സ്വയം ഭക്ഷണമായ്… വാൽ മുതൽ നടുഭാഗം വരെ വിഴുങ്ങി പാമ്പ്; അമ്പരിപ്പിക്കുന്ന വീഡിയോ

പാമ്പുകളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും കാണാറുള്ളതാണ്. തന്‍റെ ഇരയെ പിടിക്കുന്നതും മറ്റ് ജീവികളെ ആക്രമിക്കുന്നതുമായ വീഡിയോകള്‍ പെട്ടന്ന് വൈറലാകാറുമുണ്ട്. എന്നാല്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായി ഒരു പാമ്പ് അതിന്‍റെ വാല്‍മുതല്‍ നടുഭാഗം വരെ വായില്‍ വെച്ച് കിടക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വൃത്താകൃതിയിലാണ് പാമ്പ് കിടക്കുന്നത്. സ്വയം ഭക്ഷണമായ അവസ്ഥയിലാണ് പാമ്പ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധിപേരാണ് കമന്‍റുമായെത്തിയത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയാണ് ഇങ്ങനെ സ്വയം ഭക്ഷിക്കാന്‍ കാരണമെന്നു ഊഹാപോഹങ്ങളും കമന്‍റുകളായി വന്നു. മറ്റു പാമ്പുകളെ തിന്നുന്ന പാമ്പുകള്‍ സ്വന്തം വാല്‍ ഇരയുടെതാണെന്ന് തെറ്റിദ്ധരിച്ച് അവ തിന്നുമെന്നും ജന്തു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

ഇ​ന്ന​ലെ അ​യ്യ​പ്പ​ന്‍, ഇ​ന്ന് ഗ​ണ​പ​തി,നാ​ളെ കൃ​ഷ്ണ​ന്‍, മ​റ്റ​ന്നാ​ള്‍ ശി​വ​ന്‍ ! അ​വ​സാ​നം നി​ങ്ങ​ളും മി​ത്താ​ണെ​ന്ന് പ​റ​യു​മെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന്‍

ഇ​ന്ന​ലെ അ​യ്യ​പ്പ​ന്‍ മി​ത്താ​ണെ​ന്ന് പ​റ​ഞ്ഞു. ഇ​ന്ന് ഗ​ണ​പ​തി, നാ​ളെ കൃ​ഷ്ണ​ന്‍, മ​റ്റ​ന്നാ​ള്‍ ശി​വ​ന്‍, ഇ​തെ​ല്ലാം ക​ഴി​ഞ്ഞ് അ​വ​സാ​നം നി​ങ്ങ​ള്‍ മി​ത്താ​ണെ​ന്ന് പ​റ​യു​മെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന്‍. വി​നാ​യ​ക ച​തു​ര്‍​ത്ഥി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ട​ന്‍. ഹി​ന്ദു വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം അ​വ​രു​ടെ പേ​ടി​യാ​ണെ​ന്നും അ​വ​ര്‍ ഒ​ട്ടും ന​ട്ടെ​ല്ലി​ല്ലാ​ത്ത ആ​ള്‍​ക്കാ​രാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും ഉ​ണ്ണി പ​റ​ഞ്ഞു. താ​നൊ​രു വി​ശ്വാ​സി​യാ​ണ് കു​റ​ച്ച് സെ​ന്‍​സി​റ്റീ​വും ആ​ണ് താ​ന്‍ മ​ന​സ്സി​ല്‍ കൊ​ണ്ട് ന​ട​ക്കു​ന്ന ദൈ​വം ഇ​ല്ല, മി​ത്ത് ആ​ണെ​ന്നൊ​ക്കെ പ​റ​യു​മ്പോ​ള്‍ ആ​ര്‍​ക്കും ഒ​രു വി​ഷ​മ​വു​മി​ല്ല. ഉ​ണ്ണി പ​റ​യു​ന്നു. താ​ന്‍ അ​ട​ക്ക​മു​ള്ള ഹി​ന്ദു വി​ശ്വാ​സി​ക​ളു​ടെ പ്ര​ശ്ന​മെ​ന്താ​ണെ​ന്ന് വെ​ച്ചാ​ല്‍ ന​മു​ക്കി​തൊ​ക്കെ ഒ​കെ ആ​ണ്. ഈ ​സ​മൂ​ഹ​ത്തി​ല്‍ ന​മ്മു​ടെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് നി​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും ഉ​ണ്ണി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ആ​ര്‍​ക്കും എ​ന്ത് അ​ഭി​പ്രാ​യ​വും പ​റ​യാം. പ​ക്ഷേ ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ഇ​ത് പ​റ​യു​ന്ന​ത്, ആ​രാ​ണി​തൊ​ക്കെ കേ​ട്ടി​രി​ക്കു​ന്ന​ത്…

