ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം. സൂപ്പര്‍ മൂണിനെയും ബ്ലൂ മൂണിനെയും ഇന്ന് ആകാശത്തു കാണാം. ഇന്ന് രാത്രി മുതല്‍ മൂന്നു ദിവസത്തേക്ക് തെളിഞ്ഞ അന്തരീക്ഷത്തിലാണ് ഈ പ്രതിഭാസം കാണാനാകുക. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന് കൂടുതല്‍ അടുത്തു നില്ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. നാലു പൂര്‍ണ ചന്ദ്രന്മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണ് ബ്ലൂ മൂണ്‍. സീസണിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണിത്. രണ്ടു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് സൂപ്പര്‍ മൂണ്‍- ബ്ലൂ മൂണ്‍ പ്രതിഭാസമെന്ന് വിളിക്കുന്നത്. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ് നാസയുടെ വെളിപ്പെടുത്തല്‍. സൂപ്പര്‍ മൂണും സീസണല്‍ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ചേര്‍ന്നു വരുന്നത് അപൂര്‍വമായാണ്. 10 മുതല്‍ 20 വര്‍ഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പര്‍ മൂണ്‍…
Read MoreCategory: Today’S Special
മാനുവൽ സമയക്രമത്തിൽനിന്ന് മാസ്റ്റർ ക്ലോക്കിലേക്ക് മാറാൻ റെയിൽവേ
കൊല്ലം : ട്രെയിനുകളുടെ വരവും പോക്കും അടക്കമുള്ളതിന്റെ സമയം കൃത്യമായി രേഖപ്പെടുത്തുന്നതിന് റെയിൽവേയിൽ പുതിയ സംവിധാനം നിലവിൽ വരും. നിലവിലുള്ള മാനുവൽ ടൈം കീപ്പിംഗ് സംവിധാനം മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. പകരം മാസ്റ്റർ ക്ലോക്ക് സംവിധാനം വികസിപ്പിച്ചെടുക്കും. ഇതിന് മുന്നോടിയായുള്ള സാങ്കേതിക പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഒക്ടോബർ രണ്ട് മുതൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ എല്ലാ റെയിൽവേ സോണുകളിലെയും നെറ്റ് വർക്കിൽ ഉടനീളമുള്ള ആപ്ലിക്കേഷനുകളിലും സിസ്റ്റങ്ങളിലും സമയം ഏകീകരിച്ച് സമന്വയിപ്പിക്കുന്നതിനാണ് മാസ്റ്റർ ക്ലോക്ക് സംവിധാനം നടത്തുന്നത്. സാധാരണഗതിയിൽ വണ്ടികൾ വരുമ്പോഴും പുറപ്പെടുമ്പോഴും സ്റ്റേഷൻ മാസ്റ്റർമാർ സമയം രേഖപ്പെടുത്തുന്നത് ക്ലോക്കും വാച്ചുമൊക്കെ ആശ്രയിച്ചാണ്. ഇതിൽ ഒട്ടും ക്ലിപ്തത ഇല്ലാത്തതിനാലാണ് സംവിധാനത്തിൽ അടിയന്തരമായി മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചത്. തീവണ്ടി അപകടങ്ങൾ നടക്കുമ്പോഴും വിവിധ വകുപ്പ് മേധാവികൾ നൽകുന്ന റിപ്പോർട്ടുകളിലും സമയത്തിന്റെ കാര്യത്തിൽ അവ്യക്തതയുണ്ട്. അത്…
