പെ​ൺ​പു​ലി​ക​ൾ… ‘ലേ​ഡീ​സ് ഒ​ൺ​ലി’​യാ​യി ബ​ഹി​രാ​കാ​ശ പേ​ട​കം: ദൗ​ത്യം വി​ജ​യം

വ​നി​ത​ക​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ശ​ത​കോ​ടീ​ശ്വ​ര​ൻ ജെ​ഫ് ബെ​സോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ബ്ലൂ ​ഒ​റി​ജി​ൻ’ ക​ന്പ​നി ന​ട​ത്തി​യ എ​ൻ​എ​സ് 31 ബ​ഹി​രാ​കാ​ശ ദൗ​ത്യം വി​ജ​യം. പ്ര​ശ​സ്ത ഗാ​യി​ക ക്യേ​റ്റി പെ​റി ഉ​ൾ​പ്പെ​ടെ ആ​റ് വ​നി​ത യാ​ത്രി​ക​രു​മാ​യി​ട്ടാ​യി​രു​ന്നു ബ​ഹി​രാ​കാ​ശ​ത്തേ​ക്കു പേ​ട​കം കു​തി​ച്ച​ത്. ഭൂ​മി​ക്കും ബ​ഹി​രാ​കാ​ശ​ത്തി​നും ഇ​ട​യി​ലു​ള്ള ക​ർ​മാ​ൻ രേ​ഖ​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് പേ​ട​കം ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. പ​ത്ത് മി​നി​റ്റോ​ള​മാ​ണ് ദൗ​ത്യം നീ​ണ്ടു​നി​ന്ന​ത്. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഗെ​യി​ൽ കിം​ഗ്, നാ​സ​യി​ലെ മു​ൻ ശാ​സ്ത്ര​ജ്ഞ ആ​യി​ഷ ബോ​വ്, പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക അ​മാ​ൻ​ഡ ന്യൂ​യെ​ൻ, ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ക​രി​ൻ ഫ്ലി​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ലോ​റ​ൻ സാ​ഞ്ച​സ് എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ.

Read More

പാ​ട്ടു​പാ​ടു​ന്ന​തി​നി​ട​യി​ൽ കാ​ണി​ക​ളെ കൈ​യി​ലെ​ടു​ക്കാ​ൻ മ​ല​ക്കം മ​റി​ഞ്ഞു; ന​ടു​വ​ടി​ച്ച് വീ​ണ് ഗാ​യ​ക​ൻ; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത്

സ്റ്റേ​ജ് പ​രി​പാ​ടി​ക​ളി​ൽ കാ​ണി​ക​ളെ കൈ​യി​ൽ എ​ടു​ക്കാ​ൻ പ​ല ത​ര​ത്തി​ലു​ള്ള വി​ദ്യ​ക​ളും പ​രി​പാ​ടി ന​ട​ത്തു​ന്ന​വ​ർ ചെ​യ്യാ​റു​ണ്ട്. പാ​ട്ടു​കാ​രാ​ണെ​ങ്കി​ൽ കാ​ണി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​റു​ണ്ട്. മി​മി​ക്രി​ക്കാ​രാ​ണെ​ങ്കി​ൽ കാ​ണി​ക​ളെ ന​ർ​മ​രൂ​പേ​ണ ക​ളി​യാ​ക്കാ​റു​മൊ​ക്കെ​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഇ​ൻ​ഡി​യോ​യി​ലു​ള്ള എം​പ​യ​ർ പോ​ളോ ക്ല​ബി​ലെ പ​രി​പാ​ടി​യി​ൽ പാ​ട്ടു​പാ​ടു​ന്ന​തി​നി​ട​യി​ൽ മ​ല​ക്കം മ​റി​യാ​ൻ ശ്ര​മി​ച്ച ഗാ​യ​ക​ന് പ​റ്റി​യ ദു​ര​ന്ത​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വാ​ർ​ഷി​ക സം​ഗീ​ത, ക​ലാ​മേ​ള​യാ​യ കോ​ച്ചെ​ല്ല​യി​ലെ ഒ​രു പ്ര​ക​ട​ന​ത്തി​നി​ടെ d4vd എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നും ഗാ​ന ര​ചി​താ​വു​മാ​യ ഡേ​വി​ഡി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​യാ​യ ക​ലാ​കാ​ര​നാ​ണ് ഇ​ദ്ദേ​ഹം. വേ​ദി​യി​ൽ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ബാ​ക്ക്ഫ്ലി​പ്പ് ചെ​യ്യാ​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണ് അ​പ​ക​ട​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഗാ​യ​ക​നെ ആ​ശ്വ​സി​പ്പി​ച്ചും വി​മ​ർ​ശി​ച്ചും നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. കൃ​ത്യ​മാ​യ പ്രാ​ക്ടീ​സ് ചെ​യ്തു വേ​ണം ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നെ​ന്ന് ഡേ​വി​ഡി​നെ സ്നേ​ഹ​ത്തോ​ടെ…

