ചുരുങ്ങിയ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് നൈല ഉഷ. ദുബായിലെ ആദ്യകാല റേഡിയോ ജോക്കിമാരില്‍ ഒരാളാണ് നൈല ഉഷ. ഇപ്പോഴും നൈല റേഡിയോ ജോക്കി ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ചാനല്‍ അങ്കറിങ് രംഗത്ത് നിന്നുമാണ് നൈല റേഡിയോ ജോക്കിയാകുന്നത്. സലിം അഹമദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെ ആണ് നൈല സിനിമയിലേക്ക് എത്തിയത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ നൈലയുടെ നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയയായ താരം വിശേഷങ്ങള്‍ പതിവായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ ഫാഷന്‍ ടിപ്പുകളും താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. പതിവായി താന്‍ ചെയ്യുന്ന മേക്കപ്പ് എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരമിപ്പോള്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.
Read MoreCategory: Today’S Special
ജാന്‍വി കപൂറിനെ കാണാന്‍ 1,100 കിലോമീറ്റര്‍ നടന്നെത്തി ആരാധകന്; ജാന്‍വിയുടെ പ്രതികരണം അയാളുടെ ചങ്കു തകര്‍ത്തു;വീഡിയോ കാണാം…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള യുവനടിമാരില്‍ ഒരാളാണ് നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും പുത്രി ജാന്‍വി കപൂര്‍.ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിനു സാധിച്ചു. 2018 മുതല്‍ സിനിമ ലോകത്ത് സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 10 മില്യണില്‍ അധികം ആരാധകരുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകാന്‍ കാരണം ആരാധകരാണ്. താരത്തെ കാണാന്‍ വേണ്ടി ജയ്പൂരില്‍ നിന്നും 1100 കിലോമീറ്റര്‍ താണ്ടിയാണ് ഒരു ആരാധകന് മുംബൈയിലെത്തിയത്. തന്റെ പ്രിയപ്പെട്ട താരത്തെ കാണാനും താന്‍ വരച്ച ചിത്രം ജാന്‍വിയ്ക്ക് സമ്മാനമായി നല്‍കാനുമായിരുന്നു ആ യാത്ര. എന്നാല്‍ വൈറലായത് ഇതൊന്നുമല്ല. നടിയുടെ പ്രതികരണം ആണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം ഓഫീസില്‍ നിന്നും പുറത്തുവന്നു കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം. ആരാധകന് ഒരുപാട് ബഹളം വെച്ചെങ്കിലും…
Read Moreഎനിക്ക് ലേഡി സൂപ്പര്‍ സ്റ്റാറാകണം ! സിനിമയില്‍ താന്‍ ഭാവി കാണുന്നെന്ന് സാനിയ ഇയ്യപ്പന്‍; വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍…
മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി വന്ന് ക്വീന്‍ എന്ന സിനിമയിലെ നായികയായതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ആദ്യമായി അഭിനയിക്കുന്നത് 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയില്‍ ആയിരുന്നു. മികച്ച പ്രേക്ഷക പിന്തുണ ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് ലഭിച്ചു. ഇതിനോടകം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു കഴിഞ്ഞു.ഈ അടുത്ത്പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രസ്വ ചിത്രത്തിലെ താരത്തിന്റെ അഭിനയവും വളരെയധികം ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 1.7 ഫോളോവേഴ്സ് ഉണ്ട്.താരം ഇപ്പോള്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്. സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു എന്നും എനിക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകണമെന്നും ആണ് താരം പറഞ്ഞിരിക്കുന്നത്. ഫോട്ടോകളും വീഡിയോകളും ഏറ്റെടുക്കുന്ന ആരാധകര്‍ തന്നെ താരത്തിന്റെ വാക്കുകളും ഏറ്റെടുത്തിരിക്കുകയാണ്.…
Read Moreതുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ! സ്വിമ്മിംഗ്പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തുള്ളിക്കളിച്ച് അനുശ്രീ;വീഡിയോ വൈറലാകുന്നു…
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് അനുശ്രീ.അനുശ്രീ ലവ് എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അനുശ്രീ പ്രേക്ഷകരുമായി തന്റെ എല്ലാ വിശേഷങ്ങളും പങ്കു വയ്ക്കാറുണ്ട്. സ്വിമ്മിങ് പൂളില്‍ കൂട്ടുകാര്‍ക്കൊപ്പം പാട്ടുപാടി ആഘോഷിക്കുന്ന വീഡിയോയാണ് നടി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തുളളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്ന പാട്ടു പാടി സ്വിമ്മിങ് പൂളില്‍ ഉല്ലസിക്കുന്ന അനുശ്രീയെയാണ് വീഡിയോയില്‍ കാണുന്നത്. ഒപ്പം കൂട്ടുകാരുമുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്ത് സുജിത്ത്, മഹേഷ്, അജിന് എന്നിവരാണ് അനുശ്രീക്കൊപ്പം ഉള്ളത്. മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോയാണ് ഇത്.
Read Moreഹാഷിഷും കഞ്ചാവും ചരസും ചേര്‍ത്ത രുചികരമായ കേക്കുകള്‍ ! പലഹാരങ്ങളില്‍ ‘മയക്കുമരുന്ന് ‘ കലര്‍ത്തി വില്‍പ്പന നടത്തിയ മനഃശാസ്ത്രജ്ഞന് പിടിയില്‍…
റേവ് പാര്‍ട്ടികളില്‍ വിതരണം ചെയ്യാന്‍ പലഹാരങ്ങളില്‍ മയക്കുമരുന്ന് കലര്‍ത്തിയ മനഃശാസ്ത്രജ്ഞന് പിടിയില്‍. മഹാരാഷ്ട്രയില്‍ മയക്കുമരുന്ന് കലര്‍ത്തിയ കേക്ക് കടത്താനുള്ള ശ്രമം നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ശ്രമഫലമായി പരാജയപ്പെടുത്തുകയായിരുന്നു. ദക്ഷിണ മുംബൈയിലെ മസഗോണ്‍ പ്രദേശത്ത് വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ റെയ്ഡ് നടത്തി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മയക്കുമരുന്നായ ഹാഷിഷ് അടങ്ങിയ 10 കിലോ ബ്രൗണി കേക്ക് പിടിച്ചെടുത്തു. റേവ് പാര്‍ട്ടിയില്‍ വിതരണം ചെയ്യാന്‍ പാക്ക് ചെയ്ത് വച്ചിരിക്കുന്ന കേക്കുകളാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. മനശാസ്ത്രജ്ഞനാണ് ബേക്കറി കം ലാബ് നടത്തുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രിയിലാണ് 25 വയസുള്ള റഹ്മീന്‍ ചരണ്യ ജോലി ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോളജ് കാലഘട്ടം മുതല്‍ മയക്കുമരുന്ന് ബിസിനസുമായി റഹ്മീന്‍ ചരണ്യയ്ക്ക് ബന്ധമുള്ളതായി നര്‍ക്കോട്ടിക്സ് ബ്യൂറോ പറയുന്നു. റെയ്ന്‍…
Read Moreവലിയ പുള്ളിയാണ്..! കേരളത്തിന്റെ മാണിക്യത്തെ പിൻതള്ളി ഗിന്നസിലേക്ക് കയറുന്ന റാണിയുടെ വിശേഷങ്ങളറിയാം
ലോകത്തിലെ ഏറ്റവും ചെറുതും ഏറ്റവും വലുതുമായ വസ്തുക്കളെക്കുറിച്ചു കേട്ടാലെ ആളുകൾക്കു കൗതുകമാണ്. ഈ കൗതുകം മൂലം പുലിവാലു പിടിച്ചിരിക്കുകയാണ് റാണിയെന്ന കുഞ്ഞൻ പശു. വെറും ഇരുപത് ഇഞ്ചാണ് ഇതിന്റെ ഉയരം. നീളമാകട്ടെ 26 ഇഞ്ചും. ഇവളാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും കുഞ്ഞൻ പശു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് ഈ അദ്ഭുത പശുവിന്റെ സ്വദേശം. ലോക്ക്ഡൗണ്‍ നിയമങ്ങൾ പോലും ലംഘിച്ചുകൊണ്ടു പതിനായിരക്കണക്കിന് ആളുകളാണ് ഇവളെ കാണാനായി എത്തുന്നത്. ഭൂട്ടാനീസ് ഇനത്തിൽപ്പെട്ടതാണ് റാണി. മാണിക്യം ഇനി രണ്ടാമത്കേരളത്തിൽനിന്നുള്ള വെച്ചൂർ ഇനത്തിൽപ്പെട്ട മാണിക്യം എന്ന പശുവിനാണ് നിലവിൽ ലോകത്തിലെ ഏറ്റവും കുഞ്ഞൻ പശുവെന്ന റിക്കാർഡുള്ളത്. അവളുടെ ഉയരം 24 ഇഞ്ചാണ്. അതാണ് റാണി മറികടന്നിരിക്കുന്നത്. മാണിക്യത്തെ കാണാൻ സിനിമാതാരം ഗിന്നസ് പക്രു എത്തിയതു വലിയ വാർത്തയായിരുന്നു. അമേരിക്കയിലെ സാൻഫോർഡിൽനിന്നുള്ള സിബു പശുവിനെ മറികടന്നായിരുന്നു മാണിക്യം ഗിന്നസിൽ കയറിയത്. ഗിന്നസ്…
