റൊമാൻസ് കാണിച്ച് തന്റെ ഇണയെ വലയിൽ വീഴ്ത്താൻ കഴിവുള്ള ഒരു പക്ഷിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ‘സൂപ്പർബ് ബേർഡ് ഓഫ് പാരഡൈസ്’എന്നാണ് ഇവ അറിയപ്പെടുന്നത്. ഗ്രേറ്റർ ലൊഫോറിന എന്നാണ് ഇവയുടെ ഔദ്യോഗിക നാമം. ഇണയാക്കാൻ ആഗ്രഹിക്കുന്ന പെൺ പക്ഷിയെ കണ്ടെത്തിക്കഴിഞ്ഞാൽ ആൺപക്ഷികൾ പിന്നെ ഏതുവിധേനയും ആകർഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. പെൺപക്ഷിയെ എങ്ങനെയും വലയിൽ വീഴ്ത്തണമെന്ന ഒറ്റ വിചാരമേ പിന്നെ ഇവരുടെ മനസിൽ ഉണ്ടാവുകയുള്ളൂ. അതിനായി ആദ്യം തന്റെ ഇണയ്ക്ക് വേണ്ടി നൃത്തം ചെയ്യാൻ സാധിക്കുന്ന പറ്റിയ ഒരു വേദി കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നത്. സ്ഥലം ലഭ്യമായാൽ അവിടം നന്നായി വൃത്തിയാക്കും. പിന്നീട് അവിടെ നിന്നും ഇലകളും മരക്കഷണങ്ങളും നീക്കം ചെയ്യും. അതിനു ശേഷം ചുവന്ന വൈൽഡ് ബെറികൾ ശേഖരിച്ച് അവ വേദിയിലാകെ നിരത്തും. പെൺ പക്ഷികൾക്ക് ഇരിക്കുന്നതിനു വേണ്ടി ഇരിപ്പിടം സെറ്റ് ചെയ്യുക എന്നതാണ് അടുത്ത ടാസ്ക്. എല്ലാ ഒരുക്കങ്ങളും…
Read MoreCategory: Today’S Special
ശ്രദ്ധ വേണം മിഷ്ടർ പൂച്ച സെർ ; കളിച്ചു കൊണ്ടിരുന്ന പൂച്ചയുടെ അശ്രദ്ധയിൽ കത്തിനശിച്ചത് വീടിന്റെ പാതി
മനുഷ്യരുമായി വേഗത്തിലിണങ്ങുന്ന മൃഗങ്ങളാണ് പൂച്ചകൾ. അതിനാൽ തന്നെ പലരും പൂച്ചകളെ വീട്ടിൽ വളർത്താറുണ്ട്. എന്നാൽ അത്തരത്തിൽ വളർത്തിയ പൂച്ചയുടെ ഒറ്റ അശ്രദ്ധമൂലം ഒരു വീട് മുഴുവൻ കത്തി നശിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ചൈനയിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഇൻഡക്ഷൻ കുക്കർ പൂച്ചയുടെ കാൽതട്ടി ഓണായി. പിന്നാലെ ഉണ്ടായ തീപിടുത്തത്തിൽ വീട് കത്തി നശിച്ചു. ദണ്ഡൻ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് കത്തിനശിച്ചത്. ഇവരുടെ വളർത്തു പൂച്ചയായ ജിങ്കൗഡിയോ മാത്രമേ സംഭവം നടക്കുന്ന സമയത്ത് ഫ്ലാറ്റിൽ ഉണ്ടായിരുന്നുളളു. ഇന്‍ഡക്ഷൻ കുക്കർ അധിക സമയം ഓണായി ഇരുന്നതിനെ തുടർന്നാണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ ദണ്ഡൻ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ജിങ്കൗഡിയോയുടെ കാൽ തട്ടി ഇൻഡക്ഷൻ ഓൺ ആയതെന്ന് മനസിലായത്. ജിൻഗൗഡിയാവോ അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളിക്കിടയിൽ പൂച്ചയുടെ കാല് തട്ടി അബദ്ധത്തിൽ ഇൻഡക്ഷന്റെ സ്വിച്ച് ഓൺ…
Read Moreപ്രായം വെറും അക്കം മാത്രം; അറുപതുകാരിക്ക് സൗന്ദര്യകിരീടം
