മുംബൈ: മുംബൈയിലെ പ്രസിദ്ധമായ താജ് ഹോട്ടൽ തകർക്കാൻ രണ്ട് പാക്കിസ്ഥാൻ ഭീകരർ നഗരത്തിലെത്തുമെന്നു ഭീഷണി സന്ദേശം. മുംബൈ പോലീസിനാണു സന്ദേശം ലഭിച്ചത്. കടൽമാർഗമാണു ഭീകരർ ഇന്ത്യയിലെത്തുന്നതെന്നും സന്ദേശത്തിൽ പറയുന്നു. പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചയാൾ മുകേഷ് സിംഗ് എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സാന്താക്രൂസിലെ താമസിക്കുന്ന 35കാരനായ ജഗദംബ പ്രസാദ് സിംഗ് ആണ് സന്ദേശത്തിനു പിന്നിലെന്നു മനസിലാകുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയാണ് ഇയാൾ. 2008 നവംബർ 26നു നടന്ന മുംബൈ ഭീകരാക്രമണത്തിൽ താജ് ഹോട്ടലിലും പാക് ഭീകരർ ആക്രമണം നടത്തിയിരുന്നു. നേരത്തെയും ഹോട്ടലിനെതിരേ സമാനമായ ഭീഷണി കോളുകൾ വന്നിട്ടുണ്ട്.
Read MoreCategory: Today’S Special
വരാൻ പോകുന്നത് വൻദുരന്തം ! 100 കോടി മനുഷ്യർ മരിക്കുമെന്നു മുന്നറിയിപ്പ്
ഒട്ടാവ: കാനഡയിലെ വെസ്റ്റേൺ ഒന്റാറിയോ സർവകലാശാല പ്രഫസർ ജോഷ്വ പിയേഴ്സിന്റെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു നടത്തിയ പഠനത്തിലെ വിവരങ്ങൾ ലോകത്തെയാകെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ആഗോളതാപനം നിലവിലുള്ളതിൽനിന്നു രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാല്‍, അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമാകുമെന്നു പഠനറിപ്പോർട്ടിൽ മുന്നറിയിപ്പ് നല്കുന്നു. എനർജീസ് ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അന്തരീക്ഷത്തിൽ കാർബൺ വർധിക്കുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. കാർബണിന്റെ 40 ശതമാനത്തിലധികവും എണ്ണ-വാതക വ്യവസായത്തിലൂടെയാണ് അന്തരീക്ഷത്തിൽ എത്തുന്നത്. വരാനിരിക്കുന്ന വലിയ ദുരന്തത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ പുറംതള്ളപ്പെടുന്ന കാർബണിന്റെ തോത് കുറയ്ക്കണം. ഫോസില്‍ ഇന്ധന ഉപയോഗത്തില്‍നിന്നു പിന്തിരിയുകയും മറ്റ് ഊര്‍ജ സാധ്യതകളെ ഉപയോഗപ്പെടുത്തുകയുമാണ് ഈ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനുള്ള ഏക പോംവഴി. ഗവൺമെന്റിന്റെയും കോർപ്പറേറ്റുകളുടെയും പൗരന്മാരുടെയും ഉയർന്ന തലത്തിലുള്ള നടപടികളും ഇടപെടലും ഇതിനായി പഠനം ആവശ്യപ്പെടുന്നു.
Read Moreബൈക്കിൽ നിന്ന് വീണവരെ സഹായിക്കാൻ ഓടിയെത്തി അച്ഛനും മകനും; പിന്നീട് സംഭവിച്ചത് സിനിമയെ വെല്ലുന്ന കാര്യങ്ങൾ
ബൈക്ക് ബാലൻസ് തെറ്റി വീണവരെ സഹായിക്കാനായി പോയ അച്ഛനെയും മകനെയും ഭീഷണിപ്പെടുത്തി ആക്രമി സംഘം. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് ഇവർ ബൈക്കിൽ നിന്ന് വീണത്. പിന്നാലെ സഹായത്തിനെത്തിയ അച്ഛനെയും മകനെയും കത്തിമുനയിൽ നിർത്തി ഇവർ മോഷണം നടത്തി. സരസ്വതി നഗർ പ്രദേശത്ത് അർദ്ധരാത്രിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ വീഴുകയും അതിൽ ഒരാൾ പിന്നിലേക്ക് നോക്കി ഇരകളെ കണ്ടെത്തുകയും ചെയ്യുന്നു. തുടർന്ന് ബാലൻസ് തെറ്റി വീണതായി നടിച്ച് ഇവർ നിലത്ത് വീഴുകയും ചെയ്യുന്നു. ബൈക്ക് യാത്രികരുടെ പുറകെ നടന്നുപോയവർ വാഹനം ഉയർത്താൻ സഹായിക്കാൻ ഓടിയെത്തി. അച്ഛനും മകനും അവരെ സഹായിച്ച ശേഷം നടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കവർച്ചക്കാരിൽ ഒരാൾ അവരെ വളയുകയും തുടർന്ന് കത്തി പുറത്തെടുക്കുകയും ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതി മറ്റൊരാളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നുണ്ട്. പിന്നീട് ഇവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.പ്രതിയുടെയും പേരുകൾ ഇപ്പോഴും…
Read Moreഇത് ഇങ്ങനായിരുന്നോ? കൗതുകമായി കോക്കനട്ട് ജെല്ലിയുടെ നിർമ്മാണ വീഡിയോ
ലോകമെമ്പാടുമുള്ള വ്യത്യസ്തമായ വിഭവങ്ങളുടെ പാചക വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ കാണാൻ സാധിക്കുന്നതാണ്. അടുത്തിടെ തായ്ലൻഡിൽ നിന്നുള്ള ഒരു സ്ട്രീറ്റ് ഫുഡ് വീഡിയോയാണ് തരംഗമായി മാറിയിരിക്കുന്നത്. ഇതിൽ കോക്കനട്ട് ജെല്ലിയുടെ നിർമ്മാണമാണ് കാണിക്കുന്നത്. ‘ബാങ്കോക്ക് ഫുഡി’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാങ്കോക്കിലെ കൊക്കോ ഹോം എന്ന ഔട്ട്ലെറ്റിൽ നിന്നാണ് അവർ ഓരോ തേങ്ങാ ജെല്ലിയും 55 ബാറ്റിന് (ഏകദേശം 130 രൂപ) വിൽക്കുന്നത്. ഇത് പോസ്റ്റ് ചെയ്ത സമയം മുതൽ 23.9 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. തായ്ലൻഡിൽ കോക്കനട്ട് ജെല്ലി ഉണ്ടാക്കുന്നു എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. വീഡിയോയിൽ കോക്കനട്ട് ജെല്ലി ഉണ്ടാക്കുന്നതിന്റെ മുഴുവൻ ഭാഗങ്ങളും കാണിക്കുന്നുണ്ട്. ആദ്യം പല ഘട്ടങ്ങളിലായി തേങ്ങ ചിരകി തൊലികളഞ്ഞു. മൂർച്ചയുള്ള കത്തികളാണ് ഇതിനായി ഉപയോഗിച്ചത്. തുടർന്ന് തേങ്ങയുടെ തോട് ഒഴിച്ച് ജെലാറ്റിൻ ചേർത്ത മറ്റൊരു പാത്രത്തിലേക്ക് തേങ്ങാവെള്ളം മാറ്റി.…
Read Moreഒരു കുടുംബത്തിലെ ആറ് പേർക്ക് കഴിക്കാൻ ഒറ്റ മുട്ടതന്നെ ധാരാളം; വൈറലായ് വീഡിയോ
ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവമാണ് മുട്ട. രുചിയോടൊപ്പം തന്നെ വൈവിധ്യമാർന്ന വിഭവങ്ങൾ എത്രയും പെട്ടെന്ന് തയാറാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകതയും. രാവിലത്തെ ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അങ്ങനെ ഏത് സമയത്തും മുട്ടകൊണ്ടൊരു വിഭവമുണ്ടാക്കാവുന്നതാണ്. എന്നാൽ ഒരു മുട്ടകൊണ്ട് ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? അതെ അങ്ങനെ ഒരു മുട്ടയുണ്ട്. എമു മുട്ടകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എക്സിൽ വൈറലായിരിക്കുന്ന വീഡിയോയിലാണ് ഈ മുട്ടയെക്കുറിച്ച് പറയുന്നത്. ഈ മുട്ട 12 കോഴിമുട്ടകൾക്ക് തുല്യമാണ് എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. , മനോഹരമായ ഇരുണ്ട പച്ച ഷെല്ലുള്ള കൂറ്റൻ മുട്ട കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയിൽ അത് പൊട്ടിക്കുന്നതും കാണാം. നേർത്ത പുറംതൊലി കാരണം കോഴിമുട്ട പെട്ടെന്ന് പൊട്ടിക്കാൻ കഴിയും. നേരെമറിച്ച് എമു മുട്ടയ്ക്ക് കഠിനമായ കോട്ടിംഗ് ഉണ്ട്. അതിനാൽ ഇവ ഒറ്റയടിക്ക്…
