ബോളിവുഡിലെ മുൻനിര താരമാണ് ദീപിക പദുകോണ്‍. രണ്‍വീർ സിംഗുമായുള്ള വിവാഹശേഷവും താരമൂല്യം തെല്ലു പോലും ഇടിയാതെ ബോളിവുഡിൽ മുന്നിൽ തന്നെയാണ് ദീപിക. ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീടു തിരക്കേറിയ നായികയായി മാറി. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ദീപിക അഭിനയിച്ചു. വിവാഹത്തിന് മുന്‍പ് രണ്‍വീർ സിംഗിനൊപ്പം അഭിനയിച്ച ദീപികയുടെ സിനിമകളും വലിയ വിജയം നേടി. സംവിധായകൻ സഞ്ജയ് ലീല ബൻസാലി ഒരുക്കിയ സിനിമകളാണ് ദീപികയുടെയും രണ്‍വീറിന്റെയും കരിയറിൽ വലിയ വഴിത്തിരിവായത്. രണ്‍വീർ സിംഗിനെ നായകനാക്കിയാണ് സഞ്ജയ് ലീല ബൻസാലി പുതിയ ചിത്രം എടുക്കുന്നത്. ബൈജു ബവ്ര എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തിലുളള കഥ പറയുന്ന സിനിമയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. 1952-ൽ ഇതേപേരിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ബൻസാലി ഒരുക്കുന്നതെന്നാണ് സൂചനകൾ. മുഗൾ ഭരണാധികാരി അക്ബറിന്റെ കൊട്ടാരത്തിൽ സംഗീത മാന്ത്രികൻ…
Read MoreCategory: Today’S Special
നല്ല സ്റ്റൈലൻ ബാഗ്, അതിനേക്കാൾ മനോഹരമായ ഒരു കുഞ്ഞൻ സ്കൂട്ടർ..! സ്കൂട്ടർ ഓടിക്കുന്ന ഫ്രീക്കൻ ടോഫിയുടെ വിശേഷങ്ങള്‍…
നല്ല സ്റ്റൈലൻ ബാഗ്, അതിനേക്കാൾ മനോഹരമായ ഒരു കുഞ്ഞൻ സ്കൂട്ടർ. അതിൽ ടൈയൊക്കെ ധരിച്ച് ഒരാളങ്ങനെ ഗമയിൽ സഞ്ചരിക്കുകയാണ്. ആരാണന്നല്ലെ, ടോയി പൂഡിൽ ഇനത്തിൽപ്പെട്ട ഒരു നായ. ആൾ അത്ര നിസാരക്കാനൊന്നുമല്ല. ഇൻസ്റ്റഗ്രാമിൽ അന്പത്തിയേഴായിരത്തിനു മുകളിലാണ് ഇവന്റെ ഫോളോവേഴ്സിന്റെ എണ്ണം. കൂളായി കുതിപ്പ് ടോഫി എന്നാണവന്റെ ഓമനപ്പേര്. കക്ഷി മഞ്ഞ നിറത്തിലുള്ള തേനീച്ചയുടെ ആകൃതിയിലുള്ള ബാഗാണ് ധരിച്ചിരിക്കുന്നത്. കഴുത്തിൽ ഒരു ചുമന്ന ടൈയും ധരിച്ചിട്ടുണ്ട്. ഗമയിൽ സഞ്ചരിക്കുന്ന സ്കൂട്ടറും തേനീച്ചയെപ്പോലെയുള്ളതാണ്. സെൻട്രൽ ലണ്ടനിലെ തെരുവിലൂടെ സ്കൂട്ടറിലങ്ങനെ ചീറിപ്പാഞ്ഞു നടക്കുന്ന കുഞ്ഞു ടോഫിയെ കണ്ടവരാരും കാമറയിൽ ഒന്നു പകർത്താതിരുന്നില്ല. മുൻ കാലുകൾ ഉപയോഗിച്ചു സ്കൂട്ടർ നിയന്ത്രിക്കുകയും പിൻകാലിൽ സ്കൂട്ടറിൽ നിൽക്കുകയും ചെയ്യുന്ന ടോഫിയുടെ ദൃശ്യങ്ങൾ ഉടമസ്ഥനാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതു കണ്ടതും നിരവധി പേരാണ് അന്പരന്ന് ഇത് അദ്ഭുതം തന്നെ എന്നു പറഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്. കടുത്ത…