Read More

എ​ന്തൊ​ക്കെ​യാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്… ചൂട് കുറയ്ക്കാന്‍ കോളജ് ചുവരില്‍ ചാണകം തേച്ച് പ്രിന്‍സിപ്പല്‍; പ്രതിഷേധവുമായി വിദ്യാർഥികൾ

ക്ലാ​സ്മു​റി​യു​ടെ ചു​വ​രു​ക​ളി​ല്‍ ചാ​ണ​കം തേ​ച്ച് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ത്യു​ഷ് വ​ത്സ​ല. ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ല​ക്ഷ്മി ഭാ​യ് കോ​ള​ജി​ലാ​ണ് സം​ഭ​വം. അ​സ​ഹ​നീ​യ​മാ​യ ചൂ​ട് കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ചൂ​ട് കു​റ​യ്ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ചു​മ​രു​ക​ളി​ൽ ചാ​ണ​കം മെ​ഴു​കു​ന്ന​തെ​ന്നാ​ണ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​തി​നെ​തി​രേ കോ​ള​ജി​ലെ ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും രം​ഗ​ത്തെ​ത്തി. ചു​മ​രി​ൽ ചാ​ണ​കം തേ​ക്കു​ന്ന​തി​നു മു​ൻ​പ് കോ​ള​ജി​ലെ ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ടി​യി​രു​ന്ന​തെ​ന്ന് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​റ​യു​ന്നു. പൊ​ട്ടി​ത്ത​ക​ർ​ന്ന വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ആ​ദ്യം ന​ന്നാ​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. വേ​ന​ലി​ല്‍ വ​ള​രെ​യ​ധി​കം ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന കോ​ള​ജി​ലെ ബ്ലോ​ക്ക് സി​യി​ലെ ചു​രു​ക​ളി​ലാ​ണ് പ്രി​ൻ​സി​പ്പ​ൽ ചാ​ണ​കം തേ​ച്ച​ത്. ചി​ല ജീ​വ​ന​ക്കാ​ര്‍ ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം.    

Read More

പു​ത്ത​നു​ടു​പ്പി​ട്ട് കു​ഞ്ഞ് മാ​ലാ​ഖ​യെ​പ്പോ​ലൊ​രു​വ​ൾ: ചി​മ്പാ​ൻ​സി കു​ഞ്ഞി​നെ മ​നു​ഷ്യ കു​ട്ടി​യെ പോ​ലെ അ​ണി​യി​ച്ചൊ​രു​ക്കി മൃ​ഗ​ശാ​ലാ ജീ​വ​ന​ക്കാ​ർ; വി​മ​ർ​ശി​ച്ച് മൃ​ഗ​സ്നേ​ഹി​ക​ൾ

മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന ആ​ളു​ക​ൾ​ക്ക് കൗ​തു​ക​മു​ണ​ർ​ത്താ​ൻ വേ​ണ്ടി കു​ര​ങ്ങ​നെ മ​നു​ഷ്യ​ക്കോ​ലം കെ​ട്ടി​ച്ച് മൃ​ഗ​ശാ​ലാ ജീ​വ​ന​ക്കാ​ർ. മ​ധ്യ ചൈ​ന​യി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. കു​ഞ്ഞ് ചി​മ്പാ​ൻ​സി​യെ ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി​യെ​പ്പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ വ​സ്ത്ര​ങ്ങ​ൾ അ​ണി​യി​ക്കു​ക​യും ഹെ​യ​ർ സ്റ്റൈ​ൽ ചെ​യ്യു​ക​യും ചെ​യ്തു. ‘ക്വി​ക്സി’ എ​ന്നാ​ണ് ഈ ​ചി​മ്പാ​ൻ​സി​യു​ടെ ഓ​മ​ന പേ​ര്. മ​നു​ഷ്യ ശി​ശു​ക്ക​ളെ​പ്പോ​ലെ ത​ന്നെ​യാ​ണ് ഈ ​ചി​മ്പാ​ൻ​സി കു​ഞ്ഞി​നെ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഞൊ​ടി​യി​ട​യി​ലാ​ണ് ഇ​വ​ൾ സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധ കേ​ന്ദ്ര​മാ​യ​ത്. വൈ​കാ​തെ ത​ന്നെ ഒ​രു ഓ​ൺ​ലൈ​ൻ സെ​ലി​ബ്രി​റ്റി​യാ​യി ഇ​വ​ൾ മാ​റി​ക്ക​ഴി​ഞ്ഞു. കു​ഞ്ഞു​ങ്ങ​ളു​ടെ പോ​ലെ ന​ല്ല ഉ​ടു​പ്പൊ​ക്കെ ധ​രി​ച്ച് നി​ൽ​ക്കു​ന്ന ‘ക്വി​ക്സി’ യു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. സ​ന്ദ​ർ​ശ​ക​ർ ചി​മ്പാ​ൻ​സി​ക്ക് കൈ ​കൊ​ടു​ക്കു​ന്ന​തും ഒ​പ്പം നി​ന്ന് ഫോ​ട്ടോ എ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. എ​ന്നാ​ൽ, മൃ​ഗ​ശാ​ല​യു​ടെ ഈ ​ന​ട​പ​ടി​ക്കെ​തി​രെ മൃ​ഗ​സ്നേ​ഹി​ക​ളി​ൽ നി​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. അ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. ചി​മ്പാ​ൻ​സി​യു​ടെ…

Read More

അ​ടു​ത്തു വാ.. ​അ​ടു​ത്തു വാ… ​അ​ടു​ത്തു വ​ന്നാ​ട്ടേ: പ​ല്ലു​തേ​ക്കാ​ൻ മ​ടി​യു​ള്ള​വ​ർ​ക്കാ​യി ഇ​താ ചി​ക്ക​ന്‍റെ രു​ചി​യി​ൽ ടൂ​ത്ത് പേ​സ്റ്റുമായി കെെഫ്സി

പ​ല്ലു​തേ​ക്കാ​ൻ മ​ടി​യു​ള്ള ചി​ല​രെ​ങ്കി​ലും ന​മു​ക്കി​ട​യി​ൽ ഉ​ണ്ടാ​കും. എ​ന്നാ​ൽ ചി​ക്ക​ൻ വേ​ണോ​ന്ന് ചോ​ദി​ച്ചാ​ൽ ര​ണ്ടാ​മ​തൊ​ന്ന് ചി​ന്തി​ക്കാ​തെ യെ​സ് മൂ​ളു​ന്ന​വ​രാ​കും അ​ക്കൂ​ട്ട​ത്തി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും. പ​ല്ലു​തേ​ക്കാ​ൻ മ​ടി​ച്ച് നി​ൽ​ക്കു​ന്ന ചി​ക്ക​ൻ കൊ​തി​യ​ൻ​മാ​ർ​ക്ക് വേ​ണ്ടി വി​പ​ണി​യി​ൽ പു​തി​യൊ​രു സാ​ധ​നം ഇ​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. മ​റ്റൊ​ന്നു​മ​ല്ല, ടൂ​ത്ത് പേ​സ്റ്റ് ആ​ണ്. ഓ​സ്ട്രേ​ലി​യ​യി​ലെ ഹി​സ്‌​മൈ​ൽ എ​ന്ന ദ​ന്ത പ​രി​ച​ര​ണ ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് കെ​എ​ഫ്സി ആ​ണ് വ​റു​ത്ത ചി​ക്ക​ന്‍റെ രു​ചി​യു​ള്ള ടൂ​ത്ത് പേ​സ്റ്റ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ര​സം അ​തൊ​ന്നു​മ​ല്ല. പേ​സ്റ്റ് ഇ​പ്പോ​ൾ കി​ട്ടാ​നി​ല്ല. പു​റ​ത്തി​റ​ക്കി​യ ഉ​ത്പ​ന്ന​ങ്ങ​ൾ അ​ത്ര​യും വി​റ്റു തീ​ർ​ന്നു. പ​തി​നൊ​ന്ന് ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ, സു​ഗ​ന്ധ​വ്യ​ജ്ഞ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കെ​എ​ഫ്സി ഈ ​പേ​സ്റ്റ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല്ലു തേ​ക്കു​ന്പോ​ൾ കെ​എ​ഫ്സി​യു​ടെ ചൂ​ടു​ള്ള ജ്യൂ​സി​യാ​യ ഒ​രു ചി​ക്ക​ൻ ഫ്രൈ ​ക​ഴി​ക്കു​ന്ന രു​ചി വാ​യി​ൽ നി​റ​യും. പ​ക്ഷേ, കു​ളി​ർ​മ​യും അ​തോ​ടൊ​പ്പം വൃ​ത്തി​യും ഉ​ണ്ടാ​കും. അ​വ​സാ​നം മി​ക​ച്ച ഒ​രു പ​ല്ലു തേ​ക്ക​ൽ അ​നു​ഭ​വം ത​ന്നെ ഈ…

