പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് ച​ണ്ഡി​ഗ​ഡ് പൊ​ലീ​സ് അ​റി​യി​ച്ചു.

ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത്ത് സ്വ​ദേ​ശി​യാ​യ ച​ട്ട​നി​യ സിം​ഗ് ആ​ണ് മ​രി​ച്ച​ത്. യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

ഇ​തി​നി​ടെ, ഒ​രാ​ഴ്ച മു​മ്പ് ഡ​ൽ​ഹി ഐ​ഐ​ടി ക്യാം​പ​സി​ലും സ​മാ​ന​മാ​യ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഐ​ഐ​ടി ഡ​ൽ​ഹി​യി​ലെ എം​എ​സ്‌​സി ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ലെ 31-കാ​ര​നാ​യ വി​ദ്യാ​ർ​ഥി ക്യാം​പ​സി​ലെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി മ​രി​ച്ച​താ​യി ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment