സാഹസികമാണ് ഈ യാത്ര…. നൂറുകണക്കിന് മുതലകള്‍ക്കിടയിലൂടെ പോകുന്ന ബോട്ട്, വൈറലായ് വീഡിയോ

സാഹസിക യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. അത്തരത്തില്‍ സാഹസികത നിറഞ്ഞ ഒരു യാത്രയുടെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാകുന്നത്. സിസിടിവി ഇഡിയറ്റ് എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയുടെ ആരംഭത്തില്‍ നദിയിലൂടെ ഒരു ബോട്ട് പോകുന്നതാണ് കാണിക്കുന്നത്. ഇതില്‍ എന്താണിത്ര സാഹസികത എന്നല്ലേ. എന്നാല്‍ നൂറുകണക്കിന് മുതലകളുള്ള നദിയിലൂടെയാണ് ഈ ബോട്ട് സഞ്ചരിക്കുന്നത്. ശക്തരും അപകടകാരികളുമായ മുതലകള്‍ തിങ്ങിനില്‍ക്കുന്ന നദിയാണിത്. മനുഷ്യനു മാത്രമല്ല മറ്റ് മൃഗങ്ങള്‍ക്കും ഇവയെ പേടിയാണ്. സംഭവം നടക്കുന്ന സ്ഥലം വ്യക്തമല്ലെങ്കിലും 39 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ കാണുമ്പോള്‍ തന്നെ ഭയന്നുപോകും. ബോട്ട് നദിയിലൂടെ നീങ്ങുന്നതിനനുസരിച്ച് നിരവധി മുതലകളാണ് വേഗത്തില്‍ നദീതീരത്തേക്ക് കയറുന്നത്. നദിയുടെ ചിലഭാഗത്ത് വെള്ളം കാണാന്‍ പറ്റാത്തവിധം മുതലകളുമുണ്ട്. A terrifying boat pass through a river pic.twitter.com/PZVx55wHWM — Pepe Meme (@pepe_fgm) August…

Read More

വംശനാശ ഭീഷണിയിൽ ഫിഷിംഗ് ക്യാറ്റ്; സംസ്ഥാന മൃഗത്തെ സംരക്ഷിക്കാൻ പദ്ധതി ഒരുക്കി ബംഗാൾ സർക്കാർ

പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ സം​സ്ഥാ​ന മൃ​ഗ​മാ​ണ് “ബ​ഗ്രോ​ൾ’ എ​ന്നു വി​ളി​ക്കു​ന്ന കാ​ട്ടു​പൂ​ച്ച. മ​ത്സ്യ​ത്തെ വേ​ട്ട​യാ​ടി ജീവിക്കു​ന്ന ഇ​വ ‘ഫി​ഷിം​ഗ് ക്യാ​റ്റ്’ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ടു​ന്നു. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​മീ​ൻപി​ടി​യ​ൻ പൂ​ച്ച​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പു​തി​യ പ​ദ്ധ​തി ഒ​രു​ക്കു​ക​യാ​ണ് ബം​ഗാ​ൾ സ​ർ​ക്കാ​ർ. ഹൗ​റ​യി​ലെ ഗാ​ർ​ചു​മു​ക് സു​വോ​ള​ജി​ക്ക​ൽ ഗാ​ർ​ഡ​ൻ ഈ ​പ​ദ്ധ​തി​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കും. റെ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഫി​ഷിം​ഗ് ക്യാ​റ്റി​ന്‍റെ വം​ശ​വ​ർ​ധ​ന​യ്ക്കാ​യു​ള്ള പ​ദ്ധ​തി​ക​ൾ ഗാ​ർ​ചു​മു​ക് സു​വോ​ള​ജി​ക്ക​ൽ ഗാ​ർ​ഡ​നു പു​റ​മെ സം​സ്ഥാ​ന​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ബാ​ങ്കു​ര, ഝാ​ർ​ഗ്രാം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ചി​ല വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലും ന​ട​പ്പി​ലാ​ക്കും. പ​ദ്ധ​തി പ്ര​കാ​രം ജ​നി​ക്കു​ന്ന പൂ​ച്ച​ക​ളെ അ​വ​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ പി​ന്നീ​ടു തു​റ​ന്നു​വി​ടും. സി​ലി​ഗു​രി​യി​ലെ ബം​ഗാ​ൾ സ​ഫാ​രി മൃ​ഗ​ശാ​ല​യി​ലേ​ക്കും പൂ​ച്ച​ക​ളെ മാ​റ്റും. സാ​ധാ​ര​ണ വീ​ട്ടു​പൂ​ച്ച​യു​ടെ ഇ​ര​ട്ടി വ​ലി​പ്പ​മു​ള്ള കാ​ട്ടു​പൂ​ച്ച​യാ​ണ് “ബ​ഗ്രോ​ൾ’. ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ലും ക​ണ്ട​ൽ​ക്കാ​ടു​ക​ളി​ലു​മാ​ണ് വാ​സം. പൂ​ച്ച​ക​ൾ വെ​ള്ളം സാ​ധാ​ര​ണ ഇ​ഷ്ട​പ്പെ​ടാ​റി​ല്ലെ​ങ്കി​ലും ഫി​ഷിം​ഗ് ക്യാ​റ്റു​ക​ൾ നീ​ന്ത​ൽ വി​ദ​ഗ്ധ​രാ​ണ്. മ​ത്സ്യ​ത്തെ…

