ഓസ്ക​ർ പി​സ്റ്റോ​റി​യ​സി​ന് പ​രോ​ൾ; പ​രോ​ൾ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ബ്ലെഡ് റണ്ണർ പ​ള്ളി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കും

കേ​പ്ടൗ​ൺ: കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ പാ​രാ​ലി​മ്പി​ക്സ് താ​രം ഓസ്ക​ർ പി​സ്റ്റോ​റി​യ​സ് പ​രോ​ളി​ലി​റ​ങ്ങി. വെ​ള്ളി​യാ​ഴ്ച​യാ​ണ് പി​സ്റ്റോ​റി​യ​ത് ജ​യി​ൽ മോ​ചി​ത​നാ​യ​ത്. പ​രോ​ൾ ക​രാ​ർ​പ്ര​കാ​രം ക​മ്മ്യൂ​ണി​റ്റി സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രി​ട്ടോ​റി​യ​യി​ലെ പ​ള്ളി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ പി​സ്റ്റോ​റി​യ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. താ​ൻ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സാ​മൂ​ഹ്യ​സേ​വ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് ഇ​തു​വ​രെ ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ, പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ഹാ​യി, ജ​യി​ലി​ലെ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ​രോ​ൾ കാ​ല​ത്ത് ചെ​യ്യാ​ൻ ക​ഴി​യു​ന്ന സേ​വ​ന​ങ്ങ​ളാ​ണ്. ഇ​തെ​ല്ലാം ഒ​ഴി​വാ​ക്കി​യാ​ണ് ബ്ലേ​ഡ് റ​ണ്ണ​ർ ദേ​വാ​ല​യം വൃ​ത്തി​യാ​ക്ക​ലും പ​രി​പാ​ല​ന​വും തെ​ര​ഞ്ഞെ​ടു​ത്ത​ത്. പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യാ​ൽ ഓ​സ്ക​റി​ന് സാ​മൂ​ഹി​ക സേ​വ​ന​ത്തി​നാ​യി അ​ധി​ക​ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ടി​വ​രി​ല്ല. ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ പി​സ്റ്റോ​റി​യ​സ് അ​മ്മാ​വ​നാ​യ അ​ർ​നോ​ൾ​ഡി​നൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്. അ​ർ​നോ​ൾ​ഡി​ന്‍റെ വീ​ടി​ന് വ​ള​രെ അ​ടു​ത്താ​ണ് പി​സ്റ്റോ​റി​യ​സ് സേ​വ​ന​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന പ​ള്ളി. ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ പ​ള്ളി​യി​ൽ വ​ള​രെ തി​ര​ക്കു​ള്ള​തി​നാ​ൽ ഇ​വി​ടേ​ക്ക്…

Read More

ആ ​ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല​ല്ലോ..! കാ​ട്ടാ​ന​യു​ടെ ദുഃ​ഖം വൈ​റ​ൽ

