വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായി പലതവണ ടോയിലറ്റിൽ പോയെന്ന കാരണത്താൽ തന്നെ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി യുവതി. കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് എയർലൈൻസിനെതിരെ ജോവാന ചിയു എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മെക്സിക്കോയിലാണ് സംഭവം. ടേക്ക് ഓഫിന് മുമ്പ് വളരെയധികം നേരം വാഷ്റൂമിൽ പോയതിന് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടെന്നാണ് യുവതിയുടെ പരാതി. വാഷ് റൂമിൽ തനിക്ക് വയറിന് പ്രശ്നം ഉള്ളത് കൊണ്ടാണ് പോകേണ്ടി വന്നതെന്നും ജോവാന എക്സിൽ കുറിച്ചു. മെക്സികോയില്‍ നിന്നും ‘വെസ്റ്റ് ജെറ്റി’ന്റെ വിമാനത്തില്‍ കയറിയപ്പോഴാണ് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നതെന്നും യുവതി വ്യക്തമാക്കി. തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കുന്നതിനിടെ തന്റെ പണമെല്ലാം കൂടെ യാത്ര ചെയ്യുന്നവരുടെ കൈവശമായിപ്പോയെന്നും വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോകാനുള്ള ടാക്സി നിരക്ക് നൽകാൻ പോലും വെസ്റ്റ്ജെറ്റ് സൂപ്പർവൈസർ വിസമ്മതിച്ചതായും ജോവാന ആരോപിച്ചു. അതേസമയം, താൻ പൊട്ടിക്കരഞ്ഞപ്പോൾ…
Read MoreCategory: Today’S Special
ആരാടാ ഇതൊക്കെ ഇവിടെക്കൊണ്ട് ഇടുന്നത്? കാട്ടരുവിൽ നിന്ന് പ്ലാസ്റ്റിക് കുപ്പി എടുത്ത് മാറ്റി കടുവ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കാട്ടിൽ നിന്നും നാട്ടിലെത്തി മനുഷ്യനെ ആക്രമിക്കുന്ന മൃഗങ്ങളുടെ വാർത്തകളാണ് ഇപ്പോൾ കേരളത്തിലെ സംസാരവിഷയം. ഇതിൽ വന്യമൃഗങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരി തിരിഞ്ഞുള്ള തർക്കങ്ങളും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്. കാട്ടിൽ ജീവിക്കേണ്ട ഈ മൃഗങ്ങൾ എന്തിനാണ് നാട്ടിലെത്തി മനുഷ്യരെ ആക്രമിക്കുന്നതെന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ, കാട് കൈയേറി മൃഗങ്ങളുടെ ആവാസവ്യവസ്ഥ തകർക്കാൻ മനുഷ്യൻ ശ്രമിക്കുന്നതിനാലാണ് ഇത്തരം അക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് എതിർ വിഭാഗവും വാദിക്കുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ വിഷയം കത്തി നിൽക്കുന്ന സമയത്താണ് ഒരു കടുവയുടെ വീഡിയോ വൈറലാകുന്നത്. ഇത് ഇവിടെ പറയേണ്ട ആവശ്യം എന്തെന്നാൽ, കാട്ടിലെ ഒരു അരുവിയിൽ വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിൽ കടുവ എടുത്ത് മാറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. കാട് കൈയേറി മാലിന്യങ്ങൾ വനത്തിൽ ഉപേക്ഷിക്കുന്ന മനുഷ്യന്റെ പ്രവൃത്തിയെ ആണ് വീഡിയോ സൂചിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ deepkathikar എന്ന ഉപയോക്താവാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.…
Read Moreനീ വലിയവനാടാ… ഒരേ സമയം 16 ഇടങ്ങളിലേക്ക് വാലന്റൈൻസ് ദിന പ്രത്യേക കേക്ക് ഓർഡർ ചെയ്ത് യുവാവ്