Read Moreപടമൊന്നുമില്ലേ മോളൂസേ ! ചൊറിയന്‍ കമന്റിട്ടയാളെ കണ്ടംവഴി ഓടിച്ച് മാളവിക മേനോന്…
സിനി നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ഏറെ കമന്റുകള്‍ കിട്ടാറുണ്ട്. ഒട്ടുമിക്കതും നല്ല കമന്റുകളാണെങ്കിലും മോശം കമന്റിടുന്ന ചിലരെങ്കിലുമുണ്ട്. ഒട്ടുമിക്ക താരങ്ങളും ഇത്തരം കമന്റുകളെ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ചില നടിമാര്‍ ഇത്തരം ചൊറിയന്‍ കമന്റിടുന്നവര്‍ക്ക് ഉരുളയ്ക്കുപ്പേരി എന്നു പറയുന്നതു പോലെ മറുപടിയും നല്‍കാറുണ്ട്. മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ മാളവിക മേനോന് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കാണ് ഒരാള്‍ ചൊറിയന്‍ കമന്റുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ കമന്റിട്ടയാള്‍ക്ക് നല്ല ചുട്ടമറുപടിയാണ് നടി നല്‍കിയത്. സിനിമയൊന്നുമില്ലേ മോളൂസേ… എന്നായിരുന്നു നടിയെ പരിഹസിച്ച് അയാള്‍ ചോദിച്ചത്. ”ചേട്ടനു വേറെ പണിയൊന്നും ഇല്ലാത്തതിനാല്‍ ആവും ഈ കൊനട്ടു ചോദ്യം ചോദിക്കുന്നത്…സാരമില്ല പോട്ടെ വിട്ടു കളയണം” ഇങ്ങനെയായിരുന്നു നടിയുടെ മറുപടി. എന്തായാലും ഇതയാള് ചോദിച്ചു വാങ്ങിയതാണെന്നാണ് ആരാധകരുടെ പക്ഷം.
Read More18 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛന് എന്റെ മകനായി ജനിച്ചിരിക്കുന്നു ! സ്നേഹം നിറഞ്ഞൊഴുകുന്ന കുറിപ്പുമായി ശിവകാര്ത്തികേയന്…
മകന് പിറന്ന സന്തോഷം പങ്കുവെച്ച് തമിഴ് യുവനായകന് ശിവകാര്ത്തികേയന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട തന്റെ അച്ഛന്റെ ചിത്രത്തിനു മുന്നില്‍ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പമാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് നടന് പങ്കുവെച്ചത്. ”18 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛന്, എന്റെ മകനായി എന്റെ വിരലുകള്‍ പിടിച്ചിരിക്കുന്നു. വര്‍ഷങ്ങളായുള്ള എന്റെ വേദനകള്‍ ഇല്ലാതാക്കാന്‍ എന്റെ ഭാര്യ ആരതി ധാരാളം വേദന സഹിച്ചു.കണ്ണുനീരാല്‍ അവളോട് ഞാന്‍ നന്ദി പറയുന്നു” എന്നാണ് താരത്തിന്റെ ട്വീറ്റ്. 2010 ലാണ് ശിവകാര്‍ത്തികേയനും ആരതിയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ആരാധന എന്ന മകള്‍ കൂടിയുണ്ട്.
