ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ സര്‍വ്വകലാശാല ഹോസ്റ്റലിന് പുറത്തെ റോഡില്‍ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ഥിനികള്‍. ഹൈദ്രാബാദ് ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. മോശമായ ഭക്ഷണത്തെ കുറിച്ച് കഴിഞ്ഞ മൂന്നുമാസമായി പരാതി പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് ഒഴിഞ്ഞ പ്ലേറ്റുകളുമായി വിദ്യാർഥിനികൾ സമരത്തിനെത്തിയത്. ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണം കഴിച്ച് നിരവധി വിദ്യാർഥിനികൾക്ക് വയർ സംബന്ധമായ രോഗങ്ങളുണ്ടായെന്നും വിദ്യാർഥിനികൾ ആരോപിച്ചു. സമരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒരു വിദ്യാർഥി എക്സിൽ പങ്കുവച്ചിരുന്നു. ‘ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണത്തിൽ പുഴിക്കളുണ്ടെന്ന് ആരോപിച്ച് ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിതാ വിദ്യാര്‍ത്ഥിനികള്‍ അംബർപേട്ടിലെ വനിതാ ഹോസ്റ്റല്‍ കോംപ്ലക്സിന് മുന്നിൽ പ്രതിഷേധിച്ചു. ചിലര്‍ക്ക് വയര്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടായി. മൂന്ന് മാസമായി അധികാരികള്‍ ഇത് അവഗണിക്കുകയായിരുന്നു.’ വീഡിയോ പങ്കുവച്ച് കൊണ്ട് വിദ്യാർഥിനി എക്സിൽ കുറിച്ചതിങ്ങനെ. ഇത്തരം പ്രശ്നങ്ങൾ നവംബർ മുതൽ അവിടെ…
Read MoreCategory: Today’S Special
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വാടക ഗർഭധാരണത്തിനായി നിർബന്ധിക്കും:’ബേബി ഫാക്ടറി’ യുമായി സംഘങ്ങൾ സജീവം; സാമ്പത്തിക നേട്ടത്തിൽ വഴങ്ങി കൗമാരക്കാർ
നൈജീരിയയിൽ വാടക ഗർഭധാരണത്തിനായി പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ. ‘ബേബി ഫാക്ടറി’ എന്ന പേരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വാടക അമ്മമാരാകാൻ നിർബന്ധിക്കുന്ന ഈ ചൂഷണത്തിന് പിന്നിൽ വൻകിട സംഘങ്ങളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ബേബി ഫാക്ടറികൾ സാമൂഹ്യക്ഷേമ ഭവനങ്ങൾ, സ്വകാര്യ മെഡിക്കൽ പ്രാക്ടീസുകൾ, അനാഥാലയങ്ങൾ, സ്വകാര്യ ക്ലിനിക്കുകൾ എന്നിവയുടെ മറവിലാണ് പ്രവർത്തിക്കുന്നത്. ഇതിനോട് അനുബന്ധമായി വ്യാപക മനുഷക്കടത്തും ഇവിടെ വർധിച്ച് വരികയാണ്. “കുട്ടികളുടെ വിളവെടുപ്പ്” എന്നാണ് നവജാത ശിശുക്കളുടെ ജനനം ഇവർക്കിടയിൽ അറിയപ്പെടുന്നത്. നൈജീരിയയിൽ ഇതിനോടകം തന്നെ നവജാത ശിശുക്കളുടെ വിൽപന ലാഭകരമായ വ്യവസായമായി മാറിക്കഴിഞ്ഞു. എന്നാൽ യുനെസ്കോ 2006-ല്‍ നൈജീരിയയിലെ ഏറ്റവും വ്യാപകമായ മൂന്നാമത്തെ കുറ്റകൃത്യമായി ഈ മനുഷ്യശിശു വിൽപ്പനയെ വിശേഷിപ്പിച്ചെങ്കിലും ഇത് തകർക്കാൻ നടത്തിയ ശ്രമങ്ങൾ അത്ര വിജയം കണ്ടില്ല. രാജ്യത്തെ മറ്റ് മുൻനിര കുറ്റകൃത്യങ്ങൾ സാമ്പത്തിക തട്ടിപ്പും മയക്കുമരുന്ന്…
