ശ്രീരാമനും അയോധ്യയും ജാ​ഗ്വ​റിൽ: വൈറലായി വീഡിയോ

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ണ​പ്ര​തി​ഷ്ഠ​യു​ടെ വാ​ർ​ത്ത​ക​ളാ​ണ് ഇ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ​ങ്ങും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ചി​ല​ർ ബി​സ്‌​ക്ക​റ്റു​കൊ​ണ്ടും, കേ​ക്ക്കൊ​ണ്ടു​മൊ​ക്കെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ മാ​തൃ​ക സൃ​ഷ്ടി​ച്ച​ത് വ​ലി​യ വാ​ർ​ത്ത ആ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ത​ന്‍റെ വി​ല​പി​ടി​പ്പു​ള്ള ജാ​ഗ്വ​ര്‍ കാ​റി​ന് കാ​വി​നി​റം പൂ​ശി അ​തി​ൽ രാ​മ​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ന​ല്‍​കി ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള സി​ദ്ധാ​ര്‍​ഥ് ദോ​ഷി എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ.

കാ​റി​ന്‍റെ ഡോ​റി​ലാ​ണ് ഇ​ദ്ദേ​ഹം ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​പ്പി​ച്ച​ത്. കൂ​ടാ​തെ കാ​റി​ന്‍റെ മു​ക​ളി​ൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​ച്ച പ​താ​ക​യും സ്ഥാ​പി​ച്ചു. മു​ൻ​വ​ശ​ത്ത് രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ചി​ത്ര​വും വ​ര​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ് സി​ദ്ധാ​ര്‍​ഥ് ദോ​ഷി. ഇ​ത് ആ​ദ്യ​മാ​യ​ല്ല ദോ​ഷി ത​ന്‍റെ കാ​റി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​ത്. നേ​ര​ത്തെ, ജി20 ​ഉ​ച്ച​കോ​ടി സ​മ​യ​ത്തും അ​ദ്ദേ​ഹം കാ​റി​ല്‍ ഡി​സൈ​നു​ക​ള്‍ ചെ​യ്തി​രു​ന്നു. എ​ന്താ​യാ​ലും കാ​വി ജാ​ഗ്വാ​ര്‍ ഇ​പ്പോ​ള്‍ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​നേ​ടി കു​തി​ക്കു​ക​യാ​ണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment