൽ മരുന്നുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു സോഡിയം ബ്രോമൈഡ്. ഇത് പിന്നീട് വലിയ അളവിൽ കഴിക്കുന്നത് വിഷമായിത്തീരും എന്ന് കണ്ടുപിടിക്കുകയായിരുന്നു.മൂന്ന് മാസമായി 60 -കാരൻ സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു വരികയായിരുന്നു. AI…
Read Moreഓൺലൈൻ പ്രണയം; സങ്കടങ്ങൾ പറഞ്ഞ് 80-കാരനിൽ നിന്ന് തട്ടിയെടുത്തത് കോടികൾ; സത്യം അറിഞ്ഞപ്പോൾ വൃദ്ധൻ ആശുപത്രിയിൽ
ഓൺലൈൻ പ്രണയത്തട്ടിപ്പിൽ വീണ് പണം നഷ്ടമായവർ അനവധിയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് പുറത്ത് വരുന്നത്. മുംബൈയിലാണ് സംഭവം. 80-കാരനായ വൃദ്ധൻ സോഷ്യൽ മീഡിയ വഴി ഒരു യുവതിയുമായി സൗഹൃദത്തിലാവുകയും അവർക്ക് 9 കോടിയോളം അയച്ച് കൊടുക്കുകയും ചെയ്ത വാർത്തയാണ് ഇത്. കേൾക്കുന്പോൾ ഒരു സിനിമ കഥ എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. 2023 ഏപ്രിലിലാണ് സംഭവം. ഫേസ്ബുക്കിൽ ‘ഷർവി’ എന്ന സ്ത്രീക്ക് 80-കാരൻ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. എന്നാൽ അവർ ആദ്യം ആ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യാതെ ഡിലീറ്റ് ചെയ്തു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അതേ സ്ത്രീ വയോധികൻ ഇങ്ങോട്ട് റിക്വസ്റ്റ് അയയ്ക്കാൻ തുടങ്ങി. അത് പിന്നെ സൗഹൃദത്തിലെത്തി. അങ്ങനെ നമ്പർ പരസ്പരം കൈമാറി. സംഭാഷണം പിന്നീട് വാട്ട്സ്ആപ്പിലെത്തി, ക്രമേണ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു. സംസാരം തുടരുന്നതിനിടയിൽ അവർ വിവാഹമോചിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും…
Read Moreബന്ധുക്കളായ യുവതികളെ കാണാതായി: ദിവസങ്ങൾ ശേഷം രണ്ടാളും മടങ്ങി വന്നത് ‘വിവാഹിതരായി’; തീരുമാനത്തിൽ നിന്നും പിന്മാറി തങ്ങളോടൊപ്പം മടങ്ങിവരണമെന്ന് ബന്ധുക്കൾ
ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായതോടെ നാടെങ്ങും പാഞ്ഞ് വീട്ടുകാരും നാട്ടുകാരും. പോലീസ് സ്റ്റേഷനിലെത്തി വീട്ടുകാർ ഇരുവരേയും കാണാനില്ലന്ന് പരാതിയും എഴുതിക്കൊടുത്തു. പോലീസും പെൺകുട്ടികൾക്കായി തെരച്ചിൽ ആരംഭിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ആണ് സംഭവം. പോലീസ് അന്വേഷണം ഊർജിതമാക്കി. രണ്ടുപേരേയും കണ്ടെത്താൻ സാധിച്ചില്ല. എന്നാല്‍ ദിവസങ്ങൾക്ക് ശേഷം മടങ്ങി വന്ന പെണ്‍കുട്ടികൾ പോലീസ് സ്റ്റേഷനിൽ എത്തി തങ്ങൾ പരസ്പരം വിവാഹിതരായിയെന്ന് അറിയിച്ചു. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി. പോലീസ് സ്റ്റേഷനിലെത്തിയ യുവതികളിൽ ഒരാൾ വരന്റെ വേഷത്തിലും മറ്റേയാൾ വധുവിന്റെ വേഷത്തിലുമായിരുന്നു. ഒന്നര വർഷത്തോളമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചെന്നും ജീവിക്കുന്നെങ്കിൽ ഒന്നിച്ചുണ്ടാകുമെന്നും ഇവർ പറഞ്ഞു. എന്നാൽ തീരുമാനത്തിൽ നിന്നും പിന്മാറി തങ്ങളോടൊപ്പം മടങ്ങിവരണമെന്ന് ബന്ധുക്കൾ യുവതികളോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് വഴങ്ങിയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Read Moreപട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല…. ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: വിപഞ്ചികയ്ക്കു പിന്നാലെ അതുല്യ
തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. പട്ടിയെപോലെ തല്ലിയിട്ടുണ്ട്. ആഹാരം തന്നില്ല. കൊല്ലംജില്ലയില്‍ ജനിച്ചുവളര്‍ന്നു ഭര്‍ത്താവിനൊടൊപ്പം ഷാര്‍ജയില്‍ താമസിക്കുമ്പോള്‍ പിഞ്ചുകുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്ത വിപഞ്ചിക എന്ന യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നന്നതാണ്. വിപഞ്ചികയും ഭര്‍ത്താവ് നിതീഷും മകള്‍ വൈഭവിയുമായി സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബമായിട്ടാണ് അയല്‍വാസികള്‍ പോലും കരുതിയിരുന്നത്. അവര്‍ക്കിടയില്‍ ഇത്രയ്ക്ക് വലിയ പ്രശ്നമുണ്ടെന്ന് മരണവാര്‍ത്ത കേട്ടപ്പോഴാണ് പലര്‍ക്കും മനസിലായത്.കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഫളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് നിതീഷുമായി വിപഞ്ചിക ഒരു വര്‍ഷത്തിലേറെയായി അകല്‍ച്ചയില്‍ കഴിയുക ആയിരുന്നു. ഈ സമയത്ത് താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്ദതെക്കുറിച്ചു അടുത്ത ഒരു ബന്ധുവിന് അയച്ച ശബ്ദസന്ദേശം ഇപ്പോള്‍ പുറത്ത്…