ബുവാനസ് ആരിസ്: അഴകളവുകളുടെ പൊതുധാരണകൾ തിരുത്തി ചരിത്രംകുറിച്ച് അർജന്റീനക്കാരി അമ്മൂമ്മ. അറുപതാം വയസിൽ ബുവാനസ് ആരിസിലെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയാണ് ഈ അർജന്റീനക്കാരി ചരിത്രവനിതയായി മാറിയിരിക്കുന്നത്. അലക്സാൻഡ്ര മരിസ റോഡ്രിഗസാണ് സൗന്ദര്യലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു അറുപതുകാരി കിരീടം ചൂടുന്നത്. കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിൽ 18 മുതൽ 73 വരെ പ്രായക്കാരായ 34 പേരെ നേരിട്ടാണ് അലക്സാൻഡ്ര ജേതാവായത്. ബുവാനസ് ആരിസിലെ ലാ പ്ലാറ്റയിലാണ് വിശ്വസുന്ദരിയുടെ ജനനം. അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയും കൂടിയാണ് ഇവർ. മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് അര്‍ജന്റീന മത്സരത്തില്‍ ബുവാനസ് ആരിസിനെ പ്രതിനിധീകരിക്കുന്നത് അലക്സാൻഡ്രയാകും. അതില്‍ വിജയിച്ചാല്‍ മെക്സിക്കോയില്‍ സെപ്റ്റംബര്‍ 28-ന് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഈ അറുപതുകാരിയാവും അര്‍ജന്റീനയുടെ സുന്ദരി. നേരത്തേ സൗന്ദര്യമത്സരം 18നും 28നും ഇടയില്‍ പ്രായമുള്ളവരുടേതായിരുന്നു. എന്നാല്‍ 2023-ല്‍ നിയമം മാറ്റി. 18…
Read More‘ബ്ലൂ ഫയർ’ കാണാനോടിയെത്തി; ഫോട്ടോ എടുക്കുന്നതിനിടെ ഭർത്താവിന്റെ കൺമുന്നിൽവച്ച് അഗ്നിപര്‍വ്വത ഗര്‍ത്തത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒരൽപം ആശ്വാസം ലഭിക്കുന്നതിനായി ഇടവേളകളിൽ പല സ്ഥലങ്ങളും നമ്മൾ സന്ദർശിക്കുന്നതിനായി പോകാറുണ്ടല്ലോ. ചിലർക്ക് യാത്രകളായിരിക്കും ഇഷ്ടം, മറ്റു ചിലർക്കാകട്ടെ സിനിമ കാണുന്നതിനോടാകും പ്രിയം, പാട്ടുകളെ പ്രണയിക്കുന്നവും കുറവല്ല. എന്നാൽ അത്തരത്തിലൊരു സുന്ദര വേളയിൽ ഒട്ടും പ്രതീക്ഷിക്കാതെ കടന്നു വന്നെത്തിയ ഒരു അപകടത്തെ കുറിച്ചുള്ള വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ഇന്തോനേഷ്യയിലെ ഇജെനിലെ അഗ്നിപര്‍വത പാര്‍ക്ക് കാണാനെത്തിയതാണ് 31 കാരിയായ ഹുവാങ്. “ബ്ലൂ ഫയർ” ദൃശ്യങ്ങൾ കാണാനും സൂര്യോദയം കാണാനും ഇവിടെ ദിവസവും സന്ദർശകരുടെ നല്ല തിരക്കാണ്. മാത്രമല്ല ഇവിടെ നിന്ന് ഫോട്ടോ എടുക്കുന്നതിനും ആളുകൾക്ക് മത്സരമാണ്. തന്റെ ഫോട്ടോ എടുക്കുന്നതിനായി പോസ് ചെയ്യുന്നതിനിടെയാണ് യുവതിയെ തേടി ദുരന്ത വാർത്ത എത്തിയത്. ഹുവാങ് തന്റെ വസ്ത്രത്തിൽ ചവിട്ടി കാൽവഴുതി അഗ്നിപര്‍വ്വത ഗര്‍ത്തത്തിലെ പാറക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. 75 മീറ്ററോളം താഴ്ചയിലുള്ള അഗ്നിപര്‍വ്വത ഗർത്തത്തിലേക്കാണ്…
