പണ്ട് അധികം ശ്രദ്ധിക്കാതെ പോയ വീഡിയോകൾ ഇപ്പോൾ വീണ്ടും ചിലർ കുത്തിപ്പൊക്കിക്കൊണ്ട് വരാറുണ്ട്. അതുപോലെ വീണ്ടും ശ്രദ്ധനേടുകയാണ് കുരങ്ങൻ പട്ടം പറത്തുന്ന വീഡിയോ. കോവിഡ് സമയത്ത് എല്ലാവരും തന്നെ വീഡിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സമയമായിരുന്നു. എല്ലാവരും സോഷ്യൽ മീഡിയയെ ആണ് ആസമയത്ത് എന്റർടെയ്മെന്റിനായി ആശ്രയിച്ചത്. അന്ന് സോഷ്യൽ മീഡിയയിൽ ട്രെന്റിംഗിൽ ആയിരുന്നു ഈ കുരങ്ങച്ചാർ. ഉത്തർപ്രദേശിലെ വാരണസിയിൽ യുവാക്കള്‍ പട്ടം പറത്തുന്നതിനിടെ ടെറസിലിരിക്കുകയായിരുന്നു കുരങ്ങൻ. ഇത് കണ്ടുകൊണ്ട് കുറേ നേരമിരുന്ന കുരങ്ങൻ നൂൽ പൊട്ടിച്ച് തന്റെ കൈവശം വച്ചു. പിന്നീട് പട്ടത്തെ നിയന്ത്രിച്ചത് കുരങ്ങനായിരുന്നു. ആളുകൾ താഴെ നിന്ന് ബഹളം വയ്ക്കുന്നുണ്ടായിരുന്നെങ്കിലും കുരങ്ങൻ പട്ടം പറത്തൽ തുടർന്നുകൊണ്ടേയിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read MoreCategory: Today’S Special
ഒരു കയ്യബദ്ധം, നാറ്റിക്കരുത്… സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൽ പുഴു; വിശദീകരണവുമായി ഹോട്ടൽ
ചില ദിവസങ്ങളിൽ ഭക്ഷണം ഉണ്ടാക്കാൻ നമുക്ക് മടി കാരണം പറ്റാറില്ല. ഓൺലൈനിൽ ഓർഡർ ചെയ്യുകയേ അപ്പോൾ നിവർത്തിയുള്ളു. പ്രമുഖ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോയെ ആശ്രയിച്ച യുവാവിനു കിട്ടിയ മുട്ടൻ പണിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. ബംഗളൂരുവിലെ ക്ലൗഡ് കിച്ചണിൽ നിന്നാണ് യുവാവ് ഭക്ഷണം ഓർഡർ ചെയ്തത്. ആരോഗ്യദായകമായ ഭക്ഷണം വില്ക്കുന്നുവെന്ന് അവകാശപ്പെടുന്ന ‘ഫ്രഷ് മെനു’ എന്നാണ് ക്ലൗഡ് കിച്ചണെ കുറിച്ച് അവർത്തന്നെ പറയുന്നത്. അത് വിശ്വസിച്ച് യുവാവും ഭക്ഷണം ഓർഡർ ചെയ്തു. കൊതിയോടെ ഭക്ഷണം കഴിക്കാൻ ചെന്നപ്പോഴതാ ഭക്ഷണത്തിൽ പുഴു. അത് കണ്ടയുടനേതന്നെ യുവാവ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും പങ്കുവച്ചു. ‘വളരെ നാളിന് ശേഷമാണ് ഞാന്‍ പുറത്ത് നിന്നും എന്തെങ്കിലും വാങ്ങി കഴിക്കാമെന്ന് വിചാരിച്ചത്. അതാണ് ദേ ഇങ്ങനെ അവസാനിച്ചത്. ദയവ് ചെയ്ത് നിങ്ങള്‍ പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണം. മറ്റ് നിര്‍വാഹമില്ലെങ്കില്‍…
Read Moreഅയ്യോ സാറേ…. തല പൊങ്ങുന്നില്ല, തീരെ വയ്യാ… ജീവനക്കാരില്‍ രോഗാവധി കൂടുന്നു; അന്വേഷണത്തിന് സ്വകാര്യ ഡിറ്റക്ടീവുകളെ നിയമിച്ച് ഓഫീസുകൾ
സ്കൂളിൽ പഠിക്കുന്ന സമയത്തും അതുമല്ലങ്കിൽ കോളജിൽ വച്ചുമൊക്കെ കള്ളത്തരം പറഞ്ഞ് അവധി എടുക്കാറുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ചിലരാകട്ടെ പഠനമെല്ലാം കഴിഞ്ഞ് ജോലിക്ക് പ്രവേശിച്ചപ്പോഴും അവിടെയും കള്ളത്തരം പറഞ്ഞ് ലീവ് എടുക്കാറുണ്ട്. പനിയാണ് സാർ, തല തീരെ പൊക്കാൻ വയ്യ എന്നു പറഞ്ഞ് രാവിലെ തന്നെ അവധി ചോദിച്ച് വാങ്ങും, എന്നിട്ട് കൂട്ടുകാരോടുമൊത്ത് ചില്ല് ചെയ്യാൻ പോകും. അങ്ങനെയുള്ള വ്യക്തിയാണോ നിങ്ങൾ? ഇത്തരക്കാരെ കണ്ടെത്താൻ ഡിക്ടടീവിനെ ഏർപ്പെടുത്തിയിരിക്കുകയാണ് ജർമ്മന്‍ കമ്പനികൾ. പണ്ടൊക്കെ ലീവ് എടുക്കണമെങ്കിൽ കന്പനിയിൽ ലീവ് ലെറ്റർ കൊടുക്കണമായിരുന്നു. എന്നാൽ, കോവിഡ് സമയം കഴിഞ്ഞതോടെ കന്പനിയിൽ നിന്ന് ലീവ് വേണമെങ്കിൽ രാവിലെ വിളിച്ച് പറഞ്ഞാലും മതിയെന്ന അവസ്ഥയിലേക്ക് എത്തി. അതിനാൽത്തന്നെ പലരും രാവിലെ ലീവ് പയുന്നത് പതിവാക്കി. ജീവനക്കാരില്‍ പലരും ഈ പഴുതുപയോഗിച്ച് നിരന്തരം അവധിയെടുക്കാൻ തുടങ്ങി. ഇതോടെയാണ് ജീവനക്കാരുടെ രോഗവധി സത്യമാണോ എന്നറിയാന്‍ സ്വകാര്യ…
Read Moreഏകാന്തത അനുഭവിക്കുന്നവരാണോ നിങ്ങൾ: പേടിക്കേണ്ട ആര്യ നിങ്ങൾക്ക് കൂട്ടായുണ്ട്; എഐ റോബോട്ടിനെ അവതരിപ്പിച്ച് ടെക്ക് കന്പനി
സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തെ ഒരുപാട് ബാധിച്ചിട്ടുണ്ട്. മനുഷ്യൻ വലരുന്നതിനനുസരിച്ച് ടെക്നോളജിയും വളർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവും മനുഷ്യനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴിതാ യുഎസ് ആസ്ഥാനമായുള്ള ഒരു ടെക് കമ്പനിയായ റിയൽബോട്ടിക്സ് പുതുവർഷത്തിൽ ആരംഭിച്ച റോബോട്ട് ആണ് ഇപ്പോൾ ചർച്ച ആകുന്നത്. അത്യാധുനിക എഐ റോബോട്ടിനെയാണ് കന്പനി അവതരിപ്പിച്ചത്. ഈ നൂതന റോബോട്ട് മനുഷ്യനോട് സമാനമായ മുഖഭാവങ്ങൾ പ്രകടിപ്പിക്കുകയും ആഴത്തിലുള്ളതും അർഥവത്തായതുമായ ഇടപെടലുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.1.5 കോടിയാണ് റോബോട്ടിന്റെ വില. ആര്യ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോർട്ട് ഒറ്റനോട്ടത്തിൽ ജീവനുള്ള ഒരു യുവതി ആണന്നേ പറയുകയുള്ളൂ. ഏകാന്തതയെ ചെറുക്കുന്നതിനും എഐ കൂട്ടാളികളെ മനുഷ്യരിൽ നിന്ന് അടർത്തിമാറ്റാൻ സാധിക്കാതെ ബന്ധിപ്പിക്കുന്നതിനും വേണ്ടിയാണ് റോബോട്ട് ലക്ഷ്യമിടുന്നതെന്ന് റിയൽബോട്ടിക്സ് സിഇഒ ആൻഡ്രൂ കിഗുവൽ പറഞ്ഞു.
Read Moreഅതൊക്കെ ഒരു യോഗമാണ് … സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ സമ്മാനം കേട്ടാൽ ഞെട്ടും
ലോട്ടറി അടിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ചില മനുഷ്യർ ദിവസേന ലോട്ടറി എടുക്കാറുണ്ട്. എന്നാൽ സമ്മാനം അടിക്കുന്നത് വളരെ കുറവാണ്.മറ്റു ചിലരാകട്ടെ ഏത് നമ്പർ അടിക്കുമെന്ന് അവർക്ക് നല്ല നിശ്ചയം ഉണ്ട്. അവർ ഏത് ലോട്ടറി ടിക്കറ്റ് എടുത്താലും അതിന് സമ്മാനവും അടിക്കും. ഇപ്പോഴിതാ ലോട്ടറിയുമായി ബന്ധപ്പെട്ട വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം മേരിലാൻഡിലെ പ്രിൻസ് ജോർജ് കൗണ്ടിയിലെ ഒരു യുവതി ലോട്ടറി ടിക്കറ്റെടുത്തു. അവർ സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറിയാണ് എടുത്തത്. ഒക്സൺ ഹിൽ സിപ്പ് ഇൻ മാർട്ടിൽ നിന്ന് 9-9-0-0-0 എന്ന നമ്പറുകളുള്ള ടിക്കറ്റാണ് യുവതി വാങ്ങിയത്. നറുക്കെടുത്തപ്പോൾ അവർക്ക് $50,000 (ഏകദേശം 43 ലക്ഷം രൂപ) സമ്മാനവും അടിച്ചു. എന്തായാലും യുവതി സ്വപ്നത്തിൽ കണ്ട നമ്പറൈണ് എടുത്തതെന്ന് പറഞ്ഞാൽ കേട്ടവർക്കൊക്കെ അൽപമൊന്നു വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിലും ഇത് സത്യം…
Read Moreകൈയടിക്കെടാ മക്കളേ … ക്യാപ്റ്റൻ ഡോ. പി.എസ്. ചിത്രയ്ക്കു പുരസ്കാരം
തൃശൂർ: ദേശീയതലത്തിൽ പ്രതിരോധമന്ത്രാലയത്തിനു കീഴിൽവരുന്ന ഡയറക്ടർ ജനറൽ എൻസിസിയുടെ മികച്ച അസോസിയേറ്റ് എൻസിസി ഓഫീസർക്കുള്ള ഡിജി എൻസിസി കമ്മന്റേഷൻ അവാർഡ് വടക്കാഞ്ചേരി സ്വദേശിനി ക്യാപ്റ്റൻ ഡോ.പി.എസ്. ചിത്രയ്ക്ക്. 26നു ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ അവാർഡ് സമ്മാനിക്കും. സെവൻ കേരള ഗേൾസ് ബറ്റാലിയനു കീഴിൽവരുന്ന തൃശൂർ ശ്രീകേരളവർമ കോളജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ് ചിത്ര. 2023-24 കാലയളവിൽ വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്. കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക അസോസിയേറ്റ് എൻസിസി ഓഫീസറാണ് ചിത്ര. വടക്കാഞ്ചേരി കുമരനെല്ലൂർ ശിവശക്തിയിൽ പി.ഡി. ശിവരാമകൃഷ്ണൻ- പാർവതി ദമ്പതിമാരുടെ മകളും വി.ആർ. രാമചന്ദ്രന്റെ ഭാര്യയുമാണ്.
