ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന ബജറ്റ് ടൂറിസത്തിനൊപ്പം ബജറ്റ് സ്റ്റേയും ഒരുക്കും. ഒന്നിലധികം ദിവസം നീണ്ടുനില്‍ക്കുന്ന വിനോദ സഞ്ചാരത്തിനാണ് താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കുന്നത്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോട്ടലുകളുമായി സഹകരിച്ചാണ് താമസ ഭക്ഷണ സൗകര്യം ഒരുക്കുന്നത്. ഒന്നിലധികം ദിവസം നീണ്ടുനില്‍ക്കുന്ന ബജറ്റ് ടൂറിസം പരിപാടിയിൽ വിനോദ സഞ്ചാരികൾ തന്നെ രാത്രി താമസത്തിന് മുറി കണ്ടെത്തുകയും വാടകയ്ക്ക് എടുക്കുകയും വേണമായിരുന്നു. ഇത് വിനോദ സഞ്ചാരികൾക്കു ബുദ്ധിമുട്ടായി മാറുന്നതിനാലാണ് ബജറ്റ് സ്റ്റേ സൗകര്യമൊരുക്കുന്നത്. നിലവിൽ കെഎസ്ആർടിസി മൂന്നാർ, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ സ്വന്തമായി താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ടിടത്തും പഴയ ബസുകൾ മുറികളാക്കിയാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി ഡോർമെറ്ററിയുടെ നിർമാണം നടന്നുവരികയാണ്. നെല്ലിയാമ്പതിയിൽ ഒരു ഹോട്ടലുമായി സഹകരിച്ച് ബജറ്റ് സ്റ്റേ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസം സെൽ റിസോർട്ട് ടൂറിസത്തിലേക്കും നീങ്ങുന്നുണ്ട്.…
Read MoreCategory: Today’S Special
തെല്ലൊരാശ്വാസം… പവന് 400 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,160 രൂപയും പവന് 73,280 രൂപയുമായി.
Read Moreകളിക്കുന്നതിനിടയിൽ നാണയങ്ങൾ വിഴുങ്ങി: 12-കാരന്റെ വയറ്റിൽ നിന്നും ഈസോഫാഗോസ്കോപ്പി വഴി പുറത്തെടുത്തത് 3 നാണയങ്ങൾ
എന്ത് കിട്ടിയാലും വായിൽ വയ്ക്കുക എന്നത് ചില കുട്ടികളുടെ ശീലമാണ്. ഇപ്പോഴിതാ 12-കാരനായ കുട്ടിയുടെ വായിൽ നിന്നും ലഭിച്ച വസ്തുക്കൾ കേട്ടാൽ നമ്മൾ ഞെട്ടും. ന്യൂഡൽഹിയിലാണ് സംഭവം. രണ്ട് അഞ്ച് രൂപയുടേയും ഒരു പത്ത് രൂപയുടേയും നാണയമാണ് കുട്ടി വിഴുങ്ങിയത്. നാണയങ്ങൾ വിഴുങ്ങിയതിന് പിന്നാലെ കുട്ടിക്ക് വെള്ളം കുടുക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാതെ വന്നു. അതോടെ മാതാപിതാക്കൾ കുട്ടിയെ ഡോ. ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാണയങ്ങൾ അന്നനാളത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. നാണയം കൊണ്ട് കളിക്കുന്നതിനിടയിലാണ് കുട്ടി അത് വിഴുങ്ങിയത്. അസ്വസ്ഥത അനുഭവപ്പെട്ടയുടൻതന്നെ വീട്ടുകാരോട് ഇക്കാര്യം അവൻ പറഞ്ഞു. വാഴപ്പഴം കഴിച്ചാൽ പെട്ടന്ന് ഇറങ്ങിപ്പോകുമെന്ന് കരുതി വീട്ടുകാർ കുട്ടിയെക്കൊണ്ട് വാഴപ്പഴം കഴിപ്പിക്കുകയും വെള്ളം കുടിപ്പിക്കുകയുമൊക്കെ ചെയ്യിപ്പിച്ചു. എന്നിട്ടും ഇത് ഇറങ്ങിപ്പോകുന്നില്ലന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർ പരിശോധനയിൽ അന്നനാളത്തിൽ നാണയങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയും…