Read More

ഇതൊക്കെയല്ലെ ഭാഗ്യം… പന്ത്രണ്ട് ദിവസത്തിനിടെ മൂര്‍ഖന്‍റെ കടിയിൽ നിന്ന് യുവതി രക്ഷപ്പെട്ടത് മൂന്ന് തവണ

പാമ്പിനെ പേടിയില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എവിടെവച്ച് കണ്ടാലും ഒരു ഞെട്ടലോടെയായിരിക്കും പാമ്പിനെ നമ്മള്‍ നോക്കുന്നത്. പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുതലാണ്. പലരും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയാണ് മരിക്കുന്നതും. എന്നാല്‍ 12 ദിവസത്തിനിടെ തുടര്‍ച്ചയായി മൂന്ന് തവണയാണ് ഒരു യുവതിയ്ക്ക് പാമ്പ് കടിയേറ്റത്. ഇവര്‍ക്ക് മൂന്ന് തവണ കടിയേറ്റതും മൂര്‍ഖനില്‍ നിന്നാണ്. വീട്ടില്‍ ഉച്ചയ്ക്ക് കിടന്നുറങ്ങുമ്പോഴാണ് പുഷ്പാദേവിയുടെ ഇടതുകൈയില്‍ പാമ്പ് കടിച്ചത്. ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും വിഷം ശരീരം മുഴുവന്‍ വ്യാപിച്ചിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ഇവരെ രക്ഷിച്ചെതെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. ജൂലൈ31 നും ഓഗസ്റ്റ് രണ്ടിനുമാണ് ഇവര്‍ക്ക് ആദ്യം പാമ്പ് കടിയേറ്റിരുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് മൂന്നാം തവണ ഇവര്‍ക്ക് കടിയേറ്റത്. ആദ്യ രണ്ട് തവണ അമ്മയുടെ വീട്ടില്‍ താമസിച്ചപ്പോഴും അവസാനം സ്വന്തം വീട്ടില്‍ വച്ചുമാണ് ഇവര്‍ക്ക് മൂർഖന്‍റെ കടിയേറ്റത്. തക്ക…

Read More

തല്‍ക്കാലം ഇത് പിടിക്ക്, നല്ല വിലയുള്ളതാ; മദ്യം വാങ്ങാന്‍ പണത്തിന് പകരം തക്കാളി, സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് വീഡിയോ

