അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് എഡി സെക്കരെല്ലി. 1908 ഫെബ്രുവരി അഞ്ചിന് ജനിച്ച എഡി മുത്തശിയുടെ 116-ാം പിറന്നാളാഘോഷം കാലിഫോർണിയയിലെ വില്ലിറ്റ്സ് നഗരത്തിനു മറക്കാനാവാത്ത അനുഭവമായി. കനത്ത ശീതക്കാറ്റിനെ വകവയ്ക്കാതെ നഗരനിവാസികളൊന്നാകെ ആഘോഷത്തിന് ഒത്തുകൂടി. നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. പൂക്കളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച വാഹനങ്ങൾ ഘോഷയാത്രയിൽ ഉണ്ടായിരുന്നു. കലാകാരന്മാരുടെ സംഗീതവിരുന്നും ഒരുക്കി. അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്നതിനു പുറമെ ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തി എന്ന ബഹുമതിക്കും അർഹയാണ് എഡി. വിവാഹിതയായ എഡിക്ക് ഒരു മകളുണ്ടായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തിന്റെയും ഡിമെൻഷ്യയുടെയും വേദനകൾ അഭിമുഖീകരിക്കുമ്പോഴും എഡി സന്തോഷവതിയാണ്. 104-ാം വയസിൽ നൃത്തം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പ്രാദേശിക പത്രത്തിലൂടെ അവർ ഒരു നൃത്ത പങ്കാളിയെ തേടിയിരുന്നു. ദീർഘായുസിന്റെയും സന്തോഷകരമായ ജീവിതത്തിന്റെയും രഹസ്യമെന്തെന്നു ചോദിച്ചപ്പോൾ സ്വാഭാവികനർമത്തിൽ “റെഡ് വൈൻ’ എന്നാണു മുത്തശി പറഞ്ഞത്.…
Read MoreCategory: Today’S Special
ഇത് ചോദിച്ച് വാങ്ങിയത്… അതിരുകടന്ന വാത്സല്യം മൂക്കും കൊണ്ട് പോയേനെ; ചീങ്കണ്ണിക്കുഞ്ഞിന് ഉമ്മ നൽകിയ യുവാവിന് കിട്ടിയത് മുട്ടൻപണി
സാഹസികത നല്ലതാണ്. എന്നാൽ സ്വന്തം ജീവൻ വച്ച് സാഹസികത ചെയ്യുന്നത് മണ്ഡത്തരമാണ്. എപ്പോഴും അവ വിജയിക്കണമെന്നില്ല. പ്രത്യേകിച്ച് മൃഗങ്ങളോട് ഇടപെടുമ്പോൾ നല്ല ശ്രദ്ധ വേണം. സോഷ്യൽ മീഡിയയിൽ ലൈക്ക് കിട്ടാനും വൈറലാകാനുമുള്ള ഏറ്റവും നല്ല എളുപ്പവഴിയാണ് മൃഗങ്ങൾക്കൊപ്പം വീഡിയോ ചെയ്യുക എന്നത്. എന്നാൽ അത്തരത്തിലൊരു വീഡിയോ ചെയ്ത് പണി വാങ്ങിച്ചിരിക്കുകയാണ് ഒരു യുവാവ്. മൃഗങ്ങളെ വച്ച് വീഡിയോ ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഇത്. കണ്ടാൽ അത്ര അപകടകാരിയല്ലന്ന് തോന്നുന്ന ഒരു ചെറിയ ചീങ്കണ്ണിയായിരുന്നു യുവാവിന്റെ കൈയിൽ ഉണ്ടായിരുന്നത്. ഈ ചീങ്കണ്ണിയെ യുവാവ് വാത്സല്യത്തോടെ തലോലിക്കുകയാണ്. എന്നാൽ വളരെ പെട്ടന്നാണ് കഥമാറിയത്. ചീങ്കണ്ണിക്കുഞ്ഞിനെ ഉമ്മവയ്ക്കാൻ ശ്രമിച്ച് യുവാവ് അടുത്തെത്തിയപ്പോഴേക്കും തൊട്ടടുത്ത നിമിഷം തന്നെ ചീങ്കണ്ണി ഇയാളുടെ മൂക്കിൽ കടിച്ചു. കടിച്ചെന്ന് മാത്രമല്ല പിടിവിടാനും ചീങ്കണ്ണി തയാറായില്ലന്നതാണ് സത്യം. വളരെ പാടുപെട്ടാണ് യുവാവ് ചീങ്കണ്ണിയുടെ പിടിവിടുവിപ്പിച്ചത്. തുടർന്ന് ഇതിനെ…
