എന്നാലും ഇത് എന്തൊരു അത്ഭുതം! സോഷ്യല്‍ മീഡിയയില്‍ വൈറലായ് മനുഷ്യമുഖമുള്ള നായ

മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളിലൊന്നാണ് നായ. സോഷ്യല്‍ മീഡിയയില്‍ നായ്ക്കള്‍ക്കായി പ്രത്യേകം പേജുകള്‍വരെ ഉണ്ട്. നായ്ക്കളുടെ പലതരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ആദ്യമായായിരിക്കും കേൾക്കുന്നത്. മനുഷ്യന്‍റെ മുഖത്തോട് വളരെയധികം സാദൃശ്യം തോന്നുന്ന ഒരു നായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രം വൈറലായതോടെ നിരവധിപേരാണ് ഈ സാദൃശ്യത്തെക്കുറിച്ച് കമന്‍റുമായി എത്തിയിരിക്കുന്നത്. മറ്റ് ചിലര്‍ നായയക്ക് തങ്ങള്‍ക്ക് പരിചയമുള്ള പലരുടെയും മുഖവുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞും രംഗത്തെത്തി. ചിലര്‍ നായയക്ക് മനുഷ്യന്‍റെ മുഖഖമാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലര്‍ മനുഷ്യന്‍റെത് പോലെയാണ് നായയുടെ കണ്ണുകളെന്നും പറഞ്ഞു. സെലിബ്രിറ്റികളുമായും നായയുടെ മുഖത്തെ താരതമ്യപ്പെടുത്തിയവരുമുണ്ട്. ഡെസ്ജാര്‍ഡിന്‍സ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ നായ. യോഗി എന്നാണ് ഈ നായയുടെ പേര്. തന്‍റെ നായയ്ക്ക് ചിത്രത്തില്‍ ഇത്തരത്തില്‍ മനുഷ്യന്‍റെ മുഖ സാദൃശ്യം വന്നത് തികച്ചും യാദൃച്ഛികമാകാമെന്നും മറ്റ് നായ്ക്കുട്ടികളെയും…

Read More

25 കോ​ടി വി​ല വ​രു​ന്ന കിം​ഗ് ഫി​ഷ​ര്‍ ബി​യ​ര്‍ പി​ടി​ച്ചെ​ടു​ത്തു ! ന​ശി​പ്പി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച് എ​ക്‌​സൈ​സ് വ​കു​പ്പ്

ക​ര്‍​ണാ​ട​ക​യി​ല്‍ 25 കോ​ടി രൂ​പ വി​ല വ​രു​ന്ന കി​ങ്ഫി​ഷ​ര്‍ ബി​യ​ര്‍ എ​ക്സൈ​സ് വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. കെ​മി​ക്ക​ല്‍ ടെ​സ്റ്റി​ല്‍ പ്ര​ശ്ന​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബി​യ​ര്‍ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ബി​യ​റു​ക​ള്‍ ന​ശി​പ്പി​ച്ചു ക​ള​യാ​ന്‍ എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. മൈ​സൂ​രു ജി​ല്ല​യി​ലെ ന​ന​ഞ്ച​ന്‍​ഗു​ഡി​യി​ലെ യു​ണൈ​റ്റ​ഡ് ബ്രൂ​വ​റീ​സി​ല്‍ നി​ര്‍​മ്മി​ച്ച കി​ങ് ഫി​ഷ​ര്‍ ബി​യ​റി​ന്റെ സ്ട്രോ​ങ്, അ​ള്‍​ട്രാ ബ്രാ​ന്‍​ഡു​ക​ളു​ടെ 7സി, 7​ഇ ബാ​ച്ചു​ക​ളി​ലെ ബി​യ​റു​ക​ളാ​ണ് ന​ശി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ല്‍, ബി​യ​ര്‍ മ​നു​ഷ്യ ഉ​പ​യോ​ഗ​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്ന് ഇ​ന്‍ ഹൗ​സ് കെ​മി​സ്റ്റ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ബി​യ​ര്‍ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കാ​ന്‍ എ​ക്സൈ​സ് വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​ത്. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ല്‍ യു​ണൈ​റ്റ​ഡ് ബ്രൂ​വ​റീ​സ് പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

Read More

പാ​ക് സ്വാ​ത​ന്ത്ര്യ​ദി​നം ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ! രണ്ട് കോളജ് വിദ്യാർഥികൾ അ​റ​സ്റ്റി​ൽ

മും​ബൈ: പാ​ക്കി​സ്ഥാ​ന്‍റെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച ര​ണ്ട് കൗ​മാ​ര​ക്കാ​ർ മും​ബൈ​യി​ൽ‌ അ​റ​സ്റ്റി​ൽ. കൊ​ളാ​ബ​യി​ൽ​നി​ന്നു​ള്ള 19 വ​യ​സു​കാ​രാ​യ ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ക് പ​താ​ക​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തെ​ന്നാ​ണ് ഇ​വ​ർ​ക്കെ​തി​രാ​യ കു​റ്റം. യു​വ ബി​സി​ന​സു​കാ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് (എ​ടി​എ​സ്) ആ​ണു വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​കൂ​ടി​യ​ത്. രാ​ജ്യ​ത്തെ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ഗൂ​ഡ​ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചെ​ന്നാ​ണു വി​ദ്യാ​ർ‌​ഥി​ക​ൾ​ക്കെ​തി​രാ​യ ആ​രോ​പ​ണം. 151-ാം വ​കു​പ്പു പ്ര​കാ​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ടി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

കാ​മു​ക​നെ കൊ​ന്നു ക​നാ​ലി​ൽ ത​ള്ളി ! കാ​മു​കിയും സഹോദരനും പിതാവു​മ​ട​ക്കം എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: മ​ക​ളെ പ്ര​ണ​യി​ച്ച യു​വാ​വി​നെ വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ച്ഛ​ൻ വ​ക​വ​രു​ത്തി ക​നാ​ലി​ൽ ത​ള്ളി. സം​ഭ​വ​ത്തി​ൽ അ​ച്ഛ​നും മ​ക​നും മ​ക​ളു​മ​ട​ക്കം എ​ട്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ഞ്ചാ​വൂ​ർ തി​രു​മ​ലൈ സ​മു​ദ്രം സ്വ​ദേ​ശി ശ​ക്തി​വേ​ലാ​ണ് (23) കൊ​ല്ല​പ്പെ​ട്ട​ത്. അ​യ്യാ​സാ​മി​പ്പ​ട്ടി സ്വ​ദേ​ശി ബാ​ല​ഗു​രു, മ​ക​ൾ ദേ​വി​ക, മ​ക​ൻ ദു​രൈ​മു​രു​ക‍​ൻ എ​ന്നി​വ​രെ​യും അ​ഞ്ചു വാ​ട​ക കൊ​ല​യാ​ളി​ക​ളെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​ക്തി​വേ​ലും ദേ​വി​ക​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും ഒ​രേ സ​മു​ദാ​യ​ക്കാ​രാ​യി​രു​ന്നെ​ങ്കി​ലും ദേ​വി​ക​യു​ടെ പി​താ​വാ​യ ബാ​ല​ഗു​രു പ്ര​ണ​യ​ത്തെ എ​തി​ർ​ക്കു​ക​യും ശ​ക്തി​വേ​ലി​നെ കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ടു​ക​യു​മാ​യി​രു​ന്നു. ഭൂ​മി​യി​ട​പാ​ട് സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കാ​നെ​ന്ന വ്യാ​ജേ​ന ശ​ക്തി​വേ​ലി​നെ കൃ​ഷി​യി​ട​ത്തി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശ​ക്തി​വേ​ലി​ന്‍റെ മൃ​ത​ദേ​ഹ​വും ഇ​യാ​ൾ വ​ന്ന വാ​ഹ​ന​വും പ്ര​തി​ക​ൾ സ​മീ​പ​ത്തെ ക​നാ​ലി​ൽ ത​ള്ളി. മ​ക​ൾ ദേ​വി​ക​യും മ​ക​ൻ ദു​രൈ​മു​രു​ക​നും ഇ​തി​നു കൂ​ട്ടു​നി​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

