ചി​രി​യു​ടെ ത​ല്ലു​മാ​ല…​സാ​മ്പാ​റും പ​പ്പ​ട​വു​മ​ല്ല ഇ​ന്ന​ത്തെ ക​ല്ല്യാ​ണ​ത്ത​ല്ലി​ന്‍റെ കാ​ര​ണം; പ​ന്ത​ലി​ലാ​രം​ഭി​ച്ച കൂ​ട്ട​ത്ത​ല്ല് രാ​ത്രി​വീ​ട്ടിലും; ത​ല​ശേ​രി​യി​ലെ ക​ല്ല്യാ​ണ വി​ശേ​ഷ​മി​ങ്ങ​നെ…

ത​ല​ശേ​രി: വി​വാ​ഹ നി​ശ്ച​യ​ത്തി​ൽ ഭ​ക്ഷ​ണം വി​ള​ന്പു​ന്ന​തി​നി​ട​യി​ൽ വെ​ള്ളം മ​റി​ഞ്ഞു ദേ​ഹ​ത്ത് വീ​ണ​തു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. അഞ്ചുപേ​ർ​ക്ക് പ​രി​ക്കേറ്റു. കൊ​ള​വ​ല്ലൂ​രി​ലാ​ണ് വി​വാ​ഹ​നി​ശ്ച​യം ന​ട​ക്ക​വെ വീ​ട്ടി​ൽ ഇ​രു​സം​ഘ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​വും തു​ട​ർ​ന്ന് രാ​ത്രി​യി​ൽ വീ​ട്ടു​കാ​ർ​ക്ക് നേ​രേ ആ​ക്ര​മ​ണ​വും ന​ട​ന്ന​ത്. കൊ​ള​വ​ല്ലൂ​ർ അ​മ്പാ​യ​ക്കു​ണ്ടി​ലെ​യും എ​ലി​ക്കു​ന്നി​ലെ​യും വീ​ട്ടു​കാ​ർ​ക്ക് നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നേ​ര​ത്തെ ഒ​രു വീ​ട്ടി​ൽ വി​വാ​ഹ​നി​ശ്ച​യം ന​ട​ക്കു​ന്ന​തി​നി​ടെ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നി​ടെ വെ​ള്ളം ദേ​ഹ​ത്തു വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പ​റ​ഞ്ഞു തീ​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ, രാ​ത്രി​യി​ൽ ഇ​തി​ന്‍റെ ബാ​ക്കി​യാ​യി എ​ലി​ക്കു​ന്നി​ലെ പി.​പി. സൗ​മ്യ ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ സൗ​മ്യ ച​ന്ദ്ര​ന് പു​റ​മെ വീ​ട്ടു​കാ​രാ​യ ജ​ല​ജ, ഷൈ​ല​ജ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​തി​നു പിന്നാലെയാ​ണ് അ​മ്പാ​യ​ക്കു​ണ്ടി​ലെ സി.​കെ പ്ര​സീ​ത​യു​ടെ വീ​ടി​നുനേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​സീ​ത​യ്ക്കും മ​ക​ൻ ഷാ​രോ​ണി​നും പ​രി​ക്കേ​റ്റു. ഇ​രു​വി​ഭാ​ഗ​ത്തി​നു​മെ​തി​രെ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.  

Read More

ഇ ​ക​ളി തീ​ക്ക​ളി​യാ​ണ് ​മ​ക്ക​ളെ…​വൈ​റ​ലാ​കാ​ൻ മേ​ൽ​പ്പാ​ല​ത്തി​ൽ ബൈ​ക്ക് അ​ഭ്യാ​സം; ബൈ​ക്ക് താ​ഴേ​ക്ക് ത​ള്ളി​യി​ട്ട് നാ​ട്ടു​കാ​ർ! ത​ടി​കേ​ടാ​കാ​തെ കേ​ടാ​യ ബൈ​ക്കു​മാ​യി സ്ഥ​ലം​വി​ട്ട് യു​വാ​ക്ക​ൾ

ബം​ഗ​ളൂ​രു: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​കാ​ൻ എ​ന്തു കാ​ണി​ക്കാ​നും മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് പു​തു​ത​ല​മു​റ​ക്കാ​ർ. ഇ​തി​ൽ ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ല. ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ സ​ന്പാ​ദി​ക്കു​ന്ന​വ​രും എ​ട്ടി​ന്‍റെ പ​ണി കി​ട്ടു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ബൈ​ക്ക് സ്റ്റ​ണ്ട് ന​ട​ത്തി ആ​ളാ​കാ​ൻ നോ​ക്കി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്ത​താ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യ വൈ​റ​ൽ. തി​ര​ക്കേ​റി​യ തു​മ​ക്കു​രു ദേ​ശീ​യ​പാ​ത​യി​ലെ മേ​ല്‍​പ്പാ​ല​ത്തി​ലാ​ണ് യു​വാ​ക്ക​ൾ ബൈ​ക്ക് സ്റ്റ​ണ്ട് ന​ട​ത്തു​ക​യും വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യു​ക​യും ചെ​യ്ത​ത്. റോ​ഡ് ബ്ലോ​ക്ക് ആ‍​യ​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ബൈ​ക്ക് അ​ഭ്യാ​സം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷേ, യു​വാ​ക്ക​ൾ പി​ൻ​മാ​റി​യി​ല്ല. അ​തോ​ടെ വാ​ക്കേ​റ്റ​മാ​യി. പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ ബൈ​ക്ക് പി​ടി​ച്ചെ​ടു​ത്ത് പാ​ല​ത്തി​ൽ​നി​ന്നു താ​ഴേ​ക്കു ത​ള്ളി​യി​ട്ടു. ത​ടി കേ​ടാ​കു​മെ​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ൾ യു​വാ​ക്ക​ൾ കേ​ടാ​യ ബൈ​ക്കും ത​ള്ളി സ്ഥ​ലം​വി​ട്ടു. യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യു​യ​ർ​ത്തി​യാ​ണ് യു​വാ​ക്ക​ള്‍ ബൈ​ക്ക് സ്റ്റ​ണ്ട് ന​ട​ത്തി​യ​തെ​ന്നു പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

Read More

ഞ​ങ്ങ​ളും മ​നു​ഷ്യ​രാ​ണ്; ഡെ​ലി​വ​റി ബോ​യി​യെ മു​ട്ടു​കു​ത്തി​ച്ചു സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്; തൊ​ഴി​ലാ​ളി​ക​ളോ​ട് ദ​യ​യോ​ടെ പെ​രു​മാ​റ​ണ​മെ​ന്ന് ഉ​ത്ത​ര​വി​റ​ക്കി സ​ർ​ക്കാ​ർ 

ഹാ​ങ്‌​സൗ(​ചൈ​ന): ഡെ​ലി​വ​റി ബോ​യി​യെ മു​ട്ടു​കു​ത്തി​ച്ച് മാ​പ്പു പ​റ​യി​പ്പി​ച്ച സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന്‍റെ പ്ര​വൃ​ത്തി ചൈ​ന​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഹാ​ങ്‌​സൗ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു​കെ​ട്ടി​ട​ത്തി​ൽ ഡെ​ലി​വ​റി ന​ട​ത്തി​യ​ശേ​ഷം തി​രി​ച്ചു​പോ​ക​വേ ഡെ​ലി​വ​റി ബോ​യി​യു​ടെ ബൈ​ക്ക് ത​ട്ടി ഇ​രു​ന്പു​വേ​ലി​ക്കു കേ​ടു​പ​റ്റി എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഗാ​ർ​ഡി​ന്‍റെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ​യി​ൽ ഡെ​ലി​വ​റി ബോ​യി ഗാ​ർ​ഡി​നു മു​ന്നി​ൽ മു​ട്ടു​കു​ത്തു​ന്ന​തും പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന​തും കാ​ണാം. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഡെ​ലി​വ​റി ജോ​ലി​ക്കാ​ർ പ​ങ്കെ​ടു​ത്ത വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നു. ഇ​ത്ത​രം ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യ സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നു ഡെ​ലി​വ​റി തൊ​ഴി​ലാ​ളി​ക​ളോ​ട് ദ​യ​യോ​ടെ പെ​രു​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.  