Read Moreയാത്രക്കാരന്റെ ഫോൺ മോഷ്ടിച്ച് കള്ളൻ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും എടുത്തുചാടി; വീഡിയോ കാണാം
യാത്ര ചെയ്യുന്പോൾ നമ്മൾ വളരെയധികം സൂക്ഷിക്കണം. പ്രത്യേകിച്ച് ഒറ്റയ്ക്ക്. ബസിലായാലും ട്രെയിനിൽ ആയാലും മോഷണം പതിവാണ്. അതിനാൽത്തന്നെ സ്വന്തം വസ്തു വകകൾ സൂക്ഷിക്കണമെന്ന് എല്ലായിടങ്ങളിലും എഴുതി വച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു മോഷണമാണ് വൈറലാകുന്നത്. ട്രെയിൻ യാത്രയ്ക്കിടെ ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളനാണ് വാർത്തയിലെ താരം. ഫോണുമായി കടന്നു കളയാൻ ശ്രമിച്ച യുവാവിനെ കൂടെയുള്ളവർ പഞ്ഞിക്കിട്ടു. ആൾക്കൂട്ടത്തിന്റെ ഇടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. @mktyaggi എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് യാത്രക്കാർ ചേർന്ന് അയാളെ അടിച്ച് ശരിയാക്കി. അവിടെ നിന്നും എങ്ങനെയും ഓടിപ്പോകണമെന്ന ചിന്തയിൽ മറിച്ചൊന്ന് ചിന്തിക്കാതെ യുവാവ് ട്രെയിനിന്റെ കന്പിയിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങാൻ നോക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ ട്രെയിൻ വേഗത്തിൽ പോകുന്നത് കാരണം കന്പിയിൽ തന്നെ പിടിച്ചു നിൽക്കാൻ മാത്രമേ അയാൾക്ക്…
Read Moreറോഡ് ഇപ്പോൾ ഇവിടെ ആക്കിയോ: മദ്യപിച്ച്, വാഹനം ഓടിച്ച് കയറ്റിയത് വീടിന്റെ മതിലിന് മുകളിൽ; വൈറലായി വീഡിയോ
മദ്യപിച്ച് വാഹനം ഓടിക്കുന്നത് അത്യധികം കുറ്റകരമാണ്. മദ്യം അകത്തായാൽ സ്വബോധം തന്നെ നഷ്ടപ്പെടും. ഇപ്പോഴിതാ മദ്യപിച്ച് വാഹനം ഓടിച്ച വ്യക്തിക്ക് സംഭവിച്ച ദുരന്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൈദരാബാദിനടുത്തുള്ള മെഡ്ചൽ-ദുണ്ടിഗൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്യപിച്ച് ലക്ക് കെട്ട് ലവലേശം ബോധം ഇല്ലാതെ വാഹനം ഓടിച്ച് ഒരു വീടിന്റെ മതിലിനു മേൽ കയറ്റിയതാണ് വാർത്ത. ടാറ്റ ആൾട്രോസ് വണ്ടിയാണ് ഇയാൾ വീടിനു മുകളിൽ ഇടിച്ച് കയറ്റിയത്. സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല. പ്രദേശ വാസികൾ ഉടൻതന്നെ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് എത്തി വാഹനം അവിടെ നിന്നും നീക്കുകയും ചെയ്തു. ദൃക്സാക്ഷികൾ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read Moreപെട്ടെന്നൊരു ദിവസം കാമുകിക്കൊരു ബെസ്റ്റി വന്നു; അവനോട് മിണ്ടരുതെന്ന് നിർദേശം; കേൾക്കാതെ പിന്നെയും ചങ്ങാത്തം കൂടി; യുവാവിനെ കഴുത്തറുത്ത് കൊന്നു കാമുകൻ
