പൂ​മാ​ന​മേ..​. ഒ​രു രാ​ഗ​മേ​ഘം താ… മി​ന്നു​കെ​ട്ടി​നു പി​ന്നാ​ലെ വ​ധൂ​വ​ര​ന്മാ​ർ ഗാ​ന​മേ​ള​വേ​ദി​യി​ൽ

എ​ലി​ക്കു​ളം: മി​ന്നു​കെ​ട്ടി​നു പിന്നാലെ ഗാ​ന​മേ​ള വേ​ദി​യി​ലെത്തി മാ​ന്ത്രി​ക ശ​ബ്ദ​ത്തി​ൽ പാ​ടി വ​ധുവും ത​ബ​ല​യി​ൽ വി​സ്മ​യം തീ​ർ​ത്ത് വ​ര​നും. വി​വാ​ഹ വേ​ഷ​ത്തി​ൽ വ​ധൂവ​ര​ന്മാ​ർ ഗാ​ന​മേ​ള​വേദിയി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കു കൗ​തു​ക​മാ​യി. കോ​ട്ട​യം ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി യിൽ ഇക്കഴിഞ്ഞ ഒന്നാം ഓണ ദിനത്തിലായി​രു​ന്നു ഇവരുടെ വിവാഹം. ഭ​ര​ണ​ങ്ങാ​നം കൊ​ടി​ത്തോ​ട്ട​ത്തി​ൽ ജോ​ബി​യു​ടേ​യും ക​ണ​മ​ല കു​രി​കി​ല​ക്കാ​ട്ടി​ൽ ആ​തി​ര​യു​ടേ​യും വി​വാ​ഹ വേ​ദി​യാ​യി​ലാ​യി​രു​ന്നു ഈ ​കൗ​തു​ക​ക്കാ​ഴ്ച. വി​വാ​ഹ സ​ത്ക്കാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി-​വ​യോ​ജ​ന ഗാ​ന​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഈ ​ഗാ​ന​മേ​ള വേ​ദി​യി​ലേ​ക്കാ​യി​രു​ന്നു പ​ള്ളി​യി​ലെ വി​വാ​ഹ ക​ർ​മങ്ങ​ൾ​ക്കു ശേ​ഷം വ​ധൂ​വ​ര​ന്മാ​രു​ടെ ക​ട​ന്നു വ​ര​വ്. സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ആ​തി​ര ഒ​രു ഗാ​യി​ക​യും കൂ​ടി​യാ​ണ്. ജോ​ബി​യാ​ക​ട്ടെ ത​ബ​ല വി​ദ​ഗ്ധ​നും. നി​റ​ക്കൂ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലെ പൂ​മാ​ന​മേ..​ഒ​രു രാ​ഗ​മേ​ഘം താ… ​എ​ന്ന ഗാ​ന​മാ​ണ് ആ​തി​ര ആ​ല​പി​ച്ച​ത്. കൂ​ട്ടാ​യി ത​ബ​ല​യി​ൽ വി​സ്മ​യം തീ​ർ​ത്ത് ജോ​ബി​യും.

Read More

നൂ​ലിൽ വിരിയുന്ന ചിത്രങ്ങൾ; ത്രഡ് ആ​ർ​ട്ടി​ൽ കൂ​ടു​ത​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തണം; പ്ലസ്ടുകാരൻ അഭിനന്ദിന് അഭിനന്ദന പ്രവാഹം

