ഓണത്തിരക്ക് ഒഴിവാക്കാൻ മലയാളികൾക്ക് ആശ്വാസമായി മൂന്ന് സ്പെഷൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളിയിൽ നിന്ന് ബംഗളുരു വഴി കൊച്ചുവേളി സൂപ്പർ ഫാസ്റ്റ്, സെക്കന്ദരാബാദ്- കൊല്ലം, കച്ചേഗുഡ – കൊല്ലം എന്നീ റൂട്ടുകളിലാണ് സർവീസ്. ഇരു ദിശകളിലുമായി ഓരോ വണ്ടികൾ മാത്രമാണ് ഓടിക്കുക. ഹുബ്ബള്ളി – കൊച്ചുവേളി (07333) സർവീസ് നാളെ രാവിലെ 6.55 ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളി-ഹുബ്ബള്ളി (07334) സ്പെഷൽ 14ന് ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയിൽ നിന്ന് തിരിച്ച് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് ഹുബ്ബള്ളിയിൽ എത്തും.ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. സെക്കന്ദരാബാദ്-കൊല്ലം എക്സ്പ്രസ് സ്പെഷൽ (07119) സെക്കന്ദരാബാദിൽ നിന്ന് നാളെ രാവിലെ 5.30 ന് പുറപ്പെട്ട് നാളെ രാത്രി 11.20ന്…
Read MoreCategory: Today’S Special
എന്തോ എവിടെയോ എടേ കേറീതാ…ഹോട്ടലിലെ പച്ചക്കറിപ്പെട്ടിയിൽ നോക്കുമ്പോൾ കണ്ടത് കൂറ്റൻ പെരുന്പാന്പ്..!
മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ ലോഹറ ഗ്രാമത്തിലെ ഹോട്ടലിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തി – എട്ടടി നീളമുള്ള ഒരു വന്പൻ പെരുമ്പാന്പ്! ഹോട്ടലിന്റെ അടുക്കളയിലെ പച്ചക്കറി പെട്ടിയിലാണ് പാന്പിനെ കണ്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഉരുളക്കിഴങ്ങ് നിറച്ച പെട്ടിയിൽ കൂറ്റൻ ഇഴജന്തു വിശ്രമിക്കുന്നതു വീഡിയോയിൽ കാണാം. പാന്പിനെ കണ്ട ഉടൻ ഹോട്ടലുടമ സ്നേക്ക് മാസ്റ്ററെ വിളിച്ചുവരുത്തി. ഇയാൾ പാമ്പിനെ പിടികൂടി ലോഹറ വനത്തിലെ ജലാശയത്തിനു സമീപം തുറന്നുവിടുന്നതും വീഡിയോയിൽ ഉണ്ട്.
Read Moreഓഫീസിനുള്ളിൽ പരസ്യമായി ഉമ്മവച്ചപ്പോൾ പണി വേറെ കിട്ടി
ഓഫീസിനുള്ളിൽ പരസ്യമായി ചുംബിച്ചുവെന്ന് ആരോപിച്ച് യുവാവിനെയും യുവതിയെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടു. തെക്ക് പടിഞ്ഞാറൻ ചൈനയിലെ സിൻചുവാനിൽ പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണു സംഭവം. നേരത്തെ വെവ്വേറെ വിവാഹിതരായിരുന്ന ഇരുവരും ജോലി സ്ഥലത്തു കണ്ടുമുട്ടി അടുപ്പം സ്ഥാപിക്കുകയായിരുന്നു. യുവാവിന്റെ ഭാര്യ ഇയാളുടെ ചില ചാറ്റുകൾ പുറത്തുവിട്ടതോടെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് കമ്പനി അധികൃതർ അറിഞ്ഞത്. തുടർന്ന് ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. എന്നാൽ ഇരുവരും ബന്ധം തുടർന്നുവെന്നും ഓഫീസിനുള്ളിൽ വച്ച് പരസ്യമായി ചുംബിച്ചുവെന്നുമാണ് ആരോപണം. പിരിച്ചുവിട്ടതിനു പിന്നാലെ കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും കോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാൽ, കമ്പനിയുടെ സൽപ്പേര് നശിപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ പിരിച്ചുവിടാമെന്ന് കമ്പനിയുടെ നിയമാവലിയിൽ ഉണ്ടെന്ന് അധികൃതർ വാദിച്ചു. കന്പനിക്ക് അനുകൂലമാണു കോടതി വിധിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
Read Moreഎന്തൊക്കെയാ ഇവിടെ നടക്കുന്നത്… മയക്കു മരുന്നിനു പണം തികയുന്നില്ല; പെൺകുട്ടിയെ ചിത്രകാരൻ തട്ടിക്കൊണ്ടുപോയി
കർണാടകയിലെ രാമനഗര ജില്ലയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചിത്രകാരനും മയക്കുമരുന്നിന് അടിമയുമായ ദർശൻ (22) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ഉപയോഗത്തിനുള്ള പണം കണ്ടെത്താനായി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നതെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടോടെ ഇജൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെ സിമന്റ് ഗോഡൗണിൽ പാർപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാരിൽനിന്നു വിവരം ലഭിച്ചതിനെത്തുടർന്നു പെൺകുട്ടിയെ അപകടം കൂടാതെ രക്ഷപ്പെടുത്താനായെന്നും പോലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഡി പറഞ്ഞു. പെൺകുട്ടിയുടെ വായും കൈകളും ടേപ്പ് ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ശ്വാസംമുട്ടിയ നിലയിലാണു പെൺകുട്ടിയെ കണ്ടത്. പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്.
Read Moreഒന്നുമൊന്നുമറിയാതെ പൊട്ടനായിരുന്നു ഞാൻ… ഓർഡർ ചെയ്തത് പുരുഷന്മാരുടെ അടിവസ്ത്രം; കിട്ടിയതാകട്ടെ സ്ത്രീകളുടേത്..! സെൽഫി പങ്കുവച്ച് യുവാവ്
ഓൺലൈൻ വ്യാപാരത്തിൽ ഉപഭോക്താവ് കബളിപ്പിക്കപ്പെടുന്ന സംഭവങ്ങൾ സാധാരണമാണ്. ഓർഡർ ചെയ്ത സാധനങ്ങളാവില്ല പലപ്പോഴും ലഭിക്കുന്നത്. പരാതിപ്പെട്ടാൽ പരിഹരിക്കാൻ ആഴ്ചകളെടുക്കും. ചിലപ്പോൾ ഉപഭോക്താവിന്റെ പണം നഷ്ടമാകുന്ന സാഹചര്യവുമുണ്ട്. സമാനസംഭവത്തിൽ തനിക്കു നേരിട്ട ദുരനുഭവം പ്രിയാൻഷ് എന്ന യുവാവ് തുറന്നുപറഞ്ഞതു സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഹിമാചൽ പ്രദേശിലാണു സംഭവം. പുരുഷന്മാരുടെ അടിവസ്ത്രങ്ങൾ ഓർഡർ ചെയ്ത യുവാവിനു ലഭിച്ചത് സ്ത്രീകളുടെ അടിവസ്ത്രമായിരുന്നു. തനിക്കു ലഭിച്ചതു തെറ്റായ സാധനങ്ങളാണെന്നു യുവാവ് പരാതിപ്പെട്ടിട്ടും ഓൺലൈൻ കന്പനി പണം തിരികെ കൊടുക്കാനോ, അടിവസ്ത്രം മാറ്റിനൽകാനോ തയാറായില്ല. ഇതിൽ പ്രകോപിതനായ യുവാവ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച സെൽഫിയെടുത്ത് എക്സിൽ പങ്കുവച്ചു. തനിക്കു നേരിട്ട ദുരനുഭവം ഇതിനൊപ്പം വിശദമായി കുറിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എത്തിയ യുവാവിന്റെ പോസ്റ്റിന് വൻ പ്രതികരണമാണു ലഭിച്ചത്. കന്പനിക്കെതിരേ വന്പൻ ട്രോളുകളും ഉണ്ടായി.