ന്യൂഡൽഹി: പെൺസുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 20-കാരനെ കഴുത്തറുത്തു കൊന്നു. ഡൽഹിയിലാണു സംഭവം. രണ്ടാം വർഷ ബി കോം വിദ്യാർഥിയായ ഹർഷ് ഭാട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗർ സ്വദേശിയായ അക്ഷത് ശർമയെ പോലീസ് പിടികൂടി. തന്റെ പെൺസുഹൃത്തും ഭാട്ടിയും തമ്മിലുള്ള സൗഹൃദത്തിൽ അക്ഷത് ശർമ അസ്വസ്ഥനായിരുന്നു. പെൺകുട്ടിയിൽനിന്ന് അകലംപാലിക്കാൻ അക്ഷത് നിരവധി തവണ ഹർഷിനു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഹർഷ് ഇത് അവഗണിച്ചു. ഈമാസം 17ന് പെൺകുട്ടിയോടൊപ്പം ഹർഷ് നിൽക്കുമ്പോഴാണ് സംഭവം നടന്നത്. അക്ഷത്, ഇവരുടെ അടുക്കലേക്ക് അടുത്തേക്ക് വരികയും ബ്ലേഡ് ഉപയോഗിച്ച് ഹർഷിന്റെ കഴുത്ത് മുറിക്കുകയും ചെയ്തു. സംഭവത്തിൽ പാണ്ഡവ് നഗർ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമക്കളുടെ പേരിൽ ഉള്ളതെല്ലാം എഴുതിവച്ചു: സ്വത്തുക്കൾ കൈയിലെത്തിയപ്പോൾ സ്വഭാവം മാറി; പ്രായമായ മാതാപിതാക്കളെ പരിചരിച്ചില്ല; യുവതിയുടെ പക്കൽനിന്ന് ഭൂമി പിടിച്ചെടുത്തു
തേനി: തമിഴ്നാട്ടിൽ പ്രായമായ മാതാപിതാക്കളെ പരിചരിക്കാത്ത മകളുടെ പക്കൽനിന്ന് ഭൂമി പിടിച്ചെടുത്ത് റവന്യൂ അധികൃതർ. തമിഴ്നാട്ടിലെ തേനി ചിന്നമന്നൂർ പ്രദേശത്താണ് അഞ്ച് കോടി രൂപ വിലവരുന്ന ഭൂമി റവന്യു വകുപ്പ് അധികൃതർ പിടിച്ചെടുത്തത്. തുടർന്ന് ഭൂമി മാതാവ് ലോകമണിക്ക് റവന്യൂ വകുപ്പ് തിരിച്ചു നൽകി. ഓടപ്പെട്ടി സ്വദേശികളായ കലൈമണി-ലോകമണി ദമ്പതികളുടെ ഭൂമിയാണ് തിരികെ ലഭിച്ചത്. ഇവർക്ക് അഞ്ച് ആൺമക്കളാണുള്ളത്. ഇതിൽ രണ്ടു പേർ സൈന്യത്തിലാണ്. വർഷങ്ങൾക്ക് മുൻപ് മക്കളുടെ പേരിൽ 12 ഏക്കർ ഭൂമി ഇരുവരും രജിസ്റ്റർ ചെയ്തുനൽകിയിരുന്നു. എന്നാൽ സ്വത്തുക്കൾ കൈയിലെത്തിയതോടെ മക്കൾ ഇവരെ അവഗണിച്ചുതുടങ്ങി. ഇതിനെതിരേ ഇരുവരും പരാതി നൽകിയെങ്കിലും പിതാവ് കലൈമണി വൈകാതെ മരിച്ചു. തുടർന്നും മക്കളുടെ അവഗണ തുടർന്നപ്പോൾ മാതാവ് ലോകമണി വീണ്ടും പരാതിയുമായി അധികൃതർക്ക് മുൻപിലെത്തി. ഇതിൽ ഇടപെട്ട റവന്യൂ വകുപ്പ് ഭൂമിയുടെ ആധാര രജിസ്ട്രേഷൻ റദ്ദാക്കുകയായിരുന്നു.
Read Moreസാറേ ഇത് കഞ്ചാവാണ്… ‘ലഹരിപ്പോലീസ്’: ഹെറോയിൻ വലിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങൾ പുറത്ത്
പഞ്ചാബിൽ പോലീസ് ഉദ്യോഗസ്ഥൻ കഞ്ചാവ് വലിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഹോഷിയാർപുരിലെ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ഗൺമാനായി ജോലി ചെയ്യുന്ന പ്രവീൺ കുമാർ കഞ്ചാവ് വലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രവീൺ കുമാറിനെ സ്ഥലം മാറ്റി. രാഷ്ട്രീയനേതാവിന്റെ സുരക്ഷാ ചുമതലയിൽനിന്നു മാറ്റിയെന്നും ഇയാൾക്കെതിരേ വകുപ്പുതല നടപടിയും ആരംഭിച്ചതായും ഹോഷിയാർപുർ സ്പെഷ്യൽ പോലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവീൺ ഇപ്പോൾ ലഹരി വിമുക്തകേന്ദ്രത്തിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.