Read Moreഎവിടെടാ മട്ടണ്‍ പീസ് ! ബിരിയാണിയില്‍ മട്ടന്‍ പീസ് എവിടെയെന്ന് ചോദിച്ച് ബന്ധുക്കളുടെ കൂട്ടത്തല്ല്; വീഡിയോ
വിവാഹസദ്യയില്‍ പപ്പടം പൊടിഞ്ഞുപോയി, പായസം കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് കല്യാണത്തിനെത്തുന്നവര് തമ്മില്‍ തല്ലുന്നത് ഇക്കാലത്തെ ഫാഷനാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ദിനംപ്രതി പ്രചരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. വിവാഹവേദി തന്നെയാണ് സ്ഥലം, രാജ്യം അങ്ങ് പാക്കിസ്ഥാനിലും. വിവാഹത്തിന് വിളമ്പിയ ബിരിയാണിയില്‍ മട്ടന്‍ പീസില്ല എന്നതാണ് സംഘര്‍ഷങ്ങളുടെ കാരണം. വീഡിയോയുടെ തുടക്കത്തില്‍ എല്ലാവരും സമാധാനമായി ഇരുന്ന് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് കാണാം. പെട്ടെന്നാണ് ഒരാള്‍ എത്തി മറ്റൊരാളെ പുറകില്‍ നിന്നും അടിക്കുന്നത്. ഇതിനു പിന്നാലെ എല്ലാവരും പരസ്പരം കൂട്ടയടിയാവുകയായിരുന്നു. രണ്ടുപേര്‍ തമ്മിലുള്ള പ്രശ്നം ഭക്ഷണം കഴിക്കാനിരുന്ന മുഴുവന്‍ പേരും ഏറ്റെടുത്ത് വലിയ സംഘര്‍ഷത്തില്‍ അവസാനിപ്പിച്ചു.
Read Moreഓണസീസണില്‍ കുടിച്ചു തീര്‍ത്തത് 665 കോടിയുടെ മദ്യം ! ഒന്നാം സ്ഥാനത്തെത്തിയത് ഈ സ്ഥലം
പതിവു പോലെ റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ഓണക്കാലത്തെ മദ്യവില്‍പ്പന. കഴിഞ്ഞ എട്ടുദിവസങ്ങളിലായി വിറ്റത് 665 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇത് 624 കോടി രൂപയായിരുന്നു. ഉത്രാടദിനത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. പ്രാഥമിക കണക്കനുസരിച്ച് ബെവ്കോയുടെ ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍നിന്നു മാത്രം 116 കോടി രൂപയുടെ മദ്യം വിറ്റു. കണ്‍സ്യൂമര്‍ഫെഡിന്റെ വില്പ്പനകേന്ദ്രങ്ങളിലെയും മറ്റും കണക്കെടുക്കുമ്പോള്‍ ഇത് ഏകദേശം 121 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍. അന്തിമകണക്ക് വരുമ്പോള്‍ ഇതിലും ഏറെ മുന്നോട്ടു പോകുമെന്നാണ് ബെവ്കോ പറയുന്നത്. കഴിഞ്ഞവര്‍ഷം ഈസമയം ബെവ്കോയുടെ ഔട്ട്ലെറ്റുകള് വഴി വിറ്റത് 112.07 കോടിയുടെ മദ്യമാണ്. ഇക്കുറി ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. വിറ്റത് 1.06 കോടി രൂപയുടെ മദ്യം. 1.01 കോടി രൂപയുടെ വില്‍പ്പന നടന്ന കൊല്ലം ആശ്രമം പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശേരിയില്‍ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. ഇതെല്ലാം പ്രാഥമിക…
Read Moreഇനി അധ്യാപകരും സൂക്ഷിച്ചോ; ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കടുത്ത ശിക്ഷ