വി​ൻ​ഹോ​ക്ക്: സിം​ഹ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി കു​ള​ത്തി​ല​ക​പ്പെ​ട്ട കാ​ണ്ടാ​മൃ​ഗ​ത്തെ ര​ക്ഷി​ക്കാ​ൻ ഒ​രു കാ​ട്ടാ​ന ന​ട​ത്തി​യ ശ്ര​മം ആ​രി​ലും ക​രു​ണ​യു​ണ​ർ​ത്തു​ന്ന​താ​യി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ പ​തി​നാ​യി​ര​ങ്ങ​ളാ​ണു ക​ണ്ട​ത്. ന​മീ​ബി​യ​യി​ലെ എ​റ്റോ​ഷ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​യി​രു​ന്നു ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. കൊ​ടും ചൂ​ടി​ൽ​നി​ന്ന് ആ​ശ്വാ​സം തേ​ടി കു​ള​ത്തി​ലി​റ​ങ്ങി​യ​താ​യി​രു​ന്നു കാ​ണ്ടാ​മൃ​ഗം. അ​തി​നി​ടെ ചെ​ളി​യി​ൽ കാ​ണ്ടാ​മൃ​ഗം അ​ക​പ്പെ​ട്ടു. ര​ക്ഷ​പ്പെ​ടാ​നാ​യി ശ്ര​മി​ക്കു​ന്പോ​ൾ സിം​ഹ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി കാ​ണ്ടാ​മൃ​ഗ​ത്തെ ആ​ക്ര​മി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ കാ​ണ്ടാ​മൃ​ഗം കു​ള​ത്തി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ ക​ഴി​യാ​തെ അ​വ​ശ​നി​ല​യി​ലാ​യി. കു​ള​ത്തി​ൽ ജീ​വ​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം കാ​ണ്ടാ​മൃ​ഗം ന​ട​ത്തു​മ്പോഴാണ് ഒ​രു​കൂ​ട്ടം ആ​ന​ക​ൾ അ​വി​ടെ​യെ​ത്തു​ന്ന​ത്. ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട സിം​ഹ​ങ്ങ​ൾ സ്ഥ​ല​ത്തു​നി​ന്നു പി​ൻ​വാ​ങ്ങി. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ന​ക​ളും അ​വി​ടെ​നി​ന്നു പോ​കു​ന്നു. പ​ക്ഷേ, കൂ​ട്ട​ത്തി​ലു​ള്ള ഒ​രു ആ​ന​യ്ക്കു കാ​ണ്ടാ​മൃ​ഗ​ത്തെ ഉ​പേ​ക്ഷി​ച്ചു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. ഈ ​ആ​ന കാ​ണ്ടാ​മൃ​ഗ​ത്തെ ക​ര​യ്ക്കു​ക​യ​റ്റാ​ൻ തീ​വ്ര​മാ​യി പ​രി​ശ്ര​മി​ക്കു​ന്നു. പ​ക്ഷേ, ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​യി. ഒ​ടു​വി​ൽ മ​ന​സി​ല്ലാ​മ​ന​സോ​ടെ ആ​ന പി​ൻ​വാ​ങ്ങു​ന്നു. ഈ​സ​മ​യം, സിം​ഹ​ങ്ങ​ൾ വീ​ണ്ടു​മെ​ത്തി…

Read More

കാ​ശി​ന് പ​ഞ്ഞ​മി​ല്ലെ​ങ്കി​ൽ എ​ന്തു​മാ​കാം; ഭാ​ര്യ​യു​ടെ വ്യാ​ക്കൂ​ൺ മാ​റ്റാ​ൻ 13,000 കി​ലോ​മീ​റ്റ​ർ യാ​ത്ര..!

ദു​ബാ​യ്: ഗ​ർ​ഭി​ണി​ക​ൾ​ക്കു ചി​ല ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്കാ​ൻ കൊ​തി തോ​ന്നു​ന്ന​തു സാ​ധാ​ര​ണ​മാ​ണ്. ഇ​ത്ത​രം ഇ​ഷ്ട​ങ്ങ​ൾ മി​ക്ക ഭ​ർ​ത്താ​ക്ക​ന്മാ​രും സാ​ധി​ച്ചു​കൊ​ടു​ക്കാ​റു​മു​ണ്ട്. ഭാ​ര്യ​ക്ക് പ​ച്ച​മാ​ങ്ങ​യും മ​സാ​ല​ദോ​ശ​യും വാ​ങ്ങാ​ൻ ന​ട്ട​പ്പാ​തി​ര​യ്ക്കു ചു​റ്റി​ത്തി​രി​യു​ന്ന​വ​രെ റീ​ൽ​സി​ലും കാ​ണാം. എ​ന്നാ​ൽ ദു​ബാ​യി​ലെ ഒ​രു ഭ​ർ​ത്താ​വ് ത​ന്‍റെ ഭാ​ര്യ​യു​ടെ വ്യാ​ക്കൂ​ൺ മാ​റ്റാ​ൻ ന​ട​ത്തി​യ പ​രി​ശ്ര​മം അ​റി​ഞ്ഞാ​ൽ അ​മ്പരന്ന് പോ​കും. ഭാ​ര്യ​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം വാ​ങ്ങാ​ൻ ഇ​യാ​ൾ സ​ഞ്ച​രി​ച്ച​ത് 13,000 കി​ലോ​മീ​റ്റ​ർ ആ​ണ്. ദു​ബാ​യി​ലെ കോ​ടീ​ശ്വ​ര​നാ​യ റി​ക്കി​യാ​ണ് ഭാ​ര്യ ലി​ൻ​ഡ ആ​ൻ​ഡ്രേ​ഡി​നെ​യും കൂ​ട്ടി ഇ​ത്ത​ര​ത്തി​ലൊ​രു യാ​ത്ര ന​ട​ത്തി​യ​ത്. ഇ​പ്പോ​ൾ താ​മ​സം ദു​ബാ​യി​ലാ​ണെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണു ലി​ൻ​ഡ വ​ള​ർ​ന്ന​ത്. ഒ​മ്പ​തു മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ജാ​പ്പ​നീ​സ് എ5 ​വാ​ഗ്യു​വും കാ​വി​യ​റും ക​ഴി​ക്കാ​ൻ ത​നി​ക്കു തോ​ന്നു​ന്നു​വെ​ന്ന് ഇ​വ​ർ ഭ​ർ​ത്താ​വി​നോ​ടു പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ ലാ​സ് വെ​ഗാ​സി​ൽ​നി​ന്ന് ഈ ​ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു​ള്ള ലി​ൻ​ഡ അ​വി​ടെ​നി​ന്നു ക​ഴി​ച്ചാ​ൽ കൊ​ള്ളാ​മെ​ന്നും പ​റ​ഞ്ഞു. ദൂ​ബാ​യി​ൽ​നി​ന്നു ലാ​സ് വെ​ഗാ​സി​ലേ​ക്കു​ള്ള ദൂ​രം ഏ​ക​ദേ​ശം 13,000 കി​ലോ​മീ​റ്റ​റാ​ണ്.…

Read More

മൂ​ന്ന് നി​ല​ക​ളി​ൽ അ​ഞ്ച് മ​ണ്ഡ​പ​ങ്ങ​ൾ: 392 തൂ​ണു​ക​ളും, 44 വാ​തി​ലു​ക​ളും;​ അ​യോ​ധ്യാ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളി​ങ്ങ​നെ…

അ​യോ​ധ്യ: ജ​നു​വ​രി 22ന് ​ന​ട​ക്കു​ന്ന രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ൾ അ​യോ​ധ്യ​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ക‍​യാ​ണ്. മൂ​ന്ന് നി​ല​ക​ളി​ലാ​യു​ള്ള രാ​മ​ക്ഷേ​ത്ര​ത്തി​ന് നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളാ​ണ് ഉ​ള്ള​ത്. 20 അ​ടി ഉ​യ​ര​മാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ ഓ​രോ നി​ല​യ്ക്കു​മു​ള്ള​ത്. ഇ​തോ​ടൊ​പ്പം 392 തൂ​ണു​ക​ളും 44 വാ​തി​ക​ളും ക്ഷേ​ത്ര​ത്തി​നു​ണ്ട്. ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ൽ ശ്രീ​രാ​മ​ന്‍റെ ബാ​ല​രൂ​പ​ത്തി​ലു​ള്ള വി​ഗ്ര​ഹ​മാ​ണ് പ്ര​തി​ഷ്ഠി​ക്കു​ക. 380 അ​ടി നീ​ള​വും 250 അ​ടി വീ​തി​യും 161 അ​ടി ഉ​യ​ര​വു​മു​ള്ള രാ​മ​ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ നൃ​ത്യ മ​ണ്ഡ​പം, രം​ഗ് മ​ണ്ഡ​പം, സ​ഭാ മ​ണ്ഡ​പം, പ്രാ​ർ​ഥ​നാ മ​ണ്ഡ​പം, കീ​ർ​ത്ത​ൻ മ​ണ്ഡ​പം എ​ന്നി​ങ്ങ​നെ അ​ഞ്ച് മ​ണ്ഡ​പ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ജ​നു​വ​രി 22ന് ​സ​ഞ്ജീ​വ​നി മു​ഹൂ​ർ​ത്ത​ത്തി​ലാ​വും പ്രാ​ണ​പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ന​ട​ക്കു​ക. ഉ​ച്ച​യ്ക്ക് 12:29:8 മു​ത​ൽ 12:30:2 വ​രെ​യാ​ണ് ച​ട​ങ്ങി​ന്‍റെ മു​ഹൂ​ർ​ത്തം. അ​തേ​സ​മ​യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ രാ​മ​ജ​ന്മ​ഭൂ​മി ക്ഷേ​ത്ര ട്ര​സ്റ്റ് പ​ങ്കു​വ​ച്ച വൈ​ദ്യു​ത വി​ള​ക്കു​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ​യും പ​രി​സ​ര​ത്തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.…

