വിവാഹത്തിനു മുന്നോടിയായുള്ള വരന്റെയും വധുവിന്റെയും ഫോട്ടോഷൂട്ട് ഇക്കാലത്ത് ട്രെൻഡ് ആണ്. ലക്ഷങ്ങൾ മുടക്കിയാണു ചിലർ ഫോട്ടോഷൂട്ട് നടത്തുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ഫോട്ടോഷൂട്ട് വൻ വിവാദമായി. ചിത്രദുർഗ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലായിരുന്നു ഫോട്ടോഷൂട്ട്. വരൻ ആശുപത്രിയിലെ ഡോക്ടറും. അപ്പോൾ വിവാദമാകാതെ തരമില്ലല്ലോ! ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായി അഭിനയിച്ചായിരുന്നു ഫോട്ടോഷൂട്ട്. തിയറ്ററിനുള്ളിലെ മെഡിക്കൽ ഉപകരണങ്ങൾ ചിത്രീകരണത്തിനായി ഇവർ ഉപയോഗിച്ചു. ഫോട്ടോഷൂട്ട് വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഡോക്ടറെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഒരു മാസം മുമ്പാണ് ഇയാൾ നാഷണൽ മെഡിക്കൽ ഓഫീസറായി കരാർ നിയമനം നേടിയത്. ഡോക്ടർമാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്നു കർണാടക ആരോഗ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികൾ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനാണ്, അല്ലാതെ അവിടത്തെ ജീവനക്കാർക്ക് അഴിഞ്ഞാടാനല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read MoreCategory: Today’S Special
വാലന്റെൻസ് ഡേ: റെക്കോർഡിട്ട് റോസാപ്പൂ വിൽപന; ആഘോഷങ്ങൾ പൊടിപൊടിക്കുന്നു
ഇന്ന് വാലന്റെൻസ് ഡേ ആണ്. ലോകമെങ്ങും കഴിഞ്ഞ ഒരാഴ്ചയായി വാലന്റെൻസ് ദിന ആഘോഷങ്ങൾ നടക്കുന്നുണ്ട്. റോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ബിയർ ഡേ തുടങ്ങി ഓരോ ദിനത്തിനും പ്രത്യേകതകളുണ്ട്. അവയൊക്കെ ആ രീതിയിൽ ആഘോഷിക്കപ്പെടുന്നു. പ്രണയദിനത്തിൽ കമിതാക്കൾ പരസ്പരം റോസാപ്പൂവും ചോക്ലേറ്റുമൊക്കെ സമ്മാനമായി നൽകുന്നത് പതിവാണ്. എന്നാൽ ഇന്ത്യയിൽ ഇത്തവണ ഈ ആഘോഷങ്ങൾക്കൊക്കെയായി റെക്കോർഡ് അളവിൽ റോസാപ്പൂക്കളും ചോക്കലേറ്റുകളും ഹാംപറുകളും ആണ് വിറ്റുപോയത്. ഇന്ത്യൻ ഗിഫ്റ്റിംഗ് പ്ലാറ്റ്ഫോമായ എഫ് എൻ പി വാലൻ്റൈൻസ് ഡേയ്ക്ക് മുന്നോടിയായി ഒരു മിനുറ്റിൽ 350 റോസാപ്പൂക്കൾ വിതരണം ചെയ്തതായി ഡൽഹി ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഫെബ്രുവരി 9-ന് മിനിറ്റിൽ 406 ചോക്ലേറ്റുകൾ ഡെലിവറി ചെയ്തതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൽബിന്ദർ ദിൻഡ്സ ട്വീറ്റ് ചെയ്തിരുന്നു.