തി​രു​മാ​റാ​ടി: നൂ​ലു​ക​ൾ കൊ​ണ്ട് ചി​ത്രം വ​ര​ച്ച് ശ്ര​ദ്ധ നേ​ടു​ക​യാ​ണ് തി​രു​മാ​റാ​ടി​യി​ലെ അ​ഭി​ന​ന്ദ്. ചി​ത്ര​ക​ല​യി​ൽ ഒ​ട്ടേ​റെ പ​രി​ചി​ത​മാ​യ രീ​തി​ക​ളു​ണ്ടെ​ങ്കി​ലും അ​ഭി​ന​ന്ദ് നൂ​ലി​ലാ​ണ് ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത്. ത്രഡ് ആ​ർ​ട്ട് എ​ന്നാ​ൽ അ​ത്ര​ക്ക് ആ​ർ​ക്കും സു​പ​രി​ചി​ത​മ​ല്ല. ഇ​ത്തി​രി വി​ഷ​മ​വും ക​ഠി​നാ​ധ്വാ​ന​വും ആ​വ​ശ്യ​മാ​ണ്. തി​രു​മാ​റാ​ടി പാ​ണു​കു​ന്നേ​ൽ സ​നി​ൽ ച​ന്ദ്ര​ന്‍റേ​യും സി​ന്ധു​വി​ന്‍റേ​യും മ​ക​നാ​ണ് അ​ഭി​ന​ന്ദ്. പാ​ന്പാ​ക്കു​ട ഗ​വ​ണ്‍​മെന്‍റ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ത്ഥി​യാ​ണ്. 50 മ​ണി​ക്കൂ​ർ എടുത്താ​ണ് അ​ഭി​ന​ന്ദ് ആ​ദ്യ​മാ​യി ത്രഡ് ആ​ർ​ട്ട് ഒ​രു​ക്കി​യ​ത് സ്വ​ന്തം മു​ത്ത​ച്ഛ​ന്‍റെ ചി​ത്രം. യൂ​ടൂ​ബ് ചാ​ന​ലി​ൽ ക​ണ്ട വീ​ഡി​യോ പ​രീ​ക്ഷി​ക്കുകയായിരുന്നു. പി​ന്നീ​ട് ഗൂ​ഗി​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്വ​യം പ​ഠി​ച്ചെ​ടു​ത്തു. ര​ണ്ടാ​മ​ത്തേ​യും മൂ​ന്നാ​മ​ത്തേ​യും ചി​ത്ര​ത്തി​ന് 20 മ​ണി​ക്കൂ​റേ എ​ടു​ത്തു​ള്ളു. 3000 മീ​റ്റ​ർ നൂ​ലും 230 ആ​ണി​ക​ളും വേ​ണം ഒ​രു ചി​ത്രം ത​യാറാ​ക്കാൻ. മു​ത്ത​ച്ഛ​ൻ ച​ന്ദ്ര​ൻ, മു​ത്ത​ശി വി​ലാ​സി​നി എ​ന്നി​വ​രു​ടേ​യും ശ്രീ​നാ​രാ​യ​ണ ഗു​രു​വിന്‍റേ​യും ചി​ത്ര​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. പി​താ​വ്…

Read More

അഞ്ചും പത്തുമല്ല  45,000 രൂപ ടിപ്പുകൊടുത്തിട്ടും മതിയാകാതെ വെയിറ്റർ; വിദേശസഞ്ചാരിയോട്  ഹോട്ടൽ ജീവനക്കാരൻ ചെയ്ത ക്രൂരതയിങ്ങനെ…