Read More

‘ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ആ​ന്തം’ പങ്കുവച്ച് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ ആ​ന്തം പു​റ​ത്തി​റ​ങ്ങി. കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍ ഗാ​ന്ധി​ ആ​ന്തം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചു. ഇ​തി​നോ​ടൊ​പ്പം ത​ന്നെ ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൗ​ര​സ​മൂ​ഹ​ത്തോ​ട് രാ​ഹു​ൽ ഗാ​ന്ധി സം​വ​ദി​ച്ചു. യാ​ത്ര​യി​ൽ ഉ​ന്ന​യി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് രാ​ഹു​ൽ ഗാ​ന്ധി പൗ​ര​സ​മൂ​ഹ​ത്തോ​ട് ചോ​ദി​ച്ച​ത്. തൊ​ഴി​ലി​ല്ലാ​യ്മ, ദ​ളി​ത് ആ​ദി​വാ​സി പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, വി​ല​ക്ക​യ​റ്റം മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ യാ​ത്ര​യി​ൽ ഉ​ന്ന​യി​ക്ക​ണ​മെ​ന്നു​ള്ള മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ജ​നു​വ​രി 14 ന് ​മ​ണി​പ്പൂ​രി​ൽ നി​ന്ന് ആ​രം​ഭി​ക്കും. 110 ജി​ല്ല​ക​ൾ 100 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ൾ 337 നി​യ​മ​സ​ഭാ സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 15 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ യാ​ത്ര ക​ട​ന്നു​പോ​കും. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ മ​ണി​പ്പൂ​രി​ൽ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ​ന് പ്ര​സാ​ദ​മാ​യി ല​ഡു; ശു​ദ്ധ​മാ​യ നെ​യ്യി​ൽ ത​യാ​റാ​ക്കു​ന്ന​ത് 45 ട​ൺ ല​ഡു

രാ​മ​ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന്‍റെ കൗ​ണ്ട്ഡൗ​ൺ ആ​രം​ഭി​ച്ച​തോ​ടെ വാ​ര​ണാ​സി​യി​ൽ നി​ന്നും ഗു​ജ​റാ​ത്തി​ൽ നി​ന്നു​മു​ള്ള ഒ​രു കൂ​ട്ടം പ​ല​ഹാ​ര വ്യാ​പാ​രി​ക​ൾ അ​യോ​ധ്യ​യി​ലേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​ഷ്ഠാ ച​ട​ങ്ങി​നാ​യി 45 ട​ൺ ല​ഡു തയാറാക്കാനാണ് ഇ​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രിക്കുന്നത്. ശു​ദ്ധ​മാ​യ നെ​യ്യ് ഉ​പ​യോ​ഗി​ച്ച് ഒ​രു ദി​വ​സം ഏ​ക​ദേ​ശം 1200 കി​ലോ ല​ഡു ഇവർ ഉ​ണ്ടാ​ക്കു​ന്നുണ്ട്. ഈ ലഡു ച​ട​ങ്ങി​ൽ ശ്രീ​രാ​മ​ന് പ്ര​സാ​ദ​മാ​യി ന​ൽ​കും. ഉ​ത്ത​രേ​ന്ത്യ​യി​ൽ വ​ള​രെ പ്ര​ചാ​ര​മു​ള്ള മ​ധു​ര​പ​ല​ഹാ​ര​മാ​യ ല​ഡു ഉ​ണ്ടാ​ക്കു​ന്ന പ്ര​ക്രി​യ ജ​നു​വ​രി 6 ന് ​ആ​രം​ഭി​ച്ചു, 22 വ​രെ ഇ​ത് തു​ട​രും. ജ​നു​വ​രി 22 ന് ​ന​ട​ക്കു​ന്ന പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ൽ രാ​ജ്യ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കുന്നുണ്ട്.  പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ വാ​ര​ണാ​സി​യി​ൽ നി​ന്നു​ള്ള പു​രോ​ഹി​ത​ൻ ല​ക്ഷ്മി കാ​ന്ത് ദീ​ക്ഷി​ത് നി​ർ​വ​ഹി​ക്കും. ജ​നു​വ​രി 14 മു​ത​ൽ 22 വ​രെ അ​യോ​ധ്യയിൽ അ​മൃ​ത് മ​ഹോ​ത്സ​വം ആ​ഘോ​ഷി​ക്കും.  …