Read Moreആര്‍ത്തിമൂത്തവര്‍ ഉറഞ്ഞുതുള്ളുന്നു: സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ജീവനൊടുക്കുന്ന പെൺകുട്ടികൾ…
10 ലക്ഷം രൂപയും 50 പവന് സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയാണ് കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതിയെ(25) നാഗര്‍കോവിലേക്കു വിവാഹം കഴിപ്പിച്ചയച്ചത്. എന്നാല്‍ വെറും ആറുമാസമാണ് ഈ വിവാഹജീവിതം നിലനിന്നുള്ളൂ. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള വിവാഹം. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചെന്നും ശബ്ദസന്ദേശത്തില്‍ ശ്രുതി പറയുന്നുണ്ട്. ശ്രുതിയുടെ പിതാവ് കോയമ്പത്തൂരില്‍ തമിഴ്നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തി ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. കാര്‍ത്തിയുടെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. ഭര്‍ത്താവിനൊപ്പം വീടിനു പുറത്തു പോകാന്‍ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശ്രുതിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു. നൊമ്പരമായി താരയും മക്കളും നിഷ്കളങ്കരായ രണ്ടു കുരുന്നുകളുടെ കളി ചിരി…
Read Moreകുളിച്ചു കയറുന്ന ലാഘവത്തോടെ പോയി കുളിമുറിയിൽ പ്രസവിച്ചു: നവജാത ശിശുവിനോട് യുവതി ചെയ്തത്…
ന്യൂഡൽഹി: കുളിമുറിയിൽ പ്രസവിച്ചശേഷം നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് 26കാരിയായ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. 2023 മുതൽ പട്ടേൽ നഗറിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് റായ്ബറേലി സ്വദേശി റോഷ്നിയെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 26ന് വീട്ടുടമയും കുടുംബവും ഒരു പാർട്ടിക്ക് പുറത്തുപോയപ്പോൾ റോഷ്നി ഒറ്റയ്ക്ക് കുളിമുറിയിൽ കുഞ്ഞിനെ പ്രസവിച്ചു. സാമൂഹിക അപകീർത്തി ഭയന്ന് കുഞ്ഞിനെ തുണികൊണ്ട് കഴുത്തുഞെരിച്ച് കൊന്നതായി അവർ പോലീസിനോട് പറഞ്ഞു. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി കെട്ടിടത്തിന്റെ ചവറ്റുകൊട്ടയിൽ വലിച്ചെറിയുകയായിരുന്നു. ജൂലൈ 28ന് വെസ്റ്റ് പട്ടേൽ നഗറിലെ ഒരു ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ വെളുത്ത പ്ലാസ്റ്റിക് ബാഗിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പട്ടേൽ നഗർ പോലീസ് പറഞ്ഞു. കാമുകനിൽനിന്ന് ഗർഭിണിയായ യുവതി വിവരം കാമുകനെ അറിയിച്ചെങ്കിലും ഇയാൾ പിന്തുണച്ചിരുന്നില്ല. വയർ വീർക്കുന്നതിന് കാരണമായ രോഗാവസ്ഥ തനിക്കുണ്ടെന്ന് അവകാശപ്പെട്ടാണ് യുവതി തന്റെ…
Read Moreലാഭത്തിൽ കുതിച്ച് മെട്രോ: പ്രവര്‍ത്തനലാഭത്തില്‍ ഹാട്രിക്കടിച്ച് കൊച്ചി മെട്രോ
കൊച്ചി: നഷ്ടത്തിലാകുമെന്നു കരുതിയ കൊച്ചി മെട്രോ തുടര്‍ച്ചയായി മൂന്നാം വര്‍ഷത്തിലും പ്രവര്‍ത്തനലാഭത്തില്‍. 2024-25 സാമ്പത്തികവര്‍ഷത്തില്‍ 33.34 കോടിയുടെ പ്രവര്ത്തനലാഭമാണു റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.4 കോടിയുടെ വര്‍ധന. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളുടെ വിജയമാണിതെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. 2017-18 ല്‍ 24.19 കോടിയുടെ പ്രവര്ത്തനനഷ്ടത്തിലാണു കൊച്ചി മെട്രോയുടെ ആദ്യവര്‍ഷം കടന്നുപോയത്. 2018-19 ല്‍ നഷ്ടം 5.70 കോടിയായി കുറയ്ക്കാനായി. 2019-20 ല്‍ വീണ്ടും 13.92 കോടിയായും 2020-21 ല്‍ 56.56 കോടിയായും നഷ്ടം വര്‍ധിച്ചു. എന്നാല്‍ 2021-22 ല്‍ നഷ്ടം 34.94 കോടിയായി കുറയ്ക്കാനായി. തുടര്‍ന്നുള്ള വര്‍ഷം മെട്രോയ്ക്ക് സുവര്‍ണകാലമായിരുന്നു. 2022-23 ല്‍ നഷ്ടത്തില്‍നിന്നു ലാഭത്തിലേക്ക് മാറി. 5.35 കോടിയാണ് ആ വര്‍ഷം മിച്ചം വയ്ക്കാനായത്. 2023-24ല്‍ 22.94 കോടി പ്രവര്ത്തനലാഭത്തോടെ വരുമാനം മെച്ചപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 45…
Read More