ഇ​റ​ങ്ങി​പ്പോ​കു​ന്ന ധൃ​തി​യി​ൽ കു​ട്ടി​കൂ​ടെ​വ​ന്ന കാ​ര്യം മ​റ​ന്നു പോ​യി: കാ​റി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യു​ടെ കാ​ര്യം മ​റ​ന്ന് വീ​ട്ടു​കാ​ർ; ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി മാ​താ​പി​താ​ക്ക​ളെ ഏ​ൽ​പി​ച്ച് പോ​ലീ​സ്

കു​ട്ടി​ക​ളെ​യും കൊ​ണ്ട് പോ​കു​ന്പോ​ൾ മാ​താ​പി​താ​ക്ക​ൾ അ​ത്യ​ധി​കം ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​താ​യു​ണ്ട്. പ്ര​ത്യേ​കി​ച്ച് ഇ​ന്ന​ത്തെ കാ​ല​ത്ത്. ചി​ല​ർ ഏ​തെ​ങ്കി​ലും പ​രി​പാ​ടി​ക്ക് പോ​യി​ക്ക​ഴി​ഞ്ഞാ​ൽ അ​വി​ടെ എ​ത്തി കു​ട്ടി​ക​ളെ അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന് വി​ട്ടേ​ക്കും. ഒ​ര​ർ​ഥ​ത്തി​ൽ ഇ​ത് ന​ല്ല കാ​ര്യം ആ​ണെ​ങ്കി​ലും ഇ​ട​യ്ക്ക് കു​ഞ്ഞു​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണോ എ​ന്ന് നോ​ക്കേ​ണ്ട ക​ട​മ മാ​താ​പി​താ​ക്ക​ൾ​ക്ക് ഉ​ണ്ട്. അ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചാ​ൽ വ​ലി​യ ന​ഷ്ടം മാ​താ​പി​താ​ക്ക​ൾ​ക്ക്ത​ന്നെ​യാ​ണെ​ന്ന കാ​ര്യം ന​മ്മ​ൾ മ​റ​ക്ക​രു​ത്.

മാ​താ​പി​താ​ക്ക​ളു​ടെ ഒ​രു അ​നാ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ടാ​ക്സി കാ​റി​നു​ള്ളി​ൽ ഉ​റ​ങ്ങി​പ്പോ​യ കു​ട്ടി​യെ മ​റ​ന്ന് വീ​ട്ടു​കാ​ർ. യാ​ത്ര ക​ഴി​ഞ്ഞ് പൊ​ന്ന​പ്പ ലേ​ഔ​ട്ടി​ലു​ള്ള ഫ്ലാ​റ്റി​ലേ​ക്ക് ടാ​ക്സി​യി​ൽ മ​ട​ങ്ങി വ​രു​ക​യാ​യി​രു​ന്നു കു​ടും​ബം. സ്ഥ​ല​മെ​ത്തി​യ​പ്പോ​ൾ തി​ടു​ക്ക​ത്തി​ൽ ഇ​റ​ങ്ങി​പ്പോ​യ മാ​താ​പി​താ​ക്ക​ൾ കാ​റി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന കു​ട്ടി​യെ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. ടാ​ക്സി ഡ്രൈ​വ​ർ മ​ട​ങ്ങി അ​ല്പ​സ​മ​യ​ത്തി​ന് ശേ​ഷ​മാ​ണ് കു​ട്ടി കൂ​ടെ​യി​ല്ലെ​ന്ന വി​വ​രം മാ​താ​പി​താ​ക്ക​ൾ അ​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് ടാ​ക്സി ഡ്രൈ​വ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും കു​ട്ടി കാ​റി​ൽ ഉ​റ​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നി​ലെ കു​ടും​ബ​ത്തെ ഇ​റ​ക്കി​വി​ട്ട അ​തേ സ്ഥ​ല​ത്ത് ഡ്രൈ​വ​ർ കു​ട്ടി​യെ തി​രി​കെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment