വ​ന്നു വ​ന്നു മൃ​ഗ​ങ്ങ​ൾ​ക്കും ജീ​വി​ക്കാ​ൻ പ​റ്റാ​താ​യോ: മൃ​ഗ​ശാ​ല​യി​ലെ ഭ​ക്ഷ​ണം മോ​ഷ്ടി​ച്ചു വി​റ്റു, ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

മൃ​ഗ​ശാ​ല​യി​ൽ നി​ര​വ​ധി ജീ​വി​ക​ളും അ​വ​യെ പ​രി​പാ​ലി​ക്കാ​ൻ നി​ര​വ​ധി ജീ​വ​ന​ക്കാ​രു​മു​ണ്ട്. പ​ല​പ്പോ​ഴും മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​രും അ​വി​ടു​ള്ള മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള ച​ങ്ങാ​ത്ത​ത്തി​ന്‍റേ​യും അ​ടി​പി​ടി​യു​ടേ​യു​മൊ​ക്കെ വീ​ഡി​യോ വൈ​റ​ലാ​കാ​റു​ണ്ട്. എ​ന്നാ​ൽ മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ​ണം മോ​ഷ്ടി​ച്ചു എ​ന്നു കേ​ട്ടാ​ൽ എ​ന്താ​കും അ​വ​സ്ഥ. മൃ​ഗ​ശാ​ല​യി​ൽ​നി​ന്നു മൃ​ഗ​ങ്ങ​ളു​ടെ ഭ​ക്ഷ​ണം മോ​ഷ്ടി​ച്ച് സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് എ​ടു​ക്കു​ക​യും വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്ത ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ലാ​യ വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മാ​ഡി​യ​യി​ൽ ഇ​ന്ന് വൈ​റ​ലാ​കു​ന്ന​ത്. പ​ടി​ഞ്ഞാ​റ​ൻ ജ​പ്പാ​നി​ലെ ഒ​സാ​ക്ക പ്രി​ഫെ​ക്ച​റി​ലെ ടെ​നോ​ജി മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. മൃ​ഗ​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ബാ​ങ്കി​ൽ നി​ന്നു പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും തു​ട​ർ​ച്ച​യാ​യി കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ൽ മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​ൻ​ത​ന്നെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ അ​നി​മ​ൽ കെ​യ​ർ ആ​ൻ​ഡ് ബ്രീ​ഡിം​ഗ് ഷോ​കേ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന 47കാ​ര​നാ​യ മൃ​ഗ​ശാ​ലാ സൂ​ക്ഷി​പ്പു​കാ​ര​നാ​ണു മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ പ​രി​ച​ര​ണ​ത്തി​ന് കീ​ഴി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ര​ങ്ങു​ക​ളു​ടെ​യും ചി​മ്പാ​ൻ​സി​ക​ളു​ടെ​യും ഭ​ക്ഷ​ണ​മാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച് വി​ല്പ​ന ന​ട​ത്തി​യ​ത്.

Read More

എ​ന്‍റ​മ്മേ എ​ന്തൂ​ട്ട് പ​രി​പാ​ടി​യി​ത്: സ​ലൂ​ണി​ൽ പോ​യി മ​സാ​ജ് ചെ​യ്യാ​റു​ണ്ടോ നി​ങ്ങ​ൾ‌…? മ​സ്തി​ഷ്കാ​ഘാ​തം സം​ഭ​വി​ക്കാ​മെ​ന്നു വി​ദ​ഗ്ധ​ർ