Read Moreമകളുടെ വിവാഹം; ആശിർവാദവുമായി പരുന്തിന്റെ രൂപത്തിൽ മരിച്ചു പോയ അച്ഛൻ എത്തിയെന്ന് ബന്ധുക്കൾ
മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്ന് പല ചർച്ചകളും നടക്കാറുണ്ട്. മരണശേഷം ഉടലോടെ സ്വർഗത്തിൽ പോകുമെന്ന് വിശ്വസിക്കുന്നവരും എന്നാൽ മരണം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാനമാണെന്ന് വിശ്വസിക്കുന്നവരും നമുക്ക് ചുറ്റിലുമുണ്ട്. വിശ്വസിക്കുന്നവര്‍ ചില സംഭവങ്ങളെ അതിനുദാഹരണമായി ചൂണ്ടിക്കാട്ടും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം കാര്യങ്ങള്‍ ലോകമെമ്പാടും എത്തുകയും ചെയ്യുന്നു. ഇപ്പോഴിതാ മധ്യപ്രദേശില്‍ നിന്നുള്ള ഒരു സംഭവം ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ രഞ്ജ്ര ഗ്രാമത്തിൽ ഒരു യുവതിയുടെ കല്യാണത്തിന് പരുന്ത് എത്തിയതാണ് അതിനുകാരണം. ഇമാര്‍തി എന്ന യുവതിയുടെ വിവാഹം ഈ മാസം 21ന് നിശ്ചയിച്ചിരുന്നു. അതിന്റെ ഒരുക്കങ്ങളും ആഘോഷവുമൊക്കെ പൊടിപൊടിക്കുന്നതിനിടെ വധുവിന്റെ പിതാവ് ജലാം സിംഗ് ലോധി മരണപ്പെടുകയുണ്ടായി. ദമോഹ് ജില്ലയിലെ അഭാന ഗ്രാമത്തിലെ തലയ്യയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടാണ് അദ്ദേഹം മരിച്ചത്. ഇത് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി. എന്നിരുന്നാലും പിതാവിന്റെയും ആഗ്രഹം പോലെ ഇമാര്‍തിയുടെ വിവാഹം…
Read Moreമുൻ കാമുകന്റെ വിവാഹദിവസം യുവതിയുടെ പ്രതികാരം; യുവാവിന്റെ മുഖത്ത് ടോയ്ലെറ്റ് ക്ലീനർ ലോഷൻ ഒഴിച്ച് പൊള്ളിച്ചു
പ്രണയപ്പകയിൽ ഒരു യുവതി നടത്തിയ കടുംകൈയുടെ വാർത്തയാണ് ഉത്തർപ്രദേശിൽനിന്നു പുറത്തുവരുന്നത്. ദീർഘകാലം താനുമായി പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതറിഞ്ഞെത്തിയ യുവതി വിവാഹവേദിയിൽ കയറി മുൻ കാമുകന്റെ മുഖത്തു ടോയ് ലെറ്റ് ക്ലീനിംഗ് ലോഷൻ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ചിറ്റൗനി സ്വദേശി രാകേഷ് ബിന്ദു ചികിത്സയിലാണ്. പരാതിയെത്തുടർന്നു ലക്ഷ്മി എന്ന യുവതിക്കെതിരേ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. രാകേഷ് ബിന്ദും ലക്ഷ്മിയും ദീർഘകാലം പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ലക്ഷ്മിയെ പലയിടങ്ങളിലും രാകേഷ് പാർപ്പിച്ചിരുന്നുവത്രെ. എന്നാല്‍ യുവാവ് പിന്നീട് ബന്ധത്തില്‍നിന്നു പിന്മാറി മറ്റൊരു വിവാഹത്തിനു തയാറായി. കാമുകന്റെ വിവാഹച്ചടങ്ങുകൾ നടക്കുന്ന വേദിയിലെത്തിയ ലക്ഷ്മി പ്ലാസ്റ്റിക് ബാഗിലാക്കി കൈവശം കരുതിയിരുന്ന ടോയ് ലെറ്റ് ക്ലീനിംഗ് ലോഷൻ യുവാവിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു.