കഴിഞ്ഞ ദിവസമായിരുന്നു വാലന്റൈൻസ് ദിനം. പ്രണയിക്കുന്നവർ തങ്ങളുടെ കമിതാക്കൾക്ക് പരസ്പരം സമ്മാനങ്ങളും ആശംസകളും പങ്കുവച്ചുകൊണ്ട് ആ ദിനം ആഘോഷിച്ചു. വാലന്റൈൻസ് ദിനത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ അവരുടെ എക്സ് പേജിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തങ്ങളുടെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിലൂടെ ഒരേ സമയം 16 ഇടങ്ങളിലേക്ക് വാലന്റൈൻസ് ദിന പ്രത്യേക കേക്ക് ഓർഡർ ചെയ്ത ഒരു ‘സ്മാർട്ട് കാമുക’നോട് നന്ദി പറഞ്ഞിരിക്കുകയാണ് സൊമാറ്റോ. എക്സിലൂടെ തരുൺ എന്ന ഡൽഹി നിവാസിക്കായിരുന്നു സൊമാറ്റോയുടെ ഈ നന്ദി പ്രകടനം. ‘ഇന്ന് 16 വ്യത്യസ്ത വിലാസങ്ങളിലേക്ക് കേക്ക് അയച്ച ഡൽഹിയിൽ നിന്നുള്ള തരുണിന് പ്രണയദിനാശംസകൾ.’ ഇതായിരുന്നു സൊമാറ്റോയുടെ പോസ്റ്റ്. സാമൂഹിക മാധ്യമങ്ങളില്‍ വളരേ പെട്ടെന്ന് തന്നെ അവരുടെ പോസ്റ്റ് വൈറലായി. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് പോസ്റ്റിനോട് പ്രതികരിച്ചത്. കൂടുതൽ ആളുകളും പോസ്റ്റിന് താഴെ തമാശ…
Read Moreബംഗളൂരുവിലും ഇനി ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ
ബംഗളൂരു: ഡൽഹിക്കു പുറമെ ബംഗളൂരുവിലും ഇനി ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ ഓടും. ആറ് കോച്ചുകൾ ഉൾപ്പെടുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ചൈനയിൽനിന്ന് ഇന്നലെ ബംഗളൂരുവിലെത്തിച്ചു. ആർവി റോഡിൽനിന്നു സിൽക്ക് ബോർഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്ക് ബിഎംആർസിഎലിന്റെ യെല്ലോ ലൈനിലായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുക. 2020ൽ ഡൽഹി മെട്രോയാണ് രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ഓടിച്ചത്. ജനക്പുരി വെസ്റ്റ്- ബൊട്ടാണിക്കൽ ഗാർഡൻ മെജന്ത ലെയ്നിലാണ് ഇത് ആദ്യമായി സർവീസ് നടത്തിയത്. ആധുനിക സിഗ്നൽ സംവിധാനമായ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) ഏർപ്പെടുത്തിയിട്ടുള്ള പാതകളിലാണ് ഡ്രൈവറില്ലാത്ത മെട്രോ സർവീസ് ആരംഭിക്കുന്നത്. അഗർവാൾ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.
Read Moreഇതെന്താ ത്രീ ഇഡിയറ്റ്സോ… രോഗിയായ മുത്തച്ഛനെ ബൈക്കിലിരുത്തി ആശുപത്രിക്കുള്ളിലെത്തിച്ച് യുവാവ്; വൈറലായി വീഡിയോ; അമ്പരന്ന് സോഷ്യൽ മീഡിയ !
വയ്യാത്ത മുത്തശ്ചനെ സ്കൂട്ടറിൽ ഇരുത്തി ആശുപത്രിയിലാക്കുന്ന ചെറുമകൻ. ഈ കാഴ്ച കണ്ടു നിൽക്കുന്നവർ യുവാവിനെ ചീത്ത പറയുന്നു. അതൊന്നും വക വയ്ക്കാതെ സ്കൂട്ടർ ആശുപ്തിക്കുള്ളിൽ അതി സാഹസികമായി ഓടിച്ചു കയറ്റി അത്യാഹിത വിഭാഗത്തിലേക്ക് മുത്തശ്ചനെ കൊണ്ടുചെന്നാക്കുന്നു. കേൾക്കുന്പോൾ ഇതൊരു സിനിമാ കഥ ആണെന്ന് തോന്നുന്നോ? എന്നാൽ തെറ്റി. ഭോപ്പാലിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെയുള്ള സത്നയിലെ സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിൽ സിനിമയ്ക്ക് സമാനമായ നാടകീയ സംഭവം അരങ്ങേറിയതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. കഴിഞ്ഞ ശനിയാഴ്ച രാത്രി നീരജ് ഗുപ്ത എന്ന ചെറുപ്പക്കാരന്റെ മുത്തശ്ചന് അസുഖം കടുത്തതിനെ തുടർന്ന് മുത്തച്ഛനെ ബൈക്കിന് പിന്നിലിരുത്തി ആശുപത്രിയിലേക്ക് പോയി. ബൈക്കിൽ നീരജ് മുത്തച്ഛനൊപ്പം തന്റെ മറ്റൊരു സുഹൃത്തിനെ കൂടി കൂട്ടിയിരുന്നു. ചെറുപ്പക്കാരൻ ആശുപത്രിയിൽ എത്തുന്നതും അത്യാഹിത വിഭാഗത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റുന്നതിന്റെയുമെല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ…
Read Moreസണ്‍ ഗ്ലാസിന് ഓര്‍ഡര്‍ ചെയ്തു; എന്നാൽ ലഭിച്ചത് നാപ്കിന്, പക്ഷേ നാപ്കിന് മാറ്റിയപ്പോള്‍ കണ്ടത്… യുവതിയുടെ അനുഭവം വൈറൽ
ഓൺലൈനിൽ സാധനങ്ങൾ വാങ്ങാത്തവർ കുറവാണ്. എന്നാൽ ചില സമയങ്ങളിൽ ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം മറ്റൊന്ന് കയ്യിൽ കിട്ടിയാൽ എന്താകും അവസ്ഥ. അത്തരത്തിൽ അബദ്ധം നിങ്ങൾക്ക് പറ്റിയിട്ടുണ്ടോ… എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കാതെ തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ സാധനങ്ങൾ സുരക്ഷിതമായും വിശ്വസ്തതയോടെയും ഡെലിവറി ചെയ്യുന്ന ഒരു സ്ഥാപനമുണ്ട്. ലിത്വാനിയന്‍ ഓൺലൈൻ മാർക്കറ്റ്പ്ലേസ് കമ്പനിയായ വിന്റെഡ് എന്നാണ് അതിന്റെ പേര്. വിന്റെഡിന്റെ വിചിത്രമായ പാര്‍സല്‍ രീതി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. യാതൊരു വിൽപന ഫീസും വാങ്ങാതെ തന്നെ എന്തും വിൽക്കാനും വാങ്ങാനുമുള്ള ഇടമായി വിന്റെഡ് മാറി. വിന്റെഡിലൂടെ ഓർഡർ ചെയ്ത സാധനം സുരക്ഷിതമായി തന്റെ കയ്യിലെത്തിയ മജന്ത ലീ എന്ന യുവതിയുടെ കുറിപ്പാണ് ഇപ്പോൾ വാറലാകുന്നത്. വിന്റെഡിലൂടെ ഇവർ ഒരു സണ്‍ ഗ്ലാസിന് ഓര്‍ഡര്‍ നല്കി. വൃത്തിയായി ഏറെ സുരക്ഷിതത്വത്തോടെയായിരുന്നു ആ പാര്‍സല്‍ ലീയുടെ കൈകളിൽ എത്തിയത്.…
Read Moreമീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു
മുംബൈ: മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പാൽഘറിലെ വൈതർന പുഴയിലാണു സംഭവം. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിത്തത്തിൽ ഏർപ്പെട്ടിരുന്ന യുവാവിന്റെ കാൽ ബുൾ ഷാർക്ക് കടിച്ചെടുക്കുകയായിരുന്നു. സ്രാവിന്റെ ആക്രമണത്തിൽ ഇടതു കാൽമുട്ടിനുതാഴെ പൂർണമായും അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉഷ്ണമോഖലാ കടൽത്തീരങ്ങളിലും നദികളിലും കാണപ്പെടുന്ന ആക്രമണകാരിയായ ഒരിനം സ്രാവുകളാണ് ബുൾ ഷാർക്ക്. കാളയുടേതുപോലുള്ള മുഖവും ആക്രമണ സ്വഭാവവും കാരണമാണ് ഇവയ്ക്ക് ബുൾ ഷാർക്ക് എന്നു പേരുവീണത്. വംശനാശഭീഷണി നേരിടുന്ന ജീവവർഗം കൂടിയാണ് ബുൾ ഷാർക്ക്.
Read Moreകുഞ്ഞേ നിനക്ക് വേണ്ടി… മകന് വേണ്ടി അമ്മയുടെ അവസാന ഗാനം; കാൻസർ രോഗിയായ അമ്മയുടെ പാട്ട് വൈറൽ !
