നടി പ്രിയമണിയും മുസ്തഫ രാജും തമ്മില്‍ നടന്ന വിവാഹം അസാധുവാണെന്നു പറഞ്ഞ് മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. മുസ്തഫ തന്നില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നായിരുന്നു ആയിഷയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് പ്രിയാമണി. മുസ്തഫയും താനും തമ്മിലുള്ള ബന്ധം സുരക്ഷിതമാണെന്നും എപ്പോഴും തങ്ങള്‍ പരസ്പരം സംസാരിക്കുമെന്നും പ്രിയ ബോളിവുഡ് ഹംഗാമയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രിയാമണിയുടെ വാക്കുകള്‍ ഇങ്ങനെ…’ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോല്‍. ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍, ഇതുവരെ, ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോള്‍ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം സംസാരിക്കുമെന്നത് തീര്‍ച്ചപ്പെടുത്തിയതാണ്. എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹവുമതേ ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കും അല്ലെങ്കില്‍ സന്ദേശങ്ങള്‍…
Read MoreCategory: Today’S Special
അയാള്‍ ഇപ്പോഴും എന്റെ ഭര്‍ത്താവാണ് എന്റെ രണ്ടു കുട്ടികളുടെ പിതാവും ! പ്രിയാമണിയുടെ ഭര്‍ത്താവ് മുസ്തഫയ്ക്കെതിരേ ആദ്യഭാര്യ ആയിഷ രംഗത്ത്…
തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമാണ് മലയാളിയായ പ്രിയാമണി. 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം തെന്നിന്ത്യയിലെ എല്ലാഭാഷകളിലും കൂടാതെ ബോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായി. ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അവാര്‍ഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല മിനിസ്ക്രീനിലും പ്രിയ മണി സജീവമാണ്. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് പ്രിയാമണി വിവാഹിതയാകുന്നത്. ബിസിനസുകാരനായ മുസ്തഫ രാജിനെയാണ് പ്രിയാമണി വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. 2017 ലാണ് മുസ്തഫയെ പ്രിയാ മണി വിവാഹം കഴിക്കുന്നത്. ഏറെ വാര്‍ത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ പ്രിയാമണി-മുസ്തഫ വിവാഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവരുടെ വിവാഹത്തിനെതിരേ മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയിരിക്കുകയാണ്. ഇവരുടെ വിവാഹം അസാധുവാണെന്നാണ് ആദ്യ ഭാര്യ ആരോപിക്കുന്നത്. ഇ-ടൈംസിനോടാണ് ആയിഷ പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം നിയമപരമായ ആസാധുവാണെന്ന് പറഞ്ഞത്. മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍…
Read Moreകണ്ണിറുക്കാനും അറിയാം കണ്ണു തള്ളിക്കുന്ന ഡാന്‍സ് കളിക്കാനും അറിയാം ! സെറ്റുമുണ്ടുടുത്ത് ‘റഷ്യയില്‍’ നടുറോഡില്‍ പ്രിയാ വാര്യരുടെ അടിപൊളി ഡാന്‍സ്…
തനിക്ക് കണ്ണിറുക്കാന്‍ മാത്രമല്ല നന്നായി ഡാന്‍സ് കളിക്കാമെന്നും തെളിയിച്ച താരമാണ് പ്രിയ പി വാര്യര്‍. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ എപ്പോഴും വൈറലാവാറുണ്ട്. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും ഡാന്‍സ് വീഡിയോകള്‍ക്കായി താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ തെലുങ്ക് സിനിമകളില്‍ സജീവമായ താരം ഏതാനും ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡാവുന്നത്. മോസ്ക്കോയിലെ തെരുവ് പാതകളില്‍ നിന്നും തനി നാടന്‍ സാരിയില്‍ നടന്നു വരുന്ന പ്രിയയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. പിന്നെ നടുറോഡില്‍ നല്ല അടിപൊളി ഡാന്‍സും കാണാം…
