മനുഷ്യൻ ആരോഗ്യകാര്യങ്ങളിലും സൗന്ദര്യം നിലനിർത്തുന്ന കാര്യങ്ങളിലുമൊക്കെ അത്യധികം ശ്രദ്ധ ചെലുത്തുന്നവരാണ്. ശാസ്ത്രീയമല്ലാത്ത ഡയറ്റ് പിന്തുടരുന്ന അനേകം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. തൻമൂലം പണി വാങ്ങിക്കൂട്ടിയ ആളുകളും കുറവല്ല. എന്നും ഓരോ വൈവിധ്യ ഡയറ്റും വണ്ണം കുറയ്ക്കുന്ന ടിപ്പുമായി സോഷ്യൽ മീഡിയയിൽ ആളുകൾ എത്താറുണ്ട്. അത്തരത്തിലൊരു ടിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തടിവയ്ക്കാതിരിക്കാൻ ഇനി ഭക്ഷണം കഴിക്കുന്പോൾ പ്ലാസ്റ്റിക്ക് അല്ലെങ്കിൽ ക്ലിംഗ് റാപ്പുകൾ വായിൽവച്ചശേഷം ഭക്ഷണം ചവയ്ക്കുക. ചവച്ചശേഷം അത് വിഴുങ്ങാതെ തുപ്പിക്കളയണം. അങ്ങനെ ചെയ്യുന്പോൾ ശരീരത്തിലേക്ക് അധിക കലോറി കയറുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. ഇത് ആസക്തികളെ നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് പുതിയ ഭക്ഷണ രീതിയുടെ വക്താക്കൾ അവകാശപ്പെടുന്നത്. പുതിയ രീതി പരീക്ഷിച്ച് നിരവധി ആളുകളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ വിമർശകരായി മറുഭാഗവും എത്തിയിട്ടുണ്ട്. മൈക്രോപ്ലാസ്റ്റിക് മനുഷ്യ ശരീരത്തിൽ എത്തിയാൽ ആമാശയത്തെയും കുടലിനെയും പ്രശ്നത്തിലാക്കുമെന്നാണ് വിമർശകർ…
Read MoreCategory: Today’S Special
ഭരണിക്കാവിന്റെ മുദ്ര പതിഞ്ഞ മനസ് മനസിന്റെ കാതിൽ…
‘മനസ് മനസിന്റെ കാതിൽ രഹസ്യങ്ങൾമന്ത്രിക്കും മധുവിധു രാത്രിമന്ത്രിക്കും മധുവിധു രാത്രി…’ തേൻ നിലാവിന്റെ കുളിർമ അക്ഷരാർഥത്തിൽ അനുഭവിക്കുന്നു ഭരണിക്കാവ് ശിവകുമാറും ആർ.കെ. ശേഖറും ചേർന്ന് സൃഷ്ടിച്ച മനോഹരമായ ഈ ഗാനം. 1976ൽ പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനു വേണ്ടി അന്നത്തെ യുവഗാനരചയിതാവായ ഭരണിക്കാവ് ശിവകുമാർ രചിച്ച ഗാനം കേൾക്കുമ്പോൾ അതിമധുരമായ ഒരനുഭവം തന്നെ ആണ്. എന്നാൽ ഗാനരചനയുടെ നിമിഷങ്ങൾ അത്ര സുഖകരമായിരുന്നില്ല എന്ന് പറയാം. ഭരണിക്കാവ് ശിവകുമാർ തന്നെ ഈ ഗാനസൃഷ്ടിയുടെ സമയത്ത് ഉണ്ടായ വേദനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽനിന്നു പുറത്തിറങ്ങുന്ന മലയാളം പത്രത്തിന്റെ ലേഖകനായിരുന്ന മണി.എസ്. തിരുവല്ലയോടാണ് ഗാന രചനയുടെ പിന്നിലെ കഥ ഭരണിക്കാവ് പറഞ്ഞത്. 2005-2006 കാലഘട്ടത്തിൽ മലയാളം പത്രത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന മലയാള സിനിമാഗാനങ്ങളുമായി ബന്ധപ്പെട്ടുള്ള പരമ്പരയ്ക്കു വേണ്ടിയാണ് ഭരണിക്കാവിനെ മണി.എസ്. തിരുവല്ല കാണുന്നത്. (എഴുത്തുകാരനും പൊതുപ്രവർത്തകനും ആണ് ലേഖകൻ) ഭരണിക്കാവ് താമസിച്ചിരുന്ന…