Read More

ബ​ല്ലാ​ത്ത ധൈ​ര്യം ത​ന്നെ അ​ന​ക്ക് ! ചു​ട്ടു​പ​ഴു​ത്ത തീ​ക്ക​ന​ലി​ലൂ​ടെ ന​ഗ്ന​പാ​ദ​നാ​യി ന​ട​ന്ന് ബം​ഗ്ലാ​ദേ​ശ് താ​രം; ഇ​തി​നു പി​ന്നി​ലെ കാ​ര്യം

വ​രാ​ന്‍ പോ​കു​ന്ന ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നാ​യി ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ടീ​മു​ക​ളെ​ല്ലാം. അ​തി​നി​ടെ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് ബം​ഗ്ലാ​ദേ​ശ് ഓ​പ്പ​ണ​ര്‍ മു​ഹ​മ്മ​ദ് ന​യിം ഷെ​യ്ഖി​ന്റെ വ്യ​ത്യ​സ്ഥ​മാ​യ പ​രി​ശീ​ല​നം. മ​നോ​ധൈ​ര്യം ഉ​റ​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി താ​രം തീ ​ക​ന​ലി​ല്‍ ന​ട​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ന്ന​ത്. ഒ​രു ടെ​സ്റ്റും നാ​ല് ഏ​ക​ദി​ന​ങ്ങ​ളും 35 ടി20 ​മ​ത്സ​ര​ങ്ങ​ളും ബം​ഗ്ലാ​ദേ​ശി​നാ​യി ക​ളി​ച്ച താ​ര​മാ​ണ് മു​ഹ​മ്മ​ദ് ന​യിം. ഏ​ഷ്യാ ക​പ്പി​നു മു​ന്നേ​ടി​യാ​യാ​ണ് താ​ര​ത്തി​ന്റെ മൈ​ന്‍​ഡ് ട്രെ​യി​നി​ങ്. ഈ ​ട്രെ​യി​നി​ങ്ങി​ന്റെ ഭാ​ഗ​മാ​യി താ​രം ചു​ട്ടു പൊ​ള്ളു​ന്ന തീ ​ക​ന​ലി​ലൂ​ടെ ന​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. മൈ​ന്‍​ഡ് ട്രെ​യി​ന​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്റെ പ​രീ​ക്ഷ​ണം. ദീ​ര്‍​ഘ ശ്വാ​സ​മെ​ടു​ത്ത് താ​രം ക​ന​ലി​ലൂ​ടെ അ​നാ​യാ​സം ന​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ഒ​രു ബ​ക്ക​റ്റി​ല്‍ വെ​ള്ളം നി​റ​ച്ചു വ​ച്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ഈ ​മാ​സം 30 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 17 വ​രെ​യാ​ണ് ഏ​ഷ്യാ ക​പ്പ് പോ​രാ​ട്ട​ങ്ങ​ള്‍. പാ​കി​സ്ഥാ​നും ശ്രീ​ല​ങ്ക​യു​മാ​ണ് വേ​ദി​ക​ള്‍. ഷാ​ക്കി​ബ് അ​ല്‍…

Read More

വെറും രണ്ടിഞ്ച് വലിപ്പം, വിഷബാധയേറ്റാല്‍ തല്‍ക്ഷണം മരണം; ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഈ തവള

ലോകത്തിലെ ഏറ്റവും അപകടകാരിയായ വിഷമുള്ള ജീവിയുടെ നീളം രണ്ടിഞ്ച് മാത്രമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? വലിപ്പത്തില്‍ ചെറുതാണെങ്കിലും പത്ത്‌പേരെ കൊല്ലാന്‍ ആവശ്യമായ വിഷം ഇവയുടെ ശരീരത്തില്‍ അടങ്ങിയിട്ടുണ്ട്. ഗോള്‍ഡന്‍ പോയിസണ്‍ ഡാര്‍ട്ട് എന്ന തവളയാണ് ഈ അപകടകാരി. വിഷത്തവളകളുടെ ഏറ്റവും വലിയ ഇനങ്ങളിലൊന്നാണ് ഗോള്‍ഡന്‍ പോയിസണ്‍ ഡാര്‍ട്ട് തവള. ഈ വിഷത്തവള അതിന്‍റെ ചര്‍മ്മത്തിലൂടെ നേരിട്ടാണ് വിഷം സ്രവിക്കുന്നത്. ശരീരത്തില്‍ ഈ വിഷം പ്രവേശിച്ച് കഴിഞ്ഞാല്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ഹൃദയത്തെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന കാര്‍ഡിയോ, ന്യൂറോടോക്‌സിനാണ് ഇതിന്‍റെ വിഷം. ഇവയെ സ്പര്‍ശിക്കുന്നത് പോലും അപകടകരമാണ്. വിഷബാധയേറ്റ് കഴിഞ്ഞാല്‍ ഉടന്‍തന്നെ പക്ഷാഘാതം ഉണ്ടായി പത്തു മിനിറ്റിനുള്ളില്‍ മരണം സംഭവിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. മഴക്കാടുകളുടെ നാശം കാരണം ഇവയുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മൃഗങ്ങളെ വേട്ടയാടുന്നതിനും മറ്റ് മനുഷ്യരില്‍ നിന്നുള്ള സംരക്ഷണത്തിനുമായി ഈ തവളകളുടെ വിഷം തെക്കേ…

Read More

രക്ഷിച്ചത് 5600 പാമ്പുകളെ, കടിയേറ്റത് 10 തവണ ; അവിശ്വസനീയം ഈ 28കാരന്‍റെ ജീവിതം

വിഷപാമ്പുകളെ പേടി ഇല്ലാത്തവരായി ആരാണ് ഉള്ളത്. എന്നാല്‍ ഇഴജന്തുക്കളെ രക്ഷിക്കുക എന്നത് ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ പവന്‍ ജോഗ്പാലിന് നിസാര കാര്യമാണ്. ഇതുവരെ 5600 പാമ്പുകളെയാണ് ഈ 28കാരന്‍ രക്ഷിച്ചിരിക്കുന്നത്. ഇതിനിടയില്‍ പത്ത് തവണ ഇയാള്‍ക്ക് പാമ്പ് കടിയേറ്റിട്ടുണ്ട്. അവസാനമായി ഇയാള്‍ പാമ്പിനെ പിടികൂടുന്നത് സ്വാതന്ത്ര്യ ദിനത്തിന്‍റെ അന്നാണ്. ചടങ്ങുകളുടെ ഭാഗമായി മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന വേദിയ്ക്ക് സമീപത്തുള്ള തുറസായ സ്ഥലത്ത് നിന്നാണ് മൂര്‍ഖനെ പിടികൂടിയത്. വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായപ്പോള്‍ മരങ്ങളില്‍ അഭയം പ്രാപിച്ച നിരവധി പാമ്പുകളെയാണ് ജോഗ്പാല്‍ രക്ഷപ്പെടുത്തിയത്. പതിനേഴാം വയസില്‍ തന്‍റെ ഗ്രാമത്തിലെ വീട്ടില്‍ പാമ്പ് കയറി. ഓടികൂടിയ അയല്‍വാസികളും മറ്റ് ആളുകളും കൂടി അതിനെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ ഉപദ്രവിക്കരുതെന്ന് ജോഗ്പാല്‍ പറഞ്ഞു. പാമ്പിനെ രക്ഷിക്കാന്‍ ജോഗ്പാൽ ശ്രമിച്ചെങ്കിലും ആരോ പാമ്പിനെ അടിച്ചുകൊന്നു. അതിന്‌ശേഷം ഇയാൾ ഡിസ്‌കവറി ചാനല്‍…