Read Moreവിമാനത്താവളത്തിലെ 14-ഓളം കടകളിൽ മോഷണം നടത്തി രാജ്യം വിട്ടു: പിടിക്കപ്പെടില്ലന്ന സമാധാനത്താൽ വീണ്ടും അവിടേക്ക് തന്നെ വന്നു; ഇന്ത്യക്കാരൻ പിടിയിൽ
സിംഗപ്പൂരിലെ ജുവൽ ചാംഗി വിമാനത്താവളത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യക്കാരൻ പിടിയിൽ. മോഷണ ശേഷം ഇയാൾ രാജ്യം വിട്ടു. എന്നാൽ താൻ പിടിക്കപ്പെടില്ലന്ന ആത്മ വിശ്വാസത്താൽ അയാൾ വീണ്ടും അവിടേക്ക് തിരികെ എത്തിയപ്പോൾ പോലീസ് കൈയോടെ പിടി കൂടുകയായിരുന്നു. വിമാനത്താവളത്തിലെ 14-ഓളം കടകളിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ബാഗുകൾ എന്നിവയുൾപ്പെടെ ഏകദേശം 5,136 സിംഗപ്പൂർ ഡോളർ അതായത് 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. മെയ് 29നായിരുന്നു ഇയാൾ മോഷണ ശ്രമം നടത്തിയത്. വിമാനത്താവളത്തിലെ കടകളിൽ സ്റ്റോക്ക് പരിശോധിക്കുന്നതിനിടയിൽ കടയിൽ നിന്നും ഒരു ബാഗ് മോഷണം പോയതായി കണ്ടെത്തി. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് കടയിൽ നിന്നും ബാഗുമായി കടന്നു കളയുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ലന്ന് അധികം വൈകാതെ പോലീസ് കണ്ടെത്തി. എയർപോർട്ടിനുള്ളിലെ…
Read Moreദാനധര്‍മങ്ങളുടെ പുണ്യഭൂമിയെന്ന് കേള്‍വികേട്ട ധര്‍മസ്ഥലയില്‍ പെണ്കുട്ടികള്ക്കുചുറ്റും വട്ടമിടുന്ന കഴുകന്മാർ
രാജ്യത്താകെ പേരുകേട്ട തീര്‍ഥാടന കേന്ദ്രമാണ് ദക്ഷിണകന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കില്‍ നേത്രാവതിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ധര്‍മസ്ഥല. അവിടെയുള്ള ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, ജൈനമതാചാര്യനായ ബാഹുബലിയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത കൂറ്റന്‍ പ്രതിമ, പഴയകാലത്തെ കാറുകളുടെയും പുരാതന രേഖകളുടെയും ചിത്രങ്ങളുടെയും മ്യൂസിയം തുടങ്ങിയവയെല്ലാം തീര്‍ഥാടകരെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നവയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹെഗ്ഡെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രവും ട്രസ്റ്റും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ധര്‍മാധികാരി എന്ന പേരിലാണ് ട്രസ്റ്റിന്റെ തലവന്‍ അറിയപ്പെടുന്നത്. അഞ്ചര പതിറ്റാണ്ടിലേറെയായി ധര്മാധികാരിയായി പ്രവര്‍ത്തിക്കുന്നത് ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെയാണ്. രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. കര്‍ണാടകയിലെ പരമോന്നത ബഹുമതിയായ കര്‍ണാടക രാജ്യരത്ന അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡോ. വീരേന്ദ്ര ഹെഗ്ഡെയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ധര്‍മസ്ഥലയില്‍ നടക്കാറുള്ള സര്‍വമത സമ്മേളനങ്ങളും സ്ത്രീധനത്തിനെതിരായ സമൂഹ വിവാഹങ്ങളും വ്യാപകമായ അംഗീകാരങ്ങള്‍ നേടിയിട്ടുള്ളതാണ്.…
Read More