ത​ല​മു​ടി വെ​ട്ടു​ന്ന​തി​നി​ടെ മ​സാ​ജ് ചെ​യ്യു​ന്ന​യാ​ളാ​ണോ നി​ങ്ങ​ള്‍, എ​ങ്കി​ല്‍ ശ്ര​ദ്ധി​ക്കു​ക. മ​സാ​ജ് ചെ​യ്യ​ണം എ​ന്നു​ണ്ടെ​ങ്കി​ല്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്രം ചെ​യ്യു​ക. ഇ​ല്ലെ​ങ്കി​ല്‍ മ​സ്തി​ഷ്കാ​ഘാ​ത​ത്തി​നു​വ​രെ വ​ഴി​വ​ച്ചേ​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ ബെ​ല്ലാ​രി സ്വ​ദേ​ശി​യാ​യ മു​പ്പ​തു​കാ​ര​നു​ണ്ടാ​യ ദു​ര​നു​ഭ​വ​മാ​ണ്‌ ഇ​ത്ത​ര​ത്തി​ലൊ​രു മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​ന്‍ കാ​ര​ണം. മു​ടി വെ​ട്ടി​ക്കൊ​ണ്ടി​രി​ക്കെ ക​ഴു​ത്തി​ല്‍ മ​സാ​ജ് ചെ​യ്ത​താ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​ക്കി​യ​ത്. യു​വാ​വി​നു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ സ്ട്രോ​ക്ക് വ​ന്നു. നാ​ക്ക് കു​ഴ​യു​ക​യും ഇ​ട​തു​വ​ശ​ത്ത് ബ​ല​ഹീ​ന​ത അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ മ​സ്തി​ഷ്കാ​ഘാ​തം സ്ഥി​രീ​ക​രി​ച്ചു. ബ്യൂ​ട്ടി​പാ​ർ​ല​ർ സ്ട്രോ​ക്ക് സി​ൻ​ഡ്രോം എ​ന്ന രോ​ഗാ​വ​സ്ഥ​യാ​ണു യു​വാ​വി​നു വ​ന്ന​ത്. ക​ഴു​ത്തി​ല്‍ മ​സാ​ജ് ചെ​യ്‌​താ​ല്‍ ര​ക്ത​ക്കു​ഴ​ലു​ക​ള്‍​ക്ക് ക്ഷ​തം സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം കു​റ​യും. ഇ​ത് മ​സ്തി​ഷ്കാ​ഘാ​ത​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്നു വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും പ്ര​ശ്നം വ​ന്നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ തേ​ട​ണ​മെ​ന്നും വി​ദ​ഗ്ധ​ർ നി​ര്‍​ദേ​ശി​ക്കു​ന്നു.

Read More

സ്ത്രീ​ക​ളെ ട്രോ​ളി​ക്കൊ​ല്ലു​ന്ന മെ​നു​വു​മാ​യൊ​രു ഹോ​ട്ട​ൽ; വൈ​റ​ലാ​യി പോ​സ്റ്റ്

റെ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റു​ന്ന​വ​ർ മെ​നു കാ​ർ​ഡി​ലെ പേ​ര് നോ​ക്കി​യാ​കും മി​ക്ക​പ്പോ​ഴും ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​ത്. കേ​ൾ​ക്കാ​ൻ ഒ​രു ഗു​മ്മു​ള്ള പേ​രു​ക​ൾ ക​സ്റ്റ​മ​റി​നെ ആ​ക​ർ​ഷി​ക്കു​മെ​ന്ന് ഹോ​ട്ട​ലു​കാ​ർ​ക്കും ന​ന്നാ​യി അ​റി​യാം. അ​തി​നാ​ൽ അ​വ​രും ഇ​ത്ത​രം പേ​രു​ക​ളാ​കും മെ​നു കാ​ർ​ഡി​ൽ വ​യ്ക്കു​ന്ന​തും. ചി​ല പേ​രു​ക​ൾ വാ​യി​ച്ച് ഓ​ർ​ഡ​ർ ചെ​യ്യു​ന്പോ​ഴാ​കും അ​ബ​ദ്ധം മ​ന​സി​ലാ​കു​ന്ന​ത്. ഭ​ക്ഷ​ണ​വും പേ​രും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വും കാ​ണി​ല്ല. അ​ത്ത​ര​ത്തി​ലൊ​രു മെ​നു കാ​ർ​ഡാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പാ​കി​സ്ഥാ​നി​ലെ ഉം​ദ ഹോ​ട്ട​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ വൈ​വി​ധ്യ​മാ​യ ഒ​രു മെ​നു കാ​ർ​ഡ് നി​ർ​മി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ഉം​ദ​യു​ടെ വു​മ​ൺ സ്‌​പെ​ഷ്യ​ൽ എ​ന്ന പേ​രി​ൽ ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗം കാ​ർ​ഡി​ലു​ണ്ട്. ‘കു​ച്ച് ന​ഹി, കു​ച്ച് ബി, ​ന​ഹി തും ​ബോ​ലോ, ആ​സ് യൂ ​വി​ഷ്, ന​ഹി ന​ഹി തും ​ബോ​ലോ’ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ഭ​വ​ങ്ങ​ൾ​ക്ക് പേ​രു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കു​ച്ച് ന​ഹി- (220 രൂ​പ),…