Read More30 കള്ളന്മാർ ചേർന്ന് അടിച്ചുമാറ്റിയത് 133 ടൺ കോഴിയിറച്ചി; രാജ്യത്തിന് തലവേദനയായി മോഷണ സംഘം
വ്യത്യസ്തമായ മോഷണരീതികളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വളരെ അസാധാരണമായൊരു മോഷണത്തിന്റെ കഥയാണ് ക്യൂബയിൽ നിന്നും പുറത്ത് വരുന്നത്. കള്ളൻമാർ ക്യൂബയിലെ അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. 133 ടൺ കോഴിയിറച്ചിയാണ് 30 പേരടങ്ങുന്ന സംഘം മോഷ്ടിച്ചത്. ക്യൂബയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും വലയ്ക്കുമ്പോഴാണ് ഇത്തരത്തിൽ മോഷണം നടന്നത്. തലസ്ഥാന നഗരമായ ഹവാനയിലെ സ്റ്റേറ്റിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലാണ് മോഷണം നടന്നത്. 1,660 വെള്ള പെട്ടികളിൽ നിറച്ച കോഴിയിറച്ചിയാണ് കള്ളന്മാർ അടിച്ചെടുത്തത്. പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. മോഷ്ടിച്ച കോഴിയിറച്ചി ട്രക്കുകളിലാണ് ഇവിടെ നിന്നും കടത്തിയത്. സംഭവത്തിൽ ഈ മോഷ്ടാക്കൾക്ക് 20 വർഷത്തെ തടവു ശിക്ഷ വരെ കിട്ടാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഷ്ടാക്കൾ കോഴിയെ വിറ്റുകിട്ടിയ കാശ് കൊണ്ട് റഫ്രിജറേറ്ററുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ എന്നിവയെല്ലാം വാങ്ങിച്ചിരുന്നു. ക്യൂബയിലെ റേഷൻ…
Read Moreരാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, ബഹുമാനം ഉണ്ടാവണം: നരേന്ദ്ര മോദിയുടെ കട്ടൗട്ട് പശ്ചാത്തലത്തില്‍ യുവതിയുടെ നൃത്തം; വിമര്‍ശനവുമായി ബിജെപി പ്രവര്‍ത്തകര്‍
എന്ത് കാര്യം ആയാലും അതിന് ഉചിതമായ സ്ഥലവും സമയവും നോക്കി വേണം ചെയ്യാൻ അല്ലാത്ത പക്ഷം അവ പ്രതികൂലമായി തിരിച്ചടിക്കും. പറഞ്ഞു വരുന്നത് വേറൊന്നും അല്ല മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്ത യുവതിയെ കുറിച്ചാണ്. നരേന്ദ്ര മോദിയുടെ ചിത്രത്തിന് അടുത്ത് നിന്ന് യുവതി റീൽ ഷൂട്ട് ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് യുവതിക്കെതിരെ ഉയർന്നുവന്നത്. പ്രധാനമന്ത്രിയുടെ കട്ടൗട്ടിനെ പശ്ചാത്തലമാക്കി അശ്ലീലമായ രീതിയില്‍ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ജാക്കി ഷെറോഫ് എന്നിവര്‍ അഭിനയിച്ച ‘ഖല്‍നായക്’ എന്ന ചിത്രത്തിലെ ‘ആജാ സാജന് ആജ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് യുവതി നൃത്തം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏകദേശം 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലാണ്.…
Read Moreആശുപത്രിക്കുള്ളിൽ റീൽ ഷൂട്ട്; വീഡിയോ വൈറലായതിന് പിന്നാലെ 38 വിദ്യാർഥികൾക്കെതിരെ നടപടി