താരാട്ട് പാടി അമ്മമാർ മക്കളെ ഉറക്കാറുണ്ട്. അമ്മയുടെ മാധുര്യമുള്ള ശബ്ദത്തിൽ പാടുന്ന പാട്ട് കേട്ടാൽ അറിയാതെ ഉറക്കത്തിലേക്ക് നമ്മൾ വഴുതി വീഴും. ജീവിതകാലം മുഴുവൻ അമ്മയുടെ പാട്ട് കേട്ട് ഉറങ്ങണമെന്നാണ് എല്ലാ മക്കളും ആഗ്രഹിക്കുന്നത്. എന്നാൽ അമ്മ താരാട്ട്പാട്ട് നമുക്ക് വേണ്ടി പാടുന്പോൾ അത് അമ്മയുടെ അവസാന പാട്ടാണെന്നറിഞ്ഞാൽ എന്താകും അവസ്ഥ. അത്തരത്തിൽ ഒരമ്മയുടെ അവസാന താരാട്ട് പാട്ടാണ് യൂട്യൂബിൽ വൈറലാകുന്നത്. ക്യാറ്റ് ജാനിസ് എന്ന 31 കാരിയായ അമ്മയുടെ പാട്ടാണിത്. 2021ൽ ജാനിസിന് കഴുത്തില്‍ ഒരു മുഴ കണ്ടെത്തി. പരിശോധനയില്‍ അത് സാർക്കോമ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞു. അസ്ഥിയെയും ടിഷ്യുവിനെയും ബാധിക്കുന്ന അപൂർവ ട്യൂമറാണ് സാര്‍ക്കോമ. തുടർന്ന് ചികിത്സയുമായി മുന്നോട്ട് പോയി. എന്നാൽ 2023 ജൂണില്‍ ഇവരെ തേടി മറ്റൊരു ദുരന്ത വാർത്തയെത്തി. ശ്വാസകോശത്തിലും ജാനിസിന് കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അതിനു പിന്നാലെ ക്യാറ്റ് ജാനിസ് പാട്ടുകളില്‍…
Read Moreസ്കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര: ചോദ്യം ചെയ്ത പോലീസുകാരന്റെ കൈയിൽ കടിച്ച് യുവാവ്; വീഡിയോ വൈറൽ
ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചെത്തുന്നവർ പോലീസിനെ കാണുമ്പോൾ പല അടവുകളും പയറ്റാറുണ്ട്. എന്നാൽ ഇവിടെ സംഭവം അല്പം വ്യത്യസ്തമാണ്. ഹെൽമറ്റ് ധരിക്കാതെ എത്തിയയാൾ പോലീസ് ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേൽപ്പിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ വിൽസൺ ഗാർഡൻ പത്താം ക്രോസിന് സമീപത്താണ് സംഭവം. വാഹനങ്ങൾ നിറഞ്ഞ റോഡിലൂടെ ഹെൽമറ്റ് ധരിക്കാതെ അലഷ്യമായി സ്കൂട്ടർ ഓടിച്ചെത്തിയ യുവാവാണ് പോലിസിന് നേരെ ആക്രമണത്തിന് തുനിഞ്ഞത്. തുടർന്ന് ഇയാളെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥർ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. വിൽസൺ ഗാർഡൻ പത്താം ക്രോസിന് സമീപത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് ഹെൽമറ്റ് ഇല്ലാതെ തൊപ്പി മാത്രം തലയിൽ വെച്ച് സ്കൂട്ടർ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞത്. എന്നാൽ പോലീസ് തടഞ്ഞത് വകവയ്ക്കാതെ ഇയാൾ വാഹനം മുൻപോട്ടെടുത്ത് പോകാൻ ശ്രമിച്ചു. ഈ സമയം പോലീസ്…
Read More1700 വർഷം പഴക്കമുള്ള മുട്ട; എന്നാൽ ഗവേഷകരെ അത്ഭുതപ്പെടുത്തിയത് മറ്റൊന്ന്…
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു മുട്ട കണ്ടെത്തിയിരിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യുകെയിലെ ബക്കിംഗ്ഹാംഷെയറിൽ നിന്നാണ് 1700 വര്‍ഷം പഴക്കമുള്ള മുട്ടകളുടെ ഒരു ശേഖരം കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ ഗവേഷകരുടെ അത്ഭുതം ഈ മുട്ട കണ്ടെത്തിയതിലല്ല, മറിച്ച് ഇത്രയും വർഷമായിട്ടും ഈ മുട്ടയ്ക്കുള്ളിലെ ജലാംശം വറ്റിപ്പോയിട്ടില്ല എന്നതിലാണ്. ചില ഗവേഷകരാകട്ടെ ഇത് കോഴിമുട്ടകളാണോ എന്ന സംശയവും പ്രകടിപ്പിച്ചു. ബക്കിംഗ്ഹാംഷെയറിൽ എയ്ലസ്ബറിയുടെ വടക്കുപടിഞ്ഞാറുള്ള ബെറിഫീൽഡിൽ 1,700 വർഷം പഴക്കമുള്ള പുള്ളികളുള്ള മുട്ടകളുടെ ഒരു ശേഖരം കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പുരാവസ്തു ഗവേഷകരെയും പ്രകൃതി ശാസ്ത്രജ്ഞരെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ് ഈ കണ്ടെത്തൽ. മഞ്ഞക്കരു, ആൽബുമിൻ എന്നിവയുടെ മിശ്രിതമാണെന്ന് വിശ്വസിക്കപ്പെടുന്ന ദ്രാവക ഉള്ളടക്കങ്ങളോട് കൂടിയ മുട്ടകളാണ് കേടുകൂടാതെ കണ്ടെത്തിയത്. ഏത് പക്ഷിയുടേതാണ് കണ്ടെത്തിയ മുട്ടകളെന്ന് തിരിച്ചറിയാനും നൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചിരുന്ന ആ പക്ഷികളെ കുറിച്ച് കൂടുതലറിയാനും ഈ ദ്രാവകത്തെ കുറിച്ചുള്ള പഠനം…
Read More