വിർജീനിയയിലെ 11 വയസ്സുള്ള ഒരു പോലീസ് നായയാണ് കാൻഡി. എന്നാൽ കാൻഡിയ്ക്ക് ടെർമിനൽ കാൻസറാണെന്ന് അടുത്തിടെ കണ്ടെത്തി. തുടർന്ന് നായയുടെ സേവനത്തിന് നൽകിയ ആദരമാണ് ഇപ്പോൾ വൈറലാകുന്നത്. ഈ നായ മയക്കുമരുന്ന് കണ്ടെത്തുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് കൂടാതെ ഏകദേശം 10 വർഷത്തോളം വിർജീനിയ ബീച്ച് ഷെരീഫ് ഓഫീസിൽ സേവനമനുഷ്ഠിച്ചു. 2014-ൽ ഷെരീഫിന്റെ ഓഫീസിൽ ചേർന്ന കാൻഡി, സേനയിലെ ആദ്യത്തെ നാർക്കോട്ടിക് ഡിറ്റക്ഷൻ നായയായിരുന്നു. ജോലിയോടുള്ള അർപ്പണബോധത്തിനും കളിയോടുള്ള ഇഷ്ടത്തിനും പേരുകേട്ട നായ പെട്ടെന്ന് ടീമിലെ പ്രിയപ്പെട്ട അംഗമായി. അടുത്തിടെ കാൻഡിക്ക് ഒരു തളർച്ച ഉണ്ടാകുകയും വിശപ്പ് കുറയുകയും ചെയ്തു. തുടർന്ന് കാൻഡിക്ക് ടെർമിനൽ കാൻസറാ ണെന്ന് പരിശോധനയിൽ കണ്ടെത്തി. നായയുടെ സേവനത്തെ ആദരിക്കുന്നതിനായി വിർജീനിയ ബീച്ച് ഷെരീഫ് ഓഫീസ് ഒരു പ്രത്യേക ചടങ്ങ് നടത്തി. കാൻഡി അവസാനമായി നടന്നപ്പോൾ അവർ ഇടനാഴിയിൽ വരിവരിയായി നിന്ന് സല്യൂട്ടും ചെയ്തു.…
Read MoreCategory: Today’S Special
ഇന്ത്യൻ വിദ്യാർഥിയ്ക്ക് ജർമ്മൻ പ്രൊഫസർ അയച്ച ഇമെയിൽ വൈറലാകുന്നു; കാരണം ഇത്
ലളിതമായ ഭാഷ ഉപയോഗിച്ചാൽ വ്യക്തമായ് ആശയവിനിമയം നടത്താൻ കഴിയും. അതേസമയം അനാവശ്യവും വാക്കുകളുടെ ഉപയോഗം ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം. ഇത് വ്യക്തികൾക്ക് ഉദ്ദേശിച്ച സന്ദേശം ഗ്രഹിക്കുന്നത് വെല്ലുവിളിയാക്കുന്നു. കാൾസ്റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർക്ക് ഇന്റേൺഷിപ്പ് അപേക്ഷ സമർപ്പിച്ച ഒരു ഇന്ത്യൻ വിദ്യാർഥിയ്ക്ക് അയച്ച മെയിലാണ് ഇപ്പോൾ വൈറലാകുന്നത്. വിദ്യാർഥി നല്ല പ്രതികരണം പ്രതീക്ഷിച്ചിരിക്കെ, അയാൾക്ക് ലഭിച്ച മറുപടി അവനെ ഞെട്ടിച്ചു. അപ്രതീക്ഷിതമായ ഈ സംഭവവികാസം പ്രൊഫസറുടെ പ്രതികരണത്തിന്റെ അസാധാരണ സ്വഭാവം എടുത്തുകാണിക്കുകയും ആളുകളുടെ ശ്രദ്ധ നേടുകയും ചെയ്തു. എക്ൽസിൽ ഇമെയിൽ എക്സ്ചേഞ്ചിന്റെ സ്ക്രീൻഷോട്ട് ഹർഷിത് തിവാരി എന്നയാൾ പോസ്റ്റ് ചെയ്തു. അതോടൊപ്പം ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു, “എന്റെ സുഹൃത്ത് ജർമ്മനിയിൽ ഗവേഷണ ഇന്റേൺഷിപ്പിനായി ഒരു ജർമ്മൻ പ്രൊഫസറിന് ഒരു ഇമെയിൽ അയച്ചു! പ്രതികരണം ഇതാണ്. : ആരെങ്കിലും ഈ പരാമർശം വിശദീകരിക്കാമോ?” സ്ക്രീൻഷോട്ടിൽ, വിദ്യാർഥി സ്വയം പരിചയപ്പെടുത്തുന്നതും…
Read More‘ഞാൻ ബാറ്ററികളിൽ പ്രവർത്തിക്കുന്നു’; അപൂർവ ഹൃദയാവസ്ഥയുള്ള സ്ത്രീ പറയുന്നതിങ്ങനെ