Read More

വാഷിംഗ്ടണ്‍ സ്മാരകത്തിന് മുന്നില്‍ ഭരതനാട്യം അവതരിപ്പിച്ച് യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തി നൃത്തം അഭ്യസിക്കുന്നവര്‍ ധാരാളമാണ്. അതോടൊപ്പം വിദേശത്തേക്കുപോകുന്ന ഇന്ത്യക്കാര്‍ തങ്ങളുടെ കഴിവിനെ അവിടെവച്ചും പരിപോഷിപ്പിക്കാന്‍ ശ്രമിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. യുഎസ്എയിലെ വാഷിംഗ്ടണ്‍ സ്മാരകത്തിന് മുന്നില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തമായ ഭരതനാട്യമാണ് യുവതി അവതരിപ്പിക്കുന്നത്. സ്വാതി ജയശങ്കര്‍ എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭരതനാട്യ നര്‍ത്തകിയായ സ്വാതി ഇത്തരത്തിലുള്ള നൃത്ത വീഡിയോകള്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇതിന് മുമ്പും പങ്ക് വെച്ചിട്ടുണ്ട്. ഏഴേ മുക്കാല്‍ ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

Read More

എന്താണ് അമ്മ ഈ കാണിക്കുന്നത്? സോഷ്യൽ മീഡിയയിൽ വൈറലായി എഗ് ക്രാക്ക് ചലഞ്ച്

സമൂഹമാധ്യമങ്ങളില്‍ നിരവധി ചലഞ്ചുകള്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചലഞ്ചുകളൊക്കെ ആളുകള്‍ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും അവയൊക്കെ വൈറലാവുകയും ചെയ്യുന്നത് സാധാരണമാണ്. ഇങ്ങനെ സമീപകാലത്ത് ആളുകള്‍ ഏറ്റെടുത്ത ഒരു ചലഞ്ചായിരുന്നു എഗ് ക്രാക്ക് ചലഞ്ച്. ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാല്‍  മാതാപിതാക്കള്‍ കുട്ടികളുടെ കൂടെ ബേക്ക് ചെയ്യുമ്പോൾ ചേരുവയായി എടുക്കുന്ന മുട്ട മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ നെറ്റിയിലിടിച്ച് പൊട്ടിക്കണം. ഇതുവരെയുള്ള സംഭവങ്ങള്‍ എല്ലാ വീഡിയോയിലും ഒരുപോലെയാണ്. എന്നാല്‍ ഇതിനുശേഷം നടക്കുന്ന കാര്യങ്ങളില്‍ കുറച്ച് വ്യത്യാസമുണ്ട്. നെറ്റിയിൽ തട്ടി മുട്ട പൊട്ടിക്കുമ്പോൾ ചില കുട്ടികള്‍ ചിരിക്കുകയാണെങ്കില്‍ മറ്റ് ചില കുട്ടികള്‍ പിണങ്ങി പോകുകയാണ് ചെയ്യുന്നത്. ചില വീഡിയോയിൽ കുട്ടികൾ കരയുകയും മറ്റ് ചിലര്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നില്‍ക്കുകയും ചെയ്യുന്നു. ചലഞ്ച് ചെയ്യുമ്പോള്‍ കുട്ടികളുടെ മുഖത്തുണ്ടാകുന്ന ഭാവവ്യത്യസങ്ങളാണ് ഈ ചലഞ്ചിന്‍റെ പ്രത്യേകത. ടിക് ടോകിൽ തരംഗമായ ഈ ചലഞ്ചിപ്പോൾ ട്വി‍റ്ററിലും…

Read More

കുറച്ച് സമാധാനമാണ് ആവശ്യം ! വാരാന്ത്യങ്ങളില്‍ ആഡംബര ഹോട്ടലുകളിലേക്ക് ചൈനീസ് യുവാക്കള്‍ പോകാൻ കാരണമിങ്ങനെ..

ചൈനയിലെ യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിച്ചുവരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി അവര്‍ കണ്ട്പിടിച്ച മാര്‍ഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മാനസികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളെ മറികിടക്കാന്‍ ചൈനയിലെ യുവാക്കള്‍ താത്കാലിക പങ്കാളികളെ കണ്ടെത്തുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ വാരാന്ത്യങ്ങളില്‍ ഹോട്ടലിലേക്ക് പോകുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്യാപ്പ് ഡേയ്‌സ് എന്നാണ് ഇതിനെ പറയുന്നത്. ജീവിതത്തിലെ തിരക്കുകളില്‍ നിന്ന് അല്പസമയം വിശ്രമിക്കുവാനും വാരാന്ത്യങ്ങളില്‍ ആഡംബര ഹോട്ടലുകളിലുകളില്‍ സമയം ചെലവഴിക്കുകയും ചെയ്യുന്ന രീതിയാണിത്. ചൈനയിലെ ചെറുപ്പക്കാരില്‍ അധികവും മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. കുടുംബ പ്രശ്‌നങ്ങള്‍, ജോലി സ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് ഇപ്പോൾ ഗ്യാപ്പ് ഡെയ്‌സ് പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്.