Read More

ജീ​വ​ന​ക്കാ​ർ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്വ​ന്തം ക​ല​ണ്ട​ർ

ചാ​ത്ത​ന്നൂ​ർ : ജീ​വ​ന​ക്കാ​ർ​ക്കാ​യി​സ്വ​ന്തം ക​ല​ണ്ട​ർ ത​യാ​റാ​ക്കി​ കെ എ​സ്ആ​ർടി​സി വി​ത​ര​ണം ചെ​യ്യു​ന്നു. സ​ർ​ക്കാ​ർ അ​വ​ധി ദി​വ​സ​ങ്ങ​ൾ, കെ ​എ​സ് ആ​ർ​ടി​സി​യു​ടെ അ​വ​ധി ദി​വ​സ​ങ്ങ​ൾ, വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ക​ല​ണ്ട​റാ​ണി​ത്. ജീ​വ​ന​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ഒ​പ്പി​ട്ടു വാ​ങ്ങി​യ ശേ​ഷ​മാ​ണ് ക​ല​ണ്ട​ർ വി​ത​ര​ണം. ഇ​താ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ​ക്ക് ആ​ദ്യ​മാ​യി സ്വ​ന്തം ക​ല​ണ്ട​ർ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യ​തും ജീ​വ​ന​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത​തും. ഈ ​വ​ർ​ഷ​വും ഐ ​ഒ സി ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യ​ത്. എ​ല്ലാ​പേ​ജു​ക​ളി​ലും ഐഒസി​യു​ടെ​യും കെ ​എ​സ് ആ​ർ​ടി​സി​യു​ടെ​യും പ​ര​സ്യ​മു​ണ്ട്. കെ ​എ​സ് ആ​ർ ടി ​സി​യു​ടെ ട്രാ​വ​ൽ കാ​ർ​ഡി​നെ​ക്കു​റി​ച്ചും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ, സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ, തു​ട​ങ്ങി​യ കെ ​എ​സ് ആ​ർ ടി ​സി യു​ടെ സ​ർ​വീ​സു​ക​ളെ​ക്കു​റി​ച്ചും…

Read More

വ​ന്ദേ​ഭാ​ര​തി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം; മാ​പ്പ് പ​റ​ഞ്ഞ് റെ​യി​ല്‍​വേ