Read Moreഐഫോൺ വാങ്ങിത്തരണം, പൂക്കച്ചവടക്കാരിയായ അമ്മയോട് വാശി പിടിച്ച് മകൻ നിരഹാരം കിടന്നത് മൂന്ന് ദിവസം; അവസാനം പണവുമായി കടയിൽ
സോഷ്യൽ മീഡിയയും പരസ്യങ്ങളും യുവതലമുറയെ നന്നായി സ്വാധീനിക്കാറുണ്ട്. പലരുടെയും സ്വപന്മാണ് സ്വന്തമായൊരു ഐഫോൺ വേണമെന്നുള്ളത്. ആ സ്വപ്നത്തിനായി വാശി പിടിച്ച ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. പൂക്കച്ചവടക്കാരിയായ തന്റെ അമ്മയോട് നിരന്തരമായി യുവാവ് ഐഫോൺ വേണമെന്ന് ആവശ്യപ്പെടുമായിരുന്നു. ഐഫോൺ കിട്ടുന്നത് വരെ ഭക്ഷണം കഴിക്കില്ലന്ന് പറഞ്ഞ് മൂന്ന് ദിവസം നിരഹാരം കിടക്കുകയും ചെയ്തു. ഒടുവിൽ യുവാവിന് ഐഫോൺ കിട്ടി. Ghar Ke Kalesh എന്ന അക്കൗണ്ടിൽ നിന്നും ഷെയർ ചെയ്ത വീഡിയോയിലാണ് സംഭവങ്ങൾ കാണിക്കുന്നത്. വീഡിയോയിൽ കൈയിൽ കാശുമായി നിൽക്കുന്ന യുവാവിനെയും അമ്മയേയും കാണാം. ഒരു മൊബൈൽ സ്റ്റോറിലാണ് ഇരുവരും ഉള്ളത്. തന്റെ സ്റ്റോറിന്റെ പ്രൊമോഷന് വേണ്ടി കടക്കാരൻ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് കരുതുന്നത്. തന്റെ മകന്റെ ആഗ്രഹം സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അമ്മ പറയുന്നുണ്ടെങ്കിലും യഥാർഥത്തിൽ അമ്മയുടെ മുഖത്ത് സന്തോഷമില്ലെന്നാണ് നെറ്റിസൺസ്…
Read Moreഷൂ കള്ളനെ പേടിച്ച് ബംഗളൂരു നഗരം..! ദൃശ്യങ്ങൾ പുറത്ത്
കള്ളനെ പേടിച്ച് ചെരിപ്പുകൾ വീടിനു പുറത്തുവയ്ക്കാൻ പറ്റാത്ത ഗതികേടിയായിരിക്കുകയാണു ബംഗളൂരു നഗരവാസികൾ. വീടിനു പുറത്ത് റാക്കുകളിൽ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള ഷൂകളാണു കള്ളൻ മോഷ്ടിക്കുന്നത്. നിരവധിപ്പേരുടെ ഷൂകൾ അപ്രത്യക്ഷമായെങ്കിലും മോഷ്ടിക്കുന്നതാണെന്ന് ആദ്യം ആരും കരുതിയിരുന്നില്ല. ഒടുവിൽ ഷൂ കള്ളൻ കാമറയിൽ കുടുങ്ങിയപ്പോഴാണ് കവർച്ചയാണെന്ന് വ്യക്തമായത്. ഹൗസിംഗ് സൊസൈറ്റികളിൽനിന്നാണു പ്രധാനമായും ഷൂ മോഷ്ടിക്കുന്നത്. ഓരോ വീടിന്റെ മുന്നിലെത്തി അവിടെയുള്ള ചെരിപ്പുകൾക്കിടയിൽനിന്നു തനിക്ക് ഇഷ്ടപ്പെട്ട ഷൂ കള്ളൻ തെരഞ്ഞെടുക്കുന്നു. കാലിൽ ഇട്ട് പാകമാണോ എന്നു നോക്കി സമയമെടുത്താണ് മോഷണം. ഷൂ മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. മുഖംമൂടി ധരിച്ച് കള്ളൻ ഇടനാഴിയിലൂടെ അലസമായി നടന്നുനീങ്ങുന്നതും റാക്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ചെരിപ്പുകളിൽ ഇഷ്ടപ്പെട്ട ഷൂ തെരഞ്ഞെടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്നു ഷൂ ചാക്കിലാക്കി സാവാധാനം നടന്നു മറയുന്നു. ഇടയ്ക്ക് ഇയാൾ കാമറയിലേക്കു നോക്കുന്നുമുണ്ട്. 1.1 ദശലക്ഷത്തിലധികം പേരാണ് ഇതിനകം…
Read Moreസിമന്റ് ഉപയോഗിച്ച് നിർമിച്ച വ്യാജ വെളുത്തുള്ളി; വീഡിയോ വൈറലാകുന്നു
മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ സിമൻ്റ് കൊണ്ട് നിർമ്മിച്ച വ്യാജ വെളുത്തുള്ളി കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുക്കളയിലെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ചില കച്ചവടക്കാർ സാഹചര്യം മുതലെടുത്ത് സാധനങ്ങൾ വാങ്ങുന്നവർക്ക് വ്യാജ വെളുത്തുള്ളി വിറ്റു. അകോലയിലെ ബജോറിയ നഗറിൽ താമസിക്കുന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ സുഭാഷ് പാട്ടീലിന്റെ ഭാര്യ കൃത്രിമ വെളുത്തുള്ളി വിൽക്കുന്ന വഴിയോരക്കച്ചവടക്കാരനെ കൈയോടെ പിടിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. രാജ്യത്തുടനീളം വെളുത്തുള്ളിയുടെ വില കുതിച്ചുയരുമ്പോൾ പച്ചക്കറി മാർക്കറ്റുകളിൽ വ്യാജ വെളുത്തുള്ളി വിൽക്കുന്ന കേസുകൾ ഉയർന്നുവരുന്നുണ്ട്. देशभर में लहसुन के दाम फिलहाल आसमान छू रहे हैं। इस बीच एक हैरान करने वाला मामला सामने आया है, जहां महाराष्ट्र के अकोला में कुछ फेरीवाले नागरिकों को सीमेंट से बना…
Read Moreഇന്ത്യൻ റെയിൽവേയ്ക്ക് നന്ദി പറഞ്ഞ് ഒരു റഷ്യക്കാരി; വൈറലായി വീഡിയോ
റഷ്യയിൽ നിന്നെത്തി ഇന്ത്യയെ കുറിച്ച് അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന കണ്ടന്റ് ക്രിയേറ്ററാണ് മരിയ. ഇവരുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഇത്തരത്തിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും. ഇന്ത്യയിലെ ലോക്കൽ ട്രെയിനിൽ മരിയ നടത്തുന്ന ഒരു യാത്രയാണ് ഈ വീഡിയോയിൽ കാണുന്നത്. മരിയ ധരിച്ചിരിക്കുന്നത് ഇന്ത്യക്കാരായ യുവതികൾ ധരിക്കുന്നത് പോലുള്ള വസ്ത്രമാണ്. ആദ്യത്തെ ക്ലിപ്പ് മാഹിം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ്. ഈ ദൃശ്യങ്ങളിൽ ട്രെയിനിൽ കയറാൻ തയ്യാറായി നിൽക്കുന്ന മരിയയെ കാണാം. തുടർന്ന് കാണിക്കുന്നത് ട്രെയിനിന്റെ അകത്തുനിന്നുള്ള കാഴ്ചയാണ്. യാത്രക്കാരോട് മരിയ സംസാരിക്കുവാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സ്ത്രീകൾക്ക് മാത്രമായി ട്രെയിനിലുള്ള ലേഡീസ് കോച്ചിനെ കുറിച്ച് മരിയ പറയുന്നുണ്ട്. എന്നാൽ ജനറൽ കോച്ചിലാണ് അവർ യാത്ര ചെയ്തത്. ഇന്ത്യൻ റെയിൽവേയോട് സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ശ്രദ്ധിക്കുന്നതിന് അവൾ നന്ദി…