Read Moreഐഐടി പഠിച്ച എനിക്കില്ലായിരുന്നു ഇവന്റെ അത്രയും ഫീസ്: യുകെജിക്ക് ഫീസ് 4 ലക്ഷം രൂപ! എന്താണ് ഇത്രയും പഠിപ്പിക്കുന്നതെന്ന് സൈബറിടം; ചർച്ചയായി കുറിപ്പ്
വിദ്യാഭ്യാസം കച്ചവടമാകുന്ന കാലത്താണ് നാമെല്ലാം ജീവിക്കുന്നത്. സ്കൂൾ കോളജ് ഫീസുകൾ ഓരോ അക്കാദമിക് വർഷം കഴിയുന്പോഴും വർധിക്കുകയാണ്. എന്തിനേറെ പറയുന്നു എൽകെജി കുട്ടികൾക്ക് പോലും ഫീസ് ലക്ഷങ്ങളാണ് വേണ്ടി വരുന്നത്. മുംബൈയിലെ ഒരു സ്കൂളിലെ എൽകെജി കുട്ടിക്ക് നാല് ലക്ഷം രൂപ ഫീസ് അടച്ചു എന്ന വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. AJVC സ്ഥാപകൻ അവിരൽ ഭട്നാഗർ സോഷ്യൽ മീഡിയയിൽ ഇക്കാര്യത്തെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവയ്ക്കുകയുണ്ടായി. താൻ മുംബൈ ഐഐടിയിൽ ബിടെക് നാല് വർഷം പഠിച്ചപ്പോൾ പോലും ഇത്രയും ഫീസ് അടയ്ക്കേണ്ടി വന്നിട്ടില്ല. എന്റെ കസിൻ അവരുടെ മകന്റെ എൽകെജി ഫീസ് നാല് ലക്ഷമാണ് അടച്ചതെന്ന് എന്നോട് പറഞ്ഞു. ആരും സംസാരിക്കാത്ത അദൃശ്യമായ പണപ്പെരുപ്പമാണ് വിദ്യാഭ്യാസ ചെലവുകൾ. ഒരുപക്ഷേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്യൂട്ടർമാരുടെ വരവ് വിദ്യാഭ്യാസച്ചെലവ് വീണ്ടും താങ്ങാനാവുന്നതാക്കി മാറ്റിയേക്കാം എന്നാണ് അവിരൽ പറഞ്ഞത്.…
Read Moreസിലിക്കൺ വാലിയുടെ ചരിത്രം ഇനി രണ്ട് ഭാഗങ്ങളായി തിരിക്കപ്പെടും, എപ്സ്റ്റീൻ ഫയലുകൾക്ക് മുന്‍പും ശേഷവും…. കോടീശ്വരന്മാരെ വേട്ടയാടുന്ന എപ്സ്റ്റീൻ നിഴലുകൾ
അനന്തമായ സാധ്യതകളുടെയും മാനുഷിക പുരോഗതിയുടെയും ആസ്ഥാനമായാണ് കാലിഫോർണിയയിലെ സിലിക്കൺ വാലി ലോകത്തിന് മുന്നിൽ സ്വയം അവതരിപ്പിക്കുന്നത്. ലോകത്തെ മാറ്റിമറിച്ച ഗൂഗിളും ആപ്പിളും മെറ്റയും ഉൾപ്പെടെയുള്ള ടെക് ഭീമന്മാരുടെ ഉദയം അവിടെയായിരുന്നു. എന്നാൽ, ആധുനിക ലോകത്തിന്റെ വിധി നിർണയിക്കുന്ന ഈ വിപ്ലവകാരികളുടെ ധാർമികതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്ന വമ്പൻ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ വൻ വിവാദമായ “എപ്സ്റ്റീൻ ഫയലുകൾ’ പുറത്തുവന്നതോടെ, സാങ്കേതിക വിദ്യയുടെ പിന്നിലെ അധികാര കേന്ദ്രങ്ങളിൽ പടർന്നുകിടക്കുന്ന അവിശുദ്ധ ബന്ധങ്ങളുടെ ഞെട്ടിക്കുന്ന