Read Moreബ്യൂട്ടി പാർലറിൽ അപ്പോയിന്റ്മെന്റ് കിട്ടിയില്ല; ബ്യൂട്ടീഷ്യന്റെ ബിഎംഡബ്ല്യു കാറിന് യുവതി തീയിട്ടു
ബ്യൂട്ടി പാർലറിൽ അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിൽ പ്രകോപിതയായ യുവതി ബ്യൂട്ടീഷ്യന്റെ കാർ കത്തിച്ചു. തീവച്ചു നശിപ്പിച്ചത് സാധാരണ കാറല്ല, ഏകദേശം 41 ലക്ഷം രൂപ വില കണക്കാക്കുന്ന ബിഎംഡബ്ല്യു കാർ. ചിക്കാഗോയിലാണ് അമ്പരിപ്പിക്കുന്ന സംഭവം നടന്നത്. മാർസെല്ല ഓർ എന്ന ബ്യൂട്ടീഷന്റേതാണു കത്തിനശിച്ച ആഡംബരക്കാർ. കാർ കത്തുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ ബ്യൂട്ടീഷൻ പങ്കുവച്ചു. വീഡിയോ ദൃശ്യങ്ങളിൽ ഒരു സ്ത്രീ കാറിനു മുകളിൽ എന്തോ ദ്രാവകം ഒഴിക്കുന്നതും തീ ഇടുന്നതും കാണാം. നിമിഷനേരത്തിനുള്ളിൽ കാർ കത്തിയമർന്നു. ഒരു ഉപഭോക്താവുമായി കൈമാറിയ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും മാർസെല്ല ഓർ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. അതിൽ ഒരു മാസത്തോളം കാത്തിരുന്നിട്ടും തനിക്ക് ഐലാഷിന് അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിൽ ഉപഭോക്താവ് നിരാശ പ്രകടിപ്പിക്കുന്ന സന്ദേശമുണ്ട്. എന്നാൽ, താൻ അനുവദിച്ചു നൽകിയ സമയത്ത് യുവതി എത്തിയില്ലെന്നും പിന്നീട് ദിവസങ്ങൾക്കുശേഷം വീണ്ടും സമയം ആവശ്യപ്പെട്ട് വിളിക്കുകയായിരുന്നുവെന്നുമാണു ബ്യൂട്ടീഷൻ പറയുന്നത്. മുൻകൂട്ടിയുള്ള ബുക്കിംഗുകൾ…
Read Moreവരന് രണ്ടിന്റെ ഗുണനപ്പട്ടിക അറിയില്ല: വിവാഹത്തിൽ നിന്ന് പിന്മാറി വധു; വൈറലായി കുറിപ്പ്
ഏറെ അന്വേഷിച്ചിട്ടും വിവാഹം ശരിയാവാത്തവർ ഒടുക്കം ചെറിയ ചെറിയ കള്ളങ്ങൾ പറയാൻ നിർബന്ധിതരാകും. എന്നാൽ ഈ കള്ളങ്ങൾ എന്നെങ്കിലും പുറത്താകും എന്നുള്ള കാര്യം അവർ മറന്നുപോകുകയും ചെയ്യും. അത്തരത്തിൽ ഒരു കള്ളം പറഞ്ഞ് വിവാഹം നടത്താൻ ശ്രമിച്ച യുവാവ് ഒടുക്കം പുലിവാല് പിടിച്ചിരിക്കുകയാണ്. shayar_yogi എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഈ സംഭവത്തിന്റെ വാർത്തയുടെ ചിത്രങ്ങള്‍ ഒരു ചെറിയ വീഡിയോയാക്കി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലായിരുന്നു വിചിത്രമായ സംഭവം നടന്നത്. വിവാഹം നടക്കുന്നതിനായി വരനും കൂട്ടരും വധുവിനോടും കുടുംബത്തോടും ഒരു കള്ളം പറഞ്ഞു. എന്നാൽ ഇതിൽ സംശയം തോന്നിയ വധു കല്യാണ ദിവസം തന്നെ ആ കള്ളം കൈയോടെ പൊളിച്ചു കൊടുത്തു. വിവാഹ വേദിയിലെത്തിയ വധു സംശയം തീർക്കാനായി വരനോട് രണ്ടിന്റെ ഗുണനപട്ടിക ചൊല്ലാൻ പറഞ്ഞു. അവിചാരിതമായുള്ള വധുവിന്റെ ചോദ്യത്തിന് മുന്നിൽ വരൻ കുഴഞ്ഞുപോയി. തുടർന്ന്…