Read More

കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ൽ നി​ന്നും  മു​ന്തി​രി​പ്പാ​ട​ത്തേ​ക്ക്…​ആ​ല​പ്പു​ഴ​യി​ൽ നി​ന്ന്  തേ​നി​യി​ലേ​ക്ക് ഉ​ല്ലാ​സ​ യാ​ത്ര​യു​മാ​യി കെ​എ​സ്ആ​ർ​ടി​സി

കോ​​ട്ട​​യം: കി​​ഴ​​ക്കി​ന്‍റെ വെ​​നീ​​സാ​​യ ആ​​ല​​പ്പു​​ഴ​​യി​​ല്‍​നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, പാ​​ലാ, ഈ​​രാ​​റ്റു​​പേ​​ട്ട, വാ​​ഗ​​മ​​ണ്‍, വ​​ഴി ക​​മ്പ​​ത്തി​​നും തേ​​നി​​ക്കും കെ​​എ​​സ്ആ​​ര്‍​ടി​​സി പു​​തി​​യ ബ​​സ് സ​​ര്‍​വീ​​​സ് ആ​​രം​​ഭി​​ക്കു​​ന്നു. ആ​​ല​​പ്പു​​ഴ-​​ക​​മ്പം, ആ​​ല​​പ്പു​​ഴ-​​തേ​​നി എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് ഇ​ന്‍റ​​ര്‍ സ്‌​​റ്റേ​​റ്റ് ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ര്‍ സ​​ര്‍​വീ​​സു​​ക​​ളാ​​ണ് 23 മു​​ത​​ല്‍ ആ​​ല​​പ്പു​​ഴ​​യി​​ല്‍​നി​​ന്ന് സർവീ സ് നടത്തുന്നത്. ആ​​ല​​പ്പു​​ഴ​​യി​​ല്‍​നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, പാ​​ലാ, ഭ​​ര​​ണ​​ങ്ങാ​​നം, ഈ​​രാ​​റ്റു​​പേ​​ട്ട, വാ​​ഗ​​മ​​ണ്‍, ഏ​​ല​​പ്പാ​​റ, ക​​ട്ട​​പ്പ​​ന, പു​​ളി​​യ​​ന്‍​മ​​ല, ക​​മ്പം​​മെ​​ട്ട്, ക​​മ്പം, ഉ​​ത്ത​​മ​​പാ​​ള​​യം, ചി​​ന്ന​​മ​​ന്നൂ​​ര്‍ വ​​ഴി തേ​​നി​​യാ​​ണ് റൂ​​ട്ട്. രാ​​വി​​ലെ 6.15ന് ​​ആ​​ല​​പ്പു​​ഴ​​യി​​ല്‍​നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന ക​​മ്പം ബ​​സ് 8.30ന് ​​പാ​​ലാ​​യി​​ലും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​ന് ക​​മ്പ​​ത്തു​​മെ​​ത്തും. അ​​വി​​ടെ​​നി​​ന്നു ര​​ണ്ടി​​ന് പു​​റ​​പ്പെ​​ടു​​ന്ന ബ​​സ് ചെ​​റു​​തോ​​ണി, തൊ​​ടു​​പു​​ഴ, മൂ​​വാ​​റ്റു​​പു​​ഴ, പു​​ത്ത​​ന്‍​കു​​രി​​ശ്, വൈ​​റ്റി​​ല വ​​ഴി​​യാ​​ണ് ആ​​ല​​പ്പു​​ഴ​​യി​​ലെ​​ത്തു​​ന്ന​​ത്.ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.50ന് ​​ആ​​ല​​പ്പു​​ഴ​​യി​​ല്‍​നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന തേ​​നി ബ​​സ് 4.15നു ​​കോ​​ട്ട​​യ​​ത്തും 5.20നു ​​പാ​​ലാ​​യി​​ലും എ​​ത്തും 6.40നു ​​വാ​​ഗ​​മ​​ണ്ണി​​ലെ​​ത്തു​​ന്ന ബ​​സ് രാ​​ത്രി 10.30ന് ​​തേ​​നി​​യി​​ലെ​​ത്തും. പു​​ല​​ര്‍​ച്ചെ 3.30നു ​​തേ​​നി​​യി​​ല്‍​നി​​ന്നും…