അടിവസ്ത്രത്തിൽ ബാൽക്കണി വഴി തൂങ്ങിയിറങ്ങി മ​ക​ളു​ടെ കാ​മു​ക​ൻ ! ചൂ​ലു​കൊ​ണ്ട​ടി​ച്ച് അ​മ്മ; വീഡിയോ വൈറൽ

കാ​മു​കി​യെ കാ​ണാ​ൻ ഫ്ളാ​റ്റി​ലെ​ത്തി​യ യു​വാ​വ് വീ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ​പ്പെ​ട്ട​തോ​ടെ ബാ​ൽ​ക്ക​ണി​യി​ലൂ​ടെ തു​ണി​കെ​ട്ടി തൂ​ങ്ങി ഇ​റ​ങ്ങി. ഇ​തി​നി​ടെ കാ​മു​കി​യു​ടെ അ​മ്മ അ​വ​നെ ചൂ​ലു​കൊ​ണ്ട് പൊ​തി​രേ ത​ല്ലി. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. @Enezator ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ 4.7 മി​ല്ല്യ​ൺ ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. വീ​ഡി​യോ​യി​ൽ കാ​മു​ക​ൻ ബാ​ൽ‌​ക്ക​ണി​യി​ലൂ​ടെ തൂ​ങ്ങി​യി​റ​ങ്ങു​ന്ന​ത് കാ​ണാം. മ​റ്റൊ​രാ​ൾ യു​വാ​വി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാ​ധി​ക്കു​ന്നി​ല്ല. അ​തി​നി​ടെ കാ​മു​കി ഇ​ട​യ്ക്ക് വ​ന്ന് കാ​മു​ക​ൻ ര​ക്ഷ​പ്പെ​ട്ടോ എ​ന്നു നോ​ക്കു​ന്നു​മു​ണ്ട്. തു​ണി​യി​ൽ തൂ​ങ്ങി അ​ടു​ത്ത നി​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണു കാ​മു​കി​യു​ടെ അ​മ്മ അ​വ​നെ ചൂ​ലു​കൊ​ണ്ട് ത​ല്ലു​ന്ന​ത്.അ​ടി​വ​സ്ത്രം മാ​ത്ര​മാ​ണ് കാ​മു​ക​ൻ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ത​ല്ല് കു​റെ കൊ​ണ്ടെ​ങ്കി​ലും ഒ​ടു​വി​ൽ യു​വാ​വ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ഹൈ​ദ​ര​ബാ​ദി​ൽ കാ​മു​കി​ക്ക് പാ​തി​രാ​ത്രി പി​സ​യു​മാ​യി എ​ത്തി​യ 20 കാ​ര​ൻ മൂ​ന്നാം നി​ല​യി​ൽ​നി​ന്നു വീ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചി​രു​ന്നു.  