ചിത്രമാണ് തെളിയുന്നത്. കുപ്രസിദ്ധ കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീൻ എന്ന നിഗൂഢ വ്യക്തിത്വം എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരെയും ബുദ്ധിജീവികളെയും തന്റെ സ്വാധീനവലയത്തിലാക്കിയതെന്നത് വെറും ഗോസിപ്പുകൾക്കപ്പുറം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് പേജുകൾ വരുന്ന രേഖകളിൽ സിലിക്കൺ വാലിയിലെ അതികായന്മാരുടെ പേരുകൾ…
Read Moreചങ്ങനാശേരിയുടെ ഇടവഴികളിൽ മിന്നിമറയുന്ന മ്ലാവ്; ഇടയ്ക്ക് ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മ്ലാവ് നാട്ടുകാർക്ക് കൗതുകമാകുന്നു
ചങ്ങനാശേരിയിൽ ഇടയ്ക്കിടെ പ്രത്യക്ഷമാകുന്ന മ്ലാവ് നാട്ടുകാർക്കു കൗതുകമാകുന്നു. രാത്രിയിലാണ് പലപ്പോഴും മ്ലാവിന്റെ മിന്നിമറയൽ. ചെത്തിപ്പുഴ, കൂനന്താനം ഭാഗങ്ങളില്‍ രാത്രി വെളിച്ചത്തിലാണ് യാത്രക്കാര്‍ മ്ലാവിനെ കാണുന്നത്. കഴിഞ്ഞയാഴ്ചയില്‍ കൂനന്താനം പള്ളി ഭാഗത്തുനിന്നു മ്ലാവ് സങ്കേതം റോഡിലേക്ക് ഓടിമറയുന്നതു സ്കൂട്ടര്‍ യാത്രികര്‍ മൊബൈലില്‍ വീഡിയോ എടുത്തിരുന്നു. കഴിഞ്ഞ രാത്രി ചെത്തിപ്പുഴ ആശുപത്രിക്കു പിന്നിലുള്ള ജിസ് അക്കാദമി റോഡില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച പാറേല്പ്പള്ളിക്കു സമീപമുള്ള കളരിക്കല്‍ ജോജോയുടെ മുമ്പിലും മ്ലാവ് പ്രത്യക്ഷപ്പെട്ടു. ജോജോ ഇതു മൊബൈല്‍ ഫോണിലെ വീഡിയോയില്‍ ചിത്രീകരിച്ചു. സ്കൂട്ടറിന്റെ ലൈറ്റിന്റെ വെളിച്ചത്തില്‍ മ്ലാവ് കുറേദൂരം ഓടി ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കയറി ഒളിക്കുന്നതായി വീഡിയോയില്‍ കാണാം. വനംവകുപ്പിനെ വിവരം അറിയിച്ചതായി ജോജോ രാഷ്ട്രദീപികയോടു പറഞ്ഞു.
Read Moreകൈയെത്തും ദൂരത്ത്… വിനോദസഞ്ചാരകേന്ദ്രമായ ഇടയിലെക്കാട്ടെ പാതയോരങ്ങൾ കൈയടക്കി മയിലുകൾ
വിനോദസഞ്ചാരകേന്ദ്രമായ കാസർഗോട്ടെ ഇടയിലെക്കാട്ടിലും പരിസരങ്ങളിലും നാടും പ്രധാനപാതയും കൈയടക്കുകയാണ് മയിൽക്കൂട്ടം. സ്വദേശ- വിദേശ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ് മയിൽ കൂട്ടത്തിന്റെ രാവിലെയും വൈകുന്നേരവുമുള്ള സഞ്ചാരം. ആൺമയിലുകളും പെൺമയിലുകളും കുഞ്ഞുങ്ങളും ഉൾപ്പെടെ 10 ൽപ്പരം മയിലുകളാണ് തീറ്റ തേടി വയലുകളും തോടുകളും റോഡുകളും ചുറ്റി നടക്കുന്നത്. മയിൽക്കൂട്ടം ഇടയിലെക്കാട് ബണ്ട് പരിസരം മുതൽ വലിയപറമ്പ് പാലം വരെയുള്ള പാതയോരത്തെ നിത്യ കാഴ്ചയാണ്.