Read More

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സ്പേ​സ് ബ​ലൂ​ൺ; അ​ന്തി​മ​ഘ​ട്ട പ​രീ​ക്ഷ​ണം സെ​പ്റ്റം​ബ​റി​ൽ

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സ്പേ​സ് ബ​ലൂ​ണു​മാ​യി സൗ​ദി അ​റേ​ബ്യ. സെ​പ്റ്റം​ബ​റി​ൽ ഇ​തി​ന്‍റെ അ​ന്തി​മ​ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തും. എ​ട്ട് യാ​ത്രി​ക​രും പൈ​ല​റ്റു​മ​ട​ക്കം ഒ​മ്പ​ത് പേ​ർ​ക്ക് ബ​ലൂ​ണി​ൽ യാ​ത്ര ചെ​യ്യാ​നാ​വും. 35 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ബ​ലൂ​ൺ എ​ത്തും. അ​വി​ടെ​നി​ന്നു ഭൂ​മി​യെ നോ​ക്കി​ക്കാ​ണാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് സാ​ധി​ക്കും. ഒ​രാ​ൾ​ക്ക് 1.38 കോ​ടി​യോ​ളം രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്പാ​നി​ഷ് സ്റ്റാ​ർ​ട്ട​പ്പാ​യ ഹാ​ലോ സ്പേ​സാ​ണ് ബ​ലൂ​ൺ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്‌. സൗ​ദി അ​റേ​ബ്യ​യു​ടെ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്‌​പേ​സ് ആ​ൻ‌​ഡ് ടെ​ക്‌​നോ​ള​ജി ക​മ്മീ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദൗ​ത്യം. യാ​തൊ​രു​വി​ധ മ​ലീ​നി​ക​ര​ണ​വു​മി​ല്ലാ​ത്ത പ​രീ​ക്ഷ​ണ ദൗ​ത്യ​ത്തി​ൽ സു​ര​ക്ഷ​യ്ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നു ഹാ​ലോ സ്പേ​സ് പ​റ​യു​ന്നു.

Read More

എ​ന്ത് വി​ധി ഇ​ത്… വ​ല്ലാ​ത്ത ച​തി​യി​ത്… വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞ ഭാ​ര്യ​യു​ടെ മൂ​ക്ക് ക​ടി​ച്ചു​മു​റി​ച്ചു

ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷി​ക്കാ​ൻ വീ​ട്ടി​ലേ​ക്കു പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച ഭാ​ര്യ​യു​ടെ മൂ​ക്ക് ക​ടി​ച്ചു​മു​റി​ച്ചു ഭ​ർ​ത്താ​വ്. ല​ക്നൗ​വി​ലെ ദേ​ഹ​ത് കോ​ട്‍​വാ​ലി​യി​ലാ​ണു സം​ഭ​വം. ബ​നി​യാ​നി​പൂ​ർ​വ സ്വ​ദേ​ശി​നി​യാ​യ അ​നി​ത (27) ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​ക​ണ​മെ​ന്ന് ഭ​ർ​ത്താ​വ് രാ​ഹു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ആ​വ​ശ്യം നി​ര​സി​ക്കു​ക​യും വ​ഴ​ക്കി​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു ഭ​ർ​ത്താ​വ് ദേ​ഷ്യ​ത്തി​ല്‍ അ​നി​ത​യു​ടെ മൂ​ക്കു ക​ടി​ച്ചു​മു​റി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ത ല​ക്നൗ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ല്‍ വ​ഴ​ക്കു പ​തി​വാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഇ​ങ്ങ​നൊ​ന്നും സം​സാ​രി​ക്ക​ല്ലേ മോ​ളേ… ബാ​ഗ് താ​ഴെ വ​യ്ക്കു​ന്ന പ്ര​ശ്ന​മി​ല്ല; പി​ടി​വാ​ശി കാ​ട്ടി യു​വ​തി!​പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