സെ​ന്‍റ് ട്രോ​പ്പ​സ്: റ​സ്റ്റ​റ​ന്‍റു​ക​ളി​ലെ വെ​യി​റ്റ​ർ​മാ​ർ ടി​പ്പ് കി​ട്ടാ​ൻ പ​ല അ​ട​വു​ക​ളും കാ​ട്ടാ​റു​ണ്ട്. നി​റ​ഞ്ഞ ചി​രി​യോ​ടെ സ്വീ​ക​രി​ക്കു​ന്ന​തു മു​ത​ൽ ക​ഴി​ച്ചു തീ​രും​വ​രെ അ​വ​ർ പി​ന്നാ​ലെ ഉ​ണ്ടാ​കും. ബി​ല്ല് ന​ൽ​കി​യാ​ലും ഇ​വ​ർ പി​ന്തി​രി​യി​ല്ല. പ​ണം വാ​ങ്ങി കൗ​ണ്ട​റി​ൽ പോ​യി ബി​ല്ല​ട​ച്ച് ബാ​ക്കി ന​ൽ​കി​യ​ശേ​ഷ​വും അ​വി​ടെ നി​ൽ​ക്കും. ചെ​റി​യൊ​രു തു​ക​യാ​ണെ​ങ്കി​ലും കി​ട്ടി​യാ​ൽ സ​ന്തോ​ഷം. ഒ​ന്നും കി​ട്ടാ​തി​രു​ന്നാ​ൽ മു​ഖം വാ​ടു​മെ​ന്ന​ല്ലാ​തെ മ​റ്റു പ്ര​തി​ക​ര​ണ​മൊ​ന്നും സാ​ധാ​ര​ണ ഉ​ണ്ടാ​കാ​റി​ല്ല. എ​ന്നാ​ൽ, ഫ്രാ​ൻ​സി​ലെ തീ​ര​ദേ​ശ പ​ട്ട​ണ​മാ​യ സെ​ന്‍റ് ട്രോ​പ്പ​സി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ ടി​പ്പി​നെ​ച്ചൊ​ല്ലി അ​ടു​ത്തി​ടെ വ​ലി​യ പ്ര​ശ്ന​മു​ണ്ടാ​യി. ടി​പ്പ് കൊ​ടു​ക്കാ​ത്ത​ല്ല, കൊ​ടു​ത്ത​ത് കു​റ​ഞ്ഞു​പോ​യ​താ​ണു പ്ര​ശ്ന​മാ​യ​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച​യാ​ൾ 500 യൂ​റോ (ഏ​ക​ദേ​ശം 45,000 രൂ​പ) വെ​യി​റ്റ​ർ​ക്കു ടി​പ്പാ​യി ന​ൽ​കി. അ​തി​ൽ കൂ​ടു​ത​ൽ പ്ര​തീ​ക്ഷി​ച്ച വെ​യി​റ്റ​ർ പ്ര​കോ​പി​ത​നാ​വു​ക​യും റ​സ്റ്റ​റ​ന്‍റി​ൽ​നി​ന്നി​റ​ങ്ങി​യ ക​സ്റ്റ​മ​റെ പി​ന്തു​ട​രു​ക​യും​ചെ​യ്തു. ബി​ൽ തു​ക​യു​ടെ വെ​റും 10 ശ​ത​മാ​നം മാ​ത്ര​മാ​ണ് ടി​പ്പ് ന​ൽ​കി​യ​തെ​ന്നും ബി​ല്ലി​ന്‍റെ 20 ശ​ത​മാ​ന​മെ​ങ്കി​ലും വേ​ണ​മെ​ന്നും…

Read More

മറവിയും വിഷാദവും , ഒടുവിൽ ശസ്ത്രക്രിയ; തലച്ചോറിൽ നിന്ന് കിട്ടിയത് ജീവനുള്ള വിരയെ

ഓ​ർ​മ്മ​ക്കു​റ​വി​നും വി​ഷാ​ദ​ത്തി​നും ചി​കി​ത്സ തേ​ടി​യെ​ത്തി​യ സ്ത്രീ​യു​ടെ ത​ല​ച്ചോ​റി​നു​ള്ളി​ൽ നി​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യ​ത് 8 സെ​ന്‍റീ മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള ജീ​വ​നു​ള്ള വി​ര​യെ.  മൂ​ന്നാ​ഴ്ച​യാ​യി വ​യ​റു​വേ​ദ​ന​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് 64 വ​യ​സു​കാ​രി​യെ 2021 ജ​നു​വ​രി​യി​ൽ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് നി​ര​ന്ത​ര​മാ​യ വ​ര​ണ്ട ചു​മ​യും പ​നി​യും കൂ​ടി​വ​ന്നു.  2022 ഓ​ടെ  മ​റ​വി​യും വി​ഷാ​ദ​വും തു​ട​ങ്ങി. ഇ​തേ​തു​ട​ർ​ന്ന്  കാ​ൻ​ബെ​റ ആ​ശു​പ​ത്രി​യി​ലേ​ക്ക് തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നാ​ലെ  എം​ആ​ർ​ഐ സ്കാ​നി​നു​ശേ​ഷം ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത് 8 സെ​ന്റീ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഇ​ളം ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള ജീ​വ​നു​ള്ള  വി​ര​യെ​യാ​യി​രു​ന്നു. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത വി​ര​യെ  ഒ​രു CSIRO ശാ​സ്ത്ര​ജ്ഞ​ന്‍റെ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.  സാ​ധാ​ര​ണ​യാ​യി ഓ​സ്‌​ട്രേ​ലി​യ​ൻ സം​സ്ഥാ​ന​മാ​യ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ൽ നി​ന്നു​ള്ള  പെ​രു​മ്പാ​മ്പു​ക​ളു​ടെ ദ​ഹ​ന​നാ​ള​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വി​ര​ക​ളെ കാ​ണ​പ്പെ​ടു​ന്ന​ത്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ…