Read Moreകൊച്ചിയുടെ കായൽതീരത്തെ ആകർഷകമാക്കിയിരുന്ന ചീനവലകൾ വിസ്മൃതിയിലേക്ക്
കൊച്ചി: കൊച്ചിയുടെ കായൽതീരങ്ങളിലെ ആകർഷകകാഴ്ചയായിരുന്ന ചീനവലകള്‍ വിസ്മൃതിയിലേക്ക്. മുമ്പ് ഇടതടവില്ലാതെ കണ്ടിരുന്ന ചീനവലകള്‍(കമ്പവലകള്‍) ഇന്ന് നേര്പ്പകുതിയില് താഴെയായി കുറഞ്ഞിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അടുത്ത കാലത്തുവരെ വേമ്പനാട്ടുകായലിന്റെ ഓരങ്ങളില്‍ എണ്ണൂറിലേറെ കമ്പവലകള്‍ ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ പകുതി വലകള്‍ പോലും ഇല്ല. ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍ മേഖലകളില്‍ ചീനവലകള്‍ എല്ലാം അപ്രത്യക്ഷമാവുകയാണ്. 25 ഓളം വലകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 15 ല്‍ താഴെയായി. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, മൽസ്യലഭ്യതയിലെ കുറവ്, കായലിലെ ചെളി അടിയല്‍ തുടങ്ങിയവയാണ് കമ്പവലകളെ പ്രതികൂലമായി ബാധിച്ചത്. വെള്ളത്തിന് ചൂട് കടുത്തതോടെ മത്സ്യങ്ങള്‍ ഉള്‍കടലിലേക്ക് മടങ്ങി. കിഴക്കന്‍ മേഖലകളിലെ ഫാക്ടറികളില്‍ നിന്ന് രാസമാലിന്യം കലര്‍ന്ന വെള്ളം കായലുകളിലേക്ക് അനധികൃതമായി ഒഴുക്കിവിടുന്നതും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായി. രാപകല്‍ മത്സ്യബന്ധനം നടത്തിയാല്‍ ചെലവിനുള്ളതു പോലും കിട്ടാതെ വന്നതോടെ പലരും ചീനവലകളെ ഉപേക്ഷിച്ചു. 15…
Read Moreഇറങ്ങിപ്പോകുന്ന ധൃതിയിൽ കുട്ടികൂടെവന്ന കാര്യം മറന്നു പോയി: കാറിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ കാര്യം മറന്ന് വീട്ടുകാർ; ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി മാതാപിതാക്കളെ ഏൽപിച്ച് പോലീസ്
കുട്ടികളെയും കൊണ്ട് പോകുന്പോൾ മാതാപിതാക്കൾ അത്യധികം ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. ചിലർ ഏതെങ്കിലും പരിപാടിക്ക് പോയിക്കഴിഞ്ഞാൽ അവിടെ എത്തി കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിട്ടേക്കും. ഒരർഥത്തിൽ ഇത് നല്ല കാര്യം ആണെങ്കിലും ഇടയ്ക്ക് കുഞ്ഞുങ്ങൾ സുരക്ഷിതരാണോ എന്ന് നോക്കേണ്ട കടമ മാതാപിതാക്കൾക്ക് ഉണ്ട്. അക്കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ വലിയ നഷ്ടം മാതാപിതാക്കൾക്ക്തന്നെയാണെന്ന കാര്യം നമ്മൾ മറക്കരുത്. മാതാപിതാക്കളുടെ ഒരു അനാസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ബംഗളൂരുവിലാണ് സംഭവം. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ടാക്സി കാറിനുള്ളിൽ ഉറങ്ങിപ്പോയ കുട്ടിയെ മറന്ന് വീട്ടുകാർ. യാത്ര കഴിഞ്ഞ് പൊന്നപ്പ ലേഔട്ടിലുള്ള ഫ്ലാറ്റിലേക്ക് ടാക്സിയിൽ മടങ്ങി വരുകയായിരുന്നു കുടുംബം. സ്ഥലമെത്തിയപ്പോൾ തിടുക്കത്തിൽ ഇറങ്ങിപ്പോയ മാതാപിതാക്കൾ കാറിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. ടാക്സി ഡ്രൈവർ മടങ്ങി അല്പസമയത്തിന് ശേഷമാണ് കുട്ടി കൂടെയില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. ഉടൻ തന്നെ…