തക്കാളിയുടെ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ വാർത്തയായിരുന്നു. ഒരു കടയുടമ തന്‍റെ ബേക്കറിയിലെ വിലകൂടിയെ മധുരപലഹാരങ്ങള്‍ക്കൊപ്പം തക്കാളിയും കേടാവാതിരിക്കാന്‍ ശീതീകരിച്ച ചില്ല്കൂട്ടില്‍ വെച്ച സം‍ഭവവും വൈറലായിരുന്നു. എന്നാല്‍ തക്കാളിയുടെ വിലകൂടിയിരുന്ന സാഹചര്യത്തില്‍ നടന്ന രസകരമായൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മദ്യം വാങ്ങാന്‍ പണത്തിന് പകരമായി തക്കാളിയുമായി ഒരാള്‍ നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. തക്കാളിയ്ക്ക് പകരമയിട്ടാണോ മദ്യം വേണ്ടതെന്ന് കൗണ്ടറിലിരിക്കുന്നയാള്‍ തിരിച്ച് ചോദിക്കുന്നുണ്ട്. തുടര്‍ന്ന് മദ്യം വാങ്ങാനെത്തിയ ആള്‍ ചിരിക്കുകയാണ്. എന്നിരുന്നാലും തക്കാളിയ്ക്ക് പകരമായി അയാള്‍ക്ക് മദ്യം നല്‍കിയാണ് വിട്ടത്.  വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

സാര്‍ ഭക്ഷണം കഴിക്കാന്‍ മറന്നില്ലല്ലോ? അധ്യാപകന്‍റെ മറവിക്ക് വിദ്യാര്‍ഥിയുടെ ഒറ്റ ചോദ്യം; വൈറലായ് സ്‌ക്രീന്‍ഷോട്ട്

സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ബുക്ക് എടുക്കാനും ഹോം വര്‍ക്ക് ചെയ്യാനും ഒരിക്കല്‍ പോലും മറക്കാത്തവരായി ആരുംതന്നെ കാണില്ല. ഇനി അക്കാര്യം അധ്യാപകന്‍ ചോദിച്ച് കഴിഞ്ഞാല്‍ ആദ്യം പറയുന്ന ഉത്തരം മറന്നു പോയി സാറേ എന്നായിരിക്കും. ഇങ്ങനെ മറന്നുപോയെന്ന് പറയുന്നതിന്‍റെ തൊട്ടടുത്ത നിമിഷം സാര്‍ തിരിച്ചൊരു ചോദ്യം ചോദിക്കും. നീ ഇന്ന് ഭക്ഷണം കഴിക്കാന്‍ മറന്നോ എന്ന്. നമ്മളില്‍ പലരും ആ ചോദ്യത്തിന് ഉത്തരം നല്‍കാത്തവരാണ്. എന്താണ് അതിന് മറുപടി നല്‍കേണ്ടതെന്ന് അറിയാത്തവരുമാണ്. എന്നാല്‍ അതൊക്കെ പഴയ കഥ. ഇന്നത്തെ കാലത്തെ കുട്ടികളുടെ കൈയില്‍ അതിനുള്ള ഉത്തരമൊക്കെയുണ്ട്. ട്വിറ്ററില്‍ ആഷിഷ് സിംഗ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് പങ്ക് വെച്ചിരിക്കുന്ന ഒരു വാട്ട്സ് ആപ്പ് ചാറ്റിന്‍റെ സക്രീൻ ഷോട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ നിമിഷത്തിന് വേണ്ടി തന്‍റെ ജീവിതകാലം മുഴുവന്‍ കാത്തിരിക്കുകയായിരുന്നെന്ന കുറിപ്പോടെയാണ് അയാള്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്.…

Read More

എന്ത് ഭംഗി നിന്നെക്കാണാൻ..! സൂര്യകാന്തി പാടത്ത്  പതിവായി നഗ്ന ഫോട്ടോഷൂട്ട്; തോട്ടം ഉടമയ്ക്ക് ചിലത് പറയാനുണ്ട്…