Read More

പ​ഴം പ​ച്ച​ക്ക​റി​ക​ൾ എ​ന്തു​മാ​വ​ട്ടെ എ​ന്തി​നേ​യും ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കാ​മി​വി​ടെ… മ​ട്ടു​പ്പാ​വി​ല്‍ ഫ​ല​വ​ര്‍​ഗ​ത്തോ​ട്ട​മൊ​രു​ക്കി നെ​ജി​മ

വീ​ടി​നു മു​ക​ളി​ല്‍ മ​ട്ടു​പ്പാ​വി​ല്‍ 50 ത​രം ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ ന​ട്ട് നൂ​റു​മേ​നി വി​ള​വെ​ടു​ത്ത ഒ​രു വ​നി​ത മാ​ന്നാ​റി​ല്‍ ഉ​ണ്ട്. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി​യോ​ടൊ​പ്പം അ​മ്പ​തി​ല​ധി​കം പ​ഴ​വ​ര്‍​ഗ​ങ്ങ​ളും വി​ള​യി​ച്ചി​രി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ മാ​ന്നാ​ര്‍ നെ​ടു​ങ്ങാ​ട്ടു​ത​റ​യി​ല്‍ സൈ​നു​ദ്ദീ​നി​ന്‍റെ ഭാ​ര്യ നെ​ജി​മ​യാ​ണ്. ജോ​ലി​ത്തി​ര​ക്കും വീ​ട്ടി​ലെ ഏ​കാ​ന്ത​ത​യും ന​ല്‍​കി​യ മാ​ന​സി​ക സ​മ​ര്‍​ദ​ങ്ങ​ളി​ല്‍നി​ന്നും ഒ​രു ര​ക്ഷ​പെ​ട​ലാ​യി​ട്ടാ​ണ് മ​ട്ടു​പ്പാ​വി​ല്‍ കൃ​ഷി തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ല്‍ത​ന്നെ വി​ജ​യം ക​ണ്ട​തോ​ടെ ജോ​ലി​ക്ക് ഒ​പ്പം കൃ​ഷി​യും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി. ആ​കെ​യു​ള്ള അ​ഞ്ചു ​സെ​ന്‍റ് പു​ര​യി​ട​ത്തി​ൽ ടെ​റ​സി​ന്‍ മു​ക​ളി​ല്‍ മു​ന്തി​രി, മാ​ള്‍​ട്ട, മു​സ​മ്പി, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, സ്‌​ട്രോ​ബെ​റി, വൈ​റ്റ് ലോ​ങ്ങ​ന്‍, മി​ല്‍​ക്ക് ഫ്രൂ​ട്ട്, അ​ബി​യു, ജം​ബോ​ട്ടി​ക്കാ​ബ (മ​ര​മു​ന്തി​രി), പ​ല​ത​രം പേ​ര​ക​ള്‍, സ​പ്പോ​ട്ട​ക​ള്‍, മാ​വു​ക​ള്‍, സീ​ഡ്‌ലസ് ലെ​മ​ണ്‍, ഇ​സ്രാ​യേ​ല്‍ ഓ​റ​ഞ്ച്, നെ​ല്ലി, അ​നാ​ര്‍, മി​റ​ക്കി​ള്‍ ഫ്രൂ​ട്ട്, പീ​ന​ട്ട് ബ​ട്ട​ര്‍, റം​ബൂ​ട്ടാ​ന്‍, ബേ​യ​ര്‍ ആ​പ്പി​ള്‍ (ഗ്രീ​ന്‍, റെ​ഡ്), ഡാ​ല്‍​ഡ​റി ചാ​മ്പ, അ​ത്തി, മ​ല​യാ​പ്പി​ള്‍, ബ്ലാ​ക്ക് ഞാ​വ​ല്‍,…

Read More

കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന് ആ​ദ്യ​മാ​യാ​ണ് ഈ ​അം​ഗീ​കാ​രം: ക​ണ്ണാ​ടി​പ്പാ​യ​യ്ക്ക് ഭൗ​മ സൂ​ചി​കാപ​ദ​വി

​ആ​ദി​വാ​സി​ക​ൾ നെ​യ്തെ​ടു​ക്കു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ചി​ത​മ​ല്ലാ​ത്ത ക​ണ്ണാ​ടിപ്പാ​യ​യ്ക്ക് ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്‍​മ​ണി പാ​ല​പ്ലാ​വ് ആ​ദി​വാ​സി കോ​ള​നി​യി​ലെ ഊ​രാ​ളി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ദി​വാ​സി​ക​ളാ​ണ് ക​ണ്ണാ​ടി​പ്പാ​യ നെ​യ്തെ​ടു​ക്കു​ന്ന​ത്. ജി​ല്ല​യി​ലേ​ക്ക് ഭൗ​മ​സൂ​ചി​ക പ​ദ​വി​യെ​ത്തു​ന്ന​ത് ഇ​തു ര​ണ്ടാംത​വ​ണ​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം വ​ട്ട​വ​ട വെ​ളു​ത്തു​ള്ളി​ക്കും ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന് ആ​ദ്യ​മാ​യാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്. പാ​ല​പ്ലാ​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ നൂ​റോ​ളം ഉൗ​രാ​ളി കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളി​ൽ ക​ണ്ണാ​ടിപ്പാ​യ നെ​യ്യു​ന്നു​ണ്ട്. ഇ​വ​രു​ടെ കു​ല​ത്തൊ​ഴി​ലാ​യ ക​ണ്ണാ​ടിപ്പാ​യ​നി​ർ​മാ​ണം ഉൗ​രാ​ളി കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട പ്രാ​യ​മാ​യ സ്ത്രീ​ക​ൾ മാ​ത്ര​മെ ഇ​വി​ടെ ചെ​യ്യു​ന്നു​ള്ളൂ. വ​ന​ത്തി​ൽനി​ന്ന് പ്ര​ത്യേ​ക​യി​നം ഈ​റ്റ കൊ​ണ്ടു​വ​ന്നാ​ണ് ക​ണ്ണാ​ടി​പ്പാ​യ നെ​യ്യു​ന്ന​ത്. പ​ഴ​യ കാ​ല​ത്ത് രാ​ജാ​വി​നെ മു​ഖം കാ​ണി​ക്കാ​ൻ ചെ​ല്ലു​ന്പോ​ൾ ആ​ദി​വാ​സി​ക​ൾ കാ​ണി​ക്ക​യാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത് ക​ണ്ണാ​ടി പ്പാ​യ​യാ​യി​രു​ന്നു. ഏ​റെ മി​നു​സ​മു​ള്ള​തും സൂ​ര്യ​പ്ര​കാ​ശ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തു​മാ​യ​തി​നാ​ലാ​ണ് ഇ​തി​നെ ക​ണ്ണാ​ടി​പ്പാ​യ എ​ന്നു വി​ളി​ക്കു​ന്ന​ത്. ആ​റ​ടി നീ​ള​വും നാ​ല​ടി വീ​തി​യു​മു​ള്ള​താ​ണ് ഒ​രു പാ​യ. ഒ​രു…

Read More

മാ​സ​ത്തി​ൽ ആ​റ് ദി​വ​സം ഒ​രു മി​നി​റ്റ് മു​മ്പ് ഓ​ഫീ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​തി​ന് യു​വ​തി​യെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ച് വി​ട്ടു; പി​ന്നാ​ലെ ക​ഥ​യി​ൽ ട്വി​സ്റ്റ്