Read More

ക​ളി​ക്കി​ടെ കണ്ടെത്തിയത് 1,800 വർഷം പഴക്കമുള്ള വെ​ള്ളി​നാ​ണ​യം

ബെ​ർ​ലി​ൻ: ജ​ര്‍​മ​നി​യി​ലെ എ​ട്ടു​വ​യ​സു​കാ​ര​നാ​യ ജാ​ര്‍​ണെ എ​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക്ക് മ​ണ്ണി​ൽ ക​ളി​ക്ക​വേ ഒ​രു വെ​ള്ളി​നാ​ണ​യം കി​ട്ടി. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ആ ​നാ​ണ​യ​ത്തി​ന്‍റെ ച​രി​ത്ര​മ​റി​ഞ്ഞ​വ​ർ അ​ദ്ഭു​ത​പ്പെ​ട്ടു. ര​ണ്ടാം നൂ​റ്റാ​ണ്ടി​ല്‍ ഉ​പ​യോ​ഗ​ത്തി​ലി​രു​ന്ന പു​രാ​ത​ന റോ​മ​ന്‍ ഡെ​നാ​റി​യ​സ് നാ​ണ​യം ആ​യി​രു​ന്നു അ​ത്. 1,800 വ​ര്‍​ഷ​ത്തെ പ​ഴ​ക്കം! പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ ഉ​ട ഹാ​ലെ​യാ​ണ് നാ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ കാ​ല​ത്തു നി​ര്‍​മി​ക്ക​പ്പെ​ട്ട​തി​നാ​ല്‍ വ​ള​രെ​ചെ​റി​യ അ​ള​വി​ലു​ള്ള വെ​ള്ളി​മാ​ത്ര​മാ​ണ് നാ​ണ​യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. നാ​ണ​യ​ത്തി​ന്‍റെ ഭാ​രം ഒ​രു ഔ​ണ്‍​സി​ല്‍ താ​ഴെ മാ​ത്രം. എ​ഡി 161 മു​ത​ല്‍ എ​ഡി 180 വ​രെ റോ​മാ സാ​മ്രാ​ജ്യം ഭ​രി​ച്ചി​രു​ന്ന മാ​ര്‍​ക്ക​സ് ഔ​റേ​ലി​യ​സ് ച​ക്ര​വ​ര്‍​ത്തി​യു​ടെ കാ​ല​ത്താ​ണു പു​തു​താ​യി ക​ണ്ടെ​ത്തി​യ നാ​ണ​യം നി​ര്‍​മി​ച്ച​ത്. നാ​ണ​യം ക​ണ്ടെ​ത്തി​യ ജ​ര്‍​മ​നി​യു​ടെ പ്ര​ദേ​ശം റോ​മ​ൻ സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ക​ണ്ടെ​ത്ത​ല്‍ അ​സാ​ധാ​ര​ണ​മാ​ണ്. ബാ​ര്‍​ട്ട​ര്‍ സ​മ്പ്ര​ദാ​യ​പ്ര​കാ​ര​മോ, കൂ​ലി​പ്പ​ട​യാ​ളി​ക​ള്‍​ക്കു​ള്ള പ​ണ​മോ ആ​യി നാ​ണ​യ​ങ്ങ​ള്‍ റോ​മാ സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക്ക​പ്പു​റ​ത്തേ​ക്കു വ​ന്നി​രി​ക്കാ​മെ​ന്നാ​ണ്…

Read More

ച​ന്ദ്ര​യാ​ൻ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ന് 100 കി​ലോ​മീ​റ്റ​ർ അ​ടു​ത്ത്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ -3 ബ​ഹി​രാ​കാ​ശ പേ​ട​കം ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ന് 100 കി​ലോ​മീ​റ്റ​ർ അ​ടു​ത്താ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പേ​ട​ക​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തെ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ൽ ഇ​ന്ന​ലെ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഇ​നി ലാ​ൻ​ഡ​റും റോ​വ​റും ഉ​ൾ​പ്പെ​ടു​ന്ന ലാ​ൻ​ഡ​ർ മൊ​ഡ്യൂ​ളി​നെ പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​ണു ന​ട​ക്കാ​നു​ള്ള​ത്. അ​ത് ഇ​ന്നു പൂ​ർ​ത്തി​യാ​ക്കും. ജൂ​ലൈ 14ന് ​വി​ക്ഷേ​പി​ച്ച ച​ന്ദ്ര​യാ​ൻ-3 അ​ഞ്ചി​നാ​ണ് ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന് 6, 9, 14 തീ​യ​തി​ക​ളി​ൽ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്തി. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ മേ​ഖ​ല​യി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് 23 നു ​ശ്ര​മി​ക്കു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ലാ​ൻ​ഡ​റി​ന്‍റെ വേ​ഗം 30 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​നി​ന്ന് ലാ​ൻ​ഡിം​ഗി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ഭാ​ഗ​മെ​ന്നും ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തെ തി​ര​ശ്ചീ​ന​ത്തി​ൽ​നി​ന്ന് ലം​ബ​ദി​ശ​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​നി ഏ​റ്റ​വും സ​ങ്കീ​ർ​ണ​മെ​ന്നും ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ എ​സ് സോ​മ​നാ​ഥ് പ​റ​ഞ്ഞു.