സൂര്യകാന്തിപാടങ്ങള്‍ പൂത്തുകഴിഞ്ഞാല്‍ പിന്നെ അവിടേക്ക് സന്ദര്‍ശകരുടെ ഒഴുക്കായിരിക്കും. എത്ര ദൂരെയാണെങ്കിലും  മനോഹരമായ കാഴ്ച ആ കാണാന്‍ ആളുകള്‍ ഓടിപോകാറുമുണ്ട് . സോഷ്യല്‍ മീഡിയയില്‍ സൂര്യകാന്തി പൂക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആളുകള്‍ പങ്ക് വെക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ ഷൂട്ടിനായി വന്നവരെക്കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു തോട്ടം ഉടമ. ഹെയ്‌ലിംഗ് ഐലന്‍ഡിലെ സാം വില്‍സണിന്‍റെ സ്‌റ്റോക്ക് ഫ്രൂട്ട് ഫാമിലാണ് സംഭവം. സൂര്യകാന്തി പൂക്കള്‍ കാണാനിവിടെ എത്തുന്നവരിൽ ചിലർ നഗ്നരായാണ് ഫോട്ടോ ഷൂട്ട് നടത്തുന്നത്. ജൂലൈ 28ന് പൂക്കള്‍ പറിക്കുന്നതിനായി തോട്ടം തുറന്നതിന് ശേഷം നാല് നഗ്ന ഫോട്ടോഷൂട്ടാണ് ഇവിടെ നടന്നതായി റിപ്പോര്‍ട്ട് ചെയ്തത്. പലരും ഇവിടെ ഫോട്ടോ ഷൂട്ടിനായി എത്തുന്നുണ്ടെങ്കിലും അവരൊക്കെ മാന്യമായാണ് ഷൂട്ട് ചെയ്യുന്നതും. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്നും തോട്ടം ഉടമ പറഞ്ഞു. എന്നാല്‍ മറ്റ് ചിലര്‍ ഇന്‍സ്റ്റഗ്രാമിലേക്കുള്ള ചിത്രങ്ങള്‍ക്കായി ഫോട്ടോഷൂട്ടിനായെത്തുന്നുണ്ട്. അവരോട് മാന്യമായി വസ്ത്രം ധരിക്കാനും…

Read More

ഭാര്യയും അഞ്ച് മക്കളുമായി ബൈക്കില്‍ യാത്രചെയ്ത് യുവാവ്; വൈറലായി വീഡിയോ

നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ രണ്ട്‌പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ രണ്ടോ മൂന്നോപേരായിട്ട് യാത്ര ചെയ്യുന്നത് പതിവായി കാണാറുള്ള കാഴ്ചയാണ്. എന്നാല്‍ രണ്ടോ മൂന്നോ അല്ല, ഏഴ് പേരാണിവിടെ ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നത്. തന്‍റെ ഭാര്യയെയും അഞ്ച് മക്കളെയും കൂട്ടിയാണ് യുവാവ് ബൈക്കിൽ പോകുന്നത്.  ഉത്തര്‍പദേശിലെ ലഖ്നൗ അയോധ്യ ഹൈവേയിലാണ് സംഭവം. ഏഴ്‌പേര്‍ ഒറ്റ ബൈക്കില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.  വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

പിടിച്ചിരുന്നോ അച്ഛാ.. ഉച്ചഭക്ഷണത്തിനായി അച്ഛനെ കാറില്‍ കൊണ്ടുപോകുന്ന കുട്ടി; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വരുന്ന വീഡിയോകളില്‍ കൂടുതല്‍പേരും വീണ്ടും വീണ്ടും കാണുന്നത് കുട്ടികളുടെയോ അല്ലെങ്കില്‍ ഭക്ഷണത്തിന്‍റെയോ വീഡിയോകളാണ്. ഇതുപോലൊരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. തന്‍റെ അച്ഛനെ ഉച്ച ഭക്ഷണം വാങ്ങി കഴിപ്പിക്കാൻ വേണ്ടി കൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഇന്‍സെയ്ന്‍ റിയാലിറ്റി എന്ന പേജില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് വലിയ സ്വീകാര്യതയായിരുന്നു. 14 സെക്കന്‍റുകൾ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഭക്ഷണം കഴിക്കുവാനായി ഹോട്ടലിലേക്ക് അച്ഛനെ കാറില്‍ കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. സാധാരണ കാർ പോലെ പൂര്‍ണ്ണ രൂപത്തിലുള്ള കാറല്ല ഇത്. കുട്ടികള്‍ക്ക് കളിക്കാനുള്ള കാറാണ്.  കാറിലെത്തിയ ശേഷം കുട്ടി ഭക്ഷണം ഓര്‍ഡറു ചെയ്യുകയും പിന്നീട് കാര്‍ഡ് വഴി പണം നല്‍കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണിക്കുന്നുണ്ട്. അല്പസമയം ഉള്ള ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. Kid took his dad…