Read Moreഓരോരോ മാരണങ്ങളെ..! ഇതൊക്കെ എന്തിനാടാ എന്നോടു പറയുന്നേ…? മുകേഷ് ഫേസ്ബുക്കിൽ പങ്കു വച്ച ട്രോൾ വൈറലാകുന്നു
തിരുവനന്തപുരം: കൊല്ലം എംഎൽഎയും ചലച്ചിത്ര താരവുമായ മുകേഷ് ഫേസ്ബുക്കിൽ പങ്കു വച്ച ട്രോൾ വൈറലായിരിക്കുകയാണ്. ഇതൊക്കെ എന്തിനാടാ എന്നോടു പറയുന്നേ എന്ന ട്രോൾ ആണ് മുകേഷ് പങ്കു വച്ചത്. ഓരോരോ മാരണങ്ങളെ.. എന്ന കുറിപ്പും ട്രോളിനൊപ്പം പങ്കു വച്ചിട്ടുണ്ട്. നാട്ടിൽ നടക്കുന്ന എന്ത് വിഷയത്തിലും തന്നെ വിളിക്കുന്നത് സംബന്ധിച്ചാണ് മുകേഷ് ട്രോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാഹനം മോഡിഫിക്കേഷൻ ചെയ്തതിന്റെയും ആര്‍ടിഒ ഓഫീസില്‍ ബഹളം വെച്ചതിന്റെയും പേരില്‍ കഴിഞ്ഞ ദിവസം യൂ ട്യൂബ് വ്ലോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരമാരെ അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയം സോഷ്യൽ മീഡിയയിലടക്കം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇ- ബുള്‍ ജെറ്റ് സഹോദരമാരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ മുകേഷിനേയും വിളിക്കുകയുണ്ടായി. ആദ്യം വിഷയം മനസിലായില്ലെങ്കിലും പിന്നീട് കാര്യമറിഞ്ഞപ്പോൾ അതേപ്പറ്റി അന്വേഷിക്കാമെന്ന് മുകേഷ് പറയുകയും…
Read Moreമാരന്റെ ചിറകിലേറി ഭൂമി..! ശ്രുതി ലക്ഷ്മി എന്നതാണ് എന്റെ ശരിക്കുമുള്ള പേര്; താൻ എട്ടു വർഷത്തിലേറെയായി ഇവിടെയുണ്ട്; സംഗീതജ്ഞ മനസുതുറക്കുന്നു…
മാരൻ മറുകിൽ ചോരും മധുരം നീയേ…. സമൂഹ മാധ്യമങ്ങളിൽ ഏറെ അലയൊലികൾ സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനം. അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഗാനം ഇതിനോടകം ഹിറ്റ്ചാർട്ടിലിടം നേടിക്കഴിഞ്ഞു. യുവാക്കളുടെ പ്രിയ ഗായകൻ സിദ്ദ് ശ്രീറാം പാടി പ്രണയത്തിന്റെ പുതിയ ഭാവ തലങ്ങളെ ശ്രോതാക്കളിൽ പടർത്തുന്ന ഗാനത്തിലൂടെ പുതിയൊരു സംഗീത സംവിധായികയെയാണ് മലയാളത്തിനു ലഭിച്ചിരിക്കുന്നത്. ഗാനം ചിട്ടപ്പെടുത്തിയും സിദ്ദ് ശ്രീറാമിനൊപ്പം പാടിയും സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് ഏറെ ആഘോഷമാക്കിയിരിക്കുകയാണ് ഭൂമി എന്ന സംഗീതജ്ഞ. യുവ താരങ്ങളായ കൃഷ്ണ ശങ്കറും ദുർഗയും ജോഡികളായെത്തുന്ന ഇതിന്റെ വീഡിയോ ഗാനവും യൂടൂബിൽ ട്രെൻഡിംഗ് ഹിറ്റാണ്. സംഗീത സംവിധാന വഴിയിൽ സ്വപ്ന തുല്യമായ തുടക്കം മലയാള സിനിമയിലേക്കു ലഭിച്ചതിന്റെ ആനന്ദത്തിലാണ് ഈ യുവകലാകാരി. ഭൂമിയെന്ന പേര് മലയാളികൾക്കു പുതിയതെങ്കിലും താൻ എട്ടു…
Read Moreകോടികൾ നൽകിയാലും ” ഗ്രീൻ മാംഗോ ട്രി വിദ്യ” വിൽക്കില്ല..! കാരണവൻമാർ പരമ്പരയായി തന്നതാണിത്, ഇത് വിട്ടൊരു കളിയിയുമില്ലെ ന്ന് ചെർപ്പുളശ്ശേരി ഷംസുദ്ദീൻ
മംഗലം ശങ്കരൻകുട്ടി ഷൊർണൂർ : കോടികൾ തന്നാലും ഈ വിദ്യ നമ്മൾ വിൽക്കില്ല. പറയുന്നത് ചെർപ്പുളശ്ശേരി ഷംസുദ്ദീനാണ്. വിദേശ ജാലവിദ്യക്കാരെ പോലും അത്ഭുതപ്പെടുത്തിയ ഗ്രീൻ മാംഗോ ട്രി ട്രിക്കിന്റെ നായകൻ. കാരണവൻമാർ പരന്പരയായി തന്നതാണിത്. ഇത് വിട്ടൊരു കളിയില്ല….. ഇനി ഷംസുദ്ദീന്റെ ജാലവിദ്യയിലേക്ക്.കാഴ്ചക്കാർ കുറച്ചൊന്നുമല്ല കൂടി നിൽക്കുന്നത്. അവർക്ക് മുന്പിൽ ചെർപ്പുളശ്ശേരി മുണ്ടിയം പറന്പ് ലക്ഷം വീടു കോളനിയിൽ അടാംതോട്ടുങ്ങൽ ഷംസുദ്ദീൻ ഒരു മാങ്ങയണ്ടി മണ്ണിൽ കുഴിച്ചിട്ടു.അപ്പോൾ സമയം 5.18 ചെടിച്ചട്ടിയിലെ മണ്ണിൽ കുഴികുത്തി മാങ്ങയണ്ടി അതിൽ മൂടിയതിനും വെള്ളമൊഴിച്ചതിനുമെല്ലാം സാക്ഷികളുണ്ട്. സമയം 5.20 ഷംസുദ്ദീൻ മാങ്ങയണ്ടി മൂടിയ കുട്ട മെല്ലെ എടുത്തുയർത്തി. അത്ഭുതം മാവു മുളച്ചിരിക്കുന്നു. അഞ്ചു മിനിറ്റിനകം ആറിലയും വേരുമുള്ള മാവിൻ തൈ പുതുമണ്ണിന്റെ മണത്തോടെ ഷംസുദ്ദീൻ പറിച്ചെടുത്തു. ചുറ്റിലുമുള്ളവർക്ക് കാണിച്ചുകൊടുത്തു. സംശയമുള്ളവർ ഇല നുള്ളി മണപ്പിച്ചു. ചിലർ ചവച്ചുനോക്കി. അവരൊക്കെയും സാക്ഷ്യപ്പെടുത്തി. മാന്തളിർ…
Read Moreഉച്ചയുറക്കം ശല്യപ്പെടുത്താനെത്തിയത് കരിമൂർഖൻ; കലിതുള്ളി പൂച്ച! പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു….