Read More

പ​ര്‍​ദ ധ​രി​ച്ചെ​ത്തി മാ​ളി​ലെ സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ വ​ച്ചു ! ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍

കൊ​ച്ചി​യി​ലെ ഷോ​പ്പിം​ഗ് മാ​ളി​ല്‍ സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച് സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. അ​റ​സ്റ്റി​ലാ​യ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ ക​രി​വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​യും ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ മു​ല്ല​ഴി​പ്പാ​റ ഹൗ​സി​ല്‍ അ​ഭി​മ​ന്യു (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി പ​ര്‍​ദ ധ​രി​ച്ചാ​ണ് ഇ​യാ​ള്‍ മാ​ളി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ല്‍ ക​ട​ന്നു​ക​യ​റി മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​മ​റ ഓ​ണ്‍ ചെ​യ്ത് ഒ​ളി​പ്പി​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു. ശു​ചി​മു​റി​യി​ലെ​ത്തി​യ സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ പ​ക​ര്‍​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​വി​ടെ പ​ര്‍​ദ​യി​ട്ട് സം​ശ​യാ​സ്പ​ദ​രീ​തി​യി​ല്‍ ചു​റ്റി​ത്തി​രി​യു​ന്ന​ത് ക​ണ്ട ഇ​യാ​ളെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍​പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പു​രു​ഷ​നാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ര്‍​ന്ന് ക​ള​മ​ശ്ശേ​രി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​ച്ചു. പോ​ലീ​സ് എ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഒ​ളി​കാ​മ​റ വെ​ച്ച വി​വ​രം ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ഫോ​ണ്‍ ക​ണ്ടെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Read More

ഇ​നി മു​ത​ല്‍ ‘വേ​ശ്യ​യും വെ​പ്പാ​ട്ടി​യും’ വേ​ണ്ട ! ലിം​ഗ വി​വേ​ച​നം വി​ല​ക്കി ശൈ​ലീ പു​സ്ത​കം പു​റ​ത്തി​റ​ക്കി സു​പ്രീം കോ​ട​തി

കോ​ട​തി വി​ധി​ക​ളി​ല്‍ ലിം​ഗ വി​വേ​ച​ന​മു​ള്ള പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നൊ​രു​ങ്ങി സു​പ്രീം​കോ​ട​തി. ഇ​തി​നാ​യി പു​തി​യ ശൈ​ലീ പു​സ്ത​കം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. വേ​ശ്യ, വെ​പ്പാ​ട്ടി തു​ട​ങ്ങി​യ 40 വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു. ചീ​ഫ് ജ​സ്റ്റി​സ് ഡി​വൈ ച​ന്ദ്ര​ചൂ​ഡ് ആ​ണ് പു​സ്ത​കം പു​റ​ത്തി​റ​ക്കി​യ​ത്. മു​ന്‍​പ് കോ​ട​തി വി​ധി​ക​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ക്കു​ക​ളാ​ണ് ഇ​വ​യെ​ന്നും എ​ന്നാ​ല്‍ ഇ​നി​യും അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഔ​ചി​ത്യ​രാ​ഹി​ത്യ​മാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു. പ​ഴ​യ വി​ധി​ക​ളെ വി​മ​ര്‍​ശി​ക്കു​ക​യ​ല്ല ശൈ​ലീ​പു​സ്ത​കം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ലിം​ഗ വി​വേ​ച​നം അ​റി​യാ​തെ എ​ല്ലാ​യി​ട​ത്തും നി​ല​നി​ന്നി​രു​ന്നു​വെ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​ണ് അ​തെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ചൂ​ണ്ടി​ക്കാ​ട്ടി. വി​ധി ശ​രി​യാ​ണെ​ങ്കി​ല്‍​ക്കൂ​ടി അ​തു പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഭാ​ഷ​യി​ല്‍ വി​വേ​ച​നം ക​ട​ന്നു​കൂ​ടാ​മെ​ന്ന് ശൈ​ലീ പു​സ്ത​കം പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ഭാ​ഷാ​പ്ര​യോ​ഗം വ്യ​ക്തി​ക​ളു​ടെ അ​ന്ത​സ്സി​നെ ഇ​ടി​ച്ചു​താ​ഴ്ത്തു​മെ​ന്നും ശൈ​ലീ പു​സ്ത​കം ചൂ​ണ്ടി​ക്കാ​ട്ടി. വേ​ശ്യ, അ​വി​ഹി​ത ബ​ന്ധം, വെ​പ്പാ​ട്ടി, ബാ​ല വേ​ശ്യ, നി​ര്‍​ബ​ന്ധി​ത ബ​ലാ​ത്സം​ഗം, വീ​ട്ട​മ്മ, സ്ത്രൈ​ണ​മാ​യ, ലിം​ഗ മാ​റ്റം തു​ട​ങ്ങി​യ വാ​ക്കു​ക​ളി​ല്‍…

