ഒരിക്കലും നടക്കാത്ത മനോഹര സ്വപ്‌നം ! ഒളിമ്പിക്‌സ് വില്ലേജിലെ ‘ലൈംഗികബന്ധം’ ഒഴിച്ചു കൂടാനാവാത്തത് ! തുറന്നു പറച്ചിലുമായി മുന്‍ വനിതാ താരം…

ഏത് ഒളിമ്പിക്‌സ് നടന്നാലും ഗെയിംസ് വില്ലേജിലെ ലൈംഗികബന്ധങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. പല താരങ്ങളെയും പരിശീലകര്‍ ഗെയിംസിന്റെ സമയത്ത് ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കാറുമുണ്ട്. ഇത്തവണത്തെ ഒളിമ്പിക്‌സിന് താരങ്ങള്‍ തമ്മിലുള്ള ലൈംഗികബന്ധം തടയുന്നതിനു വേണ്ടിയുള്ള കിടക്കകള്‍ സംഘാടകര്‍ നിര്‍മ്മിച്ചത് വാര്‍ത്ത ആയിരുന്നു. സംഘാടകര്‍ പിന്നീട് ഇത് നിഷേധിക്കുകയും കട്ടിലുകള്‍ക്ക് മതിയായ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സംഘാടകര്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ കോണ്ടം വിതരണം ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു. കോവിഡ് സമയത്ത് കളിക്കാര്‍ തമ്മില്‍ ശാരീരീക അകലം പാലിക്കണമെന്ന് കര്‍ശനമായി പറയുകയും എന്നാല്‍ ആയിരക്കണക്കിന് കോണ്ടം ഒളിംപിക് വില്ലേജില്‍ വിതരണം ചെയ്യുകയും ചെയ്ത സംഘാടകരുടെ നടപടിയായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. ഒളിമ്പിക്‌സില്‍ ലൈംഗികബന്ധത്തിന് ഇത്രയേറെ പ്രാധാന്യം വരുന്നതെങ്ങനെയെന്ന് ഒരു മുന്‍ ഒളിമ്പ്യന്‍ തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. ജര്‍മനിയുടെ മുന്‍ ലോംഗ്ജംപ് താരവും ഒളിമ്പ്യനുമായ സൂസന്‍ ടൈഡ്‌കെ…

Read More

180 രൂപയ്ക്ക് കഴിക്കാം ഒരു ചൂട് ‘ഫയര്‍’ ദോശ ! ബാഹുബലി ദോശയെ കടത്തിവെട്ടുന്ന ഈ കിടിലന്‍ ദോശയുടെ വിശേഷങ്ങള്‍ ഇങ്ങനെ…

ദോശകള്‍ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമാണ്. സോഷ്യല്‍ മീഡിയ വ്യാപകമായതോടെ ലോകത്തെവിടെയുമുള്ള ദോശകള്‍ നമുക്കും പരീക്ഷിക്കാം എന്നായി. ഇപ്പോള്‍ വൈറലായിരിക്കുന്നത് ‘ഫയര്‍ ദോശ’യാണ്. ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഫൂഡ് വ്‌ളോഗിലാണ് തീപ്പൊരി ദോശയുടെ വിഡിയോ എത്തിയത്. ഇന്‍ഡോറിലാണ് ഈ വെറൈറ്റി ദോശ തയ്യാറാക്കിയിരിക്കുന്നത്. 180 രൂപയാണ് ഒരു ദോശയുടെ വില. പറക്കും ദോശയുടെയും ബാഹുബലി ദോശയുടെയും പിന്‍ഗാമി എന്നാണ് പലരും ഫയര്‍ ദോശയെ വിശേഷിപ്പിക്കുന്നത്. ദോശ തയ്യാറാക്കുന്നതിന്റെയും വിളമ്പുന്നതിന്റെയും ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. തവയിലേക്ക് ദോശമാവ് ഒഴിച്ച ശേഷം അതിന് മുകളിലേക്ക് സ്‌പൈസസ്, വെജിറ്റബിള്‍സ്, ചീസ്, കോണ്‍ എന്നിവ നിരത്തും. ഈ ദോശ തീ കൂട്ടി വെച്ചാണ് ചുട്ടെടുക്കുന്നത്. മസാല നിരത്തി കഴിയുമ്പോള്‍ ടേബിള്‍ ഫാന്‍ തീയുടെ അടുത്തേക്ക് കൊണ്ടുവരും. ഫാന്‍ കൊണ്ടുവരുന്നതോടെ തീപ്പൊരികള്‍ കൊണ്ടുള്ള കളിയാണ് ഇതിലെ കൗതുക കാഴ്ച്ച. പിന്നീട് ദോശ മടക്കി അതിനു മുകളിലേക്ക്…