Read Moreസൈബര്‍ കുരുക്കില്‍ നിന്ന് എന്നു രക്ഷ?
സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചു, വ്യക്തി ഹത്യ നടത്തി, ഫോട്ടോ പ്രചരിപ്പിച്ചു… പണം തട്ടി അനുദിനം നാം കേട്ടുകൊണ്ടിരിക്കുന്നതാണിത്… ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ പല പ്രമുഖരും വീഴുന്നതും കണ്ടുകഴിഞ്ഞു. മറ്റെല്ലാ വിഭാഗങ്ങളിലും കുറ്റകൃത്യങ്ങള്‍ കുറഞ്ഞപ്പോള്‍ വര്‍ധനവുണ്ടായത് സൈബര്‍ കേസുകളുടെ എണ്ണത്തില്‍ മാത്രമാണെന്നത് സോഷ്യല്‍ മീഡിയയെ പലരും ദുരുപയോഗം ചെയ്യുന്നു എന്നതിന് തെളിവാണ്. 2024-ൽ സംസ്ഥാനത്ത് 41,394 ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വരും അത്. സോഷ്യല്‍ മീഡിയ വഴിയുള്ള സൈബര്‍ അക്രമണ കേസുകളിലും കുറവുണ്ടായില്ല. 2024 ലെ ലോക്സഭാതെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 42 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുവര്‍ഷത്തില്‍ സൈബര്‍ അക്രമണം അതുപോലെ തുടരുന്നു. പുകയില കേസുകള്‍ കുറഞ്ഞു, ലഹരിക്ക് പിന്നാലെ പുകയില ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും…
Read Moreഓട്ടോയിൽ കളർ കോഴിക്കുഞ്ഞുങ്ങൾ; വൈറലായി വീഡിയോ
ദിവസേന നമ്മൾ ബസിലും കാറിലും ഓട്ടോയിലുമൊക്കെ യാത്ര ചെയ്യുന്നവരാണ്. യാത്രയിൽ പല തരത്തിലുള്ള കാഴ്ചകളും നമ്മെ ഏറെ ആകർഷിക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ‘ബംഗളൂരുവിലെ ഒരു ദിവസത്തെ യാത്രയും വിരസമല്ല’ എന്ന് പറഞ്ഞുകൊണ്ട് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഓട്ടോറിക്ഷയുടെ അകത്ത് നിന്നുള്ള കാഴ്ചകളാണ് വീഡിയോ. ഓട്ടോയിൽ പിൻസീറ്റിനും പിന്നിലായി നിറമുള്ള കുറേ കോഴിക്കുഞ്ഞുങ്ങളെയും കാണാൻ സാധിക്കും. നമുക്കെല്ലാവർക്കും കോഴിക്കുഞ്ഞുങ്ങളെ കാണാൻ ഇഷ്ടമുള്ളവരാണ്. എന്നാൽ ഓട്ടോയിൽ ഇത്തരത്തിലുള്ള കാഴ്ച വളരെ കൗതുകമുണർത്തുന്നതാണ്. എന്നാൽ വീഡിയോ കണ്ട പലരും കമന്റുമായി എത്തി. ഇത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. കോഴികളെ കളറടിപ്പിച്ചതും ഓട്ടോയിൽ ഇങ്ങനെ കൊണ്ടുപോകുന്നതും ശരിയായ കാര്യമല്ല എന്നും അവർ കൂട്ടിച്ചേർത്തു.