Read More

ചി​ക്ക​ന്‍ ക​റി​യ്ക്ക് വ്യ​ത്യ​സ്ത​മാ​യ ടേ​സ്റ്റ് വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ള്‍ ക​ണ്ട​ത് ച​ത്ത എ​ലി​ക്കു​ഞ്ഞി​നെ ! റ​സ്റ്റ​റ​ന്റ് മാ​നേ​ജ​ര്‍​ക്കും ഷെ​ഫി​നു​മെ​തി​രേ കേ​സ്

ചി​ക്ക​ന്‍​ക​റി​യി​ല്‍ നി​ന്ന് ച​ത്ത എ​ലി​ക്കു​ഞ്ഞി​നെ കി​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് റ​സ്റ്റ​റ​ന്റ് മാ​നേ​ജ​ര്‍​ക്കും ഷെ​ഫി​നു​മെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. മും​ബൈ​യി​ലെ റ​സ്റ്റ​റ​ന്റി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ അ​നു​രാ​ഗ് സിം​ഗി​നും കൂ​ട്ടു​കാ​ര​നു​മാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ബാ​ന്ദ്ര​യി​ല്‍ പ​ഞ്ചാ​ബി ഭ​ക്ഷ​ണം കി​ട്ടു​ന്ന റ​സ്റ്റ​റ​ന്റി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഇ​രു​വ​രും ക​യ​റി​യ​ത്. ഒ​രു ചി​ക്ക​ന്‍ ക​റി​യും ഒ​രു മ​ട്ട​ണ്‍ ക​റി​യും ഓ​ര്‍​ഡ​ര്‍ ചെ​യ്തു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ചി​ക്ക​ന്‍ ക​റി​യി​ല്‍ എ​ലി​ക്കു​ഞ്ഞ് കി​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. മാ​നേ​ജ​രോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും വ്യ​ക്ത​മാ​യി മ​റു​പ​ടി ന​ല്‍​കി​യി​ല്ല. തു​ട​ര്‍​ന്ന് ഇ​രു​വ​രും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. റ​സ്റ്റ​റ​ന്റ് മാ​നേ​ജ​ര്‍​ക്കും ഷെ​ഫി​നു​മെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ച് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചി​ക്ക​ന്‍ ക​റി​യി​ല്‍ നി​ന്ന് ഒ​രു ക​ഷ​ണം എ​ടു​ത്ത് ക​ഴി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ടേ​സ്റ്റ് വ്യ​ത്യാ​സം തോ​ന്നി. തു​ട​ര്‍​ന്ന് സൂ​ക്ഷി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് എ​ലി​ക്കു​ഞ്ഞ് ആ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. മാ​നേ​ജ​റോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ഇ​രു​വ​രും ചേ​ര്‍​ന്ന് ദൃ​ശ്യ​ങ്ങ​ള്‍…

Read More