Read More‘മുതുമുതുമുത്തശ്ശി’ ഒരു നൂറ്റാണ്ട് മുമ്പ് ധരിച്ച വിവാഹവസ്ത്രം കാണാനെത്തി കുടുംബം
ഒരു നൂറ്റാണ്ടിന് മുമ്പായി മുതുമുതുമുത്തശ്ശി ധരിച്ചിരുന്ന വിവാഹ വസ്ത്രം വീണ്ടും കണ്ട് കുടുംബം. ജെന്നിഫർ സ്ലേറ്റർ എന്ന 77 കാരി തന്റെ മകൾക്കും എട്ട് വയസുള്ള ഇളയ രണ്ട് പേരക്കുട്ടികൾക്കുമൊപ്പമാണ് ഈ വസ്ത്രം കാണാനെത്തിയത്. സ്ലേറ്ററിൻ്റെ മുത്തശ്ശി ലില്ലി കാത്ത്കാർട്ട് 1910 -ൽ അവരുടെ വിവാഹത്തിന് ധരിച്ച വസ്ത്രം ലീഡ്സ് ഡിസ്കവറി സെൻ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി വളരെ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് ലില്ലി കാത്ത്കാർട്ട്. ക്വാറി മൗണ്ട് സ്കൂളിൽ അധ്യാപികയായിരുന്ന ലില്ലി അവിടെ തന്നെയാണ് പഠിച്ചതും. 1905 -ൽ ഡാർലിംഗ്ടൺ ട്രെയിനിംഗ് കോളേജിലാണ് അവർ അധ്യാപന പരിശീലനം നേടിയത്. 1910 സെപ്റ്റംബർ 10 -ന്, 26 -ാമത്തെ വയസ്സിലാണ്, ലീഡ്സിലെ ബസ്ലിംഗ്തോർപ്പ് ചർച്ചിൽ വെച്ച് അവർ വിവാഹിതയാവുന്നത്. ഭർത്താവ് ചാൾസ്. വിവാഹ ദിവസം ഫോട്ടോഗ്രാഫർ വരാത്തതിനാൽ മുത്തശ്ശി വിവാഹവസ്ത്രം ധരിച്ച് ഒരുങ്ങിയിരുന്ന ചിത്രമോ ഒന്നും മക്കളോ…
Read More‘മഴ പെയ്താൽ വീട് ചോർന്നൊലിക്കും, വലിയ കഷ്ടമാണ്’; കണ്ടന്റ് ക്രിയേറ്ററായ യുവതിയോട് വിഷമങ്ങൾ പറയുന്ന സ്ത്രീ
യാത്രകൾ ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ധാരാളം കണ്ടന്റ് ക്രിയേറ്റേഴ്സ് ഉണ്ട്. അതിലൊരാളാണ് @ghumakkadlaali. അടുത്തിടെ ഒരു ഗ്രാമത്തിലേക്ക് നടത്തിയ യാത്രയിൽ അവൾ ഒരു സ്ത്രീയെ പരിചയപ്പെട്ടു. അവരുടെ ദുരിതങ്ങൾ നെറ്റിസൺസിന് മുന്നിൽ പങ്കുവയ്ക്കുകയും ചെയ്തു. യുവതി ബുന്ദേൽഖണ്ഡിലെ ഒരു ഗ്രാമത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അവിടെ വച്ച് കണ്ടമുട്ടിയതാണ് ഈ സ്ത്രീയെ. റോഡരികിൽ അവർ ഒരു ചെറിയ കട നടത്തുകയാണ്. ആ കട ശ്രദ്ധയിൽ പെട്ടിട്ടാണ് യുവതി അങ്ങോട്ട് പോകുന്നത്. ആ സ്ത്രീ കടയുടെ മുന്നിൽ ആളുകളെ കാത്തിരിക്കുകയാണ്. പിന്നീട് കട നടത്തുന്ന സ്ത്രീ അവളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് തന്നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അവർ കണ്ടന്റ് ക്രിയേറ്ററായ യുവതിയോട് വെളിപ്പെടുത്തുന്നുണ്ട്. ആ കടയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് താനും ഭർത്താവും ജീവിക്കുന്നത്. മൂന്ന് പെൺമക്കളാണ് തങ്ങൾക്ക് . അവർ…
Read More24 മണിക്കൂറിനുള്ളിൽ സന്ദർശിച്ചത് 150 ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകൾ; ലോക റിക്കാർഡ് നേടി യുവാവ്
ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് അതിൽ പ്രശസ്തി നേടുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ അത്തരത്തിൽ ഒരു റിക്കാർഡ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററും ഫുഡ് കൺസൾട്ടന്റുമായ ബ്രയാൻ ന്വാന എന്ന 22 കാരൻ. ഏറ്റവും കൂടുതൽ ഫുഡ് ഔട്ട്ലെറ്റുകൾ 24 മണിക്കൂറിനുള്ളിൽ സന്ദർശിച്ചാണ് ബ്രയാൻ ലോക റിക്കാർഡ് നേടിയെടുത്തത്. 150 ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകളാണ് 24 മണിക്കൂറിനുള്ളിൽ ഇയാൾ സന്ദർശിച്ചത്. കഴിഞ്ഞ വർഷം 100 റെസ്റ്റോറന്റുകൾ സന്ദർശിച്ച് അമേരിക്കൻ യൂട്യൂബർ എയർറാക്ക് നേടിയെടുത്ത റിക്കാർഡാണ് ന്വാന ഇപ്പോൾ തകർത്തിരിക്കുന്നത്. റിക്കാർഡിനു വേണ്ടി ഓരോ റെസ്റ്റോറന്റിൽ നിന്നും മിനിമം ഒരു ഇനം ഭക്ഷണമോ പാനീയമോ യുവാവ് കഴിച്ചിട്ടുണ്ട്. ഗിന്നസ് വേൾഡ് റിക്കാർഡ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ചിത്രത്തിൽ ന്വാന വിവിധ ഭക്ഷണങ്ങൾ വിവിധ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിൽ നിന്ന് ആസ്വദിക്കുന്നത് കാണാം. പോസ്റ്റ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
Read Moreഎന്ത് നാക്കാണ് ഇത്! ലോകത്തിലെ ഏറ്റവും വീതി കൂടി നാക്കുള്ള സ്ത്രീ; ചിത്രങ്ങൾ വൈറൽ
ലോകത്തിലെ ഏറ്റവും വീതിയുള്ള നാവുള്ള സ്ത്രീ എന്ന ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കിയ ബ്രിട്ടാനി ലക്കായോയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. യുഎസിലെ ടെക്സാസിൽ നിന്നുള്ള ബ്രിട്ടാനിയുടെ നാവിന്റെ വീതി 7.90 സെൻ്റീമീറ്റർ (3.11 ഇഞ്ച്) ആണ്. മുകളിലെ ചുണ്ടിൻ്റെ അറ്റം മുതൽ മധ്യഭാഗം വരെ നീളം അളക്കുമ്പോൾ അവളുടെ നാവ് നീളത്തേക്കാൾ 2.5 സെ.മീ (1 ഇഞ്ച്) വീതിയുള്ളതാണ് എന്നും ഗിന്നസ് വേൾഡ് റിക്കാർഡ് പറയുന്നു. എമിലി ഷ്ലെങ്കർ (യുഎസ്എ) ന്റെ റിക്കാർഡ് ആണ് പത്ത് വർഷത്തിന് ശേഷം ബ്രിട്ടാനി സ്വന്തമാക്കിയത്. എമിലിയുടെ നാവിന്റെ വീതി 7.33 സെൻ്റീമീറ്റർ (2.89 ഇഞ്ച്) ആയിരുന്നു. തനിക്ക് വലിയ നാവാണ് ഉള്ളതെന്ന് ചെറുപ്പത്തിലെ തന്നെ തിരിച്ചറിഞ്ഞിരുന്നതായി ബ്രിട്ടാനി പറഞ്ഞു. ഇക്കാര്യം പറഞ്ഞ് വീട്ടുകാർ പലപ്പോഴും കളിയാക്കിയിരുന്നതായും ബ്രിട്ടാനി കൂട്ടിച്ചേർത്തു. ഇങ്ങനെയക്കെ സംഭവിച്ചെങ്കിലും ലോകത്തിലെ എല്ലാ സ്ത്രീകളിൽ വച്ചും…
Read More