ക്ലാസ് മുറിക്കുള്ളിൽ അധ്യാപകർ സെൽഫോൺ ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ തിരിക്കുമെന്നും പഠനത്തിൽ നിന്ന് വഴിതിരിച്ചുവിടുമെന്നും ചൂണ്ടിക്കാട്ടി ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. ഈ മാസം ആദ്യം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബോട്ച സത്യനാരായണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അധ്യാപകർ, യൂണിയൻ പ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുടെ ധാരണയിൽ ക്ലാസ് മുറികളിൽ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കാൻ തീരുമാനമെടുത്തിരുന്നു. ആന്ധ്രാപ്രദേശ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നത് പല അദ്ധ്യാപകരും അദ്ധ്യാപന സമയത്ത് ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ എടുക്കുന്നത് അവരുടെ വ്യക്തിപരമായ ആവശ്യത്തിനായാണ് അല്ലാതെ പ്രൊഫഷണൽ ആവശ്യങ്ങൾക്ക് വേണ്ടിയല്ല. ഇത് ക്ലാസ് മുറിയിലെ അധ്യാപന സമയം ഉൽപാദനക്ഷമമല്ലാത്ത മറ്റ് ആവശ്യങ്ങളിലേക്ക് തിരിച്ചുവിടുന്നെന്ന് പറയുന്നു. അദ്ധ്യാപകർ അവരുടെ ഹാജർ രേഖപ്പെടുത്തിയ ഉടൻ തന്നെ സൈലന്റ് മോഡിൽ സജ്ജമാക്കിയ മൊബൈൽ ഫോണുകൾ ഹെഡ്മാസ്റ്ററുടെ പക്കൽ നിക്ഷേപിക്കേണ്ടതാണ്. അധ്യാപകർ…
Read Moreഇത് പുതിയ തന്ത്രം; അതിശയകരമായ തൊഴിൽ ഓഫറുമായി റെസ്റ്റോറന്റ്
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും റസ്റ്റോറന്റ് ജീവനക്കാരുടെ കുറവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ദൈർഘ്യമേറിയ ജോലി സമയം, കുറഞ്ഞ പ്രതിഫലം, കുറഞ്ഞ ആനുകൂല്യങ്ങൾ എന്നിവയാണ് ഇതിന് കാരണം. എന്നാൽ സിംഗപ്പൂരിലെ ഒരു റെസ്റ്റോറന്റ് തങ്ങളുടെ വരാനിരിക്കുന്ന ജീവനക്കാർക്കായി പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ്. അജുമ്മ എന്ന റസ്റ്റോറന്റ് അതിന്റെ സർവീസ് ക്രൂ, കിച്ചൻ ക്രൂ ഒഴിവുകൾ പരസ്യപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പാർട്ട് ടൈം ജീവനക്കാർക്ക് 10-15 സിംഗപ്പൂർ ഡോളർ (ഏകദേശം 610 രൂപ) മണിക്കൂറിൽ ശമ്പളം നൽകുമ്പോൾ മുഴുവൻ സമയ ജീവനക്കാർക്ക് 2,750 മുതൽ 3,300 സിംഗപ്പൂർ ഡോളർ വരെ (ഏകദേശം 1.67 ലക്ഷം രൂപ) ലഭിക്കും. ഇത് കൂടാതെ, ജീവനക്കാർക്ക് വാർഷിക ആനുകൂല്യങ്ങൾ, മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ, പഠനത്തിനുള്ള സ്പോൺസർഷിപ്പ്, വാർഷിക ഇൻക്രിമെന്റൽ അവധി, ഭക്ഷണ വ്യവസ്ഥകൾ എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. @GabbarSingh എന്ന എക്സിലെ അക്കൗണ്ടിൽ…
Read Moreക്ലാസ് മുറിയിൽ ഹിജാബ് ശരിയായി ധരിച്ചില്ല; 14 വിദ്യാർഥിനികളെ അധ്യാപകൻ മർദിച്ചു
ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ ഇന്തോനേഷ്യയിൽ സ്കൂൾ അധ്യാപകൻ വിദ്യാർഥിനികളെ മർദിച്ചു. കിഴക്കൻ ജാവ പട്ടണമായ ലമോംഗനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ജൂനിയർ ഹൈസ്കൂളിലാണ് സംഭവം. സംഭവത്തെ തുടർന്ന് സ്കൂൾ വിദ്യാർഥിനികളോടും രക്ഷിതാക്കളോടും മാപ്പ് പറഞ്ഞതായും അധ്യാപകനെ പിരിച്ചുവിട്ടതായും ഹെഡ്മാസ്റ്റർ പറഞ്ഞു. 2021-ൽ ഇന്തോനേഷ്യ സ്കൂളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നുവെങ്കിലും ചില പ്രദേശങ്ങളിൽ മുസ്ലിംകളും അമുസ്ലിം പെൺകുട്ടികളും കറുത്ത ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിതരായിരുന്നു. എന്നാൽ സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ ഹിജാബ് ധരിക്കണമെന്ന് നിർബന്ധിച്ചിട്ടില്ലെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. ഇറാനിൽ സമാനമായ ഒരു സംഭവത്തിൽ മഹസ അമിനി എന്ന 21 കാരിയായ മുസ്ലീം സ്ത്രീയെ റോഡിൽ ഹിജാബ് ശരിയായി ധരിക്കാത്തതിന് കസ്റ്റഡിയിൽ സദാചാര പോലീസ് കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് മാസങ്ങളോളം രാജ്യത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി സ്കൂൾ വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് അബായ ധരിക്കുന്ന…
Read More