ഒരു കരിമൂർഖനൊക്കെ ആക്രമിക്കാൻ വന്നാൽ ഒരു പൂച്ച എന്തു ചെയ്യാനാണ് എന്നാകും നമ്മുടെയൊക്കെ ചിന്ത. എന്നാൽ സുശാന്ത് നന്ദ ഐപിഎസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ കണ്ടാൽ. ഇവനാളു കൊള്ളമല്ലോ എന്നു തോന്നും. ഒരു മുറിയിലെ പെട്ടിക്കുള്ളിൽ ഉച്ചക്കമയത്തിലായിരുന്നെന്നു തോന്നുന്നു പൂച്ച. എന്തോ ശബ്ദം കേട്ട് ഉണർന്നു നോക്കുന്പോൾ മുന്നിലൊരു മൂർഖൻ പാന്പ്. അതോടെ ഉറക്കക്ഷീണമൊക്കെ മറന്ന് പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു. പാന്പ് ആക്രമിക്കാൻ നോക്കിയെങ്കിലും സമർഥമായി ഒഴിഞ്ഞു മാറി അവസാനം പാന്പിനെ കീഴ്പ്പെടുത്തി. പൂച്ചയാണെന്നു കരുതി പുഛിക്കേണ്ടെന്ന ഭാവത്തോടെയാണ് വിജയിയായിക്കഴിഞ്ഞുള്ള പൂച്ചയുടെ ഇരിപ്പ്.
Read Moreഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും…! ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും അറസ്റ്റിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം
മലയാളം വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും അറസ്റ്റിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം. നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും തുടങ്ങിയ കമ്മന്റുകളുമായി നിരവധി പേർ രംഗത്തെത്തി. എന്നാൽ ഇതിന് പരിഹസിച്ചും ട്രോളിയും ഒരു വിഭാഗവും കൂടി എത്തിയതോടെ സമൂഹമാധ്യമത്തിൽ ആളുകൾ രണ്ടു ചേരിയിലായി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. തുടർനടപടികൾക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെ സംഘർഷം ഉണ്ടായെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇരുവർക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
Read Moreവീട്ടിലിരുന്നു ബോറടിച്ചു സാറെ … ഗ്രൗണ്ട് തുറന്ന് കൊടുക്കണമെന്നറിയിച്ച് മൂന്നാം ക്ലാസുകാരന്റെ വാട്സാപ്പ് സന്ദേശം; ആശ്വസിപ്പിച്ച് നഗര സഭ ചെയർമാൻ
മുക്കം: സാറെ വീട്ടിലിരുന്നു ബോറടിച്ചത് കൊണ്ടാ…. മാമ്പറ്റ ഗ്രൗണ്ടൊന്ന് തുറന്ന് തരുമോ, കളിക്കാൻ കൊതിയാകുന്നു. മുക്കം നഗര സഭയിലെ കുറ്റിപ്പാല സ്വദേശിയായ മൂന്നാം ക്ലാസ് വിദ്യാർഥി ഡാനിഷ് മുക്കം നഗര സഭ ചെയർമാൻ പി.ടി. ബാബുവിനയച്ച ശബ്ദ സന്ദേശമാണിത്. കോവിഡ് മൂലം രണ്ടാം വർഷവും പഠനവും കളിയുമെല്ലാം മുടങ്ങിയതോടെ വിദ്യാർഥികൾക്കിടയിലുണ്ടായ മാനസിക സംഘർഷങ്ങളുടെ കഥ കൂടിയാണിത്. പഠനത്തോടൊപ്പം തന്നെ കായിക മേഖലയും ഇഷ്ടപ്പെടുന്ന ഡാനിഷ് മുക്കം ഫുട്ബോൾ അക്കാദമിക്ക് കീഴിൽ പരിശീലനത്തിനായി ചേർന്നെങ്കിലും രണ്ട് മാസത്തിൽ താഴെ മാത്രമേ പങ്കെടുക്കാൻ സാധിച്ചിരുന്നുള്ളൂ. അപ്പോഴേക്കും കോവിഡ് രണ്ടാം തരംഗം വന്ന് പരിശീലനം നിർത്തിവയ്ക്കേണ്ടി വന്നു.പഠനം കഴിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുന്ന സമയത്തെല്ലാം ഡാനിഷിന്റെ മനസിൽ ഫുട്ബോൾ മാത്രമായിരുന്നു. ഇനി എന്ന് കളിക്കാൻ സാധിക്കുമെന്ന് നിരന്തരമായി പരിശീലകരേയും അക്കാദമി ഭാരവാഹികളേയും വിളിച്ച് അന്വേഷിക്കുമായിരുന്നു. ഇതിനിടയിലാണ് അക്കാദമി ഭാരവാഹികൾ തമാശ രൂപേണെ നഗരസഭ…