സോഫിയ ഹാർട്ട് എന്ന മസാച്യുസെറ്റ്സിൽ നിന്നുള്ള 30 കാരിയായ ഒരു സ്ത്രീ അപൂർവ ജനിതക ഹൃദ്രോഗവുമായാണ് ജീവിക്കുന്നത്. പൾസ് ഇല്ലാതെ ബാറ്ററികളിൽ പ്രവർത്തിക്കുന്നു എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. വെൻട്രിക്കിളുകളിൽ ഒന്നിനെ ബാധിക്കുന്ന ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാവുന്ന ഹൃദയപേശികളുടെ തകരാറായ മാറ്റാനാവാത്ത ഡൈലേറ്റഡ് കാർഡിയോമയോപ്പതിയാണ് അവർക്ക്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുമ്പോൾ ഹൃദയം തുടിക്കുന്നത് ഉറപ്പാക്കാൻ സോഫിയ LVAD (ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഉപകരണം) എന്ന ജീവൻ രക്ഷിക്കുന്ന മെഡിക്കൽ ഉപകരണത്തെയാണ് ആശ്രയിക്കുന്നത്. ഇത് ഹൃദയത്തിന്റെ ഇടത് ഭാഗത്തെ പമ്പിംഗിൽ യാന്ത്രികമായി പ്രവർത്തിക്കുന്നതിലൂടെ ശരീരത്തിലുടനീളം രക്തചംക്രമണം നിലനിർത്താൻ സഹായിക്കുന്നു. 2022 ലെ വേനൽക്കാലത്ത് ഒരു കുതിര ഫാമിൽ ജോലി ചെയ്യുന്നതിനിടെയാണ് തനിക്ക് ഈ അവസ്ഥയുണ്ടെന്ന് ഹാർട്ട് കണ്ടെത്തിയത്. ‘എനിക്ക് ശരിക്കും വേദനയും ക്ഷീണവും തുടങ്ങി. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ക്ഷീണം പോലെ. എന്റെ മസ്തിഷ്കത്തിൽ ഞാൻ തളർന്നില്ല…
Read Moreചെവിയിൽ നിന്ന് അസ്വാഭാവിക ശബ്ദങ്ങൾ വരുന്നു; പരിശോധനയിൽ കണ്ടെത്തിയത് ചിലന്തിയെ
ഇടത് ചെവിയിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടതിനെ തുടർന്ന് ക്ലിനിക്കിലെത്തിയതാണ് തായ്വാനിൽ നിന്നുള്ള 64 കാരിയായ ഒരു സ്ത്രീ. എന്നാൽ അവരുടെ ചെവി പരിശോധിച്ചപ്പോൾ ചിലന്തിയെയാണ് ഡോക്ടർമാർ കണ്ടെത്തിയത്. ചെവിയ്ക്ക് വേദന കാരണം തനിക്ക് നാല് ദിവസമായി ഉറങ്ങാൻ കഴിയുന്നില്ലായിരുന്നെന്ന് അവർ പറഞ്ഞു. ചെവിക്കുള്ളിൽ എന്തോ അനങ്ങുന്ന പോലെ അവൾക്ക് തോന്നുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ അവരെത്തി. ഡോക്ടർമാർ അവരെ പരിശോധിച്ചപ്പോൾ ഒരു ചിലന്തിയെയാണ് കണ്ടെത്തിയത്. ചിലന്തിയെയും അതിന്റെ എക്സോസ്കെലിറ്റണിനെയും വലിച്ചെടുക്കാൻ അവർ ഒരു ട്യൂബ് ഉപയോഗിച്ചു. പിന്നീട് തായ്വാനിലെ ടൈനാൻ മുനിസിപ്പൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ സ്ത്രീയുടെ അനുഭവം വിശദീകരിക്കുന്ന ഒരു കേസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അവർ എക്സിൽ ഒരു വീഡിയോ പങ്കുവെച്ചു. ”രക്തസമ്മർദ്ദമുള്ള ഒരു സ്ത്രീ അവളുടെ ചെവിയിൽ അസാധാരണമായ ശബ്ദങ്ങൾ ഉണ്ടാകുന്നു എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. പരിശോധനയിൽ,…