Read Moreമത്സ്യവ്യാപാരിയിൽനിന്ന് ചെയർപേഴ്സൺ സ്ഥാനത്തേക്ക്; പ്രീതാ രാജേഷിന് ഇത് അഭിമാനനേട്ടം
വൈക്കം: നൂറ്റാണ്ട് പിന്നിട്ട വൈക്കം നഗരസഭയുടെ ചെയർപേഴ്സണായി മത്സ്യവ്യാപാരി. എൽഎഫ് ചർച്ച് വാർഡിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രീതാ രാജേഷാണ് ചെയർപേഴ്സണായി ഇന്നലെ ചുമതലയേറ്റത്. പിന്നാക്ക വിഭാഗത്തിൽനിന്നു ക്ഷേത്രനഗരിയുടെ ചെയർപേഴ്സൺ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പ്രീതാ രാജേഷ്. നഗരസഭയെ ഇനി രണ്ടു വർഷം പ്രീത നയിക്കും. കോവിലകത്തുംകടവ് മാർക്കറ്റിൽ മത്സ്യവ്യാപാരം നടത്തിവരികയാണ് മലയാള സാഹിത്യത്തിൽ ബിരുദാനന്തരബിരുദധാരിയായ പ്രീതാ രാജേഷ്. ആലപ്പുഴ സ്വദേശിനിയായ പ്രീതയുടെ പിതാവു മത്സ്യവ്യാപാരിയായതിനാൽ മത്സ്യ മേഖലയുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. ഭർത്താവായ രാജേഷിന്റെയും തൊഴിൽ മത്സ്യവ്യാപാരമാണ്. രാജേഷിനു പിൻബലമേകാൻ പ്രീതയും കച്ചവടത്തിലേക്കു തിരിയുകയായിരുന്നു. വൈക്കത്തിന്റെ സമഗ്ര വികസനത്തിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി യത്നിക്കുമെന്നു പറഞ്ഞ പ്രീത കോവിലകത്തുംകടവ് മാർക്കറ്റിനെ ശുചിത്വ മാർക്കറ്റാക്കുന്നതിനും പ്രവർത്തനം നിലച്ച ഐസ് പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനും നടപടി സ്വീകരിക്കുമെന്നു പറഞ്ഞു. കഴിഞ്ഞ രണ്ടരവർഷം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണായിരുന്നതിന്റെ ഭരണപരിചയം തനിക്കു കാര്യങ്ങൾ മനസിലാക്കാൻ…
Read Moreപട്ടിക്കുട്ടിക്ക് മദ്യം കൊടുത്തു; പിന്നാലെ പോലീസ്!
നായ്ക്കളെ ഇഷ്ടപ്പെടുന്നവരാണ് ഏറെപ്പേരും. ഇഷ്ടം മൂത്ത് മടിയിലും ബെഡിലുമൊക്കെ കയറ്റിയിരുത്തി ഓമനിക്കുകയും തങ്ങൾ കഴിക്കുന്നതെല്ലാം അവയ്ക്കു നൽകുകയും ചെയ്യും. എന്നാൽ മദ്യം കഴിക്കുന്നതിനിടെ ഒരു പെഗ് ഗ്ലാസിലൊഴിച്ചു പട്ടിക്കു നൽകിയാലോ? ഇഷ്ടംകൊണ്ടായാലും മൃഗസ്നേഹികൾ അതു സഹിച്ചെന്നു വരില്ല. ഒരു പട്ടിക്കുട്ടി വിദേശമദ്യം കുടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത് വലിയ ചർച്ചയായിരിക്കുകയാണ്. രാജസ്ഥാനിലെ സവായ് മധേപുരില്നിന്നുള്ളതാണു ദൃശ്യം. ഒരു പ്ലാസ്റ്റിക് ഗ്ലാസില്‍ ഒഴിച്ചുവച്ച മദ്യം നായക്കുട്ടി