Read More

ടീ​ച്ച​റു​ടെ കാ​ലി​ല്‍ ക​യ​റി നി​ന്ന് മ​സാ​ജ് ചെയ്തുകൊടുക്കുന്ന വിദ്യാർഥി: വൈ​റ​ലാ​യി വീ​ഡി​യോ; വി​മ​ർ​ശി​ച്ച് സൈ​ബ​റി​ടം

അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള പ​ല വീ​ഡി​യോ​ക​ളും ഇ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ണ്ട് അ​ധ്യാ​പി​ക​യു​ടെ കാ​ല്‍ മ​സാ​ജ് ചെ​യ്യി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ജ​യ്പൂ​രി​ലെ ക​ർ​താ​ർ​പൂ​രി​ലെ സ​ർ​ക്കാ​ർ ഹ​യ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ വീ​ഡി​യോ ആ​ണി​ത്. വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ അ​ധ്യാ​പി​ക​യ്ക്കെ​തി​രേ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. ഒ​രു ക്ലാ​സി​ല്‍ റൂ​മി​ല്‍ ഒ​രു പ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ നി​ല​ത്ത് ഇ​രി​ക്കു​ന്ന​ത് കാ​ണാം. തൊ​ട്ട​ടു​ത്ത ക​സേ​ര​യി​ൽ ഒ​രു ടീ​ച്ച​ര്‍ ഇ​രി​ക്കു​ന്നു. ഇ​തി​നി​ടെ​യി​ല്‍ ത​റ​യി​ൽ തു​ണി വി​രി​ച്ച് ഒ​രു ടീ​ച്ച​ര്‍ ക​മ​ഴ്ന്ന് കി​ട​ക്കു​ന്ന​തും കാ​ണാ​ൻ സാ​ധി​ക്കും. ക​മ​ഴ്ന്ന് കി​ട​ക്കു​ന്ന ടീ​ച്ച​റു​ടെ കാ​ലി​ല്‍ ക​യ​റി​നി​ന്ന് ഒ​രു ആ​ണ്‍​കു​ട്ടി മ​സാ​ജ് ചെ​യ്യു​ക​യാ​ണ്. ഇ​ട​യ്ക്ക് അ​വ​ന്‍റെ ബാ​ല​ൻ​സ് തെ​റ്റി​ത്താ​ഴെ വീ​ണു പോ​കാ​തി​രി​ക്കു​ന്ന​തി​നാ​യി മ​റ്റൊ​രു കു​ട്ടി സ​ഹാ​യി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെി സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ള്‍ അ​ഞ്ജു ചൗ​ധ​രി പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ത​നി​ക്ക് ഇ​തി​നെ കു​റി​ച്ച് അ​റി​യി​ല്ല​ന്നും…

Read More

ഇ​വ​ൻ വെ​റും ക​ള്ള​ന​ല്ല, “ത​ങ്ക​മാ​ന ക​ള്ള​ന്‍’ ; വീ​ട് വൃ​ത്തി​യാ​ക്കി, ഉ​ട​മ​യ്ക്ക് ചോ​റും​വ​ച്ചു ന​ല്‍​കി; യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ക​ള്ള​നെ​കു​ടു​ക്കി പോ​ലീ​സ്

ഓ​രോ ക​ള്ള​ൻ​മാ​ർ​ക്കും മോ​ഷ​ണ രീ​തി വ്യ​ത്യ​സ്ത​മാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ഴി​ത ഒ​രു ക​ള്ള​ന്‍റെ പ്ര​വ​ർ​ത്തി കൗ​തു​ക​വും ചി​രി​യും പ​ട​ർ​ത്തു​ന്നു. ഈ ​ക​ള്ള​ന്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. അ​ങ്ങ് യു​കെ​യി​ലാ​ണ് ഈ ​മോ​ഷ്ടാ​വു​ള്ള​ത്. ഡാ​മി​യ​ന്‍ വോ​ജ്നി​ലോ​വി​ച്ച് (36) ആ​ണ് ഈ ​വ്യ​ക്തി. ഇ​യാ​ള്‍ സ്ത്രീ​ക​ള്‍ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ല്‍ ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്തു​ക. എ​ന്നാ​ല്‍ മോ​ഷ്ടി​ച്ച ശേ​ഷം ചു​മ്മാ​ത​ങ്ങ് പോ​കു​ന്ന ആ​ള​ല്ല ഇ​ങ്ങേ​ര്. അ​ടു​ത്തി​ടെ ഡാ​മി​യ​ന്‍ മോ​ണ്‍​മൗ​ത്ത്‌​ഷെ​യ​റി​ല്‍ ഒ​രു മോ​ഷ​ണം ന​ട​ത്തി. ശേ​ഷം ഇ​യാ​ള്‍ വീ​ട് വൃ​ത്തി​യാ​ക്കാ​ന്‍ തു​ട​ങ്ങി. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്ത് റ​ഫ്രി​ജ​റേ​റ്റ​റി​ല്‍ വെ​ച്ചു. ഒ​രു ജോ​ടി ഷൂ​സ് അ​ഴി​ച്ച് റീ​സൈ​ക്ലിം​ഗ് ബി​ന്നി​ല്‍ ഇ​ട്ടു. ഫ്രി​ഡ്ജ് പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​ക്ഷി തീ​റ്റ​ക​ള്‍ വീ​ണ്ടും നി​റ​ച്ചു. ചെ​ടി​ച്ച​ട്ടി​ക​ള്‍ കൃ​ത്യ​മാ​യ ഇ​ട​ത്തു​വ​ച്ചു. അ​തു​പോ​ലെ, ടൂ​ത്ത് ബ്ര​ഷു​ക​ളും അ​ടു​ക്ക​ള പാ​ത്ര​ങ്ങ​ളും ശ​രി​യാ​യ ഇ​ട​ത്ത് വ​ച്ചു. അ​ല്‍​പം വൈ​ന്‍ സേ​വി​ച്ച ശേ​ഷ​മാ​ണ് ഡാ​മി​യ​ന്‍ പി​ന്നീ​ട്…

Read More

ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി 65കാ​രി​ക്ക് യു​വാ​വു​മാ​യി സൗ​ഹൃ​ദം; യു​വാ​വി​ന്‍റെ ക​ഷ്ട​പ്പാ​ടി​ന് പ​രി​ഹാ​രം ക​ണ്ട​പ്പോ​ൾ വൃ​ദ്ധ​യ്ക്ക് ന​ഷ്ട​മാ​യ​ത് 1.30 കോ​ടി

മും​ബൈ: ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് മും​ബൈ സ്വ​ദേ​ശി​നി​യാ​യ 65കാ​രി​യി​ൽ​നി​ന്നു ത​ട്ടി​യ​ത് 1.30 കോ​ടി രൂ​പ. 2023 ഏ​പ്രി​ല്‍ മു​ത​ല്‍ 2024 ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണു യു​വാ​വ് ‌വ​ൻ തു​ക ത​ട്ടി​യെ​ടു​ത്ത​ത്. ഫി​ലി​പ്പീ​ന്‍​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മേ​രി​ക്ക​ന്‍ സി​വി​ല്‍ എ​ന്‍​ജി​നീ​യ​ര്‍ എ​ന്ന പേ​രി​ലാ​ണ് യു​വാ​വ് ഇ​വ​രെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. യു​വാ​വി​ന്‍റെ ക​ഥ​ക​ളും ക​ഷ്ട​പ്പാ​ടു​ക​ളും കേ​ട്ട്, അ​വ​യ്ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ച്ച​താ​ണു പ​ണം ന​ഷ്ട​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​ത്. പ​ണി ന​ട​ക്കു​ന്ന സൈ​റ്റി​ല്‍ ത​നി​ക്ക് അ​പ​ക​ടം പ​റ്റി​യെ​ന്നും ത​ന്നെ തി​രി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​യ്ക്കാ​തി​രി​ക്കാ​നാ​യി പ​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു യു​വാ​വി​ന്‍റെ ആ​വ​ശ്യം. യു​വാ​വ് പ​റ​ഞ്ഞ​തു വി​ശ്വ​സി​ച്ച സ്ത്രീ ​ബ​ന്ധു​ക്ക​ളി​ല്‍​നി​ന്നു​ള്‍​പ്പെ​ടെ ക​ടം വാ​ങ്ങി 70 ല​ക്ഷം രൂ​പ ബി​റ്റ്‌​കോ​യി​ന്‍ വ​ഴി അ​യ​ച്ചു​കൊ​ടു​ത്തു. പി​ന്നീ​ട് 20 ല​ക്ഷം യു​എ​സ് ഡോ​ള​ര്‍ അ​ട​ങ്ങു​ന്ന പാ​ഴ്‌​സ​ല്‍ സ്ത്രീ​യു​ടെ പേ​രി​ല്‍ അ​യ​ച്ചെ​ന്നു യു​വാ​വ് അ​റി​യി​ച്ചു. ഇ​തി​നു തു​ട​ർ​ച്ച​യാ​യി പാ​ഴ്‌​സ​ല്‍ ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്ടി​ൽ…

