എല്ലാവരും കാണുമ്പോള്‍ ആദ്യം ചോദിക്കുന്നത് ചാട്ടവാറടിയെക്കുറിച്ചാണ് ! താന്‍ സീരിയലിലെപ്പോലെ വില്ലത്തിയുമല്ല അത്ര പാവവുമല്ലെന്ന് മാന്‍വി സുരേന്ദ്രന്‍…

മലയാളം മിനിസ്‌ക്രീനിലെ മിന്നും താരമാണ് മന്‍വി സുരേന്ദ്രന്‍. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, സീ കേരളത്തിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായ മിസിസ് ഹിറ്റ്ലര്‍ എന്നീ പരമ്പരകളിലാണ് മാന്‍വി അഭിനയിക്കുന്നത്.

രണ്ടു സീരിയലുകളിലും വില്ലത്തി കഥാപാത്രമായാണ് മാന്‍വി എത്തിയിരിക്കുന്നത്. ഋഷിയെ സ്നേഹിക്കുന്ന മിത്ര എന്ന കഥാപാത്രത്തെ ആണ് കൂടെവിടെ പരമ്പരയില്‍ അവതരിപ്പിക്കുന്നത്. മിസിസ് ഹിറ്റ്ലറില്‍ സൂര്യ എന്ന കുശുമ്പിയായ മരുമകള്‍ കഥാപാത്രമായിട്ടാണ് മാന്‍വി എത്തുന്നത്.

ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഷോയായ സ്റ്റാര്‍ മാജിക്കിലൂടെയാണ് മാന്‍വി പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സ്റ്റാര്‍ മാജിക്കില്‍ മാന്‍വി എത്തുന്നത്.

ഇപ്പോഴിതാ സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. സിനിമാദിക്യൂ എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് പാവത്താന്‍ ക്യാരക്ടറിനെക്കാളും അല്‍പം കുശുമ്പും കുന്നായ്മയുമുള്ള കഥാപാത്രം ചെയ്യാന്‍ തനിക്ക് താല്‍പര്യമെന്നാണ് മാന്‍വി പറയുന്നത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ…പാവത്താന്‍ ക്യാരക്ടറി നെക്കാളും അല്‍പം കുശുമ്പും കുന്നായ്മയുമുള്ള നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രം ചെയ്യാന്‍ ഇഷ്ടമാണ്.

പുറത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീരിയലിലെ പോലെ അല്ല റിയല്‍ ലൈഫില്‍. എന്നാല്‍ അത്ര പാവവുമല്ല. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ ചെയ്യും.

വില്ലത്തി കഥാപാത്രങ്ങള്‍ക്ക് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാം. അധികം പേരും കാണുമ്പോള്‍ ചോദിക്കുന്നത് സ്റ്റാര്‍ മാജിക്കിലെ ഈ ചാട്ടവാറിന്റെ അടിയെ കുറിച്ചാണ്. കുറെ ചാട്ടവാറിന്റെ അടി കിട്ടിയിട്ടുണ്ട്.

എല്ലാവരും കാണുമ്പോള്‍ ആദ്യം ചോദിക്കുന്നത് ചാട്ടവാറടിയെ കുറിച്ചാണ്. ഷോയിലെ ഒരു ഫണ്‍ എലമെന്റാണ് ചാട്ടവാറടി.

എല്ലാ എപ്പിസോഡിലും ഈ ചാട്ടവാറി വാങ്ങിക്കാറുണ്ട് ബിനു അടിമാലിയുടെ ടീമില്‍ കളിക്കാനാണ് കൂടുതല്‍ ഇഷ്ടം. സ്റ്റാര്‍മാജിക്കിലെ എല്ലാവരേയും നേരത്തെ അറിയാവുന്നത് കൊണ്ട് ഷൂട്ട് രസകരമാണെന്നും മാന്‍വി പറയുന്നു.

അതേ സമയം മിസിസ് ഹിറ്റ്ലര്‍, കൂടെവിടെ സീരിയലുകളുടെ ലൊക്കേഷനെ കുറിച്ചും മാന്‍വി അഭിമുഖത്തില്‍ പറയുന്നുണ്ട്.

നടന്‍ ഷാനവാസും മേഘ്നയുമാണ് മിസിസ് ഹിറ്റ്ലറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന മുമ്പ് ഷാനവാസിനോടൊപ്പം സീത എന്ന പരമ്പരയില്‍ മാന്‍വി അഭിനയിച്ചിട്ടുണ്ട്.

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. കൂടെവിടെ സീരിയലിലെ ബിപിനുമായും മാന്‍വിക്ക് അടുത്ത സൗഹൃദമാണുള്ളത്. സീത എന്ന പരമ്പരയില്‍ ബിപിനും ഒരു പ്രധാന കഥാപാത്രത്തില്‍ എത്തിയിരുന്നു.

നാല് വര്‍ഷത്തോളം ഈ സീരിയല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഷാനവാസിന്റെ കഥാപാത്രമായ ഇന്ദ്രന്റെ സഹോദരിയായിട്ടായിരുന്നു മാന്‍വി എത്തിയത്.

വീണ്ടും സീത ടീമിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും താരം പറയുന്നു.

Related posts

Leave a Comment