ട്രാ​ക്കു​ക​ളി​ലിരുന്ന് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നു;​ വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​രണവുമായി റെ​യി​ൽ​വേ

മും​ബൈ​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ ആ​ളു​ക​ൾ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നത് കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ വൈ​റ​ലാ​കു​ന്ന​ത്. മാ​ഹിം ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലാ​ണ് സംഭവം.

റെയിൽവേ ട്രാ​ക്കു​ക​ൾ​ക്കി​ട​യി​ൽ ഇ​രു​ന്ന് സ്റ്റൗ​വി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന സ്ത്രീ​ക​ളു​ടെ സൂം ​ഇ​ൻ ഷോ​ട്ടോ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്, കൂ​ടാ​തെ ചി​ല പെ​ൺ​കു​ട്ടി​ക​ൾ അ​വി​ടെ പ​ഠി​ക്കു​ന്ന​തും കാ​ണി​ക്കു​ന്നു. കു​ട്ടി​ക​ൾ ഓ​ടു​ന്ന​തും സ​മീ​പ​ത്ത് ചി​ല​ർ ഉ​റ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

വീ​ഡി​യോ 21,000-ത്തി​ല​ധി​കം വ്യൂ​സ് നേ​ടി​യി​ട്ടു​ണ്ട്. നി​ര​വ​ധി​പേ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​മാ​യി​ട്ട് എ​ത്തി​. “വ​ള​രെ അ​പ​ക​ട​ക​ര​മാ​ണ് ദ​യ​വാ​യി ആ​രെ​ങ്കി​ലും അ​തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ക, ഇ​ത് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ഴ​വാ​ണ്’ സ്ഥി​തി​ഗ​തി​ക​ൾ കാ​ണു​മ്പോ​ൾ സ​ങ്ക​ട​മു​ണ്ടെ​ന്നും അ​വ​ർ ത​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നു​മാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ​യു​ള്ള ക​മ​ന്‍റു​ക​ൾ.

പിന്നാലെ മും​ബൈ സെ​ൻ​ട്ര​ലി​ലെ ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ (ഡി​ആ​ർ​എം) വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​ശ്നം പ​രി​ശോ​ധി​ക്കാ​ൻ വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ലെ അ​ധി​കാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ക്കു​ക​യും റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​നെ (ആ​ർ​പി​എ​ഫ്) ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി യാ​ച​ക​രെ നീ​ക്കം ചെ​യ്യുകയായിരുന്നു.

Related posts

Leave a Comment