Read Moreഭർത്താവിന്റെ കാറിന്റെ ഗ്ലാസ് ഭാര്യ തല്ലിത്തകർത്തു; വീഡിയോ വൈറലായതോടെ വിമർശനവുമായി ആളുകൾ; സത്യാവസ്ഥ മനസിലായപ്പോൾ ചേർത്തു പിടിച്ച് സൈബറിടം
കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഒരു കാറിന്റെ മുന്‍ വശത്തെ ഗ്ലാസ് തല്ലിതകർക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ബാറ്റ് കൊണ്ട് കാറിന്റെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു അവർ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് യുവതിക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ കാര്യമറിയാതെ ഇവരെ കുറ്റപ്പെടുത്തിയ ആളുകൾ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ യുവതിക്കൊപ്പം നിന്നു. തന്റെ ഭർത്താവ് മറ്റൊരു പെൺകുട്ടിക്കൊപ്പം കാറിൽ അസമയത്ത് യാത്ര ചെയ്യുന്നത് അറിഞ്ഞ് എത്തിയതാണ് യുവതി. ഇരുവരേയും ഒന്നിച്ച് കണ്ടതോടെ മനോനില തെറ്റിയ യുവതി കാറിന്റെ ചില്ല് തല്ലിത്തകർക്കുകയായിരുന്നു. എന്നാൽ യുവതിയുടെ ഈ പ്രവർത്തി കണ്ട് ഭര്‍ത്താവും അയാളുടെ ഗേൾ ഫ്രണ്ടും അവരെ പരിഹസിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇതു കൂടി ആയപ്പോൾ ഭാര്യയുടെ ദേഷ്യം ഒന്നുകൂടി വർധിച്ചു. വീഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്നാൽ…
Read Moreസൂപ്പർ ഡ്യൂപർ ഊഞ്ഞാൽ… ഓണത്തപ്പാ വാ.. ഊഞ്ഞാലാടാൻ വാ… ജോമോന്റെ റെഡിമെയ്ഡ് ഊഞ്ഞാലിന് ആവശ്യക്കാരേറുന്നു
ആലപ്പുഴ: ഊഞ്ഞാലിൽ ഓണത്തിന്റെ മധുരസ്മൃതികളിലേക്ക് ആടിരസിക്കാൻ ഇനി ഊഞ്ഞാലുകെട്ടി വിഷമിക്കേണ്ട. കെട്ടാൻ ഇടം ഉണ്ടെങ്കിൽ ജോമോന്റെ ഇൻസ്റ്റന്റ് ഊഞ്ഞാലുണ്ട്. അതുകെട്ടി ഒറ്റയ്ക്കോ കൂട്ടമായോ ഓണപ്പാട്ട് താളത്തിൽ പാടി ഊഞ്ഞാലാടി രസിക്കാം. പത്തു വർഷങ്ങൾക്കു മുമ്പാണ് ആലപ്പുഴയിൽ എം.സി. ജോസഫ് ആൻഡ് സൺസ് ജനറൽ സ്റ്റോഴ്സ് എന്ന പേരിൽ ഷോപ്പ് നടത്തുന്ന ജോമോന്റെ മനസിൽ ഊഞ്ഞാൽ ആശയം ആടിത്തെളിഞ്ഞത്. പലക കയറിൽ തുളച്ച് ചേർത്ത് ഊഞ്ഞാൽ ഉണ്ടാക്കി വിപണിയിൽ എത്തിച്ചു. അതിന്റെ വിവിധ വാർത്തകൾ പുറത്തായതോടെ ഇപ്പോൾ ജോമോന്റെ ഫോണിലേക്ക് തിരുവനന്തപുരത്തും കോട്ടയത്തുനിന്നുമൊക്കെ ഊഞ്ഞാൽ തേടി വിളികൾ. ഇപ്പോൾ ജോമോന്റെ ഓണ ഊഞ്ഞാൽ നാട്ടിൽ ഹിറ്റായിരിക്കുന്നു. പ്ലാസ്റ്റിക് കയറില്‍ മരത്തിന്റെ ഇരിപ്പിടങ്ങള്‍ പിടിപ്പിച്ച ഊഞ്ഞാലുകള്‍ക്ക് 350 രൂപ മുതല്‍ 1500 രൂപ വരെയാണു വില. തടിയുടെ ഗുണമേന്മ, കയറിന്റെ വണ്ണം, ഇരിപ്പിടത്തിന്റെ വലുപ്പം എന്നിവയനുസരിച്ചാണു വില. ഒരാള്‍ക്ക് ഇരിക്കാവുന്നതു…
Read Moreഓരോന്നിനും അതിന്റേതായ സമയമുണ്ട്: മച്ചും പുറത്തു കണ്ട പെയിന്റിംഗ് ലേലം ചെയ്തു; കിട്ടിയത് 11 കോടി