കുടിക്കുന്നു. മദ്യപസംഘം തീ കൂട്ടിയിരുന്നു മദ്യപിക്കുന്നതിനിടെ പട്ടിക്കുട്ടിക്കും മദ്യം നല്‍കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മൃഗസ്നേഹികൾ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയിലെ മൃഗക്ഷേമ പ്രതിനിധിയായ പൂനം ബാഗ്രി ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും നിയമപാലകർ, കേന്ദ്ര മൃഗസംരക്ഷണ മന്ത്രി എന്നിവരെ ടാഗ് ചെയ്തു നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ സവായ് മധേപുർ…
Read Moreയാത്രക്കാരിൽ നിന്ന് കുപ്പിവെള്ളത്തിന് അധിക തുക ഈടാക്കി പാൻട്രി സ്റ്റാഫ്; വൈറൽ വീഡിയോയ്ക്ക് പ്രതികരണവുമായി റെയിൽവേ
എന്തിനും ഏതിനും അമിതവില ഈടാക്കുന്ന അവസ്ഥയാണ് ഇന്ന്. കഴിഞ്ഞ ദിവസം എക്സിൽ പങ്കിട്ട ഒരു വീഡിയോയിൽ, ട്രെയിനിൽ 15 രൂപ വിലയുള്ള റെയിൽ നീർ മിനറൽ വാട്ടർ ബോട്ടിലുകൾ 20 രൂപയ്ക്ക് വിൽക്കുന്ന ഐആർസിടിസിയിലെ ഒരു പാൻട്രി സ്റ്റാഫിനെ കാണിക്കുന്നു. ഗുജറാത്തിലെ ഗാന്ധിധാം ജംഗ്ഷനിൽ നിന്ന് അസമിലെ കാമാഖ്യ ജംഗ്ഷനിലേക്ക് പോകുന്ന ഒരു എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. സ്റ്റാഫ് തുടക്കത്തിൽ യാത്രക്കാർക്ക് കുപ്പി 20 രൂപയ്ക്ക് വിൽക്കുന്നു. അധികമായി ഈടാക്കുന്ന 5 രൂപ ചോദ്യം ചെയ്യുമ്പോൾ, ജീവനക്കാരൻ മടിക്കുകയും ഒടുവിൽ യാത്രക്കാരന് അധിക തുക തിരികെ നൽകുകയും ചെയ്യുന്നു. വൈറലായ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് റെയിൽവേ സേവ എഴുതി, “സർ, ദയവായി പിഎൻആറും മൊബൈൽ നമ്പറും ഡയറക്ട് മെസേജിൽ (ഡിഎം) പങ്കിടുക. @AshwiniVaishnaw @RailMadad @RailwaySeva @drmbct @grpmumbai @RailMinIndia 22511 Express Passengers R openly looted…
Read Moreവെറൈറ്റിയല്ലേ…! സ്വിഗ്ഗി ഷർട്ടും, സൊമാറ്റോ ബാഗുമായി ഡെലിവറി ഏജന്റ്
സമീപകാലത്തായി ബംഗളൂരു നഗരത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നഗരത്തിലെ ഒരു ഡെലിവറി ഏജന്റ് സ്വിഗ്ഗിയുടെ ഓറഞ്ച് ടി-ഷർട്ട് ധരിച്ച് സൊമാറ്റോ ഡെലിവറി ബാഗുമായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുചക്ര വാഹനം ഓടിക്കുമ്പോൾ അദ്ദേഹം ധരിച്ചിരുന്ന ഹെൽമെറ്റിൽ ലോജിസ്റ്റിക് സർവീസ് സ്റ്റാർട്ടപ്പായ പോർട്ടറിന്റെ ലോഗോ ഉണ്ടായിരുന്നു. “ഇതുകൊണ്ടാണ് ഞാൻ ബെംഗളൂരുവിനെ സ്നേഹിക്കുന്നത്!! ഇത് എന്റെ ഏറ്റവും മികച്ച ബംഗളൂരു നിമിഷമാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള ഹോളി ഗ്രെയ്ൽ,” ഡെലിവറി ബോയ്യുടെ ചിത്രം പങ്കിട്ടുകൊണ്ട് എക്സ് ഉപയോക്താവ് മഞ്ജു ഇങ്ങനെ എഴുതി. ഒന്നിലധികം ബ്രാൻഡുകളുടെ ഈ സംയോജനം കണ്ട് ആളുകൾ അത്ഭുതപ്പെട്ടു. എന്നാൽ ഈയിടെ, നഗരത്തിൽ ജോലി ഉപേക്ഷിച്ച് ഭക്ഷണ വിൽപ്പനക്കാരനായി മാറിയ ഒരു ആർക്കിടെക്റ്റിനെ കണ്ടുമുട്ടിയ സംഭവം എക്സിൽ ഒരു ഉപയോക്താവ് പങ്കിട്ടതും വൈറലായിരുന്നു. This is why I love Bengaluru!!…
