ഇതല്ലേ ഹീറോയിനിസം ! സ്വയം പശുവിനെ കറന്നെടുത്ത പാല്‍ കൊണ്ട് ചായയിട്ടു കുടിച്ച് നടി നിവേദ; വീഡിയോ വൈറലാകുന്നു…

വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയിച്ച് സിനിമയിലെത്തിയ താരമാണ് നിവേദ തോമസ്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കാനും താരത്തിനായി.

ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. വെറുതെ ഒരു ഭാര്യക്ക് ശേഷം ചാപ്പാ കുരിശ്, പോരാളി, റോമന്‍സ്, ജില്ല, പാപനാസം, ജന്റില്‍മാന്‍, നിന്നു കോരി, ജയ് ലവ കുശ, 118, ദര്‍ബാര്‍, വി, വക്കീല്‍ സാബ് തുടങ്ങിയ ചിത്രങ്ങളിലും നിവേദ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.

ജനിച്ചത് ചെന്നൈയില്‍ ആണെങ്കിലും കേരളത്തിലെ ഇരിട്ടിയിലാണ് നിവേദയുടെ കുടുംബവേരുകള്‍ ഉള്ളത്. ആര്‍കിടെക്ച്ചറില്‍ ബിരുദമുള്ള നിവേദ മലയാളം, തെലുങ്ക്, തമിഴ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ മനോഹരമായി സംസാരിക്കും.

സണ്‍ ടിവിയിലെ മൈ ഡിയര്‍ ഭൂതം എന്ന സീരിയലില്‍ ബാലതാരമായിട്ടാണ് നിവേദ അഭിനയം ആരംഭിച്ചത്. അതിന് പിന്നാലെയാണ് വെറുതെ ഒരു ഭാര്യയില്‍ അഭിനയിച്ചത്.

തുടര്‍ന്ന് തമിഴിലും മലയാളത്തിലും ചെറിയ റോളുകള്‍ ചെയ്തിരുന്ന നടിക്ക് സാമുതിരക്കനി ഒരുക്കിയ പോരാളിയിലെ റോള്‍ ഏറെ ശ്രദ്ധ നേടിക്കൊടുത്തു.

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാസത്തില്‍ മലയാളത്തില്‍ അന്‍സിബ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നിവേദ അവതരിപ്പിച്ചത്.

2016ല്‍ നാനി നായകനായ ജന്റില്‍മാനിലൂടെയാണ് നിവേദ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. നാനിയുടെ തന്നെ നിന്നു കോരിയില്‍ നായികയായ താരം ജൂനിയര്‍ എന്‍ ടി ആറിന്റെ നായികയായി ബോക്സോഫീസ് സൂപ്പര്‍ഹിറ്റ് ചിത്രം ജയ് ലവ കുശയിലും അഭിനയിച്ചു.

2020ല്‍ രജനികാന്തിന്റെ മകളായി തമിഴ് ചിത്രം ദര്‍ബാറില്‍ അഭിനയിച്ച നിവേദ അമിതാഭ് ബച്ചന്റെ പിങ്ക് എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വക്കീല്‍ സാബില്‍ പവന്‍ കല്യാണിനൊപ്പവും അഭിനയിച്ചു. മീറ്റ് ക്യൂട്ട്, ശാകിനി ദാകിനി എന്നീ തെലുങ്ക് ചിത്രങ്ങളാണ് താരത്തിന്റെ പുതിയതായി ഒരുങ്ങുന്നത്.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയ വഴി പങ്ക് വെക്കാറുണ്ട്.

ഇപ്പോഴിതാ താന്‍ സ്വയം പശുവിനെ കറന്നെടുത്ത പാല്‍ കൊണ്ട് ചായ കുടിച്ച സന്തോഷമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പശുവിനെ കറന്ന് ചായയുണ്ടാക്കുന്നതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്.

Related posts

Leave a Comment