Read More

കഴിച്ച് തുടങ്ങിയപ്പോൾ തൊണ്ടയിൽ കുത്തുന്ന വേദന; സൂപ്പിൽ നിന്ന് കിട്ടിയത് എലിയുടെ കാൽ

ഭക്ഷണം കഴിക്കുമ്പോൾ അബദ്ധത്തിൽ അതിൽ എന്തെങ്കിലുമൊക്കെ വീണിട്ടുണ്ടെങ്കിൽ അവ ചിലപ്പോൾ കഴിക്കുമ്പോൾ നമുക്ക് തന്നെ കിട്ടാറുണ്ട്. എന്നാൽ  യു‌എസ്‌എയിലെ മിഷിഗണിൽ നിന്നൊരാൾ തനിക്ക് ഇങ്ങനെ ഉണ്ടായ ഒരു ദുരനുഭവം പങ്ക് വെയ്ക്കുകയാണ്. ഡിട്രോയിറ്റിലെ വാറൻ ജില്ലയിലെ ഒലിവ് ഗാർഡനിലെ പ്രശസ്ത റസ്റ്റോറന്‍റ് ശൃംഖലയിലയിൽ തോമസ് ഹോവി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഇയാൾ ഇറ്റാലിയൻ സ്‌പെഷ്യൽ മൈൻസ്‌ട്രോൺ സൂപ്പ് ഓർഡർ ചെയ്തു. അത് കഴിക്കാൻ തുടങ്ങിയപ്പോൾ തൊണ്ടയിൽ കുത്തുന്ന വേദന അനുഭവപ്പെട്ടു. പിന്നാലെ  തന്‍റെ വായ്ക്കുള്ളിൽ ഒരു എലിയുടെ കാൽ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി.ഉടൻ തന്നെ അത് തുപ്പുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച്  കുത്തിവയ്പ്പെടുത്ത് ആന്‍റിബയോട്ടിക്കുകളും മൗത്ത് വാഷും വാങ്ങി. തുടർന്ന് ഹോവി സംഭവം പോലീസിൽ അറിയിച്ചു. റസ്റ്റോന്‍റിലെ മാനേജർ പരാതികൾ ഗൗനിച്ചില്ലെന്നും എലിയുടെ കാൽ കണ്ടെത്തിയ സംഭവത്തെ ലാഘവത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ന്യൂയോർക്ക്…

Read More

ലോക്ക്ഡൗണിന് ശേഷം ശൈശവ വിവാഹങ്ങൾ വർദ്ധിച്ചു: മഹാരാഷ്ട്ര വനിതാ പാനൽ മേധാവി

കൊ​വി​ഡ്-19 നെ ​തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് ശൈ​ശ​വ വി​വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ച​താ​യി മ​ഹാ​രാ​ഷ്ട്ര വ​നി​താ ക​മ്മീ​ഷ​ൻ മേ​ധാ​വി രൂ​പാ​ലി ച​ക്ക​ങ്ക​ർ പ​റ​ഞ്ഞു. ലാ​ത്തൂ​രി​ൽ മാ​ത്രം 37 ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ൽ ര​ണ്ട് സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും തി​ങ്ക​ളാ​ഴ്ച  വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ച​ക്ക​ങ്ക​ർ പ​റ​ഞ്ഞു. എ​ന്നി​രു​ന്നാ​ലും, മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ശൈ​ശ​വ വി​വാ​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഇ​വ​രു​ടെ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ർ ക​ണ​ക്കു​ക​ൾ ന​ൽ​കി​യി​ല്ല. ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന​തി​ന് ഗ്രാ​മ​സ​ഭ​ക​ൾ പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്ക​ണ​മെ​ന്നും വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് അ​ച്ച​ടി​ക്കു​ന്ന യൂ​ണി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ​യും മ​റ്റ് സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ​യും വ​ര​വ് മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ വി​ട​വ് സൃ​ഷ്ടി​ച്ചു, ഇ​ത് പെ​ൺ​കു​ട്ടി​ക​ൾ പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തി​നും ഒ​ളി​ച്ചോ​ടു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് ച​ക്ക​ങ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പോ​ലീ​സി​ന്‍റെ ‘ദാ​മി​നി സ്ക്വാ​ഡ്’ പെ​ൺ​കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ അ​വ​രു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​ക​ണം,…