Read Moreദുബായില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്ക്കും അറിയാം ! ഒടുവില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സല്മാന് ഖാന്…
ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലറാണ് സല്മാന് ഖാന്. പ്രായം 55 ആയെങ്കിലും താരം ഇന്നും അവിവാഹിതനായി തുടരുന്നതിനെപ്പറ്റി പല കഥകളുമുണ്ട്. ലോക സുന്ദരി ഐശ്വര്യാ റായ് മുതല്‍ കത്രീന കൈഫ് വരെ സല്‍മാന്റെ പ്രണയിനികളില് ഉള്‍പ്പെടുന്നു.തൊണ്ണൂറുകളില്‍ മസില്‍മാനായി യുവാക്കളുടെ ഹരമായിരുന്നു താരം വിവാഹിതനാണെന്ന തരത്തിലും ചില പ്രചരണങ്ങളുണ്ട്. സല്മാന് ഖാന്റെ സഹോദരന് അര്‍ബാസ് ഖാന് അവതാരകനായിട്ടെത്തുന്ന ‘ക്വിക്ക് ഹീല്‍ പിഞ്ച്’ എന്ന ഷോ യുടെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡില്‍ അതിഥിയായി എത്തിയത് സല്‍മാനായിരുന്നു. ആരാധകരുടെ ഭാഗത്ത് നിന്നും വന്ന പല ചോദ്യങ്ങളുമാണ് അര്‍ബാസ് ഖാന് സല്മാന് ഖാനോട് ചോദിച്ചത്. എല്ലാത്തിനും കൃത്യമായ ഉത്തരവും താരം നല്കി. അതിലൊന്ന് കുടുംബത്തെ കുറിച്ചുള്ളതായിരുന്നു. ദുബായിയില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്ക്കും അറിയാം. നിങ്ങള്‍ എത്ര നാള് ആളുകളെ പറ്റിക്കും സല്മാന് ഖാന് നിങ്ങള്‍ക്ക്…
Read Moreകത്രീന കൈഫിന്റെ വിവാഹം ഉടന്‍! കഴിഞ്ഞ കുറച്ച് നാളുകളായി ഇവരുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളില്‍ പ്രചരിക്കുന്നുണ്ട്; എന്നാല്‍…
സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്ത ആകാറുണ്ട്. ഇപ്പോള്‍ ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് താരങ്ങളായ കത്രീന കെയ്ഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തെക്കുറിച്ചാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവരുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ ഇപ്പോഴും ഇതിനെക്കുറിച്ച് തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് കത്രീനയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയാണ്. നടി ഉടനെ വിവാഹിതയാകുമെന്നാണ് സൂചന. മുന്‍ കാമകനും നടനുമായ സല്മാന് ഖാന്റെ സുഹൃത്തും കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോയാണ് ഇത്തരത്തിലുളള ഒരു സൂചന നല്‍കിയിരിക്കുന്നത്. ആഷ്ലിയുടെ വാക്കുകള്‍ വൈറലായിട്ടുണ്ട്. ജൂലൈ 16 ന് കത്രീനയുടെ പിറന്നാളായിരുന്നു. നടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ആരാധകരും താരങ്ങളും രംഗത്തെത്തിയിരുന്നു. കത്രീനയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കെണ്ട് കോസ്റ്റ്യൂം ഡിസൈനറായ…
Read Moreഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവര്‍! രാജ് കുന്ദ്ര ഓഡീഷന് നഗ്നവീഡിയോ ആവശ്യപ്പെട്ടെന്ന്; ആരോപണവുമായി നടി സാഗരിക ഷോണ സുമന്
ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി. നടി സാഗരിക ഷോണ സുമനാണ് ആരോപണവുമായി രംഗത്ത് എത്തിയത്. തന്നെയും രാജ് കുന്ദ്രയും സംഘവും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. ഓഡീഷന് നഗ്നവീഡിയോ അയക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ വിസമ്മതിച്ചു. പിന്നീട് ഓഡീഷന് പോയില്ല. ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവര്‍- സാഗരിക സുമന് ആരോപിച്ചു. നീലച്ചിത്രം നിർമിക്കുകയും ചില ആപ്ലിക്കേഷനുകൾ വഴി പ്രചരിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പറഞ്ഞു. കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്.
Read Moreഒരുനാള്‍ മലയാളികള്‍ നെഞ്ചേറ്റി ! അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റതോടെ മീന്‍വില്‍പ്പന നിലച്ചു; സ്കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റ് വൈറലായ ഹനാന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ പല ആളുകളുടെയും തലവര മാറുന്ന കാഴ്ചയാണ് കാണുന്നത്. പ്രശസ്തനാകാന് സിനിമയിലോ സീരിയലിലോ അഭിനയിക്കണമെന്നോ സാമൂഹ്യ പ്രവര്‍ത്തനം നടത്തണമെന്നോ ഉള്ള ധാരണകളെല്ലാം പൊളിച്ചെഴുതപ്പെട്ടു. ഒരാളെ സെലിബ്രിറ്റി ആക്കാനും ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതാക്കാനും ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. അത്തരത്തില്‍ ഒറ്റരാത്രി കൊണ്ട് സോഷ്യല്‍ മീഡിയ സ്റ്റാറാക്കിയ ഒരാളാണ് ഹനാന്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി പഠനവും കച്ചവടവും ഒരേ സമയത്ത് കൊണ്ടുപോയ ഹനാനെ മലയാളക്കര നെഞ്ചേറ്റാനും അധികം താമസമുണ്ടായില്ല. പാലാരിവട്ടം അമ്പലം ജംഗ്ഷനില്‍ നിറ പുഞ്ചിരിയോടെ സ്കൂള്‍ യൂണിഫോമില്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി മീന്‍ വില്‍ക്കുന്ന ഹനാന് എന്ന പെണ്‍കുട്ടി വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. സര്‍ക്കാര്‍ വരെ ഹനാന് സഹായവുമായെത്തി. പക്ഷെ ദിവസങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ തന്നെ അവള്‍ക്കെതിരെ തിരിഞ്ഞു. പബ്ലിസിറ്റി ആണ് ഹനന്റെ ഉദ്ദേശം എന്നും, അതിന്ന് വേണ്ടിയാണ് ഇത്…
Read Moreവലുതാവുമ്പോള്‍ തന്റെ നായികയാവണമെന്ന് ദിലീപേട്ടന് പറയുമായിരുന്നു ! അന്ന് തനിക്ക് പകരമാണ് കാവ്യ മാധവന് ദിലീപിന്റെ നായികയായതെന്ന് അമ്പിളി…
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് ദിലീപ് സ്കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തിയത് മീനത്തില്‍ താലികെട്ട് എന്ന സിനിമ. ഓമനക്കുട്ടന് എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതാരമായിരുന്ന അമ്പിളിയായിരുന്നു ദിലീപിന്റെ സഹോദരിയായി എത്തിയത്. ‘വാത്സല്യ’ത്തില്‍ മമ്മൂട്ടിയുടെ മകളായെത്തിയ അമ്പിളി ആ സമയത്ത് നിരവധി സിനിമകളില്‍ അഭിനയിച്ചു. അന്ന് മലയാള സിനിമയുടെ ഭാവി നായിക എന്നു കരുതിയ അമ്പിളിയെ പിന്നീട് ആരും കണ്ടില്ല. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ദിലീപിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് അമ്പിളി. ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. മുകേഷേട്ടനും മറ്റുള്ളവരുമൊക്കെ മിട്ടായിയുമായി വരും. മോള് പോകരുതെന്ന് ദിലീപേട്ടന് എപ്പോഴും പറയുമായിരുന്നു. വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന് പറയുമായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും…
Read Moreശില്പ ഷെട്ടിയുടെ പേര് വലിച്ചിഴയ്ക്കുന്നത് എന്തിന്..? രാജ് കുന്ദ്ര പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ബോളിവുഡ് സിനിമയില്‍ ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ശില്‍പ്പ ഷെട്ടി. ശില്പ ഷെട്ടിക്ക് പുറമെ ഭര്‍ത്താവ് രാജ് കുന്ദ്രയും എല്ലാവര്ക്കും സുപരിചിതനാണ്. ബിസിനസുകാരനായ രാജ് കുന്ദ്ര 2009-ലാണ് ശില്‍പ്പ ഷെട്ടിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയില്‍ നിന്നു വേര്‍പിരിഞ്ഞ ശേഷമാണ് രാജ് കുന്ദ്ര ശില്പയെ ജീവിത സഖിയാക്കിയത്. രണ്ട് മക്കളാണ് ശില്പയ്ക്കും രാജിനും ഉളളത്. അശ്ലീല ചിത്ര നിര്‍മാണകേസിൽ കഴിഞ്ഞ ദിവസം രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ഇത് വാര്‍ത്തകളില്‍ ഒന്നടങ്കം നിറഞ്ഞിരിക്കുകയാണ്. ഈ സംഭവത്തിന് പിന്നാലെ രാജ് കുന്ദ്രയുടെ പഴയ അഭിമുഖങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായിരുന്നു. തന്റെ ജോലിയിലുണ്ടാവുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഭാര്യ ശില്പ ഷെട്ടിയുടെ പ്രതിച്ഛായയെ ബാധിക്കാറുണ്ടെന്ന് പറയുകയാണ് രാജ് കുന്ദ്ര. മുമ്പ് രാജ് കുന്ദ്ര നല്കിയ നല്കിയ ഒരഭിഭിമുഖമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് മാധ്യമങ്ങള്‍…
Read Moreകുട്ടികളെ നോട്ടമിട്ട കൗമാര വില്ലൻ! ഒരു മാസത്തിനിടയില്‍ ഉപദ്രവിച്ചത് നാലു സ്കൂൾ വിദ്യാർഥിനികളെ; അപ്പോൾ റിച്ചിക്ക് 15 വയസ് മാത്രം…
സ്കോട്സിൽനിന്നുള്ള സ്കൂൾ വിദ്യാർഥി ഇഗാൻ റിച്ചി മാനഭംഗപ്പെടുത്തിയ ശേഷം ആക്രമിച്ചതു നാലു കുട്ടികളെ. അലേഷ മാക് ഫെയിലിനെ കൊലപ്പെടുത്തിയ കുപ്രസിദ്ധ കൊലയാളി ആരോൺ കാംപെമ്പെല്ലിന്റെ ക്രൂരതകൾക്കു സമാനമാണ് റിച്ചിയുടെ ആക്രമണമെന്നാണ് ക്രിമിനോളജി വിദഗ്ധർ പറയുന്നത്. ഒരു മാസത്തിനിടയിലാണ് നാലു സ്കൂൾ വിദ്യാർഥിനികളെ ഉപദ്രവിച്ചത്. അപ്പോൾ റിച്ചിക്ക് 15 വയസ് മാത്രം. സംഭവത്തിൽ പിടിയിലായെങ്കിലും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ പ്രതിക്കു 18 വയസ് പൂർത്തിയായതോടെയാണ് വിവരം പുറത്തുവിട്ടത്. അതേ മനോരോഗി ആറു വയസുകാരി അലേഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ പത്തൊമ്പതു വയസുകാരൻ ആരോൻ കാംപെ ബെല്ലിന്റെ അതേ മനോരോഗ സ്വഭാവമാണ് റിച്ചിക്കുമെന്നും മനോരോഗ വിദഗ്ധയായ പ്രഫ.എലിസബത്ത് യാർഡ് ലി പറഞ്ഞു. ക്യാമ്പ് ബെല്ലിനെപ്പോലെ ഒരു കൊലപാതകിയായി ഇയാൾ മാറാതിരിക്കാനുള്ള ചികിത്സകളാണ് പോലീസ് ഇയാൾക്കു നൽകിയത്. സീരിയൽ കൊലപാതകിയുടെ സ്വഭാവ സവിശേഷതകൾ റിച്ചിക്കുണ്ടായിരുന്നു. 2019ൽ ഏഴു വർഷത്തേക്കു ജയിലിലടച്ചിരുന്നു. ആക്രമണവും ബലാത്സംഗവും…
Read More