Read More

105 കുട്ടികള്‍ക്ക് ജന്മം നല്‍കാനൊരുങ്ങി ഒരു അമ്മ ! മാതൃത്വം ഒരു ലഹരിയാക്കിയ അമ്മയ്ക്ക് ഇപ്പോഴുള്ളത് 11 കുട്ടികള്‍; പ്രശംസിച്ച് ലോകം…

പലരും കുട്ടികളുടെ എണ്ണം കുറയ്ക്കാനും കുട്ടികളെത്തന്നെ വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ തികച്ചും വ്യത്യസ്ഥയാകുകയാണ് ഒരു റഷ്യന്‍ മാതാവ്. 23 വയസുള്ള ക്രിസ്റ്റീന ഓസ്തുര്‍ക്ക് എന്ന യുവതി നിലവില്‍ 11 കുട്ടികളുടെ അമ്മയാണ്. പക്ഷേ അവരുടെ ആഗ്രഹം ചെറുതല്ല. തനിക്ക് കുറഞ്ഞത് 105 മക്കളെങ്കിലും വേണം എന്നതാണ് അവരുടെ ആഗ്രഹം. ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 105 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക വഴി ഒരു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ക്രിസ്റ്റീനയും 56 വയസ്സുള്ള ഭര്‍ത്താവ് ഗാലിപ് ഓസ്തുര്‍ക്കും. ഇതിനായി അവര്‍ വാടക ഗര്‍ഭധാരണം (സറോഗസി) തിരഞ്ഞെടുക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഇരുവരുടേയും നിലവിലുള്ള 11 കുട്ടികളില്‍, മൂത്ത മകളായ വിക്ക സ്വാഭാവിക രീതിയിലാണ് ജനിച്ചത്. അതേസമയം, ബാക്കിയുള്ളവരെല്ലാം തന്നെ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാതൃത്വം ഒരു ലഹരി ആണെന്നും താനും ഭര്‍ത്താവും കുട്ടികളുടെ സന്തോഷകരമായ കളി ചിരികള്‍ ആസ്വദിക്കാന്‍…

Read More

18,000 മൈല്‍ വേഗതയില്‍ ഭൂമിയ്ക്കു നേരെ പാഞ്ഞടുത്ത് കൂറ്റന്‍ ഉല്‍ക്ക ! സഞ്ചാരപഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കുമെന്ന് നാസ…

സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി നാസ. അതിവേഗത്തില്‍ വരുന്ന ഉല്‍ക്ക ശനിയാഴ്ച ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നും പ്രത്യക്ഷത്തില്‍ ഭൂമിക്ക് ഭീഷണിയില്ലെന്നും നാസ വ്യക്തമാക്കി. 2008ഗോ20 എന്നാണ് ഈ ഉല്‍ക്കയ്ക്ക് പേരുനല്‍കിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഉല്‍ക്കയ്ക്കുള്ളത്. താജ്മഹലിന്റെ മൂന്ന് മടങ്ങ് വരും. മണിക്കൂറില്‍ 18000 മൈല്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. അതിവേഗത്തില്‍ വരുന്നത് കൊണ്ടുതന്നെ ഇതിന്റെ സഞ്ചാര പഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നാസ മുന്നറിയിപ്പ് നല്‍കി. 220 മീറ്ററാണ് ഇതിന്റെ വ്യാസം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ എട്ട് മടങ്ങ് അകലത്തിലൂടെയാണ് ഈ ഉല്‍ക്ക സഞ്ചരിക്കുക. ആപ്പോളോ എന്ന ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടകാരികളായ ഉല്‍ക്കകളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്താറ്. ഈ വാര്‍ത്ത പുറത്തു വന്നതോടെ ആകാംക്ഷയിലാണ് ശാസ്ത്രലോകം.

Read More

നിങ്ങളെക്കാണാന്‍ ഒരു രസവുമില്ലെന്ന് ആരാധകന്‍ ! തകര്‍പ്പന്‍ മറുപടിയുമായി ലക്ഷ്മി ജയന്‍…

