കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തി​രി​ച്ച​ടി​യാ​യി: സ​വാ​ള​വി​ല ഉ​യ​രു​ന്നു; ചി​ല്ല​റ വി​പ​ണി​യി​ൽ 80-ന് ​മു​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​വാ​ള​വി​ല വീ​ണ്ടും കു​ത്ത​നെ ഉ​യ​ർ​ന്നു. ഓ​ണ​ക്കാ​ല​ത്ത് വ​ർ​ധി​ച്ച വി​ല ഇ​നി​യും താ​ഴാ​ത്ത​ത് സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ല ചി​ല്ല​റ വി​പ​ണി​ക​ളി​ലും സ​വാ​ള കി​ലോ​യ്ക്ക് 80 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് വി​ൽ​പ​ന.

സ​വാ​ള ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ മു​ന്നി​ലു​ള്ള അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും വി​ള​നാ​ശ​വു​മാ​ണ് വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കോ​ഴി​ക്കോ​ട് പാ​ള​യം മാ​ർ​ക്ക​റ്റി​ൽ മൊ​ത്ത​വ്യാ​പാ​ര മേ​ഖ​ല​യി​ൽ സ​വാ​ള​യു​ടെ ഇ​ന്ന​ത്തെ വി​ല കി​ലോ​യ്ക്ക് 50 മു​ത​ൽ 55 രൂ​പ വ​രെ​യാ​ണ്. മൊ​ത്ത​വി​ല ഇ​ത്ര​യാ​ണെ​ങ്കി​ലും ചി​ല്ല​റ വി​പ​ണി​യി​ലെ​ത്തു​മ്പോ​ൾ ഗ​താ​ഗ​ത​ച്ചെ​ല​വും മ​റ്റ് ലാ​ഭ​വി​ഹി​ത​ങ്ങ​ളും കൂ​ടി വി​ല വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​കു​ന്നു.

Related posts

Leave a Comment