ഒ​രു യാ​ത്ര​ക്കാ​രി​യു​ടെ പി​ടി​വാ​ശി​യെ​ത്തു​ട​ർ​ന്നു വി​മാ​നം വൈ​കി​യ​ത് ഒ​രു മ​ണി​ക്കൂ​ർ. ആ​ഡം​ബ​ര ബാ​ഗു​മാ​യി വി​മാ​ന​ത്തി​ൽ ക​യ​റി​യ ചൈ​നീ​സ് യു​വ​തി സീ​റ്റി​ന​ടി​യി​ൽ ബാ​ഗ് സൂ​ക്ഷി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​താ​ണു പ്ര​ശ്ന​മാ​യ​ത്. ചൈ​ന​യി​ലെ ചോ​ങ്കിം​ഗി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. വ​ലി​യ വി​ല​യു​ള്ള ലൂ​യി​സ് വി​റ്റ​ൺ ബാ​ഗു​മാ​യാ​ണു യു​വ​തി വി​മാ​ന​ത്തി​ൽ ക​യ​റി​യ​ത്. ടേ​ക്ക് ഓ​ഫി​നി​ടെ ഇ​ക്ക​ണോ​മി ക്ലാ​സ് സീ​റ്റി​ന​ടി​യി​ൽ ബാ​ഗ് വ​യ്ക്ക​ണ​മെ​ന്ന കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ക്കാ​ൻ യു​വ​തി ത​യാ​റാ​യി​ല്ല. സ്ത്രീ​ക​ൾ​ക്കു​ള്ള ലൂ​യി​സ് വി​റ്റ​ൺ ബാ​ഗി​ന് ഒ​രു ല​ക്ഷം രൂ​പ മു​ത​ൽ നാ​ലു ല​ക്ഷം വ​രെ വി​ല​യു​ണ്ട്. ആ​ഡം​ബ​ര ബാ​ഗ് താ​ഴെ വ​യ്ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും ത​ന്‍റെ അ​ടു​ത്തു​ത​ന്നെ സൂ​ക്ഷി​ക്കു​മെ​ന്നും യു​വ​തി വാ​ശി പി​ടി​ച്ച​തോ​ടെ വി​മാ​ന​ത്തി​നു പു​റ​പ്പെ​ടാ​നാ​യി​ല്ല. ഇ​തോ​ടെ മ​റ്റു യാ​ത്ര​ക്കാ​ര്‍‌ പ്ര​ശ്ന​മു​ണ്ടാ​ക്കി. തു​ട​ർ​ന്നു യു​വ​തി​യെ വി​മാ​ന​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. സ​ഹ​യാ​ത്ര​ക്കാ​ർ ക​ര​ഘോ​ഷം മു​ഴ​ക്കി പു​റ​ത്താ​ക്ക​ൽ ആ​ഘോ​ഷി​ച്ചു. ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ ആ​പ്പാ​യ ഡൂ​യി​നി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഇ​തി​ന്‍റെ വീ​ഡി​യോ പ​തി​നാ​യി​ര​ങ്ങ​ളാ​ണു…

Read More

സി​നി​മാ​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന ഓ​വ​ര്‍ പ്രി​വി​ലേ​ജാ​ണ് പ്ര​ശ്‌​നം സാ​റേ; ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ര്‍​ട്ട് ആ​ഘോ​ഷി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ; ട്രോ​ളു​ക​ൾ തൂ​ക്കി സൈ​ബ​റി​ടം

ഏറെനാൾ കാ​ത്തി​രു​ന്ന് ഒ​ടു​വി​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ ഉ​ള്ളു​ക​ളി​ക​ള്‍ വ്യ​ക്ത​മാ​ക്കി​പു​റ​ത്തു​വ​ന്ന ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ര്‍​ട്ട് സോ​ഷ്യ​ല്‍​മീ​ഡി​യ​യെ​യും പി​ടി​ച്ചു​കു​ലു​ക്കു​ന്നു. റി​പ്പോ​ര്‍​ട്ടി​ലെ പ്ര​മു​ഖ​രു​ടെ പേ​രു​ക​ൾ ഒ​ഴി​വാ​ക്കി​യ​തി​നെ എ​തി​ര്‍​ത്ത് വ​ലി​യൊ​രു​വി​ഭാ​ഗം രം​ഗ​ത്തെ​ത്തു​മ്പോ​ള്‍ തെ​ളി​വു​ക​ളി​ല്ലാ​തെ ഇ​തെ​ല്ലാം പു​റ​ത്തു​വ​ന്നി​ട്ട് എ​ന്തി​നാ​ണെ​ന്ന് മ​റ്റൊ​രു വി​ഭാ​ഗം ചോ​ദി​ക്കു​ന്നു. നാ​ല​ര​വ​ര്‍​ഷം കാ​ത്തി​രു​ന്ന ശേ​ഷം പു​റ​ത്തു​വ​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​റി​യു​ന്നതും നേ​ര​ത്തെ പ​ല രീ​തി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടതുമായ വി​വര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്നാ​ണു സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ വി​ല​യി​രു​ത്ത​ൽ. പ്ര​മു​ഖ ന​ട​ന്‍, മു​ന്‍ നി​ര​നാ​യ​ക​ന്‍, സം​വി​ധാ​യ​ക​ന്‍, ഇ​ട​നി​ല​ക്കാ​ര്‍ തു​ട​ങ്ങി സ്ഥി​രം പ​ല്ല​വിത​ന്നെ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​തെ​ന്നും സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​വ​രു​ടെ പേ​രു പു​റ​ത്തു​വി​ടാ​ത്ത​ത് എ​ന്താ​ണെ​ന്നു​മാ​ണ് ചോ​ദ്യ​മു​യ​രു​ന്ന​ത്. തെ​ളി​വി​ല്ലാ​തെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​ല്‍ ഒരു കാ​ര്യ​വുമി​ല്ല. എ​ന്താ​യാ​ലും വി​ഷ​യ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രോ​ളു​ക​ള്‍ നി​റ​യു​ക​യാ​ണ്. പ്ര​മു​ഖ​ര്‍​ക്ക് പേ​രു​മി​ല്ല… നാ​ടു​മി​ല്ല പു​ല്ല്… എ​ന്നാ​ണ് ഒ​രു ട്രോ​ള്‍, സി​നി​മാ​ക്കാ​ര്‍ അ​ത്ര വ​ലി​യ സം​ഭ​വ​മാ​ണോ, പ​ട്ടാ​ള​ക്കാ​ര്‍​ക്കോ ക​ര്‍​ഷ​ക​നോ ഈ ​രീ​തി​യി​ലു​ള്ള പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നു​ണ്ടോ… സി​നി​മാ​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന ഓ​വ​ര്‍…

Read More

കൊ​ല്ല​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് നെ​ല്ലുകൊ​ണ്ട് കേ​ര​ള ചിത്രമൊരുക്കി വി​ദ്യാ​ർ​ഥി​ക​ൾ

കേ​ര​ള​ത്തി​ന്‍റെ നെ​ൽ​ക്കൃ​ഷി പാ​ര​മ്പ​ര്യം പു​തി​യ ത​ല​മു​റ​യെ ഓ​ർ​മ​പ്പെ​ടു​ത്താ​ൻ നെ​ൽ​വി​ത്തു​കൊ​ണ്ട് കേ​ര​ള ചി​ത്രം നി​ർ മി​ച്ച് പ്ര​മാ​ടം നേ​താ​ജി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക സം​സ്കൃ​തി അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ നെ​ല്ലു​കൊ​ണ്ട് 15 അ​ടി വ​ലി​പ്പ​മു​ള്ള കേ​ര​ള​ചി​ത്രം വ​ര​ച്ചാ​ണ് പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കൊ​ല്ല​വ​ർ​ഷം 1200 നെ ​എ​തി​രേ​റ്റ​ത്. കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും വൈ​വി​ധ്യ​വും കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ കാ​ർ​ഷി​ക മി​നി ഗാ​ല​റി​യും ഒ​രു​ക്കി​യാ​ണ് കേ​ര​ളീ​യം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ളി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ളീ​യം ന​ട​ന്ന​ത്. കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വൈ​ക്കോ​ൽ തു​റു​വും നെ​ൽ​ശി​ല്പ​വും കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ച്ചു. വ​ഞ്ചി​പ്പാ​ട്ട് പാ​ടി​യാ​ണ് അ​തി​ഥി​ക​ളെ കു​ട്ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. കേ​ര​ള ഗാ​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ളും ന​ട​ന്നു. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും മി​നി ഗാ​ല​റി പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സി. ​ശ്രീ​ല​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കേ​ര​ളീ​യം സം​ഗ​മം വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. മോ​ഹ​ന​ൻ നാ​യ​ർ, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്…