Read More

വധുവിന് 25 വയസോ അതിൽ താഴെയോ പ്രായമെങ്കിൽ ദമ്പതികൾക്ക് ക്യാഷ് റിവാർഡ്; ജനസംഖ്യാ വർധനവിന് പുതിയ നീക്കവുമായി ചൈന

കിഴക്കൻ ചൈനയിൽ വധുവിന് 25 വയസോ അതിൽ താഴെയോ പ്രായമുണ്ടെങ്കിൽ ദമ്പതികൾക്ക് 1,000 യുവാൻ ($137) പാരിതോഷികം. ജനനനിരക്ക് കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ യുവാക്കളെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഏറ്റവും പുതിയ നടപടിയാണിത്. കഴിഞ്ഞയാഴ്ച ചാങ്‌ഷാനിലെ ഔദ്യോഗിക വെചാറ്റ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച നോട്ടീസിൽ, ആദ്യവിവാഹം ചെയ്യുന്നവരിൽ “പ്രായത്തിന് അനുയോജ്യമായ വിവാഹവും കുട്ടികളെ പ്രസവിക്കുന്നതും” പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ പ്രതിഫലം നൽകുന്നതെന്ന് പറഞ്ഞു. കുട്ടികളുള്ള ദമ്പതികൾക്കുള്ള ശിശു സംരക്ഷണം, ഫെർട്ടിലിറ്റി, വിദ്യാഭ്യാസ സബ്‌സിഡി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആറ് പതിറ്റാണ്ടിനിടയിലെ ചൈനയിലെ ആദ്യത്തെ ജനസംഖ്യാ ഇടിവിനെ തുടർന്ന് സാമ്പത്തിക പ്രോത്സാഹനങ്ങളും മെച്ചപ്പെട്ട ശിശു സംരക്ഷണ സൗകര്യങ്ങളും ഉൾപ്പെടെ ജനനനിരക്ക് ഉയർത്തുന്നതിനുള്ള നടപടികൾക്കായി അധികാരികൾ ശ്രമിക്കുകയാണ്.  ചൈനയിലെ നിയമപരമായ വിവാഹ പ്രായപരിധി പുരുഷന്മാർക്ക് 22 ഉം സ്ത്രീകൾക്ക് 20 ഉം ആണ്. എന്നാൽ വിവാഹിതരാകുന്ന ദമ്പതികളുടെ എണ്ണം കുറയുന്നു. ജൂണിൽ പുറത്തിറക്കിയ സർക്കാർ…