Read Moreനന്മ നിറഞ്ഞവൻ പോലീസുകാരൻ; ബോധം പോയ പാമ്പിനു കൃത്രിമ ശ്വാസം കൊടുക്കുന്ന പോലീസുകാരൻ
പല തരത്തിലുള്ള വീഡിയോ ഇന്ന് നമുക്ക് കാണാൻ സാധിക്കും. ദിവസം തോറും നിരവധി വീഡിയോകളാണ് വെെറലാകുന്നത്. അവയിൽ ചിലത് നമുക്ക് അതിശയം ഉളവാക്കുന്നവയുണ്ട്. അത്തരത്തിൽ വെെറലായൊരു വീഡിയോയുടെ കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. പാമ്പുകൾ എന്നു കേട്ടാലെ നമുക്ക് പേടി ആകാറുണ്ട്. ബോധം പോയ ഒരു പാമ്പിന് ജീവൻ രക്ഷിക്കാൻ വേണ്ടി സിപിആർ നൽകുന്ന പോലീസുകാരന്റെ വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. മധ്യപ്രദേശിലെ നർമദാപുരത്താണ് സംഭവം. ബോധം നഷ്ടപ്പെട്ടു കിടക്കുന്ന പാമ്പിനെ കയ്യിലെടുത്ത് അതിനു കൃത്രിമ ശ്വാസം നൽകി ഇടക്ക് പാമ്പിന്റെ മുഖത്ത് വെള്ളം തളിക്കുന്നതും കാണാൻ സാധിക്കും. അനുരാഗ് ദ്വാരി എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. കീടനാശിനി കലർന്ന വെള്ളത്തിൽ വീണ് ബോധം പോയ പാമ്പിന് ഒരു പൊലീസ് കോൺസ്റ്റബിൾ സിപിആർ നൽകുന്നു എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. സ്വന്തം ജീവൻ…
Read Moreകാമുകന്മാർ ഇങ്ങനെയൊന്നും ചെയ്യരുത്; യുവമോഡലിനു സംഭവിച്ചതറിഞ്ഞാൽ സങ്കടം വരും
ആരെങ്കിലും പറയുന്നതു കേട്ട് എടുത്തുചാടി ഒന്നും ചെയ്യരുതെന്ന് അറിവുള്ളവർ കുട്ടികളോടും മറ്റും പറഞ്ഞുകൊടുക്കാറുള്ള കാര്യമാണ്. അതിപ്പോൾ കാമുകനായാലും ജീവിതപങ്കാളിയായാലും അങ്ങനെ മാത്രമേ ചെയ്യാവൂ. അല്ലെങ്കിൽ ചൈനക്കാരിയായ യുവ മോഡലിന് പറ്റിയതുപോലെയൊക്കെ സംഭവിച്ചെന്നിരിക്കും! ചൈനയിലെ ഹുനാൻ പ്രവിശ്യയിൽനിന്നുള്ള ഒരു മോഡൽ തന്റെ കാമുകന്റെ വാക്കുകേട്ട് പ്രവർത്തിച്ചതിന് വലിയ വിലയാണ് നൽകേണ്ടിവന്നത്. സെങ് എന്നാണ് മോഡലിന്റെ പേര്. മോഡലായതുകൊണ്ടുതന്നെ ശരീരഭാരം അവർ നിയന്ത്രിച്ചിരുന്നു. എന്നാൽ, ഇവരുടെ കാമുകൻ തനിക്കിഷ്ടം തടിച്ചിരിക്കുന്ന പെൺകുട്ടികളെയാണെന്നും നല്ല തടി വച്ചാൽ നിന്നെ വിവാഹം ചെയ്യാമെന്നും പറഞ്ഞു. ശരിക്കും പ്രണയത്തിലായിരുന്ന യുവതി ശരീരഭാരം കൂട്ടാനുള്ള ശ്രമം തുടങ്ങി. പലവിധത്തിലുള്ള കാര്യങ്ങൾ ചെയ്ത് ഒറ്റമാസംകൊണ്ട് 35 കിലോ ഭാരം കൂട്ടുകയും ചെയ്തു. എന്നാൽ, ഭാരം കൂടിയതോടെ സെങ്ങിന് മോഡലിംഗ് ജോലി നഷ്ടപ്പെട്ടു. അതുകൊണ്ടു തീർന്നില്ല, പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഭാരം കൂട്ടാൻ ആവശ്യപ്പെട്ട കാമുകനാകട്ടെ അവളെ ഉപേക്ഷിക്കുകയും ചെയ്തു.…
Read Moreപ്രായം വെറും നമ്പർ മാത്രം; എഴുപതിലും നൃത്തമാടി ചിത്ര മോഹൻ
എട്ടാം വയസിൽ കാലിൽ ചിലങ്കയണിഞ്ഞ ചിത്ര മോഹൻ ഇന്ന് സപ്തതിയുടെ നിറവിലാണ്. നൃത്തം ജീവിതമാക്കിയ ചിത്ര വിധി തീർത്ത കനൽപ്പാത താണ്ടിയാണ് കേരള നടനത്തിന്റെ പ്രചാരകയായത്. പ്രായത്തെ വെറും നമ്പറാക്കി ആറ് പതിറ്റാണ്ട് പിന്നിടുന്ന നൃത്തസപര്യ. പിതാവിന്റെ മരണത്തോടെ കുഞ്ഞു ചിത്ര ഒൻപതാം വയസിൽ തിരുവനന്തപുരം ശ്രീചിത്രാ പുവർ ഹോമിലെ അന്തേവാസിയായി, മനസുനിറയെ നൃത്തവുമായി. ചിത്രാ ഹോമിലെ നൃത്ത, ബാലേ ഡ്രൂപ്പുകളിൽ അംഗമായി. പിന്നിട് വേദികളിൽ നിന്ന് വേദികളിലൂടെ നൃത്ത പരിപാടികളുമായി സഞ്ചരിച്ചത് 12 വർഷങ്ങൾ. ഇന്ന് പ്രായം 70. വട്ടിയൂർക്കാവ് ചിത്ര നഗറിൽ താമസിക്കുന്ന നടനഭൂഷണം ചിത്ര മോഹന്‍ ഇന്നും വിശ്രമമില്ല. കേരളനടനം എന്ന കേരളീയ കലയ്ക്കായി ഇവർ ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുന്നു. പ്രതിസന്ധികളിൽ തളരാതെ പൊരുതുന്ന നർത്തകി. നൃത്തം ഉപാസനയാണ് ഇവർക്ക്. ഇനി എന്ത് എന്ന ചിന്തയിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന സ്ത്രികൾക്ക് തന്റെ…
Read Moreയാത്രക്കാര്‍ ഇറങ്ങവേ വിമാനത്തിന്റെ മുൻഭാഗം ഉയർന്നു;വീഡിയോ വെെറൽ
യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വിമാനത്തിന്റെ മുൻഭാഗം ഉയർന്നത് പരിഭ്രാന്തി പരത്തി. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അസാധാരണമായ സംഭവം. യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങവേ ജെറ്റ്ബ്ലൂ 662 വിമാനം പിന്നിലേക്ക് താഴുകയും മുന്‍ഭാഗം ഉയരുകയുമായിരുന്നു. എന്നാൽ, യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞു. ആർക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. വിമാനം ഉടനെതന്നെ സമനില കൈവരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽനിന്ന് ജോൺ എഫ് കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തതായിരുന്നു വിമാനം. വിമാനത്തിനുള്ളിലും പുറത്തുംനിന്നുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോകളില്‍ വിമാനത്തിന്റെ വാല് റണ്‍വേയില്‍ ഇടിച്ചെന്നും മുന്‍ഭാഗം 10 അടി വായുവിലേക്ക് ഉയര്‍ന്നെന്നും പറയുന്നു. മുൻ ജേണലിസ്റ്റ് ബ്രയാൻ തോംസൺ റൺവേയിൽ നിന്ന് എടുത്ത വീഡിയോ എക്സില്‍ പങ്കുവച്ചു. ഈ വീഡിയോ ഒരു ലക്ഷം ആളുകളാണ് കണ്ടത്. വീഡിയോ കാണാൻ…
Read Moreപാവകളുടെ പിറന്നാളാഘോഷിക്കാൻ യുവതി;എന്നാൽ റെസ്റ്റോറന്റ് ജീവനക്കാർ ചെയ്ത് കേട്ടാൽ ഞെട്ടും
പാവകളെ ഇഷ്ടമല്ലാത്തവരായി ആരുമില്ല. പാവകളെ കൂടെ കിടത്താനും കളിപ്പിക്കാനുമൊക്കെ കുട്ടിക്കാലത്ത് നമുക്കെല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വളർന്ന് കഴിഞ്ഞും പാവകളെ അത്രമേൽ സ്നേഹിക്കുന്ന ആളുകളും നമുക്ക് ചുറ്റിലുമുണ്ടെന്ന് കേട്ടാൽ അതിശയിച്ചു പോകും. ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ താമസിക്കുന്ന ഒരു സ്ത്രീക്ക് അവരുടെ പാവകളോട് വളരെ അധികം സ്നേഹമാണ്. അവരുടെ പിറന്നാൾ ആഘോഷിക്കുന്നതിനു വേണ്ടി ഔരു ഹോട്ടലിൽ എത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രശസ്തമായ ഹായ്ഡിലാവോ റെസ്റ്റോറന്റ് ശൃംഖലയിലൊന്നിലാണ് തന്റെ പാവകളുമായി യുവതി എത്തിയത്. തന്റെ പാവകളുമായി അവരുടെ പിറന്നാൾ ആഘോഷിക്കാൻ പോകുന്നതിനു മുൻപുള്ള അവളുടെ വൈകാരികനിമിഷങ്ങളെ അവൾ വെയ്ബോയിൽ പങ്കുവച്ചു. എന്നാൽ, വളരെ അപ്രതീക്ഷിത സംഭവമാണ് റെസ്റ്റോറന്റിൽ ഉണ്ടായത്. റെസ്റ്റോറന്റിലെ ജീവനക്കാർ അവളുടെ പാവകളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. തന്റെ പാവകളെ കസേരകളിൽ ഇരുത്തണം ഭക്ഷണം നൽകണം അവരെ മനുഷ്യരായി തന്നെ കാണണം എന്ന ആവശ്യവുമായാണ് യുവതി…
Read Moreമാലിന്യ കൂനക്ക് മുന്നിൽ നിന്നൊരു കല്യാണ ഫോട്ടോഷൂട്ട്
വെെറൽ കാലഘട്ടമാണിത്. എന്ത് എങ്ങനെ വെെറലാകാമെന്ന് നോക്കി നടക്കുകയാണ് ആളുകൾ. ഇന്നത്തെ കാലത്ത് ഫോട്ടോ ഷൂട്ടുകളിലൂടെ വെെറലാകുന്ന ആളുകൾ കുറവല്ല. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ആണിപ്പോൾ ചർച്ച ആകുന്നത്. കല്യാണ ഫോട്ടോ എടുക്കുന്നതിനായി പല വെറെെറ്റി പോസുകളും ചെയ്യാറുണ്ട്. വളരെ മനോഹരമായ സീനറി ബാക്ഗ്രൗണ്ട് വരുന്ന രീതിയിൽ ഫോട്ടോ എടുക്കാനാകും നമ്മൾ ശ്രമിക്കുന്നത്. എന്നാൽ അതിനു വിഭിന്നമായി കല്യാണ ഫോട്ടോ എടുത്ത സ്ഥലമാണ് ചർച്ച ആകുന്നത്. തായ്വാനിലെ ഗ്രീൻപീസ് പ്രചാരകയായ ഐറിസ് ഹ്സൂഹും അവളുടെ പ്രതിശ്രുതവരനും അവരുടെ വിവാഹത്തിന് മുന്നോടിയായി ഫോട്ടോ എടുക്കുന്നതിനായി തെരഞ്ഞെടുത്ത സ്ഥലം ഒരു മാലിന്യ കൂമ്പാരമാണ്. അടുത്ത വർഷം ആദ്യമാസമാണ് ഇരുവരുടേയും പരിസ്ഥിതി സൗഹാർദ്ദപരമായ വിവാഹ ആഘോഷം നടത്താൻ തീരുമാനിച്ചിരുന്നത്. തങ്ങളുടെ വിവാഹത്തിനു ക്ഷണിക്കുന്ന അതിഥികൾക്ക് പരിസ്ഥിതിയെ നശിപ്പിക്കരുതെന്ന ബോധമുണ്ടാവാൻ വേണ്ടിയാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് ചെയ്യാൻ ചെയ്യാൻ ഇവർ തീരുമാനിച്ചത്. വീഡിയോ കാണാൻ…
Read More