ന്യൂ​ഡ​ല്‍​ഹി: ത​ല​സ്ഥാ​ന​ത്തു​നി​ന്ന് വാ​ര​ണാ​സി​യി​ലേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം ല​ഭി​ച്ചു​വെ​ന്നു പ​രാ​തി. ഭ​ക്ഷ​ണം എ​ത്തി​ച്ച​യു​ട​ന്‍​ത​ന്നെ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ക​യും പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ​ഴ​യ​താ​ണെ​ന്നു ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നു യാ​ത്ര​ക്കാ​ര​ന്‍ പ​റ​യു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യാ​ത്ര​ക്കാ​ര​ന്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഭ​ക്ഷ​ണം എ​ത്തി​ച്ച ട്രേ ​ഉ​ള്‍​പ്പ​ടെ എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ന്‍ ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ആ​കാ​ശ് കേ​സ​രി എ​ന്ന​യാ​ളാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച​ത്. യാ​ത്ര​ക്കാ​ര​നു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തി​നു ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും വീ​ഴ​ച്ച​വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ഐ​ആ​ര്‍​സി​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​ കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ​യും ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യും ടാ​ഗ് ചെ​യ്താ​ണ് ആ​കാ​ശ് എ​ക്‌​സി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. മ​റ്റു ട്രെ​യി​നു​ക​ളി​ലും സ​മാ​ന അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ഒ​ട്ടേ​റെ ആ​ളു​ക​ള്‍ വീ​ഡി​യോ​യു​ടെ ക​മ​ന്‍റ് ബോ​ക്‌​സി​ല്‍ പ്ര​തി​ക​രി​ച്ചു.

Read More

ഇ​ങ്ങ​നെ​യു​മു​ണ്ടോ ആ​ളു​ക​ൾ..! 227 കോ​ടി സ്വ​ത്ത് യു​വ​തി ഉ​പേ​ക്ഷി​ക്കു​ന്നു

പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ക്കേ​ണ്ട സ്വ​ത്തി​നാ​യി ത​ല്ലു​കൂ​ടു​ന്ന​തും കൊ​ല​പാ​ത​കം​വ​രെ ന​ട​ക്കു​ന്ന​തും നാ​ട്ടി​ൽ അ​ത്ര അ​പൂ​ർ​വ​മ​ല്ല. എ​ന്നാ​ൽ, ഓ​സ്ട്രി​യ​യി​ൽ​നി​ന്നു പു​റ​ത്തു​വ​ന്ന വാ​ർ​ത്ത അ​റി​ഞ്ഞാ​ൽ ഇ​ങ്ങ​നെ​യും ആ​ളു​ക​ളു​ണ്ടോ എ​ന്നു ചി​ന്തി​ച്ച് അ​ത്ഭു​ത​പ്പെ​ടും. സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്: മ​ർ​ലി​ൻ ഏം​ഗ​ൽ​ഹോ​ൺ എ​ന്ന 31കാ​രി​ക്കു മു​ത്ത​ശ്ശി​യി​ൽ​നി​ന്നു പാ​ര​ന്പ​ര്യ​മാ​യി 227 കോ​ടി​യു​ടെ സ്വ​ത്ത് കൈ​വ​ശം വ​ന്നു​ചേ​രു​ന്നു. താ​ൻ സ​മ്പാ​ദി​ച്ച പ​ണ​മ​ല്ലാ​ത്ത​തു​കൊ​ണ്ടു ത​നി​ക്ക​തു വേ​ണ്ടെ​ന്നും സ​ർ​ക്കാ​ർ ആ ​സ്വ​ത്ത് ആ​വ​ശ്യ​ക്കാ​ർ​ക്കു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. വെ​റു​തെ പ​റ​യു​ക മാ​ത്ര​മ​ല്ല, സ്വ​ത്ത് ആ​ർ​ക്കൊ​ക്കെ എ​ങ്ങ​നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി ഗു​ഡ് കൗ​ൺ​സി​ൽ ഫോ​ർ റീ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ എ​ന്ന പേ​രി​ൽ ഒ​രു സം​ഘ​വും രൂ​പീ​ക​രി​ച്ചു. ഓ​സ്ട്രി​യ​യി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി കി​ട്ടു​ന്ന സ്വ​ത്തി​നു നി​കു​തി അ​ട​യ്ക്കേ​ണ്ട​തി​ല്ല. 2008ലാ​ണ് ഓ​സ്ട്രി​യ​ൻ സ​ർ​ക്കാ​ർ ഈ ​നി​കു​തി ഒ​ഴി​വാ​ക്കി​യ​ത്. ഇ​തി​നെ​തി​രേ ആ​ക്ടി​വി​സ്റ്റാ​യ മ​ർ​ലി​ൻ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. പാ​വ​പ്പെ​ട്ട മ​നു​ഷ്യ​ർ ജീ​വി​ക്കാ​നാ​യി ക​ഷ്ട​പ്പെ​ട്ടു ജോ​ലി​ചെ​യ്തു സ​മ്പാ​ദി​ക്കു​ന്ന ഓ​രോ യൂ​റോ​യ്ക്കും നി​കു​തി…