Read Moreഅവിടെ ആരെങ്കിലും മൂത്രം ഒഴിച്ചിട്ടുണ്ടാവില്ലേ? മഞ്ഞ് മലയിൽ നിന്നൊരു ചൂട് ചായ; വൈറൽ വീഡിയോയ്ക്ക് താഴെ സംശയങ്ങളുമായി സോഷ്യൽ മീഡിയ
മഞ്ഞുകാലം തുടങ്ങുമ്പോൾ എല്ലാവർക്കും നല്ല സന്തോഷമാണ്. എന്നാൽ കുറച്ച് ദിവസം മുന്നോട്ട് പോയിക്കഴിയുമ്പോൾ കുറച്ച് ചൂട് കിട്ടിയിരുന്നെങ്കിൽ എന്നാകും പറയുക. പുറത്ത് നല്ല മഞ്ഞ് വീഴുന്ന സമയത്ത് ഒരു ചൂട് ചായ കുടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. അങ്ങനെയെങ്കിൽ കാഷ്മീർ പോലുള്ള സ്ഥലത്ത് മഞ്ഞിൽ ഇരുന്ന് നല്ലൊരു ചൂട് ചായ കുടിക്കുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. വെള്ള പുതച്ചത് പോലെ ചുറ്റും മഞ്ഞ്, അതിനിടയിലിരുന്ന് ചൂട് ചായ കുടിക്കാൻ നല്ല രസമായിരിക്കും. ഒരു കൂട്ടം ചെറുപ്പക്കാർ കാഷ്മീരിലെ മഞ്ഞിലിരുന്ന് ഒരു ചായ ഉണ്ടാക്കി കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂന്നംഗ സംഘം രണ്ട് പര്‍വ്വതങ്ങള്‍ക്കിടയിലെ ഒരു ചരുവിലാണ് ഇരിക്കുന്നത്. തുടര്‍ന്ന് ചായ തിളപ്പിക്കാനായി ഒരു പോര്‍ട്ടബിള്‍ അടുപ്പ് ഒരുക്കുന്നു. തുടര്‍ന്ന് വെള്ളത്തിനായി മഞ്ഞ് ഗ്ലാസില്‍ കോരിയെടുത്ത് പാത്രത്തിലിടുന്നു. പിന്നാലെ ചായ പൊടി, പഞ്ചസാര പാക്കറ്റ്…
Read Moreഅടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല..അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്; രുചി വൈവിധ്യങ്ങൾ തീർത്ത് കുടുംബശ്രീ കഫേ
തൃശൂർ: അടുക്കളയിൽനിന്ന് അരങ്ങത്തേക്കല്ല.. അരങ്ങിൽനിന്ന് അടുക്കളയിലേക്കാണ് അന്താരാഷ്ട്ര നാടകോത്സവത്തിലെ ഭക്ഷണപ്രിയരുടെ സഞ്ചാരം. വേദിയുടെ പരിസരത്ത് വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ ഒരുക്കി കുടുംബശ്രീ കഫേ നാടക നഗരിയിൽ എത്തുന്നവരുടെ രുചിമനം കവർന്നിരിക്കുകയാണ്. ലോക നാടകക്കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നവർക്ക് വിവിധ ജില്ലകളിലെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഭക്ഷണശാല നടത്തുന്നത്. ഓരോ ജില്ലയിലെയും തനത് രുചികൾ ആസ്വദിക്കാൻ നാടകപ്രേമികൾക്കൊപ്പം ഭക്ഷണപ്രിയരും ഇറ്റ്ഫോക്ക് നഗരിയിൽ എത്തുന്നുണ്ട്.വിവിധതരം ബിരിയാണികളും, നാടൻ രുചിക്കൂട്ടുകളായ കപ്പയും പിടിയും ചിക്കനും, വിവിധതരം പുട്ടുകൾ, മത്സ്യ വിഭവങ്ങൾ, ജ്യൂസുകൾ, പായസങ്ങൾ എന്നിവയും കുറഞ്ഞ നിരക്കിൽ നൽകി കുടുംബശ്രീ കഫേ കൈയടി നേടുന്നു. നാടകോത്സവത്തിന്റെ അവസാന ദിനമായ 16 വരെ കുടുംബശ്രീ ഭക്ഷ്യമേള ഉണ്ടാകും.
Read Moreയാത്രക്കാരിയെ ശല്യം ചെയ്തു; ബസ് കണ്ടക്ടറെ അടിച്ച് ഒതുക്കി യാത്രക്കാർ
ബസ് യാത്രകളിൽ ഇപ്പോഴും സ്ത്രീകൾ സുരക്ഷിതമല്ലന്ന് ഓർമപ്പെടുത്തുന്ന വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത്. സാധാരണക്കാർ കൂടുതലായും സഞ്ചരിക്കുന്ന ബസ് പോലുള്ള വാഹനങ്ങളിൽ മിക്കവാറും നല്ല തിരക്കുകളും അനുഭവപ്പെടാറുണ്ട്. ഈ അവസരം മുതലാക്കി സ്ത്രീകളെ ശല്യപ്പെടുത്താനായെത്തുന്നവരുമുണ്ട്. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ പ്രതിയായിട്ടുള്ളത് ബസിലെ കണ്ടക്ടർ തന്നെയാണ്. Harsh Tyagii എന്ന എക്സ് ഉപയോക്താവാണ് തമിഴ്നാട്ടില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചത്. ശബ്ദരഹിതമായ ഒരു സിസിടിവി ദൃശ്യമായിരുന്നു അത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസിനുള്ളില്‍ വച്ച സിസിടിവിയില്‍ പതിഞ്ഞത്, ബസ് യാത്രക്കാരെല്ലാം ചേര്‍ന്ന് കണ്ടക്ടറെ ഇടിക്കുന്ന ദൃശ്യമാണ്. ബസിലെ യാത്രക്കാരിയായ ഒരു സ്ത്രീയെ വാക്കാൽ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഞ്ചോളം പേരടങ്ങുന്ന ഒരു സംഘം യുവാക്കള്‍ കണ്ടക്ടറെ ആക്രമിച്ചത്. ബസ് നിര്‍ത്താത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന സ്ത്രീ ബസ് നിര്‍ത്താത്തതിനെ ചോദ്യം…
Read Moreലെഹങ്ക ധരിച്ച് ഇന്ത്യൻ സുന്ദരി ലണ്ടൻ മെട്രോയിൽ: കണ്ണ് തള്ളി യാത്രക്കാർ; വൈറലായി വീഡിയോ
ഇന്ത്യയിൽ മിക്കവാറും വിവാഹത്തിന് യുവതികൾ തെരഞ്ഞെടുക്കുന്ന വസ്ത്രമാണ് ലെഹങ്ക. കാണാൻ ഭംഗിയുള്ളത് പോലെ തന്നെ ഈ വസ്ത്രത്തിന്റെ ഭാരവും പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്നതാണ്. എന്നാലും വിവാഹത്തിന് ലെഹങ്ക അണിയാൻ പെൺകുട്ടികൾക്ക് വലിയ ഉത്സാഹമാണ്. വിവാഹത്തിന് മാത്രമല്ല മറ്റ് ആഘോഷങ്ങളിലും ലെഹങ്കയ്ക്ക് ഡിമാന്റ് കൂടുതലാണ്. എന്നാൽ ലണ്ടൻ മെട്രോയിൽ ലെഹങ്ക ധരിച്ച് ഒരാൾ കയറിയാൽ എങ്ങനെയിരിക്കും. പറഞ്ഞുവരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയെ കുറിച്ചാണ്. സ്പാനിഷ് – ഇന്ത്യൻ മോഡലും ഡിജിറ്റൽ മാർക്കറ്ററുമായ ശ്രദ്ധയാണ് ലെഹങ്ക ധരിച്ചുകൊണ്ട് മെട്രോയിൽ സഞ്ചരിക്കുന്നത്. ഹെവിയായിട്ടുള്ള ലഹങ്കയ്ക്കൊപ്പം ആഭരണങ്ങളും ധരിച്ചാണ് അവരുടെ മെട്രോ യാത്ര. എന്നാൽ ഒരു ഇന്ത്യൻ വധുവിനെ പോലെ വസ്ത്രം ധരിച്ച ശ്രദ്ധയെ ആളുകൾ അത്ഭുതത്തോടെയും അമ്പരപ്പോടെയുമാണ് കാണുന്നത്. ചിലരൊക്കെ ശ്രദ്ധയെ കണ്ടപാടെ കണ്ണ് മിഴിച്ചും വാ തുറന്നും അവളെ നോക്കുന്നത് കാണാം. മറ്റ് ചിലരാകട്ടെ ഇവരുടെ ചിത്രങ്ങളും വീഡിയോകളും ഫോണിൽ…
Read Moreതൊട്ടിലെന്ന് കരുതി അമ്മ കുഞ്ഞിനെ വച്ചത് ഓവനില്‍ ; ഒരു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