ഇപ്പോൾ ഇൻസ്റ്റഗ്രാം റീലിന്റെ കാലമാണ്. വന്ന് വന്ന് പൊതു ഇടങ്ങളിൽ റീൽ ചിത്രീകരിക്കുന്നത് ഒരു പതിവായിരിക്കുകയാണ്. എന്നാൽ കര്‍ണാടകയില്‍ ആശുപത്രിക്കുള്ളില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്ത സംഭവത്തില്‍ 38 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ച സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ആശുപത്രി മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. ആശുപത്രി നിയമങ്ങള്‍ ലംഘിച്ചതിന് വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി ചെയ്യേണ്ട കാലയളവ് പത്ത് ദിവസം കൂടി ദീര്‍ഘിപ്പിച്ചതായും മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ‘റീല്‍ ഇറ്റ്, ഫീല്‍ ഇറ്റ്’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയകളില്‍ റീല്‍ പോസ്റ്റ് ചെയ്തിരുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക് സിനിമാ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്നതുള്‍പ്പെടെ നിരവധി റീലുകളും ഇവര്‍ ചിത്രീകരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ആശുപത്രി പരിസരവും ലാബും ഓപ്പറേഷന് തീയറ്ററും റീല്‍ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും…
Read Moreനടുറോഡിൽ വിമാനത്തിന്റെ ക്രാഷ് ലാൻഡിംഗ്: കാറിലിടിച്ചതിന് പിന്നാലെ സ്ഫോടനവും; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
വിമാനയാത്രകൾ അതിശയിപ്പിക്കുന്ന അനുഭവങ്ങൾക്കൊപ്പം കുറച്ച് ആശങ്കയും കൂടി നൽകാറുണ്ട്. ആകാശത്ത് ആദ്യമായി യാത്ര ചെയ്യുമ്പോൾ ഇതൊക്കെ സാധാരണയാണ്. പേടിക്കുന്നത് പോലെ അപകടങ്ങളൊന്നും കൂടാതെ എത്തേണ്ടിടത്ത് എത്താറുമുണ്ട്. എന്നാൽ എപ്പോഴും അങ്ങനെയായിരിക്കണമെന്നും ഇല്ല. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചിത്രം കാണിക്കുന്നത് ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടു തകർന്ന ഒരു ചെറുവിമാനത്തിന്റെ ദൃശ്യങ്ങളാണ്. തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലാണ് സംഭവം. അടിയന്തര ലാൻഡിംഗിനിടെ കോളിയർ കൗണ്ടിയിലെ പൈൻ റിഡ്ജ് റോഡിലാണ് വിമാനത്തിന്റെ ക്രാഷ് ലാൻഡിംഗ് സംഭവിച്ചത്. വിമാനത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ മരണപ്പെട്ടു. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലിടിച്ച ശേഷം വിമാനം സമീപത്തുള്ള മതിലിലിടിക്കുകയും സ്ഫോടനം ഉണ്ടാകുകയും ചെയ്തു. ബൊംബാർഡിയർ ചലഞ്ചർ 600 ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. കൊളംമ്പസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുള്ള വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. നേപ്പിൾസിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ എൻജിൻ…