Read Moreഉത്തരക്കടലാസിൽ ജയ് ശ്രീറാം: വിദ്യാർഥികളെ പരീക്ഷയിൽ ജയിപ്പിച്ച് പ്രൊഫസർ; ഒടുവിൽ സംഭവിച്ചതിങ്ങനെ…
ഉത്തരക്കടലാസിൽ ജയ്ശ്രീറാം, ക്രിക്കറ്റ് താരങ്ങളുടെ പേര് എന്നിവ എഴുതിവെച്ച വിദ്യാർഥികളെ പരീക്ഷയിൽ ജയിപ്പിച്ച പ്രൊഫസറെ പുറത്താക്കി. ഉത്തർപ്രദേശിലെ വീർ ബഹദൂർ സിംഗ് പുർവാഞ്ചൽ സർവകലാശാലയിലാണ് സംഭവം. പണം വാങ്ങിയ പ്രൊഫസർ ഉത്തരക്കടലാസിൽ സിനിമാ ഗാനങ്ങൾ എഴുതിവച്ച വിദ്യാർഥികളെ പരീക്ഷയിൽ ജയിപ്പിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സർവകലാശാലയിലെ ചിലരുടെ ഒത്താശയോടെ പരീക്ഷയിൽ പൂജ്യം മാർക്ക് നേടിയാലും 60 ശതമാനം മാർക്ക് വരെ നൽകുന്നതായി ആരോപിച്ച് വിദ്യാർഥി നേതാവ് ദിവ്യാൻഷു സിംഗ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും വൈസ് ചാൻസിലർക്കും പരാതി നൽകിയിയിരുന്നു. വിദ്യാർഥികളെ അനധികൃതമായി ജയിപ്പിച്ച വിവരം വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ നിന്നാണ് വ്യക്തമായത്. തുടർന്ന് സംഭവത്തിൽ രാജ്ഭവൻ ഇടപെടുകയും വൈസ്ചാൻസിലറോട് വിശദീകരണം തേടുകയും ചെയ്തു. ഫാർമസിയിലെ കരിയർ എന്നതിലെ ഉത്തരത്തിന് ഇടയ്ക്കാണ് ജയ്ശ്രീറാം എന്ന് എഴുതിയത്. അതേ ഉത്തരക്കടലാസില്‍ തന്നെ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, വിരാട് കോലി, രോഹിത്…
Read Moreസൗന്ദര്യ വർധനവിന് വാമ്പയർ ഫേഷ്യൽ; സലൂണിൽ നിന്ന് മൂന്ന് സ്ത്രീകൾക്ക് എച്ച്ഐവി ബാധ
വാമ്പയർ ഫേഷ്യൽ ലൈസൻസ് ഇല്ലാത്ത സലൂണിൽ നിന്ന് നടത്തിയ മൂന്ന് സ്ത്രീകൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. യുഎസിലെ മെക്സികോയിലാണ് സംഭവം. പ്ലേറ്റ്ലറ്റ് സമ്പുഷ്ടമായ പ്ലാസ്മ മൈക്രോനീഡിംഗ് പ്രക്രിയയാണ് വാമ്പയർ ഫേഷ്യൽ. ഈ ഫേഷ്യൽ ശുദ്ധീകരിക്കാത്ത സൂചികളും അണുബാധയുള്ള രക്തകുപ്പികളും ഉപയോഗിച്ച് ചെയ്തത് കൊണ്ടാവാം അണുബാധ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് സ്ത്രീകൾക്കാണ് നിലവിൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചിക്കുന്നത്. നിയമവിരുദ്ധമായി ഇത്തരം സൗന്ദര്യ വർധന ഓഫറുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ബോധവൽക്കരണം ആവശ്യമാണെന്നും ജാഗ്രത പാലിക്കണമെന്നും യുഎസ് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. ഈ സംഭവം കൂടാതെ ഇതേ സ്പാ സെന്ററിന്റെ ഉടമ അനധികൃതമായി മരുന്ന് വിൽപ്പന നടത്തിയതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 2018ലും ഈ സ്പാ സെന്ററിൽ നിന്നും വാമ്പയർ ഫേഷ്യൽ ചെയ്ത് ഒരാൾക്ക് സമാനമായ രീതിയിൽ എച്ച്ഐവി ബാധിച്ചിരുന്നെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
Read More