റിച്ചാര്‍ഡ് ബ്രാന്‍സന്റെ പേടകത്തിലേറി അങ്ങനെ ഇലോണ്‍ മസ്കും ബഹിരാകാശത്ത് എത്തും. വിര്‍ജിന്‍ ഗലാറ്റിക്കിന്റെ ഭാവിയാത്രാ സംഘത്തില്‍ സ്പേസ് എക്സ് മേധാവിയും ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. 250,000 ഡോളറിനാണ് (ഏകദേശം 1.86 കോടി രൂപ) മസ്ക്കിന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതു സൗഹൃദത്തിന്റെ പേരിലാണെന്നും ഭാവിയില്‍ സ്പേസ് എക്സ് യാത്രയില്‍ താനും പോകുമെന്നും ബ്രാന്സന് പറഞ്ഞു. ബ്രാന്‍സനു ശുഭയാത്ര നേരാന്‍ മസ്ക് വിക്ഷേപണ കേന്ദ്രത്തില്‍ എത്തിയിരുന്നു. ബ്രാന്‍സന്റെ ഞായറാഴ്ചത്തെ യാത്രയ്ക്ക് തൊട്ടുമുന്‍പാണ് മസ്കും തന്റെ ബഹിരാകാശ യാത്രയ്ക്കായി ടിക്കറ്റ് വാങ്ങിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മസ്കിന്റെ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. ഭാവിയിലെ യാത്രയ്ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിച്ചുവെന്നാണ് ബ്രാന്സന് അവകാശപ്പെട്ടത്. വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ ബഹിരാകാശ യാത്രയ്ക്ക് ടിക്കറ്റൊന്നിന് 250,000 ഡോളറാണ് വാങ്ങുന്നത്. ടിക്കറ്റ് വില്പനയിലൂടെ കമ്പനി 80 ദശലക്ഷം ഡോളര്‍…
Read MoreCategory: Today’S Special
വിവാഹത്തിന് മുന്‍പേ തന്നെ ഞാന്‍ സമ്മതം വാങ്ങിയിട്ടുള്ള കാര്യം അത് മാത്രമാണ്…! സിനിമയിൽ സുഹൃത്തുക്കൾ കുറവ്; നിത്യ ദാസ് പറയുന്നു…
സിനിമയില്‍ എനിക്ക് വളരെ ചുരുക്കം സുഹൃത്തുക്കള്‍ മാത്രമേ ഉള്ളു. കൂടുതല്‍ അടുപ്പം കൂടെ പഠിച്ചവരോട് ആണ്. നവ്യയും കുടുംബവുമായി നല്ല സൗഹൃദമുണ്ട്. അതുപോലെ തന്നെയാണ് സംയുക്ത ചേച്ചിയും. കണ്ടാല്‍ നല്ല സാമ്യമുണ്ട്. അതുകൊണ്ട്് ചേച്ചിയോട് വല്ലാത്തൊരു അടുപ്പമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നത് കോഴിക്കോട് ആണ്. മോള് പഠിക്കുന്നത് ദേവഗിരിയിലാണ്. വിവാഹത്തിന് മുന്‍പേ തന്നെ ഞാന്‍ സമ്മതം വാങ്ങിയിട്ടുള്ള കാര്യം അത് മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബം കാശ്മീരിലാണ്. വിവാഹശേഷം ഞാന്‍ അവരുടെ ഭക്ഷണരീതിയും ജീവിതവുമാണ് പിന്തുടരുന്നത്. പക്ഷേ എവിടെ ജീവിക്കണം എന്നതില്‍ എന്റെ താല്പര്യത്തിനാണ് പ്രധാന്യം നല്‍കിയത്. ഓരോ ആറുമാസം കൂടുമ്പോഴും ഞങ്ങള്‍ ഭര്‍ത്താവിന്റെ നാട്ടില്‍ പോകാറുണ്ട്. ഇടയ്ക്ക് അച്ഛനും അമ്മയും ഇവിടെ വന്ന് നില്‍ക്കാറുണ്ട്. -നിത്യ ദാസ്
Read Moreമകൾക്ക് പേരിടാൻ മറന്നു പോയി, നാലാം മാസത്തിലാണ് മകൾക്ക് പേരിട്ടത്…! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐശ്വര്യ റായി
ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. വിവാഹത്തിന് തൊട്ടു പിന്നാലെ തന്നെ ഐശ്വര്യയുടെയും അഭിഷേകിന്റെയും വിവാഹമോചനക്കഥകൾ ബോളിവുഡ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഇതെല്ലാം താരദന്പതികൾ തള്ളിക്കളയുകയായിരുന്നു. ആഷിനെയും ജൂനിയർ ബച്ചനെയും പോല തന്നെ മകൾ ആരാധ്യയ്ക്കും ആരാധകരേറെയാണ്. കുട്ടിയുടെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവാറുണ്ട്. 2011 ലാണ് ആഷ് അഭിഷേക് ദമ്പതികൾക്ക് മകൾ ആരാധ്യ ജനിക്കുന്നത്. മകളുടെ ജനനത്തോടെ ഐശ്വര്യ അഭിനയത്തിൽ നിന്ന് പൂർണമായും മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ആരാധ്യയുടെ പേരിനെ കുറിച്ചാണ്. ഐശ്വര്യ തന്നെയാണ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മകൾക്ക് പേരിട്ടതിനക്കുറിച്ച് വെളിപ്പെടുത്തിയത്. മകൾക്ക് പേരിടാൻ മറന്നു പോയി. നാലാം മാസത്തിലാണ് മകൾക്ക് പേരിട്ടത്. ആരാധ്യ എന്നാൽ ആരാധനയ്ക്ക് യോഗ്യനായവൾ എന്നാണ്. ഞാനും അഭിഷേകും ആദ്യം മുതൽ ആ പേര് ആയിരുന്നു…
Read Moreസാധാരണക്കാര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടാണ് താങ്കള്‍ക്ക് ആഡംബര കാര്‍ വാങ്ങാന്‍ കഴിഞ്ഞത്…! വിജയ്ക്കെതിരേ കസ്തൂരി…
തമിഴ് നടന് വിജയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടി കസ്തൂരി ശങ്കർ. വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഓര്‍ക്കാമായിരുന്നു. ടാക്സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്നും കസ്തൂരി ട്വീറ്റിലൂടെ പറയുന്നു. 2012 ലാണ് വിജയ് ഇംഗ്ലണ്ടില്‍ നിന്നു റോള്‍സ് റോയ്സിന്റെ ഗോസ്റ്റ് സീരിസില്‍പ്പെട്ട കാര്‍ ഇറക്കുമതി ചെയ്തത്. ഒന്‍പത് കോടിയോളം രൂപ മുതല്‍ മുടക്കുള്ള കാറിന് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ്…
Read Moreആരുമില്ലെന്ന് ഓർത്തു വർഷങ്ങളോളം സങ്കടപ്പെടുന്ന ഒരാൾ; പെട്ടെന്ന് ഒരു ദിവസം തനിക്കു രണ്ടു കൂടെപ്പിറപ്പുകൾ ഉണ്ടെന്ന് അറിഞ്ഞാലോ ? കണ്ണു നിറയ്ക്കുന്ന സംഭവം ഇങ്ങനെ…
ആരുമില്ലെന്ന് ഓർത്തു വർഷങ്ങളോളം സങ്കടപ്പെടുന്ന ഒരാൾ. പെട്ടെന്ന് ഒരു ദിവസം തനിക്കു രണ്ടു കൂടെപ്പിറപ്പുകൾ ഉണ്ടെന്ന് അറിഞ്ഞാലോ? സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. ബ്രിട്ടീഷ് ടെലിവിഷൻ സീരിസായ ലോംഗ് ലോസ്റ്റ് ഫാമിലിയിൽ റിലീസ് ചെയ്ത ഒരു സഹോദരിയുടെയും രണ്ടു സഹോദരന്മാരുടെയും കഥയാണ് ഇപ്പോൾ പ്രേക്ഷകരുടെ കണ്ണു നിറയ്ക്കുന്നത്. അച്ഛനെക്കാണാതെ 1960കളിൽ മിലാനിൽ താമസിക്കുന്നതിനിടെയാണ് ഡെബ്രയുടെ അമ്മ ഒലിവ് അവളുടെ അച്ഛനായ എണസ്റ്റോയെ പരിചയപ്പെടുന്നതും. ഡെബ്രയെ ഗർഭം ധരിക്കുന്നതും. പക്ഷേ, ഗർഭകാലത്തെ ചില സങ്കീർണതകൾ കാരണം ഒലിവ് യുകെയിലേക്കു തിരികെ പോന്നു. അതുകൊണ്ടുതന്നെ ഡെബ്ര ജനിച്ചതും വളർന്നതും യുകെയിലായിരുന്നു. പതിനെട്ടു വയസാകുന്നതുവരെ തന്റെ അച്ഛന്റെ ഒരു ഫോട്ടോ പോലും കാണാതെയാണ് അവൾ വളർന്നത്. മിലാനിലായിരിക്കുന്പോഴുള്ള അമ്മയുടെ ഫോട്ടോകൾ മാത്രമേ ഡെബ്ര കണ്ടിരുന്നുള്ളു. അവളുടെ അച്ഛൻ അവൾക്കായി അയച്ചിരുന്ന കത്തുകളെല്ലാം അവളുടെ മുത്തശി കത്തിച്ചു കളയുമായിരുന്നു. ഒലിവ് ഡെബ്രയുടെ അച്ഛനെക്കുറിച്ചും അവർ പരിചയപ്പെട്ടതിനെക്കുറിച്ചുമൊക്കെ…
Read Moreആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്നയായത് പോലെ തോന്നി ! ഒരു തുറന്ന പുസ്തകം പോലെയായി എന്റെ ജീവിതം;തുറന്നു പറച്ചിലുമായി അമല പോള്‍…
തെന്നിന്ത്യയിലെ തിരക്കേറിയ താരമാണ് അമലപോള്‍. ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിലൂടെ ആയിരുന്നു അമല പോളിന്റെ അരങ്ങേറ്റം. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചു. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ അമല വ്യക്തിജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട വ്യക്തിയാണ്. അതേസമയം ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. ഐഎന്‍എസിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്. വ്യക്തിപരമായി ചെയ്ത കാര്യങ്ങള്‍ എല്ലാം തന്റെ ജോലിയിലും തിരിച്ചും പ്രതിഫലിച്ചു എന്നാണ് അമല പോള്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ജീവിതത്തെയും സിനിമയെയും വേര്‍തിരിക്കാനുളള കല എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. 2019 വരെ അങ്ങനെയാണ് കാര്യങ്ങള്‍ പോയ്കൊണ്ടിരുന്നത്. എന്നാല്‍ 2020 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷമാണ്. അച്ഛന്റെ മരണശേഷം വളരെ ബോധപൂര്‍വ്വം ഞാന്‍ മുന്നോട്ടുപോയി. അത് എന്നെ…
Read Moreവെടിക്കെട്ട് ഡാന്‍സുമായി ദിയ കൃഷ്ണ ! സംഭവം കിടിലന്‍ എന്ന് ആരാധകര്‍; വീഡിയോ കാണാം…
നടന് കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. കൃഷ്ണകുമാറിന്റെ പാതയില്‍ മലയാള സിനിമയിലെത്തിയിരിക്കുകയാണ് മക്കളും. നാലു പെണ്മക്കളില് മൂത്തയാളായ അഹാന മലയാളത്തിലെ അറിയപ്പെടുന്ന യുവനടിയാണ്. ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. സിനിമയില്‍ ഇതുവരെ കാലെടുത്തു വച്ചിട്ടില്ലെങ്കിലുംരസകരമായ വിഡിയോകളും സ്റ്റൈലിഷ് ചിത്രങ്ങളും പങ്കുവച്ച് ഒരുപാട് ആരാധകരെ നേടിയ താരപുത്രിയാണ് ദിയ കൃഷ്ണകുമാര്‍. ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ താരം സജീവമാണ്. അച്ഛനും അമ്മയും ഒത്തുള്ള കുടുംബ വിശേഷങ്ങളും കുടുംബ ഫോട്ടോകളും വീട്ടിലെ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകര്‍ എറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ദിയ കൃഷ്ണ കുമാറിന്റെ ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്. മികച്ച പ്രതികരണമാണ് ഡാന്‍സിന് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍ ആയാണ് ദിയ കൃഷ്ണകുമാര്‍ ഡാന്‍സ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ചു നിമിഷങ്ങള്‍ക്കകം കൃഷ്ണകുമാറിന്റെ ഡാന്‍സ് വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.
Read Moreകോടികള്‍ തരാമെന്നു പറഞ്ഞാലും അതുപോലെയുള്ള കാര്യങ്ങള്‍ക്ക് എന്നെക്കിട്ടില്ല ! തുറന്നു പറഞ്ഞ് രമ്യ നമ്പീശന്…
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് രമ്യ നമ്പീശന്. മലയാളത്തിന് പുറമേ തമിഴ് ഉള്‍പ്പെടെ മറ്റു നിരവധി ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. താരം ഓരോ സിനിമകളും വേറിട്ട വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും കൂടെയാണ് പ്രേക്ഷകശ്രദ്ധ ഏറെയും കൈപ്പറ്റിയത്. മികച്ച ഒരു ഗായിക കൂടിയാണ് താരം. സായാഹ്നം എന്ന സിനിമയിലൂടെയാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് മികച്ച ഒരു ആരാധക വൃന്ദത്തെ കയ്യിലെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് സത്യം. ഓം ശാന്തി ഓശാന, ബാച്ചിലര്‍പാര്‍ട്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നല്ല ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് താരം മലയാള സംഗീത ലോകത്തെയും തിളക്കമുള്ള വ്യക്തിത്വമായി മാറിയിരിക്കുകയാണ്. ആണ്ടലോണ്ടെ നേരെ കണ്ണില്‍ ചന്ദിരന്റെ പൂലാലാണെ എന്ന് തുടങ്ങുന്ന ഗാനം ആണ് താരം ആദ്യമായി പാടിയ സിനിമ ഗാനം. പരസ്യത്തിന്റെ മോഡലായി തിളങ്ങിനിന്നിരുന്ന സമയത്താണ് താരം സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. ധാരാളം…
Read Moreസഹായിക്കാന്‍ കഴിയുന്നവര്‍ അങ്ങേയറ്റം സഹായിച്ചു; ഇനി വേണ്ടത് സര്‍ക്കാരിന്റെ കാരുണ്യം! പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ പറയുന്നു…
സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ വിചാരിക്കുന്നതിലും വളരെ വലുതാണെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. പട്ടിണിയിലായ നിരവധി പേരുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ ദയവായി മനസിലാക്കി സിനിമ തിയറ്ററുകള്‍ തുറക്കാനും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുവാനും മുഖ്യമന്ത്രി അനുവാദം തരണമെന്ന് വളരെ താഴ്മയായി അപേക്ഷിക്കുകയാണെന്നും ബാദുഷ പറയുന്നു. ബാദുഷയുടെ പോസ്റ്റ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്, സാംസ്കാരികമന്ത്രിയോട്…കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ നിശ്ചലമായിട്ട് ഇന്ന് 74 ദിവസമായിരിക്കുന്നു. നാമൊക്കെ വിചാരിക്കുന്നതിലും വളരെ വലുതാണ് ഈ മേഖലയിലെ പ്രശ്നങ്ങള്‍. തിയറ്ററില്‍ ടിക്കറ്റ് വില്ക്കുന്നവര്, റെപ്രസന്റേറ്റീവുമാര്‍ അങ്ങനെ എല്ലാവരും കൊടിയ ദുരിതത്തിലാണ്. സഹായിക്കാന്‍ കഴിയുന്നവര്‍ അങ്ങേയറ്റം സഹായിച്ചുകഴിഞ്ഞു. ഇനി വേണ്ടത് സര്‍ക്കാരിന്റെ കാരുണ്യമാണ്. പട്ടിണിയിലായ നിരവധി പേരുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ ദയവായി മനസിലാക്കി സിനിമ തിയറ്ററുകള്‍ തുറക്കാനും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുവാനും മുഖ്യമന്ത്രി അനുവാദം തരണമെന്ന് വളരെ താഴ്മയായി അപേക്ഷിക്കുകയാണ്. അത്രത്തോളം ദയനീയമാണ് സാര്‍ കാര്യങ്ങള്‍. എല്ലാവരും കുടുംബം…
Read Moreഅച്ഛനെ നഷ്ടപ്പെട്ടതു മുതല്‍ ഒരുപാട് സഹിച്ചു, ഒന്നിനും കൊള്ളാത്തവളായി ചിലർ എന്നെ മാറ്റി നിര്‍ത്തി! മന്യ
ഒന്നിനും കൊള്ളാത്തവളായി ചിലർ തന്നെ മാറ്റി നിര്‍ത്തിയെന്ന് നടി മന്യ. അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍ മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനില്‍പ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. എന്നെ ഒന്നിനും കൊള്ളാത്തവളായി ചിലർ മാറ്റി നിര്‍ത്തി. ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. പക്ഷേ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോകില്ല എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചു. തോല്ക്കാന് ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയം. എന്റെ മന്ത്രം, ‘ഒരിക്കലും പിന്മാറരുത്’ എന്നതാണ്. ഓരോ ദിവസവും എന്നെ ഞാന്‍ സ്വയം പഠിപ്പിക്കുന്നതും, എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്’. – മന്യ കുറിച്ചു.
Read More