Read Moreഅല്പം ലഷ്വറി ആയിക്കോട്ടെ: ഹോട്ടലിൽ സ്ഥിരതാമസമാക്കി കുടുംബം; പ്രതിദിനം ചിലവാക്കുന്നത് 11,000 രൂപ
ചൈനയിലെ എട്ട് പേരടങ്ങുന്ന ഒരു കുടുംബം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുകയാണ്. വീട്ടിൽ താമസിക്കുന്നതിനുപകരം, കഴിഞ്ഞ 229 ദിവസമായി ഒരു ആഡംബര ഹോട്ടലിലാണ് ഈ കുടുംബം താമസിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതനുസരിച്ച്, കുടുംബത്തിലെ എല്ലാ അംഗങ്ങളും നന്യാങ് നഗരത്തിലെ ഒരു ഹോട്ടലിലാണ് താമസം. പ്രതിദിനം 1,000 യുവാൻ (ഏകദേശം 11,000 രൂപ) നൽകിയാണ് കുടുംബം ഹോട്ടലിൽ കഴിയുന്നത് എന്നാൽ അസാധാരണമായ ഈ ജീവിത ക്രമീകരണം അവർ ഉടൻ ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല. എട്ട് പേരടങ്ങുന്ന കുടുംബം ഒരു സ്വീകരണമുറിയും രണ്ട് മുറികളുമുള്ള ഒരു സ്യൂട്ടിലാണ് താമസിക്കുന്നത്. മുറിയുടെ ചിലവിൽ എല്ലാം ഉൾക്കൊള്ളുന്നതിനാൽ വൈദ്യുതി, വെള്ളം, പാർക്കിംഗ് എന്നിവയ്ക്കായി കുടുംബം അധിക ചാർജുകൾ നൽകേണ്ടതില്ല. കുടുംബം ഇപ്പോൾ അവരുടെ ജീവിതരീതിയിൽ സംതൃപ്തരാണ്. തങ്ങളുടെ ശിഷ്ടജീവിതവും ആഡംബരത്തിൽ ചെലവഴിക്കാനാണ് ഇവർ പദ്ധതിയിടുന്നതും. സോഫയും ടിവിയും കസേരയും ഉള്ള ഒരു…
Read Moreബുർജ് ഖലീഫ പിന്നാലാകുമോ? ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാനൊരുങ്ങി ഈ ടവർ…
പതിനാല് വർഷം മുമ്പ് ദുബായിലെ ബുർജ് ഖലീഫ 828 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറി. ഇത് നിരവധി റെക്കോർഡുകൾ സൃഷ്ടിക്കുകയും ലോകം മുഴുവൻ പ്രശസ്തമാവുകയും ചെയ്തു. ബുർജിന്റെ നിർമ്മാണം 2004-ലാണ് ആരംഭിച്ചത്, എന്നാൽ 2010-ലാണ് ഔദ്യോഗികമായി തുറന്നത്. അങ്ങനെ ദുബായുടെ മധ്യഭാഗത്തുള്ള വലിയ, വൈവിധ്യമാർന്ന വികസനത്തിൽ ഈ കെട്ടിടം പ്രധാന ആകർഷണമായി മാറി. എണ്ണയെ ആശ്രയിക്കുന്നതിൽ നിന്ന് ബിസിനസ്സ്, ടൂറിസം, ആഡംബരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നിരുന്നാലും, അതിനെ മറികടക്കുന്ന ഒരു പുതിയ കെട്ടിടത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, സൗദി അറേബ്യയിൽ നിലവിൽ നിർമാണത്തിലിരിക്കുന്ന ഈ കെട്ടിടം പൂർത്തിയായാൽ ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ എത്തുമെന്നാണ് കരുതുന്നത്. കിംഗ്ഡം ടവർ എന്നും അറിയപ്പെടുന്ന ജിദ്ദ ടവറിന് 1,000 മീറ്ററിലധികം (1…