ബിഗ്‌ബോസിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ലക്ഷ്മി ജയന്‍. നിലവില്‍ ബിഗ്‌ബോസിന്റെ സീസണ്‍ ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചവരില്‍ ലക്ഷ്മിയുമുണ്ടായിരുന്നു. എല്ലാവരും ഗ്രാന്‍ഡ് ഫിനാലെയുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്. ലക്ഷ്മിയെക്കൂടാതെ ഡിംപല്‍, മണിക്കുട്ടന്‍, സൂര്യ, അനൂപ് , മജ്സിയ തുടങ്ങിയ ബിഗ് ബോസ് താരങ്ങളെല്ലാം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഗായിക ലക്ഷ്മി ജയന്‍ പങ്കുവെച്ച വീഡിയോയാണ്. ബിഗ് ബോസ് ഷോ നടക്കുന്ന സ്ഥലത്ത് നിന്നുള്ള ലക്ഷ്മിയുടെ വീഡിയോ ആയിരുന്നു പങ്കുവെച്ചത്. ലക്ഷ്മിയുടെ റീല്‍സ് നിമിഷനേരം കൊണ്ട് വൈറലായിരുന്നു. നല്ല കമന്റിനോടൊപ്പം നെഗറ്റവ് കമന്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മേക്കപ്പ് കൂടിപ്പോയി എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തിനാണ് ഇത്രയും മേക്കപ്പ് ഒരു രസവുമില്ല നിങ്ങളെ കാണാന്‍ എന്നായിരുന്നു വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. എന്നാല്‍ വളരെ മികച്ച മറുപടിയായിരുന്നു ലക്ഷ്മി നല്‍കിയത്. ഇത് ഫില്‍റ്റര്‍ എഫക്ട്…

Read More

ദിലീപ് ഏറെ നിര്‍ബന്ധിച്ചിട്ടും അത് ഞാന്‍ ചെവിക്കൊണ്ടില്ല ! വെളിപ്പെടുത്തലുമായി നാദിര്‍ഷ…

മിമിക്രി രംഗത്തു നിന്നും മലയാള സിനിമയിലെത്തിയ നിരവധി ആളുകളുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖരാണ് ദിലീപും നാദിര്‍ഷയും. ദിലീപ് ഇന്ന് മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളാണ്. നാദിര്‍ഷയാവട്ടെ പാരഡി ഗാനങ്ങളുടെ രാജാവായി ഏറെക്കാലം വാണതിനു ശേഷമാണ് മലയാള സിനിമയില്‍ സജീവമാകുന്നത്. എന്നാല്‍ അഭിനയത്തിനു പകരം സംവിധാനം ഉള്‍പ്പെടെയുള്ള മേഖലയിലാണ് താരം കൈമുദ്ര പതിപ്പിച്ചത്. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ മേഖലകളിലും ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അമര്‍ അക്ബര്‍ അന്തോണി എന്ന 2015 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് നാദിര്‍ഷ സിനിമ സംവിധായകനാകുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ നമിത പ്രമോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമ സംവിധാനം ചെയ്യാന്‍ വൈകിപ്പോയതിനെ കുറിച്ച് മനസ് തുറക്കുകയാണ് നാദിര്‍ഷ. ഒരു ചാനല്‍ പരിപാടിയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. സിനിമ സംവിധാനം ചെയ്യാന്‍ വൈകിപ്പോയോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഇല്ലയെന്നും…

Read More

സൈനികന്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയെയും ലാബ്രഡോറിനെയും ! കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും സംഭവം അത്ര നിസ്സാരമല്ല…

സ്ത്രീധന പീഡനങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും സമൂഹത്തില്‍ കൂടിവരുന്ന സാഹചര്യത്തില്‍ വിചിത്രമായ ഒരു സ്ത്രീധനത്തെപ്പറ്റിയുള്ള വാര്‍ത്തയാണ് വൈറലാകുന്നത്. ഔറംഗാബാധില്‍ നിന്നുമാണ് ഈ വാര്‍ത്ത. 21 നഖങ്ങളുള്ള ഒരു ആമയെയും ഒരു ലാബ്രഡോര്‍ നായയെയുമാണ് ഔറംഗബാദ് സ്വദേശിയായ സൈനികനും കുടുംബവും പെണ്‍വീട്ടുകാരോട് ആവശ്യപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സൈനികനും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിനു മുന്‍പു തന്നെ രണ്ടു ലക്ഷം രൂപയും 10 ഗ്രാം സ്വര്‍ണവും വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി കൈമാറിയിരുന്നു. നിശ്ചയത്തിനു ശേഷം വിവാഹം നടക്കണമെങ്കില്‍ ഭാഗ്യചിഹ്നമായി കരുതുന്ന 21 കാല്‍ നഖങ്ങളുള്ള ആമയും കറുത്ത നിറത്തിലുള്ള ലാബ്രഡോര്‍ നായയും വേണമെന്ന ഡിമാന്‍ഡും ഇവര്‍ വച്ചിരുന്നു. ഇവയ്ക്കു പുറമേ ഒരു ബുദ്ധപ്രതിമ, നിലവിളക്ക് എന്നിവയും വധുവിന് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്ന ഉറപ്പിന്മേല്‍ പത്ത് ലക്ഷം രൂപയും ഇവര്‍ ആവശ്യപ്പെട്ടു. 21 നഖങ്ങളുള്ള…

Read More

ദൈവം സമ്മാനിച്ച മഹത്തായ നിമിഷങ്ങളിലൊന്ന് ! സന്തോഷം ആരാധകരുമായി പങ്കുവെച്ച് പ്രിയദര്‍ശന്‍…