Read More

അ​​ഞ്ച​​ലോ​​ട്ട​​ക്കാ​​രൻ വരുന്നേ…വഴി മാറിക്കോ…മ​​റ​​ക്കാ​​നാ​​വു​​മോ പോ​​സ്റ്റ് കാ​​ര്‍​ഡും ഇ​​ന്‍​ല​​ന്‍​ഡും പിന്നെ, മ​​ണി ഓ​​ര്‍​ഡ​​റും…

പോ​​സ്റ്റ് ഓ​​ഫീ​​സും പോ​​സ്റ്റ് മാ​​സ്റ്റ​​റും പോ​​സ്റ്റ്മാ​​നും റ​​ണ്ണ​​റു​​മൊ​​ക്കെ ജീ​​വി​​ത​​ങ്ങ​​ളെ ച​​ലി​​പ്പി​​ച്ചി​​രു​​ന്ന കാ​​ലം. സ്വ​​ന്തം പോ​​സ്റ്റ് ഓ​​ഫീ​​സും പി​​ന്‍​കോ​​ഡും കാ​​ണാ​​തെ അ​​റി​​യാ​​ത്ത​​വ​​ര്‍ ചു​​രു​​ക്കം. ഇ​​ന്‍റ​​ര്‍​നെ​​റ്റും ഇ​​മെ​​യി​​ലും വാ​​ട്‌​​സ് ആ​​പ്പും മെ​​സ​​ഞ്ച​​റും ഫേ​​സ്ബു​​ക്കു​​മൊ​​ക്കെ ലോ​​ക​​ത്തെ വി​​ര​​ല്‍​ത്തു​​മ്പി​​ലാ​​ക്കി​​യ ന്യൂ​​ജെ​​ൻ ത​​ല​​മു​​റ​​യ്ക്ക് അ​​റി​​വി​​ല്ല പ​​ഴ​​യ എ​​ഴു​​ത്തു​​കു​​ത്തു ജീ​​വി​​തം. കാ​​ര്‍​ഡും ഇ​​ന്‍​ല​​ന്‍​ഡും എ​​യ​​ര്‍​മെ​​യി​​ലും ക​​വ​​റും മാ​​ത്ര​​മ​​ല്ല പ​​രീ​​ക്ഷാ അ​​റി​​യി​​പ്പു​​ക​​ളും നി​​യ​​മ​​ന​​ങ്ങ​​ളു​​മൊ​​ക്കെ കാ​​ത്ത് അ​​ക്ഷ​​മ​​രാ​​യി രാ​​വി​​ലെ പോ​​സ്റ്റ് ഓ​​ഫീ​​സി​​ല്‍ നി​​ല്‍​ക്കു​​ന്ന ആ​​ള്‍​ക്കൂ​​ട്ടം. എ​​ഴു​​ത്തു പൊ​​ട്ടി​​ച്ച് ഉ​​ള്ള​​ട​​ക്കം വാ​​യി​​ക്കു​​ന്ന​​തും വാ​​യി​​ച്ചു​​കേ​​ള്‍​ക്കു​​ന്ന​​തും പി​​ന്നീ​​ട് വാ​​യി​​ക്കാ​​ന്‍ ക​​മ്പി​​യി​​ല്‍ കൊ​​ളു​​ത്തി​​യി​​ടു​​ന്ന​​തു​​മൊ​​ക്കെ ഒ​​രു കാ​​ലം. മ​​ണി ഓ​​ര്‍​ഡ​​ര്‍ അ​​യ​​യ്ക്കാ​​നും വാ​​ങ്ങാ​​നും പോ​​സ്റ്റ് ഓ​​ഫീ​​സി​​ലേ​​ക്കു​​ള്ള ഓ​​ട്ടം. വിശേഷങ്ങളുമായി എത്തും പോസ്റ്റ്മാൻ മാ​​സി​​ക​​ക​​ളും ആ​​ഴ്ച​​പ്പ​​തി​​പ്പു​​ക​​ളും തു​​ട​​ങ്ങി പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളു​​മാ​​യി വീ​​ടു​​ക​​ള്‍ ക​​യ​​റി​​യി​​റ​​ങ്ങു​​ന്ന പോ​​സ്റ്റ്മാ​​നും അ​​വ​​രു​​ടെ ക​​ന​​പ്പെ​​ട്ട സ​​ഞ്ചി​​യും. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ കാ​​ല്‍​ന​​ട​​യാ​​ത്ര ന​​ട​​ത്തി​​യി​​രു​​ന്ന​​തും പോ​​സ്റ്റ്മാ​​ന്‍​ത​​ന്നെ. കു​​ന്നും പാ​​ട​​വും പു​​ഴ​​യും തോ​​ടും റോ​​ഡും ഇ​​ട​​വ​​ഴി​​യും താ​​ണ്ടി ദി​​വ​​സേ​​ന ആ​​റേ​​ഴ്…