Read More

എന്നാലും എന്തൊരു സ്‌നേഹമാണിത്! സിംഹവും മനുഷ്യനും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്‍റെ വീഡിയോ വൈറൽ…

അടച്ചിട്ടിരിക്കുന്ന കൂട്ടില്‍ കിടക്കുന്ന ഒരു സിംഹത്തെ പോലും പേടിയോടെ കാണുന്നവരാണ് നമ്മള്‍.ഒരു മനുഷ്യനെ കൈയില്‍ കിട്ടിയാല്‍ എന്താകും സിംഹം ചെയ്യുക എന്നാലോചിക്കുന്പോഴേ ആധിയേറും. എന്നാൽ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നൊരു വീഡിയോയില്‍ വ്യത്യസ്തമായൊരു കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.  സിംഹം  ഓടിവന്ന് ഒരു മനുഷ്യനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയില്‍ കാണാൻ കഴിയുന്നത്. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ ഇങ്ങനെ ചാടി കെട്ടിപ്പിടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരും സിംഹം ഇങ്ങനെ ചെയ്യുന്നത് വലിയ അത്ഭുതമാണ്. കെട്ടിപ്പിടിക്കുവാനായി കൈകള്‍ നീട്ടി നില്‍ക്കുന്ന ആളുടെ അടുത്തേക്ക് ഓടിയെത്തി സിംഹം അയാളെ ആലിംഗനം ചെയ്യുകയാണ്. തുടര്‍ന്ന് രണ്ടുപേരും താഴേക്ക് വീഴുകയാണ്. വീഴുന്ന സമയത്തും രണ്ട്‌പേരും പിടിവിട്ടിട്ടില്ല. ആഫ്രിക്കന്‍ ആനിമല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് അപൂർവ്വമായ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക  

Read More

സാഹസികമാണ് ഈ യാത്ര…. നൂറുകണക്കിന് മുതലകള്‍ക്കിടയിലൂടെ പോകുന്ന ബോട്ട്, വൈറലായ് വീഡിയോ

സാഹസിക യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. അത്തരത്തില്‍ സാഹസികത നിറഞ്ഞ ഒരു യാത്രയുടെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാകുന്നത്. സിസിടിവി ഇഡിയറ്റ് എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയുടെ ആരംഭത്തില്‍ നദിയിലൂടെ ഒരു ബോട്ട് പോകുന്നതാണ് കാണിക്കുന്നത്. ഇതില്‍ എന്താണിത്ര സാഹസികത എന്നല്ലേ. എന്നാല്‍ നൂറുകണക്കിന് മുതലകളുള്ള നദിയിലൂടെയാണ് ഈ ബോട്ട് സഞ്ചരിക്കുന്നത്. ശക്തരും അപകടകാരികളുമായ മുതലകള്‍ തിങ്ങിനില്‍ക്കുന്ന നദിയാണിത്. മനുഷ്യനു മാത്രമല്ല മറ്റ് മൃഗങ്ങള്‍ക്കും ഇവയെ പേടിയാണ്. സംഭവം നടക്കുന്ന സ്ഥലം വ്യക്തമല്ലെങ്കിലും 39 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ കാണുമ്പോള്‍ തന്നെ ഭയന്നുപോകും. ബോട്ട് നദിയിലൂടെ നീങ്ങുന്നതിനനുസരിച്ച് നിരവധി മുതലകളാണ് വേഗത്തില്‍ നദീതീരത്തേക്ക് കയറുന്നത്. നദിയുടെ ചിലഭാഗത്ത് വെള്ളം കാണാന്‍ പറ്റാത്തവിധം മുതലകളുമുണ്ട്. A terrifying boat pass through a river pic.twitter.com/PZVx55wHWM — Pepe Meme (@pepe_fgm) August…

Read More