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡിയില്‍ മകള്‍ കല്യാണി അഭിനയിക്കുന്ന സന്തോഷം പങ്കുവച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. പ്രിയ സുഹൃത്തായ ലാലിനൊപ്പം കല്യാണി വേഷമിടുന്നതിന്റെ സന്തോഷമാണ് ഇരുവരുടെയും ചിത്രത്തിനൊപ്പം പ്രിയദര്‍ശന്‍ പങ്കുവച്ചത്. ‘ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മഹത്തായ നിമിഷങ്ങളില്‍ ഒന്നാണ് ഇത്. എന്റെ മകള്‍ കല്യാണി എന്റെ ഏറ്റവും വലിയ അനുഗ്രഹമായ സുഹൃത്ത് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു.. പൃഥ്വിരാജിനും ആന്റണിക്കും നന്ദി…’ പ്രിയദര്‍ശന്‍ കുറിച്ചു പൃഥ്വിരാജും സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് ബ്രോ ഡാഡിയുടെ മറ്റൊരു പ്രത്യേകത. മീന, കനിഹ, മുരളി ഗോപി, സൗബിന്‍, ലാലു അലക്‌സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിന്‍ മാളിയേക്കലുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. അഭിനന്ദന്‍ രാമാനുജം ഛായഗ്രഹണം…

Read More

ഈ വാര്‍ത്തകളുടെ ഉറവിടം എവിടെയാണെന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട് ! തനിക്കെതിരേ വരുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് അര്‍ത്ഥന ബിനുവിനു പറയാനുള്ളത്…

സിനിമ താരങ്ങള്‍ക്കെതിരേയുള്ള വ്യാജവാര്‍ത്തകള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടാകാറില്ല. ഇത്തരത്തില്‍ തനിക്കെതിരേ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് രൂക്ഷമായി പ്രതികരിക്കുകയാണ് നടി അര്‍ത്ഥന ബിനു. തന്നെയും കുടുംബത്തെയും വളരെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള കമന്റുകള്‍ ചില പോസ്റ്റുകള്‍ക്കു താഴെ വരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും കുറച്ചു ദിവസം കഴിഞ്ഞാല്‍ ഇത് അവസാനിക്കുമെന്നു കരുതിയാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അര്‍ത്ഥന പറയുന്നു. പക്ഷേ അതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും നടി പറയുന്നു. താന്‍ വിജയകുമാറിന്റെ മകളല്ല എന്ന് പറഞ്ഞതായി ചിലര്‍ പറഞ്ഞു പരത്തുന്നതായും നടി പറയുന്നു. അര്‍ത്ഥന ബിനുവിന്റെ വാക്കുകള്‍… എന്റെ ആദ്യ മലയാള സിനിമയായ മുദ്ദുഗൗ ഇറങ്ങിയ സമയം മുതല്‍ ഒരു വ്യാജ വാര്‍ത്ത പലപല തലക്കെട്ടുകളിലായി ഇടവേളകള്‍ വച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ മാസം 19-ന് പ്രചരിച്ച ഒരു വാര്‍ത്തയാണ് ആണ് ഇതില്‍ അവസാനത്തേത്. ആ വാര്‍ത്ത ഞാന്‍ കാണുന്നത്…

Read More

എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച വ്യക്തി ! എന്നെയും നിങ്ങള്‍ അതിലൂടെ ഒരുക്കി എടുത്തു എന്നത് കൊണ്ട് ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു;സുഹൃത്തിനെക്കുറിച്ച് സാധിക…

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് സാധിക വേണുഗോപാല്‍. ഇടയ്ക്കിടെ കിടിലന്‍ ഫോട്ടോഷൂട്ടുമായി താരം രംഗത്തു വരാറുമുണ്ട്. അടുത്തിടെ നടിയുടെ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ പ്രിയ സുഹൃത്ത് ബദ്രിയ്ക്ക് ജന്മദിന സന്ദേശവുമായി എത്തിയ സാധികയുടെ എഴുത്താണ് വൈറലാവുന്നത്. സാധികയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച മനോഹരമായ വ്യക്തിയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഞാന്‍ എനിക്ക് തന്നെ പ്രാധാന്യം നല്‍കാനും, എന്റെ ഇഷ്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും എന്നെ പഠിപ്പിച്ച ജെന്റില്‍മാന്‍, എന്റെ ജീവിതത്തിലെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി. എന്റെ ഒപ്പം നില്‍ക്കുന്നതിന് നന്ദിയും നീ പുറത്തെടുപ്പിച്ച എന്നിലെ ആ ഭാഗത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു.പിറന്നാള്‍ ആശംസകള്‍ മനു. നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും, വിജയവും നിന്നിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു. വിജയത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍…

Read More