Read More

യു​വ​തി​യു​ടെ വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള നാ​ല് പെ​ൺ​മ​ക്ക​ളു​ടെ​യും ജ​ന്മ​ദി​നം ഒ​രു ദി​വ​സം ത​ന്നെ; പ്രി​യ​പ്പെ​ട്ട നാ​യ​ക്കു​ട്ടി​യു​ടെ ജ​ന്മ​ദി​ന​വും ഇ​ത് ത​ന്നെ

നാല് പെ​ൺ​മ​ക്ക​ളു​ടെ അ​മ്മ​യാ​ണ് അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ക​രോ​ലി​ന​യി​ൽ നി​ന്നു​ള്ള ക്രി​സ്റ്റ​ൻ ലാ​മ്മെ​ർ​ട്ടി​ൻ എന്ന യുവതി. ഇവരുടെ ​നാ​ല് പെ​ൺ​മ​ക്ക​ളു​ടെ പ്രാ​യ​ങ്ങ​ൾ ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ ജ​ന്മ​ദി​നം ഒ​ന്നാ​ണ്. ഈ ​നാ​ല് പെ​ൺ​കു​ട്ടി​ക​ളും ജ​നി​ച്ച​ത് ആ​ഗ​സ്റ്റ് 25ന് ​ആ​ണ്. വാ​ല​ന്‍റീ​ന, സോ​ഫി​യ, ജി​യു​ലി​യാ​ന, മി​യ എ​ന്നി​വ​രാ​ണ് ക്രി​സ്റ്റ്ന​യു​ടെ നാ​ല് മ​ക്ക​ൾ. മക്കളുടെ ജന്മദിനം കൂടാതെ ത​ന്‍റെ പ്രി​യ​പ്പെ​ട്ട നാ​യ​ക്കു​ട്ടി​യു​ടെ ജ​ന്മ​ദി​ന​വും ആ​ഗ​സ്റ്റ് 25 ആ​ണെ​ന്നും, ഈ ​നാ​യ ജ​നി​ച്ച് 10 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ത​ന്‍റെ ആ​ദ്യ​ത്തെ മ​ക​ൾ സോ​ഫി​യ ജ​നി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തി​ൽ ഒ​ന്നും തോ​ന്നി​യി​ല്ലെ​ന്നും അ​തി​ന് ശേ​ഷ​മു​ള്ള ത​ന്‍റെ ഓ​രോ മ​ക്ക​ളു​ടെ ജ​ന​ന​വും ഒ​രേ തീ​യ​തി​യി​ലാ​യ​പ്പോ​ൾ ആ​ശ്ച​ര്യം തോ​ന്നി​യെ​ന്നും ക്രി​സ്റ്റ​ൻ ലാ​മ്മെ​ർ​ട്ട് പ​റ​ഞ്ഞു. .