തൊട്ടിലെന്ന് കരുതി ഒരു മാസം പ്രായമായ കുഞ്ഞിനെ ഓവനില്‍ വച്ചു. പിന്നാലെ കുഞ്ഞിന് ദാരുണാന്ത്യം. യുഎസ്എയിലെ മിസോറിയിലെ കന്‍സാസ് സിറ്റിയിലാണ് സംഭവം. അമ്മ മരിയ തോമസാണ് കുട്ടിയെ അബദ്ധത്തില്‍ ഓവനില്‍ വച്ചത്. കുട്ടിക്ക് അപകടം സംഭവിച്ചതിന് പിന്നാലെ, കുട്ടി ശ്വാസം കഴിക്കുന്നില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം എത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പോലീസ് എത്തിയപ്പോള്‍ കുട്ടിയെ സ്വീകരണ മുറിയിലെ സോഫയില്‍ കിടത്തിയിരിക്കുകയായിരുന്നു. ഡയപ്പറിന് മുകളില്‍ കുട്ടികളുടെ സ്യൂട്ട് ധരിപ്പിച്ചിരുന്നു. ഇവ രണ്ടും കത്തി കുട്ടിയുടെ ശരീരത്തോട് ചേര്‍ന്നിരുന്നെന്നും പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്തിയപ്പോള്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് നൽകിയെങ്കിലും കുട്ടി അതിനകം മരിച്ചിരുന്നെന്നും പോലീസ് കൂട്ടിച്ചേർത്തു. കുട്ടിയുടെ മുത്തച്ഛന് തോമസ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എന്തോ കത്തിയതിന്റെ മണം വന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഓവനില്‍…
Read Moreപുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം കൂടുതൽ; കാരണങ്ങളിതൊക്കെ…
അർബുദങ്ങളിൽ ഏറ്റവും അപകടകരമായ ഒന്നാണ് ലംഗ് കാൻസർ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന കാൻസർ. ശ്വാസകോശ അർബുദം പൊതുവേ പുകവലിക്കുന്നവരിലോ അല്ലെങ്കിൽ പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കം ഉള്ളവരിലുമാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് പുകവലിക്കാത്തവരിലും ഇപ്പോൾ ശ്വസകോശ അർബുദം കൂടുന്നു എന്നാണ്. അതും സ്ത്രീകളിലാണ് രോഗം കണ്ടുവരുന്നതത്രേ. ഇതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് ഔട്ട്ഡോർ വായൂ മലിനീകരണം. അതുപോലെ തന്നെ പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് സെക്കൻഡ് ഹാൻഡ് പുക. പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കവും രോഗം വരാന്‍ കാരണമാകും. പുകവലിക്കുന്നയാളെ വിവാഹം കഴിച്ച സ്ത്രീകൾക്ക് ശ്വാസകോശ അർബുദ സാധ്യത 27% വർധിക്കുന്നതായാണ് അമേരിക്കയില്‍ നടത്തിയ ഒരു പഠനം പറയുന്നത്. ഗാർഹിക ഇന്ധന പുകയും ശ്വാസകോശ അർബുദ സാധ്യത കൂട്ടാം. മരം, വിറക് തുടങ്ങിയവ കത്തിക്കുന്നതില്‍ നിന്നൊക്കെയുള്ള പുകയും ശ്വാസകോശ അർബുദം ഉണ്ടാക്കാം. ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം…