ജോ​ലി സ്ഥ​ല​ത്ത് കൃ​ത്യ​നി​ഷ്ഠ പാ​ലി​ക്കേ​ണ്ട​ത് ഓ​രോ ജീ​വ​ന​ക്കാ​ര​ന്‍റേ​യും ക​ട​മ​യാ​ണ്. ക​ന്പ​നി നി​യ​മ​പ്ര​കാ​രം എ​പ്പോ​ഴാ​ണ് ക​യ​റേ​ണ്ട​തെ​ന്നും ജോ​ലി ക​ഴി​ഞ്ഞ് എ​പ്പോ​ഴാ​ണ് ഇ​റ​ങ്ങേ​ണ്ട​തെ​ന്നു​മൊ​ക്കെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും വ​ച്ചി​ട്ടു​ണ്ടാ​കും. അ​തി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ച് എ​ന്തെ​ങ്കി​ലും ചെ​യ്താ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ക​ന്പ​നി വി​ധി​ക്കു​ന്ന ശി​ക്ഷ ത​ന്നെ ല​ഭി​ക്കും. എ​ന്നാ​ൽ അ​ന്യാ​യ​മാ​യി അ​ത്ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും ക​ന്പ​നി പ്ര​വ​ർ​ത്തി​ച്ചാ​ൽ പ​രാ​തി​പ്പെ​ടാ​നും ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. ദ​ക്ഷി​ണ ചൈ​ന​യി​ലെ ഗ്വാ​ങ്‌​ഡോം​ഗ് പ്ര​വി​ശ്യ​യി​ലെ ഗ്വാ​ങ്‌​ഷോ​യി​ൽ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​യി​ൽ മാ​സ​ത്തി​ൽ ആ​റ് ദി​വ​സം ഒ​രു മി​നി​റ്റ് നേ​ര​ത്തെ ജോ​ലി സ്ഥ​ല​ത്ത് നി​ന്ന് ഇ​റ​ങ്ങി​യ​തി​ന് വാ​ങ് എ​ന്ന യു​വ​തി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ച് വി​ട്ടു. എ​ന്നാ​ൽ ക​ന്പ​നി​യു​ടെ അ​ന്യാ​യ​മാ​യ ഈ ​പ്ര​വ​ർ​ത്തി​യി​ൽ യു​വ​തി കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി ക​മ്പ​നി​യു​ടെ ന​ട​പ​ടി അ​ന്യാ​യ​മാ​ണെ​ന്നും ജീ​വ​ന​ക്കാ​രി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി ജോ​ലി​സ്ഥ​ല​ത്ത് നി​ന്നും പി​രി​ച്ചു വി​ട്ട​തി​ന് തൊ​ഴി​ലു​ട​മ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും വി​ധി​ച്ചു. മൂ​ന്ന് വ​ർ​ഷ​മാ​യി ഇ​തോ ക​ന്പ​നി​യി​ൽ…

Read More

ഭ​ർ​ത്താ​വി​നെ ക​ടി​ച്ച് കീ​റാ​നാ​യി തു​നി​ഞ്ഞ ചീ​ങ്ക​ണ്ണി​യെ വ​ലി​ച്ച് കീ​റി ഭാ​ര്യ;​ കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