Read Moreഹേ പ്രഭു ക്യാ ഹുവാ? വീടുകളെല്ലാം വെള്ളത്തിൽ, ജീവിതവും വെള്ളത്തിൽ; ഞെട്ടിക്കുന്ന വീഡിയോ ഇന്തോനേഷ്യയിൽ നിന്നും
ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കാലാവസ്ഥാവ്യതിയാനം. മഞ്ഞുരുകുന്നതും സമുദ്രനിരപ്പ് ഉയരുന്നതും എല്ലാം നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതുപോലെ, ഇന്തോനേഷ്യയിലെ ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. വെള്ളത്തിന്റെ നിരപ്പ് ഉയരുന്നതിനനുസരിച്ച് വെള്ളത്തിൽ തന്നെ താമസിക്കേണ്ടി വരുന്ന ആളുകളെയാണ് വീഡിയോയിൽ കാണുന്നത്. റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് ടിംബുൾ സ്ലോകോ, ബെഡോനോ എന്നിവ പൂർണമായും വെള്ളത്തിനടിയിലാണ്. ടിംബുൾ സ്ലോകോയിലെ ജനവാസ മേഖലയിലേക്ക് എത്രമാത്രം വെള്ളം കയറിയിട്ടുണ്ട് എന്ന് ഈ വീഡിയോകൾ കാണുമ്പോൾ മനസിലാവും. Sungai Meduri terletak di daerah Tegaldowo, Kecamatan Tirto, Kabupaten Pekalongan. pic.twitter.com/T6zVVy5CrA — MDS (@malehdadisegoro) May 24, 2022 റോഡിലാകെയും വെള്ളമാണ്. ഈ വെള്ളത്തിലൂടെയാണ് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതും വരുന്നതും തങ്ങളുടെ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും ചെയ്യുന്നതുമെല്ലാം. ഈ പ്രതിസന്ധികൾ കാരണം, ഇന്തോനേഷ്യൻ സർക്കാർ തലസ്ഥാനം നുസന്താരയിലേക്ക്…
Read Moreകാർ വിപണിയുടെ തലവര മാറുന്നു…വിലകൂടിയ കാറുകൾക്കു പ്രിയമേറുന്നു
ഇന്ത്യൻ കാർ വിപണി വൻ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരുന്ന ചെറുകാറുകൾ വിൽപ്പനയിൽ പിന്നോട്ടടിക്കുമ്പോൾ പത്തു ലക്ഷത്തിനു മേലെ വില വരുന്ന യൂട്ടിലിട്ടി കാറുകൾക്കും കൂടിയ വിലയുള്ള പ്രീമിയം കാറുകൾക്കും വിപണിയിൽ വൻ കുതിപ്പാണുള്ളത്. ആദ്യ കാലത്ത് ഏറ്റവുമധികം വിൽപ്പനയുണ്ടായിരുന്ന മാരുതി 800 എന്ന മോഡൽ പിൻവലിച്ചപ്പോൾ ഏറ്റവുമധികം വിൽപ്പനയുള്ള മാരുതിയുടെ മോഡലായി ആൾട്ടോ മാറുകയായിരുന്നു. എന്നാൽ ആൾട്ടോ, എസ്പ്രസോ എന്നിങ്ങനെയുള്ള ചെറുകാറുകുടെ വിൽപ്പനയിൽ വൻ ഇടിവാണ് ഈ ജനുവരിയിലുണ്ടായത്. 2023 മുതൽ ഇന്ത്യൻ കാർ വിപണിയിൽ പ്രകടമായ മാറ്റം കണ്ടു തുടങ്ങി. ചെറുകാറുകളേക്കാൾ ഡിമാന്‍ഡ് വില കൂടിയ യൂട്ടിലിറ്റി, പ്രീമിയം വാഹനങ്ങൾ കൂടുതലായി വിറ്റഴിയുന്നതാണ് പുതിയ ട്രെൻഡ്. 24 ലക്ഷത്തിനു മേലെ വിലയുള്ള ടൊയോട്ട ഇന്നോവ ഹൈക്രോസ് മോഡൽ ബുക്കു ചെയ്താൽ മിനിമം പത്തു മാസത്തെയെങ്കിലും കാത്തിരിപ്പു വേണ്ടി വരുമെന്ന് അറിയുന്പോഴാണു…