Read Moreപാമ്പാണെങ്കിൽ എനിക്കെന്താ? വാ പൊളിച്ച് പെരുമ്പാമ്പ്; കൂറ്റൻ പൊരുമ്പാമ്പിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് യുവതി
പാമ്പുകളെ പൊതുവെ എല്ലാവർക്കും പേടിയാണ്. അതിപ്പോൾ വിഷമുള്ളതാണെങ്കിലും അല്ലെങ്കിലും. എന്നാൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ കണ്ടാൽ ആരായാലും ഒന്ന് അമ്പരക്കും. ഒരു സ്ത്രീ കൈകൊണ്ട് കൂറ്റൻ പെരുമ്പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങളാണ് അത്. ‘അവളുടെ പാമ്പുപിടുത്തത്തിന് റേറ്റിംഗ് നൽകുക.1-100! നിങ്ങളുടെ ചിന്തകൾ കുറിക്കുക’എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിശാലമായ ഒരു കടുകിന് പാടത്ത് നിന്നുള്ള വീഡിയോ ആയിരുന്നു അത്. വീഡിയോയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ഒരാള്‍ വീഡിയോ ഷൂട്ട് ചെയ്യുന്നത് കാണാം. കടുക് പാടത്ത് ചുരുണ്ടുകൂടിക്കിടക്കുന്ന ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ പ്രിയങ്ക ഒറ്റ കൈകൊണ്ട് പിടികൂടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. ഇതിനിടെ പാമ്പിന്റെ പിടിത്തം വിട്ടെങ്കിലും യാതൊരു ഭയവുമില്ലാതെ അവര്‍ വീണ്ടും പാമ്പിന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്നുമുണ്ട്. പിടിത്തം വിടുവിക്കാനായി പാമ്പ് പിടയുന്നതും എന്നാല്‍ അതിന് കഴിയാതെ വരുമ്പോള്‍ വായ് പരമാവധി പൊളിച്ച് കടിക്കാന്‍ ശ്രമിക്കുന്നതും…
Read More‘കൊതുങ്കാറ്റ്…’; നഗരസഭയുടെ വാലന്റെെന്‍ സമ്മാനത്തിന് നന്ദിയെന്ന് നഗരവാസി
കൊതുക്; അവ ചെറുപ്രാണി എന്ന് കരുതി ഒരാളും വെറുതേ വിടാറില്ല. കാരണം അത്ര കേമന്മാര് എന്ന് കരുതി ഞെളിഞ്ഞുനടന്ന പലരേയും കുത്തിമലര്‍ത്തി പെട്ടിക്കുള്ളിലാക്കിയ എത്രയയെത്ര കഥകള്‍ അവയ്ക്ക് പറയാനുണ്ട്. കുത്തുന്നതിലും അസഹനീയമാണ് അവയുടെ മൂളല്‍. മലമ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജപ്പാന് ജ്വരം എന്നുവേണ്ടില്ല ഒരു ഡസന്‍ അസുഖങ്ങളുടെ ഹോള്‍സെയില്‍ റീടൈയ്ല് വിതരണക്കാര്‍ കൂടിയാണ് ഇവറ്റകള്. എണ്ണം കുറവാണെങ്കില്‍ പലരും തങ്ങളുടെ കൈകളാണ് ഇവയ്ക്കെതിരായുള്ള ആയുധങ്ങളായി ഉപയോഗിക്കാറുള്ളത്. ഈ ”കൈ ആയുധം’ സ്വന്തം മുഖത്തും അന്യന്റെ മുഖത്തും ആഞ്ഞ് പതിപ്പിച്ച് അബദ്ധത്തിലായ “വീരന്മാരും’ നമുക്കിടയിലുണ്ട്. സാധാണയായി പലതിനെയും പിടകൂടാനാണ് വല വിരിക്കുന്നത്. എന്നാല്‍ കൊതുകിന്റെ കാര്യത്തില്‍ അത് വരരുതേ എന്ന കാര്യത്തിനാണ്. ഇപ്പോഴിതാ കൊതുകുകളുടെ പെരുക്കം കാട്ടിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍ ഉളവാക്കുന്നു. എക്സിത്തിയ വീഡിയോ ആദ്യം കാണുമ്പോള്‍ തോന്നുക എങ്ങോ ചുഴലിക്കാറ്റ് എന്നാണ്. പക്ഷേ…
Read More