പുരാതനകാലത്തെ വസ്തുക്കളിൽ പലതും വിലപിടിപ്പുള്ള നിധികളാണ്. ആരുടെയും കണ്ണിൽപെടാതെ അങ്ങനെയുള്ള ഒരുപാടു നിധികൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടാകും. യൂറോപ്പിലെ ഒരു സമ്പന്ന കുടുംബത്തിന്റെ ഫാം ഹൗസിന്റെ മച്ചിൽനിന്നു കിട്ടിയ പെയിന്റിംഗിനു ലേലത്തിൽ ലഭിച്ച തുക എത്രയെന്നു കേൾക്കണോ? 11.7 കോടി രൂപ. മച്ചിൽ മറ്റു പല വസ്തുക്കളുടെയും കൂടെയാണ് പെയിന്റിംഗ് കണ്ടെത്തിയത്. “പോർട്രെയിറ്റ് ഓഫ് എ ഗേൾ’ എന്ന് പേരുള്ള പെയിന്റിംഗിൽ കറുത്ത വസ്ത്രമണിഞ്ഞ പെൺകുട്ടി വെളുത്ത കോളറും വെളുത്ത തൊപ്പിയും ധരിച്ചിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത ഡച്ച് കലാകാരനായ റെംബ്രാൻഡ് ഹാർമൻസൂൺ വാൻ റിജിന്റെ പെയിന്റിംഗാണിത്. എന്നാൽ, ഈ ചിത്രത്തിൽ ചിത്രകാരന്റെ ഒപ്പില്ല. തന്റെ എല്ലാ പെയിന്റിംഗുകൾക്കും ഒപ്പിടുന്ന ആളായിരുന്നില്ല റെംബ്രാൻഡ് എന്നും പെയിന്റിംഗിന്റെ സ്റ്റൈൽ കണ്ടാൽതന്നെ അത് ഒറിജിനലാണെന്ന് തിരിച്ചറിയാമെന്നും പെയിന്റിംഗ് ലേലത്തിൽ വച്ച തോമസ്റ്റൺ പ്ലേസ് ഓക്ഷൻ ഗാലറീസ് ഉടമ കാജ വെയ്ലെക്സ് പറയുന്നു.…
Read Moreഐഫോൺ 16 സീരിസിൽ എഐ ഫീച്ചറുകളും: ഇന്ത്യയിൽ വില 79,990 മുതൽ 1,84,900 രൂപ വരെ പ്രീബുക്കിംഗ് 13 മുതൽ, 20 മുതൽ വിൽപന
കലിഫോർണിയ: കലിഫോർണിയയിലെ ആപ്പിൾ ആസ്ഥാനത്ത് പുറത്തിറക്കിയ പുതിയ ഐഫോൺ സീരിസ് വേരിയന്റുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകൾ. ഐഫോൺ 16 സീരീസിന് പുറമേ, എയർപോഡ് 4ന്റെ പുതിയ വേരിയന്റുകളും ആപ്പിൾ അവതരിപ്പിച്ചു. സെപ്റ്റംബർ 13 മുതൽ പ്രീ ഓർഡർ ചെയ്യാവുന്ന ഫോണുകൾ ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾ വഴി സെപ്റ്റംബർ 20 മുതൽ വിൽപന ആരംഭിക്കും. ഐഫോൺ 15നെ അപേക്ഷിച്ച് ചില ഹാർഡ്വെയർ അപ്ഗ്രേഡുകളും എഐ ഫീച്ചറുകളും ഉൾപ്പെടെയുള്ള പുതിയ സവിശേഷതകൾ ഐഫോൺ 16ൽ സജ്ജമാണ്. കാമറ ഫങ്ഷനുകൾക്കായുള്ള പ്രത്യേക ബട്ടണാണ് പ്രധാനപ്പെട്ട സവിശേഷത. ഐഫോൺ 16ന് 79,990 രൂപ മുതലാണ് ഇന്ത്യയിലെ വില. അടിസ്ഥാന വേരിയന്റിൽ 128 ജിബി സ്റ്റോറേജാണുണ്ടാവുക. 256 ജിബി സ്റ്റോറേജോട് കൂടിയ…
Read Moreഇതാണോ ലോകത്തിലെ ഏറ്റവും വലിയ ദോശ? നിങ്ങൾ സൗത്ത് ഇന്ത്യയിലേക്ക് വാ ബ്രോ എന്ന് കമന്റ്; വൈറലായി വീഡിയോ
പൊതുവേ ദോശ പ്രേമികളായിരിക്കും മലയാളികൾ. നല്ല ദോശ കഴിക്കണമെങ്കിൽ കേരളത്തിലോ തമിഴ്നാട്ടിലോ പോകണമെന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാൽ, മലേഷ്യയിലും നല്ല അടിപൊളി ദോശ കിട്ടുമെന്നാണ് ഇപ്പോൾ ആളുകളുടെ സംസാരം. അവിടുത്തെ ഒരു ദോശയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഇതാണോ ലോകത്തിലെ ഏറ്റവും വലിയ ദോശ’ എന്ന് ചോദിച്ചുകൊണ്ട് christianbrucki and amazing_kualalumpur എന്ന യൂസറാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ദോശ കണ്ട് ആളുകൾ അന്പരന്നു പോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ചിലർ ദോശ തൊട്ടു നോക്കുന്നു. മറ്റു ചിലർ ഫോട്ടോയും വീഡിയോയും പകർത്തുന്നു. എന്തായാലും അതിശയത്തോടെയാണ് എല്ലാവരും അതിനെ നോക്കി കാണുന്നതെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. ‘തമിഴ്നാട്ടിലേക്കോ കേരളത്തിലേക്കോ വരൂ, ഇതിനേക്കാൾ വലിയ ദോശ കാണിച്ചുതരാം’ എന്നാണ് മിക്കവരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
Read More