Read Moreതുടുത്ത് നിൽക്കുന്ന സ്ട്രോബറിയും തണ്ണിമത്തനും മസ്ക്മെലനും: ജപ്പാനിലെ കൊതിയൂറും ബസ് സ്റ്റോപ്പുകളുടെ കൗതുക കാഴ്ച ഇതാ
ബസ് സ്റ്റോപ്പുകൾ എന്നും എല്ലായിടങ്ങളിലും ചർച്ച ആകുന്ന ഒന്നാണ്. എത്രയൊക്കെ നന്നായി പണിതാലും ചില സാമൂഹ്യ വിരുദ്ധന്മാർ അത് അലങ്കോലമാക്കാറുമുണ്ട്. ഇത് നമ്മുടെ നാട്ടിലെ കഥയാണ്. എന്നാൽ വിദേശ രാജ്യങ്ങളിൽ കൃത്യമായി പാലിക്കേണ്ട മര്യാദകൾ യാത്രക്കാരും കാത്തിരിപ്പുകാരും പാലിക്കപ്പെടുന്നതിനാൽ ഇത്തരത്തിലുള്ള പ്രശിനങ്ങളൊന്നും അവിടെ ഉണ്ടാവാറില്ല. ജപ്പാനിലെ നാഗസാക്കിയിലെ കൊനഗായ് എന്ന ഗ്രാമത്തിലൂടെ ആരു സഞ്ചരിച്ചാലും അവിടുത്തെ ബസ് സ്റ്റോപ്പ് കണ്ടാൽ ഒന്നു ബ്രേക്ക് ഇടാതെ പോവില്ല എന്നു പറയാം. നാഗസാക്കിയിലെ മണ്ണും കാലാവസ്ഥയും പഴങ്ങളും പച്ചക്കറികളും യഥേഷ്ടം വളരാൻ അനുയോജ്യമായതാണ്. അതിനാൽത്തന്നെ സ്ട്രോബെറി, തണ്ണിമത്തൻ, ഓറഞ്ച്, തക്കാളി, മസ്ക് മെലൺ എന്നിങ്ങനെ അഞ്ച് പഴവർഗങ്ങളുടെ രൂപത്തിൽ ആകെ 16 സ്റ്റോപ്പുകളാണ് അവുടെയുള്ളത്. .1990-ൽ നാഗസാക്കിയിൽ നടന്ന ‘ട്രാവൽ എക്സ്പോ’യുടെ ഭാഗമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായാണ് ഇവ നിർമിക്കപ്പെട്ടത്. അകലെ നിന്നു നോക്കിയാൽ ഏതോ ഭീകര പഴങ്ങൾ ആരോ…
Read Moreസഹയാത്രികയായ കൂട്ടുകാരിക്കൊരു സർപ്രൈസ്: ഗർഭിണിയായ യാത്രക്കാരിക്ക് ട്രെയിനിനുള്ളിൽ ബേബി ഷവർ നടത്തി യാത്രക്കാർ; വൈറലായി വീഡിയോ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രെയിനിലെ ഭക്ഷണത്തിന്റേയും വൃത്തിയുടേയുമൊക്കെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച. ട്രെയിനിലെ നെഗറ്റീവ് വാർത്തകൾക്കിടയിൽ നിന്നും മറ്റൊരു പോസിറ്റീവ് വാർത്തയാണ് ഇപ്പോൾ വരുന്നത്. വളകാപ്പ് അഥവാ ബേബി ഷവർ നടത്തുന്നത് ഇപ്പോൾ കുറച്ച് കാലങ്ങളായി ട്രെൻഡ് ആണ്. മുംബൈ ലോക്കലിൽ സഹയാത്രികരായ കുറേ നല്ല മനുഷ്യർ തങ്ങളുടെ കൂടെ എന്നും യാത്ര ചെയ്യുന്ന ഗർഭിണിയായ കൂട്ടുകാരിക്ക് ബേബി ഷവർ നടത്തി. ഇതിന്റെ വീഡിയോ സോഷഅയൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറി. എന്നും യാത്ര ചെയ്യുന്ന മിനികോച്ച് പിങ്കും വെളുപ്പും കലർന്ന ബലൂണുകളാൽ അലങ്കരിക്കപ്പെട്ടു. അമ്മയാകാൻ പോകുന്ന സഹയാത്രക്കാരിക്ക് കൂട്ടുകാർ അതിമനോഹരമായ ബേബി ഷവർ നടത്തി. മോം ടു ബി എന്നെഴുതിയ ചാർട്ട് അവളെ ധരിപ്പിച്ചു. യാത്രക്കാരിൽ ചിലർ ചന്ദനവും സിന്ദൂരവും നെറ്റിയിൽ തൊട്ടു കൊടുത്തു. പലരും അനുഗ്രഹ വാഴ്ത്തുകളാൽ അവൾക്കരികിലെത്തി. സംഭവത്തിന്റെ വീഡിയോ…
Read More