Read More

യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ൽ ‘നീ​ല​ച്ചി​ത്രം’: ക്ഷ​മ ചോ​ദി​ച്ച് അ​ധി​കൃ​ത​ർ

സി​ഡ്നി: വി​മാ​ന​ത്തി​ൽ “നീ​ല​ച്ചി​ത്രം’ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി ക​ന്പ​നി അ​ധി​കൃ​ത​ർ. ഓ​സ്ട്രേ​ലി​യ​ൻ ന​ഗ​ര​മാ​യ സി​ഡ്‌​നി​യി​ൽ​നി​ന്നു ജ​പ്പാ​നി​ലെ ഹ​നേ​ഡ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ക്വാ​ണ്ടാ​സ് വി​മാ​ന​ത്തി​ലാ​ണു സം​ഭ​വം. അ​മേ​രി​ക്ക​ൻ താ​ര​സു​ന്ദ​രി​യാ​യ ഡ​ക്കോ​ട്ട ജോ​ൺ​സ​ണി​ന്‍റ‌െ​യും സീ​ൻ പെ​ന്നി​ന്‍റെ​യും ‘ഡാ​ഡി​യോ’ എ​ന്ന സി​നി​മ​യാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ലൈം​ഗി​ക സം​ഭാ​ഷ​ണ​ങ്ങ​ളും കി​ട​പ്പ​റ​രം​ഗ​ങ്ങ​ളു​മു​ള്ള സി​നി​മ​യാ​ണി​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു​മാ​ത്ര​മാ​യു​ള്ള സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ൽ യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​ബ​ദ്ധം മ​ന​സി​ലാ​ക്കി​യ കാ​ബി​ൻ ക്രൂ ​പി​ന്നീ​ട് ഹാ​സ്യ​പ്ര​ധാ​ന​മാ​യ കു​ടും​ബ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു. വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​മാ​ന​ക്ക​ന്പ​നി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. സാ​ങ്കേ​തി​പ്പി​ഴ​വാ​ണു സം​ഭ​വി​ച്ച​തെ​ന്നും യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു നേ​രി​ട്ട​തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

ശു​ചി​മു​റി​യി​ലെ ഒ​ളി​ക്കാ​മ​റ​യി​ൽ പ്ര​തി​യു​ടെ മു​ഖ​വും: പ​തി​നെ​ട്ടു​കാ​ര​ന്‍ അ​റ​സ്റ്റി​ൽ

ന്യൂ​ജേ​ഴ്സി: മാ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ക്കാ​മ​റ വ​ച്ച പ​തി​നെ​ട്ടു​കാ​ര​ന്‍ അ​റ​സ്റ്റി​ൽ. അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി​യി​ലാ​ണു സം​ഭ​വം. ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ യു​വ​തി​യാ​ണ് ഒ​ളി​ക്കാ​മ​റ ക​ണ്ടെ​ത്തി​യ​ത്. ചു​മ​രി​ല്‍ അ​സാ​ധാ​ര​ണ​മാ​യി ക​ണ്ട ക​റു​ത്ത വ​സ്തു ഒ​ളി​ക്കാ​മ​റ​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ യു​വ​തി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​ക്കാ​മ​റ​യി​ൽ പ്ര​തി​യു​ടെ മു​ഖ​വും പ​തി​ഞ്ഞി​രു​ന്ന​തി​നാ​ൽ പോ​ലീ​സി​നു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ടി വ​ന്നി​ല്ല. കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വേ​റെ​യും ശു​ചി​മു​റി​ക​ളി​ല്‍​നി​ന്നു​ള്ള ക്ലി​പ്പു​ക​ൾ അ​തി​ൽ​നി​ന്നു ല​ഭി​ച്ചു. ഇ​വ ഏ​തൊ​ക്കെ ശു​ചി​മു​റി​ക​ളി​ല്‍​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്നു തി​രി​ച്ച​റി​യാ​ന്‍ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ അ​ടു​ത്തി​ട​യാ​യി ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മാ​സം ഡ​ൽ​ഹി​യി​ലെ ശ​ക​ർ​പു​രി​ൽ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ മു​പ്പ​ത്തി​യാ​റു​കാ​രി​യു​ടെ കി​ട​പ്പു​മു​റി​യി​ൽ ഒ​ളി​ക്കാ​മ​റ സ്ഥാ​പി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​തി​നു മു​പ്പ​തു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More