Read More

മെട്രോയിൽ ഫാഷൻ ഷോയോ‍? വൈറലായ് വീഡിയോ

ഓടുന്ന മെട്രോയിൽ ഫാഷൻ ഷോ നടത്താമോ?  മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഓടിക്കൊണ്ടിരിക്കുന്ന മെട്രോയിലാണ് സംഭവം. വാരാന്ത്യമായതിനാൽ കോച്ചുകളിൽ നിരവധി ആളുകളുണ്ടായിരുന്നു. മോഡലുകൾ ഇടനാഴിയിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ യാത്രക്കാർ ഒന്ന് ഞെട്ടി. വിവിധ ഫാഷൻ സ്ഥാപനങ്ങളിൽ നിന്നുള്ള വളർന്നുവരുന്ന യുവാക്കൾ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളായിരുന്നു ഫാഷൻ ഷോയിൽ ധരിച്ചിരുന്നത്.  2 വയസ്സുമുതൽ 50 വയസ്സുവരെയുള്ളവരുടെ പങ്കാളിത്തമായിരുന്നു ഈ ഫാഷൻ ഷോയുടെ പ്രത്യേകത. വിവിധ ഗ്രൂപ്പുകളിലായി വിവിധ വ്യക്തികൾ ഷോയിൽ പങ്കെടുത്തു. നാഗ്പൂർ മെട്രോ ‘സെലിബ്രേഷൻ ഓൺ വീൽ’ എന്ന പേരിൽ ഒരു സ്കീം നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.   नागपुर में चलती मेट्रो में फैशन शो,मेट्रो के डब्बे बने कैटवॉक के लिए रैंप,बच्चे से लेकर बड़ो को कैटवॉक करता देख, यात्री हो गए दंग,.  नागपुर मेट्रो " सेलिब्रेशन…

Read More

പതിവ് തെറ്റാതെ ഇക്കൊല്ലവും ബംബറുമായി മാവേലിയെത്തി; തൃശൂരിലെ മാവേലിക്ക് പറയാനുണ്ട് ദുരിതങ്ങളുടെ കഥ

ചി​പ്പി ടി ​പ്ര​കാ​ശ് തൃ​ശൂ​ര്‍: നോ​ക്കു​വി​ന്‍ പ്രി​യ​ക്കൂ​ട്ട​രെ..​ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍… ന​ല്ല ന​മ്പ​റു​ക​ള്‍..​എ​ന്ന പാ​ട്ടും പാ​ടി ഓ​ണം ബം​ബ​ര്‍ ലോ​ട്ട​റി​യു​മാ​യി മാ​യാ​ദേ​വി മാ​വേ​ലി തൃ​ശൂ​രി​ലെ​ത്തി. ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി മാ​യാ​ദേ​വി​യാ​ണ് മാ​വേ​ലി​യാ​യി ലോ​ട്ട​റി വി​ല്‍​ക്കാ​ല്‍ തൃ​ശൂ​രി​ലെ​ത്തി​യ​ത്. ഭാ​ഗ്യ​ക്കു​റി വി​ല്‍​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ ജീ​വി​തം ന​യി​ക്കു​ക​യാ​ണ് മാ​യാ​ദേ​വി. മേ​ക്ക​പ്പ് ക​ലാ​വി​രു​തു​ണ്ടെ​ങ്കി​ല്‍ സ്ത്രീ​ക​ള്‍​ക്കും മാ​വേ​ലി​യു​ടെ വേ​ഷ​ത്തി​ല്‍ തി​ള​ങ്ങാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഹാ​ബ​ലി മാ​ത്ര​മ​ല്ല, കൃ​ഷ്ണ​നാ​യും ക്രി​സ്മ​സ് പ​പ്പ​യാ​യും ചാ​ച്ചാ​ജി​യാ​യും മാ​യാ​ദേ​വി വേ​ഷ​ങ്ങ​ള്‍ മാ​റാ​റു​ണ്ട്. 14 വ​ര്‍​ഷ​മാ​യി ലോ​ട്ട​റി വി​ല്‍​പ​ന ന​ട​ത്തി​യാ​ണ് മാ​യാ​ദേ​വി ജീ​വി​ത വ​രു​മാ​നം നേ​ടു​ന്ന​ത്. 500 രൂ​പ​യെ​ങ്കി​ലും ക​ച്ച​വ​ടം ഉ​ണ്ടാ​വ​ണേ എ​ന്ന് പ്രാ​ര്‍​ഥി​ച്ചാ​ണ് ഓ​രോ ദി​വ​സ​വും ലോ​ട്ട​റി വി​ല്‍​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന​ത്. ജീ​വി​ത​വ​ഴി തേ​ടി​യു​ള്ള തേ​ടി​യു​ള്ള യാ​ത്ര​യി​ല്‍ മ​ക​ള്‍ ല​ക്ഷ്മി​യു​മാ​യി എ​ത്തി​യ​ത് ഗു​രു​വാ​യൂ​ര്‍ അ​മ്പ​ല​ന​ട​യി​ലാ​ണ്. ഗു​രു​വാ​യൂ​ര്‍ ന​ട​യി​ല്‍ ശ്രീ​കൃ​ഷ്ണ​നാ​യെ​ത്തു​ന്ന മാ​യാ​ദേ​വി ഭ​ക്ത​ര്‍​ക്ക് മു​മ്പി​ല്‍ ക​ണ്ടു​മ​റ​ക്കാ​ത്ത ഭാ​ഗ്യ​ങ്ങ​ളു​ടെ കൗ​തു​ക​മാ​ണ്. ഇ​പ്പോ​ഴി​താ ന​ഗ​ര​ത്തി​ല്‍ മ​ഹാ​ബ​ലി​യാ​യി എ​ത്തി ഓ​ണ​സ​മ്മാ​നം ന​ല്‍​കി…