Read Moreസെല്‍ഫി എടുക്കുന്നതിനിടെ സംരക്ഷണഭിത്തി തകര്‍ന്ന് കടലില്‍ പതിച്ച് യുവതി ! ജീവന് പണയം വച്ച് യുവതിയെ രക്ഷിച്ച് ഫോട്ടോഗ്രാഫര്‍;വീഡിയോ കാണാം…
മുംബൈയിലെ പ്രശസ്തമായ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപത്തുവച്ച് കടലിലേക്ക് വീണ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. സെല്‍ഫി എടുക്കുന്നതിനിടെ സംരക്ഷണ ഭിത്തിയില്‍ നിന്ന് കാല്‍വഴുതിയാണ് യുവതി കടലിലേക്ക് വീണത്. ഇവരെ രക്ഷിച്ചത് അവിടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫറാണ്. സ്വന്തം ജീവന് പണയം വച്ച് യുവതിയെ രക്ഷിക്കാനായി കടലിലേക്ക് എടുത്തു ചാടുകയായിരുന്നു ഗുലാബ്ചന്ദ് ഗൗഡ് എന്ന 55കാരന്. മഴക്കാലമായതിനാലും അതിശക്തമായ തിരമാലകളുള്ളതിനാലും കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നു. യുവതി കടലിലേക്ക് വീണത് അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ലൈഫ് ജാക്കറ്റ് ഇവര്‍ക്ക് പൊലീസ് എറിഞ്ഞു കൊടുത്തു. പക്ഷേ തിരമാലകള്‍ ഇവരെ വലിച്ചെടുക്കുകയായിരുന്നു. ഇതു കണ്ട ഗൗഡ് ഒന്നും നോക്കാതെ കടലിലേക്ക് ചാടി. ഒരു കയറിന്റെ സഹായത്തോടെ യുവതിയെ കരയ്ക്കടുപ്പിച്ചു. ഗൗഡ് ഫോട്ടോഗ്രാഫറാണ്. യുവതിയെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’അവരുടെ ജീവന് രക്ഷിക്കാനാണ് ഞാന്‍ ചാടിയത്. ചെയ്തത് വലിയ കാര്യമായി തോന്നുന്നില്ല. മറ്റുള്ളവര്‍ക്ക് സഹായം…
Read Moreപതിനഞ്ചോളം ഓഫറുകള്‍ വന്നതാണ് പക്ഷെ ഒന്നും നടന്നില്ല ! താന്‍ സിനിമയില്‍ വരാതിരിക്കാന്‍ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തെന്ന് രജത് കുമാര്‍…
താന്‍ സിനിമ നടനാകുന്നത് തടയാന്‍ കരുതിക്കൂട്ടി ആരോ കൂടോത്രം ചെയ്തെന്ന വെളിപ്പെടുത്തലുമായി ബിഗ്ബോസ് താരം രജത് കുമാര്‍. അതുകൊണ്ടാണ് എല്ലാം മുടങ്ങിപ്പോയതെന്നും ഗായിക അമൃതയുമായുള്ള വിഡിയോ ചാറ്റിനിടെ രജത്കുമാര്‍ പറയുന്നു. ‘പതിനഞ്ചോളം ഓഫറുകള്‍ വന്നതാണ്. പക്ഷേ ഒന്നും നടന്നില്ല. ഈ അടുത്തിടെ ഞാന്‍ കേട്ടു, എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജത്തിന് സിനിമാ ഫീല്‍ഡിലേയ്ക്ക് കയറാന്‍ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു’ രജത് പറയുന്നു. കൂടോത്രം പോലുള്ള കാര്യങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. ഒരാളെ തകര്‍ക്കാന്‍ വേണ്ടി നമ്മള് എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള് തന്നെയായിരിക്കും. അതില്‍ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആര്‍ക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുകയാണ് വേണ്ടതെന്നും രജത് കുമാര്‍ പറയുന്നു.
Read More