Read Moreറെഡി..സ്റ്റെഡി…ഗോ… ഒരു വര്‍ഷത്തിനിടെ 242 മാരത്തണുകളില്‍ മത്സരിച്ച ആള്
ചില മനുഷ്യര്‍ വളരെ വ്യത്യസ്തരായിരിക്കും. അവരുടെ ചെയ്തികളും നേട്ടങ്ങളും നമ്മളെ അമ്പരപ്പിക്കും. അത്തരത്തില്‍ തികച്ചും വ്യത്യസ്തനായി ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കാനൊരുങ്ങുന്ന ഒരാളുടെ കാര്യമാണിത്. ടൊറന്റോ നിവാസിയായ ബെന്‍ പോബ്ജോയിയെ കുറിച്ചാണ് പറയാനുള്ളത്. ഇദ്ദേഹം ഒരു ദീര്‍ഘദൂര ഓട്ടക്കാരനാണ്. എന്നാല്‍ സാധാരണ ഓട്ടക്കാരില്‍ നിന്നും വ്യത്യസ്തപ്പെട്ട ഒരുകാര്യം അദ്ദേഹം കഴിഞ്ഞവര്‍ഷം ചെയ്യുകയുണ്ടായി. 2023 ഇദ്ദേഹം 242 മാരത്തണുകളില്‍ പങ്കെടുത്തു.ആഫ്രിക്കയിലെ ചുട്ടുപൊള്ളുന്ന ചൂട് മുതല്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ കാലാവസ്ഥയില്വരെ ഇദ്ദേഹം ഓടിയിട്ടുണ്ട്. 239 മാരത്തണുകളില്‍ പങ്കെടുത്ത ലാറി മാക്കന്റെ പേരിലുള്ള ലോക റിക്കാര്‍ഡ് ആണ് അദ്ദേഹം തകര്‍ത്തത്. എന്നാല്‍ ഇക്കാര്യം ഗിന്നസ് അധികൃതര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ബെന്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലേക്ക് അപേക്ഷിച്ചു കാത്തിരിക്കുകയാണ്. എന്തായാലും നെറ്റിസണ് ബെന്നിന്റെ നേട്ടത്തില്‍ കൈയടിക്കുകയാണ്. “വേറിട്ട പ്രതിഭ’ എന്നാണൊരാള്‍ കുറിച്ചത്.
Read Moreചീങ്കണ്ണിയെ പോലെയുള്ള ഭീമാകാരൻമാരായ പല്ലികൾ
ചീങ്കണ്ണികളുടെ സ്വഭാവ സവിശേഷതകളോട് സാമ്യമുള്ള പല്ലികളെ കുറിച്ച് കേട്ടിട്ടുണ്ടോ. അത്തരത്തിലുള്ള പല്ലികളെ കുറിച്ചാണ് ഇപ്പോൾ പറയാൻ പോകുന്നത്. ‘അർബോറിയൽ അലിഗേറ്റർ ലിസാർഡ്’എന്നാണ് ഇത്തരം പല്ലികൾ അറിയപ്പെടുന്നത്. സാധാരണ പല്ലികളെക്കാൾ വലിപ്പ കൂടുതയാണ് ഇവയ്ക്ക്. 9.8 ഇഞ്ച് ആണ് ഇവയുടെ വലിപ്പം. കറുത്ത പാടുകളോട് കൂടിയ ഇളം മഞ്ഞ നിറത്തിലുള്ള കണ്ണുകളോട് കൂടിയ പല്ലികളുടെ നിറം മഞ്ഞയും തവിട്ടും കലർന്നതാണ്. കോപ്പില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടികളിൽ മാത്രമാണ് അർബോറിയൽ അലിഗേറ്റർ ലിസാർഡുകൾ കാണപ്പെടുന്നത്. സാധാരണ നമ്മുടെ നാട്ടിലെ പല്ലികളെപ്പോലെ ശത്രുക്കൾ വരുന്പോൾ വാല് മുറിച്ച് കടന്നു കളയുകയല്ല ഇവ ചെയ്യുന്നത്. പകരം ശത്രുവിൽ നിന്നു രക്ഷ നേടുന്നതിനു ഇലകളുടെ മറവിൽ ഒളിക്കുകയാണ് ‘അർബോറിയൽ അലിഗേറ്റർ ലിസാർഡ്’ ചെയ്യുന്നത്.
Read More