Read Moreട്രിപ്പിംഗ് മോഡ് ഓൺ… വീരപ്പൻകാട്ടിൽ ഉല്ലാസയാത്ര
‘വീരപ്പൻ’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കൊള്ളക്കാരൻ കൂസു മുനിസ്വാമി വീരപ്പൻ വിഹരിച്ചിരുന്ന വനം കാണാൻ കർണാടക അവസരമൊരുക്കുന്നു. സത്യമംഗലം കാടുകളിലൂടെ 22 കിലോമീറ്റർ സഫാരി തുടങ്ങിയിരിക്കുകയാണ് കർണാടക വനം വകുപ്പ്. വീരപ്പന്റെ ജന്മഗ്രാമമായ കൊല്ലേഗൽ ഗോപിനാഥത്തിൽനിന്നാണ് സഫാരിയുടെ തുടക്കം. കർണാടക-തമിഴ്നാട് അതിർത്തിയായ കാവേരി വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്ര ഹൊഗനേക്കൽ വെള്ളച്ചാട്ടത്തിനരികെ അവസാനിക്കും. ഇവിടെ താമസത്തിനായി ടെന്റുകളും ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകിട്ടും ഓരോ യാത്രകയാണ് ഒരുക്കിയിരിക്കുന്നത്. തൊണ്ണൂറുകളിൽ ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധ കാട്ടുകള്ളനായിരുന്നു വീരപ്പൻ. ആനകളെ കൊന്നു കൊമ്പെടുത്തും ചന്ദനം വെട്ടിവിറ്റും കർണാടക-തമിഴ്നാട് അതിർത്തിവനങ്ങളിൽ കാട്ടുരാജാവായി വീരപ്പൻ വാണു. പോലീസുകാർ ഉൾപ്പെടെ നിരവധിപ്പേരെ വീരപ്പൻ കൊന്നുതള്ളി. കന്നഡ സൂപ്പർ സ്റ്റാർ ഡോ. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതും വീരപ്പന്റെ ഭീകരതയുടെ മുഖം തുറന്നുകാട്ടുന്നതായിരുന്നു. 184 പേരെ വീരപ്പൻ വധിച്ചെന്നാണു കണക്ക്. ഇതിൽ 97പേർ പോലീസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. ആയിരത്തോളം ആനകളെയും വീരപ്പൻ കൊന്നിട്ടുണ്ട്. 2004ൽ ധർമപുരിക്കടുത്ത്…
Read Moreഒരുലക്ഷം ശമ്പളമില്ലാത്തവന് പെണ്ണില്ല..! വിവാഹമാർക്കറ്റിൽ വൻ പ്രതിസന്ധിയെന്നു യുവാക്കൾ
ഇന്ത്യയില്‍ യുവതികളുടെ മാതാപിതാക്കളുടെ വരനെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾ കാരണം യുവാക്കൾക്കു വിവാഹം കഴിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നു സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തൽ. വിവാഹത്തെ ഇന്നു നിയന്ത്രിക്കുന്നത് പണമാണെന്നാണു സമൂഹമാധ്യമ ഉപയോക്താക്കളുടെ കൂട്ടപ്പരാതി. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളാണു പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍നിന്നു പലപ്പോഴും ഉണ്ടാകുന്നത്. വിവാഹനിശ്ചയ ചടങ്ങുകളില്‍ വരന്റെ ശമ്പളം അന്വേഷിച്ചുള്ള സംഭാഷണങ്ങള്‍ അസ്വസ്ഥമാക്കുന്നുവെന്നും യുവാക്കൾ പരാതിപ്പെടുന്നു. വിനീത് കെ എന്ന എക്സ് ഉപയോക്താവിന്റെ കുറിപ്പാണ് വിവാഹമാർക്കറ്റിൽ യുവാക്കൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു വഴിവച്ചത്. വധുവിന്റെ മാതാപിതാക്കൾക്കു വരന്റെ ശമ്പളത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ അതിനുകടന്നതാണെന്നു കുറപ്പിൽ പറയുന്നു. മാസം ഒരു ലക്ഷത്തില്‍ കുറവ് ശമ്പളമുള്ള വ്യക്തി ഐടിയിൽ ആണെങ്കില്‍ പോലും പരിഗണിക്കപ്പെടുന്നില്ല. മാതാപിതാക്കളുടെ മാനസികാവസ്ഥ റീസെറ്റ് ചെയ്യേണ്ടതുണ്ട്. 28 വയസുള്ള ഒരാൾക്ക് ഏങ്ങനെ 1-2 ലക്ഷം രൂപ മാസം സമ്പാദിക്കാന്‍ കഴിയും, വീടും കാറും ഉണ്ടാകും? പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ തലമുറയ്ക്ക് ഇതൊക്കെ ഉണ്ടായത്…
Read More