അ​പ്ര​തീ​ക്ഷി​ത​മാ​യി ചീ​ങ്ക​ണ്ണി ക​ടി​ക്കാ​ൻ വ​ന്നാ​ൽ എ​ന്താ​കും ചെ​യ്യു​ക. ഭ​ർ​ത്താ​വാ​യ ജോ​യ്‌​യെ ക​ടി​ക്കാ​നെ​ത്തി​യ ചീ​ങ്ക​ണ്ണി​യെ എ​ടു​ത്ത് അ​ല​ക്കി ഭാ​ര്യ മ​രി​യ​ൻ റോ​സ​ർ. സൗ​ത്ത് ക​രോ​ലി​ന​യി​ലാ​ണ് സം​ഭ​വം. പൂ​ന്തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നെ എ​ട്ട​ര അ​ടി നീ​ള​മു​ള്ള ചീ​ങ്ക​ണ്ണി ആ​ക്ര​മി​ക്കാ​നെ​ത്തി​യ​ത്. കു​ള​ത്തി​ന​ടു​ത്ത് പ​ണി​യെ​ടു​ത്ത്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ജോ​യ്. അ​പ്പോ​ഴാ​ണ് ചീ​ങ്ക​ണ്ണി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് ഇ​ഴ​ഞ്ഞെ​ത്തി​യ​ത്. പെ​ട്ടെ​ന്ന് ചീ​ങ്ക​ണ്ണി ജോ​യ്‌​യു​ടെ കാ​ലി​ൽ പി​ടി​ച്ച് വ​ലി​ച്ചു. ഇ​ത് ക​ണ്ട ഭാ​ര്യ അ​ടു​ത്തു ക​ണ്ട ഒ​രു മ​ര​ക്കു​റ്റി വ​ലി​ച്ചെ​ടു​ത്ത് ചീ​ങ്ക​ണ്ണി​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്തു. അ​ത് ചീ​ങ്ക​ണ്ണി​ക്ക് മേ​ൽ കു​ത്തി​ക്ക​യ​റ്റി. അ​തോ​ടെ ചീ​ങ്ക​ണ്ണി ജോ​യ്‌​യു​ടെ കാ​ലി​ലെ പി​ടി വി​ട്ടു. റോ​സ​റി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ് ഭ​ർ​ത്താ​വി​നെ ചീ​ങ്ക​ണ്ണി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നാ​യ​ത്. പോ​ലീ​സും നാ​ട്ടു​കാ​രു​മെ​ല്ലാം മ​രി​യ​ൻ റോ​സ​റി​ന്‍റെ ഈ ​പ്ര​വ​ർ​ത്തി​യി​ൽ അ​വ​രെ അ​ഭി​ന​ന്ദി​ച്ചു. ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി താ​ൻ എ​ന്തും ചെ​യ്യു​മെ​ന്നാ​ണ് റോ​സ​ർ പ​റ​യു​ന്ന​ത്.

Read More

ത​ല​മു​ടി എ​ണ്ണാ​ൻ ത​ല​മൊ​ട്ട​യ​ടി​ച്ച് യു​വാ​വ്: വേ​റെ പ​ണി​യൊ​ന്നു​മി​ല്ലേ​യെ​ന്ന് സൈ​ബ​റി​ടം

ക​ട​ലി​ലെ മ​ണ​ൽ​ത്ത​രി​ക​ൾ പോ​ലെ എ​ണ്ണാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് ത​ല​യി​ലെ മു​ടി​യെ​ന്ന് പ​ണ്ടൊ​ക്കെ പ​റ​ഞ്ഞ്കേ​ൾ​ക്കാ​റു​ള്ള​ത​ല്ലേ. എ​ന്നാ​ൽ ആ ​ചൊ​ല്ലി​നെ തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്. ത​ല​മു​ടി എ​ണ്ണാ​ൻ വേ​ണ്ടി സ്വ​ന്തം ത​ല മൊ​ട്ട അ​ടി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​യാ​ൾ. ത​ല​മു​ടി മു​ഴു​വ​ൻ ക​ള​യു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ത​ല​മു​ഴു​വ​ൻ മൊ​ട്ട അ​ടി​ച്ച​ശേ​ഷം യു​വാ​വ് അ​തെ​ല്ലാം ഒ​രു പേ​പ്പ​റി​ൽ എ​ടു​ത്ത് വ​യ്ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ത​ല​മു​ടി എ​ണ്ണു​ന്ന​തി​നാ​യി മു​റി​ച്ചു ക​ള​ഞ്ഞ എ​ല്ലാ മു​ടി​യും ഓ​രോ ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചു. അ​തി​നു ശേ​ഷം ഓ​രോ​ന്ന് ഓ​രോ​ന്നാ​യി എ​ണ്ണു​ന്നു. ഓ​രോ മു​ടി എ​ണ്ണു​ന്പോ​ഴും ഓ​രോ ക​ല്ല് അ​ള​വാ​യി ക​ണ​ക്കാ​ക്കി കു​ട്ട​യി​ലേ​ക്ക് ഇ​ടു​ന്നു. എ​ല്ലാ ദി​വ​സ​വും 10 മു​ത​ൽ 12 മ​ണി​ക്കൂ​ർ വ​രെ എ​ടു​ത്താ​ണ് ഓ​രോ മു​ടി​യും ഇ​യാ​ൾ എ​ണ്ണു​ന്ന​ത്. ശേ​ഷം, ത​ന്‍റെ ത​ല​യി​ൽ 91,300 മു​ടി​യി​ഴ​ക​ൾ ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ത​ന്‍റെ ഈ ​ശ്ര​മ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്ന…

Read More