Read More

ന​ല്ലൊ​രു മൊ​മെ​ന്‍റ് സം​ഭ​വി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പു​ള്ള നി​മി​ഷം അ​ത് ന​മ്മ​ൾ തി​രി​ച്ച​റി​യ​ണം; ക്ലി​ക് ചെ​യ്യാ​ൻ റെ​ഡി ആ​യി​രി​ക്ക​ണം; ആ​റു പ​തി​റ്റാ​ണ്ടി​ന്‍റെ ഫോ​ട്ടോ​ഗ്ര​ഫി അ​നു​ഭ​വ​ങ്ങ​ളു​മാ​യി ‘ബീ​ന പോ​ൾ’

ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​ന​ത്തി​ൽ ആ​റു പ​തി​റ്റാ​ണ്ടി​ന്‍റെ ഫോ​ട്ടോ​ഗ്ര​ഫി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ഏ​റ്റു​മാ​നൂ​രി​ന്‍റെ സ്വ​ന്തം ഫോ​ട്ടോ​ഗ്ര​ഫ​ർ പോ​ൾ ചേ​ട്ട​ൻ. സ്വ​ന്തം സ്റ്റു​ഡി​യോ​യു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം നാ​ട്ടു​കാ​ർ​ക്ക് ബീ​ന പോ​ൾ ആ​ണ്. 60 വ​ർ​ഷം മു​മ്പ് അ​ന്ന് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ അ​തി​ര​മ്പു​ഴ വ​ലി​യ പ​ള്ളി​യു​ടെ ഫോ​ട്ടോ എ​ടു​ത്താ​ണ് തു​ട​ക്കം. ഫോ​ട്ടോ എ​ടു​ക്കു​ന്ന​തു ക​ണ്ട വി​കാ​രി ഫാ. ​ജോ​സ​ഫ് ഇ​ത്തി​പ്പ​റ​മ്പി​ൽ കോ​ട്ട​യ​ത്ത് വി​ട്ട് ഫോ​ട്ടോ​യു​ടെ പ്രി​ന്‍റ് എ​ടു​പ്പി​ച്ചു. ഈ ​ഫോ​ട്ടോ പ​ള്ളി​യി​ൽ ലേ​ല​ത്തി​നു വ​ച്ചു. അ​ന്ന് ലേ​ല​ത്തി​ൽ ഫോ​ട്ടോ​യ്ക്ക് 56 രൂ​പ ല​ഭി​ച്ചു. ഇ​ത് ഫോ​ട്ടോ​ഗ്ര​ഫി പ്ര​ഫ​ഷ​നാ​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യി. ഏ​റ്റു​മാ​നൂ​രി​ൽ ഉ​ഴ​വൂ​ർ സ്വ​ദേ​ശി ദാ​മോ​ദ​ര​ൻ ന​ട​ത്തി​യി​രു​ന്ന ബീ​ന സ്റ്റു​ഡി​യോ​യി​ൽ പാ​ർ​ട്ണ​റാ​യി. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം ദാ​മോ​ദ​ര​ൻ ഒ​ഴി​വാ​കു​ക​യും സ്റ്റു​ഡി​യോ പൂ​ർ​ണ​മാ​യും പോ​ൾ ചേ​ട്ട​ന്‍റേ​താ​കു​ക​യും ചെ​യ്തു. പോ​ളി​ന് പെ​ൺ​കു​ട്ടി​യാ​ണ് ജ​നി​ക്കു​ന്ന​തെ​ങ്കി​ൽ ബീ​ന എ​ന്ന് പേ​രി​ട​ണ​മെ​ന്ന ദാ​മോ​ദ​ര​ന്‍റെ ആ​ഗ്ര​ഹ​വും സ​ഫ​ല​മാ​യി. അ​ങ്ങ​നെ ബീ​ന…

Read More