Read More

പാറ്റയ്ക്ക് ഇത്ര രുചിയോ‍! എണ്ണയിൽ വറുത്തെടുത്ത പാറ്റയെ ചില്ലിസോസിൽ മുക്കി കഴിച്ച് യുവതി

വ്യത്യസ്തമായ പാചകപരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പതിവ് കാഴ്ചയാണ്. അതില്‍ കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നതുമുണ്ട് എന്നാല്‍ അതുപോലെ വെറുപ്പുളവാക്കുന്നവയുമുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുട്ട- പാനിപൂരി, ചോക്ലേറ്റ്-ദോശ എന്നിങ്ങനെയുള്ള പരീക്ഷണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇവയൊക്കെ കണ്ട്കഴിഞ്ഞാല്‍ ചിലപ്പോള്‍ നമ്മള്‍ക്ക് കഴിക്കാന്‍ തോന്നും അല്ലെങ്കില്‍ കഴിക്കാന്‍ തോന്നത്തുമില്ല. എന്നാല്‍ ഈ വിഭവം ഉണ്ടാക്കുന്നത് കണ്ടാല്‍ ആര്‍ക്കായാലും വെറുപ്പ് തോന്നും. വീഡിയോ ആരംഭിക്കുമ്പോള്‍ ചൂടുള്ള എണ്ണയില്‍ ഉള്ളിയും മുളകും വഴറ്റുന്നത് കാണാം. ഇത് കഴിഞ്ഞ് ചേര്‍ക്കുന്നത് കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. ചൂടായ എണ്ണയില്‍ ചേര്‍ത്ത പേരുവകള്‍ക്കൊപ്പം പിന്നെ ചേര്‍ക്കുന്നത് പാറ്റകളെയാണ്. ഇവ പാകമായതിന് ശേഷം മറ്റൊരു പാത്രത്തില്‍ തക്കാളി ചില്ലി സോസ് എടുത്ത് അതില്‍ മുക്കിയാണ് പാകം ചെയ്ത് വെച്ചിരിക്കുന്ന പാറ്റകളെ ആ സ്ത്രീ കഴിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച വീഡിയോയ്‌ക്കെതിരെ ധാരാളം…

Read More

ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ 14കാ​ര​ന്റെ വ​യ​റ്റി​ല്‍ സ്‌​ക്രൂ കു​ടു​ങ്ങി​യെ​ന്നു പ​രാ​തി ! സ്വ​കാ​ര്യ ആ​ശു​പ​ത്രി​യ്‌​ക്കെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം

ആ​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു വ​യ​സ്സു​കാ​ര​ന്റെ വ​യ​റി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ സ്‌​ക്രൂ കു​ടു​ങ്ങി​യെ​ന്നു പ​രാ​തി. തൃ​ശ്ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ വി​യ്യൂ​ര്‍ സ്റ്റേ​ഷ​നി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​രാ​തി ല​ഭി​ച്ച​ത്. പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ജൂ​ണ്‍ 12ന് ​ആ​ണ് കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​പ്പ​ന്‍​ഡി​ക്‌​സ് ആ​ണെ​ന്ന​റി​യി​ച്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി. പി​ന്നീ​ടു ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി. ജൂ​ലൈ 22ന് ​വീ​ണ്ടും അ​പ്പ​ന്‍​ഡി​ക്‌​സ് ക​ണ്ടെ​ത്തി​യെ​ന്നും ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ശ​യം തോ​ന്നി​യ കു​ടും​ബം മ​റ്റൊ​രു ഡോ​ക്ട​റെ കാ​ണി​ച്ച​തോ​ടെ​യാ​ണു വ​യ​റ്റി​ല്‍ സ്‌​ക്രൂ ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സം അ​ഞ്ചി​ന് അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ചെ​ന്ന് സ്‌​ക്രൂ നീ​ക്കം ചെ​യ്തി​രു​ന്നു. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി തു​ട​രു​ക​യാ​ണെ​ന്നു വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ വ​കു​പ്പി​നു പ​രാ​തി കൈ​മാ​റും.

Read More