Read More20 ടേക്ക് എടുത്താലും അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ല; കാമറയ്ക്ക് മുന്നിലെ ലാലേട്ടനെക്കുറിച്ച് പൃഥിരാജ് പറയുന്നത് കേട്ടോ…
ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. മോഹൻലാൽ കാമറയ്ക്ക് മുന്നിലെത്തിയാല്‍ പിന്നെ സാര്‍ എന്നാണ് തന്നെ വിളിക്കുന്നതെന്നു പൃഥ്വിരാജ് പറയുന്നു. പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ. ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമല്ല. അദ്ദേഹം എനിക്ക് ഒരു സഹോദരനും ഉപദേശകനുമാണ്. ഞങ്ങള്‍ ഒരേ ബില്‍ഡിംഗിലാണ് താമസിക്കുന്നത്, ഇടയ്ക്കിടയ്ക്ക് കാണും. ഒരുമിച്ച് ചായ കുടിക്കുകയും തമാശ പറയുകയും ചെയ്യും.അദ്ദേഹം എന്നെ മോനെ എന്നാണ് വിളിക്കുന്നത്, എന്നുപറഞ്ഞാല്‍ മകന്. ഷോട്ട് റെഡി ആയെന്ന് അസിസ്റ്റന്റ് പോയി പറയുമ്പോള്‍, അദ്ദേഹം വരും, കാമറയ്ക്ക് മുന്നില്‍ നില്ക്കും, പെട്ടെന്ന് എന്നെ സര് എന്ന് വിളിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. ഞാന്‍ അപ്പോള്‍ തന്നെ അദ്ദേഹത്തെ തിരുത്താന്‍ പോകും. പക്ഷേ അദ്ദേഹം എന്നെ സാര്‍ എന്നു തന്നെ അഭിസംബോധന ചെയ്യും. ചിലപ്പോള്‍ 20 ടേക്ക് എടുത്താലും…
Read Moreദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗ..! ജയ് ദേവ്ഗണിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍? കാജലിന്റെ ഉത്തരം ആരാധകരെ ഞെട്ടിക്കുന്നത്
ബോളിവുഡിലെ പ്രമുഖ താരജോഡികള്‍ ആയിരുന്നു ഷാരൂഖ് ഖാനും കജോളും. ബാസീഗര്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച ഷാരൂഖും കാജോളും തൊട്ടടുത്ത സിനിമയായ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗയിലൂടെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ പ്രണയ ജോഡിയായി മാറുകയായിരുന്നു. സ്ക്രീനിലെ ഈ മിന്നും ജോഡികള്‍ ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമാ മേഖലയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാരൂഖ് എന്ന് പലവട്ടം കജോള്‍ പഞ്ഞിട്ടുണ്ട്. സമാനമായ രീതിയില്‍ കജോളുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ച് ഷാരൂഖും വാചാലനായിട്ടുണ്ട്. അജയ് ദേവ്ഗണിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഷാരൂഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നുവോ എന്നുള്ള ചോദ്യത്തിന് കജോളിന്റെ മറുപടി പ്രെപ്പോസ് ചെയ്യേണ്ടത് പുരുഷന് ആണെന്നല്ലേ എന്നായിരുന്നു. ഷാരൂഖുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ ജീവിതകാലത്തേക്കുള്ള സുഹൃത്ത് എന്നായിരുന്നു കജോള്‍ നല്കിയ മറുപടി. ഷാരൂഖ് ഖാനെ ഒരു വാക്കില്‍ വിശേഷിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് കജോള്‍ നല്കിയ മറുപടി ഐക്കോണിക്…
Read More