Read Moreകഴുത വിഷാദത്തിലാണ്: പ്രണയദിനത്തിൽ ഒരു കൂട്ട് വേണം; അന്വേഷണം ആരംഭിച്ച് ഉടമ
വാലന്റെൻസ് ഡേയിലേക്ക് തനിച്ചായിപ്പോയ തന്റെ കഴുതയ്ക്ക് വേണ്ടി ഒരു മികച്ച കൂട്ടിനെ തിരയുകയാണ് ഉടമ. ഏറ്റവും അടുത്ത കൂട്ടുകാരിയായ ആട് ചത്തതിന് പിന്നാലെ കഴുത ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ലെസ്റ്റർഷെയറിലെ ബിറ്റ്സ്വെല്ലിലുള്ള ഈ കഴുതയുടെ പേര് ഹരോൾഡ് എന്നാണ്. ഈ കഴുതയുടെ കൂട്ടായിരുന്നു ബില്ലി എന്ന ആട്. എന്നാൽ, ക്രിസ്മസിന് ബില്ലി ചത്തുപോയി. അതോടെയാണ് ഹാരോൾഡ് ആകെ ഒറ്റപ്പെട്ടുപോയെന്ന് ഉടമ പറയുന്നു. ബില്ലിയും ഹാരോൾഡും വലിയ സുഹൃത്തുക്കളായിരുന്നു. എന്നാൽ, ബില്ലി പോയതോടെ ഹാരോൾഡ് ആകെ വിഷാദത്തിലാണ്. ക്രിസ്മസ് സമയത്ത് പ്രായക്കൂടുതൽ കൊണ്ടുള്ള അവശതകളെ തുടർന്നാണ് ബില്ലി ചത്തുപോയത്. ബില്ലിയെ പാർപ്പിച്ചിരുന്ന കൂട്ടിനടുത്തെത്താണ് അവൻ എപ്പോഴും ഇരിക്കുന്നത്. അതിലേക്ക് നോക്കി കുറേ നേരം ചെലവഴിക്കും എന്നും സ്മിത്ത് പറയുന്നു. സ്മിത്തും ഭർത്താവും കുറച്ചായി അവന് ഒരു കൂട്ടിനെ തിരയുകയാണ്. ഹാരോൾഡിന് കൂട്ടായി ഒരു പെൺ ആടിനെയാണ് അവർ തിരയുന്നത്.…
Read Moreഇത് കുറച്ച് ഓവറായി: വരന് സമ്മാനമായി കാമസൂത്ര സോഫ നൽകി കൂട്ടുകാർ; വിചിത്ര സമ്മാനം കണ്ട് കണ്ണ് തള്ളി വധുവും കൂട്ടരും
വരന്റെയോ വധുവിന്റെയോ സുഹൃത്തുക്കൾ വിവാഹത്തിന് വളരെ വ്യത്യസ്തമായ സമ്മാനങ്ങൾ നൽകുന്നതും അവരെ പ്രാങ്ക് ചെയ്യുന്നതും ഒക്കെ ഇന്ന് പതിവാണ്. സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള നൂറുകണക്കിന് വീഡിയോകൾ നമ്മൾ കാണാറുമുണ്ട്. എന്നാൽ ചിലതൊക്കെ കാണുമ്പോൾ ഇത് അല്പം കടന്നുപോയില്ലേന്ന് നമുക്ക് തോന്നാറുണ്ട്. അതിനെയൊക്കെ കടത്തിവെട്ടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. യുവാവിന്റെ സുഹൃത്തുക്കൾ സമ്മാനിച്ച വിവാഹസമ്മാനം കണ്ട് ആകെ അന്ധാളിച്ചുപോയി വരനും വധുവും വീട്ടുകാരുമൊക്കെ. നമ്മുടെ നാട്ടിൽ വീട്ടുകാർ തമ്മിലോ, അല്ലെങ്കിൽ പബ്ലിക്കായോ ആരും സെക്സിനെ കുറിച്ച് സംസാരിക്കാറില്ല. സെക്സ് എജ്യുക്കേഷൻ പോലും പല സ്ഥലങ്ങളിലും നടക്കുന്നില്ല. അതിനിടയിലാണ് ഈ വരന്റെ സുഹൃത്തുക്കൾ വരന് ഇതുപോലെ ഒരു ഗിഫ്റ്റ് സമ്മാനിച്ചത്. വാത്സ്യായന മഹർഷി രചിച്ച ഒരു പുസ്തകമാണ് ‘കാമസൂത്രം’. ശാരീരിക ബന്ധത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ പുസ്തകത്തെ കുറിച്ച് പോലും ആരും അത്രയധികം ചർച്ച ചെയ്യാറില്ല. പുസ്തകത്തിന്റെ ഉള്ളടക്കം…
Read More