Read More

‘അ​ത് പി​ന്നെ ഞാ​നൊ​രു ഇ​ൻ​ട്രോ​വെ​ർ​ട്ടാ​ണ്’; ഒ​റ്റ​യ്ക്കി​രു​ന്ന സി​നി​മ കാ​ണാ​ൻ സി​നി​മാ​ഹാ​ൾ മൊ​ത്തം ബു​ക്ക് ചെ​യ്ത് യു​വ​തി

ഇ​ൻ​ട്രോ​വെ​ർ​ട്ടാ​യ ഒ​രു ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ആ​ൾ​ക്കൂ​ട്ട​ത്തി​നൊ​പ്പ​മി​രു​ന്ന് തി​യേ​റ്റ​റി​ൽ സി​നി​മ കാ​ണാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വർ തി​യേ​റ്റ​റി​ലെ മു​ഴു​വ​ൻ സീ​റ്റും ബു​ക്ക് ചെ​യ്തു.  ‘താ​നൊ​രു ഇ​ൻ​ട്രോ​വെ​ർ​ട്ടാ​ണ്. അ​തു​കൊ​ണ്ട് ആ​ൾ​ക്കൂ​ട്ട​ത്തി​ൽ സി​നി​മ കാ​ണാ​ൻ മ​ടി​യാ​ണ്. അ​ങ്ങ​നെ ഒ​രു തി​യ​റ്റ​റി​ലെ മു​ഴു​വ​ൻ സീ​റ്റും താ​ൻ ത​നി​ച്ച് ബു​ക്ക് ചെ​യ്തു. ശേ​ഷം ഒ​റ്റ​ക്കി​രു​ന്ന് സി​നി​മ ക​ണ്ടു’ എ​ന്നാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ പ​റ​ഞ്ഞ​ത്.  സി​നി​മാ​ഹാ​ളി​ലെ ശൂ​ന്യ​മാ​യ സീ​റ്റു​ക​ളു​ടെ ചി​ത്ര​വും ഇ​ൻ​ഫ്ലു​വ​ൻ​സ​ർ പ​ങ്കു​വ​ച്ചു. എ​റി​ക്ക ബൈ​ദു​രി എ​ന്നാ​ണ് വീ​ഡി​യോ ടി​ക്ടോ​ക്കി​ൽ പ​ങ്കു​വ​ച്ച യു​വ​തി​യു​ടെ പേ​ര്. ഇ​വ​ർ  ​പോ​പ്‌​കോ​ൺ ക​ഴി​ക്കു​ന്ന​തും, ഗ്ലാ​സ് ധ​രി​ച്ച് സി​നി​മ തു​ട​ങ്ങാ​ൻ കാ​ത്തി​രി​ക്കു​ന്ന​തും എ​ല്ലാം വീ​ഡി​യോ​യി​ൽ ഉ​ണ്ട്. ‘ഞ​ങ്ങ​ൾ അ​ന്ത​ർ​മു​ഖ​രാ​യ ആ​ളു​ക​ളാ​ണ്. അ​തു​കൊ​ണ്ട് തി​യ​റ്റ​റി​ലെ സീ​റ്റു​ക​ൾ എ​ല്ലാം വാ​ങ്ങി’ എ​ന്നും ബൈ​ദു​രി വീ​ഡി​യോ​യു​ടെ കാ​പ്ഷ​നി​ൽ പ​റ​യു​ന്നു​ണ്ട്. 16 സീ​റ്റു​ക​ൾ അ​ട​ങ്ങി​യ 10 നി​ര​ക​ളാ​ണ് സി​നി​മാ ഹാ​ളി​ൽ ഉ​ള്ള​ത്. ഇ​വ​ർ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന…

Read More