Read More

ബൂ​ട്ടി​ട്ട കാ​ലു​ക​ൾ തി​രു​വാ​തി​രക​ളി​യു​ടെ ചു​വ​ടു​ക​ളി​ലേ​ക്ക് മാ​റി; വേ​റി​ട്ട ഓ​ണ​ക്കാ​ഴ്ച​യാ​യി പു​രു​ഷ പോ​ലീ​സു​കാ​രു​ടെ തി​രു​വാ​തി​ര​ക്ക​ളി

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷം പു​രു​ഷ പോ​ലീ​സു​കാ​രു​ടെ തി​രു​വാ​തി​രക​ളി​കൊ​ണ്ട് വേ​റി​ട്ട​താ​യി. സ്ത്രീ​ക​ൾ ക​ളം നി​റ​യു​ന്ന തി​രു​വാ​തി​ര​ക്ക​ളി​ക്ക് പു​രു​ഷ കേ​സ​രി​ക​ൾ ചു​വ​ടു വെ​ച്ച​പ്പോ​ൾ കൊ​ടു​ങ്ങ​ല്ലൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന് ച​ന്തം കൂ​ടി . ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വാ​തി​ര​ക്ക​ളി അ​വ​ത​രി​പ്പി​ച്ച​ത് എ​സ്‌സിപിഒ മു​ത​ല്‍ എ​സ്​ഐ​മാ​ര്‍ വ​രെ​യു​ള്ള പു​രു​ഷ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. ബൂ​ട്ടി​ട്ട കാ​ലു​ക​ൾ തി​രു​വാ​തി​ര ക​ളി​യു​ടെ ലാ​സ്യ ചൂ​ടു​ക​ളി​ലേ​ക്ക് വ​ഴി​മാ​റി. ലാ​ത്തി​യേ​ന്തു​ന്ന കൈ​ക​ളി​ൽ മു​ദ്ര​ക​ൾ വി​ട​ർ​ന്നു. എ​സ്​ഐ​മാ​രാ​യ ജോ​ബി, സെ​ബി, ജി​മ്പി​ള്‍, സാ​ജ​ന്‍, ജെ​യ്സ​ന്‍, എ​എ​സ്ഐ മാ​രാ​യ ബാ​ബു, റെ​ജി, ജ​ഗ​ദീ​ഷ്, എ​സ്‌സിപിഒ ജാ​ക്സ​ണ്‍ എ​ന്നി​വ​രാ​യി​രു​ന്നു തി​രു​വാ​തി​രക​ളി​യി​ലെ പോ​ലീ​സ് ആ​ൺ പ​ട.ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട​കം, വ​ടം വ​ലി, കാ​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ അ​ഖി​ൽ ചാ​യ​ക്കൂ​ട്ട് കൊ​ണ്ടൊ​രു​ക്കി​യ മ​ഹാ​ബ​ലി​യു​ടെ രൂ​പ​വും ആ​ഘോ​ഷ​ത്തി​ന് മാ​റ്റ് കൂ​ട്ടി. ഡി​വൈ​എ​സ്പി സ​ലീ​ഷ് എ​ൻ.​ശ​ങ്ക​ര​ൻ, സി​ഐ ഇ.​ആ​ർയ ബൈ​ജു, എ​സ്ഐ ഹ​രോ​ൾ​ഡ്…

Read More